ഗൗരീപരിണയം ഭാഗം…46

നാല്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 45

ഭാഗം…46

അവൻ ചെകുത്താനായി മാറിയിരുന്നു…… തീ പാറുന്ന കണ്ണുകളോടെ സംഹാരമൂർത്തിയായ രുദ്രനായി നെഞ്ചും വിരിച്ച് നിൽക്കുന്ന ആ മഹാദേവനെ കണ്ട് എല്ലാവരും ഒന്ന് പുറകിലേക്ക് വലിഞ്ഞു…..

“ആൽബീ…….നീ കളിച്ചത് ചെകുത്താനോടാണ്………

എന്റെ പെണ്ണിന്റെ നേരെ നീ കൈയുയർത്തിയ നിമിഷം മുതൽ നീയന്റെ ശത്രുവാടാ……

എഴുന്നേറ്റു വാടാ….ഇനി നേർക്ക് നേർക്ക് മുട്ടാം…..”

ആൽബി വാശിയോടെ ചാടിയെണീറ്റു……

“നിനക്ക് പിന്നെയും അഹങ്കാരമോ…..”

വൈദുവിന്റെ പിന്നിൽ കത്തിയുമായി നിൽക്കുന്ന ഗുണ്ടയെ നോക്കി ആൽബി തലയാട്ടി……

അവൻ വൈദുവിന്റെ കഴുത്തിലേക്ക് കത്തിചേർത്തതും ചെകുത്താൻ കാറ്റു പോലെ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈയിൽ പിടിച്ചു കറക്കി മുന്നോട്ടു വലിച്ച് കൈമുട്ട് കൊണ്ട് അവന്റെ കഴുത്തിലേക്കിടിച്ചു….

മുന്നോട്ടാഞ്ഞ അവന്റെ നടുവിൽ ആഞ്ഞുതൊഴിച്ചു…..വീരഭദ്രന്റെ കരുത്തിൽ അവൻ പുറത്തേക്ക് തെറിച്ചു പോയി……

ഗുണ്ടയിൽ നിന്ന് പിടിവിട്ട വൈദു ഒരു കറക്കത്തിലൂടെ നിലത്തേക്ക് വീഴാൻ തുടങ്ങിയതും വിപി അവളെ പിടിക്കാനായി മുന്നോട്ടാഞ്ഞു…..പക്ഷെ പ്രവിയുടെ കൈകൾ അവളെ താങ്ങിയിരുന്നു……

വിപി ഗൗരിയുടെ കൈയിലെ കെട്ടെല്ലാം അഴിച്ചു….. ഗൗരി വൈദുവിന്റെ അടുത്തേക്കോടി അവളെ പ്രവീണിൽ നിന്ന് പിടിച്ചു മാറ്റി…..

നരേന്ദ്രൻ ഗൗരിയെ പിടിക്കാനാഞ്ഞതും വിപി അവന്റെ കാലിൽ ആഞ്ഞുതൊഴിച്ചു…… നിലത്തേക്ക് വീണ നരേന്ദ്രന്റെ കഴുത്തിൽ കാല് വച്ച് ഞെരിച്ചു കൊണ്ടിരുന്നു…

ആൽബി വീരഭദ്രന് നേരെ കുതിച്ചു……കൈയിലിരുന്ന കത്തി അവന് നേരെ വീശിയപ്പോൾ വീരഭദ്രൻ കരുതലോടെ ഒഴിഞ്ഞ് മാറി…..

ഒരു വട്ടം നെഞ്ചിനരികിൽ കൂടി കത്തി കടന്നു പോയി……പിന്നെ കഴുത്തിലേക്ക് നീണ്ട കത്തി വീരഭദ്രൻ കൈ കൊണ്ട് തടഞ്ഞതും കൈയിൽ ഒരു വര പോലെ ചോര പടർന്നു…..

“കണ്ണേട്ടാ……”

അലറിക്കൊണ്ട് ഗൗരി ആധിയോടെ അത് നോക്കി നിന്നു….

ചോര കണ്ടതും വീരഭദ്രന്റെ സമനില തെറ്റി……അടുത്ത തവണ തന്റെ നേർക്ക് വീശിയ കത്തിയോടെ ആൽബിയുടെ കൈയിൽ കറക്ടായി പിടിച്ചു ..കൈമുട്ടിന് താഴെയായി ഒരു കൈ കൊണ്ട് വെട്ട് കൊടുത്തു……..കത്തി ദൂരേയ്ക്ക് തെറിച്ചു വീണു…..

വിപിയുടെ നേരെ വന്ന സിദ്ധാർത്ഥിനെ വിപി കാലിൽ പിടിച്ച് വലിച്ച് നിലത്തേക്കിട്ടു…. ദേഹത്ത് കയറിയിരുന്നു അവന്റെ മൂക്കിലേക്ക് മുഷ്ടി ചുരുട്ടി പ്രഹരിച്ചു…..

വീരഭദ്രനെ ഇരു കൈകളിലുമായി രണ്ട് ഗുണ്ടകൾ പിടിച്ചപ്പോൾ…….ജോമോൻ ഒരു ഇരുമ്പ് ദണ്ഠുമായി വീരഭദ്രനെ അടിക്കാനായി ഓടി വന്നതും വീരഭദ്രൻ അവരുടെ കൈയിൽ പിടിച്ചു തന്നെ ഉയർന്നു പൊങ്ങി ജോമോന്റെ നെഞ്ചത്ത് തന്നെ കാല് കൊണ്ട് പ്രഹരിച്ചു…..

ജോമോൻ പുറത്തേക്ക് തെറിച്ചു വീണു….

തന്നെ പിടിച്ചിരുന്ന ഗുണ്ടകളെ ഇരു കൈകളെയും ബലമായി അടുപ്പിച്ച് തമ്മിൽ ശക്തിയായി മുട്ടിച്ചു…… ഒരു നിലവിളിയ്ക്കൊപ്പം അവർ ഇരു സൈഡിലായി വീണു………

പുറകിൽ നിന്ന് ആൽബി വീരഭദ്രന്റെ കഴുത്തിലായി കയറ് കൊണ്ട് കുരുക്കിട്ട് വലിച്ച് മുറുക്കി……. പിടിവിട്ടു പതറിപ്പോയെങ്കിലും കയറിൽ പിടിച്ചു തന്നെ മുന്നിലേക്ക് ഊക്കോടെ വലിച്ചു……ആൽബി മുന്നിലേക്ക് വന്നു വീണു…..

ആൽബി പിടഞ്ഞെണീറ്റു ജനലിൽ ചവിട്ടി തെന്നി വീരഭദ്രന്റെ നെഞ്ചിലേക്ക് ആഞ്ഞുതൊഴിച്ചു…….

വീരഭദ്രൻ ഒന്നു പുറകോട്ട് പോയി…. പക്ഷേ കാലുറപ്പിച്ച് ഒന്നു കറങ്ങി പൊങ്ങി ആൽബിയുടെ കഴുത്തിലേക്ക് ആഞ്ഞുചവിട്ടി…..

ആൽബിയും പുറത്തേക്ക് തെറിച്ചു പോയി…

വീരഭദ്രൻ പുറത്തേക്ക് ചാടിയിറങ്ങി……

ഗൗരിയുടെയും വൈദുവിന്റേയും അടുത്തേക്ക് പോകുന്ന ഗുണ്ടകളെയൊക്കെ വിപി തടഞ്ഞു കൊണ്ടിരുന്നു…….

സിദ്ധാർത്ഥ് ഒരു വലിയ തടിയുമായി വന്ന് പ്രവീണിനെ തലങ്ങും വിലങ്ങും അടിയ്ക്കാൻ തുടങ്ങി……..

കാലുകൾ ദുർബലമായ പ്രവീണിന് അവനെ തടുക്കാൻ കഴിഞ്ഞില്ല……അല്ലെങ്കിലും അവൻ അതെല്ലാം ഏറ്റുവാങ്ങാൻ തയ്യറായത് പോലെ അവിടെ ത്തന്നെയിരുന്നു….

അത് കാണുന്ന ഓരോ നിമിഷങ്ങളിലും വൈദു ഓർമ്മകളെ തിരയുകയായിരുന്നു…… പ്രവീൺ എന്ന പ്രണയം അവളുടെ ഓർമ്മകളിൽ ഇടയ്ക്കിടെ എത്തി നോക്കി……. തല പൊട്ടി ച്ചോരയൊഴുകുന്ന പ്രവീണിനെ കണ്ട നിമിഷം ഓർമകളുടെ വേലിയേറ്റത്തിൽ പെട്ട് അവളുടെ തല മരവിച്ചിരുന്നു…….മനസ്സിൽ മൂടിയ കാർമേഘങ്ങൾ ഒന്നൊന്നായി അടർന്നു മാറിയപ്പോൾ അവൾ തിരിച്ചറിഞ്ഞു… തന്റെ പ്രാണനെ……തന്റെ പ്രണയത്തെ…..

“പ്രവിയേട്ടാ……..”

അലറിക്കരച്ചിലോടെ വൈദു പ്രവീണിന്റെ അടുത്തേക്കോടീ…….അവന് കവചമായി നിന്ന് സിദ്ധാർത്ഥിന്റെ അടികളൊക്കെയും അവൾ ഏറ്റുവാങ്ങി…….

പ്രവീൺ ഭ്രാന്തനെപ്പോലെ അവളെ പൊതിഞ്ഞു പിടിച്ചു……അവനും അലറിക്കരഞ്ഞു…….

ഒരു നിമിഷം……. വിപി നിശ്ചലമായി……പ്രതിരോധിക്കാൻ അവൻ മറന്നുപോയി…

ഗുണ്ടകൾ പിടിച്ചു വലിച്ചു കൈ പുറകിൽ കെട്ടി ഇടിച്ചിട്ടും….അവന് വേദനിച്ചില്ല……അവന്റെ കണ്ണുകൾ അവരിലായിരുന്നു…….

തന്റെ ജീവനെ ചേർത്ത് പിടിച്ചിരിക്കുന്ന പ്രവീണിൽ……

താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന തന്റെ വൈദു തിരിച്ചറിവിന്റെ ലോകത്തിൽ തന്നിൽ നിന്നും അകന്നു പോയത് അവനെ തളർത്തിക്കളഞ്ഞു………കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചയെ മറച്ചപ്പോൾ അവൻ തലയിൽ കൈ താങ്ങി നിലത്തേക്കിരുന്നു….

ആ സമയം നരേന്ദ്രൻ വിപിയുടെ കഴുത്തിൽ കത്തിച്ചേർത്തു……

ആൽബിയെ പിടിച്ചു മതിലിൽ ചേർത്ത് വച്ച് മുഖത്തേക്ക് മുഷ്ടി ചുരുട്ടി പ്രഹരിക്കാനായി കയ്യുയർത്തിയ വീരഭദ്രൻ വിപിയെ കണ്ട് അറിയാതെ കൈകൾ താഴ്ത്തി…….

ആൽബി വിജയച്ചിരിയോടെ വീരഭദ്രനെ തള്ളി മാറ്റി……..

ഗുണ്ടകൾ അവന്റെ ദേഹത്ത് പിടിമുറുക്കി….. കൈയിലും കഴുത്തിലുമായി അവനെ ബന്ധിച്ചു……

ഗൗരി വൈദുവിനെ പ്രവീണിൽ നിന്ന് പിടിച്ചു മാറ്റി…….. പക്ഷെ ഗുണ്ടകൾ അവരെയും പിടിച്ച് കെട്ടി പുറത്തേക്ക് കൊണ്ട് വന്നു……

“ആഹാ……കൊള്ളാം……

പുലി പോലെ കുതറിയവൻ പൂച്ചയെപ്പോലെ അനങ്ങാതെ നിൽക്കുന്നു……”

ആൽബി കൈകൊട്ടി അട്ടഹസിച്ചു……

“ആൽബീ……

നീയും ഞാനും തമ്മിലാണ് യുദ്ധം……

അവരെ വെറുതെ വിടുന്നതാണ് നിനക്ക് നല്ലത്…”

വീരഭദ്രന്റെ ഭീഷണി ആൽബിയെ തളർത്തിയില്ല……്‌

സാഹചര്യം തന്റെ നിയന്ത്രണത്തിലായ സന്തോഷത്തിൽ അവൻ ചിരിച്ചു കൊണ്ടിരുന്നു…….

വിപി നിസ്സഹായനായി തല കുനിഞ്ഞു നിന്നു… വൈദുവിന്റെ കണ്ണുകൾ അരികിൽ നിൽക്കുന്ന പ്രവിയിലേക്കാണെന്നത് അവനെ വീണ്ടും വീണ്ടും തളർത്തിക്കളഞ്ഞു…..

“നീയെന്താടാ പറഞ്ഞത്….. നിന്റെ പെണ്ണിനെ തൊട്ടാൽ നീയെന്ത് ചെയ്യും..”

ആൽബി ഗൗരിയെ തന്റെ മേലേക്ക് വലിച്ചിട്ടു……. കുതറിക്കൊണ്ടിരുന്ന അവളെ അവൻ കൈകളിൽ പിടിച്ചു ബലമായി അടക്കി നിർത്തി……ഗൗരി വേദനയോടെ വീരഭദ്രനെ നോക്കി……. അവരുടെ കണ്ണുകൾ കോർത്തു….

എന്തിനോ വേണ്ടി ആ കണ്ണുകളും നിറഞ്ഞു….

“ഞാനിവളുടെ മനോഹരമായ ചുണ്ടുകൾ ഒന്നു രുചിച്ച് നോക്കട്ടെ…….മ്……..”

അവളുടെ കവിളിൽ കുത്തിപ്പിടിച്ച് മുഖം കുറച്ചുയർത്തി ആൽബി പറയുന്നത് കേട്ട് ഗൗരി പേടിച്ച് വിറച്ചു…….

“ടാ😡😡…….

നിന്റെ അവസാനമാണ് ആൽബീ……”

ഗുണ്ടകളുടെ കൈയ്യിൽ നിന്ന് വീരഭദ്രൻ കുതറാൻ ശ്രമിച്ചു……

ആൽബി അതൊന്നും വകവയ്ക്കാതെ ഗൗരിയുടെ ചുണ്ടുകളിലേക്ക് മുഖമടുപ്പിച്ചു……. എന്നാൽ അവന്റെ മൂക്കിലേക്ക് ആരോ ആഞ്ഞിടിച്ചു……… ആൽബി ഗൗരിയിലുള്ള പിടിവിട്ടു പുറകിലേക്ക് തെറിച്ചു പോയി…….. .

“മനുവേട്ടാ…..”

ഗൗരി ഓടിച്ചെന്നു അവന്റെ അടുത്ത് ചേർന്നു നിന്നു……

മനു വിപിയുടെ അടുത്ത് നിൽക്കുന്നവരെ പിടിച്ച് ഒരോരുത്തരെയായി ഇടിച്ചു…….

വിപി രക്ഷപ്പെട്ടു എന്ന് മനസ്സിലായപ്പോൾ വീരഭദ്രൻ ബലമായി തന്റെ ശരീരമൊന്നു കുടഞ്ഞു……..

തന്നെ പിടിച്ചിരിക്കുന്ന രണ്ടുപേരെ മുന്നോട്ടു വലിച്ച് തല കൊണ്ട് അവരുടെ തലയിലേക്ക് ഇടിച്ചു……. പുറകിൽ നിൽക്കുന്നവനെ തിരിഞ്ഞു ചവിട്ടി…..

വീരഭദ്രൻ ആൽബിയുടെ നേരെ തിരിഞ്ഞു……

“കണ്ണാ….

നിന്റെ ഫൈറ്റിൽ ഞാനിടപെടുന്നത് ശരിയല്ല……… ഞാൻ ഇവരെയും കൊണ്ട് അവിടെ മാറി നിൽക്കാം… ബാക്കി പണി പെട്ടെന്ന് തീർത്തിട്ട് വാ……”

മനു പ്രത്യേക താളത്തിൽ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞത് കേട്ട് കണ്ണൻ സമ്മതത്തോടെ ചിരിയോടെ തലകുലുക്കി….

വാടിത്തളർന്ന് നിൽക്കുന്ന വൈദുവിനെയും ഗൗരിയെയും പിടിച്ചു കൊണ്ട് മനു കാറിൽ ചാരി നിന്ന് അടി കാണുകയായിരുന്നു…

വീരഭദ്രൻ നിലത്ത് കിടന്ന ആൽബിയെ തൂക്കിയെടുത്തു…മുകളിലേക്ക് എടുത്തുയർത്തി ഭിത്തിയിലേക്ക് എറിഞ്ഞു…….

വിപിയും പ്രതികരിച്ചു തുടങ്ങിയിരുന്നു……

തെറിച്ചു വീണ ആൽബിയെ വലിച്ചെടുത്തു… അവന്റെ വയറ്റിൽ കൈ കൊണ്ട് ആഞ്ഞുവെട്ടി…ആൽബി വേദന കൊണ്ട് പുളഞ്ഞു പോയി…..

പുറകിൽ നിന്ന് വട്ടം പിടിച്ച ജോമോനെ മുന്നിലേക്ക് വലിച് നിർത്തി രണ്ടു കവിളിലും മാറി മാറി അടിച്ചു…….കവിളിൾ കുത്തിപ്പിടിച്ച് കൊണ്ട് നാഭിനോക്കി കാൽമുട്ട് കൊണ്ട് പ്രഹരിച്ചു………

ജോമോൻ ചുരുണ്ടുകൂടി നിലത്തേക്ക് വീണു പിടഞ്ഞു……

നേരത്തെ ജോമോന്റെ കൈയിൽ നിന്ന് വീണ ഇരുമ്പ് ദണ്ഠടുത്ത് ജോമോന്റെ കാലും കൈയും പിന്നെയും തല്ലിയൊടിച്ചു…..

വിപി അപ്പോഴേക്കും ഗുണ്ടകളെ അടിച്ച് നിലംപരിശാക്കി…..

വീരഭദ്രൻ ആൽബിയുടെ വലത് കൈ പൊക്കി…..

“ഈ കൈ കൊണ്ടല്ലേ നീ എന്റെ ദേവിയെ തൊട്ടത്……

ആ കൈ ഞാനിങ്ങ് എടുക്കുവാടാ…😡..”

അവന്റെ ഗർജ്ജനത്തിൽ ആൽബി വിറച്ച് പോയി….സംഹാരമൂർത്തിയായി നിൽക്കുന്ന ആ മഹാദേവനെ എല്ലാവരും നടുക്കത്തോടെ നോക്കി നിന്നു…..

വീരഭദ്രന്റെ കൈയിലിരുന്ന ദണ്ഠ് ഉയർന്ന് പൊങ്ങി……ആൽബിയിൽ നിന്ന് വേദനയുടെ നിലവിളി അതോടൊപ്പം ഉയർന്നു കേട്ടു……

അവന്റെ ഒരു കൈ തല്ലിച്ചതച്ചിട്ടും മതിയാവാതെ…..അവന്റെ തല അടിച്ച് പൊളിക്കാൻ കൈയുയർത്തിയെങ്കിലും എന്തോ ഓർത്തത് പോലെ വീരഭദ്രൻ കൈ താഴ്ത്തി….

“കഴിയുന്നില്ല…. ആൽബീ…..

നിന്റെ പപ്പയെ ഓർക്കുമ്പോൾ…. നിന്റെ മമ്മയെ ഓർക്കുമ്പോൾ……

നിന്നെ കൊല്ലാൻ കഴിയുന്നില്ലെടാ……

ധാരാളിത്തം കാണിച്ചു നടക്കുന്ന നിന്നെ നേരെയാക്കാൻ…..നിന്റെ സ്വത്തുക്കൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ….അതിന് വേണ്ടിയാണ് നിന്നോട് ഞാൻ……”

അവന്റെ വാക്കുകൾ ഇടറിപ്പോയി….

അവശനായ സിദ്ധാർത്ഥിനെ വീരഭദ്രൻ പിടിച്ചെഴുന്നേൽപ്പിച്ചു…..

“പൊക്കോണം……. പക തീർക്കേണ്ടത് നിരപരാധികളോടല്ല…..

ഇനി നിന്നെ എവിടെയെങ്കിലും കണ്ടാൽ

പിന്നെ നിന്നെ ആരും കാണില്ല…….

പറഞ്ഞു വിടും നിന്നെ ഞാൻ യമലോകത്തിലേക്ക്……”

സിദ്ധാർത്ഥിന്റെ മൂക്കിനിട്ട് ഒരെണ്ണം കൊടുത്തു ദൂരേക്ക് പിടിച്ച് തള്ളി………

തിരിഞ്ഞു നരേന്ദ്രനെ നോക്കിയതും പേടിച്ച് വിറച്ചു നിൽക്കയാണ്……. വീരഭദ്രൻ അവന്റെ അടുത്തേക്ക് ചെന്നു…..

“നീയും കുറച്ചു ദിവസം കട്ടിലിൽ റസ്റ്റ് എടുക്ക്….

കുറെ നടന്നതല്ലേ….”

പേടിയോടെ നിൽക്കുന്ന അവന്റെ കാലുകളിൽ ഇരുമ്പ് ദണ്ഠ് ആഞ്ഞുവീശി…..

കാലുകൾ പൊട്ടി രക്തം വന്നിട്ടും മതിയാവാതെ അവൻ അടിച്ചു കൊണ്ടിരുന്നു….

എല്ലുകൾ ഒടിഞ്ഞു നുറുങ്ങിയെന്ന് ഉറപ്പായപ്പോൾ അവൻ ഇരുമ്പ് ദണ്ഠ് ദൂരേക്ക് വലിച്ചെറിഞ്ഞു………

വേദനയോടെ തലകുനിച്ചു നിൽക്കുന്ന പ്രവീണിനെ ഒന്ന് നോക്കി…..

“ഇന്ന് തന്നെ ഹോസ്പിറ്റലിൽ ചെന്ന് പാർവ്വതിയുടെ മമ്മിയോട് എല്ലാ തെറ്റുകളും തുറന്ന് പറയണം……

പൊറുക്കാനാവാത്ത ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് താൻ…..

ശിക്ഷ എന്താണെന്ന് താൻ തീരുമാനിക്ക്…..”

തളർന്നു നിൽക്കുന്ന വിപിയെയും പിടിച്ചു കൊണ്ട് അവൻ മനുവിന്റെ അടുത്തേക്ക് വന്നു……

ഗൗരി അവനെ ഓടി വന്ന് കെട്ടിപ്പിടിച്ചു… ഇത്രയും നേരം അടക്കിപ്പിടിച്ച സങ്കടമെല്ലാം അവനിലേക്ക് ചേർന്ന് നിന്ന് കരഞ്ഞു തീർത്തു…..

വീരഭദ്രൻ അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി…..

മനു പുഞ്ചിരിയോടെ അത് കണ്ട് നിന്നു…അവന്റെ മനസ്സിലേക്ക് അന്ന് ശിവ അച്ചുവിനെ തട്ടിക്കൊണ്ടു പോയതും ….തന്നെ കണ്ടപ്പോൾ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞതും ഓർമ്മ വന്നു…..ആ ഓർമയിൽ അവന്റെ കണ്ണ് നിറഞ്ഞു…….

വിപിയുടെ കണ്ണുകൾ വൈദുവിന് മേലെയായിരുന്നു….. എന്നാൽ വൈദു ദൂരെ നിൽക്കുന്ന പ്രവീണിനെ വേദനയോടെ നോക്കി നിന്നു…..

വിപി പേടിയോടെ അവളുടെ കൈവിരലിൽ ഒന്ന് തൊട്ടതും വൈദു അറപ്പോടെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു കാറിൽ കയറിയിരുന്നു……. അവൻ വിങ്ങിപ്പൊട്ടി…..

“സാരമില്ല വിപീ……

അവൾക്ക് കുറച്ചു സമയം കൊടുക്കാം….”

വീരഭദ്രൻ അവനെ സമാധാനിപ്പിച്ചു…… നിറഞ്ഞ കണ്ണുകളോടെ വേദനയോടെ അവൻ ശരിയെന്ന് തലയാട്ടി……

അകന്നു പോകുന്ന വൈദുവിനെ നോക്കി പ്രവീൺ അലറിക്കരഞ്ഞു…….

“വൈദൂ………….”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എല്ലാവരെയും വീട്ടിലാക്കി മനു തിരിച്ചു പോയി……

ഗൗരി വീരഭദ്രന്റെ മുറിവിൽ മരുന്ന് പുരട്ടിക്കൊടുത്തു……..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……

“പരമേശ്വരന്റെ പ്രിയപത്നി പാർവ്വതീ…..

ഭവതി എന്തിനാണ് ഇനിയും കരയുന്നത്…..

എന്നിലെ കാമദേവനെ കാണാഞ്ഞിട്ടാണോ…..😜…”

വീരഭദ്രൻ കളിയാക്കിയത് കേട്ട് അവൾ പരിഭവത്തോടെ ചുണ്ട് കോട്ടി…..

“ശരീരം പഞ്ചറാണെങ്കിലും പഞ്ചാരയ്ക്കൊരു കുറവുമില്ല……കാമദേവൻ……😠”

“ആരുടെ ശരീരമാടീ പഞ്ചറായത്…….

അല്ലെന്ന് തെളിയിച്ചു തരട്ടെ ഞാൻ😜….”

“ഒന്നു പോ മനുഷ്യാ…….ഇത്രയും പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ട്……

ഈ മനുഷ്യന് ഒരു കുലുക്കവുമില്ലല്ലോ.. മഹാദേവാ……..😒”

ഗൗരിയുടെ ആകുലത കണ്ട് വീരഭദ്രൻ ഒന്നു ചിരിച്ചു….. പിന്നെ അവളെ മടിയിലേക്ക് പിടിച്ചിരുത്തി……

“ആൽബിയോടുള്ള കുറ്റബോധം….. ഓരോ നിമിഷവും എന്നെ വേട്ടയാടിയിരുന്നു…..

ഇനി എനിക്ക് ഒരു വിഷമവുമില്ല…… സന്തോഷത്തോടെ ജീവിക്കണം…….

കാർത്തുവിന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം……..

അമ്മയെ കൊണ്ട് ഒരുപാട് സ്ഥലങ്ങൾ കാണിച്ചു കൊടുക്കണം……….

പിന്നെ……നിന്നെ പഠിപ്പിച്ചു ഒരു വിഷയത്തിലെങ്കിലും ജയിപ്പിക്കണം…..”

അവസാന വാക്കുകൾ പറഞ്ഞപ്പോൾ അവൻ ഗൗരിയെ കള്ളനോട്ടം നോക്കി……

അത് മനസ്സിലായത് പോലെ ഗൗരി അവന്റെ നെഞ്ചിലൊരു കടി കൊടുത്തു……

“ടീ…….നിന്നെ ഞാൻ……”

ഗൗരിയെ കട്ടിലിലേക്കിട്ട് അവൻ അവളുടെ ദേഹത്തിന് മുകളിലായി വന്ന് ഇക്കിളിയിടാൻ തുടങ്ങി…..

ഗൗരിയുടെ ചിരിയുടെ പ്രതിധ്വനി മുറിയിൽ മുഴങ്ങിക്കേട്ടു….

വിപി ചിന്താഭാരത്തോടെ ഡൈനിങ് റ്റേബിളിലിരുന്നു……

വൈദു വന്നത് മുതൽ മുറിയടച്ചിരിക്കുന്നതാണ്…..ഒരുപാട് വട്ടം പോയി ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്….. ഒരു തവണ വാതിൽ തുറന്നുള്ള അവളുടെ രൂക്ഷമായ നോട്ടത്തിൽ പതറിപ്പോയി…….

എപ്പോഴും കുറുമ്പ് കാട്ടി വീടു മുഴുവൻ ഉണർത്തുന്ന വൈദുവിനെ കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……

നാല്പത്തിയേഴാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 47

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

മഹാദേവാ…… ഈ വില്ലൻമാരെ ഒതുക്കി ഞാനൊരു വഴിക്കായി…..

അതുകൊണ്ട് സ്റ്റാർ ഇടുന്നവർ ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പോണം….

Leave a Reply

Your email address will not be published. Required fields are marked *