കാമുകി (അവസാന ഭാഗം)

ആദ്യപാർട്ട് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

“എന്താടി നിന്നോട് ചോദിച്ചത് കേട്ടില്ലേ നിങ്ങള് തമ്മിൽ എന്താ? നിന്നോടാ .. ഞാൻ ചോദിക്കുന്നത് നിന്റെ വായിൽ നിന്ന് മുത്ത് പൊഴിയുമോ വല്ലോ മൊഴിഞ്ഞാൽ… മിഴിച്ച് നിൽക്കുന്ന തന്നിലേക്ക് വാക്കുകൾ കൊണ്ട് അസ്ത്രം തൊടുക്കുമ്പൊൾ. ഒന്നു മിണ്ടാതെ നിൽക്കാനെ തനിക്കൂ കഴിയുന്നുള്ളൂ…. അത് അവളൊടുള്ള ഇഷ്ടം കാരണമാണ് …. ദീപുവിനെ കാണുമ്പൊൾ അവൾ കാണിക്കുന്ന ഉത്സാഹവും, അടുപ്പവും തന്നിലും ഈർഷ്യയായിട്ട് ഉണ്ട്. അപ്പൊഴും ദീപു അവളോട് ഒരു സുഹൃത്തിനോട് എന്ന പോലെ നിൽക്കൂ….

“നയന ഒന്ന് പതുക്കെ ഇത് പൊത് നിരത്താണ് വഴിയിൽ കൂടെ പോകുന്നവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ‘പിന്നെ വലിയൊരൂ അഭിമാനക്കാരീ… നയന വീണ്ടൂ തന്നെ കുത്തിനോവിക്കാനുള്ള പരിപാടിയാണന്ന് മനസ്സിലായ്…

ഞാൻ ഒന്നു മിണ്ടാതെ നിന്നു.. അവളൊട് വായിട്ടലയ്ക്കാൻ പോയാൽ നാണക്കേട് തനിക്കായിരിക്കൂ.. അവൾക്ക് നല്ല തൊലിക്കട്ടിയാണ് ”

ഞങ്ങൾഅങ്ങനെ നിൽക്കെ പോകാനുള്ള ബസ് എത്തി ഒട്ടും തിരക്കില്ലായിരുന്നു ബസിൽ ഞാനും അവളും രണ്ടിടത്തായ് ആണ് ഇരുന്നത് …

ദേവിക വെളിയിലേക്ക്മിഴിനട്ട് പിന്നിടുന്ന കാഴ്ചകൾക്കൊപ്പം മനസ്സിനെ നീറ്റൂന്ന രീതിയിൽ ഉള്ള നയനയുടെ സംസാരം വീണ്ടും മനസ്സിലേക്ക് വന്നൂ… ദീപാങ്കുരൻ… ദീപൂവിലേക്ക് ഞാൻ ചെന്നതല്ല അവൻ എന്നിലേക്ക് വന്നണഞ്ഞതാണ്:,,, ഒരുപാട് തവണ ഒഴിഞ്ഞ് മാറിയതാണ്,,,, മനസ്സ് നിറയെ അവനായിട്ടും … തനിക്ക് മോഹിക്കാനുള്ള അർഹത പോലുമില്ലന്ന് അപകർഷത ബോധമായിരുന്നു .. ഒന്നുമില്ലാത്തവൾ, തലചായ്ക്കാൻ ഒരു തുണ്ട് ഭുമി പോലുമില്ലാത്തവൾ.. അന്നന്നത്തെ അന്നത്തിന് വഴിമുട്ടി നിൽക്കുന്ന ഒരുവൾക്ക് സ്വപ്നത്തിൽ പോലും ദീപുവിനെ ആഗ്രഹിക്കാൻ പാടില്ല …

നയന അവൾ ദീപുവിനോ ആഗ്രഹിക്കുന്നോ? അതാണോ അവൾക്ക് ഇത്ര ദേഷ്യം … ദേവികയുടെ മനസ്സിലേക്ക് പലവിധ ചോദ്യങ്ങൾ മിന്നി മാഞ്ഞൂ… ചിന്തിച്ച് ഇരുന്ന സ്റ്റോപ്പ് എത്തിയതൂ കിളി വിളിച്ച് കൂവുന്നത് കേട്ട് ഞെട്ടി എഴുന്നേറ്റൂ… നയന ഇരുന്നടം ശൂന്യമായിരുന്നു … അവൾ എപ്പഴെ ഇറങ്ങിയിരുന്നു .. സ്റ്റോപ്പിൽ ഇറങ്ങിയതു കണ്ടൂ വേഗം നടക്കുന്ന നയനയെ,,,, അവളെ വിളിക്കാൻ മനസ്സ് അനുവദിച്ചില്ല… കുറച്ച് എങ്കിലും അത്മാഭിമാനം തനിക്കൂ മില്ലേ.. താൻ ഒരു തെറ്റ് ചെയ്തിട്ടില്ല … താൻ ആരുടെയും പിറകെ പോയിട്ടുമില്ല…

വീട്ടിൽ എത്തുമ്പൊൾ തന്റെ വരവ് നോക്കിയിരിക്കുന്ന അമ്മയെ കണ്ടപ്പൊൾ അത് വരെ നടന്നത് എല്ലാം മനസ്സിൽ നിന്ന് മായ്ച് കളഞ്ഞ് അമ്മയുടെ അരികിലേക്ക് ചെന്നൂ.. ,,,,,,,* ,,,,, *,,,,, *,,,, *,,,,, *,,,,, * ‘,,,,, * ,,,,, *

” കുറച്ച് ദിവസങ്ങൾക്ക് ശേഷം,,, ഒന്നിച്ചാണ് കോളേജിലേക്ക് വരുന്നതെങ്കിലു,,നയന വലിയ സംസാരമൊന്നൂമില്ല ഞാനും വലിയ അടുപ്പത്തിന് പോയില്ല….

അങ്ങനെ കോളേജിലെ അദ്ധ്യായന വർഷത്തിന് സമാപ്തി

“അവസാന പരീക്ഷയും കഴിഞ്ഞ് കോളേജിലെ വാകമരച്ചോട്ടിൽ ദീപുവിന്റെ ഒപ്പം ഇരിക്കുമ്പൊൾ, ‘ പെട്ടെന്നാണ് ദീപൂ പറഞ്ഞത് .. കട്ടുറുമ്പ് വരുന്നുണ്ട്,,, ഞാൻ നോക്കുമ്പൊൾ നയനയാണ് ….

ദാ വരണുണ്ട് തന്നോട് കുറച്ച് നേരം ഒന്ന് സംസാരിക്കാൻ വേണ്ടി അവളെ അവിടെ പിടിച്ച് നിർത്താൻ വിനോദിനോട് ഞാൻ പറഞ്ഞതാ….

നയനയുടെ വരവ് കണ്ടപ്പഴെ എന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടുന്നു … എന്റെ പേടി,,,കണ്ട ദീപു .. എന്താടോ,,,, താൻ പേടിക്കാതെ..

നയന ഞങ്ങളുടെ അരികിൽ എത്തിയതൂ ഞാൻ പറഞ്ഞൂ ദീപൂ വിനോട് ..

” നിങ്ങള് സംസാരിക്ക് ഞാൻ അങ്ങോട്ട് മാറി നിൽക്കാം

” വേണ്ടാ

“ദീപു ഞാൻ.,,

“തന്നോടല്ലേ അവിടിരിക്കാൻ പറഞ്ഞത്,,,

” നയന എന്നെ നോക്കി പറഞ്ഞു നീ കുറച്ച് നേരം ഒന്ന് മാറി തരുമോ എനിക്ക് ദീപുവിനോട് കുറച്ച് സംസാരിക്കണം.

” ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതു,,,

“ദീപു വിളിച്ചു!!!!

“ദേവു ‘ഇവിടിരി, നയന പറഞ്ഞോളൂ, എന്താ? നിനക്ക് പറയാൻ ഉള്ളത്.കത്തുന്ന ഒരു നോട്ടം എന്റെ നേരെ നോക്കിയിട്ട് നയന ദീപുവിനോട് വീണ്ടുപറഞ്ഞ് നോക്കി ദീപൂ പ്ലീസ് എനിക്ക് പറയാനനുള്ളത് നമ്മൾ മാത്രം അറിയാനുള്ളത് ആണ്,,,, പേഴ്സണൽ ആണ്

” വീണ്ടു ഞാൻ ദീപുവിനെ നോക്കിയിട്ട് പറഞ്ഞു,,,,

” ഞാൻ കുറച്ച് മാറി നിൽക്കാo ദീപൂ നിങ്ങൾ സംസാരിക്ക്… നടക്കാൻ തുടങ്ങിയ എന്റെ കൈകളെ പിടിച്ച് വലിച്ചതു വാകമരത്തിന്റെ വേരിൽ തട്ടി ദീപുവിന്റെ നെഞ്ചിലേക്ക് ഞാൻ വീണു…

” ഇത് കണ്ടതു നയനയുടെ സർവ്വ നിയന്ത്രണവും വീട്ടും അവൾ എന്നെ വലിച്ച് മാറ്റി. കരണത്തിന് ഇട്ട് ഒരു താങ്ങ് കവിൾ പൊത്തി തരിച്ച് നിന്നു പോയി ഞാൻ. പെട്ടെന്ന് ദീപൂ നയനയുടെ കവിളത്ത് ഒരണ്ണം കൊടുത്തൂ … നീറി പുകയുന്ന കവിള് പൊത്തി ദഹിപ്പിക്കുന്ന നോട്ടത്തോടെ നയന,,, ആകെ കൂടി സംഗതി കൈവിട്ട് പോയി…. പിള്ളേര് എല്ലാ ഓടിക്കൂടി …

“ദീപു നീ എന്റെതാണ്! എന്റെത് മാത്രം.

വെല്ലുവിളിയോടെ നയന പറഞ്ഞതൂ.. ദീപൂ.. അത് നീയാണോ തീരുമാനിക്കുന്നത്

” അതേ !എന്ന് നയന !!!

“രണ്ട് പേരൂ കൂടി വെല്ല് വിളിയോടെ ആകെ കലിപ്പിൽ ..

|ഞാനാണങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാതെ… കൂട്ടം കൂടി നിൽക്കുന്ന കുട്ടികള് ഈ കോ പ്രോയങ്ങള് കണ്ട് രസിച്ച് നിൽക്കുവാണ്,,, എനിക്ക് ആകെ നാണക്കേട് കൊണ്ട് ഓടിയൊളിക്കാനാണ് തോന്നിയത്…

” എന്നാ നീ കേട്ടോ ഈ ദീപൂവിന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദാ.. ഈ നിൽക്കുന്ന ദേവുവാ… എന്റെ ദേവുട്ടി …

“കഴിഞ്ഞോ, നയന വീണ്ടും ദീപൂവിനെ ചൊടിപ്പിച്ച് കൊണ്ട് ചോദിച്ചൂ” ”ഇല്ലെടി പണത്തിന്റെ ആഡംബരത്തിൽ കഴിയുന്ന നിനക്ക് സ്നേഹം എന്താണന്ന് അറിയുമോടി… ചിറികോട്ടി നിൽക്കുന്ന നയനയെ നോക്കി. നീ എന്ത് മാത്രം തവണയാടി ദേവുനെ എല്ലാരുടെയും മുന്നിലിട്ട് കളിയാക്കുകയും, അധിക്ഷേപിക്കുകയും ചെയ്തത്… എന്നിട്ട് ഒരു തവണ പോലുനിന്നോട് അവൾ ദേഷ്യം കാണിച്ചിട്ടുണ്ടോടി? ഇല്ലാ… അത് എന്തുകൊണ്ടാണന്ന് നിനക്ക് അറിയാമോടി, “നിന്നെ അവൾ ഒരു കൂടപ്പിറപ്പിനെ പോലെയാണ് “സ്നേഹിച്ചത് നിന്റെ വാശികൾക്ക് എല്ലാ അവൾ കൂട്ട് നിന്നൂ ,നീ പിണങ്ങരുതെന്ന് അവൾക്ക് നിർബന്ധoഉണ്ടായിരുന്നു. പക്ഷേ നീയോ ഓരോ തവണയു അല്ലെങ്കിൽ എല്ലായ്പ്പൊഴും നീ അവളെ താഴ്ത്തികെട്ടി ,എന്താടി നീയീങ്ങനെ….,, ആദ്യം സഹജീവികളെ സ്നേഹിക്കാൻ പഠിക്ക്: ഒരു ജീവിതമേയുള്ളൂ വാശിയു,,വൈരാഗ്യവും കൊണ്ട് ലോകത്ത് ആരൂ ഒന്നു നേടിയിട്ടില്ല … പിന്നെ ഒന്നുടെ ഒരു പുരുഷന് ഒരു പെണ്ണിനെ ഇഷ്ടമാകുന്നത് അവളുടെ സൗന്ദര്യത്തിലോ, സമ്പത്തിലൊ അല്ല.. സ്വഭാവ മഹിമയും, കറ കളഞ്ഞ സ്നേഹവുമാണ് .. നമ്മള് സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ്”നമുക്ക് വേണ്ടത്‌,,,നിനക്ക് എന്നെ ഇഷ്ടമായിരിക്കും..പക്ഷേ എന്റെയുള്ളിൽ ഇവള് മാത്രമേയുള്ളൂ തന്നെ ചേർത്ത് നിർത്തി അത്രയും പറഞ്ഞു ദീപൂ,,,

അവിടെ കൂടിയിരിക്കുന്ന കുട്ടികളുടെ മുന്നിൽ ആകെ നാണകെട്ട് നയന നിന്നു… കുട്ടികളുടെ കൂകിവിളി കേട്ട് ഒരക്ഷരം മീണ്ടാതെ തലയൂ താഴ്ത്തി നയന പോകുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല..

“ദേവു അവിടെ നിൽക്കാൻ …

” ഇല്ല ദീപൂ എന്റെ കൂട്ടുകാരിയാണ് ആ പോകുന്നത്. ,ദീപൂ പറഞ്ഞത് ശരിയാണ് എനിക്ക് അവള് എന്റെ കുടപ്പിറപ്പ് തന്നെയാണ്… ഒരു പക്ഷേ ദീപുവിനെക്കാൾ ഒരുപടി ഇഷ്ടം എനിക്ക് അവളോട് ഉണ്ട്…

ഇത് പോലെ ഒരു സ്നേഹത്തിന്റെ ബാക്കിപത്രങ്ങൾ എന്റെ വീട്ടിൽ ഉണ്ട്. എന്റെ അച്ഛനു, അമ്മയും ഒരു അനാഥ പെണ്ണിന് ജീവിതം കൊടുത്ത് നാടും വീടും വീട്ടുകാരും ഇല്ലാതയതാണ് എന്റെ അച്ഛന് … അതേ ഗതി ദീപുവിന് വരരുത്… അത് അറിയാൻ ഞാൻ കുറച്ച് വൈകി ,അത് പറയാൻ വേണ്ടിയാണ് ദീപുവിന്റെ അരികിലേക്ക് ഞാൻ വന്നത്”,,,

“ദീപൂ എന്നെ മറക്കണം.. ഈ നാട്ടിലെ ഏറ്റവും തിരക്കുള്ള ക്രിമിനൽ വക്കീലയാ ബാലഗംഗാധരമേനോന് ബന്ധം കൂടാൻ പറ്റിയ ആൾബലമോ, സമ്പത്തോ ഒന്നൂ ഇല്ല. ഞാൻ ഓർക്കണമായിരുന്നു എന്റെ പരിമിതികൾ,,,,

“ദേവൂ നീ

“വേണ്ടാ ദീപൂ ,മറന്നേര് എല്ലാം മറന്നേര് ”

” എന്നെ കാണാൻ ശ്രമിക്കരുത്

“തിരികെ നടക്കൂമ്പൊൾ ദീപൂ വിളിച്ച് “പറയുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ നീ മാത്രമേ ഉള്ളും ദേവു നീ മാത്രം”

,,,,,,,, * * * * * * *,,,,,,,,, * * * * * *,,,,,,,

“കുറച്ച് ദിവസങ്ങൾക്ക് ശേഷം ദേവുവും, അമ്മയും വീട്ടിലേക്ക് വരുമ്പൊൾ നയന പുമുഖത്ത് തന്നെ ഉണ്ടായിരുന്നു’ എന്താടി നിങ്ങള് ഇവിടന്ന് പോകുകയാണോ, അമ്മ പറയുന്നത് കേട്ടല്ലോ.,,, നയനയുടെ മുഖത്തെ സന്തോഷം അവളുടെ വാക്കിലെ സ്നേഹം… അവൾക്ക് എന്നോട് പരിഭവം ഇല്ലന്ന് മനസ്സിലായ്… അല്ലെങ്കിൽ തന്നെ അവൾക്ക് വിലങ്ങ് തടിയായ് നിന്ന ഞാൻ പിൻമാറിയതിന്റെ സന്തോഷം ആയിരിക്കാം.. എന്റെ ചിന്തകളെ മുറിച്ച് കൊണ്ട് ,, നയന വിളിച്ചു.. .. ആ… എന്ന മുളി കൊണ്ട് ഞാൻ .

അതേടി ,,,അച്ഛമ്മ നാട്ടിലേക്ക് വിളിപ്പിച്ചും അച്ഛനോട് ഉള്ള അച്ഛമ്മയുടെ ദേഷ്യം ഒക്കെ പോയി. ഞങ്ങൾ നാളെ രാവിലെ തിരിക്കും… ഇനി എന്നാടി നമ്മൾ കാണുന്നത് :ദേവൂ ഞനൊരു കാര്യ പറഞ്ഞോട്ടെ വേണ്ടാ ,നയന നീ പറയാൻ പോകുന്നത് എന്താണന്ന് എനിക്ക് അറിയാം വേണ്ടാ പോട്ടെ നമുക്ക് വീണ്ടു കാണാം,,, അകത്തേക്ക് നടക്കാൻ തുടങ്ങിയ എന്റെ കൈകൾ കുട്ടി പിടിച്ച് ‘ കൊണ്ട് ദേവൂ നീ എന്നൊട് ക്ഷമിക്കടി എന്റെ അറിവ് കേട് കൊണ്ട് സംഭവിച്ചതാണ് … ഒരിക്കലും നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ പാടില്ലായിരുന്നു .. പണമുണ്ടെങ്കിൽ ഏത് പുരുഷന് കൂടെ വരുമെന്ന് കരുതിയ മരമണ്ടിയാണ് ഞാൻ” ‘നിന്റെ ആത്മാർത്ഥതയെ വരെ ഞാൻ ചോദ്യം ചെയ്തൂ,, എന്നോടുള്ള നിന്റെ സ്നേഹത്തിന് ഞാനൊരൂ വിലയും കല്പ്പിച്ചില്ല… ” “പണമല്ല ഈ ലോകത്ത് വലുതെന്ന് നീ തെളിയിച്ച ”’ ഏതെല്ലാം രീതിയിൽ ഞാൻ നിന്നെ അധിക്ഷേപിച്ചൂ എന്നിട്ടൂ നീയെന്നെ സ്നേഹിച്ചൂ… തെറ്റ് പറ്റി പോയി ദേവൂ .. എന്നോട് പൊറുക്കടി കരഞ്ഞ് കൊണ്ട് നയന ദേവുവിനെ കെട്ടിപിടിച്ചും.. പോട്ടെടി സാരമില്ല നയനയുടെ തോളത്ത് തട്ടികൊണ്ട് ദേവു അവളെ ആശ്വാസിപ്പിച്ചു .. കുറച്ച് സമയം കുടി അവളുമായ് ചെലവഴിച്ചിട്ട് ഞാനും അമ്മയും പോന്നും ..

ദേവുവും കുടുംബവും..നാട്ടിൽ എത്തി കുറച്ച് മാസങ്ങൾക്ക് ശേഷം എനിക്ക് നയനയുടെ വിവാഹ ക്ഷണക്കത്ത് കിട്ടി…

“എന്റെ വിവാഹത്തിന് അവൾ എത്തിയപ്പൊഴും ഞാൻ അവളൊട് ദീപുവിന്റെ കാര്യം പറയാൻ ശ്രമിച്ചിട്ടു അവൾ അന്നും സമ്മതിച്ചില്ല…

“നിറഞ്ഞ കരഘോഷം കേട്ട് ഓർമ്മയിൽ നിന്ന് പിൻവാങ്ങുമ്പൊൾ ‘ പ്രസംഗം കഴിഞ്ഞ് ദീപൂ കസേരയിലേക്കിരുന്ന്…. വേദിയിലിരിക്കുന്ന തന്നിൽ തറഞ്ഞ് നിൽക്കുന്ന കണ്ണുകളെ നേരിടനകാതെ തല താഴ്ത്തി ഇരുന്നു …

“മീറ്റിങ്ങ് കഴിഞ്ഞ് വെളിയിലേക്ക് വരുമ്പൊൾ കാത്ത് നിൽക്കുന്ന നയനയുടെ അടുത്തേക്ക് ദീപൂ,,ചെന്നു …

‌ആ നയന എന്തുണ്ട് വിശേഷം സുഖമല്ലേ… ഹസ്ബന്റ എന്ത് ചെയ്യുന് ദീപൂ ഒന്നു വരുമോ എന്താടോ? വാ .. ദീപൂ… ഞങ്ങൾ അന്ന് പിരിഞ്ഞ ആ വാകമരചുവട്ടിൽ എത്തിയതു… ദീപൂ ഞാൻ അന്ന് ചെയ്ത തെറ്റിന് ദീപുവിനോട് ക്ഷമ ചോദിക്കുന്നു… പൊട്ടൊടൊ അതെക്കെ ഞാൻ അന്നേ മറന്നൂ…. ദീപൂ ഇപ്പൊഴു ദേവുവിനെ… പ്രതീക്ഷിക്കുന്നോ…

“ഒരു ചെറ്ചിരിയോടെ എന്നെ നോക്കിയിട്ട് .. ഞാൻ പറഞ്ഞല്ലോ നയന “അന്നും ഇന്നും എന്നും “എന്റെ പെണ്ണ് അവളാണ്, എന്റെ ജീവിതത്തിലേക്ക് അവൾ വരുമെന്ന് പ്രതീക്ഷയിൽ ആണ് ഞാൻ” ‘

ആണോ എങ്കിൽ ഇന്നാ പിടിച്ചോ തന്റെ പെണ്ണിനെ, നെഞ്ചിലേക്ക് അലച്ച് വിണ ദേവുവിന്റെ മുഖം കൈകളിലേക്ക് എടുത്ത് ആ കണ്ണിലേക്ക് നോക്കുമ്പൊൾ പ്രണയത്തിന്റെ കുഞ്ഞ് നക്ഷ്ത്രം ആ മിഴി ചെപ്പിൽ തെളിഞ്ഞ് നിന്നൂ…

” അപ്പൊൾ കലക്ടർ സാറെ ഇത് കോളേജ് ആണ് റൊമാൻസ് ഒക്കെ അങ്ങ് വീട്ടിൽ… എന്റെ കൂടപ്പിറപ്പിനെ ദാ .. ഞാൻ തരുവാ..

” നയനയെ നോക്കി നന്ദിയോടെ ഞാൻ ചിരിക്കുമ്പൊൾ നിറഞ്ഞ ചിരിയോടെ അവളൂ ഞങ്ങളെ നോക്കി….

ശുഭം,,,,

നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നൊ എന്നറിയില്ല ഇഷ്ടമായാലൂ ഇല്ലെങ്കിലും ഒരു വരി എഴുതണേ പ്രിയ കൂട്ടുകാരെ….

രചന: സ്മിത രഘുനാഥ്

1 thought on “കാമുകി (അവസാന ഭാഗം)

Leave a Reply

Your email address will not be published. Required fields are marked *