നിനവറിയാതെ Part 18

പതിനെയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

Part 18

ഒരു ശുഭ വാർത്തക്കായി പ്രാർത്ഥിക്കാം..

” മാധു…അച്ഛൻ പോയോ ? ”

” പോയല്ലോ .. ഇറങ്ങിയെ ഒള്ളൂ..അമ്മ എന്തെയ് ചോദിച്ചേ ? ”

” നേരത്തെ പോകണന്ന് പറഞ്ഞു എണീറ്റതാ… ഞാൻ കിച്ചനിൽ തിരക്കിൽ ആയകൊണ്ട് പിന്നെ ശ്രദ്ധിച്ചുവില്ല…”

ഇപ്പോൾ പോയതെ ഒള്ളു..

കാപ്പി കുടിക്കാതെ പോയല്ലോ…

അച്ഛൻ പുറത്തുന്നു കഴിച്ചോളും.. അത് ഓർത്തു bp കൂട്ടേണ്ട..

” നിന്റെ മുഖം ഒക്കെ വാടി ഇരിക്കുന്നല്ലോ. എന്താടാ മാധു.. അവിടെ പോയി ഭക്ഷണം ഒന്നും കഴിച്ചുകാണില്ല..”

“എന്റമ്മേ .. അമ്മക്ക് സ്നേഹം കൊണ്ട് തോന്നുന്നതാ..എനിക്ക് ഒന്നുമില്ല..”

“അതൊന്നുമല്ല… എന്തോ ഒരു സങ്കടം മനസ്സിൽ കടന്ന് കൂടിയിട്ടുണ്ട്.. നിന്റെ മുഖം കണ്ടാൽ എനിക്കറിയാം.. വേദു ആയിട്ട് വഴക്കിട്ടോ…? ”

“ഇല്ലമ്മാ..അമ്മ ഇങ്ങനെ question ചെയ്യാതെ പോയി ബ്രേക്ഫാസ്റ്റ് എടുത്തു വയ്ക്ക് ഞാൻ പോയി വേദുവിനെ വിളിച്ചിട്ട് വരാം..”

“അതിന് വേദു ഇവിടെ ഇല്ലല്ലോ …”

“ഇല്ലേ …എവിടെ പോയി ?”

“അമ്പലത്തിൽ പോയി.. …”

“തനിച്ചാണോ ,അതോ അവരുണ്ടോ ? ”

” ഇല്ല ..വേദു ഒറ്റക്കാ പോയത് ..”

” എന്നിട്ട് എന്നേ വിളിക്കാതെ പോയല്ലോ ”

“നിന്നോട് പറഞ്ഞില്ലേ ..? ”

“ഇല്ല.. പറയാതെ പോകുന്നതല്ല. ഇന്ന് എന്തു പറ്റിയോ …”

“ഉറക്കം ആയ കൊണ്ട് ശല്യപ്പെടുത്താതെ പോയതാവും.. ഇനി അതിന്റെ പേരിൽ രണ്ടും കൂടെ തർക്കിക്കാൻ നിക്കരുത് …”

” ഉറക്കം.. അതൊക്കെ എപ്പോഴെ നഷ്ട്ടപ്പെട്ടു.. അവൾ പറയാതെ പോയതോന്നുമല്ല ഇപ്പോൾ എന്റെ പ്രശ്നം . ( ആത്മ )”

“എടാ മാധു ..മാധു..”

“അമ്മ വിളിച്ചോ ?”

“നിന്ന് സ്വപ്നം കാണാതെ വേദുവിനെ കൂട്ടിയിട്ട് വാ..”

“പറയാതെ പോയതല്ലേ.. തന്നെ വന്നോളും..”

“എന്താ മാധു ഇങ്ങനെ സംസാരിക്കുന്നെ .. മോൻ പോയി കൊണ്ട് വാ.. നടന്ന് വരുമ്പോൾ കുറെ സമായമാകും ..”

“മ്.. ഞാൻ പോയി കൊണ്ടുവരാം..”

പോകാൻ മടികാണിച്ചത് ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല അമ്മാ , ഒരുപാട് ഇഷ്ട്ടമായതുകൊണ്ടാ.. ആ മുഖത്ത് നോക്കി കള്ളം പറയാനും കരയാതെ പിടിച്ചു നിൽക്കാനും എനിക്കാവില്ല.. എത്ര പെട്ടെന്നാണ് ഓരോരുത്തരുടെയും ജീവിതം മാറി മറിയുന്നത്.. ഇപ്പോൾ ഞങ്ങളുടെയും ജീവിതത്തിൽ സങ്കടം അഥിതിയായി എത്തിയിരിക്കുന്നു. “Nothing is permenant ” എത്ര correct ആണ്.. പെട്ടെന്നല്ലേ സന്തോഷം ഇല്ലാതായത്. സന്തോഷം നഷ്ട്ടപ്പെട്ട പോലെ ഈ സങ്കടവും പെട്ടെന്ന് ഇല്ലാതായിരുന്നെങ്കിൽ..

” മാധു നീ പോയില്ലേ ?”

” പോകുവാ ”

*******

” ഏയ്‌..വേദിക ..”

” ആ സച്ചി..”

“ഇത് എന്താടോ ഒറ്റക്ക് .. വാനരപ്പടയുമില്ല ബോഡി ഗാർഡുമില്ല..”

” ബോഡി ഗാർഡ് ആരാ”

“വേറെ ആര് തന്റെ ഏട്ടൻ മാധു..”

“ഞാൻ മാധുവിനോട് പറഞ്ഞേക്കാട്ടോ..”

“ചതിക്കല്ലേ ..” പതിവില്ലാതെ ഒറ്റയ്ക്ക് ?

” അമ്പലത്തിൽ പോയതാ.. പിന്നെ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി.. സ്വന്തമെന്നു കരുതുന്നവർ എപ്പോഴും കൂടെ ഉണ്ടാവണമെന്നില്ലല്ലോ. അതുകൊണ്ട് ഇന്ന് ഒറ്റക്ക് പോന്നു.. ”

Plzz.. രാവിലെ തന്നെ എന്റെ കിളിയെ പറത്തി വിടാൻ ആണോ ഉദേശം..

” ഞാൻ അതിന് എന്ത് ചെയ്തു ?”

ഇപ്പോൾ പറഞ്ഞില്ലേ ഇതൊക്കെ തന്നെ.. എനിക്ക് ഒന്നും മനസ്സിലായില്ല.

“സച്ചി അത്രക്ക് മണ്ടൻ ആയിരുന്നോ ?”

മ് 🤨?

“ചുമ്മാ.. ജോക്കിങ് ”

ചുമ്മാ ജോഗിംങോ ?കാര്യമായി ചെയ്യടോ ഈ തടി കുറയട്ടെ..

” വേണ്ട… കളിക്കല്ലേ…”

ഞാനും ചുമ്മാ ജോക്കിങ്..

“ഒരു വല്ല്യ തമാശക്കാരൻ ”

Thanks..

” അല്ല ഇയാള് രാവിലെ എവിടെ പോയതാ ?”

അതൊക്കെ ഉണ്ട്..

“സത്യം പറ സച്ചി ..something fishy ..”

” ആണോ എങ്കിൽ ..”

” എങ്കിൽ പറയുന്നില്ല ”

“മര്യാദക്ക് പറഞ്ഞോ .”

ഭീഷണി ആണോ ? നന്നായി തിളക്കുന്നുണ്ടല്ലോ

“വാങ്ങി വച്ചു.. ഇനി പറയാല്ലോ”

ഒരു കല്യാണം മുടക്കാൻ പോയതാ..

” What എന്താ.. പറ .ൻ.ഞെ.”

തനിക്ക് ചെവി കേൾക്കില്ലേ.. കല്യാണം മുടക്കാൻ ..

” കല്യാണം മുടക്കിയിട്ട് നിന്ന് പറയുന്ന കേട്ടോ.. എന്താ ഒരു സന്തോഷം?”

സന്തോഷിക്കാതെ… പിന്നെ കരയാൻ മുടങ്ങിയത് എന്റെ കല്യാണം ഒന്നുമല്ലല്ലോ

“ഇയാള് വെറുതെ ഒരു കല്യാണം മുടക്കില്ലെന്നു അറിയാം.. എന്തെങ്കിലും കാരണവും കാണും.. എന്നാലും ഇത്‌ മോശമല്ലേ ”

ഒരു നല്ല കാര്യത്തിന് വേണ്ടി ചെറിയ തെറ്റുകൾ ഒക്കെ ആവാം..

“എന്നാരു പറഞ്ഞു ”

ഞാൻ ഇപ്പോൾ പറഞ്ഞില്ലേ ..അത് മതി..

“ഇത്ര രാവിലെ എങ്ങനെ കല്യാണം മുടക്കി ”

മുഖുർത്ഥം നോക്കി ചെയ്യാൻ കല്യാണം നടത്താനല്ല പോയത് , മുടക്കാനാ.. അതിന് സമയവും കാലവും നോക്കേണ്ട.. കുറച് ധൈര്യം മതി

“ഇയാൾക്ക് ഇത്തിരി ധൈര്യം കൂടുതൽ അല്ലേ.. അടി പിന്നാലെ വരുന്നുണ്ടോന്ന് സൂക്ഷിച്ചോ ..”

ധൈര്യം കൂടുതൽ ആണോ എന്നാൽ ഇനി മരുന്നു നിർത്താം?പിന്നെ അടി വന്നാൽ പറ്റുന്ന പോലെ കൊടുക്കും കിട്ടുന്നത് വാങ്ങും.

“പിന്നെ ആമരുന്ന് എനിക്കു തന്നാൽ മതിയെ ”

ഏതു മരുന്ന്?

മറ്റേ ഇപ്പോൾ പറഞ്ഞില്ലേ ധൈര്യത്തിനുള്ള മരുന്ന്..

ഓ.. ലത്..അത് അങ്ങനെ കാണുന്നവർക്ക് ഒന്നും കൊടുക്കാൻ പറ്റില്ല..

അതേ ഇല്ലാത്ത സാധനം കൊടുക്കാൻ പറ്റില്ലല്ലോ..

താൻ വീട്ടിലേക്ക് അല്ലേ ഞാൻ ഡ്രോപ് ചെയ്യാം..

“എനിക്കും കൂടി വരുന്ന അടി വാങ്ങി തരാൻ ആയിരിക്കും.. ഞാൻ നടന്ന് പൊക്കോളാവേ.”

വാടോ ..

“ഈ കുതിര വണ്ടിയിലോ ?”

കുതിരയോ ..എന്നെ എന്തുവേണേൽ പറഞ്ഞോ.. പാവം എന്റെ ഡ്യൂക്കിനെ ഒന്നും പറയരുത് ..നിങ്ങൾ പെണ്കുട്ടികൾക്ക് ബുള്ളറ്റ് ആണല്ലോ ഇഷ്ട്ടം..

“എന്നാരു പറഞ്ഞു.. എനിക്ക് ബൈക്കെ ഇഷ്ട്ടവല്ല.. അതൊക്കെ car..ഓടിക്കാൻ തന്നെ എന്താ സുഖം..”

വണ്ടിയുടെ പേരിൽ തർക്കിക്കാൻ തുടങ്ങിയാൽ ഇത്‌ഇവിടെ നിൽക്കില്ല ..അത് കൊണ്ട് കയറ്..

“ഓടിക്കാൻ ഒക്കെ അറിയാല്ലോ അല്ലേ ?”

എവിടുന്ന്.. ഇങ്ങനെയല്ലേ പടിക്കുന്നെ ..സൂക്ഷിച്ചു ഇരുന്നോണേ

“സച്ചി..”

പേടിയുണ്ടോ ?

“ചെറുതായി.. സച്ചി അല്ലേ ഓടിക്കുന്നെ ..”

എന്നാൽ ഒരു 150 ഇൽ പിടിച്ച് തുടങ്ങാല്ലേ..

“സന്തോഷം .. പിന്നെ തന്നെ കാണേണ്ടല്ലോ”

അതെന്താ ?

“ഞാൻ സ്വർഗ്ഗത്തിലേക്കും താൻ നരകത്തിലേക്കും പോകും.. പിന്നെ കാണാൻ പറ്റില്ലല്ലോ ..”

“ഇയാളിതൊക്കെ വിശ്വസിക്കുന്നുണ്ടോ ?”

“എന്ത്”

“സ്വർഗ്ഗവും നരഗകവും ഉണ്ടെന്ന്..”

“ഉണ്ടല്ലോ.. ഈ ഭൂമിയിൽ തന്നെ.. പിന്നെ എന്തിനാ നമ്മൾ വേറെ തിരഞ്ഞു പോകുന്നേ…”

“അത്‌ പോയിന്റ്..”

“സഖാവിന് എന്ത് തോന്നുന്നു ?”

“No idea..”

” എടാ സച്ചി ആരാ ഇത് ? ” ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ ബൈക്ക് സ്ലോ ചെയ്തു ചോദിച്ചു..

” നിനക്ക് കണ്ടിട്ട് എന്ത് തോന്നി ”

” അങ്ങനെ ചോദിച്ചാൽ”

എന്നാൽ ഞാൻ തന്നെ പറയാം.. ഇത്‌ എന്റെ കാമുകി വേദിക.. നമ്മുടെ മാധുവിന്റെ sister..വേറെ എന്തെങ്കിലും അറിയണോ നിനക്ക് ”

” എടാ വണ്ടി എടുത്തോണ്ട് പോടാ.. അല്ലെങ്കിൽ നമ്മളെ എടുക്കാൻ ആംബുലൻസ് വേണ്ടി വരും ”

” സച്ചി അവരുടെ പോക്ക് കണ്ടോ ? പാവങ്ങൾ വിരണ്ടോടി .. ഒരു പഞ്ച് ഡയലോഗ് കൂടെ ആവാം ആയിരുന്നു.. ”

” അതിന് താൻ എന്റെ girl frnd ഒന്നും അല്ലല്ലോ.. വേദിക.. എഡോ ..sorry..തനിക്ക് ഫീൽ ആയോ ? ”

മനസ്സ് മരവിച്ചവർക്ക് എന്ത് ഫീലിംഗ്‌സ്..

എന്നാലും ഒരു sorry ഇരിക്കട്ടെ..

വരവ് വച്ചു..

OK. madam..

“അതേ സച്ചി , രുദ്ര വിളിച്ചോ ? ”

“വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക്..”

“എന്തിനാ സഖാവേ ഈ പ്രഹസനം .നിങ്ങൾ set ആകുന്ന് ഉറപ്പാണ്..”

“മിണ്ടാതെ ഇരിക്കുന്നോ അതോ തന്നെ ഇവിടെ ഇറക്കി വിടണോ ”

“വിട്ടോ ..ഞാൻ നടന്നു പൊക്കോളം..”

“വീട് എത്തിയതിന്റെ അഹങ്കാരം ഒന്നും ഇല്ലല്ലോ..”

“ചുമ്മാ.. ഒരു രസം.”.

“മാധു കീ ഒക്കെ കറക്കി വരുന്നുണ്ടല്ലോ.. തന്നെ പിക് ചെയ്യാൻ ഉള്ള വരവായിരിക്കും..”

“Horn അടിക്ക്.. നമ്മൾ വന്നത് അറിഞ്ഞില്ല..”

“ചാടല്ലേ.. ഞാൻ നിർത്തിയിട്ടു ഇറങ്..”

“ഏട്ടാ ഇത്‌എവിടെ പോകുവാ ?”

“സച്ചി നിനക്കിതിനെ എവിടുന്ന് കിട്ടി..”

“നടന്ന് വരുന്ന വഴി..”

“സച്ചി മോൻ എന്താ അവിടെ നിക്കുന്നെ അകത്തേക്ക് വാ.. കാപ്പി കുടിച്ചിട്ട് പോകാം..”

“ഇല്ല ആന്റി പോയിട്ട് കുറച്ചു പണി ഉണ്ട്..”

“പണി കൊടുക്കാൻ ഉണ്ടെന്ന് പറ..”

“ഞാൻ പോകുവാണേ..”

“കഴിച്ചിട്ട് പോടാ..”

“വേണ്ട.. മാധു വൈകിട്ട് ക്ലബിൽ കാണാം..”

“OK ടാ..”

വേദു പോയി കാലും കയ്യും എല്ലാം കഴുകി വന്നു..

മാധു..എന്താ ഇവിടെ പഴം വഴങ്ങിയത് പോലെ നിൽക്കുന്നെ ..

എന്താ വേദുട്ടി…. മോള് എന്തെങ്കിലും ഇപ്പോൾ പാറഞ്ഞോ ?

എന്റെ ഏട്ടൻ എന്നോട് ഒന്നും മറച്ചു വയ്ക്കാറില്ലായിരുന്നു..

വേദുട്ടി..ഞാൻ..

ഏട്ടാ ഞാൻ പറയട്ടെ… ഏട്ടൻ എന്നോട് എന്തെങ്കിലും മറക്കുന്നുണ്ടെങ്കിൽ അത്‌ എന്നോടുള്ള ഇഷ്ട്ടകൂടുതൽ കൊണ്ടാണെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം .. അതിൽ ഒന്നും എനിക്ക് ഒരു സങ്കടവുമില്ല… പക്ഷേ ഏട്ടന്റെ ഈ മുഖം കാണുമ്പോൾ. എനിക്ക് വേണ്ടി ഏട്ടൻ ചിരിക്കില്ലേ . പോയി ഫ്രഷ് ആയിട്ടുവാ.. നമുക്ക് ഒരുമിച്ച് brk fast കഴിക്കാം .

OK..

എന്നാൽ എന്റെ ഏട്ടൻ വേഗം പോയി ഫ്രഷ് ആയി വാ ..എനിക്ക് നല്ല വിശപ്പുണ്ട് .

അമ്മാ..അമ്മാ..

എന്താ വേദു കൊച്ചു കുട്ടികളെ പോലെ കിടന്നു കൂവുന്നെ.. മറ്റൊരു വീട്ടിൽ പോകേണ്ടതാ..

പോകുന്നതിൽ കുഴപ്പം ഒന്നുമില്ല.. പക്ഷെ എത്ര ദിവസം നിക്കുമെന്ന് അറിയില്ല..

അത് നല്ല അടിയുടെ കുറവാ..ഏട്ടനും അച്ഛനും കൂടി സ്നേഹിച്ചു വഷളാക്കി..

എന്റെ അമ്മു.. ഞാൻ നല്ല കുട്ടി അല്ലെ.

വേറെ ആരും ഇല്ലെകിൽ..

😏😏😏..അമ്മക്ക് കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്..

വേദു നിന്നെ ഞാൻ..

ഓ ഏട്ടൻ വന്നോ..അല്ലെങ്കിൽ അമ്മ ഇപ്പോൾ എന്റെ ചെ.. ഞാൻ അമ്മയുടെ കയ്യിന്ന് വാങ്ങിയേനെ..

മാധുവും തന്റെ സങ്കടം എല്ലാം മറന്ന് അവളുടെ ഒപ്പം കൂടി..

” ഇന്നും ദോശ ആണോ ?”

വേണേൽ കഴിച്ചാൽ മതി..

കേട്ടോ ഏട്ടാ.. ഈ അമ്മക്ക് എന്നോട് ഒരു ഇഷ്ടട്ടവുമില്ല..

എന്നാൽ ഈ പുട്ട് ഞാൻ എടുത്തോട്ടെ ?

പകുതി തരാം.. എനിക്ക് അറിയാം എന്റെ അമ്മുസ് പാവം ആന്ന്..

” പലതരം ഓന്തിനെ കണ്ടിട്ടുണ്ട് ..ഇതു പോലെ ഒരെണ്ണം ആദ്യമാ..” (അമ്മ )

സോറി അമ്മുസ്.. ക്ഷമിക്ക്..

അവളുടെ ചെവിയിൽ നുള്ളിയിട്ട് അമ്മയും അവരുടെ ഒപ്പം ഇരുന്നു..

********

യദു ബാഗ് പാക്ക് ചെയ്യ് നമ്മൾ ഇന്ന് തന്നെ പോകുന്നു ..

എന്താ ഏട്ടാ പെട്ടെന്ന്.. ഏട്ടന്റെ മുഖത്ത് എന്തോ ടെൻഷൻ ഉള്ളത്‌പോലെ

അങ്ങനെ ഒന്നുമില്ല.. നിനക്ക് തോന്നുന്നതാവും.

ബാഗ് പാക്ക് ചെയ്യ്..നമുക്ക് പോകാം..

ഏട്ടാ.. ഞാൻ അങ്ങനെ പറഞ്ഞത് ഏട്ടനെ hurt ചെയ്തോ ..സോറി ഏട്ടാ..

അതൊന്നും അല്ലടാ..

പിന്നെ എന്താ.. എട്ടൻ ആദ്യം കാര്യം പറയ്യു.. എന്നിട്ട് ബാഗ് പാക്ക് ചെയ്യാം..എന്തോ ഉണ്ട് എനിക്കറിയാം.. പറയ്യ്‌ ഏട്ടാ ?

തുടരും..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *