പിഴച്ചവൾ രാവിലെ ഇറങ്ങിക്കോ ളും സന്ധ്യയാകുമ്പോ വീട്ടിൽ കേറും. അതും അവനെ പേടിച്ചിട്ടാ…

രചന: സിന്ധു ആർ നായർ

ജോലിയും കഴിഞ്ഞു ബസിൽ നിന്നു ഇറങ്ങിയപ്പഴേ കണ്ടു ഇന്നും അവൻ അവിടെ ഇരിക്കുന്നുണ്ട്. വീട്ടിലേക്കു നടക്കാനുണ്ട് പതി നഞ്ചു മിനിട്ടോളം. അവന്റെ കൂടെ അവന്റെ കൂട്ടുകാരാകും മൂന്നാലു പേരുമുണ്ട്. ഞാൻ അവരേം കടന്നു മുന്നോട്ട് നടന്നപ്പോ കേൾക്കാം പിഴച്ചവൾ രാവിലെ ഇറങ്ങിക്കോ ളും സന്ധ്യയാകുമ്പോ വീട്ടിൽ കേറും. അതും അവനെ പേടിച്ചിട്ടാ അവളുടെ കെട്ടിയോനെ അല്ലേൽ അവൾ ഈ സമയത്തും നിരക്കോം കഴിഞ്ഞു വരില്ലല്ലോ. നമ്മുടെ നാ ടിനു ടെ ചീത്തപ്പേര് കേൾപ്പിക്കാനാ യി. ഇപ്പൊ കുറേ ദിവസങ്ങളായി സ്ഥിരം കേൾക്കുന്നു.

എന്തു ചെയ്യാൻ കേൾക്കാത്ത പോലെ പോരും. നിന്നു ചോദിക്കാ നു ള്ള ധൈര്യം വരുന്നില്ല. വീട്ടിൽ ചെന്നു ഭർത്താവിനോട് പറയാം കരുതിയാൽ അതിൽ കുടുത ലാകും ആ വായിന്നു കേൾക്കേണ്ടി വരുക. അല്ലേൽ തന്നെ മദ്യപിച്ചു ബോധമില്ലാതെ നടക്കുന്ന അദേ ഹത്തിനു തന്റെ കാര്യങ്ങളൊക്കെ കേൾക്കാനോ ശ്രദ്ധി ക്കാനോ സമയമില്ലാലോ.

തന്റെ ഭർത്താവിന്റെ കയ്യിലി രുപ്പുകൊണ്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. രണ്ടു കുഞ്ഞു മക്കൾ ഉള്ളതുങ്ങൾക്കു ആഹാരത്തിനു ള്ള കാര്യങ്ങൾ പോലും നോക്കാ തായപ്പോ എനിക്ക് ജോലിക്ക് ഇറങ്ങേണ്ടിവന്നു. കാലത്തെ അംഗനവാടിയിലാക്കി പോകും രണ്ടാളെയും 3.30 ആകുമ്പോ ടീച്ചറോ ആയയോ അയല്പക്കത്തെ വീട്ടിൽ കൊണ്ടാക്കും. അവരുടെ കനിവുകൊണ്ടാണ് എനിക്ക് ജോലിക്ക് പോകാൻ കഴിയുന്നത് തന്നെ.

ഭർത്താവിന്റെ കൂട്ടുകാരനാണ് എന്നെ പിഴച്ചവൾ എന്നു ആദ്യം വിളിച്ചത്. ഇപ്പൊ അവൻ പറഞ്ഞു പറഞ്ഞു നാട്ടിൽ മൊത്തം ആ പേര് ആകുന്ന പോലുണ്ട്. കവലയിൽ വന്നിറങ്ങുമ്പഴേ വല്ലാത്ത നോട്ട മാണ് ആളുകൾ.

അവൻ മിക്ക ദിവസവും ഭർ ത്താ വിന്റെ കൂടെ വീട്ടിൽവരുമായിരു ന്നു. അവനെ ഇരുത്തിക്കൊണ്ടു ഭർത്താവു തന്നെ അസഭ്യം പറയു ന്നതൊക്കെ അവൻ കേൾക്കുമാരു ന്നു. ഭർത്താവ് വീട്ടിൽ തന്നോടും മക്കളോടും എങ്ങിനാണെന്നു മനസ്സിലാക്കിയ അവൻ അത് മുതലാക്കാൻ ശ്രമിച്ചു. അവൻ എന്റെയും മക്കളുടെയും കാര്യങ്ങ ളൊക്കെ നോക്കിക്കോളാം തന്റെ സ്നേഹം മാത്രം മതിയത്രെ അവ ന്. അന്ന് അവനെ ആട്ടിയിറക്കി വിട്ടതാണ് ഞാൻ ആകെ ചെ യ്തത്. ഇക്കാര്യം ഞാൻ അയല്പ ക്കത്തെ മക്കളെ നോക്കുന്ന ചേ ച്ചിയോട് പറയുകയും ചെയ്തിരു ന്നു. പിന്നെ കുറേ നാൾ അവനെ കണ്ടിരുന്നില്ല വീട്ടിലും വന്നിട്ടില്ല. ഇനി അവൻ ശല്യത്തിന് വരില്ല സമാധാനിച്ചിരിക്കുവായിരുന്നു.

അന്ന് ജോലി കഴിഞ്ഞു വന്ന പ്പഴാണ് അപ്പുറത്തെ ചേച്ചി പറയുന്നത് നീ വിഷമിക്കരുത് അവൻ നിന്നെ കുറിച്ച് ആവ ശ്യമില്ലാതെല്ലാം പറഞ്ഞു നടക്കു ന്നുണ്ട്. നീ ടൗണിൽ ജോലിക്കല്ല പോകുന്നെ അവൻ പലരുടേം കൂടെ നിന്നെ കണ്ടിട്ടുണ്ട് എന്നൊ ക്കെ പറഞ്ഞു നടക്കുന്നെന്നു എന്റെ അങ്ങേരു എന്നോടിന്നലെ പറഞ്ഞതാ. സാരമില്ല നീ അതി നൊ ന്നും ചെവി കൊടുക്കണ്ട. നിന്റെ കെട്ടിയോൻ ഇങ്ങനായി പോയി. മക്കളെ വളർത്തണ്ടായോ.

വീട്ടിൽ ചെന്നു കയറിയപ്പോൾ ഇന്നു നേരത്തെ വന്നു കിടപ്പുണ്ട് ഭർത്താവ്. ബോധമില്ലാതെ ഉറക്കമാണ്. ഇനി കാലത്തെ നോക്കിയാ മതി അദ്ദേഹത്തെ. എന്തു ചെയ്യും തനിക്കും മ ക്കൾക്കും ജീവിക്കണ്ടായോ ചാകാൻ എനിക്ക് പേടിയില്ല പക്ഷേ എന്റെ പൊന്നുമക്കൾ. വല്ലവനു മൊക്കെ പറയുന്നത് കേട്ടു ജീവൻ കളയാൻ എനിക്ക് പറ്റില്ല. എന്നാൽ ഇതിനൊരു തീരുമാനം എടുക്ക ണം. ഞാനോ പിഴച്ചവൾ ആയി തെറ്റുചെയ്യാതെ ഇനി ആരെയും അവൻ പറയരുത്.

പിറ്റേ ന്ന് ബസിറങ്ങി നോക്കി. അവൻ അവിടെ തന്നെ ഉണ്ട്. നേരെ നടന്നു അവന്റെ മുന്നിലേക്ക്‌ ചെന്നു. കൈ വീശി ഒന്നു കൊ ടുത്തു അവന്റെ ചെകിട് നോക്കി. എന്നിട്ട് പറഞ്ഞു എടാ നീ പറഞ്ഞ തുപോലെ ഞാൻ സമ്മതിക്കാതെ നിന്നെ അട്ടിയിറക്കിയപ്പോൾ നീ എന്നെ പിഴച്ചവളാക്കി. നിന്റെ വാക്ക് കേട്ടു വിശ്വസിച്ചു നിന്നെ ഞാൻ സ്നേഹിച്ചിരുന്നു എങ്കിലും കേൾക്കുമായിരുന്നു പിഴച്ചവൾ എന്ന പേര്. പെണ്ണിന് മാത്രം പറഞ്ഞിരിക്കുന്ന ഒന്നാണോ പിഴക്കുക എന്നുള്ളത്. പിന്നെ നീ എന്നെ പറ്റി പറഞ്ഞു നടക്കുന്ന ഒരു കാര്യമെങ്കിലും തെളിയിക്കെട ഈ നാട്ടുകാരുടെ മുന്നിൽ. എന്നിട്ട് നീ പറയുന്നത് സത്യമാണെന്നു തെളിയിച്ചു കാണിക്കു എന്നിട്ട് വിളിക്കു പിഴച്ചവൾ എന്ന്. അ ല്ലാതെ ഞാൻ അങ്ങോട്ടും ഇ ങ്ങോട്ടും പോകുമ്പോൾ എന്നെ ആവശ്യമില്ലാതെ പരിഹസിച്ചാൽ ഒരെണ്ണത്തിനെ വെറുതെ വിടില്ല ഞാൻ. നാട്ടിൽ നിയമോം കോ ടതിമൊക്കെയുണ്ട് പറഞ്ഞേ ക്കാം. ഞാൻ ഇനിയും ജോലിക്ക് പോകും ന്റെ മക്കളെ വളർത്താനായിട്ടു. നിന്നെ പോലെ അമ്മ പെങ്ങന്മാരെ തിരിച്ചറിയാതെ പെണ്ണിനെ എന്നും പിഴച്ചവളാക്കുന്ന നിന്നെ പോലുള്ള വന്റെ മുന്നിൽ തന്നെ ജീവിക്കും.

ഇത്രയും പറഞ്ഞിട്ട് ആരെയും നോക്കാതെ ഞാൻ പോന്നു. എങ്ങിനെ ഇത്രേം പറഞ്ഞൊപ്പി ച്ചതെന്നു എനിക്ക് തന്നെ അറി യില്ല. ഇന്നലെ വരെ പേടിച്ചു നാണംകെട്ടു തല കുനിച്ചു നടന്നി രുന്ന ഞാൻ തല ഉയർത്തി നടന്നു വീട്ടിലേക്ക്‌. രചന: സിന്ധു ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *