ഗൗരീപരിണയം ഭാഗം…45

നാല്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 44

ഭാഗം…45

രൗദ്രഭാവത്തിൽ സംഹാര മൂർത്തിയായി വീറോടെ നിൽക്കുന്ന വീരഭദ്രനെ കണ്ട് സിദ്ധാർത്ഥ് പുറകിലേക്ക് വേച്ച് പോയി……..

“അതാരാ സിദ്ധുവേ….നീ പറഞ്ഞ ആ ഒരാൾ…..”

വീരഭദ്രൻ അടുത്തേക്ക് വരുന്തോറും സിദ്ധാർത്ഥ് പുറകിലേക്ക് നടന്നുകൊണ്ടിരുന്നു…….

“നിന്റെ ദേഷ്യം ന്യായമാണ് സിദ്ധാർത്ഥ്….. സ്വന്തം പെണ്ണിന്റെ മാനത്തിന് വിലയിട്ടവനെ.. ഭൂമിയിൽ അവശേഷിപ്പിക്കരുത്…….

പക്ഷേ…..ഒരു പെണ്ണിന്റെ മാനത്തിന് പകരം തീർക്കേണ്ടത്…വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ ചാരിത്ര്യം നശിപ്പിച്ചിട്ടല്ല…….അത് ചെയ്തവനെ നശിപ്പിച്ചു കൊണ്ടാണ്……”

സിദ്ധാർത്ഥ് പതറി നിൽക്കയാണ്…..വീരഭദ്രനെ അവൻ പ്രതീക്ഷിച്ചില്ലെന്ന് അവന്റെ മുഖഭാവം കണ്ടാലറിയാം…..

“ഞാൻ വിപിയെ ഇങ്ങോട്ടേയ്ക്ക് അയച്ചത്…..

മുങ്ങിയിരുന്ന നിന്നെ പൊക്കാൻ വേണ്ടിയാ സിദ്ധൂ…….. അല്ലാതെ ഹീറോയിസം കാണിക്കാനല്ല..”

സിദ്ധുവിന്റെ കൈയിലെ ഫോണടിച്ചതും വീരഭദ്രൻ പറയുന്നത് നിർത്തി അവനെ ശ്രദ്ധിച്ചു……

സിദ്ധു പതർച്ചയോടെ ഫോണെടുത്തതും വീരഭദ്രൻ അത് വാങ്ങി സ്പീക്കർ ഫോണിലിട്ടു…..

“എനിക്കറിയാം വീരഭദ്രൻ നീയിത് കേൾക്കുന്നുണ്ടെന്ന്…….

നിന്റെ പ്ലാൻ ഞാൻ മുൻകൂട്ടി കണ്ടിരുന്നു…..

അതുകൊണ്ട് എന്റെ പ്ലാൻ ഞാനൊന്നു ചെയ്ഞ്ച് ചെയ്തു……

നീ വിപിയുടെ പുറകേ പോയപ്പോൾ ഞാൻ നിന്റെ ഭാര്യയെയും വൈദേഹിയേയും ഇങ്ങ് പൊക്കി…..”

വീരഭദ്രൻ ഞെട്ടലോടെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് ക്രൂരതയുടെ പരിഹാസത്തിന്റെ ചിരി പടർന്നു….. വിപിയും പ്രവീണും ഒരുപോലെ പേടിച്ച് നിൽക്കയാണ്……..

“നീ വലിയ അബദ്ധമൊന്നും കാണിക്കാതെ സിദ്ധാർത്ഥിനൊപ്പം ഇങ്ങ് പോരെ…..

ഞാൻ വെയിറ്റിങിലാണ്……”

ഒരു പൊട്ടിച്ചിരിയുടെ ശബ്ദത്തോടെ കോൾ കട്ടായതും വീരഭദ്രൻ പകപ്പോടെ സിദ്ധാർത്ഥിനെ നോക്കി……

“പോകാം…….. എത്ര പെട്ടന്നാണ് സാഹചര്യം മാറിയത് അല്ലേ വീരഭദ്രൻ…….”

സിദ്ധാർത്ഥിന്റെ പരിഹാസ വാക്കുകൾ വീരഭദ്രനെ ദേഷ്യം പിടിപ്പിച്ചെങ്കിലും സാഹചര്യം കാരണം അവൻ സംമയനം പാലിച്ചു നിന്നു……..

സിദ്ധാർത്ഥിനൊപ്പം തന്നെ അവർ വണ്ടിയിൽ കയറി…വിപിയാകെ ടെൻഷനിലായിരുന്നു….. വീരഭദ്രൻ അവന്റെ തോളിൽ കൈവച്ച് കണ്ണ് ചിമ്മി കാണിച്ചു സമാധാനിപ്പിക്കാനെന്നപോലെ……………

ഒരു വീടിന്റെ മുന്നിലെത്തിയതും സിദ്ധാർത്ഥ് പുറത്തിറങ്ങി….. പുറകേ തന്നെ വീരഭദ്രനും വിപിയും പ്രവീണും ഇറങ്ങി….

അകത്തേക്ക് കയറുമ്പോൾ ഗുണ്ടകളെന്ന് തോന്നിക്കുന്ന കുറച്ചു പേർ അവരുടെ ചുറ്റും വളഞ്ഞു…..

“ഇവിടെ നിന്നാൽ മതി……സാറ് ഇങ്ങോട്ട് വരും…..”

അതിലൊരുത്തൻ പറയുന്നത് കേട്ട് വീരഭദ്രൻ വിപിയുടെ അടുത്തേക്ക് നീങ്ങി നിന്നു…… സിദ്ധാർത്ഥ് പ്രതികാരഭാവത്തിൽ ഒന്നു ചിരിച്ചിട്ട് അകത്തേക്ക് കയറിപ്പോയി…..

പ്രവീണും ഒന്നു മനസ്സിലാകാതെ വീർപ്പു മുട്ടി നിന്നു…വൈദു അതിനകത്താണ് എന്നത് അവനെ പരിഭ്രാന്തനാക്കി……..

“ആഹാ……..എത്തിയല്ലോ നമ്മുടെ ഗസ്റ്റ്…..”

പുറത്തേക്ക് വന്ന നരേന്ദ്രനെ കണ്ട് വീരഭദ്രൻ മുഖം ചുളിച്ചു…….പുറകേ വന്ന ജോമോനെ കണ്ടപ്പോൾ അവൻ ദേഷ്യം കടിച്ചമർത്തി മുഷ്ടി ചുരുട്ടിപ്പിടിച്ച് നിന്നു…..

“അയ്യോ…..വീരഭദ്രൻ സാറോ…..

സാറിനെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ…..

ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ല ….അല്ലേ സാറേ…”

ജോമോന്റെ പരിഹാസം കേട്ട് പ്രതികരിക്കാൻ തുടങ്ങിയ വിപിയെ വീരഭദ്രൻ തടഞ്ഞു….

“ജോമോനെ നീ വെറുതെ ഇരിക്കുന്നുണ്ടോ സാറിന് ദേഷ്യം വരുന്നുണ്ട് കേട്ടോ……”

നരേന്ദ്രൻ കപട ദേഷ്യത്തിൽ ജോമോനെ നോക്കി പറഞ്ഞു……

പ്രവീൺ ആകുലതയോടെ ചുറ്റും നോക്കുന്നത് കണ്ട് വിപി ദേഷ്യത്തിൽ പല്ലിറുമ്മി…വൈദുവിനെ അവൻ കാണരുതെന്ന് വിപി അത്രയ്ക്കും ആഗ്രഹിച്ചിരുന്നു….

“നരേന്ദ്രൻ…. ഗൗരിയും വൈദുവും എവിടെ…..😡

വീരഭദ്രന് ക്ഷമ കെട്ടു…

“ഗൗരിയും വൈദേഹിയും ഇവിടെ ഉണ്ടല്ലോ കണ്ണാ…….”

മുറിയിൽ നിന്ന് സിദ്ധാർത്ഥിനൊപ്പം പുറത്തേക്ക് ഇറങ്ങി വന്ന ആളെ കണ്ട് മൂന്നുപേരും ഒരുപോലെ ഞെട്ടി ത്തരിച്ചു നിന്നു….

“ആൽബി……”

ആദ്യമൊന്ന് പതറിയെങ്കിലും വീരഭദ്രന് ആൽബിയെ കണ്ട് സന്തോഷമാണ് തോന്നിയത്….. മരിച്ചു പോയെന്ന് വിശ്വസിച്ച പ്രിയ കൂട്ടുകാരൻ തന്റെ തൊട്ടടുത്ത്…..

“നിനക്ക് അതിശയം തോന്നുന്നു അല്ലേ കണ്ണാ…..

മരിച്ചു പോയ ഞാൻ ജീവനോടെ…… മ്……”

ആൽബികുസൃതി ച്ചിരിയോടെ വീരഭദ്രന്റെ മുന്നിലേക്ക് ഒരു ചെയർ വലിച്ചിട്ട് അതിലേക്കിരുന്നു…അവൻ കണ്ണിമ പോലും വെട്ടാതെ ആൽബിയെ നോക്കി നിന്നു…..അനങ്ങാതെ തോറ്റവനെ പോലെ നിൽക്കുന്ന വീരഭദ്രനെ കാണുന്തോറും ആൽബിക്ക് ചിരി വന്നു……..

“കണ്ണാ….. നീ ഇത്രയും ക്ഷമയോടെ നിൽക്കുന്നത്…..എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല……….”

“ആൽബീ…….നീ എന്തൊക്കെയാടാ കാണിച്ചു കൂട്ടുന്നത്….. നിനക്ക്……😡”

“നിർത്ത് വിപീ……😡 നിനക്ക് സംസാരിക്കാനുള്ള അവസരം ഞാൻ പിന്നെ തരാം……. ഇപ്പോൾ എനിക്ക് ഇവനോടാണ് സംസാരിക്കേണ്ടത്……എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോട്……”

വീരഭദ്രൻ ആൽബിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…..അത് മനസ്സിലായത് പോലെ ആൽബി എഴുന്നേറ്റു…..

“പകയായിരുന്നു നിന്നോടെനിക്ക്………. ഒരോ തവണയും പരാജയപ്പെട്ടുമ്പോൾ കൊല്ലാൻ തോന്നിയിട്ടുണ്ട് നിന്നെയെനിക്ക്…..”

ആൽബിയുടെ വാക്കുകൾ വീരഭദ്രന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ച് കൊണ്ട് കടന്നു പോയി…… കരയാൻ പറ്റാതെ ഹൃദയം വിങ്ങിപ്പൊട്ടുമെന്നവന് തോന്നി…… അത്രയേറെ ആൽബിയെ അവൻ വിശ്വസിച്ചിരുന്നു….

“നിനക്കറിയോ കണ്ണാ…… നീ എന്റെ പപ്പയുടെ അടുത്തേക്ക് വന്നത് മുതൽ തുടങ്ങിയതാണ് എന്റെ തോൽവി…….

ഓരോ തവണയും എന്നെ അവഗണിച്ചു പപ്പ നിന്നെ സ്നേഹിക്കുമ്പോൾ തകർന്നു പോയത് ഞാനാണ്……….

വീരഭദ്രനെ കണ്ട് പഠിക്കെടാന്ന്….. പപ്പ ഗർജ്ജിക്കുമ്പോൾ അപമാനിതനായി ഞാൻ നിന്നിട്ടുണ്ട്….. അപ്പോഴൊക്കെ നീയൊന്ന് മരിച്ചു പോണേന്ന് പ്രാർത്ഥിച്ചിട്ടുണ്ട് ഞാൻ…….

ഇഷ്ടമുള്ളത് പഠിക്കാൻ പപ്പ നിന്നെ ഉപദേശിച്ചു…… എന്നെ നിർബന്ധിച്ച് ബിസിനസ് ഏൽപ്പിച്ചു….

അവിടെയും നിന്റെ അസിസ്റ്റന്റായി…..

എന്റെ കാശ് എനിക്ക് എടുക്കണമെങ്കിൽ നിന്റെ ഒപ്പ് വേണം……

നീയെന്നോട് പലതവണ കാശിന്റെ കണക്ക് ചോദിക്കുമ്പോൾ മനസ്സിൽ കുറിച്ചിട്ടിരുന്നു നിന്നോട് ഞാൻ ഇതിനൊക്കെയും കണക്ക് ചോദിക്കുമെന്ന്….

ദേഷ്യക്കാരനായ നിന്നെ എല്ലാവരും അനുസരിച്ചു…..എന്റെ പപ്പ ഉൾപ്പെടെ……

നീ ചെകുത്താനായപ്പോൾ ഞാൻ കാത്തിരുന്നു നിന്നെ തോൽപ്പിക്കാൻ കിട്ടുന്ന ഒരവസരത്തിന് വേണ്ടി…….

ആ ദിവസങ്ങളിലാണ് ചെകുത്താനായ നിന്റെ കണ്ണിൽ ഒരു പ്രണയ തിളക്കം ഞാൻ കണ്ടത്…..

നീ ആരെയോ സ്നേഹിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു……… ചെകുത്താനായ നീ ദേവനാകണമെങ്കിൽ അത്രയേറെ നീ ആരെയോ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…..

മനപ്പൂർവ്വമാണ് ഞാൻ നിന്റെ കൂടെ വന്നത്….. നിന്റെ കണ്ണുകൾ പിൻതുടർന്ന് തന്നെയാണ് ഞാൻ ഗൗരിയെ കണ്ടതും……”

വീരഭദ്രന്റെ ഇടതുകണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ താഴേക്ക് പതിച്ചു……. ഹൃദയം പിടയുന്ന വേദനയോടെ അവൻ ആൽബിയെ കേട്ടുകൊണ്ടിരുന്നു……

“നീയില്ലാത്ത സമയങ്ങളിൽ ഞാൻ ഗൗരിയുടെ പുറകേ നടന്നു…… എന്റെ ഇഷ്ടം അവളെ അറിയിച്ചു…… നിന്നെ തോൽപ്പിക്കാൻ വേണ്ടി മാത്രം……..

ഗൗരിയ്ക്ക് എന്നെ ഇഷ്ടമാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പകുതി വിജയിച്ചു…..

നിന്നെ അക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ ഫോണിൽ നിന്റെ നിശബ്ദത എനിക്ക് മനസിലാക്കി തന്നു….. നീ എത്രമാത്രം വേദനിക്കുന്നെന്ന്…..

ഗൗരി എന്റെ കൂടെ ഒളിച്ചോടാൻ തയ്യാറായപ്പോൾ മനപ്പൂർവ്വമാണ് ഞാൻ നിന്റെ വീട്ടിൽ കൊണ്ട് നിർത്തിയത്……

അന്ന് ഗൗരിയുമായി വീട്ടിൽ വന്ന ദിവസം ഞങ്ങളെ കണ്ട് നീ അരികിലേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാനറിഞ്ഞിരുന്നു നിന്റെ താളം തെറ്റിയ ഹൃദയത്തുടിപ്പ്…..

ഞാനറിഞ്ഞിരുന്നു നിന്റെ കണ്ണുകളിൽ നീയനുഭവിക്കുന്ന വേദന…….

പിന്നെ നിന്റെ മുന്നിൽ വച്ച് അവളെ ഓരോ വട്ടവും ചേർത്ത് പിടിച്ച് ഞാൻ ആസ്വദിക്കയായിരുന്നു നിന്റെ വേദന…….

പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു ഗൗരിയുടെ കഥ…..അന്ന് സങ്കടം തോന്നിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു…… അഭിനയിച്ചഭിനയിച്ച് ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങിയെന്ന്…..

ഷോപ്പിംഗിന് പോയപ്പോൾ മനപ്പൂർവ്വമാണ് ഞാൻ അവളോട് അടുത്തിടപഴകിയത്….. നിന്റെ വേദനയും അസൂയയും കണ്ട് ഞാൻ മനസ്സിൽ സന്തോഷിച്ചു.. .ബീച്ചിൽ അന്ന് അടിയുണ്ടാക്കിയത് ഞാൻ കാരണമാണെന്ന് എനിക്കറിയാം…..

അവളെ വിവാഹം കഴിക്കാനുള്ള തീരുമാനം ഞാനെടുത്തപ്പോൾ നിന്റെ ഹൃദയം പൂർണമായും തകരുന്നത് സംതൃപ്തിയോടെ ഞാൻ നോക്കി നിന്നു…..

എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് നീ ഗൗരിയെ താലി കെട്ടി…….

അവളുടെ മമ്മി എന്നെയാണ് അവൾക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ വീണ്ടും ഒരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു……..

പക്ഷെ അന്ന് മമ്മിയെയും കൊണ്ട് വന്നപ്പോൾ അവൾ നിഷ്കരുണം എന്നെ തള്ളിപ്പറഞ്ഞു…….

പിന്നെ അവളോടും അടങ്ങാത്ത പ്രതികാരമായിരുന്നു…..

പിന്നെ ഞങ്ങളെല്ലാം ഒന്നായി….നിന്റെ ശത്രുക്കൾ……

നീ സംസാരിക്കാനുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു എന്റെ മരണം…….

അന്ന് നീ എന്നോട് സംസാരിക്കുമ്പോൾ സിദ്ധാർത്ഥും നരേന്ദ്രനും അവിടെയുണ്ടായിരുന്നു…..

സിദ്ധാർത്ഥിന്റെ ഫ്രണ്ട് ഒരു ഡോക്ടറെ കൊണ്ട് ഒരാളുടെ ഡെഡ്ബോഡി വിലയ്ക്ക് വാങ്ങി ഞങ്ങളാ അവിടെയിട്ട് കത്തിച്ചത്……..

ഡോക്ടറിന്റെ സഹായത്തോടെ ഡി എൻ എ റിപ്പോർട്ട് തിരുത്തിയതും ഞങ്ങളാ…..

കുറച്ചു ദിവസം നീ ജയിലിൽ കിടക്കണമെന്നുണ്ടായിരുന്നു….. അതിനിടയിൽ ഗൗരിയെ സ്വന്തമാക്കി…. നിന്നെ വട്ടപ്പൂജ്യമാക്കണമെന്ന് വിചാരിച്ചു…..

എന്നാൽ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിച്ച് പ്രവീൺ ജയിലിലും പോയി…….”

ആൽബി ഒരു നെടുവീർപ്പോടെ പറഞ്ഞ് പൂർത്തിയാക്കി…..

വീരഭദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…… അവന്റെ കണ്ണുകളിൽ നിന്നൊഴുകിയ കണ്ണുനീർ കവിളിൽ നിന്ന് തന്റെ വിരൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് ആൽബി പൊട്ടിച്ചിരിച്ചു…… അവന്റെ ചിരിയുടെ മാറ്റൊലി ആ വീടിൽ മുഴങ്ങിക്കേട്ടു……

“കണ്ടോ…….നിങ്ങളെല്ലാവരും കണ്ടോ ചെകുത്താൻ കരയുന്നത്…….

ദേഷ്യം കൊണ്ട് ഒരു കോളേജ് മുഴുവൻ അടക്കി നിർത്തിയവൻ…….

ശത്രുക്കളുടെ പേടിസ്വപ്നം……

പെൺപിള്ളേരുടെ ഹീറോ……..

വീരഭദ്രൻ…….എന്റെ മുന്നിൽ നിന്ന് കരയുന്നത് കണ്ടോ……..”

ആൽബി അട്ടഹാസത്തോടെ തലയിൽ അടിച്ച് പുലമ്പിക്കൊണ്ടിരുന്നു……ഒരു വേള അവന് ഭ്രാന്ത് എന്ന് തോന്നിക്കുന്നത് പോലെയുള്ള പെരുമാറ്റം…….

“ആൽബീ…….

നിർത്തെടാ നിന്റെ നാടകം……

ഇവൻ നിന്ന് കരയുന്നത് നിന്നെ പേടിച്ചിട്ടല്ലെടാ…..

നിന്നിലുള്ള വിശ്വാസം തകർന്നതിന്റെ വേദനയിലാടാ അവൻ കരയുന്നത്……….”

വിപിയുടെ അലർച്ച കേട്ട് ആൽബിയുടെ ചിരി പൊടുന്നനെ നിന്നു…………..

“കൊണ്ടു വാടാ രണ്ടിനെയും…….”

ആൽബിയുടെ ആജ്ഞ കേട്ട് ജോമോനും നരേന്ദ്രനും മുറിയിലേക്ക് പോയി …..

ഗൗരിയെയും വൈദുവിനെയും അവിടേയ്ക്ക് പിടിച്ചു വലിച്ചു കൊണ്ട് വന്നു……അവരുടെ വായ തുണി കൊണ്ട് മൂടികെട്ടിയിരുന്നു…..കൈ രണ്ടും പുറകിലേക്ക് വെച്ച് കെട്ടിയിരുന്നു……

വൈദുവിനെ കണ്ടതും പ്രവീണും വിപിയും ഒന്നിച്ചു മുന്നോട്ടാഞ്ഞു……..പക്ഷെ അവരുടെ കഴുത്തിൽ വച്ചിരിക്കുന്ന കത്തികൾ കണ്ടപ്പോൾ നിസ്സഹായരായി അവർ നോക്കി നിന്നു………

ഗൗരിയുടെ കണ്ണുകൾ വീരഭദ്രന്റെ മുഖത്തായിരുന്നു…. അവന്റെ നിറഞ്ഞ മിഴികൾ അവൾ വേദനയോടെ നോക്കി നിന്നു…..

വൈദു പ്രവീണിനെ നോക്കി സംശയത്തിൽ മുഖം ചുളിച്ചു……എവിടെയോ കണ്ട് മറന്ന പോലെ അവൾ വീണ്ടും വീണ്ടും നോക്കുന്നത് കണ്ട് പ്രവീണിന്റെ മനസ്സിൽ മഞ്ഞു വീണ തണുപ്പ് പടർന്നു……..

വിപിയുടെ മനസ്സ് അത് കണ്ട് എരിയുകയായിരുന്നു…….അവന്റെ ഹൃദയമിടിപ്പ് കൂടി…….വൈദുവിന്റെ കാര്യത്തിൽ അവന് ഭയം തോന്നി……..

വീരഭദ്രൻ ആൽബിയെ തന്നെ ദയനീയമായി നോക്കി നിന്നു….

‘ഇവന് വേണ്ടിയാണോ ഞാൻ പപ്പയോട് വാശി പിടിച്ചത്…..

ഇവന് വേണ്ടി ആയിരുന്നോ ഞാൻ എന്റെ ദേവിയെ വേണ്ടെന്ന് വച്ചത്…..

ഇവനെയാണോ ഞാൻ ആത്മാർഥമായി സ്നേഹിച്ചത്……കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണീരൊഴുക്കിയത്…..’

ആൽബി ഗൗരിയുടെ അടുത്തേക്ക് വന്നു അവളുടെ വായ മൂടിയിരുന്ന തുണി വലിച്ചെടുത്തു….

“നീ ഒരുപാട് സുന്ദരിയാണ്……നിന്റെ സൗന്ദര്യം ഒരു വട്ടമെങ്കിലും എനിക്ക് ആസ്വദിക്കണം…… നീ പേടിക്കണ്ട…. അവൻ അനങ്ങില്ല……

അനങ്ങിയാൽ ഈ കത്തി നിന്റെ കഴുത്ത് തുരന്ന് അകത്തേക്ക് കയറുമെന്ന് അവനറിയാം……..

ഒരു വട്ടം ഞാനുമൊന്ന് ജയിച്ചോട്ടെ പെണ്ണേ……”

വഷളൻ ചിരിയോടെ അവളുടെ കവിളിൽ തൊടാൻ കൈയ്യുയർത്തിയതും ആൽബി ഭിത്തിയിലേക്ക് തെറിച്ചു വീണു…….

ആൽബി ഭിത്തിയിൽ പോയിടിച്ച് നിലത്തേക്ക് വീണു……തലയൊന്ന് കുടഞ്ഞു മുന്നിലേക്ക് നോക്കിയപ്പോൾ ദേഷ്യത്തിന്റെ എല്ലാ തീവ്രതയോടും നിൽക്കുന്ന വീരഭദ്രനെ കണ്ട് അവൻ വിറച്ചുപോയി….

അവൻ ചെകുത്താനായി മാറിയിരുന്നു…… തീ പാറുന്ന കണ്ണുകളോടെ സംഹാരമൂർത്തിയായ രുദ്രനായി നെഞ്ചും വിരിച്ച് നിൽക്കുന്ന ആ മഹാദേവനെ കണ്ട് എല്ലാവരും ഒന്ന് പുറകിലേക്ക് വലിഞ്ഞു…..

“ആൽബീ…….നീ കളിച്ചത് ചെകുത്താനോടാണ്………

എന്റെ പെണ്ണിന്റെ നേരെ നീ കൈയുയർത്തിയ നിമിഷം മുതൽ നീയന്റെ ശത്രുവാടാ……

എഴുന്നേറ്റു വാടാ….ഇനി നേർക്ക് നേർക്ക് മുട്ടാം…..”

നാല്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 46

👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊

ആൽബിയെ ഇഷ്ടപ്പെടുന്നവർ എന്നോട് ക്ഷമിക്കണം…….

ഞാൻ കഥയുടെ പല ഭാഗങ്ങളിലും പറഞ്ഞിരുന്നു ഇത് വീരഭദ്രന്റെയും ഗൗരിയുടെയും ആൽബിയുടേയും കഥയാണെന്ന്…….

Leave a Reply

Your email address will not be published. Required fields are marked *