നിനവറിയാതെ Part 12

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 11

Part 12

എന്റെ മറുപടി വേണ്ടേ ?

” വേണ്ടടോ… ഇഷ്ട്ടം ആന്ന് പറഞ്ഞു തന്റെ പിന്നാലെ നടന്നിട്ട് ഇല്ലെങ്കിലും, ഞാൻ പോലും അറിയാതെ എപ്പോഴോ ഉള്ളിൽ കയറിക്കൂടിയ ഒരു ഇഷ്ട്ടം ഉണ്ട്… ആൾക്കൂട്ടത്തിൽ തിരഞ്ഞിട്ടുണ്ട് ഈ മുഖത്തിനായി.. ഒരുപാട് കൊതിച്ചിട്ടുണ്ട് ഒന്ന് കാണാൻ സംസാരിക്കാൻ.. ”

“സച്ചി.. ഞാൻ..”

“ഏയ്‌.. അതിന് താൻ സങ്കടപെടേണ്ട കാര്യമില്ല… ഇന്നും അത് തുറന്നു പറയാൻ മടിച്ചതിന് ഒരു കാരണവേ ഒള്ളു .. താൻ എനിക്കുള്ളതല്ലെന്നു ആരോ പറയുന്ന പോലെ.. മറക്കാൻ നോക്കിയതാണ് എന്നാലും ജോലിയുടെ തിരക്കിനിടിയിലും ഇടക്ക് ഒക്കെ ഈ മുഖം മനസ്സിലേക്ക് ഓടി എത്താറുണ്ടായിരുന്നു.. എവിടെയോ ഒരു പ്രതീക്ഷയുടെ തരിമ്പ് അവശേഷിച്ചത് കൊണ്ടാവും ..മറക്കാൻ അത്ര എളുപ്പത്തിൽ പറ്റില്ലന്നേ ഒള്ളു.. അതുകൊണ്ട് സങ്കടം ഒന്നുമില്ല. പിന്നെ എത്രയൊക്കെ ആണെങ്കിലും സ്നേഹിച്ചയാൾ ഇഷ്ട്ടം അല്ലെന്ന് പറയുന്നത് കേൾക്കാൻ ആരും ആഗ്രഹിക്കില്ല..”

“ഈ സഖാവിന്റെ സ്വന്തം ആകാനുള്ള ഭാഗ്യം എനിക്കുമില്ല..”

” താൻ ഇതുവരെ അതുവിട്ടില്ലേ ?”

“അങ്ങനെ വിടാൻ പറ്റുമോ ? സച്ചിക്ക് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടുമെന്ന് ഒന്നും ഞാൻ പറയുന്നില്ല ,എല്ലാവരും ഇതൊക്കെ തന്നെയാണല്ലോ പറയുന്നേ.. സച്ചി എന്നെ സ്നേഹിക്കുന്നതിനെക്കാൾ സച്ചിയെ മറ്റാരോ സ്നേഹിക്കുന്നുണ്ട്..”

“അല്ല ഞാൻ വേദികയെ സ്നേഹിക്കുന്ന കാര്യം എങ്ങനെ മനസ്സിലായി ”

“യഥാർത്ഥ സ്നേഹം കണ്ണുകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും..കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നു ആ കണ്ണുകളിലെ പ്രണയം.. കുറെ ശ്രമിച്ചു പറയിപ്പിക്കാൻ .. പക്ഷേ സഖാവ് പിടി തന്നില്ലല്ലോ.. പറഞ്ഞറിയുന്നതല്ല , പറയാതെ അറിയുന്നതാണ് യഥാർത്ഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ചത് ജീവിതം ആയിരുന്നു. ഒരിക്കൽ തിരിച്ചറിയാൻ പറ്റാതെ പോയ സ്നേഹത്തിന്റെ മുറിവ് ഇന്നും ഉണങ്ങാതെ മനസ്സിനെ നോവിക്കുമ്പോൾ ..”

” വേദിക എന്താ പറയുന്നത് ?മനസ്സിലാകുന്നില്ല..”

“വാ.. പറയാം.. അവിടെ ഇരുന്ന്..” അവർ രണ്ടും അവിടെ ചെന്നിരുന്നു..അവളുടെ കണ്ണുകൾ പുഞ്ചിരി തൂകി നിൽക്കുന്ന നിക്ഷത്രങ്ങളിൽ ഉടക്കി

” എന്താടോ ആകാശത്തേക്ക് നോക്കുന്നെ ?നിലാവിനെ അത്രക്കിഷ്ടമാണോ ?”

“നിലാവിനെ ആർക്കാ ഇഷ്ട്ടം അല്ലാത്തത്.. ഇങ്ങനെ ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഇല്ലേ..അതിപ്പോൾ എങ്ങനെയാ പറയ്യുന്നെ.. രണ്ട് ദിവസം ആയിട്ട് current ഇല്ലാതെ സ്വിച്ച് ഓഫ് ആയിരിക്കുന്ന മൊബൈൽ പെട്ടെന്ന് ഫുൾ ചാർജായി കയ്യിൽ കിട്ടുമ്പോൾ മുഖത്ത് ഒരു നൂറു വാട്ട് ബൾബ് തെളിയില്ലേ..അതു പോലെ ”

“അതിന് current പോയാൽ തന്റെ വീട്ടിൽ ഇൻവേർട്ടർ ഇല്ലേ ?”

“ഇയാളും ചളി പറഞ്ഞു തുടങ്ങിയോ ..അതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ..”

” അറിയില്ല തന്നോട് സംസാരിക്കുമ്പോൾ അറിയാതെ വന്ന് പോകും.. ഈ കുറുമ്പ് കാണാൻ ആയിരിക്കും.. അത് വിട് കാര്യം പറയ്യ്‌..”

“എബി..”

” എബിയോ ?”

ആ മുഖത്തപ്പോൾ നിരാശയെക്കാൾ ആകാംഷ ആയിരുന്നു..

“ഞാൻ പറയട്ടെ.. എബിൻ സക്കറിയ ഡിഗ്രിക്ക് പഠിക്കാൻ ചെന്നപ്പോൾ കോളേജിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നില്ല.. ഉയർന്നു കേട്ട ഒരേയൊരു പേര്.. എല്ലാവരുടെയും എബിച്ചൻ …ആരും നോക്കി നിൽക്കുന്ന ചിരി..മഹേഷ് ബാബുവിനെ പോലെ ഇരിയ്ക്കും.

” അത്രക്ക് ലുക്ക് ഉണ്ടായിരുന്നോ ?”

ആന്ന്.. അത്രയും കളർ ഇല്ലായിരുന്നു.. കോളേജിൽ എബിയെ വായിനോക്കാത്ത ആരുമില്ലായിരുന്നു.. ഞങ്ങളു പെണ്കുട്ടികളെ പോലെ മറ്റുള്ളവരെ പൊക്കുന്നത് നിങ്ങൾ ആണുങ്ങൾക്കും ഇഷ്ട്ടമല്ലല്ലേ?

” ചെറുതായി.. ”

ഞങ്ങളുടെ സീനിയറായിരുന്നു എബി.. എന്തിനും ഏതിനും മാധുവിന്റെയും അച്ഛന്റെയും സപ്പോർട്ട് ഉള്ളതുകൊണ്ട് അഹങ്കാരത്തിനും തന്റേടത്തിനു ഒരു കുറവുമില്ലാത്ത കാലം.. കഴിഞ്ഞ ദിവസം താൻ പറഞ്ഞപോലെ സച്ചി അറിയുന്ന വേദിക ആയിരുന്ന സമയം ..

ക്ലാസ് തുടങ്ങിയ ആദ്യദിവസം.. പുതുമുഖങ്ങളെ വരവേൽക്കാൻ കമന്റടിയുമായി വരാന്തയിൽ നിരന്ന് നിൽക്കുന്ന സീനിയർസ്..

” എന്താ മോളേ ചേട്ടനെ നോക്കിയിട്ടെങ്കിലും പോ ”

“എടാ പോയി നമ്പർ ചോദിക്ക് ”

“ആ മഞ്ഞക്കിളി എന്റെ ആണേ ” അമ്മുവിനെ നോക്കി അവന്മാർ അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു തിരിഞ്ഞു നോക്കിയത് മാത്രം ഓർമ ഉണ്ട്.. പിന്നെ നോക്കുമ്പോൾ കിടക്കുന്നത് ആരുടെയോ നെഞ്ചിലാണ്..

” എടാ കൊച്ചു കൊള്ളാം വന്നതെ നമ്മുടെ ഹീറോയെ വീഴ്ത്തിയല്ലോ ”

” അച്ചായാ ഒന്ന് സൂക്ഷിച്ചോ ”

“എബിച്ചാ വില കളയല്ലേ ”

” സഹായം വേണോ പെങ്ങളെ ”

എല്ലായിടത്തും പരിഹാസച്ചിരിയും കളിയായക്കലും മാത്രം.. എണീറ്റ് നോക്കുമ്പോൾ കോളേജ് മുഴുവൻ അവിടെ ഉണ്ട്.. ഒരു സോറിയും പറഞ്ഞവിടുന്നു ഓടി.. അന്നാണ് ആദ്യമായി എബിയെ കാണുന്നതും അറിയുന്നതും .. കുറെ കേട്ടു ക്യാംപസ് ഹീറോയുടെ വീരകഥകൾ.ആർട്‌സ് ക്ലബ് സെക്രെട്ടറി , ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ,വിശേഷണങ്ങൾ ഒത്തിരി കേട്ടു.. വന്നതെ തന്നെ ഞങ്ങളുടെ എബിയെ വീഴ്ത്തിയോടി എന്നുള്ള കളിയാക്കൽ കേട്ടായിരുന്നു ഓരോ ദിവസവും പിന്നീട് അവിടേക്ക് ചെന്നത്.. കൂട്ടത്തിൽ അമ്മുവിന്റെയും അച്ചുവിന്റെയും കളിയാക്കൽ വേറേ.. എബിയെക്കുറിച്ച് കേൾക്കുമ്പോൾ ദേഷ്യമായിരുന്നു അവൻ കാരണം കേൾക്കേണ്ടി വന്ന പരിഹാസം ആയിരുന്നു മനസ്സിൽ നിറയെ.. ഒരു ദിവസം എബിയെ തനിച്ചു കണ്ടപ്പോൾ എന്റെ ദേഷ്യമെല്ലാം തീർത്തു.ഞാൻ അന്ന് ശ്രദ്ധിക്കാത്ത കൊണ്ടാണ് വീണതെന്ന് അറിയാമായിരുന്നു ,പക്ഷേ കളിയാക്കലുകൾ ഓർത്തപ്പോൾ വായിൽ വന്നതെല്ലാം പറഞ്ഞു.ഒരു ചിരിയോടെ അവനത് കേട്ടുനിന്നപ്പോൾ ദേഷ്യം കൂടി ..വീണ്ടും കുറെ ചൂടായി.. പിറ്റേദിവസമാണ് ആ ചിരിയുടെ അർത്ഥം മനസ്സിലായത്.. അന്നായിരുന്നു ഞങ്ങളുടെ welcome day.. സീനിയേഴ്സ് ജൂണിയേഴ്‌സിന് പണി കൊടുക്കുന്ന ദിവസം.. എനിക്കും കിട്ടി എട്ടിന്റെ പണി.. സീനിയേഴ്സിൽ ആരെയെങ്കിലും പ്രൊപ്പോസ് ചെയ്യാൻ.. എന്നെ നോക്കി ചിരിക്കുന്ന എബിയെ കണ്ടപ്പോൾ ഇന്നലത്തെ കാര്യം ഓർത്തു.. അതിന്റെ പ്രതികാരമാണെന്ന് ആ ചിരിയിൽ ഉണ്ടായിരുന്നു… ഞാൻ പോലും അറിയാതെ എന്റെ കാലുകൾ അവന്റെ അടുത്തേക്ക് ചലിച്ചു.. അത് പ്രതീക്ഷിക്കാത്ത കൊണ്ടാവും ആ മുഖത്തെ ചിരി മാഞ്ഞു.. അവർ തന്നുവിട്ട പൂവ് അവൻ വാങ്ങുന്നത് വരെ..

“I love you എബിയേട്ട.. Plzz എന്നെ ഇഷ്ട്ടമല്ലെന്നു മാത്രം പറയല്ലേ..എബിയേട്ടൻ എന്റെ ജീവനാ” അങ്ങനെ എന്തൊക്കെയോ പറഞ്ഞു.

പിന്നീടുള്ള കളിയാക്കൽ അതും പറഞ്ഞായിരുന്നു… പിന്നീട് പരസ്പരം കാണുമ്പോൾ എല്ലാം ഞങ്ങൾ വഴക്കിട്ടു.. ഓണം സെലിബ്രേഷന്റെ അന്ന്

” വേദിക വന്നേ.. എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ”

കയ്യിന്ന് വിട് ..എനിക്ക് ഒന്നും കേൾക്കാൻ തലിപ്പര്യമില്ല..

അവൻ ഒന്നൂടെ കയ്യിൽ മുറുക്കി പിടിച്ച് വാഗമരത്തിന്റെ ചുവട്ടിൽ ചെന്ന് പിടി വിട്ടു..

” Sorry ..മനപ്പൂർവ്വമല്ല.. തന്നെ കണ്ട അന്ന് തന്നെ എന്റെ ഹൃദയത്തിൽ കയറി കൂടിയതാണ്. താൻ വന്ന് വീണത് ഈ നെഞ്ചിൽ അല്ല നെഞ്ചിന്റെ ഉള്ളിലാണ്.. ഇഷ്ട്ടമാണെന്നു പറയാൻ വന്നപ്പോഴെല്ലാം താൻ മുഖം തിരിച്ചു പോയിട്ടേ ഒള്ളു.. ഒന്ന് കാണാൻ വേണ്ടി മിണ്ടാൻ വേണ്ടി ,ഓരോ കാരണമുണ്ടാക്കി വഴക്കടിച്ചത്.. അത്‌ ഇയാൾക്ക് എന്നോടുള്ള ദേഷ്യം കൂട്ടിയതെ ഒള്ളു.. ഇനിയും വയ്യാ ഈ നാടകം കളിക്കാൻ.. ഓപ്പൺ ആയിട്ട് പറയാം എനിക്ക് തന്നെ ഇഷ്ട്ടവാ.. കാരണം ഒന്നുമറിയില്ല.. ഒരുപാട് ഒരുപാട് ഇഷ്ട്ടമാ.. Love u lots “..

“കഴിഞ്ഞോ?.. എനിക്ക് തന്നെ കാണുന്നതെ ഇഷ്ട്ടമല്ല.. ഇനി ഇതും പറഞ്ഞു പിന്നാലെ വരരുത്..” അത്രയും പറഞ്ഞു പുച്ഛത്തോടെ എബിയെ നോക്കിപോകുമ്പോൾ അത് ഒരു തുടക്കമാണെന്നു അറിയില്ലായിരുന്നു.. പിന്നീട് ഒരിക്കലും എബിയെ എന്റെ പിന്നാലെ കണ്ടില്ല.. എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറി പോകുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും ദേഷ്യത്തിന്റെ അണയാത്ത ഒരു കനൽ ഉള്ളിൽ ഉള്ളതുകൊണ്ടാവും എല്ലാം കണ്ടില്ലെന്ന് നടിച്ചു. എബിയുടെ കാര്യം ഞാൻ അമ്മുവിനോട് പറഞ്ഞപ്പോൾ അവൾ സ്വപ്നം കണ്ടതാവും ,അല്ലാതെ എബി എന്നോട് അങ്ങനെ പറയില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ അവരോട് ഒന്നുംപറഞ്ഞില്ല.. മാധുവിനോട് മാത്രം പറഞ്ഞു.. തന്റേടത്തിനു ഒരു കുറവുമില്ലാത്ത എനിക്ക് കോളേജിൽ ശത്രുക്കളും ആവശ്യത്തിൽ അധികം ഉണ്ടായിരുന്നു. അമ്മുവും അച്ചുവും absent ആയ ദിവസം ഈവനിംഗ് ക്ലാസ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങിയ എന്നെ സീനിയർസ് വായിനോക്കികൾ എല്ലാം കൂടി തടഞ്ഞു നിർത്തിയപ്പോൾ എബി വന്നത് അത്ഭുതമായി തോന്നിയില്ല ..ഒരു നിഴൽ പോൽ അവൻ എന്റെ ഒപ്പം എപ്പോഴും ഉണ്ടായിരുന്നു.. അന്നൊരു thanks പോലും പറയാതെ ഇറങ്ങി പോകുമ്പോൾ frnds എന്നും പറഞ്ഞ് എബി കൈ നീട്ടി.. ഒരു ചിരിയോടെ ആ കൈകളിൽ കൈ ചേർത്തു..അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. ഞാനാണ് എബിയോട് പറഞ്ഞത് ആരും ഇതറിയേണ്ടെന്നു.. അച്ഛനും അമ്മയും us ഇൽ ആന്ന് പറഞ്ഞു കേട്ടിരിന്നു ..അവനോടു കൂടുതൽ അടുത്തപ്പോൾ അറിഞ്ഞു അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണെന്നും ആ സങ്കടം ഉള്ളിൽ ഒതുക്കി എല്ലാവർക്കും മുൻപിൽ ചരിച്ചു കളിച്ചു നടക്കുന്ന ഒരു പാവമാണ് എബിയെന്നും.. എബി കോളേജിൽ നിന്ന് പോയെങ്കിലും ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഡമായിക്കൊണ്ടിരുന്നു.. ബാംഗ്ലൂരിലും എബി ഉണ്ടായിരുന്നു.ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ആരും അറിയാതെ കൊണ്ടുപോകാൻ ഞങ്ങൾ മത്സരിച്ചു.. അതിന് ഒരു പ്രിതേക സുഖം ഉണ്ടായിരുന്നു.. പിന്നീട് ഒരിക്കൽ പോലും എബി എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞില്ല ,എങ്കിലും ആ കരുതലിൽ ഞാൻ തിരിച്ചറിഞ്ഞു എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം.. എബിയിൽ നിന്നത് കേൾക്കാനായി ഞാനും കാത്തിരുന്നു.. ബാംഗ്ലൂരിൽ ഞങ്ങളുടെ മീറ്റിങ് place ലൈബ്രറി ആയിരുന്നു..അമ്മുവിനും അച്ചുവിനും അലർജിയുള്ള സ്ഥലം.. ഞാൻ ലൈബ്രറിയിൽ പോകുമ്പോൾ കൂടുതലും വായിക്കുന്നത് കമ്മ്യൂണിസത്തെകുറിച്ചുള്ള ബുക്ക്സ് ആയിരുന്നു.. അതിന് അവളുമാർ ഒരു കാരണം കണ്ടെത്തി ..എനിക്ക് സച്ചിയെ ഇഷ്ട്ടം ആന്ന്.. ഞാൻ സച്ചിയെ ഇമ്പ്രെസ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെയുള്ള ബുക്ക്സ് വായിക്കുന്നതെന്ന്.. ഒരിക്കൽ ആരോ ശല്യം ചെയ്തപ്പോൾ ഞാൻ എനിക്ക് ഒരാളെ ഇഷ്ട്ടം ആന്ന് കൂടി പറഞ്ഞതോടെ അവർ അത് ഉറപ്പിച്ചു..”

“അങ്ങനെ ഒരു സംഭവവും ഉണ്ടോ..? അങ്ങനെ ആയിരിക്കും അല്ലേ ഈ സഖാവ് പേര് വന്നത് ?” ( സച്ചി)

അതേ.. ഇപ്പോഴും അവർ കരുതുന്നത് നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലാന്ന്..കഴിഞ്ഞ ദിവസവും ഒരുമിച്ച് കണ്ടില്ലേ..

” എന്നാൽ അത് അങ്ങനെ തന്നെ ഇരിക്കട്ടെ.. ബാക്കി പറ ”

എട്ട് മാസം മുൻപ്.. വഴക്ക് ഞങ്ങൾക്കിടയിൽ പതിവായിരുന്നു.. കാരണം ഈ ഞാൻ തന്നെ , എന്റെ സ്വഭാവം അറിയാല്ലോ.. ഒരുദിവസം എബിയോട് വഴക്കിട്ടു ലൈബ്രറിയിൽ നിന്നിറങ്ങി നടന്നു.. അവിടുന്ന് എന്റെ ഫ്ലാറ്റിലേക്ക് 10 min പോയാൽ മതി.. ചെറിയ ഇരുട്ട് വീണുതുടങ്ങിയ സമയം.. ബാംഗ്ലൂർ നഗരത്തിന്റെ ഇരുണ്ട മുഖം ഞാൻ കണ്ട ദിവസം.. പിന്നാലെ വന്ന കാറുകാരുടെ നോട്ടവും സംസാരവുമെല്ലാം എന്റെ ശരീരത്തിനായിരുന്നു..അതിനവർ വിലയിടുന്നതിൽ തർക്കിക്കുമ്പോൾ ഞാൻ വേഗം വേഗം നടന്നു.. മനസ്സിനുള്ള ധൈര്യം കാലുകളിൽ ഇല്ലായിരുന്നു.. ഇരയെ വേട്ടയാടുന്ന കാട്ടു മൃഗത്തെ പോലെ അവർ എനിക്കായി പാഞ്ഞു വന്നു.. നിറഞ്ഞൊഴുകുന്ന മിഴികൾ തുടക്കാതെ എബിയോട് വഴക്കിട്ട ആ നിമിഷത്തെ ശപിച്ചു കൊണ്ട് ഞാൻ നടന്നു. ജീവൻ നഷ്ട്ടമായില്ലെങ്കിലും ജീവിതം കൈവിട്ടു പോയന്ന് കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്.. കാറിന്റെ സൗണ്ട് കേൾക്കാതെ വന്നപ്പോൾ ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കി.. ഒരുത്തന്റെ കഴുത്തിൽ ഞെക്കി പിടിച്ച് മറ്റൊരുത്തനെ കാലുകൊണ്ട് ചവിട്ടി വീഴ്ത്തുന്ന എബിയെ കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു.. അതിനുള്ള അർഹത യും അവകാശവും നിഷേധിച്ചത് ഞനാണെന്ന് ഓർത്തപ്പോൾ അവിടെ തന്നെ നിന്നു.. അവന്മാർ കാറുമെടുത്തു പോയി.. എബി ബൈക്കുമായി എന്റെ അടുത്തേക്ക് വന്നു..

എബി.. നീ വന്നില്ലായിരുന്നെങ്കിൽ..

” ഒന്നും സംഭവിക്കില്ല എന്റെ വേദിക മിടുക്കി അല്ലേ.. ഈ തന്റെടത്തിനു മുൻപിൽ അവന്മാർ കീഴടങ്ങിയേനെ ”

എങ്ങനാ എബി പേടിച്ച് വിറച്ചു നിൽക്കുന്ന എന്നെ നോക്കി ഇങ്ങനെ പറയാൻ കഴിയുന്നത് ..നീ എന്നെ കളിയാക്കുവാണോ ?

” എനിക്ക് അതിന് കഴിയില്ല വേദിക..”

അത്‌ പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള സ്നേഹം.. അത്‌ ഞാൻ തിരിച്ചറിഞ്ഞതിലും ഒരുപാട് ഒരുപാട് കൂടുതൽ ആയിരുന്നു.. എപ്പോഴും എബി എന്നെ സ്നേഹിച്ചു തോല്പിച്ചിട്ടേ ഒള്ളൂ..

“ഇനിയും എങ്ങനെ തനിച്ചു പോകാനാണോ ”

അവൻ പറഞ്ഞുതീരുന്നതിന് മുൻപേ ഞാൻ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.. മനസ്സ് നിറയെ കുറ്റബോധമായിരുന്നു.. ഇത്രയും നാൾ ആ സ്നേഹം നിഷേധിച്ചതിന്..

” Hello.. വേദിക മാഡം.. ഹോസ്റ്റൽ എത്തി..”

“എബി.. thanks..”

“OK.. bye..”

അവൻ ബൈക്ക് start ചെയ്തു..

“എബി… ”

തുടരും..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *