റിയൽ ലൗ (Real Love)

രചന : – P Sudhi‎

“ഹലോ… മനൂ അമ്മയാടാ… നീ ഈ ആഴ്ച്ച വീട്ടിലേക്ക് വരുന്നുണ്ടോ?? ”

” ഇല്ല അമ്മേ… ഇവിടെ ഒഫീസിൽ ഓഡിറ്റിങ്ങിന്റെ തിരക്കാണ്. ഞാൻ കല്യാണത്തിനു ഒരാഴ്ച മുന്നെ വന്നാൽ പോരെ അമ്മേ.. ”

“അല്ലടാ നീ ഇങ്ങു വാ.. ഒരു കാര്യം തീരുമാനിക്കാൻ ഉണ്ട്. അത്യാവശ്യമാണ്. ഫോണിൽ പറയാനുള്ളതല്ല…”

“എന്താണമ്മേ അച്ഛനെന്തെങ്കിലും അസുഖം?”

” ഏയ് അതൊന്നുമല്ലടാ.. നീ പറ്റുമെങ്കിൽ നാളെ തന്നെ എത്തണം.”

“ശെരി… നോക്കട്ടെ അമ്മേ ഞാൻ ബോസിനോടു ചോദിച്ചു നോക്കട്ടെ… ”

( ഒരു വിധത്തിൽ ലീവ് ഒപ്പിച്ച് മനു അടുത്ത ദിവസം ഉച്ചയോടെ വീട്ടിൽ എത്തി.)

“എന്താ അമ്മേ ഇത്ര അത്യാവശ്യം? അച്ഛൻ എന്തേ?”

” അച്ഛൻ ടൗൺ വരെ പോയിരിക്കുവാണ്… നിന്നോടൊരു അത്യാവശ്യ കാര്യം പറയാനാ വിളിപ്പിച്ചത്. നീ ആദ്യം കുളിച്ച് ഭക്ഷണം കിഴക്ക്… എറണാകുളത്തൂന്നു വന്നതല്ലേ..”

“അമ്മ ആദ്യം കാര്യം പറ… എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ അമ്മ വരാൻ പറയുല്ലാന്ന് എനിക്കറിയാം…”

” അത്… നീയുമായിട്ട് കല്യാണം ഉറപ്പിച്ച കുട്ടി ഇല്ലേ അവൾ ഇന്നലെ ഇവിടെ വന്നിരുന്നു… ”

“ആര് അശ്വതിയോ?… ”

” ഉം അതെ…?”

“എന്തിനാ അവർ ഇവിടെ വന്നത്? രണ്ടു ദിവസായിട്ട് അവളെ വിളിച്ചിട്ടും കിട്ടുന്നില്ലാരുന്നു.”

” അത്……. അവൾ വന്നത് നീയുമായുള്ള കല്യാണത്തിന് അവൾക്ക് താൽപര്യമില്ലാന്നു പറയാനാ…”

“എന്ത്.. അമ്മ എന്താണീ പറയുന്നത്…”

” അതേടാ…. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ കല്യാണത്തിന് സമ്മതിച്ചതെന്ന്… നീ വന്നിട്ട് അവളുടെ വീട്ടിൽ പോയി എല്ലാം പറഞ്ഞവസാനിപ്പിക്കാന്നു പറഞ്ഞിരിക്കുവാ നിന്റെ അച്ഛൻ”

“അവൾക്കങ്ങനെ ഒരിഷ്ടക്കുറവും ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല അമ്മേ… വിവാഹം ഉറപ്പിച്ചതുമുതൽ ഞങ്ങൾ ഫോണിൽ സംസാരിക്കാറുള്ളതാ… എന്നിട്ട് അവളെന്നോടൊന്നും പറഞ്ഞില്ലല്ലോ…”

” ഇപ്പോഴത്തേ പെമ്പിള്ളേരല്ലേ… ഇത്തിരി അഹങ്കാരം ഉണ്ടാകും….ഇനി വേറേ വല്ല ബന്ധവും ഉണ്ടോന്നും അറിയില്ല ”

