ഞാൻ എന്റെ അമ്മയുടെ മകൻ….

രചന : – -ആമി

കല്യാണ പ്രായമായതുകൊണ്ട് അമ്മയുടെ നിർബന്ധ പ്രകാരം ഞാൻ മാട്രിമോണിയലിൽ എന്റെ ഡീറ്റെയിൽസ് കൊടുത്തു. പിറ്റേന്നത്തെ ഞായറാഴ്ചത്തെ പത്രത്തിൽ പരസ്യവും വന്നു.

27വയസ്, ജാതിയില്ലാത്ത, ബാങ്ക് എംബ്ലോയി, ജാതി പ്രശ്നമല്ലാത്ത പെൺകുട്ടികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

ഞാൻ എന്നെയൊന്നു പരിചയപ്പെടുത്താം. മറ്റുള്ളവർ പറഞ്ഞറിയുന്നതിലും നല്ലത്‌ ഞാനായി അങ്ങ് പറയാം. എന്റെ പേര് വിമൽ നാരായണി, പേര് കേട്ടപ്പോഴേ ഞെട്ടിയല്ലേ. എന്റെ വളർത്തമ്മയുടെ പേരാണ് നാരായണി.പലരും പച്ചമലയാളത്തിൽ ചോദിക്കും നിനക്ക് തന്തയുടെ പേര് ചേർക്കാൻ പാടില്ലെന്ന്. അവർക്ക് ഞാൻ നല്ല മറുപടി കൊടുക്കും.
“എനിക്ക് ജന്മം തന്നത് ഒരു പുരുഷനാണ്. എന്നെ ഗർഭം ധരിച്ചത് ഒരു സ്ത്രീ ആണ്. അവർ എന്നെ അനാഥനാക്കി. പക്ഷേ, എന്റെ ഈ അമ്മ എന്നെ എടുത്തുവളർത്തി. കണ്ണിലെ കൃഷ്ണമണിയായി വളർത്തി. അവർ വിവാഹം കഴിച്ചില്ല. പക്ഷേ എന്റെ അമ്മയാണ്. അവർ എന്റെ രക്ഷിതാവ്. അതുകൊണ്ട് ഞാൻ വിമൽ നാരായണിയായി.

നിങ്ങൾ ആർകെങ്കിലും താല്പര്യം ഉണ്ടങ്കിൽ പത്രത്തിൽ കൊടുത്ത പരസ്യത്തിലെ നമ്പറിൽ വിളിക്കുക.

ഈ സമയം എന്റെ നാരായണിയമ്മ ബുക്കും പേനയുമായി ഇരുന്നുകഴിഞ്ഞു. ഫോണിൽ കോളുകൾ വന്നുതുടങ്ങി.

“ഹലോ… അതെ അവൻ എന്റെ മകനാണ് വിമൽ നാരായണി

അമ്മയുടെ മുഖത്തെ സന്തോഷം കണ്ടുകൊണ്ട് ഞാൻ ബാങ്കിലേക്ക് പുറപ്പെട്ടു.

രചന : – -ആമി

Leave a Reply

Your email address will not be published. Required fields are marked *