പരിഗണന

രചന: സിന്ധു ആർ

അലാറം അടിക്കുന്നെ കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. എന്റെ പറച്ചിൽ കേട്ടാൽ തോന്നും വെളുപ്പാൻ കാലത്ത് എണീക്കാൻ വല്ലോം ആകും ഞാൻ അലാറം സെറ്റ് ചെയ്‌തെന്നു. എന്നാൽ അല്ല രാത്രി ഉറക്കമില്ലാതെ കിടന്നു നേരം വെളുക്കാറാകുമ്പാഴാണു ഒന്നുറ ങ്ങിത്. അന്നപ്പോ ഉറങ്ങിപോയാൽ അറിയില്ലലോ അതോണ്ട് 8 മണി ക്ക് അലാറം വെച്ചതാണ്.ഇനിം കിടന്നാൽ അമ്മ വഴക്ക് പറയും അതോണ്ട് എണീറ്റു ഫ്രഷാകാം ഓർത്തു.

പക്ഷേ എണീക്കാൻ തോന്നുന്നില്ല ഉറക്കം തികയാഞ്ഞിട്ടാകും. എ ന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടു കുറച്ചു മാസങ്ങളായി. എന്താണെന്നു അറിയില്ല ആകെ മനസ്സിനൊരു സുഖമില്ല. മൊബൈൽ എടുത്തു നോക്കി ഹരിയേട്ടന്റെ മെസ്സേജ് എന്തെങ്കിലുമുണ്ടോ. ഒന്നുമില്ല. പക്ഷേ ലാസ്റ്റ് സീൻ 7.30 am കാണിക്കുന്നുമുണ്ട്. വന്നുവന്നിപ്പോ ഗുഡ്മോർണിംഗ് പോലുമില്ലന്നാ യല്ലോ. ഇന്നലെ രാത്രി വിളിച്ചിട്ട് വേഗം കട്ടാക്കി വർക്ക്‌ പെൻഡിങ് ഉണ്ടത്രേ. ഇന്നലെന്നല്ല ഇപ്പൊ കുറേ ആയി ഹരിയേട്ടൻ എപ്പഴും ബിസിയാണ്.

കുറേ വർഷങ്ങൾ പ്രണയിച്ച ശേ ഷമായിരുന്നു ഞാനും ഹരിയേട്ടനും തമ്മിലുള്ള കല്യാണം. അന്നൊക്കെ എത്ര സംസാരിച്ചാലുംമതിയാകില്ലാ രുന്നു ഏട്ടന്. രാത്രി ഉറക്കം വന്നു കണ്ണടഞ്ഞു പോയാലും ഉറങ്ങണ്ട എനിക്ക് നിന്നോട് മിണ്ടി മതിയായി ല്ല പറയുന്ന ആളാരുന്നു. ഇതിപ്പോ കല്യാണം കഴിഞ്ഞ് ഏട്ടൻ ജോലി സ്ഥലത്തേക്ക് പോയി.എല്ലാ ആഴ്ചയും വീട്ടിലേക്കും വരും.

ഏട്ടന്റെ അമ്മ ഒറ്റക്കുള്ളതു കൊണ്ടു എന്നെ ഏട്ടന്റെ കൂടെ കൊണ്ടോവാൻ പറ്റില്ല. അങ്ങിനെ ഞാനുമമ്മയും തനിച്ചാണ് വീട്ടിൽ. അമ്മ പറഞ്ഞതാണ് ഹരിയേട്ടനോ ട് ഇവളേംകൂടി കൊണ്ടുപോ ഹരി നിനക്കൊരു സഹായോം ആകും ഇവൾ.ഇവൾക്കിവിടെ ഒറ്റയ്ക്ക് ബോറടിക്കും. ഞാൻ ഒറ്റക്കാരുന്നി ല്ലേ മോനേ നീ ജോലി കിട്ടി പോയ നാൾ മുതൽ തന്നേമല്ല ആ നാണി യമ്മ എനിക്ക് കൂട്ടിനുണ്ട് താനും.

നാണിയമ്മ പണ്ടുമുതലേ വീട്ടിൽ സഹായത്തിനു നിക്കുന്ന ആളാണ്. പക്ഷേ ഏട്ടൻ സമ്മതിച്ചില്ല അമ്മ ഒറ്റക്കാകും പറഞ്ഞു. അമ്മയാ ണേൽ എപ്പഴും പറമ്പിലാണ് കൃഷി യൊക്കെ നോക്കി. കറക്കുന്ന ഒരു പശുവും അതിന്റെ കുട്ടിയുമുണ്ട്. ഞാൻ വന്നേൽ പിന്നെ കുറേ ദിവ സം അമ്മ എനിക്കൊപ്പം ഇരുന്നു. പക്ഷേ അമ്മക്ക് വെറുതെ ഇരി ക്കാൻ പറ്റില്ലത്രേ. അമ്മ പറമ്പിലും പശുവിന്റെ പുറകുമായി പോയി. ഞാനാണേൽ സാറ്റർഡേ ഏട്ടൻ വരാനായി ദിവസങ്ങൾ എണ്ണി യെണ്ണി കാത്തിരിക്കും. ഏത് നേരോം മെസ്സേജ് അയക്കും റിപ്ലൈ വന്നില്ലേ കാൾ ചെയ്യും അങ്ങിനൊക്കേ ദിവസങ്ങൾ കഴിയും. പക്ഷേ കുറച്ചു നാളുക ളായി ഹരിയേട്ടൻ ബിസി ആണെ പ്പഴും. എനിക്ക് മെസ്സേജുകൾ ഇല്ല. ഒന്നോ രണ്ടോ തവണ വിളിച്ചെന്നു വരുത്തുന്നു. ചോദിച്ചപ്പോ ജോലി തിരക്കാണത്രെ. ഡിപ്പാർട്മെന്റ് ഹെഡ് ഹരിയേട്ടൻ ആയോണ്ട് താഴെ ഉള്ളവരൊക്കെ വാട്സ്ആപ്പ് വഴി ആണത്രേ വർക്ക്‌ ഓരോന്നും കൺഫേം ആക്കുന്നതെന്നൊക്കെ പറയുന്നത്. എനിക്കാണേൽ അ തെ കുറിച്ചൊന്നും അറിയില്ല. പ ത്താം ക്ലാസും ഗുസ്തിമായി നടന്ന പൊട്ടിയായ ഏട്ടൻ എങ്ങിനൊ പ്രേമിച്ചു പോയിന്നെ. അതോണ്ട് അമ്മക്ക് കൂട്ടിനു വീട്ടിൽ ആളുമായി. ഇത്രേം നാളും ഈ ജോലിയൊക്കെ എങ്ങിനാരുന്നൊ ഏട്ടൻ ചെയ്തോണ്ടിരുന്നേ. കാ രണം ഫുൾ ടൈം എന്നോട് കൊഞ്ചാനേ നേരം ഉണ്ടാരുന്നോ ള്ളൂ. അന്നൊക്കെ ജോലി ചെ യ്യാഞ്ഞിട്ടു ഒരുപാടു വഴക്കൊക്കെ കിട്ടി കാണും എന്റേട്ടന് പാവം.

എന്തൊക്കെയോ ഓർത്തു സമയം പോയല്ലോ. ഞാൻ വേഗം എണീറ്റു ഫ്രഷ്‌ ആയി. അടുക്കളയിൽ ചെന്നപ്പോ അമ്മ പശുനെ കറന്നു ചായ ഇട്ടിരുന്നു. അയ്യോ സോറി അമ്മേ ഉറങ്ങിപ്പോയി. ഉം അത് സാരമില്ല ചായ കുടിച്ചിട്ട് നീ എ ന്തേലും ഉണ്ടാക്കു ഹരിയും വ രുമല്ലോ ഇന്നു അവനിഷ്ടമാ കപ്പ യും മീൻ കറിയും അതുണ്ടാക്കണം കേട്ടോ. ഞാൻ പറമ്പിലൊട്ടൊന്നിറ ങ്ങട്ടെ എന്നും പറഞ്ഞു അമ്മ പോയി. അമ്മ പറഞ്ഞത് പോലെ എല്ലാം ഞാൻ റെഡിയാക്കി. അമ്മയും ഞാനും കാത്തിരുന്നപോലെ ഹരിയേട്ടനെത്തി. സന്തോഷ ത്തോടെ ഞങ്ങൾ സംസാരിച്ചു ഫുഡ്‌ എല്ലാം കഴിച്ചു ഉറങ്ങാൻ കിടന്നു. കുറേ സംസാരിക്കാനു ണ്ടെ നിക്ക് ഞാൻഏട്ടന്റടുത്തേക്കു നീങ്ങി കിടന്നതും ഏട്ടന്റെ ഫോൺ റിംഗ് ചെയ്തെ. എന്റെ നേരെ നീ ണ്ട കൈ നേരെ ഫോണിലേക്കാണ് പോയത്. ഫോൺ എടുത്തിട്ട് എ ന്നെ നോക്കി പറഞ്ഞു ഓഫീസിൽ നിന്നാണ്. ഞാൻ അറ്റൻഡ് ചെ യ്തിട്ട് വരാം നീ ഉറങ്ങിക്കോ. ഏട്ടൻ ഫോൺ ചെയ്തിട്ട് വേഗം വാന്നേ എനിക്ക് കുറേ മിണ്ടണം ഹരിയേട്ടാ. അതിനു നാളെ പകൽ സമയം ഉണ്ടല്ലോ. നീ ഉറങ്ങിക്കൊ ന്നേ പറഞ്ഞു ഏട്ടൻ ഫോണും കൊ ണ്ട് പുറത്തേക്കു പോയി. കുറേ നേ രം നോക്കിട്ടും കാണാതെ ഞാൻ ചെന്നപ്പോ കാൾ ഒന്നുമല്ല ഫോണിൽ കുത്തികൊണ്ടിരി ക്കുവാ. ഏട്ടാ വാ കിടക്കുന്നില്ലേ. എന്റെ ചോദ്യം കേട്ട ഏട്ടൻ എന്നെ നോക്കി പറഞ്ഞു അത്യാവശ്യം കുറച്ചു വർക്ക്‌ ചെയ്യാനുണ്ട് മെസ്സേജ് വന്നു. ഞാൻ ലാപ്ടോപ് എടുക്കാനായി വരാൻ തുടങ്ങു വാരുന്നു. നീ കിടന്നോ. എന്തു പറയണം എന്നറിയാതെ ഞാൻ തിരികെ പോന്നു.

പതിവ് പോലെ വെളുപ്പാൻ കാല ത്ത് എപ്പഴോ ഉറങ്ങി. അതുവരെ യും ഹരിയേട്ടൻ ജോലി തീർത്തു വന്നിരുന്നില്ല. 7 മണിക്കുണർ ന്നു ഹരിയേട്ടൻ ബെഡ്‌ഡിലുണ്ട് നല്ല ഉറക്കമാണ്. ഉറങ്ങിക്കോട്ടെ ഉണർത്തണ്ട.രാത്രീലും വർക്ക്‌ ഉണ്ടാരുന്നല്ലോ.

അടുക്കളയിൽ ചെന്നപ്പോ അമ്മ പാല് കറന്നു വന്നതേയുള്ളു. അഹ് മോൾ എണീറ്റോ. എന്നാൽ ചായ ഇട്. ഞാൻ ചായ വെക്കാൻ നേരം അമ്മ എന്നെ തന്നെ നോക്കി നിക്കുന്നു. എന്താമ്മേ ഞാൻ ചോദിച്ചു. അല്ല മോളുറങ്ങിയില്ലേ ഇന്നലെ?. എന്താമ്മേ ഉറങ്ങിയല്ലോ കുറേ വൈകി ഹരിയേട്ടന് രാത്രി യിൽ വർക്ക്‌ എന്തോ അത്യാവശ്യം വന്നു പറഞ്ഞു ഓഫീസിന്നു വിളി ച്ചു. ഏട്ടൻ വരുന്നേ നോക്കി കിടന്നു പക്ഷേ ഉറങ്ങിപ്പോയി. ഏട്ടൻ വന്ന തൊന്നുംഅറിഞ്ഞു പോലുമില്ലമ്മേ ഞാൻ. ഉം നീ എണീറ്റു വരും മുന്നേ അവൻ വന്നു കിടന്നതു മോളേ ഞാൻ എണീക്കുമ്പഴും അവൻ ജോലീലാരുന്നു അമ്മ കണ്ടാരു ന്നു.അയ്യോ അമ്മേ ആണോ പാവം ഹരിയേട്ടൻ. ഉം പാവം അമ്മ എ ന്തോ പറയുന്ന പോലെ തോന്നി എന്താണോ ഞാൻ കേട്ടില്ല.

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാറായപ്പ ത്തേനാണ് ഹരിയേട്ടൻ എണീറ്റു വന്നത്. കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു. ഹരി കഴിച്ചിട്ട് നീ പശുക്കൂട്ടിലേക്കു ഒന്ന് വന്നേ അവിടെ അടിച്ച കമ്പി ഒന്ന് മാറ്റി വെക്കണം എന്നെം കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല.

കഴിച്ചിട്ട് അമ്മക്കൊപ്പം ഹരി പുറത്തേക്കു ചെന്നു. ഹരി നീ നാളെ പോകുമ്പോൾ അവളെയും കൊണ്ടുപോണം. ഞാൻ ഒറ്റയ്ക്ക് മതി ഇവിടിപ്പോ. ങേ എന്താ അമ്മേ പെട്ടെന്ന്. അമ്മ ഒറ്റക്കല്ലേ അതോണ്ടല്ലേ അത് വേണ്ടമ്മേ ഹരിയേട്ടൻ ചാടി പറഞ്ഞതു പുറകെ ചെന്ന ഞാൻ കേട്ടു . മാത്രമല്ല എനിക്ക് നൈറ്റ്‌ വർക്ക്‌ വന്നാൽ ഞാൻ റൂമിലെത്താൻ ലേറ്റാകും അത് അ വൾക്ക് ബു ദ്ധിമുട്ടാകും. ഞാൻ ഒന്നും മിണ്ടിയി ല്ല. ഏട്ടന്റെ കൂടെ പോകാനിഷ്ടമാ എനിക്ക് പക്ഷേ അമ്മ തനിച്ചാകും എന്നോർത്ത് മിണ്ടാതിരുന്നേ. തിരി ഞ്ഞു നോക്കിയ എന്നെ കണ്ട അ മ്മ പറഞ്ഞു മോളേ ആ ചുറ്റിക ഇ ങ്ങെടുത്തിട്ടു വന്നേ. ഞാൻ കേറി പ്പോന്നു അന്നപ്പോ അമ്മ എന്തൊ ക്കെയോ ഹരിയേട്ടനോട് പറയുന്നുണ്ട്.

അവൾ പോയപ്പോൾ അമ്മ പറ ഞ്ഞു ഹരി ഞാൻ കണ്ടു നിന്റെ രാത്രി വർക്ക്‌. അവൾ പൊട്ടിയ നീ പറയുന്നത് അപ്പാടെ വിശ്വസിക്കും പക്ഷേ അമ്മക്ക് മനസ്സിലായി നിന്റെ തിരക്കും ജോലിയു മൊ ക്കെ. ഇന്നലെ നീ ഫോൺ ചെയ്യു ന്നത് ഞാൻ കേട്ടിരുന്നു. അതോണ്ട് അവളേം കൊണ്ട് നീ പോകണം. അല്ലാന്നുണ്ടെങ്കിൽ അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടേ ക്കു എന്നേക്കുമായി അതാണ് നല്ലത്. നിനക്ക് തീരുമാനിക്കാം എന്തുവേണമെന്നു. ഒരു പെണ്ണിനെ കെട്ടി വീട്ടിൽ നിർത്തിയിട്ടു മറ്റു പലരുമായി ബന്ധം കൊണ്ടുനടക്കു ന്ന നിന്നെപോലൊരു മകൻ എന്റെ വയറ്റിൽ പിറന്നല്ലോ ഓർക്കുമ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല മോനേ. എന്തായാലും അവൾ ഇതുവരെയും ഒന്നും മനസ്സിലാക്കി യിട്ടില്ല നിനക്ക് തീരുമാനിക്കാം എന്തുവേണമെന്നു. അമ്മയുടെ മുഖത്തേക്ക് നോക്കിയാ അവന്റെ കണ്ണു നിറഞ്ഞിരുന്നു അവനു തന്റെ തെറ്റ് ബോദ്ധ്യമായി. എന്നോട് ക്ഷമിക്കണം അമ്മേ ഞാൻ…..എന്നോടല്ലേ മോനേ നീ ക്ഷമ ചോദിക്കേണ്ടത് നീയെന്നു മാത്രം സ്വപ്നം കണ്ടിരിക്കുന്ന അവളോട. ഇതും പറഞ്ഞു അമ്മ പുറത്തേക്കു പോയി.

അവൾ ചുറ്റിക കൊണ്ടുവന്നപ്പോൾ അമ്മയില്ല. അമ്മ പറമ്പിലേക്ക് പോയി. പിന്നെ ചെയ്യാം പറഞ്ഞു. നീ വാ പറഞ്ഞു അവൻ അക ത്തേക്ക് നടന്നു.പുറകെ ചെന്ന ഞാൻ ഹരിയേട്ടന്റെ മുഖം വല്ലാ ണ്ടിരിക്കുന്നെ കണ്ടു എന്തുപറ്റി യേട്ടാ ചോദിച്ചപ്പോ ഒന്നും മി ണ്ടാതെ കെട്ടിപിടിച്ചു സോറി പറയുന്നു. ങേ ഇതിപ്പോ എന്താണു ണ്ടായേ. എനിക്കൊന്നും മന സ്സി ലാകുന്നില്ലാലോ. ഒന്നുമില്ലടി നാളെ നമ്മൾ ഒരുമിച്ചു പോവാ എന്റെ ജോലിസ്ഥലത്തേക്ക് എനിക്ക് നീ കൂടെ വേണം എപ്പഴും. ങേ എനിക്ക് വിശ്വസിക്കാമോ അ ന്നപ്പോ നമ്മുടെ അമ്മ. നാളെ നമ്മൾ പോകും പിന്നെ പതിയെ അമ്മയെ പറഞ്ഞു മനസ്സിലാക്കിട്ടു അമ്മയെ യും നമുക്ക് കൊണ്ടുപോകാം. എനിക്കെന്ത് പറയണം എന്നു അറിയില്ലാരുന്നു സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞൊഴുകി അപ്പഴും ഞാൻ കണ്ടു ഹരിയേട്ടനും കരയുന്നു. അത് കുറ്റബോധത്താ ലും തന്റെ അമ്മയുടെ വയറ്റിൽ തന്നെ തനിക്കു ജനിക്കാൻ ക ഴിഞ്ഞ സന്തോഷത്തിലും ഇവളെ പോലൊരു പെണ്ണിനെ തനിക്കു കിട്ടിയ താൻ ഭാഗ്യംചെയ്തവനെ ന്നു ഓർത്തിട്ടുമാരുന്നു ഹരിയുടെ കണ്ണു നിറഞ്ഞത്.

മക്കളുടെ തെറ്റുകൾ ന്യായികരി ക്കുന്ന മാതാപിതാക്കൾക്കും മക്കളിൽ തെറ്റ് കണ്ടാൽ അത് തെറ്റാണെന്നു ബോധ്യപ്പെടുത്തി മക്കളെ നേർവഴിക്കു നടത്തുന്ന മാതാപിതാക്കൾക്കും വേണ്ടി

രചന: സിന്ധു ആർ

Leave a Reply

Your email address will not be published. Required fields are marked *