ഗൗരീപരിണയം ഭാഗം…48

നാല്പത്തിയേഴാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 47

ഭാഗം…48

വൈദു കരഞ്ഞുകൊണ്ട് പ്രവീണിന്റെ അടുത്തേക്ക് പോകാനാഞ്ഞതും വിപി ഞെട്ടലോടെ അവളുടെ കൈയിൽ കടന്നുപിടിച്ചു………

വൈദു രൂക്ഷമായി അവനെ നോക്കി ……

അവളുടെ ദേഷ്യം നിറഞ്ഞ കണ്ണുകൾ അവൻ പിടിച്ചിരിക്കുന്ന കൈയിലെത്തിയതും അവൻ പിടിവിട്ട് അവളുടെ നേരെ ദയനീയമായി കൈകൂപ്പി………

വൈദു ഒരു നിമിഷം അവനെ നോക്കി നിന്നു…. ആ കണ്ണുകൾ നിറഞ്ഞുവോ…….

പക്ഷേ…….വിപിയെ നിരാശപ്പെടുത്തി അവൾ പ്രവീണിന്റെ അരികിലേക്ക് നടന്നു…..

അവളുടെ ഓരോ ചുവടുകളും വിപിയെ ചുട്ട് പൊള്ളിച്ചു കൊണ്ടിരുന്നു…….

തന്റെ അടുത്തേക്ക് നടന്നു വരുന്ന വൈദുവിനെ കണ്ടപ്പോൾ പ്രവീണിന്റെ ഹൃദയം സന്തോഷം കൊണ്ട് വീർപ്പു മുട്ടി…..

അവൻ അവളുടെ അരികിലേക്ക് ധൃതിയിൽ നടന്നു……..

വൈദു അവനരികിലെത്തിയതും വിപി പിടയുന്ന മനസ്സോടെ തിരിഞ്ഞു നിന്നു….. ഇനിയൊന്നും കാണാൻ കഴിയാത്തത് പോലെ….

“വൈദൂ……..”

വർദ്ധിച്ച സന്തോഷത്തോടെയും പ്രണയത്തോടെയും പ്രവീൺ അവൾക്ക് നേരെ കൈനീട്ടി……

ചെയ്തു കൂട്ടിയ തെറ്റെല്ലാം അവൾ ക്ഷമിച്ചല്ലോ എന്ന കണക്കുകൂട്ടലിൽ പ്രവീണിന്റെ മനസ്സും ശാന്തമായിരുന്നു….

പ്രവീണിന്റെ കൈകളിൽ കൈ കോർത്ത് വൈദു പൊട്ടിക്കരഞ്ഞു………

അത് കണ്ടുകൊണ്ടാണ് വീരഭദ്രനും ഗൗരിയും വിഷ്ണുവും അങ്ങോട്ടേയ്ക്ക് വന്നത്….. മുന്നിൽ കണ്ട കാഴ്ച അവരേയും വേദനിപ്പിച്ചു….വിഷ്ണു ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടിപ്പിടിച്ചു…….

വീരഭദ്രന്റെ കണ്ണുകൾ തിരിഞ്ഞു നിൽക്കുന്ന വിപിയിലായിരുന്നു…..മുഖം കാണുന്നില്ലെങ്കിലും ഇടയ്ക്കിടെ അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു……

വിപി കരയുകയാണെന്ന് വീരഭദ്രന് മനസ്സിലായി…………

പ്രവീൺ വൈദുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു…….

“എനിക്ക്…… ഒരുപാട് സന്തോഷമായി മോളെ…

നീയെന്നോട് ക്ഷമിച്ചല്ലോ……

ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല വൈദൂ…..

നീയെനിക്ക് ഒരു അവസരം കൂടി തരണം…..

എന്നെ വിട്ട് പോകരുത്…..”

വൈദു അവന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊടുത്തു…..

“കരയല്ലേ പ്രവിയേട്ടാ………..

ഞാൻ ക്ഷമിച്ചല്ലോ…….പക്ഷെ……. ഒരവസരം…… അത് എനിക്ക് നൽകാൻ കഴിയില്ല….”

പ്രവീൺ ഞെട്ടലോടെ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി……

” പ്രണയിച്ചവനാൽ പീഢിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയാണ് ഞാൻ…

മറ്റൊരാൾ പിച്ചിച്ചീന്തി എന്നറിഞ്ഞിട്ടും.. ഓർമയില്ലാത്ത ഭ്രാന്തിയാണെന്നറിഞ്ഞീട്ടും….

എന്നെ സ്വീകരിച്ച എന്നെ പൊന്നുപോലെ നോക്കിയ……എന്റെ വിപിച്ചേട്ടനെയാണ് ഞാനെന്റെ പ്രാണനെക്കാളും സ്നേഹിക്കുന്നത്…..

ആ മനുഷ്യനെ ഭ്രാന്തമായി ഞാൻ പ്രണയിക്കുന്നുണ്ട്…..”

പ്രവീൺ നിശ്ചലനായി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു………..

നിരാശയും വേദനയും കുറ്റബോധവും അവനിൽ ഒരുപോലെ തികട്ടി വന്നു….

“പ്രവിയേട്ടനെ വെറുക്കാൻ എനിക്ക് കഴിയില്ല…

പക്ഷെ…..പ്രണയത്തിന്റെ ഒരംശം പോലും എനിക്ക് നിങ്ങളോടില്ല…….

എനിക്ക് ജീവിക്കണം എന്റെ വിപിയേട്ടന്റെ ഭാര്യയായി………

പ്രവിയേട്ടനോട് എനിക്ക് ദേഷ്യമൊന്നുമില്ല….. സങ്കടം മാത്രം………

എന്റെ ശരീരത്തെ മാത്രമല്ലേ ഏട്ടൻ സ്നേഹിച്ചത്……എന്നോർത്തുള്ള സങ്കടം മാത്രം…..”

“വൈദൂ………മോളെ ….ഞാൻ…….”

വാക്കുകൾ കിട്ടാതെ അവൻ തളർന്നു……… വൈദുവിന് താൻ ആരുമല്ലെന്ന ചിന്ത അവനെ തളർത്തിക്കളഞ്ഞു……

“ഇനി നമ്മൾ കാണരുത് പ്രവിയേട്ടാ……..

അത് മാത്രമേ………എന്നോട് ചെയ്ത തെറ്റിന് പ്രായച്ഛിത്തമായി എനിക്ക് വേണ്ടൂ……”

ഒരു കാര്യം കൂടി……..

പ്രവിയേട്ടനെ പ്രാണനെപ്പോലെ സ്നേഹിച്ച വൈദു മരിച്ചു പോയി……

അന്ന് പ്രവിയേട്ടൻ എന്റെ ശരീരം കീഴടക്കിയപ്പോൾ തന്നെ…….”

പ്രവിൺ കരഞ്ഞുകൊണ്ട് അവളുടെ കാൽക്കലേക്ക് വീണു……

“മാപ്പ്……….മാപ്പ്………….

നീ തള്ളിപ്പറഞ്ഞത് തന്നെയാണ് മരണത്തെക്കാളും വലിയ ശിക്ഷ………

ഇത് ഞാൻ അർഹിക്കുന്നു വൈദൂ……

വരില്ല……..ഒരിക്കലും……..”

അവന്റെ വിങ്ങിപ്പൊട്ടൽ കണ്ട് നിൽക്കാനാവാതെ അവൾ തിരിഞ്ഞ് നടന്നു……

ഇതൊന്നും കേൾക്കാതെ മാറി നിൽക്കുന്ന വിപിയുടെ അടുത്തേക്ക് നടക്കുമ്പോൾ പൂർണമായും വിപിയെ അവൾ മനസ്സിലേക്ക് ആവാഹിച്ചിരുന്നു……

“എനിക്ക് ഉടൻ തന്നെ വീട്ടിലേക്ക് പോണം…….”

ദൂരേക്ക് കണ്ണ്നട്ട് വേദനയോടെ നിന്ന വിപി വൈദുവിന്റെ ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കി………

ഒഴുകിയിറങ്ങിയ കണ്ണുനീർ ഷർട്ടിന്റെ സ്ലീവിലേക്ക് തുടച്ച് വിപി അവളുടെ നേർക്ക് സംശയഭാവത്തിൽ മുഖം ചുളിച്ച് നോക്കി……

അവനൊന്നും മനസ്സിലായില്ല…..

“എനിക്ക് വീട്ടിൽ പോകേണ്ട ഒരു കാര്യമുണ്ട്…..”

ഗൗരവത്തോടെ പറഞ്ഞ് നിർത്തിയിട്ട്… അവൾ മുന്നോട്ടു നടന്നു…

വിപി ധൃതിയിൽ തിരിഞ്ഞ് പ്രവീണിനെ ഒന്നു നോക്കി……. നിലത്തിരുന്ന് കരയുന്ന അവനെ കണ്ടിട്ട് അവൻ മുഖം ചുളിച്ചു……

ഒന്നും മനസ്സിലായില്ലെങ്കിലും അവൻ വൈദുവിന് പിന്നാലെ നടന്നു……

അവരെ വിളിക്കാൻ മുന്നോട്ടാഞ്ഞ ഗൗരിയുടെ കൈയിൽ വീരഭദ്രന്റെ പിടി വീണു……..

“അവര് പൊക്കോട്ടെ ദേവീ……

എല്ലാം മറന്ന് വൈദു വിപിയെ സ്നേഹിക്കും…..”

വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ തന്നെ വൈദു ഒന്നും മിണ്ടാതെ വേഗത്തിൽ അകത്തേക്ക് പോയി…..

വിപി പരിഭ്രമത്തോടെ വാതിൽ അകത്തു നിന്ന് അടച്ച് അവളുടെ പുറകേ ഓടി…..

അവൾ എന്തെങ്കിലും ചെയ്യുമോന്ന് അവൻ ഭയന്നിരുന്നു…….

മുറിയിലേക്ക് കയറിയപ്പോൾ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ട് അവൻ സമാധാനിച്ച് കൊണ്ട് നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ചു വിട്ടു……

“ഇവൾക്കെന്ത് പറ്റി……..

പ്രവീണെന്താ ഇവളോട് പറഞ്ഞത്…..”

അവൻ ആലോചനയോടെ കട്ടിലിലേക്കിരുന്നു….

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ബാത്ത്റൂമിന്റെ വാതിൽ തുറന്നു…..

ഒരു ടൗവൽ മാത്രം ചുറ്റി കുളിച്ചു വരുന്ന വൈദുവിനെ കണ്ട് വിപി പരിഭ്രമത്തിൽ എഴുന്നേറ്റു…..

നിവർത്തിയിട്ട തലമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു…..

കഴുത്തിലും ശരീരത്തിലുമായി നീർത്തുള്ളികൾ തിളങ്ങി നിന്നു…..മുഖത്ത് പുതിയൊരു ഭാവം…..

ഇതുവരെ അവന് അന്യമായിരുന്ന പ്രണയഭാവം……….

“സോറി……….

ഞാൻ…….അറിയാതെ…..

ഞാൻ പുറത്ത് നിൽക്കാം……..ഡ്രസ്സ് ചെയ്ഞ്ച് ചെയ്യൂ…..”

അവൻ വല്ലാതെയായി…….പരിഭ്രമത്തിൽ പുറത്തേക്ക് നടന്നു…….

വാതിൽക്കൽ എത്തിയതും അവന്റെ വയറിലൂടെ രണ്ട് കൈകൾ അവനെ വട്ടം പിടിച്ചു……

“വിപിയേട്ടാ………….”

അവളുടെ ആർദ്രമായ വിളിയിൽ വിപി നിശ്ചലനായി……..നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നിയപ്പോൾ അവൻ കണ്ണുകൾ മുറുകെ അടച്ചു തുറന്നു…….

വൈദുവിന്റെ നനഞ്ഞ ശരീരം അവന്റെ ഷർട്ടിന്റെ പുറകെല്ലാം നനച്ചു……..

അവളുടെ ശരീരത്തിലെ തണുപ്പ് തന്നിലേക്ക് പടർന്നു കയറുന്നത് അവൻ അറിഞ്ഞു……

സ്വബോധം വീണ്ടെടുത്ത് അവളുടെ കൈകൾ അവൻ അടർത്തി മാറ്റി………..

വൈദുവിന്റെ മുഖം മങ്ങി…….

“എന്നോട് പിണക്കമാണോ……….

ഞാൻ……. എനിക്ക് കുറച്ചു സമയം വേണമായിരുന്നു………”

വിപി അവിശ്വസനീയതയോടെ അവളുടെ മുഖത്തേക്ക് നോക്കിയെങ്കിലും….. അവളുടെ അർദ്ധനഗ്നമായ ശരീരം കണ്ടപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റി…..

എങ്കിലും അവൾ പറയുന്നത് അവൻ ശ്രദ്ധിച്ചു…

“വിപിയേട്ടാ………

പ്രവിയേട്ടനോട് എനിക്കിപ്പോൾ സഹതാപം മാത്രമേയുള്ളൂ……..

കുഞ്ഞിലെ മുതൽ ആ കൈയിൽ തൂങ്ങി നടന്നതല്ലേ…….അതുകൊണ്ട് വെറുക്കാൻ കഴിഞ്ഞിട്ടില്ല…….

പക്ഷേ………പ്രണയം….. സ്നേഹം……ബഹുമാനം…. എല്ലാം എന്റെ വിപിയേട്ടനോടാണ്………

എനിക്കിഷ്ടമാണ്……..ഞാൻ വിപിയേട്ടനെ പ്രണയിക്കുന്നു……”

വിപി അദ്ഭുതത്തോടെ അവളെ നോക്കി നിന്നു….

കേൾക്കാൻ കൊതിച്ചതാണ് അവൾ പറഞ്ഞത്…….

മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന വേദനകളെല്ലാം അലിഞ്ഞില്ലാതായത് പോലെ……

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു……

“വിപിയേട്ടാ…….എന്നോട് ദേഷ്യമാണോ……..”

അവന്റെ മൗനം വേദനയായി മാറിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…….

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന്റെ നെഞ്ച് പിടഞ്ഞു…..

അവളെ അടുത്തേക്ക് വലിച്ച് വിപി വെപ്രാളത്തിൽ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു……

“വൈദൂ…….നിന്റെ കണ്ണുകൾ നിറയുന്നത്

സഹിക്കില്ല ഞാൻ…..

അത്രയും ജീവനാണ് നീയെനിക്ക്…….

ഇഷ്ടമാണ്…… ഒരുപാട്….. ഒരുപാട്…….”

വൈദു അവന്റെ നെഞ്ചിലേക്ക് വീണു…… അവനും സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ അവളെ പുണർന്നു…….

ശരീരങ്ങൾ തമ്മിൽ ചേർന്നപ്പോൾ കണ്ണുകളിടഞ്ഞു……

“സോറി….വേദനിപ്പിച്ചതിന്……..”

വൈദു ചിണുങ്ങി…..

“ഏയ്………സോറിയൊന്നും പറയണ്ട…..

നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും മോളെ………

പെട്ടെന്ന് എല്ലാം ഉൾക്കൊള്ളാൻ നിനക്ക് കഴിയാത്തത് കൊണ്ടാണെന്ന് എനിക്കറിയാം….

എനിക്ക് നീ മാത്രമല്ലേടീയുള്ളു…….നീ പോകുമോ എന്നുള്ള ഭയമായിരുന്നു എനിക്ക്….”

“ഇനി എങ്ങോട്ടും പോകില്ല…….

പ്രാണൻ വിട്ട് പോയാൽ ഞാനെങ്ങനെ ജീവിക്കും……”

അവൾ കൊഞ്ചലോടെ അവനോട് കുറച്ചു കൂടി ചേർന്ന് നിന്നു……..

അവളുടെ സാമീപ്യം ഇതുവരെയില്ലാത്ത പല വികാരങ്ങളും അവനിലുണർത്തി……..

“വിപിയേട്ടാ……….”

“എന്താടീ പെണ്ണേ…….”

“എനിക്ക് എന്റെ ശരീരം പരിശുദ്ധമാക്കണം……”

വിപി തലയുയർത്തി മുഖം ചുളിച്ച് അവളെ നോക്കി…..

“എന്താ വൈദൂ നിനക്ക്…….കഴിഞ്ഞ് പോയ കാര്യങ്ങളെല്ലാം നീ മറക്കണം……

മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്റെ വൈദു പരിശുദ്ധയാണ്……..”

“ഇല്ല വിപിയേട്ടാ……..

വിപിയേട്ടനിൻ അലിഞ്ഞ് ചേരണമെനിക്ക്………

എന്റെ ശരീരത്തിലെ ഒരോ അണുവിലും വിപിയേട്ടനെ നിറയ്ക്കണമെനിക്ക്……..

ഒന്നാകണം…..മനസ്സും ശരീരവും…….”

വിപി അദ്ഭുതത്തോടെ അവളെ നോക്കി….. അവളുടെ ദൃഢനിശ്ചയം കണ്ട് അവൻ ആശ്ചര്യപ്പെട്ടു……….

“ശരി…………എങ്കിൽ……..

മറക്കുമോ നീ പഴയതെല്ലാം…..”

“മറക്കും………എല്ലാം…..”

വിപി പുഞ്ചിരിയോടെ അവളെ വാരിപുണർന്നു………

മുഖം തെല്ലൊന്നുയർത്തി അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു……

അവന്റെ ഓരോ സ്പർശനവും അവളിലെ പ്രണയിനിയെ ഉണർത്തിയിരുന്നു…..

ഇടയിലെപ്പോഴോ അവളുടുത്തിരുന്ന ടൗവൽ അഴിഞ്ഞ് വീണത് അവന്റെ വികാരങ്ങളുടെ എല്ലാ സീമകളും ലംഘിച്ചു……….

പ്രണയാർദ്രമായ അവളുടെ പാതികൂമ്പിയ മിഴികളിൽ പലവട്ടം അവന്റെ ചുണ്ടുകൾ പതിഞ്ഞു………

അവളെ കൈകളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തുമ്പോൾ പ്രണയപരവശയായി അവൾ വാടിത്തളർന്നിരുന്നു…………

തന്നിലെ പാതിയെ സ്വീകരിക്കാനായി അവളുടെ മെയ്യും മനസ്സും ഒരുങ്ങിയിരുന്നു……..

അവന്റെ ശരീരത്തിലെ ചൂട് അവളിലേക്ക് പകരുമ്പോഴും ചുട്ട് പൊള്ളിയിരുന്ന അവളുടെ മനസ്സ് തണുത്തിരുന്നു…….

അവളുടെ ഓരോ മാറ്റങ്ങളും അവനിലെ കാമുകനെ ആവേശഭരിതനാക്കി……തീവ്രമായ പ്രണയത്തോടെ വിപി വൈദുവിൽ ലയിച്ചു ചേർന്നു…….

പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷം…… പരസ്പരം മനസ്സിലാക്കിയുള്ള പ്രണയമാകുമ്പോൾ അത്രയും മനോഹരവുമായിരുന്നു ……..

സരോവരത്തിൽ എല്ലാവരും ആകാംഷയോടെ വിപിയെയും വൈദുവിനെയും കാത്തിരിക്കയാണ്……..

ഹോസ്പിറ്റലിൽ നിന്ന് പോയ ശേഷം അവരുടെ വിവരമൊന്നും അറിയാത്തത് കൊണ്ട് വീരഭദ്രൻ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു…….

വിപി ഫോണെടുക്കാത്ത ടെൻഷനിൽ ഇരിക്കുമ്പോളാണ് ..വീട്ടിലോട്ട് വരാമെന്ന വിപിയുടെ മെസേജ് വന്നത്……..

വൈദുവിന്റെ കാര്യമറിയാതെ എല്ലാവരും അസ്വസ്ഥതയോടെ അവരെയും കാത്തിരുന്നു……..

വിപിയുടെ കാർ മുറ്റത്ത് വന്നപ്പോൾ തന്നെ എല്ലാവരും പുറത്തേക്കിറങ്ങി…

കാറിൽ നിന്നിറങ്ങിയ വൈദുവിനെ കണ്ട് അവരുടെ മനസ്സ് നിറഞ്ഞു….

നെറ്റിയിൽ കുങ്കുമച്ചുവപ്പും കഴുത്തിൽ കിടക്കുന്ന താലിയും കവിളിലെ നാണത്തിന്റെ ചുവപ്പുമെല്ലാം അവൾ സന്തോഷത്തിലാണെന്ന് വിളിച്ചു പറയുന്നതായിരുന്നു……

മഹേന്ദ്രൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു……. അയാളുടെ മനസ്സ് നിറഞ്ഞിരുന്നു അവളുടെ സന്തോഷം കണ്ടിട്ട്……

രേണുക സന്തോഷം കൊണ്ട് കരഞ്ഞുപോയി…….. വൈദു അത് കണ്ട് ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു…..

വിഷ്ണുവും ഗൗരിയും വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു……

വീരഭദ്രൻ സന്തോഷത്തോടെ വിപിയെ കെട്ടിപ്പിടിച്ചു……

സരോജിനിയമ്മയും കാർത്തുവും ഇതെല്ലാം കണ്ട് ചിരിയോടെ നിന്നു….

‘അങ്ങനെ അവരുടെ കാര്യവും സെറ്റായി…… എന്റെ വിഷമം മാത്രം ആരും കാണുന്നില്ലെന്ന് തോന്നുന്നു…….

എത്രയും പെട്ടെന്ന് കാർത്തുവിനെ വളച്ച് കുപ്പിയിലാക്കണം…..

ചെകുത്താൻ എന്നെ കുഴിയിലാക്കാതിരുന്നാൽ മതിയായിരുന്നു..🙄😔’

വിഷ്ണു ആലോചിച്ച് കൊണ്ട് നെടുവീർപ്പിട്ടു…..

“വിപീ…….നീയിനി ചളിയൊക്കെ നിർത്തണം……

നീയിപ്പോൾ ഉത്തരവാദിത്വമുള്ള ഒരു ഭർത്താവാണ്…..🤣”

വീരഭദ്രൻ കളിയാക്കുന്നത് കേട്ട് വിപി അവനെ നോക്കി മുഖം കൂർപ്പിച്ചു…….

“പോടാ…….എന്റെ വൈദുവിന് ഞാൻ ചളിയൊക്കെ പറയുന്നത് വലിയ ഇഷ്ടമാണ്…..

അവള് പറയുവാ…..ചേട്ടന്റെ കോമഡിയൊക്കെ ചേർത്ത് ഒരു ബുക്ക് പ്രസിദ്ധീകരിക്കാമെന്ന്….😚”

“ബാലരമയായിരിക്കും🙄😯….”

“കണ്ടോ കണ്ടോ……ഗൗരി നിന്റെ കൂടെ കൂടിയതിന് ശേഷം നീയും ചെറുതായി കോമഡി പറഞ്ഞു തുടങ്ങി😛….”

🙄🙄😥

“അതൊക്കെ പോട്ടെ……എന്റെ ദേവിയെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത് മറന്നുപോയോ ഭാര്യയും ഭർത്താവും….”

“മറന്നില്ല കണ്ണാ………

ഗൗരി സമ്മതിച്ചതല്ലേ…….😕”

“സമ്മതിച്ചതൊക്കെ ശരിയാ…..

പക്ഷെ അവളുടെ സ്വഭാവം നിനക്കറിയാല്ലോ…

എന്തെങ്കിലും നമ്പറ് കാണിച്ച് അവള് വലിയും…☹️”

“നീ പേടിക്കാതെ കണ്ണാ…..

ഗൗരിയെ കൊണ്ട് കളിപ്പിക്കുന്ന കാര്യം നമ്മളേറ്റതല്ലേ…..

നീ തയ്യാറായിരുന്നോ…..”

നാല്പത്തിയൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 49
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മഹാദേവാ…… നിങ്ങളുടെ തെറിയെല്ലാം കേട്ട് പകച്ച് പോയി എന്റെ ബാല്യം വരെ……

എന്തായാലും അതൊക്കെ കേട്ട് ഞാൻ നന്നായതാണ്…….

എത്ര പാർട്ടെന്ന് ഉറപ്പില്ല….എന്നാലും പറയാം മൂന്നോ നാലോ പാർട്ടുകൾ കൂടി………

വിപിയും വൈദുവും ഒരുമിച്ച സന്തോഷം പോരട്ടെ…..ഞാൻ വെയിറ്റിങാണ്….

❤️ponnu❤️

Leave a Reply

Your email address will not be published. Required fields are marked *