ഗൗരീപരിണയം ഭാഗം…49

നാല്പത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 48

ഭാഗം…49

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് വീരഭദ്രൻ പറഞ്ഞിട്ട് എല്ലാവരും ബീച്ചിലേക്ക് പോയി……

വീരഭദ്രൻ ഗൗരവത്തിലാണെന്നത് വിപി ശ്രദ്ധിച്ചിരുന്നു……. ഗൗരിയുടെ മുഖത്തും എന്തോ ഒരു വിഷമം പോലെ…..

കാർത്തുവും വൈദുവും ഒരിടത്തിരുന്ന് തകർത്ത വർത്തമാനമാണ്….

വിഷ്ണുവും ഗൗരിയും അതിനടുത്തായി ഇരുന്നു അവരുടെ സംസാരം കേട്ട് ചിരിക്കുന്നുണ്ട്…..

“വിപീ…..നമുക്കു കുറച്ചു നടക്കാം…..”

“മ്……ശരി….വാ…….”

കളിതമാശകൾ പറഞ്ഞു ചിരിക്കുന്ന വൈദുവിനെ ഒരിക്കൽ കൂടി നോക്കിയിട്ട് വിപി വീരഭദ്രന്റെ കൂടെ നടന്നു……

“എന്താ കണ്ണാ…..എന്താ നിന്റെ പ്രശ്നം……”

“ഒന്നുമില്ലെടാ……..ദേവിയും വിഷ്ണുവും പഠിക്കാൻ വളരെ പുറകോട്ടാ…..

പറഞ്ഞു മടുത്തു ഞാൻ……

ഇന്നും ടെസ്റ്റ് പേപ്പറിട്ടപ്പോൾ സീറോ….

ഞാനൊന്നു വഴക്ക് പറഞ്ഞു ദേവിയെ……

അവളുടെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ വല്ലാത്തൊരു വിഷമം……”

വീരഭദ്രൻ തിരിഞ്ഞു ഗൗരിയെ നോക്കി…….. അവളുടെ മൂടിക്കെട്ടിയ മുഖം കണ്ട് പിന്നെയും അവന്റെ നെഞ്ച് വിങ്ങി……

“മ്……..രണ്ടും കൂടി ഒരുമിച്ച് നിന്നാലല്ലേ പ്രശ്നം….

രണ്ടിനെയും പിരിച്ചാലോ…….”

അത് കേട്ട് വീരഭദ്രൻ ഒന്നു ചിരിച്ചു…

“അത് വേണ്ട വിപീ………

അവര് എപ്പോഴും ഒരുമിച്ച് നടക്കട്ടെ…….. അത് തീവ്രമായ കളങ്കമില്ലാത്ത സൗഹൃദമാണ്….

ആർക്കും കിട്ടാത്തത്…..

അവരുടെ ഈ സൗഹൃദം കാണുമ്പോൾ എനിക്ക് പോലും അസൂയ തോന്നാറുണ്ട്…..

എന്നേക്കാൾ കൂടുതൽ സമയം അവരാ എപ്പോഴും ഒന്നിച്ച്……

അപ്പോഴൊക്കെ ഞാൻ ചിന്തിക്കുന്നത് എന്താണെന്നറിയോ…….

വിഷ്ണു ഇല്ലായിരുന്നെങ്കിൽ ദേവിയുടെ അവസ്ഥ……ഒരുപക്ഷേ……. അവൾ ജീവനോടെ കാണില്ലായിരിക്കും…….”

ആ ഓർമയിൽ തന്നെ അവന്റെ മനസ്സ് വേദനിച്ചു……

“അതുകൊണ്ട്……. അവരുടെ സൗഹൃദത്തിൽ ഒരിക്കലും ഞാൻ കൈ കടത്തില്ല……”

“പിന്നെന്താ ഒരു മാർഗം…….”

“അത്…..വിപീ….”

പറഞ്ഞു പൂർത്തിയാക്കും മുൻപേ വീരഭദ്രന്റെ ഫോണടിച്ചു……

വിപിയെ ഒന്ന് നോക്കിയ ശേഷം കൈയിലിരുന്ന ഫോൺ അവൻ ചെവിയോട് ചേർത്തു…..

“ഹലോ……….”

…………..

“ഡാഡി….. ഞാനിപ്പോ എങ്ങനാ……

അത് ശെരിയാവില്ല……..”

……….

“ശരി ഡാഡി ഞാൻ വരാം…….”

വീരഭദ്രൻ എന്തോ അനിഷ്ടത്തോടെ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ടു…..

“എന്താടാ…….

ഗൗരിയുടെ ഡാഡിയാണോ വിളിച്ചത്…….

എന്താ പറഞ്ഞത്……”

അവന്റെ മുഖത്തെ ആലോചന കണ്ട് വിപി സംശയത്തോടെ ചോദിച്ചു……

“മ്………

എന്നെ ഉടനെ കാണമെന്ന്……..

ബിസിനസൊക്കെ എന്നെ ഏൽപ്പിക്കണമെന്ന്…..”

വീരഭദ്രന്റെ മുഖം കണ്ടാലറിയാം അവന്റെ ഇഷ്ടക്കുറവ്…….

“നീ പോയി കണ്ടിട്ട് വാ…”

വിപിയ്ക്കും അവന്റെ ഇഷ്ടക്കുറവ് മനസ്സിലായിരുന്നു…..

“മ്………ഞാൻ പോയിട്ട് വരാം……

നീ അവരെയും കൊണ്ട് വീട്ടിലേക്ക് പൊയ്ക്കൊ…

ദേവിയോട് പറഞ്ഞാൽ മതി……..”

തിരിഞ്ഞ് അവന്റെ ദേവിയെ ഒന്നുകൂടി നോക്കിയിട്ട് വീരഭദ്രൻ കാറിനടുത്തേക്ക് നടന്നു……..

ഗൗരി അവൻ പോകുന്നത് കണ്ടെങ്കിലും രാവിലെ കിട്ടിയ വഴക്കിന്റെ പരിഭവത്തിൽ മുഖം വീർപ്പിച്ചു തന്നെയിരുന്നു……..

“അതെ…..മതി…..

വന്നേ…… നമുക്കു പോകാം…..”

ഇത്തിരി ദൂരത്ത് നിന്ന് വിപി വിളിച്ചു പറയുന്നത് കേട്ട് മൂന്നുപേരും എഴുന്നേറ്റു…..

ഗൗരിയുടെ മുഖത്തെ കടുപ്പം കണ്ട് വിപി ചിരിയോടെ നിന്നു…..വീരഭദ്രൻ പറയാതെ പോയതിന്റെ പിണക്കമാണെന്ന് അവന് മനസ്സിലായി……

“ഗൗരിയും വിഷ്ണുവും ഒന്ന് നിന്നേ…….”

കാറിലേക്ക് കയറാൻ തുടങ്ങിയ ഗൗരി വിപിയുടെ മുഖത്തെ ഗൗരവം കണ്ട് അവിടെത്തന്നെ നിന്നു…….

വിച്ചുവും വിപി വിളിച്ചതറിയാൻ അവനെ നോക്കി നിന്നു…………

“ഇന്ന് ടെസ്റ്റ് പേപ്പറിന് എത്ര മാർക്കാണ് രണ്ടു പേർക്കും……..”

ഗൗരി പരുങ്ങലോടെ അവനെ നോക്കി…. വിച്ചുവും വിളറിയ മുഖത്തോടെ ചമ്മലോടെ നിന്നു…… കാർത്തു മാർക്കറിയുന്നത് അവനെ സംബന്ധിച്ച് നാണക്കേടാണ്….

“അത്………..സീറോ…….”

ഗൗരി തലകുനിച്ചു നിന്നാണ് പറഞ്ഞത്…..

“നിനക്കോ വിഷ്ണൂ……..”

“സീ….റോ…….”

ചമ്മലോടെ വിച്ചു കാർത്തുവിനെ ഇടം കണ്ണിട്ട് നോക്കി……കാർത്തുവും വൈദുവും വാ പൊത്തിപ്പിടിച്ചു ചിരിയടക്കി നിന്നു……

“കാർത്തൂ……നിനക്ക് ഇന്ന് ടെസ്റ്റ്‌പേപ്പർ ഉണ്ടായിരുന്നല്ലോ നിന്റെ മാർക്ക് എത്രയാ……”

വിപി കാർത്തുവിനോട് ചോദിക്കുന്നത് കേട്ട് വിച്ചു തലയുയർത്തി അവളെ കളിയാക്കാനായി അവസരം കാത്ത് നിന്നു……

“എനിക്ക് ഫുൾ മാർക്കുണ്ട്…..”

കാർത്തുവിന്റെ മറുപടി കേട്ട് വിഷ്ണു കണ്ണ് തള്ളി……….

“കണ്ടോ……അവൾക്കറിയാം അവളുടെ ഏട്ടൻ പഠിപ്പിക്കുന്ന കോളേജിൽ അവള് നല്ലവണ്ണം പഠിച്ചില്ലെങ്കിൽ നാണക്കേട് അവളുടെ കണ്ണേട്ടനാണെന്ന്……..

ഗൗരി വീരഭദ്രന്റെ ഭാര്യയാണെന്ന് എല്ലാ സാറൻമാർക്കും അറിയാം……

വിഷ്ണു എന്റെ ഭാര്യയുടെ ബ്രദറാണെന്നും…..

നിങ്ങള് പഠിച്ചില്ലെങ്കിൽ ഞങ്ങൾക്ക് തലയുയർത്തി നടക്കാൻ കഴിയില്ല……

ഇനിയെങ്കിലും രണ്ടുപേരും പഠിക്കാൻ ശ്രമിക്കണം…..”

ഗൗരിയും വിച്ചുവും സമ്മതത്തോടെ തലകുലുക്കി…….

“മ്…..”

അമർത്തി മൂളിക്കൊണ്ട് വിപി കാറിലേക്ക് കയറി…..പുറകേ മറ്റുള്ളവരും…..

ദിവസങ്ങൾ കഴിഞ്ഞു പോയി……വിപിയുടെ ഉപദേശം കൈനീട്ടി സ്വീകരിച്ച പോലെ ഗൗരിയും വിച്ചുവും പിന്നെയങ്ങോട്ട് പഠിത്തമായിരുന്നു……

പണികിട്ടിയത് വീരഭദ്രനായിരുന്നു…..പഠിക്കാൻ വേണ്ടി ഗൗരി കാർത്തുവിന്റെ മുറിയിലേക്ക് താമസം മാറ്റി……

വീരഭദ്രൻ രാത്രിയാകുമ്പോൾ കാർത്തുവിന്റെ വാതിലിന് മുന്നിൽ വന്ന് പ്രതീക്ഷയോടെ നോക്കും…….ഗൗരി പക്ഷെ മൈൻഡ് ചെയ്യാനൊന്നും പോയില്ല……

എക്സാം തുടങ്ങിയത് മുതൽ പിന്നെ വീരഭദ്രൻ അവളെ ശല്യപ്പെടുത്താനും പോയില്ല…….

ഒരു ദിവസം രാത്രി…….

ഗൗരി റ്റേബിളിൽ കുടിയ്ക്കാനുള്ള വെള്ളം കൊണ്ട് വച്ചു…….

കട്ടിലിൽ അവളെത്തന്നെ നോക്കിയിരിക്കുന്ന വീരഭദ്രനെ നോക്കി ഒന്നു പുച്ഛിച്ചു……..

കട്ടിലിൽ കിടന്ന.ബെഡ്ഷീറ്റുമെടുത്ത് പുറത്തേക്ക് നടന്നു…..

“ദേവീ…..😍😘….”

വാതിലിന് പുറത്തേക്ക് വയ്ക്കാൻ തുടങ്ങിയ കാലുകൾ പിൻവലിച്ച് അവളൊന്നു തിരിഞ്ഞു നോക്കി…….

“എക്സാം തീർന്നല്ലോ……..

ഇനി ഇവിടെ കിടന്നാൽ പോരേ……😊”

“വേണ്ട…… റിസൾട്ട് വന്നിട്ടേ ഞാനീ മുറിയിൽ കിടക്കൂ…😡”

വീരഭദ്രൻ ചാടിയെണീറ്റ് അവളെ അകത്തേക്ക് വലിച്ച് വാതിലടച്ചു കുറ്റിയിട്ടു…..

“നിനക്കെന്താ പെണ്ണേ……

എന്തായിത്ര ദേഷ്യം….😕”

“ഞാൻ പഠിക്കുന്നില്ലാന്ന് കംപ്ലെയിന്റ് പറഞ്ഞില്ലേ…..

വിപിയേട്ടനോട്……..😏”

“അത് പിന്നെ………ഞാൻ ഒരു വിഷമം പറഞ്ഞതല്ലേ……..😐”

“അതൊക്കെ പോട്ടെ……എക്സാം ഹാളിൽ വന്നിട്ട്….. എന്റെ മുഖത്തോട്ടൊന്നു നോക്കിയോ……

ആയില്യയുടെ അടുത്ത് പോയി നിന്നല്ലോ…..

അവളോട് വലിയ വർത്താനമായിരുന്നല്ലോ…..😡😏…”

ഗൗരിയുടെ കുശുമ്പ് കണ്ട് വീരഭദ്രന് ചിരി വന്നു……..

“അവള് നല്ല മിടുക്കിയല്ലേ……

നല്ലവണ്ണം പഠിക്കുന്ന കൊച്ച്……..

അപ്പോൾ അതിനോട് കുറച്ചു സ്നേഹമൊക്കെ ആർക്കായാലും തോന്നും😜….”

എരിതീയിൽ എണ്ണയൊഴിക്കും പോലെയാണ് ഗൗരിയിൽ വീരഭദ്രന്റെ വാക്കുകൾ വന്ന് വീണത്……….

ഗൗരി ദേഷ്യത്തോടെ അവനെ കട്ടിലിലേക്ക് പിടിച്ച് തള്ളി…….അവന്റെ പുറത്ത് കയറിയിരുന്ന് കഴുത്തിലേക്ക് മുറുകെ പിടിച്ചു……

“ഇനി പറയുവോ…….

അവളോട് ഇനി സ്നേഹം കാണിക്കുവോ😡……”

വീരഭദ്രൻ കള്ളച്ചിരിയോടെ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു………ഗൗരി ഒരു പിടച്ചിലോടെ എഴുന്നേൽക്കാൻ നോക്കിയിട്ടും വീരഭദ്രൻ പിടി വിട്ടില്ല……….

“നീയില്ലേ പെണ്ണേ എനിക്ക് മതിവരുവോളം സ്നേഹിക്കാൻ………

കൊതി കൂടുകയാണ് പെണ്ണേ നിന്നോടെനിക്ക്………”

അവന്റെ പ്രണയാർദ്രമായ വാക്കുകളിലും നോട്ടത്തിലും സ്പർശനത്തിലും ഗൗരിയൊന്ന് പിടഞ്ഞു………..

കണ്ണുകളിൽ നാണം പൂത്തപ്പോൾ കവിളുകൾ ചുവന്നുതുടുത്തു………

പരിഭവവും പിണക്കവും അവന്റെ തലോടലിൽ അലിഞ്ഞില്ലാതായത് അവളെ അദ്ഭുതപ്പെടുത്തി……എന്നാലും കപടമായ പരിഭവം മുഖത്ത് വരുത്തി വയറിലൂടെ ഇഴഞ്ഞു നീങ്ങിയ അവന്റെ കൈകൾ ഗൗരി തട്ടിമാറ്റി……

“മാറിയില്ലേ നിന്റെ പിണക്കം……

കുറച്ചു ദിവസങ്ങളായി ഞാൻ പട്ടിണിയാണ്……

ഇനിയും നീ എന്റെ കാര്യം പരിഗണിച്ചില്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും…….😔”

ചുണ്ടിലൂറിയ പുഞ്ചിരിയും മുഖത്തെ നാണവും മറയ്ക്കാൻ അവൾ പ്രയാസപ്പെട്ടു……

“വട്ട് പിടിച്ചോട്ടെ……

എന്നാലും ആയില്യ…….”

“ടീ…..നിർത്തെടീ……

അവളുടെ ഒരായില്യ……😡……”

“കണ്ടോ കണ്ടോ….ദേഷ്യം വന്നത് കണ്ടോ…….

ഇത്രയും നേരം എന്ത് സ്നേഹമായിരുന്നു…😏”

“പിന്നല്ലാതെ….. മനുഷ്യൻ നല്ല മൂഡായിരിക്കുമ്പോളാണ് അവളുടെ ഒരു കൂയില്യ…….

നിന്നെ ഞാൻ……”

അവളെ കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ മേലെയായി അവൻ കിടന്നു……..

അവളുടെ ചുണ്ടുകളിലേക്ക് എത്തുന്ന അവന്റെ നോട്ടത്തിൽ പ്രണയവും ആവേശവും നിറയുന്നത് കണ്ട് ഗൗരിയുടെ കണ്ണുകൾ പിടഞ്ഞു………….

വീരഭദ്രൻ ആവേശത്തോടെ തന്നെ അവളുടെ ചുണ്ടുകൾ കവർന്നു……… അവന്റെ ചൂടും പ്രണയവും അവളിൽ അനുഭൂതി നിറച്ചതും…..ചുംബനത്തിൽ ലയിച്ചു സ്വയം മറന്ന് അവന്റെ പ്രണയത്തിലേക്ക് അവളും അലിഞ്ഞു ചേർന്നു……..

രാത്രിയുടെ തണുപ്പിൽ പരസ്പരം ചൂട് പകർന്നു നൽകി അവർ തീവ്രമായി പ്രണയിച്ചു………

അവന്റെ പ്രണയചുംബനങ്ങൾ അവളിലെ പ്രണയിനിയെ തളർത്തിക്കളഞ്ഞു……..

അവന്റെ ചുണ്ടിലെ തണുപ്പ് ശരീരത്തിൽ മുഴുവനും പടരുന്നത് തളർച്ചയിലും അവളെ കോരിത്തരിപ്പിച്ചു…………

അവളിലേക്ക് ആഴ്ന്നിറങ്ങി അവന്റെ പ്രണയം പിന്നെയും പിന്നെയും അവളിലേക്ക് അവൻ പകർന്നു കൊടുത്തു……….

വിയർപ്പ് പൊടിഞ്ഞ തന്റെ പ്രാണന്റെ നെറ്റിയിൽ ഒരു പ്രണയചുംബനം നൽകി ഒരു കിതപ്പോടെ അവൻ അവളെ ചേർത്ത് പിടിച്ചു…..

പിന്നെയുള്ള ദിവസങ്ങൾ അവരുടെ പ്രണയദിനങ്ങളായിരുന്നു………

പകൽവെട്ടത്തിൽ ഉണ്ടാകുന്ന പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം രാത്രിയിൽ ഒരു പുതപ്പിനടിയിലെ ചൂടിൽ അവർ അലിയിച്ചു കളഞ്ഞു……….

പരീക്ഷയുടെ റിസൽട്ട് നോട്ടീസ്ബോർഡിൽ പബ്ലിഷ് ചെയ്തതറിഞ്ഞ് നോക്കാൻ വന്നതാണ് വിഷ്ണുവും ഗൗരിയും………

ആയില്യ ദേഷ്യത്തിൽ കണ്ണുരുട്ടി അവരെ കടന്നുപോയി……. അവളുടെ വീർത്ത് കെട്ടിയ മുഖം കണ്ട് ഗൗരിയും വിഷ്ണുവും മനസ്സിലാകാതെ പരസ്പരം നോക്കി…….

കാർത്തു ഓടി വന്ന് ഗൗരിയെ കെട്ടിപ്പിടിച്ചു…..

“ഗൗരിയാ…….ഫസ്റ്റ് പൊസിഷനിൽ…….”

ഗൗരി സന്തോഷത്തോടെ കാർത്തുവിനെ തിരികെ കെട്ടിപ്പിടിച്ചു………..

“എന്റെ ഗൗരിക്കുട്ടിയ്ക്ക് വിച്ചുവിന്റെ ചക്കരയുമ്മ….”

വിഷ്ണുവും അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ സന്തോഷത്തോടെ ഒരുമ്മ കൊടുത്തു………

പക്ഷെ ഗൗരിയുടെ കണ്ണുകൾ ചുറ്റും ആരെയോ തിരഞ്ഞുകൊണ്ടിരുന്നു…….കാത്തിരുന്നത് കിട്ടിയ പോലെ ആ കണ്ണുകൾ വിടർന്നു…….

വീരഭദ്രന്റെ മുഖം കണ്ടാൽ മനസ്സിലാകും അവൻ അത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന്……

വീരഭദ്രൻ ദൂരെ നിന്നുകൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്ന പോലെ ചുണ്ടുകൾ കൂർപ്പിച്ചു കാണിച്ചു……. ഗൗരിയുടെ മുഖം നാണം കൊണ്ട് ചുവന്നുതുടുത്തു……..

ആർട്സ് ഡേയുടെ ദിവസങ്ങൾ അടുക്കുന്തോറും ഗൗരിയ്ക്ക് പേടിയായി…

ചിലങ്ക കൈയിലെടുക്കുമ്പോൾ മനസ്സിൽ അവളുടെ ടീച്ചറുടെ അലറിക്കരച്ചിൽ മാത്രം മുഴങ്ങിക്കേട്ടു….

അവളുടെ നടനം കാണാൻ കാത്തിരിക്കുന്ന വീരഭദ്രനെയോർത്തപ്പോൾ അവളുടെ പേടി അവൾ മറച്ചു വച്ചു…….

പ്രാക്ടീസ് ചെയ്യുമ്പോഴും മനസ്സിൽ മുഴങ്ങിക്കേൾക്കുന്ന നിലവിളി അവളെ തളർത്തിക്കൊണ്ടിരുന്നു……

ഇതൊന്നുമറിയാതെ തന്റെ ദേവിയുടെ നൃത്തം കാണാൻ ദേവനും കാത്തിരുന്നു…….

അയിമ്പതിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 51

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

റിവ്യൂസ് വായിച്ചൂട്ടോ…..മറുപടി തരാമേ…..

ഇനി അധികമൊന്നുമില്ല……രണ്ടു പാർട്ടുകൾ കൂടി……

ഈ കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടേതാണ്…..വെറുതെ അറിയാനൊരാഗ്രഹം….

Leave a Reply

Your email address will not be published. Required fields are marked *