**ഒരു കഷണ്ടിക്കല്യാണം **

രചന : – Nijila Abhina‎-

“ഹരീ എന്തൊരു ഉറക്കം ആടാ ഇത് ഒന്നെഴുന്നേറ്റേ “…. “അമ്മേ ഞാനൊന്നുറങ്ങട്ടെ ഇന്നലെ അമ്പലത്തീന്ന് വന്ന സമയം അമ്മേം കണ്ടതല്ലേ ?..

“അതിനിങ്ങനാണോ അമ്മേ വിളിക്കണ്ടേ..അമ്മ മാറി നിക്ക്… ദാ ഇങ്ങനെ വിളിക്കണം… ഇതും പറഞ്ഞു കൊണ്ട് പാറു ഹരിയുടെ തല വഴി ഒരു പാത്രം വെള്ളം കമിഴ്ത്തി….

“ആ ചട്ടിത്തല നനഞ്ഞപ്പോ എന്താ ഭംഗിന്നു നോക്കിയേ… നനഞ്ഞ കോഴിയെപ്പോലെ…. ”

“ഡീ നിന്നെ….. കയ്യിൽ കിട്ടിയ തലയണ എടുത്ത് ഹരിയവളെ എറിഞ്ഞു.

“ആ രാവിലെ തന്നെ തുടങ്ങിക്കോ രണ്ടും കൂടി…. കെട്ടിക്കാൻ പ്രായവായി എന്നിട്ടാ രണ്ടിന്റേം കുട്ടിക്കളി ”

മോനെ പത്തു മണിയാവുമ്പോ ഭരതനിങ്ങു വരും. ഇന്നാ ആ കുട്ടിയെ കാണാൻ പോകാന്നു പറഞ്ഞത്. നീ മറന്നോ…..

“എന്തിനാമ്മേ വെറുതെ…. ഇതും നടക്കാൻ പോണില്ല… അല്ലേലും ഏത് പെണ്ണ് സമ്മതിക്കും ഈ കഷണ്ടിത്തലയനെ കെട്ടാൻ അല്ലേ പാറു…. ” “ഓ അങ്ങനെ പത്രാസുള്ളോളൊന്നും എന്റെട്ടനെ കെട്ടണ്ട. എന്റെട്ടന്റെയീ മൊട്ടത്തലയെക്കൂടി ഇഷ്ടപ്പെടുന്നോളു മതി നമ്മക്ക്. “അവൾ ഹരിയേ ചുറ്റി പിടിച്ചു.

“നീയൊന്നു പോയി നോക്ക്… അമ്മേടെ മനസ് പറയുന്നു ഇത് നടക്കൂന്ന്‌.. ”

ഉം നടന്നത് തന്നെ. നമ്മളിതെത്ര കണ്ടതാ. നീണ്ട അഞ്ചു വര്ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ മുതൽ അമ്മയുടെ നിര്ബന്ധപ്രകാരം പത്ത് പതിനഞ്ചിടത്ത് പെണ്ണ് കാണാൻ പോയി…. പൊന്നും പണവും ഒന്നും ആഗ്രഹിച്ചിരുന്നില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തന്റമ്മയേയും പെങ്ങളെയും സ്വന്തം പോലെ കാണാനും ഒരു നല്ല പാതി. അത്ര മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ..പതിനഞ്ചാം വയസിൽ കടം താങ്ങാൻ വയ്യാതെ തങ്ങളെ തനിച്ചാക്കി അച്ഛൻ പോയപ്പോ എന്ത് ചെയ്യണം എന്നറിയാതെ പകച്ച്‌ നിന്നിട്ടുണ്ട്…. ക്ലാസ്സ്‌ കഴിഞ്ഞു വന്നു കിട്ടുന്ന സമയം ഹോട്ടലിൽ പണിയെടുത്തുo ചുമടെ ടുത്തുo അമ്മയെ സഹായിച്ചിട്ടുണ്ട്….. എഞ്ചിനീയറിംഗ് എന്ന പാറൂന്റെ സ്വപ്നത്തിന് മുന്നിൽ നന്നായി പഠിക്കുമായിരുന്ന താൻ പഠനം നിർത്തി പണിക്കിറങ്ങി.. പിന്നെ പ്രവാസം… അതും പാറൂന്റെ നല്ല ഭാവിക്കു വേണ്ടി… മാസത്തിൽ അടക്കേണ്ട പാറൂന്റെ ഫീസും നാട്ടിലെ കടവും വീട്ടു ചിലവും എല്ലാം മനസ്സിൽ കിടന്നപ്പോ ഒരിക്കലും ആരോഗ്യം നോക്കിയിരുന്നില്ല.. മരുഭൂമിയിലെ ചൂട് വക വെച്ചിരുന്നില്ല….. തലമുടി പൊഴിഞ്ഞതോ കഷണ്ടി കയറിയതോ ഗൗനിച്ചിരുന്നില്ല…

ഓരോ തവണ പെണ്ണ് കണ്ടു വരുമ്പോഴും നിരാശയായിരുന്നു ഫലം.. ഒളിഞ്ഞും തെളിഞ്ഞും ഇഷ്ടക്കേട്‌ പുറത്തു കാണിച്ചിരുന്നു എല്ലാവരും….

പതിവ് പോലെ തന്നെ പെൺകുട്ടി ചായയുമായി വന്നപ്പോഴും ഹരി ശ്രദ്ധിച്ചിരുന്നില്ല. ഇതും മുടങ്ങാനുള്ളത് തന്നെ. പിന്നെന്ത്‌….. “നിങ്ങൾക്ക് എന്തേലും സംസാരിക്കണേൽ ആവാം. ”

“വേണ്ട… നിങ്ങൾ എന്താന്ന് വച്ചാൽ പറഞ്ഞാ മതി. എന്റെ നമ്പർ കൊടുത്തേക്കു ഭാരതേട്ടാ.. ”

“എനിക്ക് സംസാരിക്കണം.. അത് കേട്ടാണ് ഹരി പെണ്കുട്ടിയെ ശ്രദ്ധിച്ചത്…. എവിടെയോ കണ്ടു മറന്ന മുഖം.. പക്ഷെ ഓർമ കിട്ടുന്നില്ല.. ഐശ്വര്യം തുളുമ്പുന്ന മുഖമുള്ള ഒരു കുട്ടി..

“ഹരിയേട്ടന് എന്നെ ഇഷ്ടായില്ലേ ?..

“എന്താ ”

“മലയാളം പറഞ്ഞാ മനസിലാവില്ലേ ?എന്നെ ഇഷ്ടായോന്ന്‌….

ഈശ്വരാ ഇനി ഇതിന് കണ്ണ് കാണൂലെ… അതോ പിരി പോയതാണോ… ഏയ്‌ ആവില്ല അവൻ പിറു പിറുത്തു..

“അതെ മാഷേ എനിക്ക് കണ്ണിനു പ്രശ്നം ഒന്നുലാട്ടോ”

ദൈവമേ ഇതിന് മനസ് വായിക്കാനും അറിയോ… അല്ല എന്റെ പേരെങ്ങനെ അറിയാം ?

“എന്നെ ഇഷ്ടായില്ലേലുo എനിക്കിഷ്ടായി പാറൂന്റെയീ ചട്ടിത്തലയനെ ”

“എന്താ… പാറൂനെ ഇയാൾ അറിയോ ?”

“അപ്പൊ പെങ്ങൾ ഒന്നും പറഞ്ഞില്ലല്ലേ ഞാൻ നിരഞ്ജന.. പാറൂന്റെ ഫ്രണ്ടാ… അവൾ പറഞ്ഞി ചട്ടിത്തലയനെ എനിക്ക് നന്നായി അറിയാം… പെങ്ങളേം അമ്മേം നോക്കാൻ പെട്ട പാടും മരുഭൂമിയിലെ കഷ്ടപ്പാടുo, പഠനം പകുതിക്ക് വെച്ചു നിർത്തിയതും …. പിന്നെയീ ഏട്ടന്റെ സ്നേഹോം… ഇപ്പൊ കല്യാണം നടക്കാത്തതും അങ്ങനെ എല്ലാo……. എല്ലാം അറിഞ്ഞപ്പോ എനിക്ക് തോന്നി ആ സ്നേഹവും പിന്നെയീ കുഞ്ഞു കഷണ്ടിയും എനിക്ക് തന്നെ വേണംന്ന്‌….. ഞാൻ അച്ഛനോട് പറഞ്ഞിട്ടാ ഈ ആലോചനയുമായി അങ്ങോട്ട്‌ വന്നത്… പിന്നെ അമ്മേം പാറൂo സപ്പോർട്ടടിച്ചപ്പോ ഇതൊരു സർപ്രൈസ് ആക്കാന്നു കരുതി….

“അല്ല മിസ്റ്റർ ചട്ടിത്തലയൻ ഒന്നും പറഞ്ഞില്ല… എന്നെ കെട്ടാൻ തയ്യാറാണോ ?….

“ഞാനൊന്നാലോചിക്കട്ടെ…. വേണോന്നു… നിങ്ങളെല്ലാരും കൂടി തീരുമാനിച്ചതല്ലെ…… ”

“ആ എന്നാ വേണ്ട ഇവിടെ താല്പര്യമില്ല എന്ന്‌ ഞാൻ എല്ലാരോടും പറഞ്ഞോളാം…. ”

“ഡീ പെണ്ണേ ചതിക്കല്ലേ…. ഞാൻ കെട്ടിക്കോളാടിയേ…..

“അങ്ങനെ വഴിക്ക് വാ ”

(ചില സ്നേഹം അങ്ങനെയാണ് പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക്‌ കടന്നു വരും. കഷണ്ടി കൊണ്ട് മാത്രം കല്യാണം മുടങ്ങി നിൽക്കുന്ന എല്ലാ സഹോദരൻമാർക്കും സമർപ്പിക്കുന്നു )

രചന : – Nijila Abhina‎-

Leave a Reply

Your email address will not be published. Required fields are marked *