അയാളെ കണ്ടപ്പോൾ കുഞ്ഞു അടുത്തേക്ക് ഓടിച്ചെന്നു. അവർ കൂട്ടുകാരായിരിക്കുന്നു.

രചന: Gayu Ammuz Gayu

രേഖയോടും മോനോടുമുള്ള ഔദാര്യം പോലെയാണ് ശ്രീനി വാടക വീട്ടിലേയ്ക്ക് മാറിയത്.

ശ്രീനിയുടെ അമ്മയുടെ പോരും പിന്നെ ബന്ധുക്കളുടെ ഉപദേശവും അയാളെ ചെറുതായൊന്നു ഭയപ്പെടുത്തി.

എന്നിട്ടും സംശയരോഗത്തിന് ഒരു കുറവും വന്നില്ല. മദ്ധ്യപാനം കൊഴുക്കുകയും ചെയ്തു.

ഒരു വെള്ളിയാഴ്ച്ഛയാണ് അയൽപക്കത്തെ വീട്ടിൽ ഒരു മരണം നടന്നത്.

അവിടെ വന്നൊരാൾ ലേഖയുടെ വീട്ടിലേക്ക് വന്നു. അയാൾക്ക് ടോയലറ്റ് ഒന്ന് യൂസ് ചെയ്യണമത്രേ.

വീട്ടുടമയുടെ കൂട്ടുകാരൻ ആണെന്നും കുഴപ്പക്കാരൻ അല്ലെന്നും പറഞ്ഞു. അയാൾ വീട്ടുടമയായ ഹരിയെ ഫോണിൽ വിളിച്ച് ലേഖയ്ക്ക് കൊടുത്തു.

” ശ്രീനിയേട്ടന് ഇഷ്ടാവില്ല.” അവൾ കരഞ്ഞ് പറഞ്ഞു.

” ഞാൻ ശ്രീനിയെ വിളിച്ചിരുന്നു.” അയാൾ പറഞ്ഞു തീരുംമുമ്പേ ശ്രീനിയും അവളെ വിളിച്ചു.

അവൾ ഹരിയുടെ കോൾ കട്ട് ആക്കി. “നമ്പർ ബിസി ആയിരുന്നല്ലോടീ. അയാളെ അകത്ത് കേറ്റിരുത് ” .ശ്രീനി കട്ടായം പറഞ്ഞു. രേഖ നിന്നു പൊട്ടിക്കരഞ്ഞു.

” ഞാൻ ഇതിലും വലിയ വീട്ടിലാ താമസിക്കുന്നത് ” അയാൾ ദേക്ഷ്യത്തോടെ ഇറങ്ങിപ്പോയി.

അന്ന് വൈകീട്ട് മൂക്കറ്റം കുടിച്ചാണ് ശ്രീനി എത്തിയത്. വന്ന വഴി അവളെ ഉപദ്രവിക്കാൻ തുടങ്ങി.

രാവിലെ വീട്ടിൽ വന്ന ആളെയും ചേർത്താണ് ഇന്നു പറഞ്ഞത്. അവസാനം അടിയും കൊണ്ട് കരഞ്ഞ് തളർന്ന് അവൾ ഉറങ്ങി.

പിറ്റേന്ന് രാവിലെ ഹരി എത്തി. ശ്രീനി അയാളോട് കയർത്തു.

രേഖ ചായകൊണ്ടുവന്നപ്പോൾ അവളെ അസഭ്യം പറഞ്ഞ് മടക്കി അയച്ചു.

“ഈ പാവം പെണ്ണിനെയും കൊച്ചിനെയും ഓർത്തിട്ടാ …” അയാൾ ഇറങ്ങി നടന്നു. രേഖയുടെ കണ്ണുനിറഞ്ഞു.

അന്നു രാത്രിയും ആ വീട്ടിൽ വഴക്കായിരുന്നു അവളെ ചവിട്ടാൻ വന്നപ്പോൾ പുറത്തേക്ക് ഓടാനായി രേഖ വാതിൽ തുറന്നു.

വാതിൽ തുറന്നതും ഹരി. അയാളുടെ ദേഹത്തേക്ക് അവൾ വീണു.

അയൽക്കാർ ആരോ വിളിച്ച് പറഞ്ഞിട്ട് എത്തിയതാണ് ഹരി.

” അവളെ തൊടരുത്.” അയാൾ അലറി.

കുഞ്ഞ് ഹരിയെ വന്ന് ചേർത്തു പിടിച്ചു.

“ഇവൾ എൻ്റെ ഭാര്യയാണ്. നിങ്ങൾ ആരാ?” ശ്രീനി ചോദിച്ചു.

അയാൾ അവരെ പുറത്താക്കി വാതിലടച്ചു.

അവളുടെ നെറ്റിയിൽ ഇടിച്ച് വീണ് രക്തം വന്നിരുന്നു. അപ്പോഴേക്കും രേഖ ബോധംകെട്ട് വീണു.ഹരി അവളെയും കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോയി.

രേഖ രാവിലെ കണ്ണുതുറന്നപ്പോൾ ഹരിയുടെ അമ്മ അവളുടെ അരികിൽ ഇരിക്കുന്നു. നല്ല വിവരമുള്ള സ്ത്രി.

“മോളേക്കുറിച്ചെല്ലാം അറിഞ്ഞു ” അമ്മ അവളുടെ കരം ചേർത്തു പിടിച്ചു.

“ഇങ്ങനെയുള്ളവനെയൊക്കെ എന്തിനാണ് മോളേ…. ” അമ്മ ചോദിച്ചു.

“അറിയാഞ്ഞിട്ടല്ലമ്മേ പിന്നെ ഈ കുഞ്ഞിനെയും കൊണ്ട് ഞാൻ എവിടെപ്പോകും”. അവൾ കരഞ്ഞു.

” മതിയായി എനിക്ക്”.

കുഞ്ഞ് ഇതൊന്നുമറിയാതെ ഓറഞ്ച് കഴിച്ചു കൊണ്ടിരുന്നു.

” ഡിവോഴ്സ് ചെയ്യടോ… വേറെ ആണുങ്ങളില്ലേ ഇവിടെ….. ” ഹരി മുറിയിലേക്ക് വന്നു.

അയാളെ കണ്ടപ്പോൾ കുഞ്ഞു അടുത്തേക്ക് ഓടിച്ചെന്നു. അവർ കൂട്ടുകാരായിരിക്കുന്നു.

“എനിക്ക് ഒന്നിനും കഴിവില്ല. ” അവൾ കരഞ്ഞു. അയാളുടെ ഫോൺ ചിലച്ചു.

ശ്രീനിയാണ്. അയാൾക്ക് ഇനി അവളെ വേണ്ടാത്രേ… ഡിവോഴ്സ് നോട്ടീസ് വരുന്നുണ്ട്. രേഖയക്ക് കാര്യം മനസിലായി.

” രേഖയെ ഞാൻ വിവാഹം കഴിക്കട്ടെ ….” അയാൾ ചോദിച്ചു.

“പണമുണ്ടാക്കുന്ന തിരക്കിൽ എൻ്റെ മോൻ ജീവിക്കാൻ മറന്നു. മോൾ കഴിഞ്ഞതൊക്കെ മറക്കൂ .ഞങ്ങളുടെ വീട്ടിലേക്ക് വരൂ…” അമ്മ പറഞ്ഞു.

“എൻ്റെ മകൻ എന്നെക്കുറിച്ച് എന്തു കരുതും “?

” അവൻ ഞങ്ങടെ വീട്ടിലേ കുട്ടിയായിട്ട് വളരും. വലുതാവുമ്പോ എല്ലാം മനസിലാവും.” അമ്മ സന്തോഷത്തോടെ പറഞ്ഞു.

“അതെ. നാട്ടുകാർ പറയുന്നതൊന്നും കേൾക്കണ്ട. രേഖയെ ഞാൻ ഒരിക്കലും കരയിക്കില്ല”.ഹരിയുടെ വാക്കുകൾ ആത്മാർത്ഥമായിരുന്നു.

“ഇനി നിങ്ങൾ സംസാരിക്ക്.ഞാൻ കുഞ്ഞിനെയും കൊണ്ട് വീട്ടിൽ പോവാ. ഇവനെ ഒന്നു കുളിപ്പിക്കണം.” അമ്മ പോയി.

ആ ആശുപത്രിയിൽ നിന്ന് അവർ പുതിയ ജീവിതം തുടങ്ങി.

രചന: Gayu Ammuz Gayu

Leave a Reply

Your email address will not be published. Required fields are marked *