നന്ദന്റെ പൂർണിമ

രചന: Arya Malootty

ഫോണിലെ നിലയ്ക്കാത്ത ശബ്ദം കേട്ട് പൂർണിമ ഫോൺ എടുത്തു നോക്കി…. വീണ്ടും അതെ നമ്പറിൽ നിന്നുതന്നെ .. മടിച്ചു മടിച്ചു അവൾ ഫോൺ എടുത്തു…

“ഹലോ ”

“സുഖമാണോ ”

ആ ശബ്ദം കേട്ടതും പൂർണിമ ഫോണിലേയ്ക്ക് വീണ്ടും വീണ്ടും നോക്കി….

“നന്ദേട്ടൻ ”

“അപ്പോ താൻ എന്നെ മറന്നിട്ടില്ല…. അല്ലെടോ ….. ”

‘”ഞാനോ ”

ഒരുപാട് സ്നേഹിച്ചിട്ടും മനസ്സ് നീറുന്ന വേദനയിലും … വിട്ടു കൊടുത്തതാ…. ഇഷ്ടമില്ലാഞ്ഞിട്ടു അല്ല… ഒരുപാട് ഒരുപാട് ഇഷ്ടമായിട്ടാണ്… പൂർണിമയുടെ കണ്ണുകൾ നിറഞ്ഞു…

“ഹലോ ”

നന്ദന്റെ വാക്കുകൾ അവളെ ഓർമയിൽ നിന്നും ഉണർത്തി…

“”കേൾക്കുന്നുണ്ട് നന്ദേട്ടൻ പറഞ്ഞോ….. ”

“”ഞാൻ എന്തു പറയാനാ…. താൻ പറ തനിയ്ക്കല്ലെടോ വിശേഷം…. “”

“ഒരു കല്യാണം ഒക്കെ ആകുമ്പോൾ എങ്കിലും ഒന്ന് വിളിയ്ക്കാമായിരുന്നു… ”

“നന്ദേട്ടൻ എങ്ങനെ അറിഞ്ഞു… ”

“താൻ പറഞ്ഞില്ലെങ്കിലും ഞാൻ അറിഞ്ഞു…. പിന്നെ തന്റെ അച്ചനോട് പറയണം കല്യണത്തിനു ഒരില കൂടുതൽ ഇടാൻ… വിളിച്ചില്ലെങ്കിലും ഞാൻ വരും….. ” തന്റെ കല്യാണത്തിന് . “”

നന്ദേട്ടന്റെ വാക്കുകൾ അവളിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം കൂടിയതുകൊണ്ടാവാം…. ആ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകി….

തിരിച്ചു ഒന്ന് മൂളിയത് അല്ലാതെ പൂർണിമ ഒന്നും മിണ്ടിയതില്ല….

“”കല്യാണപെണ്ണ് അല്ലെ… തിരക്ക് കാണും….. ഞാനായിട്ട് തന്നെ ശല്യം ചെയ്യുന്നില്ല…. നാളെ നമുക്ക് നേരിൽ കാണാം ” അവളുടെ മറുപടിയ്‌ക്കു കാത്തുനില്കാതെ നന്ദൻ കാൾ കട്ട്‌ ചെയ്തു…

ഫോൺ കട്ട്‌ ആയതും പൂർണിമ കട്ടിലിലേയ്ക്ക് ഇരുന്നു…

“നന്ദേട്ടൻ……..”

ഈ ശബ്ദം ഒന്ന് കേൾക്കാനായി ഒരുപാട്…..കാത്തിരുന്നിട്ടുണ്ട്.. . പക്ഷെ… ഇന്ന് ആ ശബ്ദം കേട്ടിട്ടും ഒന്നും മിണ്ടാതെ നിൽക്കാനേ തനിക്കായുള്ളു…

കോളേജിൽ പഠിയ്ക്കുന്ന സമയം മുതൽ നന്ദേട്ടനെ അറിയാം…. തന്റെ സീനിയർ ആയിരുന്നു… കോളേജിൽ തന്നെ സൂപ്പർ ഹീറോ… ഒരുപാട് പെൺകുട്ടികൾ പുറകെ നടന്നിട്ടും ആരെയും തിരിഞ്ഞു പോലും നോക്കിയിട്ട് ഇല്ല…. പക്ഷെ തന്നോട് എന്തോ ഒരു അടുപ്പം കാണിയ്ക്കുന്നതായ് തോന്നിയിട്ട് ഉണ്ട്… നന്ദേട്ടനോട് അധികം സംസാരിച്ചിട്ട്കൂടിയല്ല…. പക്ഷെ ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു… പലവട്ടം അത് പറയാതെ പറഞ്ഞു……. എനിക്ക് ആ മുഖത്തു നോക്കാൻ പോലും പേടിയായിരുന്നു… എന്റെ ഏത് ആവശ്യത്തിനും മുന്നിൽ തന്നെ കാണും… ഞാൻ പറയാതെ തന്നെ.. ആരും കാണാതെ ഒരുപാട് വട്ടം ആ മുഖം നോക്കി നിന്നിട്ടുണ്ട്…. ആ മുഖത്തു വിരിയുന്ന ചിരിയിൽ സ്വയം മറന്നു നിന്നിട്ടുണ്ട്…

പക്ഷെ

എന്റെ ചിരിയ്ക്ക് അധികം ആയുസ്സ് ഇല്ലായിരുന്നു.. എന്റെ കോളജ്മേറ്റ്‌ ആയിരുന്ന ഋതു ഒരിയ്ക്കൽ എന്നോട് പറഞ്ഞു… അവൾക്ക് നന്ദേട്ടനെ ഇഷ്ടം ആണെന്ന്, തിരിച്ചും ആ ഇഷ്ടം നന്ദേട്ടന് ഉണ്ടെന്ന്…. അതുകൊണ്ട് ആണ് അവളെ എപ്പോളും ശ്രെധിയ്ക്കുന്നത് എന്ന്….. അവൾ പറഞ്ഞത് ശെരിയാവും… കാരണം ഞാനും അവളും എപ്പോളും ഓർമിച്ചു ആയിരുന്നു…. തന്നെയാണ് നന്ദേട്ടൻ സ്നേഹിച്ചത് എന്ന് വിശ്വസിച്ച ഞാനാണ് മണ്ടി…….

അവളുടെ സ്നേഹത്തിനു മുന്നിൽ തോൽക്കേണ്ടി വന്നു.അല്ല മനഃപൂർവം എന്റെ ഇഷ്ടത്തെ മറച്ചു വെയ്ച്ചു..

താനായിട്ട് അവർക്കിടയിൽ ഒരു കുഴപ്പവും ഉണ്ടാക്കില്ല…. അവിടെ നിന്നും .. നടന്നു അകന്നപ്പോൾ സ്വന്തം മനസിന്റെ ഇഷ്ടത്തെ കൂടി സ്വയം കുഴിച്ചു മൂടി… പിന്നീട് പലപ്പോഴും നന്ദേട്ടനെ കണ്ടപ്പോൾ ഒഴിഞ്ഞു മാറി.. കോളേജ് കഴിഞ്ഞു ഒരിയ്ക്കലും നന്ദേട്ടനെ കണ്ടിട്ടില്ല… മിണ്ടിയിട്ടില്ല…

ഒരിയ്ക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ… അത് താൻ മറ്റൊരാളുടെ സ്വന്തം ആകുന്ന അന്ന് തന്നെ ആകുമ്പോൾ….

റൂമിന് പുറത്തു ആരുടെ ഒക്കെയോ കാൽപെരുമാറ്റം കേട്ട്… പൂർണിമ കണ്ണുകൾ തുടച്ചു… എഴുനേറ്റു…

കല്യാണ തിരക്കുകൾ തകൃതിയായി നടക്കുന്നു.. അപ്പോളും പൂർണിമയുടെ മനസ്സിൽ നന്ദേട്ടന്റെ വാക്കുകൾ മുഴങ്ങികൊണ്ട് ഇരുന്നു.

കല്യാണപന്തലിലേയ്ക്ക് പൂർണിമ കാലെടുത്തു വെച്ചപ്പോൾ അവളുടെ മനസ് നീറി . .. അച്ചന്റെ നിർബന്ധത്തിനു വേണ്ടി ഇഷ്ടം ഇല്ലാതെ ആളെ അച്ഛന് വേണ്ടി സ്വീകരിക്കേണ്ടി വന്ന നശിച്ച നിമിഷണത്തെ ഓർത്തു…

അച്ചനോടുള്ള ദേഷ്യത്തിന് ചെറുക്കന്റെ ഫോട്ടോ പോലും നോക്കിയിട്ട് ഇല്ല.. . . .. . കതിർമണ്ഡപത്തിൽ ഇരിക്കുമ്പോളും അവളുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു….

നാദസ്വരമേളം മുഴങ്ങി… മഞ്ഞചരടിൽ കോർത്ത താലി കഴുത്തിൽ കയറിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു… ഏറ്റവും കൂടുതൽ സന്തോഷിയ്ക്കണ്ട നിമിഷത്തിൽ താനിന്നു സങ്കടപെടുന്നു…

“ഇപ്പോൾ എങ്കിലും എന്റെ മുഖത്തു നോക്കെടോ ‘”

ആ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു അടുത്ത ഇരിയ്ക്കുന്ന ആളെ ശ്രെദ്ധിച്ചു….

” നന്ദേട്ടൻ “”

സന്തോഷം കൊണ്ട് ആ കണ്ണുകൾ വിടർന്നു….

നിന്റെ ഇഷ്ടത്തെ മനസിലാക്കാൻ ഈ കണ്ണുകൾ തന്നെ ധാരാളം… അവിടെ ഞാൻ നിറഞ്ഞു നില്പുണ്ടായിരുന്നു….

. (മനസ്സിൽ തോന്നിയ വരികൾ കുറിച്ചു എന്ന് മാത്രം… എത്രത്തോളം ശെരിയായി എന്ന് അറിയില്ല )

രചന: Arya Malootty

Leave a Reply

Your email address will not be published. Required fields are marked *