മുറിപ്പാടുകൾ

രചന: Reshma Chiravakad

അലാറം അടിക്കുന്നതു കേട്ടു ഉണർന്നപ്പോൾ ദേഹം ചുട്ടു പൊള്ളുന്ന വേദനയായിരുന്നു.

അടുത്ത് ആണെന്ന് പറയുന്നവൻ കിടന്നുറങ്ങുന്നുണ്ട്. പതിയെ സാരി വാരി ചുറ്റി അവൾ ബാത്റൂമിനു അരികിലേക്ക് നടന്നു.

പൈപ്പ് ഓൺ ചെയ്തു ഇരുകൈകൾ കൊണ്ടും വെള്ളം കോരിഎടുത്തു മുഖം കഴുകി…… ഉറക്കം ഇനിയും കൺകളിൽ തങ്ങി നില്ക്കും പോലെ……

മോളുടെ മുറിയിൽ എത്തിച്ചു ഒന്നു നോക്കി……. ഒരു കുഞ്ഞു മാലാഖയേപോലെ അവൾ ഉറങ്ങുന്നു. അഞ്ചാം ക്ലാസ്സിൽ ആണവൾ പഠിക്കുന്നത്.

പതിവുപോലെ നേരെ അടുക്കളയിലേക്ക്….. ചായയും പുട്ടും കടല കറിയും ഉണ്ടാക്കി……. അലക്കാൻ ഉള്ളതൊക്കെ അലക്കിഇട്ടു.

വീട് ക്ലീൻ ചെയ്തു കൊണ്ടിരിക്കുന്ന സമയം അയാൾ എഴുനേറ്റു വന്നു. രാവിലെ തന്നെ കണിക്കു ചൂലും പിടിച്ചു നിന്നോളും.

ഞാൻ ഉണർന്നതു അറിഞ്ഞില്ല……. അവൾ അയാളെ നോക്കി പറഞ്ഞു.

അല്ലെങ്കിലും നിനക്ക് എന്താ അറിയുക…. എന്റെ വിധി.

അയാൾ മുറുമുറുത്തു കൊണ്ടു അകത്തേക്ക് ബാത്‌റൂമിലേക്ക് പോയി.

മോളെ വിളിച്ചു എഴുനെല്പിച്ചു എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത് സ്കൂൾ വണ്ടിയിൽ കയറ്റി വിട്ടു. അവളുടെ വണ്ടി ഫസ്റ്റ് ട്രിപ്പ്‌… നേരത്തേ വരും.

തിരികെ വീട്ടിലേക്കു കയറിയപ്പോൾ അയാൾ കൈക്കുള്ളിൽ അവളെ വരിഞ്ഞു മുറുക്കി.

എന്നെ വിട്… വേദനിക്കുന്നു.

ഹോ……..നീ ഒരു പെണ്ണ് ആണോടി….ഒന്നു സ്നേഹിക്കാം എന്നു വച്ചപ്പോൾ അവൾക്കു പുച്ഛം.

അവളുടെ കണ്ണുകൾ നിറഞ്ഞു….. തലേന്ന് രാത്രിയിലെ അയാളുടെ വന്യമായ രതിയുടെ ഇരയ്ക്ക് ഇതിലും നന്നായി ഒരു ചെന്നായയോട് പെരുമാറാൻ അറിയില്ലായിരുന്നു.

അയാൾ അവളെ ഒറ്റ ഉന്തു….. തല പോയി ചുവരിൽ അടിച്ചു. അവൾക്കു നന്നായി വേദനിച്ചു.

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അയാൾ എഴുന്നേറ്റു…….. ബാഗും എടുത്തു ഓഫീസിൽ പോകാൻ പുറത്തേക്ക് ഇറങ്ങി.

ഏട്ടാ ഞാനും ഉണ്ട്…… ഞാൻ ഇനി ബസ് പിടിക്കുമ്പോഴേക്കും നേരം വൈകും. അവൾ അയാളോട് പറഞ്ഞു.

ആ വൈകി പോയാൽ മതി… നേരത്തേ ചെന്നിട്ടു എന്തിനാ…….. കണ്ടവരുടെ കൂടെ അഴിഞ്ഞാടാൻ അല്ലേ?

അവൾ പിന്നെ ഒരക്ഷരം മിണ്ടിയില്ല. കല്യാണം കഴിഞ്ഞ അന്നു രാത്രി തുടങ്ങിയതാണ് അയാളുടെ ഉപദ്രവം.

ഇടത്തരം വീട്ടിൽ വളർന്ന തനിക്ക് അയാളുടെ വിവാഹ ആലോചന വന്നപ്പോൾ അച്ഛനും അമ്മയ്ക്കും അത്രയ്ക്ക് സന്തോഷം ആയിരുന്നു. ഒരു അനിയത്തി കൂടി തനിക്ക് ഉണ്ട്….. ഇനിയിപ്പോൾ അവളുടെ കാര്യവും ഭംഗി ആയി നടക്കുമെന്ന് കരുതി.

അയാളുടെ സ്വഭാവം നാട്ടുകാർക്ക് മുന്നിൽ മാന്യതയും തന്റെ മുന്നിൽ കാടത്തവും ആയിരുന്നു. വർഷം ഏഴ് കഴിഞ്ഞു. സഹിച്ചു കൂടെ ജീവിക്കാൻ തുടങ്ങിയിട്ട്.

ഒരു ചെറിയ പ്രൈവറ്റ് ജോലി ഉള്ളത് കൊണ്ടു ജീവിച്ചു പോകുന്നു……ഗവണ്മെന്റ് ജോലിക്കാരൻ ആയ അയാളുടെ കൈയിൽ നിന്നും ഒന്നും കിട്ടാറില്ല. ശമ്പളം നേരെ സ്വന്തം വീട്ടിൽ എത്തിക്കും…… ഞായറാഴ്ച അയാൾ അവിടെ ആവും. പെങ്ങളും അമ്മയും എല്ലാത്തിനും ഫുൾ സപ്പോർട്ട് ആണ്.

ഓഫീസിൽ എത്തി…..അക്കൗണ്ടിങ്ങു വർക്ക്‌ തുടങ്ങി.

നിന്നെ മാനേജർ വിളിക്കുന്നു. നിമ്മി ചേച്ചി വന്നു പറഞ്ഞു.

ഈശ്വരാ….

ഡോ….. പലതവണ പറഞ്ഞിട്ടുണ്ട് നേരം വൈകി വരാൻ നിൽക്കരുത് എന്ന്.അയാൾ രൂക്ഷമായി അവളെ നോക്കി കൊണ്ടു പറഞ്ഞു.

ഓക്കേ സർ…. ഇനി ഞാൻ….

ശ്രെദ്ധിക്കാ…. എന്നല്ലേ പറഞ്ഞു വരുന്നത്.. ശ്രെദ്ധിച്ചാൽ തനിക്ക് കൊള്ളാം.

മ്മ്മ്………. അവൾ അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. മാനേജർ പുതിയ ആളാണ്‌… ഒരു പയ്യൻ…. മുതലാളിയുടെ ഇളയ മോൻ. അതിന്റെ അഹങ്കാരം അയാൾ കാണിക്കാറുണ്ട്

ഉച്ചക്ക് ഊണ് കഴിക്കാൻ നേരം തല കറങ്ങും പോലെ തോന്നി……. പിന്നെ ഒന്നും ഓർമയില്ല.

കണ്ണു തുറക്കുമ്പോൾ ആ പയ്യൻ മാനേജർ മുന്നിലുണ്ട്.

ഇപ്പോൾ എങ്ങനെയുണ്ട്?

കുഴപ്പമില്ല എന്ന് അവൾ തലയാട്ടി കൊണ്ടു പറഞ്ഞു.

നിമ്മി ചേച്ചി ഇത്രയും നേരം ഉണ്ടായിരുന്നു. ഇപ്പോൾ ആണ് പോയത്… ട്രിപ്പ്‌ ഉള്ളപ്പോൾ ആരേലും കൂടെ വേണം. തന്റെ ഹസ്സിന്റെ നമ്പർ ആരുടെ കൈയിലുമില്ല.. അല്ലെങ്കിൽ…..

വന്നിട്ടും വലിയ കാര്യമില്ലലോ…. അവൾ മനസ്സിൽ ഓർത്തു.

ട്രിപ്പ്‌ ഇപ്പോൾ കഴിയും……ഞാൻ കൊണ്ടാക്കാം.

അയാൾ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല.

വണ്ടിയിൽ ഇരുന്നപ്പോൾ അയാൾ ചോദിച്ചു.

തന്റെ കൈകളിലെ ഈ പാടുകൾ……… അല്ല…… ഞാൻ ചോദിച്ചെന്നെയുള്ളൂ.

അവൾ മറുപടി ഒന്നും പറഞ്ഞില്ല.

വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ നന്ദി പറഞ്ഞുകൊണ്ടു ഇറങ്ങി.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു…….. അന്നൊരു ദിവസമാണ് അവൾ സമാധാനമായി ഉറങ്ങുന്നത്. മോൾക്ക്‌ ഒപ്പം സന്തോഷമായി ഭക്ഷണം കഴിച്ചു…. മോളുടെ കൂടെ കളിച്ചു…… അവളെ കെട്ടിപിടിച്ചു ആവോളം സ്നേഹിച്ചു ഉറങ്ങും.

തിങ്കളാഴ്ച മോളെ സ്കൂളിൽ വിട്ട് അവൾ ഓഫീസിൽ എത്തി.സമയം ഒന്നും വൈകിയില്ല… കറക്റ്റ് ടൈം.

രേഖയേ മാനേജർ വിളിക്കുന്നുണ്ട്. അറ്റൻഡർ രവി ചേട്ടൻ വന്നു പറഞ്ഞു.

മ്മ്മ്…….. എന്താണാവോ…. കണക്കൊക്കെ കറക്റ്റ് ആയിരുന്നു… ഈ മാസം. പെന്റിങ് ഒന്നുമില്ല.

സർ അകത്തേക്ക് വരട്ടെ….

മ്മ്മ്….

എന്താ സർ, വിളിച്ചത് ?

താൻ ഓക്കേ അല്ലേ?

അവൾ അത്ഭുതത്തോടെ അയാളെ നോക്കി. ആദ്യമായി ട്ടാണ് ഒരാൾ കഴിഞ്ഞ ഈ വർഷങ്ങൾക്കിടയിൽ തന്റെ കാര്യത്തിൽ ഇത്ര താല്പര്യം കാട്ടുന്നത്. അച്ഛനും അമ്മയും പോലും വലിയ ജോലിക്കാരനേ കിട്ടിയപ്പോൾ നമ്മളെ മറന്നു എന്നേ പറയാറുള്ളൂ…….

അവൾ തിരുത്താൻ ഒന്നും പോകാറില്ല….. എന്തിനു അവരെ കൂടി സത്യം പറഞ്ഞു വേദനിപ്പിക്കണം?

ഓക്കേ ആണ് സർ…. അവൾ അവന്റെ കണ്ണുകളിൽ നോക്കാതെ പറഞ്ഞു.

മ്മ്മ്… പൊയ്ക്കോളൂ.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ അയാളുടെ കരുതലുകൾ അവൾ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും കണ്ട ഭാവം പലപ്പോഴും അവൾ കാട്ടിയില്ല.

രാത്രികൾ അവളെ പേടി പ്പെടുത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

ശരീരത്തിലെ പാടുകളുടെ എണ്ണം കൂടി വരുന്നുണ്ട്….. അതു മറക്കാൻ ചിലപ്പോൾ ഒക്കെ അവൾ പാടുപെട്ടു.

മോൾ വലുതായി വരുന്നതും അവളുടെ മനസ്സിൽ ആധി ആയി തീർന്നു……….. ശരീരം മാത്രം വേണ്ടവർക്കു എന്തു ബന്ധങ്ങൾ…?

അയാൾ പണ്ടത്തെ അപേക്ഷിച്ചു മോളെ പുന്നാരിപ്പിക്കാനും മടിയിൽ ഇരുത്തി സംസാരിക്കാനും ഒക്കെ തുടങ്ങിയത് അവൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

അമ്മേ….. അച്ഛന് ഇപ്പോൾ എന്നോട് നല്ല സ്നേഹമാണ്.

അവൾ സന്തോഷത്തോടെ പറയുമ്പോൾ എല്ലാം അവളുടെ മനസ്സിൽ ഒരു ഇടിത്തി വീണപോലെ തോന്നി.

എങ്കിലും അതൊക്കെ ഒരു അച്ഛന്റെ സ്നേഹം മാത്രമാണ് എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.

കണക്കിൽ കുറച്ചു പിശക് ഉള്ളത് പോലെ….. അതാ തന്നെ വിളിപ്പിച്ചത് ഞാൻ.

ഇല്ല സർ ഞാൻ നന്നായി തന്നെ ……..

താൻ തന്നെ ഒന്നു നോക്ക്……അഭി അവളോട് പറഞ്ഞു.

എന്തോ അവളോട് അവനു ഒരു ചെറിയ ഇഷ്ടം എപ്പോഴോ തോന്നിതുടങ്ങിയിരുന്നു. വിവാഹിത ആയ സ്ത്രീ എന്നത് അറിഞ്ഞു കൊണ്ടു തന്നെ………. പക്ഷേ അവളെ അതു പറഞ്ഞു കഷ്ടപ്പെടുത്താനോ വിഷമിപ്പിക്കാനോ അവൻ തയ്യാറായില്ല.

ഇടക്കൊക്കെ അവളെ ക്യാബിനിലേക്ക് വിളിപ്പിക്കും…… അത്ര മാത്രം…. ചെറിയ സംസാരങ്ങൾ.

ഈ കൊച്ചി നഗരം എത്ര വിശാലമാണ്……. ഇവിടെ ഉള്ളവർക്ക് മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെടുന്നത് ഇഷ്ടമല്ല എന്നാൽ പോലും………

എന്തോ ഒരു ഇഷ്ടം…….. അഭി അവളെ നോക്കി.

അവൾ സിസ്റ്റം നോക്കുകയായിരുന്നു. സർ എല്ലാം കറക്റ്റ് ആണ്.

മ്മ്മ്….. ഗുഡ്….. താൻ ഹാർഡ് സെക്സ് എന്ന് കേട്ടിട്ടുണ്ടോ?

എന്താ സർ പറയുന്നത്…… അവൾ നിന്ന നിൽപ്പിൽ ഉരുകി പോകും പോലെ തോന്നി.

നമ്മുടെ ഇഷ്ടം ഇല്ലാതെ ഒരാൾ അതു ആരുമായി കൊള്ളട്ടെ നമ്മളെ വളരെ മൃഗീയമായി സെക്സ്നു വേണ്ടി ഉപയോഗിക്കുന്ന രീതി….ഹാർഡ് സെക്സ് എന്ന് പറയുന്നത് ശരിക്കും ഒരു കുറ്റകൃത്യം തന്നെയാണ്.

അവൾ അവനെ നോക്കി….

താൻ ആ ചെയറിൽ ഇരിക്ക്… എനിക്ക് സംസാരിക്കാൻ ഉണ്ട്.

സർ എനിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ ഒന്നും ഇല്ല സർ. അവൾ ക്യാബിനിൽ നിന്നും പോകാൻ തുടങ്ങി.

പിന്നെ വീണ്ടും ഈ മൃഗീയത അനുഭവിക്കാൻ ആണോ തിരുമാനം…….? തനിക്ക് ഒരു മോൾ ഇല്ലേ…… ഇന്ന് താൻ മിണ്ടാതിരുന്നാൽ നാളെ അവൾക്ക്…………??????

ഇല്ല……. അങ്ങനെ ഉണ്ടാവില്ല. അവൾ തളർന്നു കസേരയിൽ ഇരുന്നു.

ഞാൻ തന്റെ ആരും അല്ല…. എനിക്ക് ഇതിൽ ഒരു ഇന്റെരെസ്റ്റ് ഒന്നും ഇല്ല. പക്ഷേ തന്റെ കാരിയങ്ങള് എല്ലാം എനിക്ക് മനസിലാവുന്നുണ്ട്..ഇത് പോലുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതെ ആക്കുകയാണ് വേണ്ടത്.

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി……….

നല്ലൊരു സുഹൃത് പറയുന്നു എന്നു കരുതിയാൽ മതി. ഒരു ആണും പെണ്ണും കൂടി സെക്സ് സംസാരത്തിൽ ചില വേണ്ട സമയത്ത് വരുത്തി എന്നു കരുതി സദാചാരമൊന്നും ഇല്ലാതെ ആവില്ലഡോ…….

അയാൾ ചിരിച്ചു…..

നീ എനിക്ക് എതിരായി പരാതി കൊടുക്കുമെന്നോ…..? അത്രയ്ക്ക് ഒക്കെ വളർന്നോ നീ????

ഭർത്താവ് എന്നു പറയുന്ന ആ ഇരുകാലി അലറി കൊണ്ടു അവളോട് ചോദിച്ചു.

മോൾ അവരുടെ സംഭാഷണം കേട്ടു കൊണ്ടു അപ്പുറത്തെ മുറിയിൽ ഉണ്ട്. അവൾ കേൾക്കട്ടെ.. സ്വന്തം അച്ഛന്റെ യഥാർത്ഥ സ്വഭാവം അറിഞ്ഞു തന്നെ വളരട്ടെ.

എല്ലാം മൂടി വച്ച്….സഹിച്ചു മുന്നോട്ട് പോയിട്ട് ആർക്കു എന്തു നേട്ടം????? നഷ്ടങ്ങൾ മാത്രമേയുള്ളൂ.

ഞാൻ നിങ്ങൾക്ക് ഡിവോഴ്സ് നോട്ടീസ് നോട്ടീസ് അയച്ചിട്ടുണ്ട്………ഇനി നിങ്ങൾ എന്റെ മനസിനും ശരീരത്തിനും മുറിവ് ഉണ്ടാക്കില്ല……….. ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല ഞാൻ.

എടി….. നിന്നെ ഞാൻ……..

തൊട്ടു പോകരുത് എന്നെ……. ഇറങ്ങികൊള്ളണം എന്റെ വീട്ടിൽ നിന്നു. ഇത് ഞാൻ വാടക കൊടുക്കുന്ന വീടാണ്……. അല്ലാതെ നിങ്ങൾ സബാദിച്ചത് അല്ല…….. പോയി നിങ്ങളുടെ അമ്മയുടെയും പെങ്ങളുടെയും കൂടെ താമസിക്ക്…… ഇനി കണ്ടു പോകരുത് ഇവിടെ…. !

അവൾ അലറി………

മനു….. ആദ്യമായിട്ടാണ് അവളുടെ ഭാവമാറ്റം കണ്ടത്. അയാൾ പിറുപിറുത്തു കൊണ്ടു ഇറങ്ങി പോയി. നിന്നെ ജീവിക്കാൻ അനുവദിക്കില്ലടി……….. എന്നും പുലബുന്നുണ്ടായിരുന്നു.

ആ കാണാം………. അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.

അമ്മേനെ അച്ഛൻ ഒരുപാട് ഉപദ്രവിച്ചിരുന്നു അല്ലേ…….?

അയാൾ പോയി കഴിഞ്ഞു മോൾ അവളോട് ചോദിച്ചു.

സാരില്ല…. വാവേ… അമ്മയേ സ്നേഹിക്കാൻ നീ ഉണ്ടല്ലോ?

അമ്മ കരയണ്ട….. അവൾ കുഞ്ഞിനെ കെട്ടിപിടിച്ചു.

സർ………….. ഞാൻ അകത്തേക്ക് വരട്ടെ.

ആഹാ….. വരൂ… വരൂ….. അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

താൻ ഇപ്പോൾ ഹാപ്പി അല്ലേ????

അതെ……….. പേടി ആയിരുന്നു എല്ലാം പുറത്തു പറയാൻ. പറഞ്ഞാൽ തന്നെ ആളുകൾ തള്ളി പറയുമെന്ന പേടിയും…. സർ ഇങ്ങനെ കൂടെ നിന്നത് കൊണ്ടാണ് ഞാനും മോളും ഇന്ന് മനസമാധാനം ആയി ജീവിക്കുന്നത്. നന്ദിയുണ്ട് സർ.

അവൾ അയാളുടെ മുന്നിൽ കൈ കൂപ്പി.

ഏയ്യ്……….നമ്മുടെ നാട്ടിൽ ഇങ്ങനെ എത്രയോ പേരുണ്ട് ജീവിതം ഹോമിക്കുന്നവർ.. ആരെങ്കിലും അവർക്കു ഒരു താങ്ങായി നിന്നാൽ അവരും ജീവിക്കാൻ പഠിക്കും.

മ്മ്മ്…. അവൾ മൂളി.

സെക്സ് ഒരു വൃത്തികെട്ട വിഷയം ഒരിക്കലും അല്ല. അതു രണ്ടു മനസുകൾ തമ്മിലുള്ള കൂടി ചേരലിൽ സംഭവിക്കേണ്ട മനോഹരമായ കാര്യമാണ്.

അല്ലാതെ…………

എന്തായാലും താൻ സന്തോഷവതി ആണല്ലോ….. അതു മതി.

അന്നു തൊട്ടവൾ ജീവിച്ചു തുടങ്ങി…………… മനോഹരമായി…… മുറിപ്പാടുകൾ ഒന്നും ഇല്ലാതെ തന്നെ…… ☺️

(വായിച്ചു കഴിഞ്ഞു അഭിപ്രായങ്ങൾ എല്ലാവരും അറിയിക്കുക….. നന്ദി. )

രചന: Reshma Chiravakad

Leave a Reply

Your email address will not be published. Required fields are marked *