നിനവറിയാതെ Part 23

ഇരുപത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 22

Part 23

” നിന്റെ മറ്റവൻ പോയി എടുക്കടി ”

” ആടി ..ഇത്‌ അവനാ ദേവ്..”

” പിന്നെ എന്ത് തേങ്ങ നോക്കി നിൽക്കുവാ , എടുക്കടി പട്ടി ”

അച്ചു ഭദ്രകാളിയെ പോലെ കലി തുള്ളി..

“ഇനി നീ എടുക്കാൻ ബുദ്ധിമുട്ടണമെന്നില്ല കട്ടായി.. ” ( അമ്മു )

“വേദു നീ എന്താ എടുക്കാത്തത്.. ” അച്ചു ദേഷ്യത്തിൽ ചോദിച്ചു..

” ഞാൻ എടുക്കുമ്പോൾ അയാൾ കട്ട് ചെയ്യും.. അല്ലാതെ സംസാരിക്കാൻ വിളിക്കുന്നതല്ല ”

“നീ വിളിക്കുന്നതും പ്രേമം മൂത്തിട്ട് അല്ല.കാരണം ഞാൻ പറയാതെ തന്നെ അറിയാല്ലോ പിന്നെ എടുത്താൽ എന്തായിരുന്നു ? ( അച്ചു )

” നിങ്ങൾ രണ്ടും ഇത്ര കഴുതകൾ ആണോ ?” (വേദു )

” മനസ്സിലായില്ല..? ” ( അമ്മു)

“മൂന്ന് ,നാല് ദിവസമായി ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് ..ഒരു പ്രാവശ്യം പോലും എടുത്തില്ല..തിരിച്ചും വിളിച്ചില്ല..അതൊക്കെ പോട്ടെ ..അമ്മു വിളിച്ചപ്പോൾ എടുത്തു.. മാധു വിളിക്കുമ്പോൾ എല്ലാം എടുക്കും..ഞാൻ വിളിക്കുമ്പോൾ മാത്രം no റിപ്ലൈ.. ഇതിൽ നിന്ന് എല്ലാം ഊഹിക്കാം അയാൾക്ക് എന്നോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന്..”

” അവളുടെ ഒരു വലിയ കണ്ടുപിടുത്തം.. ഒരുപക്ഷേ പെട്ടെന്ന് accept ചെയ്യാൻ സാധിച്ചില്ലായിരിക്കും… ഇപ്പോൾ സോറി പറയാൻ ആണ് വിളിച്ചതെങ്കിലോ ? (അച്ചു )

” അങ്ങനെ ആണേൽ വീണ്ടും വിളിക്കും.. ”

” ഇപ്പോൾ വി ളിച്ചല്ലോ ” (അമ്മു )

” അത് വെറുതെ ..തിരിച്ചു വിളിച്ചു എന്ന് വരുത്താൻ.. നാളെ ഇതിനെക്കുറിച്ച് ചോദിച്ചാൽ പറയാല്ലോ ..”

” നിനക്ക് അവനെ ഇഷ്ട്ടമല്ല.. അതാണ് പ്രോബ്ലെം..” (അച്ചു )

“Ok സമ്മതിച്ചു.. ഞാൻ വിളിച്ചപ്പോൾ മാത്രം എന്താ അവൻ എടുക്കാത്തെ ? ”

“അത് ..നീയാണെന്ന് അറിയില്ലാത്ത കൊണ്ട് ആണെങ്കിലോ ?” (അച്ചു)

” നീ എന്തിനാ അച്ചൂ അയാളെ ന്യായികരിക്കാൻ നോക്കുന്നെ.. ” വേദു കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ചു അച്ചുവിനെ നോക്കി ചോദിച്ചു..

“ഇപ്പോൾ അങ്ങനെ ആയോ ? ഞാൻ ഒന്നും പറയുന്നില്ല..” അച്ചുവും ദേഷ്യത്തിൽ പറഞ്ഞു..

” അതാ നല്ലത്.. ”

“കഴിഞ്ഞോ രണ്ടിന്റെയും വഴക്ക്..? അമ്മു രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു..

