എന്റെ ഗർഭം ഇങ്ങിനല്ലാ…!

രചന Nizar vh

“ചേട്ടാ, ഒന്നു നിന്നെ.. ” പിന്നിൽ നിന്നും ഒരു കിളിനാദം .കേട്ടു തിരിഞ്ഞ് നോക്കി പ്രവീണയാണ്..

ഇവൾക്കിനി എന്താണാവോ ?

കുറച്ച് നാളായ് ശ്രദ്ധിക്കുന്നു.. തന്നെ കാണുമ്പോൾ പെണ്ണിനൊരു ഇളക്കം. എട്ടാം ക്ലാസിലെ ആയുള്ളുഎങ്കിലും ശരീരം കോളേജിലാ.ആരു കണ്ടാലും ഒന്നു കൂടെ നോക്കി പോകും.പഴയ സിനിമാ നടികളെ പോലെയാണ് ശരീരപ്രകൃതം.

അടുത്തവീടായത് കൊണ്ടും ,ചെറിയ വയസ്സു മുതൽ കാണുന്നത് കൊണ്ടും മനസ്സിൽ വെറൊരു ചിന്തയും ഉണ്ടായിട്ടില്ല.. അവൾ നടന്ന് അടുത്തെത്തി.

“മനുവേട്ടാ ,ഞാൻ ഗർഭിണിയാണ്.. ” ഷോക്കടിച്ച പോലെ നിന്നു പോയ്‌.

“ഗർ ,ഗർ … ഗർഭിണിയോ ???”വിശ്വസിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും പണ്ടെ ഉറപ്പിച്ചതാ. ഇത് ഇങ്ങനെ വരൂന്ന്… അങ്ങിനെയാണ് കൊച്ചിന്റെ പോക്ക്. അല്ല..എന്നോട് എന്തിനാണ് ഇവൾ ഇത് പറയുന്നത്…?

മനസ്സിൽ ഒരു ഗൂഢ മന്ദഹാസം വിരിഞ്ഞു. ഫെയർ ആൻഡ് ലൗലി ഇട്ട് മിനുക്കിയ ആ മുഖത്ത് നാണം വിരിഞ്ഞു. കൈവിരൽ കടിച്ച് കൊണ്ട് അവൾ പറഞ്ഞു.. “അതെ.. ഗർഭിണി..”

“ആരാ ആൾ ??” ചിരിയോടെതലയാട്ടി കൊണ്ട് ചോദിച്ചു. ആരാണ് ആ മഹാൻ എന്നറിയണം. അവന്റെ അവസ്ഥ ഓർത്ത് ചിരിച്ചു.. ഇത്രയും പറഞ്ഞ സ്ഥിതിക്ക് അതും പറയുമായിരിക്കും..

“മനുവേട്ടൻ തന്നെ ”

“????? ഞാനോ ???” വീണ്ടും ഷോക്കടിച്ചു. ആയിരം വാട്ട്സ് പവറോടെ.,കൂടെ തലയിൽ ആരോ കൂടം കൊണ്ട് അടിച്ച പോലെ.തരിച്ച് നിന്നു പോയ്..

” അന്ന് ചിറ്റപ്പന്റെ മോടെ കല്ല്യാണം കഴിഞ്ഞ രാത്രി ഓർമ്മയുണ്ടോ ??”

ശരിയാണ് ഓർക്കുന്നു.വാസുവേട്ടന്റെ മോളുടെ കല്യാണം കഴിഞ്ഞ രാത്രി.മദ്യസൽക്കാരം ഉണ്ടായിരുന്നു. വെറുതെ കിട്ടുന്നതല്ലെ. പതിവിലും കൂടുതൽ വലിച്ച് കേറ്റി.. ബോധം തെളിയുമ്പോൾ തൊട്ടടുത്ത വീട്ടിലെ ഹാളിൽ കിടക്കുകയാണ്. അടുത്ത് തന്നെ സുഹൃത്തായ സന്തോഷും ,കുറച്ച് മാറി പരിചയമില്ലാത്ത രണ്ട് സ്ത്രീകളും ,ഇവളെയും കണ്ടിരുന്നു.

തന്നെ കണ്ടാൽ ചെറിയ പയ്യനാണെന്നെ തോന്നു.അതു കൊണ്ടായിരിക്കും പരിചയമില്ലാത്ത സ്ത്രികൾ പ്രശ്നമുണ്ടാക്കാതിരുന്നത്. തന്റെ ആ അവസ്ഥയിൽ ആരെല്ലാമോ ചേർന്ന് അവിടെ കൊണ്ട് കിടത്തിയതാ..

എഴുന്നേറ്റ് പോകുമ്പോൾ പ്രവീണ തന്നെ രൂക്ഷമായ് നോക്കുന്നുണ്ടായിരുന്നു.അത് എന്തിനെന്ന് അന്ന് മനസ്സിലായില്ല. എന്റെ ദൈവമെ അന്ന് എന്തെങ്കിലും സംഭവിച്ചോ ?? ദേഹം തളരുന്നത് പോലെ …. ഭൂമി പിളർന്ന് .. താഴേയ്ക്ക് പോട്ടെ..

—— ”” ——————–

പിന്നീട് ഉള്ള ദിനങ്ങൾ കൊടും ഭയാനകമായിരുന്നു. ഊണില്ല ,ഉറക്കമില്ല.. ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുന്നത് പതിവായ്. ആരെങ്കിലും അറിഞ്ഞാൽ ?? പീഢന കേസ്സ് ആണ്.. അകത്ത് പോകുംഉറപ്പ്.

എവിടെ നോക്കിയാലും…ഇരുമ്പഴികൾ..! ഹോ .. ദൈവമെ..! ആരോടെങ്കിലും പറയാൻ പറ്റുമോ ?

ബോധത്തോടെ ഇരിക്കാൻ ആഗ്രഹിച്ചില്ല.. ബോധം മറയും വരെ മദ്യപാനം ,പുകവലി വെറെ. താടിയും ,മുടിയും വളർന്നു ഭ്രാന്തനെ പോലെ അയ്.. വീടിന് പുറത്തിറങ്ങാൻ ഭയം. ആത്മഹത്യയെ പറ്റി ചിന്തിച്ചു. ഏക വഴി അതെയുള്ളു. തന്റെ മാറ്റം ശ്രദ്ധയിൽ പെട്ട സന്തോഷ് തന്നെ തേടി വന്നു. മനസ്സില്ലാ മനസ്സോടെ കാര്യങ്ങൾ അവനോട് പറഞ്ഞു. എല്ലാം കേട്ട ശേഷം.

“എടാ ഭയങ്കരാ .. നിന്നെ – സമ്മതിച്ചു.ബോധമില്ലാതിരുന്നിട്ടും നീ .. ”

അവനെ കൊല്ലാനാണ് തോന്നിയത്.

“അളിയാ ഇനി എന്നാ ചെയ്യും ?? അവളുടെ വയറെങ്ങാനും വീർത്താൽ…. ?”

എരിതീയിലെയ്ക്ക് അവന്റെ വക എണ്ണ. “നീ എങ്ങോട്ടെങ്കിലും ഓടി പൊയ്ക്കോ .അതാ നല്ലത് ” അതു കൊള്ളാല്ലോ. നല്ല ബുദ്ധി. അങ്ങനെ നാട് വിടാൻ തീരുമാനമായ്.

അതിന് ഒരു തിയതിയും നിശ്ചയിച്ചു. ഒരാഴ്ചകഴിഞ്ഞ് നാട് വിടണം. മനസ്സിന്റെ ഭാരം അൽപം കുറഞ്ഞ പോലെ.. രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രി സന്തോഷ് ഓടി കിതച്ച് വന്നു. “അളിയാ അവൾ നാമം ചൊല്ലുന്നില്ല.. ” അവൻ കിതച്ചു കൊണ്ട് പറഞ്ഞു. “അതിന്..?” തനിക്ക് ഒന്നും മനസ്സിലായില്ല. അവൻ വിശദീകരിച്ചു.

“അളിയാ അവൾ എന്നും നാമം ജപിക്കുന്നത് ഞാൻ കാണാറുണ്ട് .പക്ഷെ രണ്ട് നാളായ് അതില്ല.അതിനർത്ഥം..!”

അവൻ ഒന്ന് നിർത്തിയിട്ട് തുടർന്നു.

“ഒന്നുകിൽഅവൾനിന്നെ കളിപ്പിച്ചതാണ് . അല്ലെങ്കിൽ …!. എന്തായാലും നീ ഒന്ന് അവളെ കണ്ട് സംസാരിക്കു.. ” മനസ്സിൽ എവിടെയോ പ്രത്യാശയുടെ വിളക്ക് തെളിഞ്ഞു.. അടുത്ത ദിവസം പറഞ്ഞ സ്ഥലത്ത് പ്രവീണ എത്തി.അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം. അവളോട് അന്ന് എന്താ സംഭവിച്ചെന്ന് ചോദിച്ചു. ഫെയറാൻലൗലി തീർന്നിട്ടോ എന്തോ .അന്ന് ആ മുഖത്ത് പൗഡർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പഴയ അ നാണത്തോടെ അവൾ പറഞ്ഞു.

” ഒന്ന് പോ മനുവേട്ടാ.. എല്ലാം മറന്നോ ??” വിക്കി വിക്കി പറഞ്ഞു.

” ഞാൻ മറന്നു നീ പറയൂ “..

പോക്കുവെയിൽ പൗഡർ ഇട്ട അവളുടെ മുഖത്തടിച്ചപ്പോൾ അവിടവിടെയായ് വെള്ളി പോലെതിളങ്ങുന്നത് കണ്ടു..

” അന്ന് മനുവേട്ടൻ എന്റെ അടുത്ത് കിടന്നില്ലെ..??”

“അ കിടന്നു. ..ഗർഭിണി ആണെന്ന് നിന്നോട് ആര് പറഞ്ഞു ?” ചോദ്യങ്ങളുടെ കെട്ടുകൾ അഴിച്ച് വിട്ടു.

” എനിക്കറിയാം എല്ലാം .ചിറ്റമ്മ പറയുന്നത് കേട്ടല്ലോ ആണുങ്ങൾ കൂടെ കിടന്നാൽ ഗർഭിണി ആകുമെന്ന്.”

അ വാക്കുകളിലെ നിഷ്ക്കളങ്കത തിരിച്ചറിഞ്ഞു. ഒരു ദീർഘനിശ്വാസം ..! ആയിരം വസന്തങ്ങൾ ഉള്ളിൽ ഒന്നിച്ച് വിരിഞ്ഞു . സമാധാനത്തിൻവെള്ളരിപ്രാവുകൾ പറന്നിറങ്ങിയത് കണ്ടു.

“എന്നിട്ട് എന്താ രണ്ട് നാളായ് നീ നാമം ചെല്ലാതിരുന്നത് ???” അവൾ എന്റെ മുഖത്തേയ്ക്ക് നോക്കി.. കാൽവിരലുകൾ കളം വരച്ചു കൊണ്ടവൾ മൊഴിഞ്ഞു.

“ഈ മനുവേട്ടന്റെ ഒരു കാര്യം ” ഒന്ന് നിർത്തിയിട്ട് രഹസ്യം പറയും പോലെ ശബ്ദം താഴ്ത്തി

” എനിക്ക് വയ്യാണ്ടിരിക്കുവാമനുവേട്ടാ.. ഇനി അറു ദിവസം കഴിഞ്ഞ് കുളിച്ചിട്ടെ നാമം ജപിക്കാൻ അമ്മ സമ്മതിക്കൂ…”

കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ കൈ തരിച്ചു. പക്ഷെ അടിച്ചില്ല.. എങ്ങനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും ഇവളോട് ?? വേണ്ട ,എന്തെലും ആവട്ടെ .. കുറെ നാള് കൂടീ തല ഉയർത്തി ,നെഞ്ച് വിരിച്ചു നടന്നു..

■മദ്യപാനം ആരോഗ്യത്തിനും ,മനസ്സിനും, ഹാനികരം■

ശുഭം..

രചന Nizar vh

1 thought on “എന്റെ ഗർഭം ഇങ്ങിനല്ലാ…!

Leave a Reply

Your email address will not be published. Required fields are marked *