നിനവറിയാതെ PART 13

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12

PART 13

“എബി…”

” മ് ? ”

“Gud ngt ”

“അയ്യേ.. ഇത് പറയാൻ ആയിരുന്നോ ?ഞാൻ ഒരു I LOVE YOU ..പ്രതീക്ഷിച്ചു .അല്ലെങ്കിലും നിങ്ങൾ പെണ്കുട്ടികൾ ഇങ്ങനെ ആണല്ലോ.. ആത്മാർഥമായി സ്നേഹിച്ചാലും .. ”

അവൻ അത്രയും പറഞ്ഞു നിർത്തി..

” അപ്പോൾ എനിക്ക് ഇഷ്ട്ടമാണെന്നു പറയാനുള്ള ധൈര്യം കിട്ടിയില്ല.. നാളെ പറയാം എന്ന് കരുതി ഫ്ലാറ്റിലേക്ക് കയറി പോയി.. ഇടക്ക് തിരിഞ്ഞു നോക്കുമ്പോഴും ഞാൻ കയറി പോകുന്നത് നോക്കി എബി നിൽപ്പുണ്ട്.. അന്നാണ് ഞാൻ അവസാനമായി എബിയെ കാണുന്നത്..”

“അയാൾ എവിടെ പോയി ?”

“പിന്നീട് വിളിച്ചപ്പോൾ എല്ലാം മൊബൈൽ ഓഫ് ആയിരുന്നു.. അന്വേഷിച്ചപ്പോൾ അറിഞ്ഞു , അന്ന് തിരിച്ചു പോയ വഴിയിൽ എബിയുടെ ബൈക്ക് അക്സിഡന്റായി അവനെ അച്ചൻ വന്ന് കൊണ്ടുപോയിന്നും..”

” പിന്നീട് ഒരു ഇൻഫോർമേഷനും കിട്ടിയില്ലേ ”

“ഇല്ല..അറിയില്ല.. എന്നിൽ നിന്ന് ഒരുപാട് അകലെ എവിടെയോ ആണ് എബി.. ഒന്നറിയാം എത്ര ദൂരെ പോയാലും ആ മനസ്സിൽ ഞാൻ ഉണ്ട്.. ഇതൊന്നും ആരും അറിയാതെ ഇരിക്കാൻ ഞാൻ പുസ്തകങ്ങളെ കൂട്ട് പിടിച്ചു.. എന്തെങ്കിലും പറഞ്ഞാൽ കരഞ്ഞുപോകുമെന്ന് തോന്നിയത് കൊണ്ട് എല്ലാവരിൽ നിന്നും അകന്നു.. എനിക്ക് അന്യമായ മൗനത്തെയും കൂടെ കൂട്ടി.. ആ ലൈബ്രറിയിൽ ആശ്വാസം കണ്ടെത്തി.. എല്ലാത്തിൽ നിന്നും ഓടി ഒളിച്ചു.. അന്ന് മരിച്ചു തന്റെടിയായ വേദിക.. പേടിയാ , എല്ലാവരെയും , എല്ലാത്തിനെയും.. സച്ചി എന്നോട് പറഞ്ഞില്ലേ മനുഷ്യരെ ആണ് പേടിയെന്ന്.. അങ്ങനെ ഉള്ളവർ എങ്ങനെയാ മനുഷ്യർ ആകുന്നേ..?മനുഷ്യന്റെ ശരീരമുള്ള മൃഗങ്ങളാണ്..

” മാധുവിനോട് പറഞ്ഞുടെ എല്ലാം”

എന്തിനാ വെറുതെ ആ പാവത്തിനെ വേദനിപ്പിക്കുന്നെ.. ഇത് മാധു അറിഞ്ഞാൽ ഇനി എനിക്ക് ബാംഗ്ലൂരിൽ പോകാൻ സാധിക്കില്ല..

വേദിക തനിക്ക് എബിയോട് ശരിക്കും ഇഷ്ട്ടം ആണോ അതോ ?

അതിനുള്ള ഉത്തരം എനിക്കും ..അറിയില്ല.. പക്ഷേ എബിയെ ഞാൻ ഇ..പ്പോൾ ഒരു..പാട് മിസ്സ് ചെയ്യു..ന്നു.. അവൾ വാക്കുകൾക്കായി പരതി.. നിറഞ്ഞൊഴുകിയെ കണ്ണുനീർ തുള്ളിയെ തടയാനാവാതെ അവൾ ബുദ്ധിമുട്ടി.. ”

“വേദിക ..കരയല്ലേ.. താൻ കരയുന്ന കേട്ടാൽ ആരെങ്കിലും വരും..റൂമിൽ പൊക്കോ.. പോയി കിടന്നോ ”

അവൾ മറുപടി ഒന്നും പറയാതെ റൂമിലേക്ക് പോയി..

ഇതെല്ലാം മറ്റൊരാൾ കൂടി കേട്ടത് അവർ അറിഞ്ഞില്ല..

സച്ചി റൂമിൽ ചെല്ലുമ്പോൾ അക്ഷയും മാധുവും ഉറങ്ങിയിരുന്നു.. അവന്റെ മനസ്സിൽ അപ്പോൾ വേദിക ആയിരുന്നില്ല , എബി ആയിരുന്നു.. അവന്റെ സ്നേഹത്തിനു മുൻപിൽ താൻ ഒന്നുമല്ല എന്ന തിരിചറിവായിരുന്നു..

അവൻ വീണ്ടും ബാൽക്കണിയിൽ പോയി.. നക്ഷത്രങ്ങളെ നോക്കി നിന്നു.. വേദിക പറഞ്ഞത് സത്യമാണെന്ന് അവനും തോന്നി.. നിലാവിനെ നോക്കി അവനും തന്റെ സങ്കടം മറന്ന് നിന്നു..

( Next day )

എടാ അക്ഷയ്.. എണീക്ക് .. സച്ചി എവിടെ ?

” എന്റെ മാധു ഇവിടെ എവിടെ എങ്കിലും കാണും ”

ഇല്ലെടാ.. ഞാൻ നോക്കി..

അക്ഷയും ചാടി എണീറ്റു..

അവർ അവിടെ എല്ലാം നോക്കി..

നിങ്ങൾ സച്ചിയെ പുറത്താക്കിയോ ? പാവം ബാൽക്കണിയിൽ ഊഞ്ഞാലിൽ കിടക്കുന്നു.. അച്ചു അതും പറഞ്ഞവിടെക്ക് വന്നു..

“എടാ..തെണ്ടി..എന്റെ ഉറക്കവും കളഞ്ഞു.. പോയി അവനെയും വിളിക്ക്..”

ഇന്നലെ എപ്പോഴാ കിടന്നെന്നു അറിയില്ലല്ലോ..അവൻ കിടന്നോട്ടെ എന്തായാലും എണീറ്റു..വാ നമുക്ക് ജോഗിങ്ങിന് പോകാം..(മാധു )

ഓ..അളിയനോടുള്ള സ്നേഹം അല്ലേ അക്ഷയ് മാധുവിന്റെ ചെവിയിൽ പറഞ്ഞു..

“അച്ചു വാ നമുക്ക്പോയി അവരെയും വിളിച്ചിട്ട് വരാം..” അക്ഷയ് അവളെയും കൊണ്ട് അവരെ വിളിക്കാൻ പോയി..

അങ്ങനെ അമ്മുവും ,അച്ചുവും ,വേദുവും ,മാധുവും , അക്ഷയും ,ആദിയും എല്ലാം പോകാൻ റെഡി ആയി.. കൊട്ടാരത്തിന്റെ വഴിയും കടന്നു മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു ഗുൽമോഹർ കണ്ടതും വേദു പറഞ്ഞു..

“മാധു നിങ്ങൾ പോയിട്ടുവാ ഞാൻ ഇവിടെ നിന്നോളം ”

‘മാധു നിങ്ങൾ പൊക്കോ ഞാനും അച്ചുവും ഇവിടെ നിക്കാം.”( അക്ഷയ്)

OK ടാ..

****** യദു ..എടാ.. എണീക്ക്..8 മണി കഴിഞ്ഞു..

” എന്താ ഏട്ടാ ഇത് വീട്ടിൽ ആണേൽ അമ്മ.. ഇവിടെ ഏട്ടൻ. ഞാൻ കുറച്ചു കൂടി കിടന്നോട്ടെ “..

വാടാ.. മടിയാ ..നമുക്ക് ഒന്ന് ജോഗിങ്ങിന് പോകാം .

” ഞാൻ ഒന്നുമില്ല.. വെളുപ്പിന് ..ഏട്ടൻ പൊക്കോ..”

ഇല്ലെങ്കിൽ വേണ്ട.. രാവിലെ അമ്പലത്തിൽ ഒക്കെ പോയിട്ട് വരുന്ന സുന്ദരികളെ കാണേണ്ടങ്കിൽ വരണ്ട.. ഞാൻ പോകുവാണോ..

കിച്ചൂ ഇറങ്ങി പോയി..

ദൈവമേ.. ഇനി അങ്ങനെ ആരെങ്കിലും കാണുമോ ? ഉറക്കവും പോയി..( ആത്മ ) ഏട്ടാ ഞാനും ഉണ്ട്.. യദു റെഡി ആയി വന്നപ്പോഴേക്ക് കിച്ചൂ പോയിരുന്നു..

യദു മുന്നിൽ കണ്ട വഴിയേ പതുക്കെ നടന്നു..

ഏട്ടന്റെ വാക്ക് കേട്ട് വരേണ്ടയിരുന്നു.. മരുന്നിന് പോലും ആരെയും കാണുന്നില്ല.. അങ്ങനെ ഓരോന്ന് ഓർത്തു നടക്കുമ്പോഴാണ് ആറ്റിലേക്ക്‌ നോക്കി നിൽക്കുന്ന ഒരു പെണ്കുട്ടിയെ അവൻ കണ്ടത്.. പിന്നെ ഒന്നും നോക്കിയില്ല ഓടി അവളുടെ അടുത്തേക്ക് ചെന്നു..

Hello…

***** അമ്മുവിന്റെയും ആദിയുടെയും ചളി കേട്ട് മാധു ആകെ ബോറടിച്ചു.. അവർ അവിടെ കണ്ട ഒരു ചെറിയ കടയിൽ ചായ കുടിക്കാൻ കയറി.. ആദി വേണ്ടെന്ന് പറഞ്ഞു റോഡിൽ നിന്നു..

Excuse me ?

Yzz..ആദി തിരിഞ്ഞു നോക്കി

അത് മാധവ് കൃഷ്ണ അല്ലേ ?

വർഷങ്ങൾക്ക് ശേഷം ആ പേര് കേട്ടതുകൊണ്ടു പെട്ടെന്നവന് കത്തിയില്ല..

മാധുവിനെ ചൂണ്ടിക്കാട്ടി കൊണ്ട് ചോദിച്ചു അത്‌ മാധവ് അല്ലേ ?

അതേ.. ഇവന് ഇവിടെ ഞാൻ അല്ലാതെ വേറെയും ഫ്രണ്ട്സ് ഉണ്ടോ ?ഇതുവരെ പറഞ്ഞില്ലല്ലോ ? ( ആത്മ )

എടാ മാധു നിന്നെ ഒരാള് വിളിക്കുന്നു..

അറ്റൻഡ് ചെയ്യ്..ആരാന്ന് ചോദിക്ക്

എടാ ..മൊബൈലിൽ അല്ല.. നീ ഇങ്ങുവാ..

എന്നെ ആരാടാ ?

” Hai മാധവ്.. ഓർക്കുന്നുണ്ടോ ?നമ്മൾ തമ്മിൽ കൊച്ചിയിൽ വച്ച് പരിജയപ്പെട്ടിട്ടുണ്ട്..”

Oh ..yes.. ആദിദേവ് ..താൻ എന്താ ഇവിടെ ?

(ആദിദേവ് വേറെ ആരുമല്ല നമ്മുടെ കിച്ചൂ ..)

” ഞങ്ങൾക്ക് ഇവിടെ ഒരു റിസോർട് ഉണ്ട്. ഇപ്പോൾ പുതിയ ഒരെണ്ണം കൂടി പണിയുന്നു. Works നന്നായി നടക്കുന്നുണ്ടോന്ന് നോക്കാൻ വന്നതാ. മാധവ് എന്താ ഇവിടെ?”

” ഇത് എന്റെ ഫ്രണ്ട് ആദിത്യൻ ..ഇവന്റെ വീട്ടിൽ വന്നതാ..

ആദി ഇത് ആദിദേവ് RK groups ന്റെ MD. ഇത്തവണത്തെ young business man അവാർഡ് വിന്നർ ”

” തോന്നി.. നിന്റെ ഫ്രണ്ട് ആന്ന് പറഞ്ഞതെ ഊഹിച്ചു , ഏതെങ്കിലും ബിസിനസ്സ് മാൻ ആയിരിക്കുമെന്ന്..”

ഇവരുടെ സംസാരം കേട്ട് അമ്മുവും അവിടേക്ക് വന്നു.. കിച്ചുവിനെ കണ്ടതും അവനെ നോക്കി അവിടെ തന്നെ നിന്ന് പോയി..

” മാധവ് എപ്പോഴാ റിസോർട്ടിലേക്ക് വരുന്നത് ? ”

” ഞങ്ങൾ കുറച്ച് ദിവസം ഇവിടെ ഉണ്ട്.. നമ്പർ ഉണ്ടല്ലോ.. ഞാൻ വിളിച്ചേക്കാം ”

” കുറച്ചു തിരക്കുണ്ട് പിന്നെ കാണാം..”

ഇവിടെ വന്നിട്ടും തിരക്കാണോ ?

” അതല്ല.. brother ഒറ്റക്കാണ് , അവൻ എവിടെക്കെങ്കിലും പോയാൽ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല…ഇവിടെ ഉണ്ടല്ലോ.. വീണ്ടും കാണാം.. ”

Ok.. bye..

” Bye ”

“അമ്മു ..അമ്മു.”(മാധു)

ങേ..

“നോക്കികഴിഞ്ഞെങ്കിൽ വാ പോകാം.. അവൻ പോയി ”

ഇതാണോ മാധു പിടക്കോഴിന്ന് പറയുന്നത് ? (ആദി )

” എനിക്കറിയില്ല.. ആണോ അമ്മു..”

” അമ്മു ആണല്ല..”

” ഓ.. തമാശ.. ആദി ചിരിക്കെടാ..”

” കൊ കൊ കോഴി..” (ആദി )

അയ്യോ ആരെയും നോക്കാത്ത രണ്ട് പാവങ്ങൾ.. പിന്നെ ഞാൻ നോക്കിയത് നിങ്ങളെ പോലെ ഊളകളെ ഒന്നുമല്ലോ.. എന്നാ ലുക്ക് ആയിരുന്നു.. ആ ചിരി.. കട്ട താടി , മീശ.. ചീകി ഒതുക്കിയ മുടി , നല്ല height , ജിമ്മൻ.. ബൈസെപ്‌സ് ഒന്നും ചേട്ടന്മാർ കണ്ടില്ലേ.. അങ്ങനെ ഒരാളെ നോക്കിയതിന്റെ പേരിൽ ആരെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല..

” മാധു ഇവള് നമ്മളെ കളിയാക്കിയത് കേട്ടിട്ട് നീ എന്താ ഒന്നും മിണ്ടാത്തെ ? ”

കളിയാക്കിയതായി തോന്നിയെങ്കിൽ അല്ലേ.. നിനക്ക് താടി ഇല്ല. ബോഡി ഇല്ല .അതാ അങ്ങനെ ഫീൽ ചെയ്തെ .

പോടാ പട്ടി..

ആരാ മാധു അത് ?

” പറഞ്ഞു കൊടുക്ക് വായും പൊളിച്ച് നിന്നതല്ലാതെ പാവം ഒന്നും കേട്ടില്ല ”

എന്റെ ആദി.. നീ അടങ്.. അവന് ഇത്തിരി ലുക്ക് കൂടുതലാ..അതിന് ഇവളോട് വഴക്കിട്ടിട്ട് കാര്യമില്ല മോനെ..

” അത്രക്ക് ലുക്ക് ഉള്ളതായി എനിക്ക് തോന്നിയില്ല..”

മാധു..ആദിക്ക് അസൂയ ഒട്ടുമില്ലാട്ടോ..

” നീ പോടി പിടക്കോഴി..”

നീ പോടാ കുശുമ്പാ.. മാധു ആ ലുക്കന്റെ പേരെന്താ ?

“പേര് പറയാം.. ഇതുപോലെ നോക്കാം എന്നെ ഒള്ളു , കിട്ടില്ല… ആള് വേറെ ലെവൽ ആണ്..”

നമ്മുടെ സച്ചിയെ പോലെ..

ആ.. അതുപോലെ ഒക്കെ ..പെണ്കുട്ടികൾ ആയിട്ട് അത്യവശ്യം കമ്പനിയാണ് but പ്രണയിക്കാൻ കിട്ടില്ലെന്ന് മാത്രം..

പേര് പറഞ്ഞില്ല..?

പറഞ്ഞു കൊടുക്ക് മാധു

ആദിദേവ് R മേനോൻ.മതിയോ ?

” മതി .നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം..കട്ട ഫ്രണ്ട്സ് ആണോ ? ”

അല്ല.. just അറിയാം..ഒരു അവാർഡ് മീറ്റിങ്ങിന് കണ്ടതാ .അന്ന് കുറെ സമയം ഒരുമിച്ച് ഉണ്ടായിരുന്നു..അവിടെ കേട്ടതാ ,സിംഗിൾ ആന്നും പ്രണയം ഇഷ്ടമല്ലെന്നും , സത്യമാണോന്ന് അറിയില്ല. Try ചെയ്യുന്നോ ?

ശരിയാ ഇവർ തമ്മിൽ നല്ല കോമ്പിനേഷൻ ആയിരിക്കും..

” നിനക്ക് എന്തുപറ്റി ആദി.. അവനെ കണ്ടപ്പോൾ തുടങ്ങിയതാണല്ലോ..”

നീ വരുന്നുണ്ടോ..ഇനിയും ഇവിടെ ഡയലോഗ് അടിച്ചു നിന്നാൽ അക്ഷയ് ചൂടാവും..

മാധു..അത് ആദി പറഞ്ഞതിലും കാര്യമുണ്ട്..

******

” Hello..”

Hai.. അവളും അവനായി ഒരു ചിരി സമ്മാനിച്ചു..

” എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നെ ? ”

ക്യാ..?? (What )

ഹിന്ദി നഹി മാലും. (ജഗതി ചേട്ടാ thanks :ആത്മ ) ഇംഗ്ലീഷ് അറിയാമോ ?(ഇത്‌ എങ്ങനെ ആണോ ഹിന്ദിയിൽ ചോദിക്കുന്നെ ? : ആത്മ )

Thu kon hei ..?(who are u )

” ഓ terror.. ഇവിടെയും ബംഗാളി.. ബംഗാളികൾക്ക് ഇത്രയും ലുക്ക് ഉണ്ടായിരുന്നോ..? ഇതിപ്പോൾ CID മൂസ യിലെ സഹദേവന്റെ അവസ്‌ഥ ആയല്ലോ..”

അത്‌ കേട്ടതും അവൾ ഒറ്റച്ചിരി..

“ആക്കിയതാണല്ലേ ? ”

വെറും ആക്കൽ അല്ലല്ലോ ,കളിയാക്കൽ അല്ലേ ?

” ഏത് തെണ്ടി ആണോ ലുക്ക് ഉള്ള പെണ്കുട്ടികൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞത് ..”

തന്നെ പോലെ ആരെങ്കിലും ആയിരിക്കും..

” You looks so beautiful.. എന്നിട്ട് പാവം എന്നെ ഇങ്ങനെ ട്രോളുന്നത് മോശം അല്ലേ ?”

ആണോ ?

” അതേ ”

എന്നാൽ നിർത്തി ..

” Hai.. I’m യദുദേവ് ..”

Im വേദിക ലക്ഷ്മി ..

“എന്നിട്ട് താൻ ഒറ്റക്കാണല്ലോ..ലക്ഷ്മി എവിടെ ? ”

മ്മ് ? ഞാൻ നിർത്തിയപ്പോൾ നീ തുടങ്ങിയോ ?

” ഇത്രയെങ്കിലും വേണ്ടേ..എത്ര വയസ്സുണ്ട് ? ചേച്ചി ആണൊന്നു അറിയാൻ ”

23..

” ഞാൻ 22..അപ്പോൾ പേര് വിളിക്കുന്നില്ല .അതുകൊണ്ട് മാത്രം അല്ല , വേദിക ലക്ഷ്മി വലിയ പേരല്ലേ അത് വിളിച്ചാൽ ഒരു ദിവസം പോകും.. അതുകൊണ്ട് ക്യൂട്ടീന്ന് വിളിക്കട്ടെ ? ”

എന്നെയോ ?

” യെസ്.. you looking very cute and beautiful ..”

കളിയാക്കുന്നതല്ലല്ലോല്ലേ ?

” അല്ല.. എന്താ ഇവിടെ ഒറ്റക്ക് നില്ക്കുന്നേ ? ”

അതിന് ഒറ്റക്ക് ആന്ന് നിന്നോട് ആരാടാ പറഞ്ഞത് ?

” ഇതാര ” അവൻ പിന്നിൽ തിരിഞ്ഞു നോക്കി..

അക്ഷയ് ഇത് എന്റെ ഫ്രണ്ട് യദു ?

” ഞാൻ കരുതി ഏതെങ്കിലും ഞരമ്പുരോഗി ആന്ന് ”

“ചേട്ട ഞാൻ അത്രക്കാരൻ അല്ല ”

വേദു പോകറാകുമ്പോൾ പറഞ്ഞാ മതി.. ഞങ്ങൾ അവിടെ നിക്കാം..

ഏട്ടനെ രാവിലെ കണി കണ്ടതെ ഓർത്തതാ ഇന്നത്തെ ദിവസം പോയന്ന്.. (ആത്മ )

യുദു എന്താ ആലോജിക്കുന്നെ ? അക്ഷയ് വെറുതെ പറഞ്ഞതാഡോ ..

” രാവിലെ ഞരമ്പുരോഗിന്ന് കേട്ടപ്പോൾ നല്ല സന്തോഷം ”

രാവിലെ ജോഗിംഗിന് പോകാൻ വന്നതാ , ഇവിടം കണ്ടപ്പോൾ പോകാൻ തോന്നിയില്ല..

“ഇവിടെ ആദ്യമായിട്ടാണോ ?”

Aahm.. യദുന്റെ വീട് ഇവിടെ ആണോ ?

” അല്ല.. ഞങ്ങൾക്ക് ഇവിടെ ഒരു റിസോർട് ഉണ്ട് അവിടെ വന്നതാ.. ക്യൂട്ടീടെ നാട് എവിടെയാ ”

ആലപ്പുഴ.. ഏട്ടന്റെ ഫ്രൻഡിന്റെ വീട്ടിൽ വന്നതാ..

” OK.. എനിക്കും ഒരു ചേട്ടൻ ഉണ്ട്.. പുള്ളി കാരണമാണ് ഞാൻ ഇവിടെ നിക്കുന്നെ.. പറഞ്ഞു തീർന്നില്ല വിളിക്കുന്നുണ്ട്.. ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കാണാം..”

Bye..

” അതേയ് ക്യൂട്ടീ സിംഗിൾ ആയിരിക്കുമല്ലേ ? ”

അല്ലെങ്കിൽ

” കണ്ടാൽ അറിയാം സിംഗിൾ ആന്ന്..insta യിൽ request അയച്ചിട്ടുണ്ടേ.. അപ്പോൾ bye..”

അക്ഷയ് , അച്ചു നമുക്ക് പോകാം ..അവർ വന്നോളും..

“മാധു ..സച്ചി എവിടെ ? ”

ഞാൻ ഇവിടെ ഉണ്ട് ?

” ഞങ്ങൾ വന്നപ്പോൾ നിന്നെ ഇവിടെ കണ്ടില്ലല്ലോ ? ”

ഞാൻ സർപ്പക്കാവിൽ ആയിരുന്നു

” നാഗകന്യകയെ കാണാൻ ആയിരിക്കും ? ”

ഒന്ന് പോടാ..അവിടെ ചെല്ലുമ്പോൾ മൈൻഡ് ഫ്രീ ആകും.. നിങ്ങൾ എന്നെ വിളിക്കാതെ പോയില്ലേ..

” എടാ.. ഇന്നലെ വേദു എന്ത് പറഞ്ഞു ? ”

ഇഷ്ട്ടം അല്ലെന്ന്..

” നിനക്ക് സങ്കടം ആയോ ? ”

എന്നെ കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നിയോ ?

” ഇല്ല.. അതുകൊണ്ട് അല്ലേ ചോദിച്ചേ..”

ഞാൻ സങ്കടപ്പെടാത്തത് ആണോ നിന്റെ വിഷമം ?

ഈ..😁😁..

മാധു..മാധു.. (സച്ചി)

“എന്താടാ ? ”

നീ എന്താ സൈലന്റ് ആയിട്ട് ഇരിക്കുന്നെ..നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ?

അതേ എന്താടാ കാര്യം ( അക്ഷയ് )

“അച്ഛൻ വിളിച്ചായിരുന്നു.. പെട്ടെന്ന് തിരിച്ചു ചെല്ലാൻ പറഞ്ഞു ”

എന്തിന് ?

തുടരും ..

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *