നികൃഷ്ട ജീവി….

രചന : ആമി

ഇന്നും എനിക്ക് ഓർമ്മയുണ്ട് എന്റെ ആ ആദ്യരാത്രി. പെറ്റുവളർത്തിയ മാതാപിതാക്കളെ പിരിഞ്ഞുള്ള ആ ദിവസം സങ്കടങ്ങൾ പേറിയ ഒരു പെണ്ണിന്റെ മനസ്സ് അറിയാൻ ശ്രമിക്കാതെ അവളെ നിഷ്‌കരണം ഒരു സ്വാന്തനവാക്ക്പോലും പറയാൻ ശ്രമിക്കാതെ അയാൾ എന്നെ അയാൾക്കു ഇഷ്ടപെടുന്ന രീതിയിലെല്ലാം ഉപയോഗിച്ചു. അവനെ ഭർത്താവെന്നു വിളിക്കാൻ എനിക്ക് സാധിച്ചില്ല ഒരു നികൃഷ്ട ജീവിയെന്നു വിളിക്കാൻ തോന്നി.

ഭാര്യയെന്നാൽ എല്ലാം സഹിക്കുന്നവൾ എന്നാണാലോ മലയാളികളുടെ പാരമ്പര്യം. എല്ലാം സഹിച്ചു. അയാൾ പറയുന്ന കോമാളിത്തരത്തിനു നിന്നുകൊടുത്തില്ലങ്കിൽ ശരീരത്തിൽ മർദ്ദനമുറകൾ കാണിക്കുമായിരുന്നു.

“ഡി…. പെണ്ണായാൽ അടക്കവും ഒതുക്കവും അനുസരണയും വേണം. അല്ലാണ്ട് കുതിരയെപോലെ ചാടിമറിഞ്ഞു നടക്കുന്നവളാക്കല്ലെ ”

പത്തുപേരുടെ മുന്നിൽ എന്നും അയാളുടെ ഉപദേശം ഇതായിരുന്നു. രാത്രിയാകുമ്പോൾ എനിക്ക് ഭയമായിരുന്നു. എല്ലാ സങ്കടവും ഒതുക്കി ഞാൻ നല്ലൊരു ഭാര്യയായി. എന്റെ മക്കൾക്ക് അമ്മയായി. ജീവിതത്തിന്റെ മുക്കാൽ ഭാഗവും തീർന്നിരുന്നു. എന്റെ മക്കൾക്ക് അച്ഛനില്ലാതാകാൻ അയാൾ മറ്റൊരു സ്ത്രിയിലേക്ക് കടന്നുപോകാതിരിക്കാൻ ഞാൻ ജീവൻ ഇല്ലാത്ത ഒരു പാവയായി. എന്റെ ശരീരത്തിൽ അയാൾ അടയാളപ്പെടുത്തിയ ക്രൂരത മറച്ചുവെക്കാൻ ഞാൻ പണിപ്പെട്ടു. പക്ഷേ !മരണം വരെ ആ മുറിവുകൾ എന്റെ ഹൃദയത്തിൽ ഉണ്ട്‌. വേദന പൊടിച്ചുകൊണ്ട്.

രചന : ആമി

Leave a Reply

Your email address will not be published. Required fields are marked *