ഗൗരീപരിണയം…ഭാഗം…43

നാല്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 42

ഭാഗം…43

കോളേജിൽ കുറച്ചു ദിവസം ലീവായതു കൊണ്ട് ഗൗരിയും വിഷ്ണുവും തകർത്ത നോട്ടെഴുത്തായിരുന്നു…..ആയില്യ അവരെ ഇടയ്ക്കിടെ നോക്കി നെടുവീർപ്പെട്ടു…… ഇനി ഗൗരിയെങ്ങാനും റാങ്ക് വാങ്ങുമോന്നായിരുന്നു ആയില്യയുടെ ടെൻഷൻ…..അത് മനസ്സിലായത് പോലെ ഗൗരി ഇടയ്ക്കിടെ ബുക്കിൽ നിന്ന് തലയുയർത്തി പേന നെറ്റിയിൽ തട്ടി ആലോചിച്ച് എഴുതുന്നത് പോലെയൊക്കെ കാണിക്കും…..ഇടംകണ്ണ് കൊണ്ട് അവളെ നോക്കി തിരിഞ്ഞിരുന്നു ചിരിക്കും…..

വിഷ്ണു തൊട്ടടുത്തിരുന്നു ഒരു ബുക്ക് നോക്കി നോട്ട് പകർത്തുവാണ്…ഗൗരി എക്കണോമിക്സ് എഴുതുന്നത് കണ്ടിട്ടാണ് വിഷ്ണു ഹിസ്റ്ററി നോട്ടെടുത്തത്…..ഇത് പൂർത്തിയാക്കിയാൽ ഗൗരിയ്ക്ക് കൊടുത്തിട്ട് എക്കണോമിക്സ് വാങ്ങി എഴുതാമെന്ന ചിന്തയിലായിരുന്നു അവനും…….. കാരണം എക്കണോമിക്സ് പഠിപ്പിക്കുന്നത് നമ്മുടെ ചെകുത്താനാണ്….നോട്ട് പൂർത്തിയാക്കിയില്ലെങ്കിൽ ഉറപ്പായും പുറത്താക്കും……

“ഗൗരീ……നീയെഴുതി കഴിഞ്ഞോ….എങ്കിൽ താ ഞാനെഴുതട്ടെ…..”

വിഷ്ണു എഴുതിത്തീർത്തിട്ട് ഗൗരിയുടെ നേർക്ക് കൈനീട്ടി…….

“അത്…..അത്….ഞാന്….എഴുതി…..യില്ല…”

അവള് ഇരുന്ന് പരുങ്ങുന്നത് കണ്ട് വിഷ്ണു സംശയത്തിൽ അവളുടെ നോട്ട് പിടിച്ച് വാങ്ങി നോക്കി….

“ടീ😡……നീയെന്താടീ വരച്ചു വച്ചിരിക്കുന്നത്….. ഇത് ബോബിയുടെ മുഖമല്ലേ😬…….”

വിഷ്ണു വായും തുറന്ന് മുന്നിലിരിക്കുന്ന ബോബിയെ നോക്കി അവൻ കൂട്ടുകാരോടൊപ്പം ചിരിച്ചു സംസാരിച്ചിരിക്കയാണ്…

“നീയെന്തിനാടീ ഇവന്റെ പടം വരച്ചു വച്ചിരിക്കുന്നത്😡….അതും എക്കണോമിക്സ് നോട്ടിൽ😨….”

“അത്…വിച്ചൂ…..നീ നോക്കിക്കേ അവനെ കാണാൻ ഇഷ്ക്ബാസിലെ രുദ്രനെ പോലെയില്ലേ……

ഞാനിത് കാർത്തുവിനോട് പറഞ്ഞിട്ട് അവള് സമ്മതിക്കുന്നില്ല……

അതുകൊണ്ട് രുദ്രന്റെ ആംഗിളിൽ നിന്ന് ഞാനവനെയൊന്നു വരച്ചു നോക്കിയാ…….

എങ്ങനെയുണ്ട്…..”

ഒരു പുരികം പൊക്കി എന്തോ വലിയ കണ്ടു പിടിത്തം നടത്തിയ അഭിമാനത്തോടെ അവള് പറയുന്നത് കേട്ട് വിഷ്ണു ദേഷ്യം കൊണ്ട് വിറച്ചു……

“ടീ…😡😡😡😡…….നീ ഇത്രയും തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല….

നിനക്ക് ബോധമുണ്ടോ ഗൗരീ……

ഞാൻ വെറും മന്ദബുദ്ധിയാണെന്ന് നിനക്ക് തോന്നിയോ…..”

ഗൗരിയ്ക്ക് സങ്കടം വന്നു….ഇത്രയും ചെറിയ കാര്യത്തിന് വിച്ചു ദേഷ്യപ്പെടുമെന്ന് അവളോർത്തില്ല………അവൾ കണ്ണുകൂർപ്പിച്ച് പരിഭവത്തോടെ നോക്കുന്നത് കണ്ട് വിഷ്ണു ബുക്കെടുത്ത് ദേഷ്യത്തിൽ അവളുടെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു….

“നീ നോക്ക് ഗൗരീ😡😡…..രുദ്രന്റെ മൂക്ക് ഇങ്ങനെയല്ല…..അത് കുറച്ചൂടെ നീളമുണ്ടല്ലോ…ബോബി രുദ്രനെപോലെയല്ലല്ലോ….🤓🤣…”

വിച്ചു പറഞ്ഞത് ഗൗരി കണ്ണ് മിഴിഞ്ഞ് അവനെ നോക്കി…….കളിയാക്കിയതാണെന്ന് മനസ്സിലായപ്പോൾ അവൾ ദേഷ്യത്തോടെ അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു….

“ടീ….വിടെടീ…. ഇത് ക്ലാസാണ്….

ദേ എല്ലാവരും നോക്കുന്നു….

അയ്യോ….”

ഗൗരി ബുക്കെടുത്ത് അവന്റെ തലയിൽ കൊട്ടിയതും…വിച്ചു മറ്റൊരു ബുക്കെടുത്ത് അവളെ പ്രതിരോധിക്കാൻ ശ്രമിച്ചു…. കുട്ടികളെല്ലാം കയ്യടിച്ചു അടി പ്രോത്സാഹിപ്പിച്ചു….

വീരഭദ്രൻ ക്ലാസിലേക്ക് കയറിവന്നതൊന്നും രണ്ട് പേരും അറിഞ്ഞില്ല….അവര് ബുക്കെടുത്ത് തമ്മിലടിയായിരുന്നു….

പെട്ടെന്ന് ക്ലാസ് സൈലന്റായത് കണ്ട് വിച്ചു സംശയത്തോടെ തിരിഞ്ഞ് നോക്കിയതും മുന്നിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന ചെകുത്താനെ കണ്ട് അവൻ പതറിപ്പോയി….. ഗൗരി ബുക്ക് വച്ച് തകർത്ത അടിയാണ് വിച്ചുവിന്റെ തലയിൽ….

“ഗൗരീ…..ശ്…..ചെകുത്താൻ…..😰”

“ചെകുത്താനല്ലെടാ…..പാവം എന്റെ രുദ്രൻ….,😭”

“ടീ…..അതല്ല…..മുന്നില്…..😰”

“മുന്നിലെന്താ😏….”

കൈയ്യിൽ ഉയർത്തിവച്ചിരിക്കുന്ന ബുക്കിന്റെ താഴത്ത് കൂടി ഗൗരി അലസമായി മുന്നോട്ടു നോക്കി…… കണ്ണുകൾ ചുവന്ന് ദേഷ്യഭാവത്തിൽ നിൽക്കുന്ന ചെകുത്താനെ കണ്ട് പേടിച്ച് കൈയിലിരുന്ന ബുക്ക് അറിയാതെ താഴെ വീണു……

😰😰😰

“ഇത് ക്ലാസാണ്😡…..അടിപിടിക്കാനുള്ള സ്ഥലമല്ല……

ക്ലാസിലിരിക്കുമ്പോൾ മിനിമം ഒരു മര്യാദയെങ്കിലും രണ്ടും പേരും കാണിക്കണം….

പറഞ്ഞത് മനസ്സിലായോ…..രണ്ടാൾക്കും😡😡😡”

“”ഓകെ..സർ…”””

രണ്ടുപേരും ഒരുമിച്ച് മറുപടി പറഞ്ഞു….

“ഇന്ന് ടെസ്റ്റ് പറഞ്ഞിരുന്നതല്ലേ…..ടെസ്റ്റിനുള്ള കൊസ്റ്റ്യൻ നോട്ട് ചെയ്തിട്ട് ആൻസർ എഴുതൂ…. പതിനഞ്ച് മിനിറ്റ് ടൈം തരും.. അതിനുള്ളിൽ കംപ്ലീറ്റ് ചെയ്യണം……”

ഗൗരി ധൃതിയിൽ തറയിൽ കിടന്ന ബുക്കെടുത്തു….വിഷ്ണു ഗൗരിയുടെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു……

ചെകുത്താൻ പറയുന്ന ചോദ്യങ്ങളെല്ലാം ആദ്യം കേൾക്കുന്നത് ഗൗരി വാ പൊളിച്ചിരുന്നു….. എന്തെങ്കിലും പഠിച്ചാലല്ലേ അതൊക്കെ മനസ്സിലാവൂ…….

കുട്ടികളെല്ലാം തകർത്തെഴുത്താണ്…..ആയില്യ വളരെ ഉത്സാഹത്തോടെ എഴുതുന്നത് കണ്ട് ഗൗരി ദേഷ്യം കൊണ്ട് പല്ലിറുമ്മി….

ഇടയ്ക്ക് തലയുയർത്തി നോക്കിയപ്പോൾ തന്നെത്തന്നെ നോക്കിയിരിക്കുന്ന വീരഭദ്രനെ കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരിയൂറി…..ഗൗരി നോക്കുന്നത് കണ്ട് വീരഭദ്രൻ പെട്ടെന്ന് നോട്ടം മാറ്റി……

“ആയില്യാ…..എഴുതി കഴിഞ്ഞവരുടെ പേപ്പർ കളക്റ്റ് ചെയ്യൂ….”

പേപ്പർ എല്ലാവരുടെ കൈയ്യിൽ നിന്ന് വാങ്ങി ഗൗരിയുടെ അടുത്ത് നിൽക്കുമ്പോളാണ് ഗൗരി വരച്ച പിക്ചർ ആയില്യ കണ്ടത്…..ആയില്യ അത് വേഗത്തിൽ കൈക്കലാക്കി ചെകുത്താന്റെ അടുത്തേക്കോടീ…

“സർ…..

പാർവ്വതി വരച്ചതാണ്….

ബോബിയുടെ പിക്ചർ…..”

അവൾ കുടിലതയോടെ ഗൗരിയെ നോക്കി പുച്ഛിച്ചു😏…..

വീരഭദ്രൻ ഗൗരവത്തോടെ അതിലേക്ക് നോക്കുന്നത് കണ്ട് ഗൗരി പേടിയോടെ കണ്ണടച്ചിരുന്നു…..

മുൻസീറ്റിലെ ബോബിയാണെങ്കിൽ ഏന്തി വലിഞ്ഞ് പിക്ചറിലേക്ക് നോക്കി നാണത്തോടെ കളം വരച്ച് നിൽക്കയാണ്….. ഇടയ്ക്കിടെ ഗൗരിയേയും അവൻ നാണത്തോടെ നോക്കുന്നുണ്ട്…….

വീരഭദ്രൻ പ്രതിക്കരിക്കാതെ ബുക്ക് റ്റേബിളിൽ വച്ചിട്ട് …ആയില്യയുടെ കൈയിലിരുന്ന പേപ്പറെല്ലാം വാങ്ങി അപ്പോൾ തന്ന കറക്ട് ചെയ്തു എല്ലാവർക്കും കൊടുത്തു……..

“പാർവ്വതീ…..😡😡😡😡😡”

ഗൗരി പേടിയോടെ എഴുന്നേറ്റ് അവനെ നോക്കി്‌😰….

“നീ എന്താ ഒന്നും എഴുതാത്തത്😡😡….മറ്റുള്ളവരുടെ പടം വരയ്ക്കാൻ നിനക്ക് സമയമുണ്ടല്ലോ…..”

ഗൗരി ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്നത് കണ്ട് വീരഭദ്രന് ദേഷ്യം കൂടി….

“പഠിക്കാൻ വയ്യെങ്കിൽ മേലാൽ എന്റെ ക്ലാസിൽ ഇരിക്കരുത്…..😡…..ഗെറ്റ് ഔട്ട്….”

ഗൗരിയ്ക്ക് സങ്കടവും ദേഷ്യവും തോന്നി… ഗെറ്റ് ഔട്ട് അടിയ്ക്കുന്നത് പുത്തരിയല്ലെങ്കിലും വിജയിച്ചു നിൽക്കുന്ന ആയില്യയായിരുന്നു ഗൗരിയുടെ പ്രശ്നം….

നിറഞ്ഞ കണ്ണുകളോടെ അവൾ സീറ്റിൽ നിന്നിറങ്ങി…..

“ടീ…..കുരുപ്പേ….നിനക്ക് ഞാൻ തരാട്ടാ…..കോപ്പിയടിച്ചിട്ടാണേലും ഞാൻ റാങ്ക് മേടിക്കുമെടി……”

ആയില്യയുടെ കാതിൽ പറഞ്ഞിട്ട് അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ഗൗരി പുറത്തേക്കിറങ്ങി…….

വൈകുന്നേരം തിരിച്ചു പോകുമ്പോഴും ഗൗരി ഗൗരവത്തിൽ തന്നെയിരുന്നു…..ഇടയ്ക്ക് വീരഭദ്രനുമായി കണ്ണുകൾ ഇടഞ്ഞപ്പോൾ അവൻ ചുണ്ടനക്കി സോറി പറഞ്ഞു……ഗൗരി മൈൻഡ് ചെയ്യാതെ മുഖം വെട്ടിച്ചു തിരിഞ്ഞിരുന്നു…….

വിപിയും വൈദുവും വീരഭദ്രന്റെ വീട്ടിലേക്കാണ് വന്നത്……വീട്ടിലെത്തിയതും ആരുടെയും മുഖത്ത് നോക്കാതെ ഗൗരി മുകളിലേക്ക് കയറിപ്പോയി…….

“എന്താടാ…..ഗൗരി പിണക്കത്തിലാണോ….”

ഹാളിലെ സോഫയിലേക്കിരുന്നു കൊണ്ട് വിപി ചോദിച്ചു….വൈദുവും കാർത്തുവും അകത്തേക്ക് പോയി……

“ദേ…..നിൽക്കുന്നു…. ചോദിച്ചു നോക്ക്……

അവളുടെ വാലല്ലേ….”

തന്റെ നേരെ നോക്കി വീരഭദ്രൻ പറയുന്നത് കേട്ട് വിഷ്ണൂ കുറ്റബോധത്തോടെ തല കുനിച്ചു നിന്നു……

“ക്ലാസിലിരുന്ന് കുഞ്ഞുപിള്ളേരെ പ്പോലെ രണ്ടും കൂടി അടി…..

കുരുത്തക്കേട് മാത്രമേ രണ്ടിന്റെയും കൈയിലുള്ളൂ……..ഒരക്ഷരം പഠിക്കില്ല…..”

കുറ്റങ്ങൾ ഓരോന്നായി വീരഭദ്രൻ പറയുന്നത് കേട്ട് വിഷ്ണു കേൾക്കാൻ ബാധ്യസ്ഥനെന്ന പോലെ തല കുനിച്ചു നിന്നതേയുള്ളൂ……

“ആഹാ…….ഇത് ഞാനറിഞ്ഞില്ലല്ലോ……ഒരു കാര്യം ചെയ്യാം…….

വിഷ്ണുവിനെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോകാം……ഞാനിരുന്നു പഠിപ്പിച്ചു കൊടുക്കാം….

ഗൗരിയുടെ കാര്യം നീയും നോക്ക്……രണ്ടിനെയും ശരിയാക്കിയെടുക്കണം……”

“മ്……ശരിയാ വിപി….ഇതിനെ രണ്ടിനെയും ശരിയാക്കിയെടുക്കണം….”

‘ഗൗരീ…..നിന്റെ കാര്യം തീരുമാനമായെടീ….’

വിഷ്ണുവിന് ആലോചിച്ചപ്പോൾത്തന്നെ ചിരി വന്നു…..

കുറേ നാളുകൾ കൂടി എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു

ഭക്ഷണം കഴിക്കുമ്പോഴും വീരഭദ്രന്റെ കണ്ണുകൾ ഗൗരിയുടെ മുഖത്തെ പരിഭവം കാണുകയായിരുന്നു……

അടുക്കള ഒതുക്കാൻ ഗൗരിയും കൂടിയതുകൊണ്ട് പണിയെല്ലാം പെട്ടെന്ന് തീർത്ത് എല്ലാവരും കിടക്കനായി പോയി…….

തെല്ലൊരു പേടിയോടെയാണ് ഗൗരി മുറിയിലേക്ക് വന്നത്…….

റ്റേബിളിൽ ബുക്കും പിടിച്ചിരിക്കുന്ന ചെകുത്താനെ കണ്ട് ഒരു ലോഡ് പുച്ഛം വാരി വിതറി.. കട്ടിലിൽ പോയി പുതപ്പെടുത്ത് തല വഴി മൂടി കിടന്നു…..

“പാറൂസേ……😘😘”

അവന്റെ തേനൂറുന്ന വിളി കേട്ട് പുതപ്പ് മാറ്റി തല ഒരല്പം ഉയർത്തി ഗൗരി അവനെ നോക്കി🙄😏…….

“നീയെന്തോ ആയില്യയോട് വാങ്ങുമെന്ന് വെല്ലുവിളിച്ചിരുന്നു🤗..”

“മ്…..ഇന്നിപ്പോൾ രാത്രിയായില്ലേ…

നേരം വെളുക്കട്ടെ….

ഏതെങ്കിലും കടയിൽ കിട്ടുമെന്ന് നോക്കാം….😏😏”

“പാർവ്വതീ……..പരമേശ്വരന്റെ പ്രിയപത്നി…..നിന്റെ പ്രാണനാഥനോട് പിണക്കമാണോ….☺️😘”

“അയ്യടാ…..എന്നാ ഒലിപ്പീര്……രാത്രി നാടകത്തിലെ ഡയലോഗും പഠിച്ച് വന്നിരിക്കയാ മനുഷ്യനെ മിനക്കെടുത്താൻ…..കാമദേവൻ…..🙄😏…”

“ദേവീ……..ടീ പ്ലീസ്……ഇത്രയും ഗ്ലാമറുള്ള ചുള്ളനായ ഞാനുള്ളപ്പോൾ..

മര്യാദയ്ക്ക് മീശ പോലും മുളയ്ക്കാത്ത ആ ബോബിയുടെ പടം വരച്ചാപ്പിന്നെ എനിക്ക് ദേഷ്യം വരില്ലേ😊🤗”

ഗൗരി കട്ടിലിൽ എഴുന്നേറ്റിരുന്നു….

“ഞാൻ വരയ്ക്കും….എനിക്കിഷ്ടമുള്ള പടം വരയ്ക്കും……….ഒരു ചുന്ദരൻ….

ക്ലാസില് ആ കൂയില്യയോട് എന്താ ഒരു സ്നേഹം…..

ആയില്യാ ബുക്കെടുത്തിട്ട് വാ……ആയില്യാ പേപ്പർ കളക്ട് ചെയ്യ്……ഞാനിതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കരുതിയല്ലേ…..😠”

ചെകുത്താന് അത് കേട്ട് ദേഷ്യം വരാൻ തുടങ്ങി…….. അവന്റെ മുഖം കടുത്തു….

“പാർവ്വതീ😡😡…..ആയില്യ എന്റെ സ്റ്റുഡന്റ് ആണ്…..ബ്രില്യന്റായി പഠിക്കുന്ന ഒരു കുട്ടി…..നിനക്ക് അസൂയ ആണ്…..”

ഗൗരിയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ തികട്ടി വന്നു…..

“ശരിയാ ഞാൻ പഠിക്കില്ല…… മന്ദബുദ്ധിയാ…. പിന്നെയെന്തിനാ എന്നെ കെട്ടിയത്….. ബുദ്ധിയുള്ളവരെ കണ്ട് പിടിച്ച് കെട്ടായിരുന്നില്ലേ😡😵…”

പെട്ടെന്ന് ചെകുത്താൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു….

“ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ….. കെട്ടിപ്പോയില്ലേ……. അതുകൊണ്ട് നിന്നെയിനി പഠിപ്പിച്ചിട്ടേ കാര്യമുള്ളൂ…..വാടീ ഇവിടെ😡😡….”

ചുണ്ടുകൂർപ്പിച്ച് പരിഭവിച്ച് നിന്ന ഗൗരിയെ അവൻ ചെയറിൽ കൊണ്ടിരുത്തി……

വീരഭദ്രൻ ഇന്ന് ടെസ്റ്റ് നടത്തിയ ചോദ്യം എടുത്തു അതിന്റെ ഉത്തരങ്ങളെല്ലാം ബുക്ക് നോക്കി അവളെ എഴുതിച്ചു………തെറ്റുന്നതിനൊക്കെ നല്ല പിച്ചും കൊടുത്തു…

‘മഹാദേവാ……ഈ ചെകുത്താന്റെ കൈയ്യിൽ നിന്ന് എങ്ങനെയാ ഒന്ന് രക്ഷപ്പെടുന്നത്………. എനിക്ക് ബുക്ക് അലർജിയാണെന്ന് ഈ മനുഷ്യന് അറിയില്ലേ…….ഐഡിയ…… ഇയാളുടെ ഉള്ളിലെ കാമദേവനെ ഇളക്കിയങ്ങ് വിടാം😜…..പണിയാകുമോ🤔……നോക്കാം….”

ഗൗരി മനസ്സിൽ പറഞ്ഞു കൊണ്ട് ഇട്ടിരുന്ന സ്കർട്ട് അല്പം പൊക്കി കാൽമുട്ട് വരെ അനാവൃതമാക്കി……

“ടീ…നീയെന്തിനാടീ കാണിക്കുന്നത്…..😡😒”

അവളുടെ വെളുത്ത മൃദുവായ നഗ്നമായ കാല് കണ്ട് ഉണരുവാൻ വെമ്പി നിന്ന മനസ്സിനെ നിയന്ത്രിച്ച് കൊണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചു…

“ഇത് കൊള്ളാം……എനിക്ക് ചൊറിയണ്ടേ……😏”

വീണ്ടും പഠിപ്പിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ… ഗൗരി ബനിയൻ അല്പം പൊക്കി വയറിന്റെ ഭാഗത്തായി ചൊറിഞ്ഞു…..

സുന്ദരമായ അവളുടെ വയറിന്റെ സൈഡിലുള്ള കറുത്ത മറുക് ശ്വാസനിശ്വാസങ്ങൾക്കൊപ്പം ഉയരുന്നത് കണ്ട് വീരഭദ്രൻ കണ്ണുകൾ അടച്ച് തലയൊന്നു കുടഞ്ഞു….

“നിനക്കെന്താടീ ഇത്ര ചൊറിച്ചിൽ😡….”

“മനുഷ്യന് ചൊറിയാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ😠….”

“പാറൂസേ😘😘😘…….”

🙄🙄🙄🙄🙄🙄

“അല്ലെങ്കിൽ നമുക്കു രാവിലെ പഠിച്ചാലോ…..മ്…..😘”

പ്രണയപരവശനായി വിരൽ കൊണ്ട് അവളുടെ ചുണ്ടുകളിൽ തഴുകി അവൻ പറഞ്ഞത് കേട്ട് ഗൗരി അന്തം വിട്ടിരുന്നു😯….

‘മഹാദേവാ…. വെളുക്കാൻ തേച്ചത് പാണ്ടായല്ലോ……ഇങ്ങേര് രണ്ടും കൽപ്പിച്ചാണെന്ന് തോന്നുന്നു……ഇനി ഇങ്ങേരുടെ റൊമാൻസിൽ നിന്നെങ്ങെനാ ഒന്നു രക്ഷപ്പെടുന്നത്😯……’

വീരഭദ്രൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവന്റെ മടിയിലേക്കിരുത്തി…..

“നീയെന്നെ വല്ലാതെ മയക്കുന്നു പെണ്ണേ….. എന്നിലെ ചെകുത്താനെ ദേവനാക്കാൻ എന്ത് മായാജാലമാടീ നിന്റെ കൈയ്യിലുള്ളത്………..😘😘😘”

ഗൗരിയുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു……..വീരഭദ്രൻ പുഞ്ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കൊണ്ട് പോയി……

തണുപ്പുള്ള രാത്രിയിൽ പരസ്പരം ചൂട് പകർന്നു അവർ പ്രണയിച്ചുകൊണ്ടിരുന്നു……

രാവിലെ കോളേജിൽ പോകാൻ റെഡിയായി വീരഭദ്രൻ താഴേക്ക് വരുമ്പോളാണ് മനുവിന്റെ ഫോൺ വന്നത്…അവൻ അറ്റൻഡ് ചെയ്തിട്ട് സംസാരിക്കാനായിപുറത്തേക്ക് പോയി…….

“കണ്ണാ നീ പറഞ്ഞത് ശരിയാണ്…….കക്ഷി ലാൻഡ് ചെയ്തിട്ടുണ്ട്….. പിന്നെ നമ്മുടെ രണ്ടാളുകള് അവരുടെ കൂടെ കേറിപ്പറ്റിയിട്ടുണ്ട്……”

മനു പറഞ്ഞത് കേട്ട് വീരഭദ്രൻ പകയോടെ പുഞ്ചിരിച്ചു…..അവനപ്പോൾ വേട്ടക്കാരന്റെ മുഖമായിരുന്നു…… ഇരയെ കിട്ടിയ സന്തോഷവും……

“മ്……എന്താ മനുവേട്ടാ അവരുടെ പ്ലാൻ……”

“ഗൗരിയുടെ മമ്മിയെയും ഡാഡിയെയും ഇന്ന് രാത്രി തന്നെ പൊക്കാനാണ് പ്ലാൻ……”

“അപ്പോൾ അത് പ്രവീണിനുള്ള കൊട്ടേഷൻ ആണല്ലോ……”

“മ്……..പക്ഷെ ഇന്ന് രാത്രി വിപിയെ പൊക്കാനും അവര് പ്ലാൻ ചെയ്തിട്ടുണ്ട്…… അത് നിനക്കിട്ടുള്ള പണിയാ കണ്ണാ…വിപിയുടെ പുറകേ ഗുണ്ടകളെ വിട്ടിട്ടുണ്ട് സമയം ഒത്തു വരുമ്പോൾ പൊക്കാൻ….ഞാൻ വരണോ…….”

മനുവിന്റെ ശബ്ദത്തിലുള്ള സംശയവും ആധിയും വീരഭദ്രന് മനസ്സിലായി…..

“വേണ്ട മനുവേട്ടാ….ഞാൻ ഒറ്റയ്ക്ക് മതി…..മനുവേട്ടൻ എനിക്ക് ഒരു സഹായം കൂടി ചെയ്യണം….. സിദ്ധാർത്ഥിന്റെ ലോക്കറ്റിൽ കണ്ട പെൺകുട്ടിയുടെ അഡ്രസ്സ് ഞാൻ അയച്ചു തരാം.. അവരെ കുറിച്ച് ഒന്ന് അന്വേഷിക്കണം…..”

“അതിനെന്താ കണ്ണാ……നീയിപ്പോൾത്തന്നെ അയച്ചോളൂ…..പിന്നെ സൂക്ഷിക്കണം…..”

മനുവിന്റെ സ്നേഹവും കരുതലും അവന് നന്നായി അറിയാം…

“മനുവേട്ടൻ പേടിക്കണ്ട…….ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്…… പിന്നെ……… രാത്രി വരെ കാത്തിരിക്കാൻ എനിക്ക് ക്ഷമയില്ല…. അതുകൊണ്ട് വിപിയെ ഇപ്പോൾ തന്നെ അവൻമാര് പൊക്കട്ടെ അല്ലേ മനുവേട്ടാ…..”

അപ്പുറത്ത് നിന്ന് മനു പൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ട് വീരഭദ്രനും ചിരിയോടെ ഫോൺ വച്ചു………..

“നീ എവിടെയായിരുന്നു കണ്ണാ…..നിന്നെ കാണാത്തത് കൊണ്ട് ഞങ്ങള് കഴിക്കാൻ തുടങ്ങി……”

“മ് കഴിച്ചോടാ വിപീ……അതെന്താ വൈദു കഴിക്കാതിരിക്കുന്നത് സുഖമില്ലേ…..”

വീരഭദ്രൻ ചോദിച്ചത് കേട്ടാണ് എല്ലാവരും വൈദുവിനെ ശ്രദ്ധിച്ചത്…..മുഖം ഇരുണ്ടിരിക്കുന്നു……കുഞ്ഞുങ്ങളെ പ്പോലെ ചുണ്ടു കൂർപ്പിച്ചു പരിഭവത്തിൽ കൈയും കെട്ടി ഇരിക്കയാണ്…….

“എന്താ വൈദൂ……എന്ത് പറ്റി ..”

ഗൗരി ആധിയോടെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു…..

“അത്…ഈ വിപിച്ചേട്ടൻ പറയുവാണ് എന്റെ ഗൗരിചേച്ചിയ്ക്ക് ഡാൻസ് കളിയ്ക്കാൻ അറിയില്ലെന്ന്…ചേച്ചീ ഇന്നാള് എന്നോട് പറഞ്ഞതല്ലേ ഡാൻസ് അറിയാമെന്ന്…..”

“ഇല്ല വൈദു നീ പറഞ്ഞത് കള്ളമാണ്… ബെറ്റുണ്ടോ……. അടുത്ത മാസത്തെ ആർട്‌സ് ഡേയിൽ ഗൗരി കളിച്ചാൽ നീ പറയുന്നത് പോലെ ഞാൻ കേൾക്കാം……. ഇല്ലെങ്കിൽ നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് നിർത്തും…..”

ഗൗരി പരിഭ്രമത്തോടെ വിപിയെ നോക്കി…..

“ബെറ്റ്…..ഞാൻ സമ്മതിച്ചിരിക്കുന്നു…..എന്റെ ഗൗരിചേച്ചീ എനിക്ക് വേണ്ടി ഉറപ്പായും ആർട്‌സ് ഡേയ്ക്ക് കളിയ്ക്കും…..ഇല്ലേ….”

ഗൗരി ഞെട്ടലോടെ വൈദുവിനെ നോക്കി…..ഗൗരിയുടെ മുഖത്തെ ആശയക്കുഴപ്പം കണ്ട് സംഗതിയേറ്റപോലെ വിപി വീരഭദ്രനെ നോക്കി തമ്സ്അപ് കാണിച്ചു….👍…

“സമ്മതിക്ക് മോളെ……”

സരോജിനിയമ്മ വൈദുവിനെ പിൻതാങ്ങി

“സമ്മതിക്ക് ഗൗരീ……”കാർത്തുവും….

“സമ്മതിക്കെടീ…..”വിഷ്ണുവും…

ഗൗരി പകപ്പോടെ വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…… അവന്റെ കണ്ണുകളിൽ അപേക്ഷയായിരുന്നു..അത് കണ്ടതും അവൾ യാന്ത്രികമായി ശരിയെന്ന് തലകുലുക്കി…..

എല്ലാവരും ചിരിയോടെ കൈയ്യടിച്ച് ഗൗരിയ്ക്ക് നന്ദി പറഞ്ഞു…. വീരഭദ്രനന്റെ മനസ്സ് നിറഞ്ഞിരുന്നു….. ആദ്യമായി കണ്ട വേഷത്തിൽ അവളെ ഒന്നുകൂടി കാണാൻ അവൻ അത്രയും ആഗ്രഹിച്ചിരുന്നു………

“ഇന്ന് വൈദുവിന്റെ മൂഡ് മാറ്റാൻ ക്ലാസ് കഴിഞ്ഞ് നമുക്കു നേരെ ബീച്ചിൽ പോയാലോ…..”

അത് കേട്ടപ്പോൾ എല്ലാവർക്കും വലിയ ഉത്സാഹമായി…..

പക്ഷെ വീരഭദ്രന്റെ മനസ്സ് പല കണക്കുകൂട്ടലും നടത്തിക്കൊണ്ടിരുന്നു….

നാല്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 44

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

വലിച്ച് നീട്ടുന്നതല്ല…എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ…..

നാളെ എന്തായാലും വില്ലൻമാരെ ഞാനിറക്കും😎…..

എനിക്കായി രണ്ട് വരി……പ്ലീസ്‌.

❤️ponnu❤️

Leave a Reply

Your email address will not be published. Required fields are marked *