എന്റെ ചേട്ടായി ലിറ്റി

രചന : – ലിറ്റി

ഈ ഗ്രുപ്പിൽ 2 ദിവസം മുന്നേ ഒരു ചേട്ടായിയുടെയും കാന്താരിയുടെയും പോസ്റ്റ് കണ്ടിരുന്നു. അത് ഒരു ചേട്ടായി പുള്ളിയുടെ ഇത് വരെ നേരിൽ കാണാത്ത കാന്താരി പെങ്ങളെ കുറിച്ച് എഴുതിയതായിരുന്നു. അത് കണ്ടപ്പോൾ ആ കാന്താരിക്ക് ചേട്ടായിയെ കുറിച്ച് എന്താണ് പറയാൻ ഉണ്ടാകുക എന്ന ആലോചനയിൽ നിന്നാണ് ഈ കഥ എഴുതിയത്. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരും എന്ന പ്രതീക്ഷയോടെ..

ഒരു വർഷത്തിനു ശേഷം ഞാൻ എന്റെ നാട്ടിലേക്കുള്ള യാത്രയിൽ ആണ്. നാളെ ഞാൻ എറണാകുളത്ത് എത്തുമ്പോൾ റെയിൽവേ സ്റ്റേഷനിൽ ഈ കാന്താരിയെ കാത്ത് എന്റെ ചേട്ടായിയും കുടുംബവും ഉണ്ടാകും. എന്റെ ചേട്ടായിനെ എനിക്ക് കിട്ടിത് ഒരു ഗ്രൂപ്പിൽ നിന്നാട്ടോ..

ഫേസ്ബുക്കിൽ ഞാൻ കയറുന്നത് തന്നെ പോസ്റ്റ്‌ വായിക്കാൻ വേണ്ടിയാണ്. ആ ഗ്രൂപ്പ്‌ ഒത്തിരി ഇഷ്ടായി. എല്ലാരുടെയും എഴുത്ത് കണ്ടു എഴുതാൻ മോഹം കയറി. ഞാനും ഒരു കഥ എഴുതി.

ഗ്രുപ്പിൽ പോസ്റ്റ്‌ ചെയ്തു. നമ്മുടെ കഥയല്ലേ ആരും കണ്ടില്ലെങ്കിലോ.. പോസ്റ്റ്‌ വായിച്ചു ലൈക്ക് അടിച്ച പരിചയം വെച്ച് നമ്മൾ കണ്ട വല്യ എഴുത്തുകാരന് ഒരു മെസ്സേജ് അയച്ചു. ഇച്ചിരി ബഹുമാനം കൊടുത്തേക്കാം.. നമ്മക്ക് ആളുടെ സ്വഭാവം അറിയത്തില്ലല്ലോ…

“മാഷേ…..” എന്നു വിളിച്ചു.. കഥ പോസ്റ്റുചെയ്തിട്ടുണ്ടെന്നും തിരുത്തി തരണം എന്നും പറഞ്ഞാണ് മെസ്സേജ് അയച്ചത്. നമ്മുടെ കഥയ്ക്ക് ലൈക്ക് വന്നതും കാത്തിരുന്നപ്പോളാണ്, തെറ്റ് തിരുത്തി മാഷിന്റെ റിപ്ലൈ. ആഹാ ഒരു ചെറുകഥയുടെ അത്രക്ക് ഉണ്ട്. അത് കുറച്ചു തവണ വായിച്ചു. തിരുത്തണം എന്നുണ്ട്. പക്ഷെ എന്താ ചെയ്യണ്ടേന്ന് അറിയില്ല. പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ… പിന്നേം നമ്മുടെ മാഷിനെ ബുദ്ധിമുട്ടിച്ചു. എല്ലാം പറഞ്ഞു തന്നൂട്ടോ. പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് തിരുത്താൻ പോയി വന്നപ്പോൾ ഇൻബോക്സിൽ ഒരു മെസ്സേജ് മാഷിന്റെ വക.

എന്റെ കഥയുടെ ഒരു ഭാഗം എടുത്ത് എഡിറ്റ്‌ ചെയ്ത് അയച്ചേക്കണ്… കണ്ണ് തള്ളി.. സത്യം. ആർക്കും ഒന്നിനും നേരമില്ലാത്ത ലോകത്ത് എന്റെ പൊട്ട കഥ തിരുത്തി ഒരാള് അയച്ചേക്കുന്നു. അത്ഭുതം… അത് പിന്നെ ബഹുമാനം, സന്തോഷം ഒക്കെകൂടിയ ഒരു അവസ്ഥയിൽ ആയി.

“എന്താ മാഷേ ഇത് ???ഇങ്ങനെ തിരുത്തി തരൂന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല”.

“പറ്റുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കണ്ടേ…?”

അന്ന് തോന്നിയ ബഹുമാനം, സ്നേഹം. ഒന്ന് തിരുത്തി ഓടിപ്പോയില്ല. കൂടെ നിന്നു പറഞ്ഞു തന്നു ഓരോന്നും. ആദ്യമായി പിച്ച വെയ്ക്കുന്ന കുഞ്ഞിനെ നോക്കുന്ന പോലെ… ഇത്രയും സപ്പോർട്ട് തരാൻ എന്നെ ഒരിക്കൽ പോലും കാണാത്ത ഒരാൾ…

കഥയുടെ ലൈക്കുകൾ കൂടുന്നതിനൊപ്പം എന്റെ മനസ്സിൽ ‘മാഷ്’ എന്ന വിളി ചേരാത്ത പോലെ. കൂടെ നിൽക്കുന്ന കരുതൽ എനിക്ക് ഒരു ശിക്ഷകന്റെ അല്ല. സഹോദരന്റെ ആയി തോന്നി. ഓരോ അടിയും തെറ്റാതെ നോക്കുന്ന, വീഴാൻ തുടങ്ങുമ്പോൾ ഓടി വന്നു താങ്ങുന്ന ഒരു സഹോദരന്റെ ….

അന്നുതന്നെ ചോദിച്ചു.

“ഞാൻ മാഷിനെ എന്താ വിളിക്കേണ്ടേ?”

“നിനക്കിഷ്ടമുള്ളത് ഇക്ക,ചേട്ടൻ എന്തു വേണേലും. ”

“ചേട്ടായി എന്നു വിളിച്ചോട്ടെ?”

“നീ വിളിച്ചോ, നീ എന്റെ പെങ്ങള്കുട്ടി അല്ലേ, ധൈര്യായിട്ട് വിളിച്ചോ ”

ഈ മറുപടി എനിക്ക് തന്ന സന്തോഷം ചെറുതല്ല. വെറും വാക്ക് അല്ലായിരുന്നു അത്. ദിവസങ്ങൾ കഴിയവേ എനിക്ക് മനസ്സിലായി ഇത് എന്റെ ചേട്ടായി തന്നെ…. എന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ കേട്ട് ഇരിക്കാനും.. എന്റെ കൊച്ചു പിണക്കങ്ങൾക്കും, ഇണക്കങ്ങൾക്കും കൂട്ട് നിൽക്കുന്ന… ഗൗരവം ഉണ്ടേലും അതിനിടയിൽ പിശുക്കി കാണിക്കുന്ന സ്നേഹം, കുറച്ച് കുശുമ്പ്… എല്ലാം ഉള്ള എന്റെ ചേട്ടായി.

ഇപ്പോൾ ഞാൻ ആസ്വദിക്കുകയാണ് ഒരു ചേട്ടായിടെ കരുതലും, ശാസനയും സ്നേഹവും….

ഈ പുതു വർഷത്തിൽ ഞാൻ ചേട്ടായിക്ക് ഒരു ഗിഫ്റ്റ് അയച്ചിരുന്നു. പകരം ചേട്ടായി എനിക്ക് അയക്കാൻ ഞാൻ അഡ്രെസ്സ് കൊടുത്തില്ല. പക്ഷെ എനിക്കുള്ള സമ്മാനം ചേട്ടായിടെ കയ്യിൽ ഉണ്ടാകും.ചേട്ടായി തരാൻ വെച്ച ആ സമ്മാനം.

അവിടെ ചെന്ന് കാണണം എനിക്ക് ചേട്ടായിനേം ചേച്ചിയേയും കുട്ടികളെയും.

“ദൈവമേ, എപ്പോഴാണാവോ ഈ ട്രെയിൻ അവിടെ എത്തുക. അധികം വൈകിക്കാതെ അവിടെ എത്തിക്കണേ.”

ചേട്ടായിടെ കാന്താരി…

രചന : – ലിറ്റി

Leave a Reply

Your email address will not be published. Required fields are marked *