ഗൗരീപരിണയം ഭാഗം…51

അയിമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 50

ഭാഗം…51

കൈയിൽ എന്തോ വലിയുന്നത് പോലെ തോന്നിയപ്പോൾ ഗൗരി കണ്ണുകൾ വലിച്ചു തുറന്നു……..

പക്ഷെ….. ക്ഷീണം കാരണം പിന്നെയും കണ്ണുകളടഞ്ഞു……….

കൈ വലിയ്ക്കാൻ ശ്രമിച്ചപ്പോളാണ് ആരോ കൈയിൽ പിടിച്ചു തടഞ്ഞത്…….

ക്ഷീണിച്ച കൺപോളകൾ പ്രയാസപ്പെട്ടു തുറന്നു നോക്കി…….

“കൈ വലിക്കരുത്………ഡ്രിപ്പിട്ടിട്ടുണ്ട്……….”

നഴ്സ് പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു……. ഗൗരി ചുറ്റുമൊന്ന് കണ്ണോടിച്ചു……. മുറിയിൽ ആരുമില്ല…… നഴ്സ് മാത്രം……..

“കണ്ണേട്ടൻ…… എവിടെപ്പോയി……. ഞാനെങ്ങനെ ഹോസ്പിറ്റലിലെത്തി…….”

അവൾക്ക് ആശങ്ക തോന്നി……. ഒരുവേള കണ്ണേട്ടൻ തന്നോട് പിണങ്ങിയോന്ന് പോലും അവള് സംശയിച്ചു………

“ആ ദേഷ്യമുള്ള ആളല്ലേ…..”

ഗൗരി ഒരു വിളറിയ ചിരിയോടെ അതെയെന്ന് തലചലിപ്പിച്ചു….

“മ്…….നല്ലയാളാ……..ഇവിടെ കിടന്നു ബഹളം വച്ചിട്ട് ഡോക്ടറ് പിടിച്ചു പുറത്താക്കിയതാ…..”

ഗൗരി സംശയത്തിൽ മുഖം ചുളിച്ചു….. അത് മനസ്സിലായത് പോലെ നഴ്സ് പുഞ്ചിരിച്ചു..

“ഡോക്ടർ മര്യാദയ്ക്ക് നോക്കാഞ്ഞിട്ടാ തനിക്ക് ബോധം വരാത്തതെന്നാ പുള്ളി പറയുന്നത്……

തന്നെയും കെട്ടിപ്പിടിച്ചു ഭയങ്കര കരച്ചിലായിരുന്നു………

ഡോക്ടർ മാറാൻ പറഞ്ഞപ്പോൾ ഡോക്ടറോട് ചൂടായി……..”

ആ വാക്കുകൾ ഗൗരിയുടെ മനസ്സ് നിറച്ചു…… കണ്ണേട്ടന് തന്നോട് ദേഷ്യമൊന്നുമില്ലെന്ന അറിവ് അവളിൽ ആശ്വാസം പകർന്നു……

അവന്റെ സ്നേഹവും ആധിയും ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു…… …

“ഞാൻ പോയി ഡോക്ടറോട് പറയട്ടെ താനുണർന്നത്……….

തന്റെ കണ്ണേട്ടനോടും പറയണം………ഇല്ലെങ്കിൽ ഹോസ്പിറ്റല് പൊളിച്ചടുക്കും കക്ഷി……”

നഴ്സ് കളിയാക്കി പറഞ്ഞത് കേട്ട് ഗൗരി ചമ്മലോടെ മുഖം താഴ്ത്തി…….

അവർ അത് കണ്ട് ചിരിയോടെ പുറത്തേക്ക് പോയി…..

കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഗൗരി തല പൊക്കി നോക്കി……

ആധിയോടെ ഓടിവരുന്ന വീരഭദ്രനെ കണ്ട് അവളുടെ കണ്ണ് നിറഞ്ഞു……അവന്റെ മുഖം കണ്ടാൽ മനസ്സിലാകും കുറച്ചു നേരം അവൻ അനുഭവിച്ച ടെൻഷന്റെ തീവ്രത…..

അരികിലേക്ക് ഓടി വന്ന് ഗൗരിയെ വലിച്ച് നെഞ്ചോടു ചേർത്ത് അവൻ കെട്ടിപ്പുണർന്നു……

അവന്റെ നിറഞ്ഞൊഴുകിയ കണ്ണുനീർ ഗൗരിയുടെ നെറ്റിയിൽ വീണ് താഴേക്ക് ഒഴുകി……

“പേടിച്ചുപോയി ഞാൻ………..

നീയില്ലാത്ത നിമിഷങ്ങൾ…….. ശ്വാസം കിട്ടാതെ പിടഞ്ഞു പോയിരുന്നു………..”

അവന്റെ കൈകളുടെ മുറുക്കം കൂടി വന്നു…… അത്രയും അവൻ പേടിച്ചിരുന്നു……

“ഒന്നുമില്ല കണ്ണേട്ടാ……..

ഒരു ക്ഷീണം പോലെ തോന്നി…….”

ഗൗരി അവനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു…………

വിപിയും വൈദുവും വിച്ചുവും കാർത്തുവുമെല്ലാം അകത്തേക്ക് കയറി വരുന്നത് കണ്ട് ഗൗരി അവനിൽ നിന്ന് പിടഞ്ഞു മാറി……

അകലാൻ ആഗ്രഹിക്കാതെ അവളുടെ കൈകളിൽ കൈ കോർത്ത് അവൻ കട്ടിലിന്റെ സൈഡിലായിരുന്നു…….

വൈദുവും കാർത്തുവും ആധിയോടെ അവളുടെ അരികിൽ നിന്നു……

വിച്ചുവും പരിഭ്രമത്തോടെ അവളുടെ അരികിലേക്ക് വന്നു…… കുറച്ചു നേരത്തെ ഗൗരിയുടെ അവസ്ഥ അവനെയും തളർത്തിയിരുന്നു…….

“ഗൗരീ………..

നീ ഓകെയല്ലേ…….”

അവളുടെ തലയിൽ തലോടിക്കൊണ്ട് വിച്ചു ചോദിച്ചതിന് മറുപടിയായി അവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ കണ്ണ് ചിമ്മിക്കാണിച്ചു…..

അവളുടെ മനസ്സ് നിറഞ്ഞിരുന്നു……

“കണ്ടോ…..ഇത്രേയുള്ളൂ……

അവൾക്ക് കുഴപ്പമൊന്നുമില്ല…….

രണ്ടുപേരും കൂടി എന്ത് ബഹളമായിരുന്നു…..”

വിപി വീരഭദ്രനെയും വിഷ്ണുവിനെയും അമർത്തി നോക്കി പറഞ്ഞു……

ഡോക്ടർ അകത്തേക്ക് വന്നതും വീരഭദ്രൻ ഗൗരിയുടെ അരികിൽ നിന്ന് എഴുന്നേറ്റ് കട്ടിലിന്റെ ഒരറ്റത്തായി നിന്നു……..

അവന് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ചമ്മല് തോന്നി… അത്രയും ബഹളം വച്ചതാണ് ഗൗരിയുടെ കാര്യത്തിൽ…….

“ക്ഷീണമൊക്കെ മാറിയോ….മ്……

മിടുക്കിയായല്ലോ……..”

ഡോക്ടർ ചോദിച്ചതിന് മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു…..

നഴ്സിന്റെ കൈയിൽ നിന്ന് റിപ്പോർട്ട് വാങ്ങി അതിലേക്ക് വിശദമായി നോക്കിയ ശേഷം ഡോക്ടർ വീരഭദ്രന്റെ മുഖത്തേക്ക് ഗൗരവമായി ഒന്ന് നോക്കി……

“താൻ കാരണം ഭാര്യയ്ക്ക് ബോധക്കേട് വന്നിട്ട്…..

ഡോക്ടറുടെ കഴുത്തിന് പിടിച്ചിട്ട് കാര്യമുണ്ടോ……….”

വീരഭദ്രൻ സംശയത്തിൽ മുഖം ചുളിച്ച് കൊണ്ട് ഡോക്ടറെ നോക്കി…….

“തന്റെ വൈഫ് പ്രെഗ്നന്റാണെടോ ……

അതിന്റെ തളർച്ചയാണ്……………”

ഡോക്ടർ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ വീരഭദ്രൻ ഗൗരിയെ നോക്കി…..

അവളും അതേഭാവത്തിൽ വീരഭദ്രനെ നോക്കുകയായിരുന്നു……….

പതിയെ അവന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…..

കണ്ണുകളിൽ സന്തോഷത്തിന്റെ മിഴിനീർ തിളങ്ങി………..

ഗൗരിയുടെ വയറിലേക്ക് എത്തിയ അവന്റെ നോട്ടത്തിൽ പുതിയൊരു ഭാവം തെളിഞ്ഞു……..

വാത്സല്യമുള്ള ഒരച്ഛന്റെ ഭാവം……..

ആ വാർത്ത എല്ലാവരുടെ മുഖത്തും പുഞ്ചിരി വിരിയിച്ചു……

ഡോക്ടർ അത്യാവശ്യം കഴിക്കേണ്ട മരുന്ന് എഴുതികൊടുത്തു…..

ക്ഷീണമുള്ളത് കൊണ്ട് ഒരാഴ്ച റസ്റ്റും പറഞ്ഞു…

ഡോക്ടർ പോയ ശേഷം കാർത്തുവും വൈദുവും ഓടി വന്ന് ഗൗരിയെ കെട്ടിപ്പിടിച്ചു……വിച്ചു ഗൗരിയുടെ അടുത്ത് തന്നെ മാറാതെ നിന്നു…..

വിപി വീരഭദ്രനെ കെട്ടിപിടിച്ച് അഭിനന്ദിച്ചു……….

വീരഭദ്രന്റെ മനസ്സ് മുഴുവനും ഗൗരിയിലായിരുന്നു…..

അവളെ ഒന്നു തനിച്ച് കിട്ടാൻ അവൻ അത്രമാത്രം കൊതിച്ചിരുന്നു……..

ഗൗരിയാണെങ്കിൽ ഷോക്കടിപ്പിച്ചത് പോലെ ഇരിക്കയാണ്…….. മുഖത്ത് സന്തോഷമല്ല…… മറ്റെന്തോ……

ഹോസ്പിറ്റലിൽ നിന്ന് ഉടൻ തന്നെ ഡിസ്ചാർജ് ആയി അവർ വീട്ടിലേക്ക് പോയി……..

സരോജിനിയമ്മ നിറകണ്ണുകളോടെ അവളുടെ നെറുകയിൽ മുത്തം കൊടുത്തു……..

തന്റെ മകന്റെ ജീവനെ വയറ്റിൽ ചുമക്കുന്ന ഗൗരിയോട് അവർക്ക് ബഹുമാനവും വാത്സല്യവും തോന്നി…….

പിറ്റേന്ന് കാർത്തുവിന്റെ വിവാഹ നിശ്ചയം ആയതിനാൽ ഗൗരിയെ മുറിയിൽ വിശ്രമിക്കാൻ അനുവദിച്ച് എല്ലാവരും ഓരോ പണികളിൽ തിരക്കായി…….

“ദേവീ………”

വീരഭദ്രന്റെ ശബ്ദം കേട്ടാണ് ഗൗരി ഉണർന്നത്….അവൾ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതും വീരഭദ്രൻ ഓടിച്ചെന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു……….

അവൻ കട്ടിലിൽ അവളുടെ അരികിലായിരുന്നു……..

അവന്റെ മുഖത്ത് അപ്പോൾ പൂർണചന്ദ്രന്റെ ശോഭയായിരുന്നു…….

അവളുടെ മുഖം കൈകുമ്പിളിലെടുത്ത് അവളുടെ ചുണ്ടുകൾ കവരുമ്പോൾ ഉള്ളിൽ നിറഞ്ഞു തൂകുന്ന സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു……………

ഗൗരിയും അവന്റെ സ്പർശനത്തിൽ ഒന്നു പിടഞ്ഞു….

കൊതിതീരാതെ പിന്നെയും പിന്നെയും അവളെ ചുംബിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…….

“എനിക്കറിയില്ല പറഞ്ഞുതരാൻ…….

എന്റെ സന്തോഷം എത്രത്തോളം ആണെന്ന്….

പ്രതീക്ഷിക്കാതെ എനിക്ക് നീ തന്ന സമ്മാനം എന്റെ ജീവനേക്കാൾ വിലയുള്ളതാണ്……

ഒരുപാട് നന്ദിയുണ്ട് ദേവീ…….എന്റെ ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ വന്നതിന്….

എന്റെ ജീവിതം മനോഹരമാക്കിയതിന്…….”

അവൻ പിന്നെയും അവളെ മുറുകെ പുണർന്നു…………………….

“എന്താ കണ്ണേട്ടാ കരയുന്നത്………

ഞാനല്ലേ കണ്ണേട്ടനോട് നന്ദി പറയേണ്ടത്……

എനിക്ക് ഒരു കുഞ്ഞ് ചെകുത്താനെ തന്നതിന്………”

ഗൗരി കുസൃതിയോടെ അവന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞത് കേട്ട് വീരഭദ്രൻ ചിരിച്ചു പോയി……

“ചെകുത്താൻ വേണ്ട പെണ്ണേ……

കുഞ്ഞുപാർവ്വതി മതിയെനിക്ക്……

പിന്നെ നാളെ കാർത്തുവിന്റെ വിവാഹനിശ്ചയമാണ്….

ഞാനതിന്റെ തിരക്കിലായിരിക്കും പഴയത് പോലെ ഓടിച്ചാടി നടക്കരുത്……

സമയത്തിന് ഭക്ഷണം കഴിക്കണം…… ഡോക്ടർ റസ്റ്റ് പറഞ്ഞത് ഓർമയുണ്ടല്ലോ……

നാളെ കഴിഞ്ഞാൽ ഞാൻ നിന്റെ അടുത്തിരുന്ന് നിന്നെ നോക്കിക്കോളാം…..കേട്ടോ……”

വീരഭദ്രന്റെ വാക്കുകളിൽ സ്നേഹത്തോടെയുള്ള ശാസനയായിരുന്നു……

“മ്……..ഇന്നിവിടെ നല്ല കുട്ടിയായിരിക്കാം

പക്ഷെ……. നാളെ ഞാൻ താഴെ വരും……

കാർത്തൂന്റെ നിശ്ചയം കാണാൻ………”

“സമ്മതിച്ചു പെണ്ണേ……… ഞാൻ പോയി വിഷ്ണൂനെ ഇങ്ങോട്ട് പറഞ്ഞു വിടാം…..

ഒറ്റയ്ക്ക് ഇരിക്കണ്ട……..”

ഗൗരി സമ്മതത്തോടെ തലയാട്ടി…

അവസാന ഭാഗം… വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

അവസാന ഭാഗം…….

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നാളെ കാർത്തൂന്റെ നിശ്ചയം കൂടാമേ…….

കുറച്ചേയുള്ളു വഴക്കു പറയരുത്……….

തീരക്കിലും നിങ്ങൾ കാത്തിരിക്കുമെന്ന ഓർമയിൽ പെട്ടെന്ന് എഴുതിയതാണ്…….

ബാക്കി നാളെ രാത്രി 8 മണിയ്ക്ക്….

പ്ലീസ് എനിക്ക് വേണ്ടി രണ്ട് വാക്ക്……

Leave a Reply

Your email address will not be published. Required fields are marked *