നിനവറിയാതെ Part 14

 

  പതിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 13

Part 14

അച്ഛൻ വിളിച്ചായിരുന്നു..
പെട്ടെന്ന് തിരിച്ചു ചെല്ലാൻ പറഞ്ഞു..

എന്തിന് ?

” അറിയില്ല.. ശബ്ദം കേട്ടിട്ട് കാര്യമായി എന്തോ ഉണ്ടെന്ന് തോന്നുന്നു..”

” നിന്റെ തോന്നൽ ആയിരിക്കും.. ആവശ്യമില്ലാത്തത് ആലോചിച്ചു നീ വേറുതെ ടെൻഷൻ അടിക്കേണ്ട ” (സച്ചി )

എന്നാലും എന്തിനായിരിക്കും അങ്കിൾ പെട്ടന്ന് ചെല്ലാൻ പറഞ്ഞത് ?

” അത് തന്നെയല്ലേടാ ഊള അക്ഷയ് ഞാനും ആലോജിക്കുന്നെ ?”

“എടാ.. നിങ്ങളെ കാണാതെ ഇരുന്നിട്ട് ആന്റി ബഹളം വച്ചു കാണും.. അത് പറയാൻ മടി ആയതുകൊണ്ടാണ് അങ്കിൽ കാരണം പറയാത്തെ ” ( അക്ഷയ് )

നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അമ്മ ഞങ്ങളെ കാണാതെ ഇരിക്കുന്നത് ആദ്യമായിട്ടാന്ന്.. അതൊന്നും അമ്മക്കും അച്ഛനും വിഷയമല്ല.. വേറെ എന്തോ ആണ്..

“എടാ മാധു..ദേവമംഗലം ആണോ പ്രശ്നം.. നമ്മൾ ഇവിടെ നിന്നാൽ എല്ലാവരും നിങ്ങളെ തിരിച്ചഞ്ഞാലോ എന്നുള്ള പേടി കൊണ്ട് ആയിരിക്കും പെട്ടെന്ന് ചെല്ലാൻ പറഞ്ഞത് .. ”

“അത് സച്ചി പറഞ്ഞത് ശരിയാ..അങ്ങനെ എന്തെങ്കിലും ആയിരിക്കും.. മാധു നീ വെറുതെ അത് ഓർത്തു ഇരിക്കേണ്ട..”

” അറിയാഞ്ഞിട്ട് എന്തോ ഒരു ഇത്..
അപ്പോൾ എങ്ങനെ നാളെ നമുക്ക് പോകാല്ലേ ”

“അതിന് എന്താ.. നമുക്ക് പോയേക്കാം അല്ലേ സച്ചി ”

നിങ്ങൾ എവിടെ പോകുന്ന കാര്യമാ പറയുന്നേ ?

ആദി ..അത് പിന്നെ.. ഞങ്ങൾ നാളെ പോകുവാ..

“അതെന്താ പെട്ടെന്ന്.. ഒരു മാസം ഇവിടെ നിന്നിട്ടെ പോകുന്നു പറഞ്ഞിട്ട്.. ഒരാഴ്ച പോലും ആയില്ല.. ഞാൻ സമ്മതിക്കില്ല..”

“അതല്ലേടാ..”

ഏതല്ല..നീ ഒന്ന് പറയേണ്ട..
ഞാൻ വിടില്ല..

“ഞങ്ങൾ പോയിട്ട് പിന്നെ വരാടാ.. അച്ഛൻ എന്തോ അത്യവശ്യം ഉണ്ട്.. എത്രയും പെട്ടെന്ന് ചെല്ലണം എന്ന് പറഞ്ഞു വിളിച്ചു..
അല്ലെങ്കിൽ നീ ഓടിക്കാതെ ഇവിടുന്ന് പോകില്ലായിരുന്നു.”

നീ അങ്കിളിന്റെ നമ്പർ താ ഞാൻ വിളിച്ചു പറയാം..

“വേണ്ടടാ ..അത്യാവശ്യം ആയിരിക്കും അല്ലെങ്കിൽ അച്ഛൻ വിളിക്കില്ല..”

ബിസിനസ്സ് related ആയിട്ടുള്ള എന്തെങ്കിലും പ്രോബ്ലെം ആയിരിക്കും.. നീ ടെൻഷൻ അടിക്കേണ്ട..

എന്താ ചേട്ടന്മാരെ ഒരു ഗൂഢാലോചന ? (അതിഥി )

“നിന്നെ ആരാടി കുട്ടിപ്പിശാശേ ഇവിടേക്ക് വിളിച്ചത് ?”

ഞാൻ ഏട്ടനെ കാണാൻ വന്നതല്ല.. പിന്നെ ഇവിടേക്ക് വരാൻ എനിക്ക് ആരുടെയും പെർമിഷൻ ആവശ്യമില്ല..

” നീ പോടി..”

നീ പോടാ പട്ടി ചേട്ട..

രണ്ടും നിർത്തിക്കെ.. മോള് എന്തിനാ വന്നത് ? ( മാധു )

” ചേച്ചിമാർ എല്ലാം ബാൽക്കണിയിൽ ഉണ്ട്.. അവിടേക്ക് വരാൻ.. ”

ഞങ്ങൾ വരാം മോള് പൊക്കോ .

” പെട്ടെന്ന് വരണേ..”

Aahm..

” എന്റെ മാധു അവൾ അല്ലേ വിളിച്ചത് കാരംസ് കളിക്കാൻ ആയിരിക്കും.. ”

അതെന്താ കാരംസ് അത്ര മോശം ആണോ ? ( മാധു )

” അല്ല.. ലോകത്തിലെ ഏറ്റവും മികച്ച കളി ആണല്ലേ കാരംസ് ”

ആണോ..ശോ…എന്നിട്ട് നമ്മൾ അറിഞ്ഞില്ലല്ലോ ,
അക്ഷയ് …
നിനക്ക് അറിയായിരുന്നോടാ സച്ചി ?

” ഇപ്പോൾ അറിഞ്ഞല്ലോ..അത് മതി ” ( ആദി )

വാടാ അവൾ വിളിച്ചിട്ട് കുറച്ചു സമയം ആയില്ലേ .. (സച്ചി )

ഞാൻ ഒന്നുമില്ല.. (ആദി )

നല്ല തീരുമാനം.. വാടാ നമുക്ക് പോകാം.. ( മാധു )

അതേയ് ഒന്ന് നിന്നെ..

എന്തെന്ന് മനസ്സിലാവാതെ അവർ മൂന്നും തിരിഞ്ഞു നിന്നു..

” നിങ്ങൾ ഒക്കെ എന്ത് തെണ്ടികൾ ആടാ..വരുന്നില്ലെന്നു പറഞ്ഞപ്പോൾ ഒന്ന്
നിർബന്ധിച്ചാൽ എന്താ..കിട്ടിയ ചാൻസിൽ നൈസ് ആയിട്ട് ഒഴിവാക്കി അല്ലേ.. അങ്ങനെ ഇപ്പോൾ നിങ്ങൾ മൂന്നും പോകേണ്ട..ഞാനും വരും..”

നീ ആണ് മോനെ യഥാർത്ഥ തോൽവി.. വെറും തോൽവിയല്ല ലോക തോൽവി.. (സച്ചി )

“മാധു നിന്നെ സമ്മതിച്ചു.. ഇതിനെ ഒക്കെ എങ്ങനെ സഹിച്ചു..”

നിങ്ങൾ വരുന്നുണ്ടോ ഞാൻ പോകുവാ..
ആദി അവരെ തട്ടിയിട്ട് മുൻപിൽ കയറി പോയി..

” വരുന്നില്ലെന്നു പറഞ്ഞ ആള് പോകുന്ന പോക്ക് കണ്ടോ ” (സച്ചി )

“ഇവന്റെ തലക്കിട്ടു , വെറുപ്പിക്കൽ സഹിക്കാതെ അഥിതി ഉലക്ക വച്ച് അടിയും കൊടുത്തോന്നാ എന്റെ സംശയം..” (മാധു )

സാധ്യത ഉണ്ട്.. (അക്ഷയ് )

ഓരോന്ന് പറഞ്ഞു അവർ നാലു പേരും അവിടെ ചെല്ലുമ്പോൾ പെൺപടകൾ എല്ലാം ഉണ്ട്..

ഇന്നും എന്താ കഥ പറയാൻ ആണോ (അക്ഷയ് )

ഓ കഥ കേൾക്കാൻ പറ്റിയ പ്രായം (അമ്മു )

” Plzz.. ഒരുത്തന്റെ കേട്ട് മടുത്താണ് ഇവിടേക്ക് വന്നത്.. ഉപദ്രവിക്കല്ലേ..അവൻ അമ്മുവിന്റെ നേരെ കൈ കൂപ്പി..”

അതിഥി മോള് എന്തിനാ ഞങ്ങളെ വിളിച്ചത് ?
(മാധു )

“എന്തെങ്കിലും മണ്ടത്തരം പറയാൻ ആയിരിക്കും.”

” അതിന് ചേട്ടനെ പോലെ അല്ലല്ലോ ഞാൻ ”

Correct..അവനെ മൈൻഡ് ചെയ്യേണ്ട.. മോള് പറ.. (അക്ഷയ് )

” നിങ്ങളിൽ ഒരാൾ രുദ്ര ചേച്ചിയുടെ ഹൃദയത്തിൽ കയറി കൂടിയൊന്ന് ഒരു സംശയം ? ”

അങ്ങനെ അവൾ പറഞ്ഞോ ?

എന്താ അക്ഷയ് നിനക്കിത്ര ആകാംഷ…?

അക്ഷയ് നോക്കുമ്പോൾ അച്ചു അവനെ ദേഷ്യത്തോടെ
നോക്കിയിരിക്കുവാ..

” ഒന്നും വേണ്ടായിരുന്നു അല്ലേടാ അക്ഷയ് ”

“ശവത്തെ കുത്തല്ലേ
മാധു..”

ആളാരാന്ന് പറയെടി ?

എന്തായാലും ചേട്ടൻ അല്ല.. വേണേൽ ഞാൻ പറയുമ്പോൾ കേട്ടാൽ മതി..

” ഇവളെ ഞാൻ ഇന്ന്..”

നീ പോടാ മാക്രി…

” ടി…ഒണക്കചുള്ളി..
നിന്നെ ഞാൻ എടുത്തോളാം ”

അതിനുള്ള ആരോഗ്യം ഈ ശരീരത്തിൽ ഉണ്ടോ ? (വേദു)

വേദു താനും ഇവരുടെ കൂടെ കൂടിയോ ?

നിന്നെ ട്രോളൻ ആർക്കും തോന്നും സ്വാഭാവികം ..( മാധു)

” പോടാ തെണ്ടി..”

അതിഥി ആളാരാന്ന് പറ ? ( അമ്മു )

” അങ്ങനെ ഇഷ്ട്ടം ആന്ന് ഒന്നും പറഞ്ഞില്ല.. നമ്പർ ചോദിച്ചു.. ”

എന്റെ അല്ലേ.. എനിക്ക് അറിയാം ആയിരുന്നു.. മാധു കോളർ പൊക്കി പറഞ്ഞു..

” അല്ല..മാധു ചേട്ടൻ അല്ല.. ”

സാരമില്ല മാധു….
ആ കുട്ടിക്ക് എന്തോ ഭാഗ്യം ഉണ്ട്..അതാ..

” വേദുട്ടി…”

ഈ ഇഇഇ..

“നമ്പർ ചോദിച്ചത് സച്ചി ചേട്ടന്റെയാ..പിന്നെ സച്ചി ചേട്ടനും വേദിക ചേച്ചിയും ഇഷ്ടത്തിൽ ആണൊന്നും ചോദിച്ചു..”

അളിയാ.. കോളടിച്ചല്ലോ ( അക്ഷയ് )

പിന്നെ നമ്പർ ചോദിച്ചാൽ ഇഷ്ട്ടം ആണെന്നല്ല. (സച്ചി)

” നമ്പർ ചോദിച്ചാൽ ഇഷ്ട്ടം ആണെന്ന് ആല്ലെങ്കിലും..
കഥ പറഞ്ഞ അന്ന് അവൾ ഇവരെ രണ്ടിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..”

“അല്ലെങ്കിലും സഖാവിന് നാട്ടിലും ഫാൻസിന് കുറവൊന്നുമില്ല.. റൊമാന്റിക് ഹീറോ അല്ലേ ”

എല്ലാവരും ഓരോന്ന് പറയുമ്പോഴും അവൻ നോക്കിയത് വേദികയുടെ മുഖത്തേക്ക് ആയിരുന്നു..ആ വാർത്ത ഏറ്റവും സന്തോഷിപ്പിച്ചത് അവളെ ആണെന്ന് ആ ചിരി കണ്ടാൽ അറിയാം.. ‘

സച്ചി എന്നെ സ്നേഹിക്കുന്നതിനെക്കാൾ മറ്റാരോ സച്ചിയെ സ്നേഹിക്കുന്നുണ്ട് ‘ വേദിക പറഞ്ഞ വാക്കുകൾ ആ മനസ്സിലേക്ക് ഓടിയെത്തി..
അവൻ ആ മുഖത്തേക്ക് വീണ്ടും നോക്കി.. അന്നവൾ പതിവിലും സുന്ദരി ആയിരിക്കുന്നു .
ആ ചിരിയുടെ ശോഭയിൽ ആണോ നിറഞ്ഞിരുന്ന മിഴികളാൽ നോക്കിയിട്ടാണ് അവൾ തിളങ്ങുന്നത് പോലെ സച്ചിക്ക് തോന്നി.. നിന്നെ എനിക്ക് തിരിച്ചറിയനാവുന്നില്ല വേദിക.. നിന്റെ പ്രണയം നിന്നെ തേടി വരും വൈകാതെ.. അവൻ മനസ്സിൽ ഓർത്തു..

ഇതാണല്ലേ love at first sight… (മാധു)

ഒന്ന് പോടാ.. ( സച്ചി)

“രുദ്ര ചേച്ചീ പാവമാ ഏട്ടാ..ഇവിടെ ഉള്ള എല്ലാവർക്കും ചേച്ചിയെ ഒരുപാട് ഇഷ്ട്ടവാ..”

ശരിയാ .. ആദ്യം കണ്ട അന്ന് തന്നെ ആ കുട്ടിയോട് എന്തോരടുപ്പം തോന്നിയിരുന്നു..
ചൈതന്യം തുളുമ്പുന്ന മുഖം ( വേദിക )

അല്ല.. കണ്ടപ്പോൾ തൊട്ട് അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ..(അച്ചു )

അറിയില്ല.. പക്ഷേ ..എന്തോ ഒരിഷ്ട്ടം ഉണ്ട് .. ( വേദിക )

ചേചി ദേവി ചൈതന്യം ഉള്ള കുട്ടിയാന്നാ പറയുന്നേ.. ചേച്ചി കൊടുക്കുന്ന മരുന്നുകൾ കൊണ്ട് വലിയ അസുഖം മാറുന്നവർ ഒക്കെ ഉണ്ട്..

കൊള്ളാല്ലോ.. കേൾക്കാൻ നല്ല രസം.. (മാധു )

തമാശ അല്ല.. അവളുടെ അച്ഛൻ വലിയ മന്ത്രവാദി ആയിരുന്നു.. ആ കഴിവ് മക്കൾക്കും കിട്ടിയിട്ടുണ്ട്..

അടിപൊളി.. നീ രക്ഷപെട്ടു സച്ചി.. ( അക്ഷയ് )

” പാൽക്കാരി പെണ്ണേ.. പാലൊന്ന് തായോ..” മാധു തന്റെ കലാപരിപാടികൾ ആരംഭിച്ചു..

സച്ചി ചോദിച്ചാൽ പാൽ മാത്രമല്ല പശുവിനെ തന്നെ രുദ്ര തരും. (അമ്മു )

നീ ചോദിച്ചാൽ ചാണകം പോലും തരില്ല (ആദി)

പോടാ പട്ടി..

സോറി അഥിതികുട്ടി നിന്റെ ചേട്ടൻ ചോദിച്ചു വാങ്ങിയതാ..( അമ്മു )

ചേച്ചി ധൈര്യമായി വിളിച്ചോ.. ഞാൻ കട്ടക്ക് കൂടെ ഉണ്ട്..

നല്ല best അനിയത്തി.. അനിയത്തി ആയാൽ ഇങ്ങനെ വേണം..

” പോടാ ചേട്ടൻ തെണ്ടി..”

സച്ചി നീ എന്താ ഒന്നും മിണ്ടാതെ ? (അച്ചു)

ഒരളിയൻ ഉണ്ടെന്ന് അല്ലെ പറഞ്ഞത് ആ സങ്കടം ആയിരിക്കും ..(അക്ഷയ് )

നിവി പാവമാ.. (ആദി)

പറ കേൾക്കട്ടെ.. (അമ്മു )

” കോഴി കൂവി തുടങ്ങിയല്ലോ ?ഇന്നലെ കണ്ട ആളെ വിട്ടോ ?”

അതാര ? (അച്ചു )

അത് വേറൊരു ഹീറോ.. secret.. നമ്മൾ ആരോടും പറയില്ലല്ലേ അമ്മു ( മാധു )

നിവിന്ന് ആണോ പേര് ?
ആള് എങ്ങനെയാ ?

പേര് നിവേദ്.. നമ്മുടെ സച്ചിയെ പോലെ ഒക്കെ തന്നെ.. ചോരത്തിളപ്പുള്ള ഒരു സഖാവാണ് നിവിയും..
ഈ നാട്ടിൽ രുദ്ര സ്വതന്ത്ര ആയി നടക്കുന്നതിനു ഒരു കാരണമേ ഒള്ളു നിവി..
രുദ്രക്ക് വേണ്ടി ചാവാനും കൊല്ലാനും മടിയില്ലാത്ത ഒരു ഏട്ടൻ..ഈ നാട്ടിൽ
ദുർമന്ത്രവാദികൾക്ക്
പേടിയുള്ള ഒരാൾ അത് നിവിയാണ്..

പുള്ളി അതിലും വലിയ ദുർമന്ത്രവാദി ആണോ ? (മാധു)

പോടാ.. അത് നിവിയെ കാണുമ്പോൾ മാറും..

നമുക്ക് നിവിയെ കാണാൻ പോയാലോ ? (വേദിക )

ങേ..?

അല്ല.. രുദ്രയെ.. അവളുടെ വീട്ടിൽ പോയാലോ ?

” അത്‌പറഞ്ഞപ്പോൾ ആണ് ഓർത്തത് നാളെ നമ്മൾ തിരിച്ചു പോകുവാ ..”

അതെന്താ ഏട്ടാ പെട്ടെന്ന് ?

അതേ ..എന്താ മാധു..നമ്മൾ വന്നതല്ലേ ഒള്ളു..

” പോയാൽ അല്ലേ വീണ്ടും വരാൻ പറ്റൂ..”

എന്നാൽ പോകാതെ ഇരുന്നാൽ പോരെ .

” അത്യാവശ്യം ആയിട്ട് ചെയ്യേണ്ട കുറച് works ഉണ്ട് .പോയേ പറ്റൂ..
നമുക്ക് വീണ്ടും വരാം ഉടനെ തന്നെ.. ”
മാധു ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു..

******

” ഏട്ടാ.. ഏട്ടാ..full time ഈ ലാപ്പിൽ തന്നെ നോക്കി മടുത്തില്ലേ..”

ഇല്ലല്ലോ..അതുകൊണ്ട് അല്ലെ നോക്കുന്നെ ..ഞാൻ നിന്നെ പോലെ മടിയൻ അല്ല..

” മടി നല്ലതല്ലേ ?”

അത്ര നല്ലതല്ല..

ഈഈ..

എന്ത് ബോറൻ
ചിരിയാടാ ?

“ഓ ഇയാള് ഒരു ലൂക്കൻ ഉണ്ടല്ലോ.. ഏട്ടാ..ഇന്നലെ ഞാൻ ഒരു പെൺകുട്ടിയെ കണ്ടു .മാലാഖയെ പോലെ കാണാനും ,സ്വഭാവവും അല്ലെങ്കിൽ ഇന്നലെ
നാണംകെട്ടു..”

അതിന് നിനക്കത് ഇല്ലല്ലോ ..

“ഓ ഒരു തമാശക്കാരൻ ”

നീ എന്റെ തമാശ കേൾക്കാൻ വന്നതായിരുന്നോ ?

” അല്ല.. ഏട്ടനെ കുറെ നേരമായി ഒരു unknown നമ്പറുകാരി വിളിക്കുന്നു..”

എന്നിട്ട് നീ ഇപ്പോൾ ആണോ പറയുന്നേ?

“ഞാൻ അറ്റൻഡ് ചെയ്തു അപ്പോൾ ദേവിനെ വേണം പോലും..”

എന്താടാ ഒരു പുച്ഛം ?

“ഏട്ടന് ആ പെണ്കുട്ടിയെ അറിയില്ലേ ?ഞങ്ങളെ പറ്റിക്കാൻ അല്ലേ ഇടക്ക് വെറുതെ സെന്റി അടിക്കുന്നെ ? ”

ബുദ്ധിമാൻ ..
കണ്ടുപിടിച്ചു കളഞ്ഞല്ലോ ..

” സത്യം പറ ഏട്ടാ ഇതവളല്ലേ. സ്വപ്നസുന്ദരി ? ”

തവളയോ ?എവിടെ

” തവള അല്ല പാമ്പ്.. വെറുതെ ഉരുണ്ട് കളിക്കല്ലേ..”

ഡയലോഗ് അടിക്കാതെ ഫോൺ താ..

” ഞാൻ കണ്ടുപിടിച്ചോളാം..”

എന്ത് ?

” കുന്തം..
അതേയ്
ഫോട്ടോ കാട്ടുമോ ?”

അതിനായിരുന്നല്ലേ എന്റെ അനിയൻ വളഞ്ഞു മൂക്കുപിടിച്ചത് ?

” കാട്ടുമോ ?”

ഇല്ല ..കാട്ടില്ല…

“ഏട്ടോ….”

എന്താടാ ഒരു കള്ളത്തരം..
മൊബൈൽ താ.

എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്..”

ആയിക്കോട്ടെ..
കിച്ചൂ ഒരു കള്ളാച്ചിരിയും ചിരിച്ചു മൊബൈൽ വാങ്ങി ബാൽക്കണിയിലേക്ക് നടന്നു..

*****

രുദ്രയുടെ വീട്ടിൽ പോകുന്നുണ്ടെങ്കിൽ പെട്ടെന്ന് വാ.. മഴ വരാൻ ചാൻസ് ഉണ്ട്
(മാധു )

തലവേദന ആന്ന് പറഞ്ഞു സച്ചി ഒഴിഞ്ഞു മാറി ..ആരും അവനെ പിന്നെ നിർബന്ധിച്ചില്ല..

സച്ചി..

വേദിക പോയില്ലേ ?

എല്ലാവരും റെഡി ആകുന്നേ ഒള്ളൂ..
സച്ചിക്ക് തലവേദന അല്ലെന്ന് എനിക്കറിയാം..

അങ്ങനെ ഒന്നുമില്ലെടോ ..

എബി കൂടെ ഉണ്ടായിരുന്നപ്പോൾ ആ സ്നേഹം കണ്ടില്ലെന്ന് നടിച്ചു.. പക്ഷേ ഇപ്പോൾ ഞാൻ എബിയെ ഒരുപാട് മിസ്സ് ചെയ്യുന്നു..
സച്ചിയോട് എനിക്ക് ഒന്നേ പറയാൻ ഒള്ളു..
‘ആത്മാർഥമായ സ്‌നേഹത്തെ അത് നഷ്ട്ടമാകുന്നതിനു മുൻപ് തിരിച്ചറിയുക..’
യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയാത്തവർ ജീവിതകാലം മുഴുവൻ അതോർത്തു ദുഃഖിക്കേണ്ടി വരും..
അനുഭവം ഗുരു..
അപ്പോൾ ആലോചിച്ചു തീരുമാനിക്ക്..

വേദു..വാ ..പോകാം..

സച്ചി വരുന്നില്ലല്ലോ..bye

ഇല്ല..bye..

(രുദ്രയുടെ വീട്ടിൽ )

ഒരു നാലുകെട്ടിന്റെ മുൻപിൽ ആയിരുന്നു
കാർ ചെന്നുനിന്നത്..

ഓ അടിപൊളി.. എന്ത് മനോഹരമാണ്.. വീടും അതുപോലെ ഈ സ്ഥലവും (അക്ഷയ്)

മനോഹരമായി കൊത്തുപണികൾ ചെയ്ത പുതുമ മാറാത്ത ഒരു നാലുകെട്ട്.. ആരും നോക്കി നിൽക്കും അതിന്റെ ഭംഗി..

തുളസി തറയും കടന്നവർ അകത്തേക്ക് ചെന്നു.. രുദ്ര അവരുടെ വരവറിഞ്ഞു കാത്തുനിൽപ്പുണ്ടായിരുന്നു..

ആ കണ്ണുകൾ സച്ചിക്കായി പരതി..
അത് തിരിച്ചറിഞ്ഞിട്ടെന്നോണം അക്ഷയ് പറഞ്ഞു..
സച്ചിക്കും വരമായിരുന്നു..

അവൾ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..

ചേട്ടൻ എവിടെ ?അമ്മു ചാടി കയറി ചോദിച്ചു..

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *