ആദിയും ദേവുട്ടിയും ….

രചന ജിഷ്ണുsuppus

അന്ന് നല്ല മഴപെയ്യുന്നുണ്ടായിരുന്നു മഴനഞ്ഞുകൊണ്ടാണ് 12th ന്റെ അവസാന പരീക്ഷ എഴുതാൻ വന്നത് ഓടി വരാന്തയിൽ

കയറിയതും. ആദി.. ആരോ വിളിക്കുന്നു അതവളായിരുന്നു എന്റെ പെണ്ണ് ദേവിക എന്റെ ദേവൂട്ടി കുറച്ചു ദേഷ്യവും സങ്കടവും

കലർന്നത് പോലുള്ള മുഖഭാവത്തോടു കൂടെ ഉണ്ടക്കണ്ണു തുറിപ്പിച്ചു നോക്കുന്നു. എന്താ ദേവൂട്ടി? എന്താ ആദി മഴ നനഞ്ഞു വന്നിരിക്കുന്നെ

ഇങ്ങുവന്നെ അവളെന്റെ തലയിൽ ഷോൾ വച്ചു തോർത്തി തന്നു വല്ല പനിയും പിടിച്ച് കിടന്നാൽ ആരുണ്ടെടാ നിന്നെ നോക്കാൻ ആ

വയസ്സായ പാവം അമ്മൂമ്മക്ക് പണിയുണ്ടാക്കാൻ വേണ്ടി ചെക്കൻ ഓരോന്ന് കാണിച്ചു കൂട്ടും.(അവൾക്കു എന്റെ എല്ലാകഥകളും

അറിയാമായിരുന്നു എനിക്ക് അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിട്ടും അമ്മൂമ്മയായിരുന്നു എന്നെ നോക്കിയിരുന്നത് തറവാട്ടുവീട്ടിൽ അവളും

ഒരിക്കൽ വന്നിട്ടുണ്ടായിരുന്നു ആര് ചോദിച്ചാലും അവൾ പറയുമായിരുന്നു എന്റെ പെണ്ണാണ് എന്നു. അച്ഛനും അമ്മയും

അവരുടെ ego കാരണം വേർപിരിഞ്ഞപ്പോ തകർന്നു പോയ എന്നെ നോക്കിയത് എന്റെ അമ്മൂമ്മയായിരുന്നു 5th പഠിക്കുമ്പോൾ ആണ്

ഞാൻ അവളെ ദേവുട്ടിനെ പരിചയപ്പെടുന്നത് അതിനു ശേഷം നല്ല കൂട്ടായി ഞങ്ങൾ പിന്നീട് പ്രണയവും) എനിക്ക് നീയില്ലെ ദേവൂട്ടി

അയ്യടാ ഞാനൊന്നും വരില്ല നിന്നെ നോക്കാൻ. എന്റെ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു യ്യോ സങ്കടയോ എന്റെ ആദി മോന് ചുമ്മാ

പറഞ്ഞതല്ലേ ഞാനുണ്ടാകും എന്നും എനിക്കായ് ന്റെ കണ്ണൻ കൊണ്ടു തന്നതാണ് ന്റെ ആദിയെ ഞാൻ തനിച്ചാക്കില്ല ഒന്നിനും വേണ്ടിയും.

ആദി ഈ വർഷം കൂടെ കഴിഞ്ഞാൽ നീ പഠിത്തം നിർത്തുമെന്ന് പറഞ്ഞത് നേരാണോ?അവളോട് കാര്യം എന്താണ് എന്നു പറയാൻ

തോന്നിയില്ല പകരം കള്ളം പറഞ്ഞു.ആഹ് ദേവു നിർത്തണം അല്ലെൻകിൽ വീട്ടിൽ ആകെ പട്ടിണി ആവും. ആദി ഞാൻ ഒരു

കാര്യം പറഞ്ഞ കേൾക്കാൻ പറ്റുവോ? പറ ദേവൂട്ടി പഠിത്തം നിർത്താതെ partime job നോക്കിക്കൂടെ നിനക്ക്. ഞാനും അത്

ചിന്തിക്കാതിരുന്നില്ല നോക്കട്ടെ. ആദി ഇന്നാണ് നമ്മുടെ അവസാന പരീക്ഷ ഞാൻ അതുകഴിഞ്ഞാൽ ഡൽഹി പോകും ഇനിയുള്ള

കോളേജ് അവിടെ നോക്കാം എന്നാണ് അച്ഛൻ പറയുന്നത്. അവളിതു പറഞ്ഞപ്പോളും എന്റെ മനസ്സ് നീറുന്നുണ്ടായിരുന്നു അവളോട്

പറയണോ എന്നാലോചിച്ചു വേണ്ട ഇപ്പോ അവൾ ഒന്നും അറിയണ്ട അവൾ പൊക്കോട്ടെ സന്തോഷായി പൊക്കോട്ടെ അവിടെ പോയാൽ

പതുക്കെ അവൾ എന്നെ മറന്നോളും. ആദി നീ എങ്ങനെയെൻകിലും അവിടെ വന്നു ചേരാൻ നോക്കണം. എന്താ ദേവൂട്ടി നീ പറയുന്നത്

എന്റെ അവസ്ഥ എല്ലാം അറിഞ്ഞിട്ടും എങ്ങനെ ഞാൻ അങ്ങോട്ട് വരും. ആദി എനിക്കറിയാം പക്ഷെ പിരിയുന്നത് ഓർക്കുമ്പോൾ ഇന്ന്

തന്നെ നിന്റെ കൂടെ ഇറങ്ങിവന്നാലോ എന്നു തോന്നുന്നുണ്ട് എനിക്ക്. പക്ഷെ അതിനു പറ്റുന്നില്ല. ദേവൂട്ടി താൻ ഇപ്പോ എന്നെ കുറിച്ച്

ചിന്തിക്കാതെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ നോക്ക് ട്ടോ.ആദി എന്നാലും എനിക്ക് പേടിയാവുന്നു. താൻ പേടിക്കണ്ട ഞാൻ ഒരു നല്ല

job എല്ലാം ശരിയാക്കിയിട്ടു അങ്ങ് വരും ന്റെ പെണ്ണിനെ ഇങ്ങ് പൊക്കിയെടുത്തു കൊണ്ടുവരാൻ അത് പോരെ ന്റെ ദേവൂട്ടിക്ക്.

മ്മ് മതി എന്നെ മറക്കരുതേ ആദി. എനിക്ക് നീയില്ലാതെ പറ്റില്ല ട്ടോ. ഇല്ലെടോ ഞാൻ ന്റെ മോളെ മറക്കോ? മറന്ന നിന്നെ ഇവിടെ വന്നു

കൊല്ലും ഞാൻ. പിന്നെ വിളിക്കണേ ആദി മറ്റന്നാൾ ഞാൻ പോകും വിളിക്കാം ഞാൻ. ഡാ ചെക്കാ ഞാൻ ഇല്ലെന്നു കരുതി വെള്ളമടിയും

സിഗരറ്റ് വലിയും കൂടണ്ട ട്ടാ കൊല്ലും ഞാൻ. ഓ അങ്ങനെ ആവട്ടെ. അവള് പോയിടാ അപ്പു പൊക്കോട്ടെ പാവം അവൾ ഒന്നും അറിയാതെ

പോയത് നന്നായി അല്ലെടാ അപ്പു. ആദി നീയെന്തിനാ അവളെ വിട്ടുകളഞ്ഞത് അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെടാ

പോവണ്ട ഇവിടെ എവിടേലും പഠിക്കാൻ പറഞ്ഞ അവൾ അത് കേൾക്കുമായിരുന്നല്ലോ മ്മ് കേൾക്കും എന്നു ഉറപ്പ് ഉള്ളത് കൊണ്ടാണ്

ഞാൻ അത് പറയാതിരുന്നത്. എന്തിനാണ് അപ്പു അവളുടെ ഭാവി ഞാനായിട്ട് കളയുന്നത് ഇനിയൊരിക്കലും പഴയതു പോലെ എനിക്ക്

ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ലെൻകിൽ അവൾ ആകെ ഭ്രാന്തിയായി പോകും അപ്പു അതാണ് ഞാൻ പഠിത്തം നിർത്താൻ

പോകുന്നു എന്നു പറഞ്ഞത്. എന്നിട്ടും എന്നോടവൾ ചോദിച്ചു അവളെ എന്റെത് മാത്രമാക്കാൻ എന്നോട് വരില്ലേ എന്നു അങ്ങോട്ട്. എടാ അപ്പു

ഒരു സിഗരറ്റ് വാങ്ങിട്ടു വരുവോട. ടാ ആദി വലിക്കണ്ടടാ നീ ഇപ്പോ. dr പറഞ്ഞത് നിനക്ക് ഓർമയില്ലേ? Pls അപ്പു ഒരെണ്ണം അല്ലെ. മ്മ് വാ.

ഈ നശിച്ച സിഗരറ്റ് വലി കാരണം ആണ് ആദി നിനക്ക് ഈ രോഗം വന്നത്. അപ്പു അവളെ ഒന്നും അറിയിക്കണ്ടാട്ടൊ വലിയൊരു dr ആവാനാണ് അവൾക്കിഷ്ടം.

3വർഷങ്ങൾക്കു ശേഷം Cancer എന്ന രോഗം ഇല്ലായിരുന്നു എൻകിൽ ചിലപ്പോൾ ഞാനും അവളും ഒന്നിച്ചേനെ അല്ലെ അപ്പു? ഒന്ന് കാണാൻ

തോന്നുന്നു എനിക്ക് ന്റെ ദേവൂട്ടിയെ. ആദി അവൾ എന്നും എന്നെ വിളിക്കാറുണ്ടായിരുന്നു എനിക്ക്

അവളോട് പറയേണ്ടി വന്നു നീ എന്നോട് ക്ഷമിക്കണം അവൾ 2വർഷം ആയി നിന്റെ തറവാട്ടുവീട്ടിൽ ഉണ്ട് അവൾ വന്നപ്പോൾ വല്ല്യ

പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അതൊക്കെ അവളുടെ ഒറ്റവാക്കിൽ തീർന്നു എന്നെ കല്ല്യാണം കഴിച്ചില്ലെന്നേ ഉള്ളൂ എന്റെ മോളുടെ അച്ഛനാണ്

ആദി. അമ്മയും മോളും നിന്നെ എന്നും വന്നു കാണാറുണ്ട് ആദി നിനക്കാണ് ആദി തെറ്റുപറ്റിയത് അവൾ നിനക്ക് വേണ്ടിയാണ് എല്ലാം

സഹിച്ചു വിട്ടെറിഞ്ഞു ഓടിയെത്തിയത്. അവളാണ് നീ പോലും അറിയാതെ നിന്നെ പരിചരിക്കുന്നതും.

അവളാണ് പറഞ്ഞത് നിന്നെ ഒന്നും അറിയിക്കേണ്ട എന്നോട് ഒരു വാക്ക് തന്നിരുന്നു എന്നെ കെട്ടികൊണ്ടുപോകാൻ ഡൽഹിക്ക് വരും

എന്നു. ഞാൻ അവിടെ തന്നെ ആണെന്ന് കരുതിക്കോട്ടെ.ഒന്നും അറിയിക്കേണ്ട എന്നു…. അപ്പു എനിക്ക് എന്റെ മോളേം ദേവൂട്ടീനേം

കാണണം അപ്പു pls ഒന്ന് കൊണ്ടുവരാമോ. വരുമ്പോൾ എനിക്ക് ഒരു കാര്യം കൂടെ വാങ്ങി വരുവോ ഒരു താലി മാല അതിനെന്താ ആദി

ഞാൻ കൊണ്ടുവരാം. മണിക്കൂറുകൾക്കു ശേഷം ആദിയുടെ എല്ലാം ആയിരുന്ന ദേവൂട്ടിയും ഒന്ന് കണ്ടിട്ട് പോലും ഇല്ലാത്ത മകളും വന്നു.

ആദി…ആദി… ആദി………

ദേവുട്ടിയുടെ ശബ്ദം കൂടി കണ്ണുകൾ നിറഞ്ഞൊഴുകി ആദിയുടെ ദേവൂട്ടിയെയും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മോളെയും കാണാൻ നിക്കാതെ ഒരു യാത്ര പോലും ആരോടും പറയാതെ……..

രചന ജിഷ്ണുsuppus

Leave a Reply

Your email address will not be published. Required fields are marked *