” അങ്ങനെ പെട്ടെന്നു കല്യാണം വേണ്ടാന്നു വച്ചതിന്റെ കാരണം എന്തായാലും അവളിൽ നിന്ന് എനിക്കറിയണം… ഞാൻ അവളുടെ ഓഫീനിലേക്കു പോവാ…”

” അച്ഛൻ വന്നിട്ട് ഒരുമിച്ച് അവളുടെ വീട്ടിൽ പോയി സംസാരിക്കാടാ…”

” ഇല്ല അമ്മേ ഞാൻ ഇപ്പൊ തന്നെ അവൾടെ ഓഫീസിലോട്ട് പോകുവാ… ”

(മനു കാർ എടുത്ത് അശ്വതിയുടെ ഓഫീസിലേക്ക് തിരിച്ചു.. ഒരു മണിക്കൂർ യാത്രക്കു ശേഷം അവളുടെ ഓഫീസിൽ എത്തി.)

“എനിക്ക് അശ്വതിയെ ഒന്നു കാണണം” ( ഓഫീസ് റിസപ്ഷനിൽ മനു പറഞ്ഞു.)

“ഇവിടെ വെയ്റ്റ് ചെയ്യൂ പറയാം.”

(അഞ്ചു മിനിട്ടിനുള്ളിൽ അശ്വതി വിസിറ്റിങ് റൂമിൽ എത്തി)

“എന്താ അശ്വതി നിനക്കു പറ്റിയത്? നീ വീട്ടിൽ വന്ന് എന്തൊക്കെയാ പറഞ്ഞത്. ”

” പറഞ്ഞതു സത്യമാണ് എനിക്കീ ബന്ധത്തിനു താൽപര്യമില്ല…”

“താൽപര്യമില്ലെങ്കി നിനക്കിത് ആദ്യമേ പറഞ്ഞൂടാരുന്നോ.. ”

“എനിക്കിപ്പൊ പറയാനാ തോന്നിയത്. വല്ല നഷ്ടപരിഹാരോം വല്ലോം പറ തന്നേക്കാം.. ”

“അഹങ്കാരം പറയുന്നോടീ… (കൊടുത്തൂ കവിളത്ത് നല്ല ഒരെണ്ണം) നിന്റെ നക്കാപ്പിച്ച നിന്റെ മറ്റവനു കൊണ്ടു കൊടുക്ക്..”

( ദേഷ്യത്തോടെ മനു തിരിഞ്ഞു നടന്നു… കാറിൽ കയറി… കുറച്ചു ദൂരം എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്)

“ഹലോ മനു അല്ലേ ?”

“അതെ..ആരാ ?”

” ഞാൻ അശ്വതിയുടെ കൂടെ വർക്ക് ചെയ്യുന്നതാ… പേര് നിത്യ.. ഓസിൽ ഇപ്പൊ നടന്നതൊക്കെ അശ്വതി എന്നോ പറഞ്ഞു. അതു കൊണ്ടാ വിളിച്ചത്”

” ഉം എന്താ കാര്യം. അവളെ കുറിച്ചാണെങ്കിൽ എനിക്ക് കൾക്കണ്ട..” “കേൾക്കണം..അവളറിയാതെയാ ഞാൻ വിളിക്കുന്നത്. മനു അറിയരുതെന്ന് അവൾ പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടും ഞാൻ ഇതു പറയുന്നത് അവളെ മനു തെറ്റിധരിക്കരുതെന്ന് എനിക്ക് നിർബന്ധമുള്ളതുകൊണ്ടാണ്.. ”

” പറയാനുള്ളത് എന്താന്നു വച്ചാൽ പെട്ടെന്ന് പറ”

” ഇടയ്ക്ക് ശ്വാസതടസം ഉണ്ടെന്ന് അശ്വതി പറയുമായിരുന്നു.. അവളതു സീരിയസ് ആയിട്ട് എടുത്തും ഇല്ല. കഴിഞ്ഞ രണ്ടാഴ്ചക്ക് മുൻപ് ഒരു ദിവസം ശ്വാസതടസവും ചുമയും അസഹ്യമായപ്പൊൾ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു.. അവിടെ ഡോക്ടറെ കണ്ടു .ഡോക്ടർ ഒരു സംശയം പറഞ്ഞതുകൊണ്ട് വിശദമായ സ്കാനിങ്ങും മറ്റും നടത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് അതിന്റെ റിസൽട്ട് വന്നത്..”

” ഉം എന്നിട്ട് ”

” റിസൾട്ട് പരിശോധിച്ച ഡോകടർ പറഞ്ഞത് അവൾ ഇനി അധികം നാൾ ഉണ്ടാവില്ല എന്നാണ്. ”

” എന്ത്?…….”

“അതെ മനു അവൾ ഇന്നൊരു ക്യാൻസർ പേഷ്യന്റ് ആണ്… ശ്വാസകോശത്തിലാണ് ക്യാൻസർ.. ശെരിക്കും അപകട കാരിയായ തരം ക്യാൻസർ.. ഇതിപ്പൊ അതിന്റെ രണ്ടാം സ്റ്റേജ് ആണ്… ഭേദമാകാൻ വളരെ കുറച്ച് ചാൻസേ ഡോക്ടർ പറയുന്നള്ളു… ”

“പിന്നെന്തിനാ അവൾ എന്നോടിതു മറച്ചു വച്ചത്..”

“മനുവിനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ട്.. ദിവസങ്ങളെണ്ണി കഴിയുന്ന അവളെ മനു വിവാഹം ചെയ്താൽ മനുവിന്റെ നല്ലൊരു ജീവിതം ഇല്ലാതാകും എന്നവൾക്ക് തോന്നി… കുറച്ചു നാളത്തെ പരിചയമേ ഉള്ളുവെങ്കിലും മനുവിനെ അവൾക്ക് അറിയാം…ഇതറിഞ്ഞാലും മനു അവളോടുള്ള ഇഷ്ടം കൊണ്ട് ഈ ബന്ധത്തിൽ നിന്നു ഒരിക്കലും പിൻമാറില്ലെന്ന് അവൾക്കറിയാമായിരുന്നു… അവളെ മനു വെറുക്കാൻ വേണ്ടിയാണ് അവൾ അങ്ങനെ ഓഫീസിൽ വച്ച് പെരുമാറിയതും…”

(ഇതൊക്കെ കേട്ട മനു നിയന്ത്രണം വിട്ടു കരഞ്ഞു പോയി…. വണ്ടി തിരിച്ച് അശ്വതിയുടെ ഓഫീസിൽ എത്തി… കരഞ്ഞുകൊണ്ട് അശ്വതി അപ്പോഴും വിസിറ്റിങ് റൂമിൽ ഉണ്ടായിരുന്നു.. ഓടിച്ചെന്ന് മനു അശ്വതിയെ വാരിപ്പുണർന്നു.. )

“ദൈവം നിനക്ക് ഇനി എത്ര ആയൂസ് തരും എന്നെനിക്കറിയില്ല…. അതെത്രയായാലും അത്രയും നാൾ നീ എന്നോടൊപ്പം വേണം… എനിക്ക് വേണം നിന്നെ… ഈ ലോകത്തെവിടെയും കൊണ്ടുപോയി ഞാൻ നിന്നെ ചികിത്സിക്കും.. അതിപ്പൊ എത്ര രൂപ ചെലവായാലും… എന്നിട്ടും ഈശ്വരൻ എന്നോട് കരുണ കാണിക്കാതെ നിന്നെ എന്നിൽ നിന്നും പറിച്ചെടുത്താലും നിന്നോടൊപ്പമുള്ള ഓർമകൾ മാത്രം മാത്രം മതി എനിക്ക് ജീവിക്കാൻ… അതു മാത്രം…”

“മനൂ അത്…”

“ഒന്നും പറയണ്ട.. പിന്നെ അടുത്ത മാസമാ നമ്മുടെ കല്യാണം.. റെഡിയായി ഇരുന്നോ നീ…”

(കണ്ണീരിന്റെ ഉപ്പുള്ള താൻ തല്ലിയ ആ കവിളിൽ ഒരു സ്നേഹ ചുമ്പനം നല്കി യാത്ര പറഞ്ഞ് മനു തിരിഞ്ഞു നടന്നു.. )

രചന : – P Sudhi‎

Leave a Reply

Your email address will not be published. Required fields are marked *