കുട്ടീസ് as കൂട്ടീസ്…..

രചന : Adv Mohseena Salim

ജോലി കഴിഞ്ഞ് ക്ഷീണിതയായി വീട്ടിലെത്തിയപ്പോ ദേ നിൽക്കുന്നു മക്കൾ… രണ്ടും.
ബാഗ് വെക്കാൻ പോലും സമ്മയ്ച്ചില്ല കുരുത്തക്കേടിന്റെ ആസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും ….

ഹിഫ് സു വന്ന് ബാഗ് പിടിച്ചു വാങ്ങി മുട്ടായിക്ക് പരതാൻ തുടങ്ങി… റബ്ബേ മറന്ന് പോയല്ലോ… ഇപ്പോ അലറാൻ തുടങ്ങും…. ദാ.. തൊടങ്ങി.

കുഞ്ഞു ഹൈസ മെല്ലെ ചട്ടക്ക പൊട്ടക്ക നടന്ന് ഹിഫ് സൂ ന്റെ പിറകിൽ എത്തി.
ഓളെ വിചാരം ഇപ്പോ മുട്ടായി കിട്ടൂന്നാ…. ഓൾ അങ്ങനെ സസിയായി പിന്നെ ഓളും കരച്ചിലിന്റെ ശ്രുതി ബോ ക് സ് തുറന്നു. ഒരു വിധം കരച്ചിൽ മാറ്റി ഓളെ ഒക്കത്തും ഹിഫ് സൂനെ കാലിലും വച്ച് അകത്തേക്ക് കയറിയപ്പോ ഉമ്മായുടെ മുഖത്ത് ആശ്വാസത്തിന്റെ

പൂത്തിരി crf ബൾബ് പോലെ മിന്നി…. രാവിലെ ഞാൻ ജോലിക്ക് പോയ മുതൽ വൈന്നേരം വരെ രണ്ടിനേം സഹിച്ചു ഇപ്പോ രക്ഷപ്പെട്ട സന്തോഷം…. വിശന്നിറ്റാണേ കണ്ണും കാണുന്നില്ല.

ഉമ്മ തന്ന ചായ കുടിക്കാനാണേ രണ്ടും മടിയിൽ കേറി ഇരുന്നിന് .ചായയെ ദയനീയമായി ഒന്ന് നോക്കി ഇരട്ടക്കുട്ടികളുടെ അഛൻ എന്ന സിനിമേല് ജയറാം എട്ക്കണപോലെ രണ്ടെണ്ണത്തിനേം എടുത് റൂമിലെത്തി.

അഞ്ച് മിനുട്ട് ഇരിക്കാന്നു വച്ചപ്പോ ഒന്ന് മുതുകത്തും മററത് തലയിലും കേറിയിരിക്കാൻ തുടങ്ങി. ഇനി ഇര്ന്നാ തല ഫഹദ് ഫാസിലിന്റെ പോലെ മരുഭൂമിയാവും. ഒറ്റ മുടിയുണ്ടാവൂലാ….

പിന്നെ രണ്ടിനം എടുത്ത് ഒന്നിന കുളിപ്പിക്കാൻ വെള്ളമെട്ത്ത് വച്ച് ഹൈസയെ ഒക്കത്ത് വച്ച് തോർത്തും എട്ത്ത് തിരികേ വന്ന് നോക്കുമ്പോ ദാ ഹിഫ് സു സോപ്പ് മൊത്തം വെളളത്തിൽ കലക്കി …

വീണ്ടും ഒരു കയ്കൊണ്ട് വെള്ളമെടുത്ത് വച്ച് ഹിഫ് സൂനെ പുറത്താക്കി ഹൈസ യേ കു ളിപ്പിച്ച് പുറത്ത് നിർത്തി പിന്നെ ഹിഫ് സൂനയും കുളിപ്പിച്ച് ഡ്രസും കൊണ്ട് രണ്ടിന്റെം പുറകേ വീട് മുഴുവൻ ഓടി തിരിച്ച് വന്നപ്പോ ദേ കെടക്കുന്നു എവറസ്റ്റ് പോലെ കുന്നുകൂടി അലക്കാൻ ഇട്ടത്…

അലക്കുയുദ്ധവും കഴിഞ്ഞ് വന്ന് നോക്കുമ്പോ മുറിയിൽ അവർ രണ്ടും വേറൊരു ലോക മഹായുദ്ധംകഴിഞ്ഞ് സമധാന കരാറൊക്കെ ഉണ്ടാക്കിയിരിക്കുന്നു…

റൂം കരിമ്പിൻ കാട്ടിൽ ആന കേറിയത് പോലുണ്ട്.
വയറിനകത്ത് നിന്ന് വരുന്ന വിശന്ന് കരിഞ്ഞ മണം കണ്ടില്ലാന്ന് വച്ച് എല്ലാം വൃത്തിയാക്കി വരുമ്പോളേക്കും ദേ കെടക്കുന്നു അലമാരയിലെ ഡ്രസുകൾ എല്ലാം നിലത്ത്….

സങ്കടം കൊണ്ട് കരയാനും ചിരിക്കാനും പറ്റാണ്ട് കുറച്ച് നേരം കുന്തം വിഴുങ്ങിയ പോലെ അവ് s നിന്ന് ‘. പിന്ന അത് എട്ത്ത് വെക്കാനൊന്നും ഞാൻ പോയില്ല…

ഹല്ല പിന്നെ: നോക്കുമ്പോ ഹിഫ് സു അലമാരെ ടെ മുകളിലും ഹൈസ ഒരു പെട്ടിലും കേറിയിരുന്നിന് …. മതി…. ഞാൻ നിർത്തി.. ഇനി എഴുതിയാൽ രണ്ടും കൂടി വീട് മറിച്ചിട്ട് അതിന്റെ മേലെ പാലം കെട്ടും…..

NB :– ഓരോ സ്ത്രീയുടെയും ജീവിതമാണ്.. പരാതിയില്ലാതെ പരിഭവമില്ലാതെ ഓരോ കർത്തവ്യവും ചെയ്യുമ്പോൾ സാന്ത്വനവും സ്നേഹവുമായി ഭർത്താവ് കൂടെ നിന്നാൽ അതാവും അവൾക്ക് ഭൂമിയിലെ സ്വർഗ്ഗം..

രചന : Adv Mohseena Salim

Leave a Reply

Your email address will not be published. Required fields are marked *