SI പതിയെ ന്റെ അടുത്തേക്ക് വന്നു. ന്നെ പിടിച്ചു വലിച്ചിട്ട്‌ അങ്ങേര് കണ്ണിലേക്കു നോക്കി….

രചന: നിയ ജോണി

കൊറോണ ഒക്കെ ആയോണ്ട് വീടിന്റ ഗേറ്റ് കണ്ടട്ട് മാസം രണ്ടായോണ്ട് ചുമ്മാ ഒരു രസത്തിന് ഒന്ന് വീടിന്റ മുന്നിലൊള്ള പാടത്തേക്ക് നടക്കാൻ എറങ്ങീതാ……

പിന്നെ പൊറത് അങ്ങനെ ആരൂല്ലല്ലോ…. പോരെങ്കി ഇവിടെ അടുത്ത് ഒന്നും ആർക്കും കൊറോണ ദേവി കനിയാത്ത കൊണ്ടും മാസ്ക് ഒന്നും വെക്കാൻ പോയില്ല….. സത്യം പറഞ്ഞാ മാസ്ക് എടുക്കാതെ പൊറത്ത് എറങ്ങിയതോണ്ട് തിരിച്ചു കേറാൻ മടി ആയോണ്ടാ………

പാടത്തെ പച്ചപ്പും ഹരിതാഭേം ഒക്കെ ആസ്വദിച്ചു നടക്കണ സമയത്ത് ദോണ്ടേ ഒരു സെർക്കൻ നടന്ന് വരണു…. ശോ…. അവന്റ മുടി കണ്ടാ… എന്നാ ഒരു ഭംഗിയാ…….ഇതൊക്ക കാണുമ്പം ആണ് എന്റെ എലി വാല് എടുത്ത് കെണറ്റിലിടാൻ തോന്നണത്.

അവൻ പോയി കഴിഞ്ഞപ്പോ അവിടത്ത BBC ചേച്ചി വന്നിട്ട് എന്നോട് പറയാ….. ഒറ്റക്ക് ഒന്നും നടക്കണ്ട…. ആ പോയ ചെർക്കന കണ്ടില്ലേ…… മുടി കണ്ടാൽ അറിയാം കഞ്ചാവാണ് ന്ന്…..

പിന്നെ മുടീടെ എടേൽ ലവൻ കഞ്ചാവ് തിരുകി വെച്ചല്ലേ നടക്കണേ….. അറിയാഞ്ഞിട്ടു ചോയ്ക്കാ ഇത്ര കറക്റ്റ് ആയിട്ട് പറയാൻ ഇവരാണോ ലവന് കൊണ്ടോയി കൊടുക്കണത്….

ആരേലും മുടീം താടീം വളർത്തിയാ അപ്പൊ ലവൻ കഞ്ചാവ്. ഫോണിൽ കൊറച്ചു നേരം കളിച്ച ലവള് ക്യാമുകനോട് സൊള്ളുവാണ് പോലും. രാത്രി ഒന്ന് റേഞ്ച് പിടിച്ചു മുറ്റത്ത്‌ ന്ന് ഫോൺ വിളിച്ചാ ഒളിച്ചോടാൻ ഒള്ള പ്ലാനിങ്. ബ്ലഡി ഗ്രാമവാസീസ്…… മൻഷ്യന് കല്യാണം തന്നെ ണ്ടാവോന്ന് doubt ആണ് അപ്പഴാണ് അവരടെ വക ഒളിച്ചോട്ടം…. പരട്ട BBC…..

കൊറച്ചൂടെ മുന്നോട്ട് നടന്നപ്പോ കുടുകുടു വണ്ടിടെ സൗണ്ട്. ആരാന്ന് അറിയാനായിട്ട് തിരിഞ്ഞു നോക്കിയപ്പോ രണ്ട് ചേട്ടന്മാര് മാസ്കും വെച്ച് കുടുകുടുല് വരണ്.

ഇയ്യോ…… സേട്ടൻമാര് കൊള്ളാല്ലോ…… മാസ്ക് വെച്ചേക്കണ കൊണ്ട് മുഖം ക്ലിയർ ആവണില്ലല്ലോ…….. കൊറോണടെ തലക്കിട്ടു കൊട്ടണം. മാങ്ങാത്തൊലി…..

ന്നാലും കഷ്ടപ്പെട്ട് scan ചെയ്തപ്പോ ണ്ട് ശേ ഓടിക്കണേന് താടി ഇല്ലല്ലോ…… മൂഡ് പോയി… മൂഡ് പോയ്‌…….

ഇതൊക്ക പറഞ്ഞു നിക്കണ സമയത്തു അങ്ങേര് വണ്ടി കൊണ്ട് ന്റെ അടുത്ത് നിർത്തി.

ന്റെ മാതാവേ…. ഈ കാലനെന്തിനാ വണ്ടി നിർത്തിയെ????? വായിനോക്കിയത് മനസിലായിട്ട് ആരിക്കോ????? ഇതെങ്ങാനും ആ BBC കണ്ടാ പിന്നെ എന്ന ജീവനോടെ കുഴിച്ചിടാം.

അതേ…. ഈ കമലാക്ഷൻ വൈദ്യൻ ന്റെ വീട് ഏതാണ്??? പൊറകിലെ ചേട്ടൻ മാസ്ക് മാറ്റിട്ട് ചോയ്ച്ചു. അടിപൊളി…. ഇങ്ങന സംസാരിക്കുമ്പ മാറ്റാൻ ആണേൽ ഇങ്ങേരിതെന്തോന്നിനാ മാസ്ക് വെച്ചേ????

ആരടാ ഇവൻ??? വൈദ്യന്റെ വീടിന്റ മുന്നില് വന്ന് നിന്നിട്ട് ആ വീട് എവിടാന്ന് ചോയ്ക്കണു……..

ഈ കാണണതാ വീട്. ട്രീറ്റ്മെന്റ് ആണേൽ ഈ വളവ് കഴിഞ്ഞ് വലത്തേ സൈഡില് ഒള്ള വീട്ടിലാ….

ഇതൊക്ക കേട്ടോണ്ട് നിന്നിട്ട് ആ വണ്ടി ഓടിച്ച മഹാൻ ചോയ്ക്കാ…. നിന്റ മാസ്ക് എന്ത്യേടി???? ന്ന്. എടി…. ന്നാ…… അത് ചോയ്ക്കാൻ താൻ ആരാടോ???? ഞങ്ങള് പോലീസ്കാർക്ക് ഇതൊക്ക ചോയ്ക്കാം…. വേണ്ടി വന്നാ കേസും എടുക്കാം……. അയാള് പറഞ്ഞു.

അയ്യോടാ…. ഒരു പോലീസ്കാരൻ…. കണ്ടാലും മതി. പോലീസ്കാർക്കും ഇത്രേം ദാരിദ്യമോ……

ടി….. ടി…. ടി…. ഉണ്ടക്കണ്ണി…… ഉണ്ടക്കണ്ണി തന്റെ കെട്യോള്… താൻ പോടോ കരിമങ്കി……

പൊറകിൽ ഇരിക്കണ സേട്ടൻ ഞാൻ നോക്കിയപ്പ സുഖിച്ചിരുന്നു തല്ല് കാണേണ്. അല്ലാ….. ചേട്ടന്റ ആരാ ഇത് ന്നു ചോയ്ച്ചപ്പോ പൊറകിലെ പുള്ളി പറയാ…. ആ പുള്ളീടെ അനിയൻ ആണ് ന്ന്. ചേട്ടന് അങ്ങന തന്നെ വേണം. ഇത് പോലെ വേറേം ണ്ടോ അവതാരം??? അല്ല പിന്നെ….. വൈദ്യന്റെ വീടനെഷിച്ചു വന്നെല്ലേ….. അപ്പൊ നിങ്ങള് പോയി കായകല്പം ഒക്കെ ചെയ്യ്ട്ടാ….. ഞാൻ പോട്ടേ….. പോലീസ്കാരാ….. ന്നും പറഞ്ഞു ഞാൻ നല്ല സ്ലോ മോഷനില് നടന്നു.

ഇപ്പൊ BIG B ലെ “OH BIG B OH BIG B “ബിജിഎം കൂടെ ണ്ടാരുന്നേൽ പൊളിച്ചേനെ…… ബ്ലൂടൂത്ത് സ്പീക്കർ എടുക്കാഞ്ഞോണ്ട് ഞാൻ തന്നെ മനസില് ബിജിഎം ഒക്കെ ഇട്ട് നടന്ന്.

പടച്ചോനെ….. ഇനി എങ്ങാനും അങ്ങേര് ശെരിക്കും പോലീസ് ആരിക്കോ???? ആണെങ്കി ന്താ???? നിക്ക് പുല്ലാണ്…….. ഇനി മാസ്ക് വെക്കാഞ്ഞെന് അങ്ങേര് എങ്ങാനും കേസ് എടുക്കോ?????

ഞാൻ ഒന്ന് നൈസ് ആയിട്ട് തിരിഞ്ഞ് നോക്കിയപ്പോ ആട് കെടന്നടത് പൂട പോലും ഇല്ലാന്ന് പറയണ പോലെ അവടെ ഒരു പട്ടി കുഞ്ഞും ഇല്ല.

അല്ലല്ലോ……… കർത്താവേ എന്ന അന്ന് ഓടിച്ചിട്ട പട്ടി അല്ലെ ആ വരണേ…….. എസ്‌കേപ്പ്…… ഇല്ലേല് അതെന്ന കടിച്ചു കീറും…….

റെസിഡൻസ് വഴി എല്ലാ വീട്ടിലും മാസ്ക് കൊടുക്കാൻ കൊറച്ചു യൂത്ത് പിള്ളേർ വേണം ന്ന് പറഞ്ഞപ്പോ പൊറത് എറങ്ങാൻ ഒള്ള ആക്രാന്തം കൊണ്ട് നാനും വരാന്ന് പറഞ്ഞു.

പ്രസിഡന്റ്‌ന്റെ വീട്ടില് ചെന്നപ്പോ വേറെ രണ്ടു പിള്ളേരും ണ്ട്. ഞങ്ങള് ചുമ്മാ വർത്താനം ഒക്കെ പറയണ നേരത്ത് പ്രസിഡന്റ്‌ ന്റെ കൂടെ ഒരു പോലീസ് യൂണിഫോം ഇട്ട ആള്.

ദേവ്യെ…… ഇത് അതല്ലേ….. കായകല്പം… ഇങ്ങേരു ശെരിക്കും പോലീസ് ആർന്നോ??? …… പെട്ടല്ലോ കർത്താവേ…….. മനസിലാവല്ലേ….. മനസിലാവല്ലേ……. മാസ്ക് വെച്ചോണ്ട് എസ്‌കേപ്പ്ഡ്…….

അപ്പഴേക്കും നമ്മടെ പ്രസിഡന്റ്‌ പറയേണ് ഇത് നമ്മടെ സ്റ്റേഷൻ ലെ പുതിയ SI ആണ്. ആള് താമസിക്കണത് നമ്മടെ റെസിഡൻസ് പരിധിയിലാണ് ന്ന്.

ഇതിലും ഭേദം ന്റെ ശവം എടുക്കണത് ആരുന്നില്ലേ???

ഈശ്വരാ… ഭഗവാനെ…… അംനേഷ്യ വന്ന് ഇയാളെല്ലാം മറന്ന് പോണേ………

ഇനി SI സാർ പറയും ന്ന് പറഞ്ഞു പ്രസിഡന്റ്‌ മാറി നിന്ന്. ആ കരിമങ്കി ചിരിച്ചോണ്ട് എല്ലാരേം നോക്കി. എന്നേം….

ന്റെ കാട്ടുമുത്തപ്പാ…. ഇങ്ങേരെന്തോന്നിനാ ഇങ്ങന നോക്കണേ???? മനസിലായ????? ദോണ്ടേ…. കണ്ണുരുട്ടി ചിരിക്കണ്………

“മാസ്ക് വെക്കാത്ത എല്ലാരും മാസ്ക് വെക്കണം, അതിപ്പോ ആരും ഇല്ലാത്ത സ്ഥലം ആണേലും. നിങ്ങളോട് ആരെങ്കിലും ഒക്കെ മാസ്ക് വെക്കാൻ പറയാണേല് അവര് പറയുന്നത് അനുസരിക്കുക. നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് അത് പറയുന്നത് ” എന്നൊക്ക പറഞ്ഞിട്ട് പുള്ളി നടന്ന് ന്റെ അടുത്ത് വന്നിട്ട് “കേട്ടോടി ഉണ്ടക്കണ്ണി ” ന്ന്. ഹല്ലേലുയ സ്തോത്രം………. ഇങ്ങേര് ഒന്നും മറന്നിട്ടില്ല.

മാസ്ക് ഒക്കെ കൊടുത്തു വീട്ടില് വന്നു കേറി കുളി ഒക്കെ കയിഞ്ഞ് ഇരുന്നപ്പോ ആണ് ആ കരിമങ്കിനെ പിന്നേം ഓർമ വന്നത്. അതോടെ ഇനി റെസിഡൻസ് ന്റെ ഒരു പരുപാടിക്കും ഞാൻ ഇല്ലന്നും ഒറപ്പിച്ച്. നിക്ക് വയ്യ ഇനി പോലീസ് ന്റെ കൂടെ ഇടി കൊള്ളാൻ…..

ന്നാലും ഏത് കണ്ടകശനി പിടിച്ച സമയതാണാവോ ന്തോ…. അന്ന് അങ്ങന ഒക്കെ അങ്ങേരോട് പറഞ്ഞേ????

രണ്ടൂസം കയിഞ്ഞ് ഒരു ഞായറാഴ്ച്ച പോത്ത് പോലെ കെടന്ന് ഒറങ്ങണ എന്ന വിളിച്ചു എണീപ്പിച്ചിട്ട് പറയാ അന്ന് പാട്ട് പാടിയേന്റെ സമ്മാനം തരാൻ ഇപ്പൊ റെസിഡൻസ്കാര് വരും ന്ന്.

ദേ പിന്നേം റെസിഡൻസ്…. ഇതെന്റെ പൊഹ കണ്ടേ അടങ്ങുള്ളൂ……. വേം പോയി പല്ലേച്ച് കുളിച്ചു വന്നപ്പം ദോണ്ടേ നല്ല മഴ.

വരാന്തേല് പോയി മാനത്തെക്കും നോക്കി വായും പൊളിച്ചു ഇരുന്നപ്പോണ്ട് റെസിഡൻസ്കാര് വരണ്.

ഇവടന്ന് ആണ് തൊടക്കം ന്ന് പറഞ്ഞു നിക്ക് സമ്മാനം തരാൻ ആ പോലീസ്കാരനെ വിളിക്കണ്. ഇങ്ങേർക്ക് ഡ്യൂട്ടി ഒന്നൂല്ലേ??? വെറ്തെ എങ്കിലും ആ സ്റ്റേഷനീ പോയിരുന്നൂടെ…..

അങ്ങേര് സമ്മാനം തരലും ഒരു കിടുക്കാച്ചി ഇടിവെട്ടും…. ഞെട്ടി കിടുങ്ങി വെറച്ചു ഞാൻ ശെരിക്കും അമ്മേ….. ന്ന് വിളിച്ചു.

ആഹാ ശുഭ ലക്ഷണം…. എന്നാ ഒരു ടൈമിംഗ്….

ഇടിവെട്ടിനക്കാളും അവര് പേടിച്ചത് ന്റെ അലർച്ച കേട്ടിട്ട് ആർന്നു. അത് കയിഞ്ഞു മഴ കൂടണ കണ്ടപ്പോ എല്ലാം കൂടെ വീടിന്റ അകത്തു കേറി ഇരിപ്പായി.

എല്ലാത്തിനും ചൂട് ചായ വേണം പോലും. അത് ഇണ്ടാക്കി കൈഞ്ഞപ്പോണ്ട് ഞാൻ കൊണ്ടോയി കൊടുക്കണം ന്ന്. പിന്നെ…. അവര് പെണ്ണ് കാണാൻ വന്നേക്കണേല്ലേ……. മാങ്ങാത്തൊലി…..

ലോകത്തിലെ ഏറ്റം വലിയ പോരാളി പുള്ളിക്കാരിടെ ആയുധം ആയ ചട്ടുകം എടുത്തപ്പോ ഞാൻ അറിയാതെ തന്നെ ആ ചായ വെച്ച ട്രേ എടുത്ത് പോയി.

എല്ലാത്തിനും കൊണ്ടോയി ചായ കൊടുത്തപ്പോ അങ്ങേർടെ ഒരു ചിരി. അയ്യോടാ…. എന്നാ ക്യൂട്ടാ….. പട്ടി കഞ്ഞി കുടിക്കൂല്ല.

ഹാളില് ഇരിക്കണ ബോട്ടിൽ ആർട്ട്‌ ചെയ്ത കുപ്പി ഒക്കെ കണ്ട് അന്തം വിട്ട് ഇരിക്കണ എല്ലാത്തിനോടും അച്ഛൻ ഇതൊക്ക ഞാൻ ചെയ്തേണ് ന്ന് പറഞ്ഞപ്പോ SI സാർ “ഇവളൊ…..” ന്ന് ഒള്ള രീതിയിൽ ഒരു നോട്ടം. ഞാൻ നന്നായിട്ട് ഇളിച്ചു കൊടുത്തു. അല്ല പിന്നെ…..

അന്ന് രാത്രി വീട്ടില് മുഴുവൻ SI സാർ നെ കുറിച്ച് മുടിഞ്ഞ ചർച്ച ആരുന്നു. SI ബല്യ പാവം ആണ് പോലും. അയിന്?????? അല്ലേലും ഈ പാവത്തിനെ ഒക്കെ പാരകോൽ കൊണ്ട് തല്ലണം ന്നാണ് പറയാറ്.

കൊറോണ ഒക്കെ മാറി കൈഞ്ഞപ്പോ റെസിഡൻസ്കാര് അസോസിയേഷന്റെ വാർഷികം നടത്തണം ന്ന് പറഞ്ഞു എറങ്ങി. പഠിത്തം ഒക്കെ കൈഞ്ഞ് പണി ഒന്നൂല്ലാണ്ട് ഞാൻ വെർതെ ഇരിക്കണത് സഹിക്കാത്തോണ്ട് കലാപപരുപാടി ഒക്കെ സെറ്റ് ആക്കാൻ ഒള്ള പണി പ്രസിഡന്റ്‌ എന്റെ തലേല് വെച്ച് തന്ന്.

നമ്മക്ക് പിന്നെ പണ്ടേ ഈ കൊലാവാസന അധികം ആയോണ്ട് അവിടെ ഒള്ള അണ്ടനേം അടകോടനേം വരെ പിടിച്ചു പരുപാടി നമ്മള് സെറ്റ് ആക്കി.

ഞാൻ ഒരു ഡെൻസ് കളിക്കാം ന്ന് കേറി ഏൽക്കേം ചെയ്ത്. ഗ്രൂപ്പ്‌ ഡാൻസ് ആയോണ്ട് പ്രാക്ടീസ് ചെയ്യാൻ സ്ഥലം അനേഷിച്ചു നടക്കുമ്പോ SI സർ വന്നട്ട് അങ്ങേർടെ വീട്ടില് ചെയ്തോളാൻ.

എന്ന അങ്ട് കൊല്ല്. ഇനി അങ്ങേർടെ മുന്നില് കെടന്ന് തുള്ളിക്കളിക്കാത്തതിന്റെ കൊറവ് കൂടി ഒള്ളൂ….

അങ്ങന അവടെ തന്നെ പ്രാക്ടീസ് തൊടങ്ങി. ഇടക്ക് SI ടെ അമ്മേം അന്നത്തെ ചേട്ടന്റ ഭാര്യേം കൊച്ചും ഒക്കെ വന്നിരിക്കും പ്രാക്ടീസ് കാണാൻ. എന്ന കണ്ടപ്പോ SI ടെ ചേട്ടൻ ഞെട്ടിയ ഞെട്ടല്.

ചേട്ടൻ എല്ലാം അവരോട് പറഞ്ഞു ന്ന് തോന്നണു . ഒരൂസം അമ്മ ചോയ്ച്ചു.

അത് പിന്നെ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ചെയ്ത് പോയതാ…….. ഞാനും പറഞ്ഞു.

പരുപാടിടെ തലേന്ന് രാത്രി പ്രാക്ടീസ് കാണാൻ SI ഇണ്ടാരുന്നോണ്ട് നല്ല രസാരുന്നു. ഞാൻ എല്ലാ സ്റ്റെപ്പും തെറ്റിച്ചു…. ന്നെ കൊണ്ട് ഇത്രേം ഒക്കെ പറ്റുള്ളൂ. അയിന് കൂടെ ഒള്ളവൾമാർടെ ചവിട്ട് മുഴുവൻ ഞാൻ കൊണ്ടു. അതൊക്ക കണ്ട് ഇളിക്കാൻ ആ പരട്ട SI യും….

പ്രാക്ടീസ് കയിഞ്ഞു പോകാൻ നേരം ആയപ്പോ ഞാൻ ഒറ്റക്ക് ആയി. ബാക്കി ഉള്ളവരൊക്ക അവിടെ അടുത്ത് തന്നെ ണ്. എനിക്ക് ഒരു 5, 6 മിനിറ്റ് നടക്കണം. സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. അപ്പോണ്ട് SI ടെ അമ്മ SI നോട്‌ എന്ന കൊണ്ടാക്കാൻ പറയണ്‌. അതിലും ഭേദം ഞാൻ ഒറ്റക്ക് പോണേന്നും പറഞ്ഞു ഞാൻ നടന്നപ്പോ SI ഒറ്റ അലർച്ച ആരുന്നു ഡീ……. ന്നും പറഞ്ഞു. ഞെട്ടി പണ്ടാരടങ്ങി പോയി അമ്മാതിരി അലർച്ച അല്ലാർന്നോ……

ന്നിട്ട് ന്റെ കൂടെ വന്നു. ഒരക്ഷരം ഞാൻ മിണ്ടാൻ പോയില്ല. ഞാൻ വല്ലോം പറഞ്ഞിട്ട് വേണം അങ്ങേര് എന്ന ഈ ഇരുട്ടത്ത് ഒറ്റക്കാക്കി പൂവാൻ…. അങ്ങന വായില് വെരലിട്ടാ പോലും കടിക്കാത്ത കുട്ട്യായിട്ട് ഞാൻ അങ്ങേർടെ കൂടെ നടന്ന്.

ഇരുട്ടത്ത് വന്നോണ്ട് ആണ് ന്ന് തോന്നണു. ഒരു പട്ടി വന്നു ഞങ്ങടെ നേരെ കൊരക്കാൻ തൊടങ്ങി. പടച്ചോനെ… ഞാൻ ചത്തു. അന്ന് എന്ന ഓടിച്ചിട്ട ശേഷം എനിക്കീ വർഗത്തെ തന്നെ വല്ലാത്ത പേടിയാണ്.

SI ആണേല് പോ പട്ടി ന്നൊക്കെ പറയണിണ്ട്. പിന്നെ ഇങ്ങേരുടെ കുഞ്ഞമ്മേടെ മോനല്ലേ പറയുമ്പം തന്നെ പൂവാൻ….. ഈ പട്ടി ആണേല് അങ്ങേര് നോക്കി കൊരക്കാതെ എന്ന നോക്കിയാണ് കൊരക്കണേ …..

അവസാനം പട്ടി പൂവാത്ത കൊണ്ട് SI ന്റെ കൈക്ക് പിടിച്ചു നടക്കാൻ തൊടങ്ങി. പെട്ടന്ന് ഒള്ള അറ്റാക്ക് ആയോണ്ട് ഞാൻ ഞെട്ടി പകച്ചു പണ്ടാരടങ്ങി പോയി. അങ്ങേർടെ കൈയീന്ന് ന്റെ കൈ വിടുവിക്കാൻ നോക്കീട്ട് എവിടന്ന്….. ഉരുക്ക് പോലെ ഇരിക്കേല്ലേ……

അവസാനം സഹികെട്ട് അങ്ങേര് ന്റെ നേരെ ഒരു ചാട്ടം ആരുന്നു. “മര്യാദക്ക് അടങ്ങി ഒതുങ്ങി നടന്നില്ലേല് ചവിട്ടി എടുത്തു ആ പട്ടിക്ക് ഇട്ട് കൊടുക്കും ന്ന്. ”

പിന്നെ ബല്യ ബലപ്രയോഗം ഇല്ലാണ്ട് ചെറിയ രീതിയില് കൈ വിടുവിക്കാൻ നോക്കിയപ്പോ “അടങ്ങി ഇരിക്ക് ഉണ്ടക്കണ്ണി ന്ന് ” അത് നിങ്ങടെ കെട്യോൾ….. ന്തോ???? വല്ലോം പറഞ്ഞോ????

ഏയ്യ് ഇല്ലാല്ലോ….. തോന്നീതാരിക്കും……. ഞാൻ പറഞ്ഞു.

എന്ന വീട്ടില് ആക്കി അച്ഛനോട് കൊറച്ചു നേരം സംസാരിച്ചിട്ട് SI സാർ പോയി.

പിറ്റേ ദിവസം പരുപാടി തൊടങ്ങണേന് മുന്നേ ഞാൻ അവിടെ ചെന്നപ്പോ ദോണ്ടേ SI സാർ നിക്കണ്. ചുമ്മാ ഒന്ന് SI സാറേ ന്ന് വിളിച്ചു ചെന്നപ്പോ അങ്ങേര് പറ ഉണ്ടക്കണ്ണിന്ന്……. വോ….. ഒന്നൂല്ല്യ…. ന്നും പറഞ്ഞു പുച്ഛിച്ചു ഞാൻ പോന്നു.

അന്നത്തെ പരുപാടി ഒക്കെ പൊളിച്ചടുക്കി. ഡെൻസ് പിന്നെ പറയണ്ടാല്ലോ…. ഞാനല്ലേ…… ഹുഹുഹുഹു…….

കലാപപരുപാടിക്ക് ഒക്കെ നല്ല അഭിപ്രായം കിട്ടിയൊണ്ട് മാനം പോയില്ല. അന്ന് രാത്രി എല്ലാം കൈഞ്ഞ് വീട്ടില് വന്നപ്പോ അച്ഛനും അമ്മേം കൂടെ ബല്യ ഡിസ്കഷൻ. ഇനി എന്ന കെട്ടിച്ചു വിടാൻ വല്ലോം ആരിക്കോ……???? യേയ്…. ഞാൻ കുട്ട്യല്ലേ……

രണ്ടൂസം കൈഞ്ഞപ്പോ അച്ഛൻ ഒരാലോചന വന്നിട്ട് ണ്ട് ന്ന് പറഞ്ഞു. നല്ലേണെങ്കി അങ്ട് നടത്ത് ന്ന് ഞാൻ പിതാശ്രീയോട് പറഞ്ഞപ്പോ അപ്പൊ നിനക്ക് കണ്ട് ഇഷ്ടപ്പെടണ്ടേന്ന്…..

അതിപ്പോ പിതാശ്രീക്കും പോരാളിക്കും ഇഷ്ടായാ…..എനിക്കും പുടിച്ച മാതിരി…….. ന്നാ നമ്മക്ക് അത് ഒറപ്പിക്കാം……. ന്ന് പോരാളി.

ഇതിപ്പോ ഒരു ആവേശത്തിന് കേറി പറഞ്ഞ് ന്ന് പറഞ്ഞു നാളെ തന്നെ ഇവരെന്നെ പിടിച്ചു കെട്ടിക്കോ???

അല്ല പോരാളി….. ആരാ ഭാവി മരുമോൻ???? വേറാരാ… നമ്മടെ SI !!!!

ഹല്ലേലുയ സ്തോത്രം………………. ഞാൻ ചത്തേ…………………

അങ്ങന എനിക്കും സർവോപരി SI സാറിനും കെട്ട് പ്രായം കഴിഞ്ഞോണ്ട് വീട്ടുകാര് അതങ്ങുട് ഒറപ്പിച്ച്.

അങ്ങേർടെ വിധി അല്ലാണ്ട് ന്തോ പറയാൻ……

അങ്ങന ആ വർഷം ഫെബ്രുവരി 14 valentines day ടെ അന്ന് കൃത്യം 11:30 അങ്ങേര് ന്റെ കഴുത്തില് കുരുക്കിട്ടു. സത്യത്തിൽ അങ്ങേര്ടെ കഴുത്തിലാണ് ഇപ്പൊ കുരുക്ക് വീണത്. അത് താമസിയാതെ അങ്ങേർക്ക് മനസിലാവും.

റിസപ്ഷൻ ഒക്കെ കയിഞ്ഞു രാത്രി ചേച്ചി എന്ന മുറീല്ക്ക് കേറ്റി വിട്ടിട്ട് പോയി. പണ്ടാരം ഇത്രേം നേരം ണ്ടാരുന്ന ധൈര്യം ഒക്കെ എങ്ട് പോയാവോ????

ന്നാലും വെറക്കരുത്… ന്ന് പറഞ്ഞു ഞാൻ നോക്കിയപ്പോണ്ട് അങ്ങേര് എന്നേം നോക്കി ഇരിക്കണ്. ആ നോട്ടത്തില് എന്തോ പന്തികേടില്ലേ?????

ഈശ്വരാ… ഭഗവാനെ…. എന്നെ മാത്രം കാത്തോളണേ…….

സമയം 11:30 ഒക്കെ ആയോണ്ട് എല്ലാരും ഒറങ്ങിന്ന് തോന്നണു….. സൗണ്ട് ഒന്നും കേക്കാനില്ല……

SI സാറാണെല് അതേ സെയിം നോട്ടം.

ഇങ്ങന നോക്കി നിന്നാ….. വല്ല കോങ്കണ്ണും വരും SI സാറേ…….. ന്ന് ഞാൻ പറഞ്ഞപ്പോ ആള് എണീറ്റ് ന്റെ നേരെ വന്നു.

പടച്ചോനെ…. നാക്ക് ചതിച്ചു……. വല്ല കാര്യം ഒള്ള കാര്യം ആണോ???? ന്റെ കാര്യം കട്ട പൊഹ…….

അപ്പൊണ്ട് ഒരു അലാറം അടിക്കണ്…. ഇതിപ്പോ ആരാ അലാറം വെച്ചത്.???? ഞങ്ങള് രണ്ട് പേരും മുറി മുഴുവൻ അനേഷിക്കാൻ തൊടങ്ങി. എവിടന്ന് കിട്ടാൻ????

അപ്പൊ ദേ വേറെ അലാറം….. അത് കൈഞ്ഞപ്പോ അടുത്തത്……… ഇതെന്താ ഇത്?????

അപ്പ്രത്ത മുറിയില്ന്ന് ഒക്കെ എല്ലാരും വരാൻ തൊടങ്ങി…… എല്ലാരും കൂടി എല്ലാം തപ്പി കണ്ട് പിടിച്ചു. ആകെ മൊത്തം 10 അലാറം….

പറഞ്ഞു വന്നപ്പോണ്ട് ന്റെ രണ്ട് കൊരങ്ങി കൂട്ടുകാരികള് ഒപ്പിച്ച പണിയാണ് ന്ന്. അവർക്ക് ഞാൻ പണി കൊടുത്തേന്റെ revenge. ബ്ലഡി സ്റ്റാർ ആൻഡ് ദേവു…….

അതൊക്ക കയിഞ്ഞു എല്ലാരും മുറീല്ന്ന് പോയി. അപ്പഴും SI സാർ സെയിം നോട്ടം. ഇത് അലാറം ക്ലോക്ക് വഴി പണി കിട്ടിയേന്റെ ആണ്. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.

SI പതിയെ ന്റെ അടുത്തേക്ക് വന്നു. ന്നെ പിടിച്ചു വലിച്ചിട്ട്‌ അങ്ങേര് കണ്ണിലേക്കു നോക്കി നിക്കാൻ തൊടങ്ങി. പതിയെ മുഖം ന്റെ ചെവിടെ അടുത്ത് കൊണ്ട് വന്നിട്ട് പറയാ…….. ഇനി പോലീസ്കാര് പറയണ മോൾക്ക് കേക്കാല്ലോ… ന്ന്……..

പറ്റൂല്ലാ….. ന്ന് പറഞ്ഞപ്പോ എടി ഉണ്ടക്കണ്ണി….. ന്ന് വിളിച്ചു എന്നെ ചേർത്തു പിടിച്ചു എന്റെ SI സാർ…….

അങ്ങന ആദ്യം എന്ന ഉണ്ടക്കണ്ണി ന്ന് വിളിച്ചപ്പോ തന്റെ കെട്യോൾന്ന് പറഞ്ഞ ഞാൻ തന്നെ ആ SI സാർന്റെ കെട്യോളായി….

രചന: നിയ ജോണി

Leave a Reply

Your email address will not be published. Required fields are marked *