തൃശ്ശൂർ ക്കാരൻ ……….

രചന : – റഫീഖ് സീരകത്ത്

കർത്താവെ ട്രെയിൻ കിട്ടണേന്ന് പ്രാർത്ഥിച്ചോണ്ട് ഓടി കിതച്ച് റയിൽവേ സ്റ്റേഷനിൽ എത്തിയത് സ്റ്റേഷനിൽ ഒരു ട്രൈൻ കിടക്കുന്നുണ്ട് ഫ്ലാറ്റ് ഫോമിലെ ബെഞ്ചിൽ ഇരുന്ന് മാഗസിൻ വായിചോണ്ടിരുന്ന ചേട്ടനോട് ബഹുമാനം ഒട്ടും കുറയാതെ തന്നെ ചോദിച്ചു ചേട്ടാ ഇതേതാ വണ്ടി.

വായിച്ചോണ്ടിരുന്ന മാഗസിനിൽ നിന്നും തലഉയർത്തി ആ ‘ശവി’ പറയാണ് മോളെ അതാണ്‌ തീവണ്ടിന്ന് അവന്റെ ഒരു പഴയ അലമ്പ് തമാശ എന്നിട്ട് ഒരു ഇളിയും കന്നാലി

അവനോടുള്ള ദേഷ്യം കൊഞ്ഞനംകുത്തി കാണിച്ച് ഞാൻ നേരെ ടിക്കറ്റ് കൗണ്ടറിൽ എത്തി സാറേ തൃശ്ശൂർക്ക് ഇപ്പോൾ ട്രെയിൻ ഉണ്ടോ.

ഒരുമണിമൂർ കഴിഞ്ഞാൽ ഉണ്ട്

ഒരു ടിക്കറ്റ്, എപ്പോളാ ട്രെയിൻ ത്രിശൂർ എത്ത സാറെ… പത്രണ്ടുമണിയാകും.

ഒരു മണിക്കൂർ ഫ്ലാറ്റ്ഫോമിൽ തള്ളി നീക്കണം….ഞാൻ എങ്ങോട്ടാണ് ഈ തിരക്ക് പിടിച്ച് പോകുന്നത് എന്നറിയാമോ ….. എന്റെ വീട്ടിലേക്ക് എന്താണ് ഇത്രേം വിശേഷിച്ച് എന്നല്ലേ പറയാം

ഞാൻ ഇന്ന് മോർണിംഗ് ഷിഫ്റ്റ്‌ കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയപ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു മൊബൈൽ ഫോൺ ജോലി സ്ഥലത്ത് ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ട് റൂമിലെത്തിയാൽ ആദ്യമെടുക്കുന്നത് ഫോൺ തന്നെയാണ്,

ഫോണിൽ വീട്ടിൽനിന്നും അമ്മയുടെ പത്ത് മിസ്കോൾ ഉണ്ടായിരുന്നു അമ്മ സാദാരണ ഇങ്ങനെ വിളിക്കാറില്ല രാവിലെ ജോലിക്ക് പോകുന്നതിന്റെ മുൻപ് ഒന്ന് വിളിക്കും

ഞാനുടനെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു എന്തിനാ അമ്മേ എന്നെ ഒരുപാട് തവണ ഫോൺ ചെയ്തത്

നിയ്യ് റൂമിലെത്തിയോ… നാളെ ഞായറാഴ്ച നിനക്ക് അവധി അല്ലെ നിയ്യ് നാളെ ഒന്ന് ഇവിടംവരെ വരണം

അമ്മേ ഞാനല്ലേ കഴിഞ്ഞ ആഴ്ച വന്നത് എപ്പോളും വരാൻ എന്റെ കയ്യിൽ കാശും ഇല്ലാ അടുത്തമാസമാണ് സെബിക്ക് കോളേജിൽ ഫീസ് കൊടുക്കേണ്ടത് അറിയാലോ,

അതൊക്കെ എനിക്കറിയാം ഞാൻ നിന്നോട് വരാൻ പറഞ്ഞത് നമ്മുടെ ചാലക്കുടിയിലെ ജോസിന്റെ അനുജൻ ബാംഗ്ലുരിൽ നിന്നും വന്നിട്ടുണ്ട് അവന് പെണ്ണ് നോക്കുന്നുണ്ട് നിന്നെ കാണിച്ച് കൊടുക്കാമോ എന്ന് ജോസ് ചോദിച്ചു അതാ നിന്നോട് വരാൻ പറഞ്ഞത്,

ഇങ്ങനെ പറഞ്ഞല്ലേ കഴിഞാഴ്ചയും ഞാൻ വന്നത് എന്നിട്ട് എന്താ ഉണ്ടായേ..വന്നവർക്ക് അമ്പത് പവൻ സ്വർണ്ണം വേണം അഞ്ചു ലക്ഷം രൂപയും ഞാൻ വരുന്നില്ല ഇതൊന്നും നടക്കില്ലന്നെ,

നാൻസി ഇതെങ്ങനെയല്ല ഇഷ്ട്ടപെട്ടാൽ മുപ്പത് പവൻ സ്വർണ്ണം പൈസ വേണ്ടാന്ന്

അമ്മക്ക് എന്തിന്റെ കേടാണ് എവിടന്ന് ഉണ്ടാക്കികൊടുക്കാനാണ് മുപ്പത് പവൻ എന്റെ ജോലികൊണ്ട് വീട്ടിലെ കാര്യങ്ങൾ തന്നെ നടക്കുന്നില്ല……സെബി പഠിച്ച് വല്ല ജോലിക്കും കയറട്ടെ എന്നിട്ട് ആലോചിക്കാം കല്യാണം

അപ്പോഴേക്കും നിനക്ക് മൂക്കിൽ പല്ല് വരും നീയ്യ് നാളെ തന്നെ ഇവിടെ എത്തണം ഞാൻ ജോസിന് വാക്ക് കൊടുത്തു നാളെ നിയ്യ് വീട്ടിൽ ഉണ്ടാകുമെന്ന്….. പിന്നെ ചെക്കന് നിന്നെ ഇഷ്ട്ടപെട്ടാൽ ഈ വീട് വിറ്റിട്ടാണെങ്കിലും ഞാൻ അവർ ചോദിച്ച സ്വർണ്ണം ഉണ്ടാക്കികൊടുക്കും

ഞാൻ എന്തായാലും വരാം പിന്നെ വീട് വിക്കുന്നകാര്യം അത്‌ ബാങ്ക് കൂടെ സമ്മതിക്കണം ലോണുള്ള കാര്യം മറക്കണ്ടാ പറഞ്ഞ് തീർന്നില്ല അമ്മ കലിപ്പിൽ ഫോൺ കട്ട് ചെയ്തു.

ഇപ്പോൾ മനസിലായില്ലേ ഞാനെന്തിനാണ് നാട്ടിലേക്ക് പോകുന്നത് എന്ന്

ട്രെയിൻ വന്നു ഞാനതിൽ കയറിയ ഉടനെ അമ്മയെ ഫോൺ ചെയ്തു ഞാൻ ട്രെയിനിലാണ് രാത്രി പന്ത്രണ്ടുമണിക്ക് ത്രിശൂർ എത്തും സെബിയോട് സ്റ്റേഷനിൽ വരാൻ പറയണം….ശെരിയെന്നു പറഞ്ഞ് അമ്മ ഫോൺ വെച്ചു

കുറച്ച് കഴിഞ് അമ്മ എന്റെ ഫോണിലേക്ക് വിളിച്ചു സെബിക്ക് വരാൻ പറ്റില്ലാന്ന് അവന് പരീക്ഷയല്ലേ ഒരുപാട് പഠിക്കാനുണ്ട് എന്നാ അവൻ പറയുന്നത്

ശെരിയമ്മേ ഞാൻ ഓട്ടോ വിളിച്ച് വന്നോളാം

പന്ത്രണ്ട് മണിക്കുതന്നെ ട്രെയിൻ തൃശൂർ എത്തി… സ്റ്റേഷന്റെ പുറത്തിറങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോളാണ് പിന്നിൽ നിന്നും നാൻസിയെ എന്ന വിളിയും ഓട്ടോയുടെ ശബ്‌ദവും

ഈ പാതിരാത്രിക്ക് ആരാണ് ത്രിശൂർ അങ്ങാടിയിൽ എന്റെ പേര് വിളിക്കുന്നത് എന്ന് തിരിഞ് നോക്കിയപ്പോളാണ് തെരുവ് വെളിച്ചത്തിൽ മുഖം വ്യക്തമാകാത്ത ഒരാൾ ഓട്ടോയിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു

അടുതെത്തിയപ്പോൾ ആളെ മനസിലായി ഡാ സാബുവേ മച്ചു നിയ്യായിരുന്നോ?

അതേടി പെണ്ണെ കയറിക്കോ ഞാൻകൊണ്ടുവിടാം……നീ എവിടന്നാണ്‌ ഈ പാതിരാത്രിക്ക് അതും തനിച്ച്.

തിരുവനന്തപുരം അവിടെയാണ് ഇപ്പോൾ എനിക്ക് ജോലി അനിയൻ സെബി സ്റ്റേഷനിൽ വരാന്ന് പറഞ്ഞതാ പിന്നെ അവന് വരാൻ പറ്റില്ലാന്ന് പഠിക്കാനുണ്ടെന്ന് എക്സാം നടക്കുകയല്ലേ

ഡാ മച്ചു നിയെപ്പോളാ ഈ ഓട്ടോ പണി തുടങ്ങിയത് ഫാമ് ബിസിനെസ്സ് എല്ലാം അവസാനിപ്പിച്ചോ

ഹേയ് അതെല്ലാം ഉണ്ട് ഫാമിലെ പണി രാവിലെ പത്തുമണിക്ക് കഴിയും പിന്നെ ചുമ്മാ ഇരിക്കല്ലേ രാത്രി ഈ ഗുജാമ്(ഓട്ടോ ) എടുത്ത് ഇറങ്ങും ഓട്ടോ പണി മോശം ഒന്നല്ലാട്ടാ ഒരു ദിവസം ഓട്ടോ ഓടിച്ചാൽ ചെമ്പ്(പൈസ) അഞ്ഞൂറ് പോക്കറ്റിൽ വീഴും

നമ്മൾ കഴിഞ്ഞ തൃശൂർ പൂരത്തിനല്ലേ അവസാനമായി കണ്ടത് അന്ന് നിന്റെ കല്യാണം നോക്കുന്ന തിരക്കിലായിരുന്നല്ലോ എന്തായി വല്ലതും ഓക്കേ ആയോ

ഇല്ലഡാ നാളെ ഒരു ചുള്ളൻ വരുന്നുണ്ട് ചാലക്കുടീന്ന് അതിനുവേണ്ടിയാ ഈ പാതിരാത്രിക്ക് ഞാൻ വന്നത്…. വരുന്നില്ലാ എന്ന് പറഞ്ഞതാ പിന്നെ അമ്മേടെ ഒറ്റ നിർബന്ധം വരണമെന്ന്….. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യല്ലാ വന്ന കല്യാണ ആലോജനയിൽ ഏറ്റവും കുറവ് ഡിമാന്റ് വെച്ച ടീംസാണ് നാളെ വരുന്നത്.

എന്താണ് ഇത്രേം കുറഞ്ഞ ഡിമാന്റ്

മുപ്പതുപവൻ സ്വർണം പൈസ വേണ്ടാന്ന്

മച്ചു നിയ്യ് വണ്ടി ഇവിടെ നിർത്തിക്കോ

എത്രയായി നിന്റെ ചെമ്പ് (പണം )

ചെമ്പ് നിയ്യ് തന്നെ കയ്യിൽ വെച്ചോ എനിക്ക് വേണ്ടാട്ടാ

ഇതാണോ നാൻസി നിന്റെ വീട്

അല്ല… ആ വഴി പോണം….അങ്ങോട്ട്‌ മച്ചൂന്റെ വണ്ടി പോകില്ല നടവഴിയാണ് ഞാൻ നടന്നുപൊക്കോളാം

എന്നാൽ ഞാനും കൂടെ വരാം രാത്രി അല്ലെ

വേണ്ട ഗഡി ഞാൻ തനിച്ച് പൊക്കോളാം

നിയ്യ് നടന്നോ ഞാൻ നിന്നെ വീട്ടിൽ ആകിയിട്ടേ പോകുന്നുള്ളൂ

ഇതാണ് എന്റെ വീട് ഗേറ്റ് തുറന്ന്കൊണ്ട് ഞാൻ പറഞ്ഞു

ആരാണ് ഉമ്മറത്ത് ഇരുന്ന് മൊബൈലിൽ തോണ്ടികളിക്കുന്നത്

അതാണ് സെബി എന്റെ അനിയൻ.

ഈ മുറ്റത് ഇരിക്കുന്ന ബൈക്ക് അവന്റെയാണോ,

അതെ,

ഹേയ് കൊള്ളാലോ പഠിപ്പിസ്റ്റ് ചുള്ളൻ. അവനോട് ഒന്ന് സംസാരിക്കണം എനിക്ക്

മച്ചു ഒന്ന് വന്നേ സെബിടെ തോളിൽ സാബു കയ്യിട്ടു… നാട്ടിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ചാനലിലൂടെ കാണുകയും പത്രങ്ങളിലൂടെ വായിക്കുകയും ചെയുന്ന ആളുകളാണ് നമ്മൾ

ഈ ബൈക്ക് എടുത്ത് തൃശൂർ അങ്ങാടിയിൽ പോയി ഈ കൂട്ടിയെ കൂട്ടി കൊണ്ടുവരാൻ കഴിയാത്ത നീ യൊക്കെ എന്തോന്ന് അങ്ങളായാണ്….നിനകൊക്കെ വേണ്ടി നാടുവിട്ട് പോയി ജോലി ചെയ്യുമ്പോൾ അത്രയെങ്കിലും സഹോദരിക്ക് വേണ്ടി തിരിച് ചെയ്യ്.

സെബി എല്ലാം കേട്ട് തല കുമ്പിട്ട് നിന്നു,

ഇതെല്ലാം കേട്ടുനിന്ന അമ്മയോടാണ് പിന്നെ പറഞ്ഞത്

വരുന്ന വഴിക്ക് ഇവിടത്തെ വിശേഷം എല്ലാം ഈ നാൻസി എന്നോട് പറഞ്ഞു ഞങ്ങൾ തമ്മിൽ മുന്നേ അറിയും രണ്ടുപേരും കേരളവർമ്മ കോളേജിലാണ് പഠിച്ചത്…… എനിക്ക് ഈ കുട്ടിയെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട് ആലോചിച് മറുപടി പറഞ്ഞാൽ മതി

നിന്നെ പറ്റി ഒന്നും അറിയില്ല എനിക്ക്…എന്ത് വിശ്വാസത്തിന്റെ പേരിലാണ്….. എന്ത് കരുതലിലാണ് എന്റെ മോളെ നിനക്ക് തരിക എന്ത് ധൈര്യത്തിലാണ് നിയ്യ് ഇങ്ങനെ ഈ അസമയത്ത് വന്ന് പറയുന്നത്…. അവളുടെ അച്ഛൻ ജീവിച്ചിരിപ്പില്ല എന്ന ധൈര്യം ആണോ നിനക്ക്

അമ്മ പറയുന്നത് ശെരിയാണ് അസമയത്ത്‌ വന്ന് ചോദിക്കേണ്ട ഒന്നല്ല ഞാൻ ചോദിച്ചത് എന്നറിയാം

അമ്മ ചോദിച്ച വിശ്വാസം… സ്വന്തമായി വീട്ടിൽ തന്നെ ഒരു ഫാമുണ്ട് വൈകീട്ട് ഓട്ടോ ഓടിക്കുന്നു ഒരുപെണ്ണിനെ പോറ്റാൻ എനിക്ക് കഴിയും എന്നുള്ള വിശ്വാസം എനിക്കുണ്ട്

പിന്നെ കരുതൽ….ഈ പാതിരാത്രിക്ക് ഈ കുട്ടിയെ വഴിയിൽ ഇറക്കിവിടാതെ ഈ വീടിന്റെ മുറ്റം വരെ കൊണ്ടുവന്ന് വിട്ടില്ലേ അത്‌ തന്നെയാണ് എന്റെ കരുതൽ

ഈ തൃശ്ശൂർ അങ്ങാടിയിലെ ചുള്ളൻമാർക്ക് ഒരു പ്രത്യേകതയുണ്ട് ഒരു പെണ്ണിനെ പോറ്റാൻ കഴിവുണ്ടെങ്കിൽ മാത്രമേ അവരതിന് നിൽക്കു… അല്ലാണ്ടെ പെണ്ണിന്റെ അപ്പൻ ഉണ്ടാക്കിയ സ്വത്തും മുതലും കണ്ട് ഒരുത്തനും കല്യാണം കഴിക്കില്ല….അതോണ്ട് മുപ്പതുപവന്റെ കണക്ക് പോയിട്ട് ഒരു കടുക്മണി തൂക്കം സ്വർണ്ണം ചോദിച്ച് ഒരാളും എന്റെ വീട്ടിൽനിന്ന് ഇങ്ങോട്ട് വരില്ല…….മരണം വരെ പൊന്നു പോലെ നോക്കും നിങ്ങളുടെ മകളെ…ആ ധൈര്യമാണ് ഞാൻ അമ്മക്ക് തരുന്നത്

സെബിയുടെ കയ്യിൽ നിന്നും ഫോൺ വേടിച് സാബുവിന്റെ നമ്പർ സേവ് ചെയ്തു എല്ലാവർക്കും താല്പര്യമാണെങ്കിൽ ഈ നമ്പറിൽ വിളികാം സാബു എന്റെ മുഖത്തേക് ഒന്നുനോക്കി ഇറങ്ങിപ്പോയി

ഞാൻ അമ്മയോട് പറഞ്ഞു നാളെ പെണ്ണുകാണാൻ വരാം എന്ന് പറഞ്ഞ ജോസേട്ടനോട് വരണ്ടാ എന്ന് പറഞ്ഞോ

എന്തുകൊണ്ടും പെണ്ണിന് മുപ്പത് പവന്റെ വിലപറഞ് വരുന്ന ചാലകുടിക്കാരനെക്കാളും ഞാൻ സുരക്ഷിതയാകും ഈ തൃശ്ശൂർ കാരന്റെ കൈകളിൽ എന്ന് എന്റെ മനസ് എന്നോട് മന്ത്രിച്ചു …. ! ………………………………………………………………….

‘സ്ത്രീധനത്തിന്റെ പേരിൽ ജീവിതം നരകിച്ചു തീർക്കുന്നവർ ഒരുപാടുണ്ട്…ആണൊരുത്തൻ പെണ്ണിനെ പോറ്റാൻ കഴിവുണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കുക മറിച്ച് സ്ത്രീധനം കണ്ടുകൊണ്ടാകരുത്……….വില പറഞ്ഞ് വരുന്നവർക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടതുണ്ടോ എന്ന് സഹോദരിമാരും ചിന്തിക്കേണ്ടിയിരിക്കുന്നു… !

രചന : – റഫീഖ് സീരകത്ത്

Leave a Reply

Your email address will not be published. Required fields are marked *