എഴുത്ത്കാരനും ആരാധികയും

രചന സിയാദ് ചിലങ്ക

……………………………………………..

തേപ്പ്, ആർത്തവം, വിസ്പർ, അവിഹിതം….. തുടങ്ങിയ തലക്കെട്ടുകളോട് കൂടിയ രചനകൾക്ക് സോഷ്യൽ മീഡിയയിലെ എഴുത്ത് ഗ്രൂപ്പുകളിൽ നല്ല റീച്ച്…

രാഹുൽ ചാരുകസേരയിൽ മലർന്ന് കിടന്ന് സിഗററ്റ് കുറ്റിയിലെ അവശേഷിക്കുന്ന പുകയും ആഞ്ഞ് വലിച്ച്, കയ്യിൽ ഇരുന്ന മുബൈലിൽ തെളിയുന്ന ഓരോ എഴുത്തുകൾ വായിക്കുന്നത് അവസാനിപ്പിച്ചു.

എഴുത്ത്… എന്നത് കടിച്ചാപൊട്ടാത്ത പദങ്ങളെ കൊണ്ടുള്ള സംപുഷ്ടമായ എഴുത്തുകൾ മാത്രമല്ലല്ലൊ. എഴുതിയ രചനകൾ വായനക്കാർ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് എഴുതിയ രചനക്ക് ജീവൻ ഉള്ളത് കൊണ്ടല്ലെ.ഇന്നതെ എഴുതാൻ പാടുള്ളു എന്ന വലിയ “സാഹിത്യകാരൻ ” തലക്കനം എന്തിന്..

മുബൈൽ എടുത്തു മലയാളത്തിൽ ടൈപ്പ് ചെയ്യുന്ന കീപാർഡിൽ വിരലുകൾ ചലിച്ചു… ഒരു പുതിയ കഥ….

” പെണ്ണൊരുമ്പെട്ടാൽ ”

“ക്ലാര” എന്നാണ് അവളുടെ പേര്….അവളുടെ മനസ്സിലെ തീവ്ര പണയം, അടങ്ങാത്ത കാമം, കണ്ണുകളിൽ തീവ്രമായ വശ്യതയാണവൾക്ക്. സാധാരണ ഒരു പെണ്ണിന് ഉണ്ടാവുന്നതിനേക്കാൾ ഒരു പാട് ഇരട്ടി കാമം ദാഹിക്കുന്നവൾ. ഒരു പുരുഷൻ വിയർത്ത് കുളിച്ച് നിൽക്കുന്നത് കണ്ടാൽ.വിയർപ്പ് തുള്ളികൾ നക്കിയെടുക്കാൻ വെമ്പുന്നവൾ.

പതിനഞ്ചാമത്തെ വയസ്സിൽ ഒരുത്തന്റെ കൂടെ ഇറങ്ങി, വീട്ടിലെ കുടിച്ച് കൂത്താടി വരുന്ന അച്ഛനും പട്ടിണിയും കാരണം അവൾക്കത് ചെയ്യേണ്ടി വന്നു.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൂടെ കൊണ്ട് പോയവൻ ഒരു പാട് സ്നേഹമുള്ളവനാണെങ്കിലും, അമിതമായ മദ്യപാനം അവനെ പെട്ടെന്ന് തന്നെ കൊണ്ട് പോയി. മൂന്ന് വർഷത്തെ ജീവിതമാണ് അവൾക്ക് അവന്റെ കൂടെ കിട്ടിയത്. അവൾ പതിനെട്ടാമത്തെ വയസ്സിൽ ഒറ്റപ്പെട്ടു.

ഫെയ്സ് ബുക്കിൽ നിന്നും വാട്സ് അപ്പിൽ നിന്നും എല്ലാം അവൾക്ക് ഒരു പാട് കാമുകൻമാർ ഉണ്ടായി. രാത്രിയിൽ ഫോണിലൂടെ അവൾ ഓരോരുത്തരുമായി ശരീരത്തിലെ ഓരോ ഭാഗവും അവൾ പങ്ക് വെച്ചു.ശബ്ദങ്ങളിലൂടെ പൂർത്തിയാവാത്ത രതിമൂർച്ചയിലേക്ക് അവൾ പ്രവേശിച്ച് കൊണ്ടേ ഇരുന്നു.

ഫോൺ എടുത്ത് വെച്ച് മുഖവും കൈവിരലുകളും കഴുകി തൃപ്തിയണയാതെ അവൾ എന്നും ഉറക്കിലേക്ക് വഴുതി വീഴും.

ഫോണിലൂടെ കണ്ടെത്തുന്ന പങ്കാളികൾ മാറി മാറി കൊണ്ടിരുന്നു. പെട്ടെന്ന് ഉണ്ടാകുന്ന മടുപ്പ് അവൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറികൊണ്ടിരുന്നു. ഒരു പാട് ചെറുപ്പക്കാർ അവളുടെ ഇരകളായി…

അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിലും ഒരാളെയും വിളിച്ച് വരുത്തി അവളെ അർപ്പിക്കാൻ അവൾക്ക് തോന്നിയില്ല. അവൾ ആഗ്രഹിക്കുന്നത് നൽകാൻ അവർക്കാവില്ല എന്ന തോന്നൽ അവളെ പിടികൂടിയിരുന്നു. എങ്കിലും ഒരാളെ കണ്ടെത്തണം അവൻ വന്ന് അരികിൽ നിൽക്കുമ്പോൾ തളർന്ന് അവനിലേക്ക് വീഴണം, അങ്ങനെ ഒരുവൻ വേണം തന്റെ ശരീരം പങ്ക് വെക്കാൻ.

ചെറുപ്പത്തിലേ വായന വലിയ താൽപര്യമാണ്. കയ്യിൽ കിട്ടുന്ന വാരികളും, ലൈബ്രറിയിൽ നിന്ന് കിട്ടുന്ന നിലവാരമുള്ള പുസ്തകങ്ങളും അവൾ ആർത്തിയോടെ വായിക്കും.തനിച്ചിരിക്കുമ്പോൾ സമയം കളയാൻ ആണ് മുഖപുസ്തകത്തിലെ എഴുത്ത് ഗ്രൂപ്പിൽ കയറി വായന തുടങ്ങിയത്.പിന്നീട് ക്ലാരക്ക് ദിനചര്യയുടെ ഭാഗമായി വായന.

സോഷ്യൽ മീഡിയയിലെ പുതിയ എഴുത്തുകാരൻ “രാഹുൽ ” അവന്റെ കഥകൾ അവളെ വല്ലാതെ ആകർഷിച്ചു. അവന്റെ കഥകൾ വായിക്കുമ്പോൾ ശരീരം ചൂടാവും, ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേൽക്കും. ചില സമയത്ത് ഫോൺ എറിഞ്ഞ് തല്ലിപ്പൊളിക്കാൻ തോന്നും.

രാഹുലിന്റെ കഥകൾക്ക് കമന്റ് ബോക്സിൽ അവൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തും. അവന്റെ കഥയേക്കാൾ വലിയ കമൻറുകൾ അവൾ നൽകും. കമന്റ് ബോക്‌സിൽ നിന്ന് ഇൻബോക്സിലേക്ക് അവരുടെ സൗഹൃദം വളർന്നു, പിന്നീട് നമ്പറുകൾ കൈമാറി….

രാഹുലിന്റെ ശബ്ദവും വാക്കുകളും അവളുടെ ഹൃദയത്തിലേക്ക് പതിഞ്ഞു.മറ്റൊരാളോടും തോനാത്ത അടുപ്പം അവനോട് തോന്നി. അതെ തന്റെ അടക്കി വെച്ച ആഗ്രഹം ഇവനിലൂടെ തീർക്കാൻ അവൾ ഉറപ്പിച്ചു.

നേരിൽ കാണണം എന്ന ആഗ്രഹം അവൾ അവനോട് പറഞ്ഞു.

അനേകം ചെറുപ്പകാർ ആഗ്രഹിക്കുന്നതാ തനിച്ച് താമസമിക്കുന്ന ക്ലാരയുടെ വീട്ടിലേക്ക് ഒന്ന് കയറി ചെല്ലാൻ. ഇത് വരെ ആരെയും കയറ്റിയിട്ടില്ല അവൾ.

ആ വീടിന്റെ കോളിംഗ് ബെല്ലിൽ രാഹുലിന്റെ വിരലുകൾ അമർന്നു. വാതിൽ തുറന്ന് അവൾ പ്രത്യക്ഷപ്പെട്ടു. ഒരു അപ്സരസ് കണക്കെ തോന്നിച്ചു അവളെ. ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ ഗോതമ്പിന്റെ നിറമുള്ള ക്ലാരയെ കണ്ട രാഹുൽ കുറച്ച് നേരം സ്തംഭിച്ചു നിന്നു.

“ക്ലാരാ..എന്ത് ഭംഗിയാ നിന്നെ കാണാൻ.. ഇത്രയും ഞാൻ പ്രതീക്ഷിച്ച….. ”

” രാഹുൽ ഈ സൗന്ദര്യം ആർക്കും നൽകാതെ കാത്ത് സൂക്ഷിച്ചതാണ്… ഇത് വരെ … ഇന്ന് ഞാൻ രാഹുലിന്റെ സ്വന്തം… ”

അവൾ തിരിഞ്ഞ് നടന്നപ്പോൾ തലയിൽ ചൂടിയ മുല്ലപ്പൂവിന്റെയും സുഗന്ധമുള്ള വെളിച്ചെണ്ണയുടെയും മത്ത് പിടിപ്പിക്കുന്ന ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ച് കയറി…..

” രാഹുൽ ഇരിക്ക്… എനിക്ക് കുറേ നേരം രാഹുലുമായി സംസാരിക്കണം.. സംസാരിച്ച് സംസാരിച്ച് മതി വരുമ്പോൾ മതീ ട്ടാ… മറ്റുള്ളത്….”

അവൾ പൊട്ടിച്ചിരിച്ചു… മുല്ല മുട്ടുകൾ പോലെയുള്ള വെളുത്ത പല്ലുകൾ ചുമന്ന ചുണ്ടിനുള്ളിൽ തിളങ്ങുന്ന പവിഴങ്ങളെ പോലെ… രാഹുലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ സ്വപ്നം കാണാൻ പോലും കഴിയില്ല.

സെറ്റിയിൽ ഇരുന്ന രാഹുലിനഭിമുഖമായി ക്ലാരയിരുന്നു. ടീ പോയി മുന്നിലേക്ക് വലിച്ച് നീക്കി. വോഡ്ക ആപ്പിൾ പ്ലേവർ ഒരു ബോട്ടിലും ഒരു ജാർ നിറയെ ആപ്പിൾ ജ്യൂസും രണ്ട് ഗ്ലാസ്സും അതിൽ ഉണ്ടായിരുന്നു.

“ക്ലാര നീ കുടുക്കോ….?.. ”

” ഇത് സ്ഥിരം പണിയൊന്നുമല്ല മാഷെ.. ഇന്നത്തെ ദിവസം ഇതും വേണം.. ഞാനാഗ്രഹിക്കുന്നത് മുഴുവൻ എനിക്ക് ഇന്ന് വേണം…. ”

അവൾ കുപ്പിയിൽ നിന്ന് പച്ചവെള്ളം പോലത്തെ വോഡ്ക ഗ്ലാസ്സിലേക്ക് പകർന്നു. ആപ്പിൾ ജ്യൂസും അതിൽ ചേർത്തു.

രാഹുൽ കൊതിയോടെ വാങ്ങി കുടിച്ചു…. ആപ്പിൾ ജ്യൂസിനേക്കാൾ രുചി. അവൾ കുടിച്ച് തീരും മുമ്പ് അവൻ ഗ്ലാസ്സ് നീട്ടി…

” ആള് കൊള്ളാലൊ…. മിടുക്കാ…”

പടാ.പടാ… മൂന്ന് ….നാല്… ഗ്ലാസ്സ് രാഹുൽ അകത്താക്കി……

“ക്ലാരാ എന്ത് സുഖാ… തലക്ക്.. ഞാൻ ഒരു കാര്യം പറയട്ടെ ക്ലാരാ… ഞാനാദ്യമായാ… കു….. കുടി… ”

പറഞ്ഞ് തീരുന്നതിന് മുമ്പ് വെട്ടിയട്ട ചക്ക പോലെ രാഹുൽ നിലത്ത് വീണു…..

ക്ലാര ചാടി എണിറ്റു ബോധമറ്റ് കിടക്കുന്ന രാഹുലിനെ ദയനീയമായി നോക്കി…

[ മദ്യം ആരോഗ്യത്തിന് ഹാനികരം]

……………………..

രചന സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *