നിനവറിയാതെ

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

Part 20

നിവിയേട്ട അവൻ പുറത്തേക്ക് കൈ വീശി കാണിച്ചു.. നിവിയിൽന്നും അവർ അകന്നു.. യദു നിദ്രയിലാണ്ടു..

****

“അമ്മാ.. അച്ഛൻ വന്നോ ? ”

“വന്നു.. കുറച്ചു നേരമായി.. നീ എന്താ മാധു ഇത്രയും വൈകിയത് ? ”

” ബോർ അടിച്ചപ്പോൾ ഞങ്ങൾ എല്ലാം കൂടി ഫുട്‌ബോൾ കളിച്ചു.. പിന്നെ പറയേണ്ടല്ലോ എല്ലാം മറന്നു കളിച്ചു ”

” അച്ചൻ വന്നതെ നിന്നെ തിരക്കി.. ”

“എന്തെങ്കിലും പറഞ്ഞോ ? ”

” ഇല്ല.. നീ കൂടി വന്നിട്ട് ചോദിക്കാമെന്നു കരുതി ”

” ഞാൻ പോയി ഫ്രഷ്‌ആയി വരാം.. വേദു എവിടെ ? ”

“റൂമിൽ ഉണ്ട്.. വേഗം വരണം..”

” അച്ഛാ ഇന്ന് പോയിട്ട് എന്ത് പറഞ്ഞു ?”

ഇന്നാ മുഖത്ത് ചെറിയ ഒരു സന്തോഷമുണ്ട്

” വിവാഹം ഈ 26 ന് നടത്തണം ”

” 26 നോ ? (അമ്മ)”

” ഇന്ന് 21 ആയല്ലോ ?അച്ഛാ ഇനി 5 ദിവസം പോലുമില്ല..”

” അറിയാം സമയം വളരെ കുറവാണ്.. പിന്നെ ഇതാണ് ചെറുക്കൻ.. രാജശേഖരൻ എന്റെ ഒരു പഴയ പരിചയക്കാരനാ..ഒരു 10 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ബാങ്കിൽ work ചെയ്തിട്ടുണ്ട്.. അവരുടെ ആലോചന ഇവിടേക്ക് വന്നതാ.. ജാതകം നോക്കിയപ്പോൾ വേദുവിന്റെ ജാതകത്തിന് ഉത്തമം.. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. വിവാഹം ഇവിടെ അടിത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് ലളിതമായി നടത്തിയാൽ മതിയെന്ന് ജ്യോത്സ്യൻ പറഞ്ഞു.. അവർക്ക് അതിൽ വലിയ താല്പര്യം ഇല്ലെങ്കിലും വേദുവിനെ ഇഷ്ട്ടം ആയതുകൊണ്ട് സമ്മതിച്ചു .. നാളെ തന്നെ വസ്ത്രവും ആഭരണങ്ങളും എല്ലാം എടുക്കണം.. വേദുവിനോട് എല്ലാം എടുത്തിട്ട് പറഞ്ഞാൽ മതി..”

“എങ്ങനെയാ അച്ഛാ വേദു അറിയാതെ ? ”

” അറിഞ്ഞാൽ അവൾക്ക് താങ്ങാൻ കഴിയില്ല.. എല്ലാം ഉറപ്പിച്ചു ..ഇനി ആ പാവം കുറച്ചു ദിവസം കൂടി അല്ലേ ഇവിടെ ഒള്ളു ..ഇപ്പോൾ ഒന്നും അറിയേണ്ട..”

അത്രയും പറഞ്ഞയാൾ ഭിത്തിയിൽ തല ചേർത്ത് വച്ച് നിന്ന് കരഞ്ഞു.. അമ്മയുടേയും കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.. ഇത്രയും പെട്ടെന്ന് മകളെ പിരിയേണ്ടി വരുമെന്ന് ആ അമ്മ കരുതിയില്ല.. മാധു അച്ഛൻ പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ കണ്ണു തുടക്കാൻ കഷ്ട്ടപെടുന്നതാണ്.. ഒരു മരണ വീടിന്റെ പ്രതീതിയിൽ എല്ലാവരും നിന്ന് കരഞ്ഞു.. ഇതൊന്നും അറിയാതെ വേദു വായനയിൽ മുഴുകി ഇരുന്നു.. പെട്ടെന്ന് അച്ഛൻ കണ്ണ് തുടച്ചുകൊണ്ട് ഒരു ഫോട്ടോ എടുത്തു നീട്ടി..

” ഇതാണ് പയ്യൻ ”

അമ്മ കണ്ണ് തുടച്ചിട്ട് ആ ഫോട്ടോ വാങ്ങി

” നല്ല ഐശ്വര്യമുള്ള മുഖം.. കണ്ടാൽ അറിയാം നല്ല കുട്ടിയാ..നമ്മുടെ വേദിക മോളുടെ ഭാഗ്യം..”

അമ്മ അങ്ങനെ പറഞ്ഞപ്പോഴും ഒന്നും മിണ്ടാനാവാതെ അച്ഛനും മാധുവും മുഖത്തോട് മുഖം നോക്കി നിന്നു..

” മാധു നോക്കിക്കേ മോനെ നല്ല കുട്ടി അല്ലെ ? ”

******* ” എന്താ ഏട്ടാ ഇത്ര പെട്ടെന്ന് വീട് എത്തിയോ ? ”

യദു കണ്ണു തിരുമ്മി കൊണ്ട് ചോദിച്ചു..

” ശു..മിണ്ടാതെ..”

കിച്ചൂ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ..

” എന്താ ഏട്ടാ ?”

” നോക്ക്..”

കിച്ചൂ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി.. നിലാവെളിച്ചത്തിൽ അവൻ കണ്ടു റോഡിന്റെ നടുവിൽ നിൽക്കുന്ന ഗജവീരന്മാരെ.. അവരുടെ ഒപ്പം അമ്മയുടെ മറവിൽ കുറുമ്പുകൾ കാട്ടി ഒരു കുഞ്ഞാന കുട്ടിയും.. അവർ രണ്ടും പേരും bhayam എല്ലാം മറന്ന് കൗതുകത്തോടെ ആ കാഴ്ച്ചകൾ കണ്ടിരുന്നു.. കിച്ചൂ മൊബൈൽ താഴ്ത്തി പിടിച്ചു സമയം നോക്കി 1.30 ..

“ഏട്ടാ..”

യദു പതിയെ വിളിച്ചു.. എന്തെന്ന് ഭാവത്തിൽ കിച്ചൂ മുഖം മുയർത്തി ..

” ഞാൻ നന്നായി ഒന്നുറങ്ങി.. ഏട്ടൻ ഇവിടേക്ക് ഇരുന്നോ ..ഈ ആനക്കൂട്ടം പോയാൽ അല്ലേ നമുക്ക് പോകാൻ പറ്റൂ.. ഇനി ഞാൻ ഡ്രൈവ് ചെയ്യാം ഏട്ടൻ ഇവിടെ ഇരുന്നോ ..”

അവർ ഡോർ തുറന്നിറങ്ങാതെ പരസ്പരം മാറി ഇരുന്നു..യദു കുറെ നേരം ആനകളെ നോക്കിയിരുന്നു പിന്നെ മൊബൈൽ എടുത്ത് ഓരോന്ന് നോക്കി..കിച്ചൂ അപ്പോഴേക്കും മയങ്ങി തുടങ്ങിയിരുന്നു.. 3 നോട് അടുത്തപ്പോൾ ആണ് ആനകൾ റോഡിൽ നിന്ന് പോയത് .. അവൻ പതിയെ car എടുത്തു.

” യദു ഇത്‌എവിടെ എത്തി ? ”

കിച്ചു സമയം നോക്കിക്കൊണ്ട് ചോദിച്ചു..

” കൊച്ചിയെത്തി.. നമുക്ക് ഹോട്ടലിൽ കയറി ഫ്രഷ് ആയി ഫുഡും കഴിച്ചിട്ട് പോകാം ”

ഇനി 1 hr പോലുമില്ല വീട്ടിൽ എത്തിയിട്ട് പോരെ ?

എനിക്ക് വിശക്കുന്നു 9 കഴിഞ്ഞു..

OK എന്നാൽ ഇറങ്ങാം..

കുറച്ചു ദൂരം പോയി അവർ ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ കാർ നിർത്തിയറങ്ങി

ജോസഫേട്ട ഞങ്ങളുടെ കീ പോരട്ടെ.. ( കിച്ചൂ )

എന്താ കിച്ചൂ രാവിലെ നിങ്ങൾ ഇവിടെ ഇല്ലെന്ന് ആണല്ലോ സാർ പറഞ്ഞത് ..

ഞങ്ങൾ വരുന്ന വഴിയാ..ഫ്രഷ് ആയിട്ട് വീട്ടിൽ പോകാമെന്ന് കരുതി (കിച്ചൂ)

പിന്നേ ജോസ്‌ഫേട്ട ഫുഡ് എന്റെ റൂമിലേക്ക് വച്ചാൽ മതി ..(കിച്ചൂ )

” സ്ഥിരം item തന്നെ മതി ”

“ശരി മോനെ”

കാർ പാർക്ക് ചെയ്തു , വാജകമടിയും കഴിഞ്ഞു യദു വന്നപ്പോഴേക്കും കിച്ചൂ ഫ്രഷായി വന്നു.. യദുവും വേഗം ഫ്രഷായി ഫുഡ് കഴിച്ചിറങ്ങി..

” ഏട്ടാ.. ഡ്രൈവ് ചെയ്യാമോ ”

” ഞാൻ ചെയ്യാം..കീ താ..”

വീട്ടിൽ എത്തിയതെ രണ്ട് പേരും അമ്മയുടെ അടുത്തേക്ക് ഓടി..

” അമ്മാ എങ്ങനെ ഉണ്ട് ? സൂക്ഷിക്കേണ്ടേ..അതല്ലേ ഇപ്പോൾ വീണത് ”

കിച്ചു സങ്കടത്തോടെ പറഞ്ഞു..

അമ്മാ വേദന ഉണ്ടോ ? (യദു )

” ഇല്ല.ഇത്‌ ചെറിയ ഒരു മുറിവ് ആടാ ..”

” അമ്മ എന്താ ഇങ്ങനെ എന്നെ നോക്കുന്നെ.. ഞാൻ വീഴ്ത്തിയ പോലെ ? ( യദു ) ”

നീ അല്ലേടാ എന്നെ വീഴ്ത്തിയത് ?

ഏട്ടാ വീണപ്പോൾ അമ്മയുടെ റിലേ പോയിന്ന് തോന്നുന്നു..

പോടാ…നിങ്ങള് ഫുഡ് കഴിച്ചിട്ട് അല്ലേ വന്നത്‌ ?

” ആഹ്മ്.. നമ്മുടെ ഹോട്ടലിൽ കയറി ”

” അമ്മാ ഞാൻ റൂമിലേക്ക് പോകുവാണേ ”

“സ്വപ്ന സുന്ദരിയെ കാണാൻ ഉള്ള ഓട്ടം കണ്ടോ ..”

” ചുമ്മായിരിക്കേടാ..”.( അമ്മ )

“അമ്മ എന്തായി അവർ സമ്മതിച്ചോ ?”

” സമ്മതിച്ചു..”

” ഞാൻ എന്നാൽ ഏട്ടനോട് പോയി പറഞ്ഞിട്ട് വരാം.. ”

” ഏട്ടാ..”

അവൻ അകത്തേക്ക്‌ ചെന്നു..

” അയ്യേ.. ഏട്ടന് ഡ്രെസ്സ് മാറുമ്പോൾ ഡോർ ലോക്ക് ചെയ്തുടെ..”

” ഞാൻ ഓർത്തോ നിന്നെ പോലെ ഓരോന്ന് correct ടൈമിൽ കടന്നു വരുമെന്ന്.. ”

ഇഇഇ..

“എന്തിനാ എന്റെ അനിയൻ കുറ്റിയും പറിച്ചു ഓടി വന്നത് ?”

“ഒരു good ന്യൂസും ഒരു bad ന്യൂസും ഉണ്ട് ഏത് ആദ്യം വേണം ? ”

“ഏതെങ്കിലും പറ ”

” എന്നാൽ good ആദ്യം പറയാം.. അനു ഇവിടേക്ക് കെട്ടിയെടുത്തിട്ടുണ്ട്.. പിന്നെ bad ന്യൂസ് ഈ 26 ന് ആണ് ഏട്ടന്റെ വിവാഹം.”

” What ? ആരോട് ചോദിച്ചിട്ട്.. എന്റെ സമ്മതമില്ലാതെ , ഈ വിവാഹം എങ്ങനെ നടക്കുമെന്ന് നമുക്ക് നോക്കാം..”

“ഏട്ടാ ,, വെറുതെ പറയാം എന്ന് മാത്രം.. അച്ഛൻ എല്ലാം തീരുമാനിച്ചു.. പിന്നെ ആരോട് ചോദിച്ചിട്ടെന്ന് പറയുന്നതിൽ കാര്യമില്ല.. 1 വർഷം ഏട്ടന് തന്നതല്ലേ ഇഷ്ട്ടമുള്ള കുട്ടിയെ കണ്ടുപിടിക്കാൻ.. എന്നിട്ടോ? ”

“യദു ,,എങ്ങനെ എങ്കിലും ഒന്ന് മുടക്കിതാടാ. ”

” Sorry ഏട്ടാ.. ഞാൻ നിസ്സഹായനാണ്.. പിന്നെ ഇതാണ് പെണ്കുട്ടി.. പേര് നിരഞ്ജന.. നല്ല സുന്ദരി.. ഇഷ്ട്ടം പോലെ മുടി.. ഒരു ദേവത..”

” യദു നീ എന്താ എന്നെക്കുറിച്ച് കരുതിയത് സൗന്ദര്യത്തിനു പിന്നാലെ പോകുന്ന ഒരു വൃത്തികെട്ടവൻ ആന്നോ? എനിക്ക് ഒരു സാധാരണ പെണ്കുട്ടിയെ മതി വിവാഹം കഴിക്കുവാണേൽ ”

” NO.. ഞാൻ സുന്ദരി ആന്ന് പറഞ്ഞുന്ന് മാത്രം.. പാവമാ ഏട്ടാ..ഏട്ടന് ഇഷ്ട്ടം ആവും..ഏട്ടന്റെ സകല്പത്തിലെ പെണ്കുട്ടി തന്നെയാ”

“നീ കണ്ടിട്ടുണ്ടോ ഇത്ര ഉറപ്പ് ? ”

” ഏട്ടനോട് പറയാൻ ഞാൻ ഇല്ല..”

” ഇതാണ് നിരഞ്ജന.. ഇനി ആ സ്വപ്ന സുന്ദരിയെ എടുത്തു കീറി കളയ്..”

“യദു ..She is my lover..”

“കോമഡി പറയാതെ..26 ന് കല്യാണം ആണ്.. കളിക്കാതെ എല്ലാം മറക്കാൻ നോക്ക്..”

” അപ്പോൾ നിരഞ്ജന പേര് മറക്കേണ്ട “…

തുടരും

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *