തനിക്കു നേരെ നീളുന്ന കൈ തട്ടി മാറ്റി കൊണ്ട് കട്ടിലിന്റെ ഒരു ഭാഗത്തേക്ക് ചുരുണ്ടു കൂടി…

രചന: ബാസി ബാസിത്

“തൊട്ടുപോകരുത്…”

തനിക്കു നേരെ നീളുന്ന കൈ തട്ടി മാറ്റി കൊണ്ട് കട്ടിലിന്റെ ഒരു ഭാഗത്തേക്ക് ചുരുണ്ടു കൂടി പൊട്ടി കരയുമ്പോൾ അത്ഭുതത്തോടെ തന്നെ നോക്കി “അമ്മു” എന്ന സ്നേഹത്തോടെയുള്ള അയാളുടെ വിളി ഞാൻ പുച്ഛത്തോടെ അവഗണിക്കുകയായിരുന്നു.

ഭാവ ബേധങ്ങൾ ഏതുമില്ലാതെ തറയിൽ പായ ഇട്ട് അയാൾ നിലത്തേക്ക് കിടത്തം മറ്റുമ്പോൾ ഏറെ ആശ്ചര്യത്തോടെയാണ് ഞാനത് നോക്കികണ്ടത്.

നഷ്ട്ട പ്രണയത്തിന്റെ നീറി വിവാഹം വേണ്ടെന്ന് വാശി പിടിച്ചവൾ വീട്ടുകാരുടെ നിർബന്തത്തിനു വഴങ്ങി ഒരു ഭക്ഷണം ഉണ്ടാക്കുന്നവന്റെ ഭാര്യയായി ഈ പടി കയറുമ്പോൾ വീട്ടുകാരോട് എന്നപോലെ ഇയാളോടും എനിക്ക് വെറുപ്പ് മാത്രമായിരുന്നു.

ആവി പറക്കുന്ന ചായ കപ്പും കണി കണ്ട് ഉണർന്ന് അടുക്കളയിലെ പാത്രങ്ങളുടെ കലപില കേട്ട് ചെന്ന് നോക്കുമ്പോൾ പൊടി നിറച്ച പുട്ട്കുറ്റി അടുപ്പത്തേക്ക് വെക്കുന്ന അയാൾ എനിക്ക് ഒരു അത്ഭുതമാവുകയായിരുന്നു.

നേർത്ത ഒരു പുഞ്ചിരിയോടെ ചായ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഞാൻ മറുപടി നൽകാത്തത് കൊണ്ടാവും പിന്നീട് അയാൾ ഒന്നും ചോദിക്കാതിരുന്നത്. പിന്നെ അതൊക്കെ ഒരു പതിവായി മാറി.

ഉച്ചക്കത്തേക്ക് ആവശ്യമായ രുചിയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി ജോലിക്കിറങ്ങുന്ന അയാൾ മടങ്ങി വരുന്നത് പണിസ്ഥലത്ത് ഇന്നുണ്ടാക്കിയ ഭക്ഷണത്തിൽ നിന്ന് തനിക്കായി ചോദിച്ചു വാങ്ങിയ ഒരു പൊതിയുമായിട്ടായിരിക്കും.

ആർത്തിയോടെ ഞാനത് കഴിക്കുന്നത് ഏറെ സന്തോഷത്തോടെ മാറി നിന്നു നോക്കി നിൽക്കുന്ന ആ കണ്ണുകൾ എപ്പോഴോ എന്നിൽ ഒരു ഇഷ്ട്ടത്തിന്റെ വിത്ത് പാകിയിരുന്നു.എങ്കിലും മനസുകൊണ്ട് എനിക്ക് അയാളെ പൂർണ്ണമായി അംഗീകരിക്കാൻ ആയിരുന്നില്ല.

സ്വന്തം വീട്ടിൽ പോകാൻ ഒരുങ്ങുന്ന ദിവസം ടേബിളിൽ അലസമായി കിടന്ന ഡയറി ആദ്യം ചേട്ടൻ ഡയറി എഴുതാറുണ്ടോ എന്ന അത്ഭുതത്തിലും,അത് തുറന്നപ്പോൾ എന്റെ മിഴികളെ കണ്ണീരിലാഴ്ത്തി.

താളുകൾ വേഗം വേഗം മറിച്ചിട്ടപ്പോൾ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകി.

“ഇന്ന് എന്റെ ആദ്യ രാത്രി ആയിരുന്നു, അവളുടെ കയ്യിൽ പിടിക്കാൻ ചെന്നപ്പോൾ അവൾ എതിർത്തു,അമ്മുന് എന്നെ ഇഷ്ട്ടം ഇല്ല… ഏറെ കരഞ്ഞു… എനിക്ക് ഏറെ ഇഷ്ട്ടാ എന്റെ അമ്മുനെ… ഇഷ്ട്ടാ ഒരുപാട്…ഏയ് അവൾ പാവാ…അല്ലെങ്കിലും കരിപിടിച്ച ഒരു വെപ്പ്കാരന്റെ പെണ്ണാവാൻ ആരെങ്കിലും ഇഷ്ടപ്പെടോ…” ഒരു തുള്ളി കണ്ണീരോടെ ഞാൻ വീണ്ടും മറിച്ചു.

|അവൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട പരിപ്പ് വട കൊണ്ടു വന്നപ്പോൾ അവൾ ഏറെ സന്തോഷത്തോടെ കഴിച്ചു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ ആ ജനൽ പാളികളിലൂടെ ഏറെ നോക്കി നിന്നു…”

താളുകൾ പലത് മറിച്ചിടുമ്പോൾ ബാത്ത് റൂമിൽ നിന്ന് ചേട്ടൻ ഇറങ്ങുന്ന ശബ്ദം കേട്ട് ഡയറി വേഗം പിന്നിൽ ഒളിപ്പിച്ചു താഴേക്ക് നോക്കി നിന്നു.

“അമ്മു നാളെ വീട്ടിൽ പോവാ… അവൾ ഇല്ലാതെ എനിക്ക് എങ്ങനാ ഉറക്കം വരാ… ഒന്നും മിണ്ടിയില്ലേലും അവൾ ചാരെ തന്നെ ഉണ്ടേൽ എത്ര സന്തോഷാ…”

അവസാനത്തെ എഴുത്ത് കൂടി വായിച്ചു തീർത്തപ്പോൾ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകി.

“എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കി തരോ…” പതിവില്ലാത്ത ചോദ്യം കേട്ടിട്ടാവണം ചേട്ടൻ എന്നെ തന്നെ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ഞാൻ ഒരിക്കൽ കൂടി അത് അവർത്തിച്ചു.

ബൈക്കിന്റെ പിന്നിൽ ഇരുന്ന് ചേട്ടനെ ചേർത്ത് പിടിച്ചപ്പോൾ ആദ്യം ഒന്ന് ഞെട്ടി ഗ്ലാസിലൂടെ നോക്കുന്നത് കണ്ട് ഞാൻ ആ ശരീരത്തിൽ തലവെച്ചു കിടന്നു.

പണി കഴിഞ്ഞു മടങ്ങി വന്നപ്പോൾ ഞാൻ വാതിൽ തുറക്കുന്നത് കണ്ട് അത്ഭുതത്തോടെ നിൽക്കുന്ന ചേട്ടനെ ചെന്ന് കെട്ടി പിടിച്ചപ്പോൾ മേലിൽ ഫുൾ കരിയാണെന്ന് പറഞ്ഞു കുതറി മാറാൻ ശ്രമിച്ചചെങ്കിലും കവിളിൽ കണ്ട കട്ട കരിയിൽ തന്നെ അമർത്തി ചുംബിച്ചു കൊണ്ട് എനിക്ക് ഈ വെപ്പ്കാരന്റെ ഭാര്യ അയാൽ മതി എന്ന് പറഞ്ഞപ്പോൾ ആ ചുണ്ടിലെ നേർത്ത പുഞ്ചിരിയോടൊപ്പം കണ്ണുകളിൽ നനവ് പടരുന്നത് എനിക്ക് കാണാമായിരുന്നു.

രചന: ബാസി ബാസിത്

Leave a Reply

Your email address will not be published. Required fields are marked *