” ഇവിടുന്ന് പോയാൽ പിന്നെ ഇതുപോലെ വഴക്കിടാൻ പറ്റില്ലല്ലോ..വഴക്കിടാൻ പോയിട്ട് കാണാൻ പോലും കിട്ടില്ല.. അച്ചു ,, ഇന്നുടെ സാഹിച്ചാൽ മതിട്ടോ എന്റെ ശല്യം … നാ..ളെ ഞാ…ൻ..ഇ..” അത്രയും പറഞ്ഞതും അടക്കിപിടിച്ച സങ്കടമെല്ലാം മിഴിനീർക്കണങ്ങളായി അടർന്നു വീണു..

“വേദു…”

അച്ചു അവളെ ചേർത്ത് പിടിച്ചു …അതുകണ്ട് അമ്മുവും അവരുടെ ഒപ്പം കൂടി.. പിന്നെ മൂന്നുപേരും കെട്ടിപ്പിടിച്ചു കുറെ നേരമിരുന്നു..

“നിങ്ങൾ മൂന്നും ഇങ്ങനെ ഇരിക്കുവാണോ ? ”

റൂമിലേക്ക് വന്ന മാധു കെട്ടിപ്പിടിച്ചു നിൽക്കുന്ന മൂവർ സംഘത്തെയാണ് കണ്ടത്..

“മാധു ഞങ്ങൾ വെറുതെ..”

“വാ അമ്മ ഓർണമെന്റ്‌സ് എല്ലാം എടുത്തു വെക്കാൻ നിങ്ങളെ തിരക്കുന്നുണ്ട്..” അച്ചുവിനേയും അമ്മുവിനെയും നോക്കികൊണ്ടവൻ പറഞ്ഞു..

“ഞങ്ങൾ വരാം.. മാധു പൊക്കോ ”

“ടി തെണ്ടികളെ.. സെന്റി അടിച്ചു കരയിപ്പിക്കാൻ ആണേൽ ഞാൻ വീട്ടിൽ പോകും ” (അമ്മു )

” അമ്മു നീ പോയാൽ എന്റെ കല്യാണവും നടക്കില്ല..”

“ഞാൻ ഇല്ലെങ്കിൽ കല്യാണം നടക്കില്ലെന്ന്.. ഓഹ് എനിക്ക്‌ വയ്യേ.. അച്ചു നീ നന്നായി കേട്ടോ ..”

“കേട്ടെയ്…. അത് എങ്ങനെ ആന്ന് കൂടി പറഞ്ഞുകൊടുക്ക് വേദു..”

” നീ ഇവിടുന്ന് പോയാൽ നിന്നെ ഞാൻ കൊല്ലും.. പിന്നെ പോലീസ് ,കേസ് അങ്ങനെ ആകുമ്പോൾ കല്യാണം മുടുങ്ങുമല്ലോ ..”

“വാ ആന്റിയുടെ അടുത്ത് പോകാം..”

അമ്മുവിന്റെ നിഷ്കളങ്കമായ പറച്ചിലും പോക്കും കണ്ട് അച്ചുവിനും വേദുവിനും ചിരി വന്നു.. അവൾക്ക് പിന്നാലെ അവരും താഴേക്ക് ഇറങ്ങി പോയി

********

കിച്ചുവിന്റെയും യദുവിന്റെയും ഫ്രണ്ട്സും ബന്ധുക്കളും എല്ലാവരും വന്ന് കഴിഞ്ഞപ്പോൾ അവിടെയും വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു.. എല്ലാത്തിന്റെയും മേൽനോട്ടക്കാരൻ യദു ആയിരുന്നു , അവന് വിലങ്ങുതടിയായി അനുവും.. ഏട്ടന് വേണ്ടി അവൻ എല്ലാം ക്ഷമിച്ചു.

“കിച്ചൂ…” (അനു)

“മ് ?”

“ഈ കുട്ടി വളരെ ചെറുപ്പം ആണല്ലോ ?” പുച്ഛത്തോടെ ചോദിച്ചു..

“ഞാനും അങ്ങനെ അല്ലേ ?” അവൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

“ഒന്ന് പോടാ.. ഇവളെ കണ്ടാൽ നിന്റെ അനിയത്തി ആന്നെ പറയു.. ”

“അതൊക്കെ നാളെ മാറിക്കോളും..”

“അതെന്താ ? ”

“ഫോട്ടോ പോലെ അല്ലല്ലോ ,നേരിട്ട് കാണുമ്പോൾ ”

“അതിന് നീ നേരിട്ട് കണ്ടിട്ടുണ്ടോ ? ”

“ഏയ് ഇല്ല.. ”

“നിനക്ക് ഇഷ്ട്ടമാണോ ഇവളെ ?”

“ഇന്ന് , ഈ ചോദ്യത്തിന് പ്രസക്തി ഇല്ല… .”

“അതായത് നിനക്ക് ഇഷ്ട്ടമല്ലെന്ന്.. പിന്നെ എന്തിനാണ് സമ്മതിച്ചത് ?”

“അനുചേച്ചീ ..ആന്റി വിളിക്കുന്നു..” ഒരു കുട്ടി ഡോറിന്റെ അടുത്തുനിന്ന് പറഞ്ഞിട്ട് പുറത്തേക്ക് പോയി..

“അനു നീ പൊക്കോ എന്തെങ്കിലും ആവശ്യത്തിന് ആയിരിക്കും.. “(കിച്ചൂ )

ഇവിടെ അടങ്ങി ഒതുങ്ങി നിൽക്കേണ്ടത് എന്റെ ആവശ്യമായി പോയി.. അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഇറങ്ങി പോയി

“ഏട്ടാ.. ഇവിടെ ഇരിക്കാതെ താഴേക്കുവാ ..ഏട്ടന്റെ ഫ്രണ്ട്സ് എല്ലാം വന്നിട്ട് എത്ര സമയമായി..”

അനു പോയതും യദു കിച്ചുവിന്റെ അടുത്ത് വന്നു പറഞ്ഞു..

“ഞാൻ അവിടുന്ന് ഇപ്പോൾ അല്ലേ ഇവിടേക്ക് വന്നത്‌ ?”

“ഏട്ടൻ തനിച്ചിരിക്കണ്ടാ.. അനുവിന് പാര പണിയാൻ എളുപ്പമായിരിക്കും..”

“ഒന്നു പോടാ.. അവൾ പാവമാ ”

“ഉറങ്ങുമ്പോൾ correct ആയിരിക്കും ”

” ഏട്ടൻ വാ..”

അവൻ കിച്ചുവിനെ വിളിച്ച് എണീൽപ്പിച് താഴേക്ക് കൂട്ടിക്കൊണ്ടു പോയി.. ഫ്രണ്ട്സിന്റെ കൂടെ തമാശകൾ പറഞ്ഞും ഓർമകൾ പങ്കുവച്ചും പരസ്പരം ട്രോളിയും അവർ സമയം കളഞ്ഞു.. പലവർണ്ണങ്ങളിലുള്ള ലൈറ്റുകൾ കൊണ്ടലങ്കരിച്ച ആ വീട് ഒരു മഴവില്ല് പോലെ തിളങ്ങി.. എങ്ങും ആഘോഷങ്ങൾ മാത്രം.. എല്ലാവരും മതി മറന്നാഘോഷിച്ച ആ രാത്രിയിൽ ഒരാളെ മാത്രം ആരും ശ്രദ്ധിച്ചില്ല..

രാത്രയിൽ DJ യും ഡാൻസും എല്ലാമായി എല്ലാവരും കളം നിറഞ്ഞു..നിലാവുള്ള ആ രാത്രി ആഘോഷങ്ങളെ കൂടുതൽ മനോഹരമാക്കി

********

വേദുവിന്റെ വീട്ടിലും മൈലാഞ്ചിയിടൽ ചടങ്ങ് തൊട്ട് ആഘോഷങ്ങൾ തുടങ്ങി..പാട്ടും ഡാൻസും ,ഒന്നിനും ഒരു കുറവുമില്ലായിരുന്നു.. എല്ലാവരും ഓടി നടന്നു.. എങ്ങും സന്തോഷം മാത്രം , നീറുന്ന മൂന്ന് മനസ്സുകൾ ഒഴികെ.. മറ്റുള്ളവർക്ക് വേണ്ടി അവരും തങ്ങളുടെ സങ്കടം മറന്നു..

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ സുദിനം വന്നെത്തി..

*******

എല്ലാവർക്കും ഉറക്കം നഷ്ടപ്പെടുന്ന ആ രാത്രയിൽ വേദു മാത്രം സുഖമായി ഉറങ്ങി.. ഇനിയുള്ള തന്റെ രാത്രികൾ ഉറക്കമില്ലാത്തതാണന്ന് അവൾക്ക് അറിയാമായിരുന്നു..

“വേദു…എണീക്ക്..3 മണിയായി ”

“മാധു ഒരു 10 മിനിറ്റ് കൂടെ..”

“എടി പട്ടി.. ഇത്‌ ഞാനാ.. അമ്മു എണീക്കാൻ..”

“എന്തിനാ ഇത്ര നേരത്തെ..”

“എടി.. make up ഒക്കെ ഇടണം.. എണീക്ക്..ഇല്ലെങ്കിൽ ഞാൻ വെള്ളം ഒഴിക്കും..”

“വേണ്ട.. ഞാൻ എണീറ്റു.. എനിക്കും കിട്ടും ഇതുപോലെ ഒരു ചാൻസ്. ”

അത്രയും പറഞ്ഞവൾ ടൗവലും എടുത്തു ബാത്രൂമിൽ കയറി ലോക്ക് ചെയ്തു.. ഷവറിനടിയിൽ നിന്ന് കുറെ നേരം കരഞ്ഞു.. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തനിക്ക് കൂട്ടായി ഈ കണ്ണുനീർ മാത്രമാണെന്നുള്ള ഓർമ അവളെ കുത്തി നോവിച്ചു.. കാത്തിരിക്കുന്ന വിധിയറിയാതെ അവൾ നിന്ന് കരഞ്ഞു..

” വേദു… ടി.. നീ അവിടെ എന്തെടുക്കുവാ ?”

അച്ചുവിന്റെ വിളികേട്ടപ്പോൾ വേഗം കണ്ണ് തുടച്ചു കുളി കഴിഞ്ഞിറങ്ങി വന്നു..

“എത്ര നേരമായി വിളിക്കുന്നു. നിനക്ക് വിളി കേട്ടാൽ എന്തായിരുന്നു ?”

” അതെന്താ അച്ചു , ഞാൻ എന്തെങ്കിലും അബദ്ധം കാണിക്കുമെന്ന് ഓർത്തോ ”

” ഈ വേദികക്ക് അതിനുകഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം.. ” അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..

“നിങ്ങൾ ഇവിടെ നിക്കുവാണോ..ആ ചേച്ചി വന്നിട്ട് എത്രനേരമായി ? ” സച്ചിയുടെ ശബ്ദം കേട്ടതും മൂന്ന് പേരും അവനെ നോക്കി ഒന്ന് ചിരിച്ചു..

” സച്ചി ഇപ്പോൾ വരാം..”

” വേദു വേഗം വാ..” അമ്മു അവളുടെ കയ്യിൽ പിടിച്ചു നടന്നു..

*******

“യദു…എടാ തെണ്ടി..”

“ഏട്ടൻ കിടന്നില്ലേ ?പോയി കിടക്ക് നാളെ കല്യാണവാ ..”

“നാളെയല്ല.. ഇന്ന് ”

“ഒന്ന് പോയി കിടക്കേട്ടാ..”

“എടാ മണ്ടാ… സമയം നോക്ക് ..” അവൻ ഫോൺ എടുത്തു നോക്കി.

“4 ആയതല്ലേ .. അമ്മേ 4 ആയോ ?” ഒരു ഞെട്ടലോടെ അവൻ ചാടിപിടഞ്ഞു എണീറ്റു..

“ഇല്യാ ..നിന്നെ ആണല്ലോ അച്ഛൻ എല്ലാം ഏൽപ്പിച്ചത് ..”

“ഏട്ടൻ എന്താ നേരത്തെ വിളിക്കാതെ..”

“നിന്നെ ഞാൻ..”

“സോറി ഏട്ടാ.. alarm വച്ചത് 3 നു പകരം 6 ആയി പോയി..”

” നിന്നെ എനിക്ക് അറിയാം ആയിരുന്നു..”

“ഞാൻ പോയി ബാക്കി ദുരന്തങ്ങളെക്കൂടി വിളിക്കട്ടെ.. എല്ലാം അടിച്ചു ഓഫായി കിടക്കുവായിരിക്കും..”

” ok.. നീ പോയി വിളിക്ക് ”

” ഏട്ടൻ പോയി റെഡി ആയിക്കോ ”

” 6 ആകുമ്പോൾ അമ്പലത്തിൽ പോകാം ”

Ok..

*******

“ചേച്ചീ …മതി… ”

വേദു make up ചെയ്യുന്ന ആ ചേച്ചിയോട് പറഞ്ഞു..

“ചേച്ചി ഇവൾ ഇങ്ങനെ പലതും പറയും.. ചേച്ചി നന്നായി പുട്ടി അടിച്ചോ .. വേദു ..വിവാഹം ഒക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ നടക്കു.. ”

അമ്മു അതും പറഞ്ഞു റൂമിലേക്ക് കയറി പിന്നാലെ അച്ചുവും….

“നിങ്ങൾ ഇത്ര പെട്ടെന്ന് ഡ്രെസ്സ് മാറി വന്നോ ?”

അവരെ മിററിലൂടെ നോക്കി വേദു ചോദിച്ചു..

” Wow superb..”

ഒരു പീച്ച് കളർ ഡിസൈനർ സാരി ആയിരുന്നു അമ്മുവിനും അച്ചുവിനും .ബൺ കെട്ടിയ മുടി നിറയെ മുല്ലപ്പൂവ്.മിതമായി make up ഒക്കെ ചെയ്തിട്ടുണ്ട്…

“കൊള്ളാമോ?” അമ്മു വേദുവിന്റെ മുന്പിൽ വന്ന് നിന്നു

” ഇപ്പോൾ ആര് കണ്ടാലും ഒന്ന് കൂടി നോക്കും ” വേദു ചിരിച്ചു കൊണ്ട് പറഞ്ഞു..

“നൻഡ്രി.. ഉമ്മാ..” ഫ്ലയിങ് കിസ്സ് കൊടുക്കുന്ന പോലെ കാണിച്ച് അമ്മു പറഞ്ഞു..

“നീ ഇനി എന്നെ നോക്കിക്കേ ..ഇപ്പോൾ തന്നെ ഓവർ അല്ലേ ? ”

വേദു തിരിഞ്ഞ് നിന്നു.. വേദുവിനെ കണ്ടതും അമ്മു വായും പൊളിച്ചു നിന്നു..അച്ചുവും ഏതാണ്ട് അങ്ങനെ തന്നെ

“അത്രക്ക് ബോർ ആണോ..? ഡി അമ്മു എന്തെങ്കിലും ഒന്ന് പറ ഇങ്ങനെ വാ പൊളിച്ചു നിക്കാതെ ”

“ആഹ്..ച്ചു … നോഹ്ക്കി..ക്കേ ?”

“ഇത് എന്ത് ഭാഷ ? ”

“ങേ .ഇത് നമ്മുടെ വേദു തന്നെ അല്ലേ ?” (അച്ചു )

” അല്ല പ്രേതം ..എങ്ങനെ ഉണ്ടെന്ന് പറ ശവങ്ങളെ.. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നാണല്ലോ ..അല്ല ഇതും ഒരു തരം മരണമാണല്ലോ ”

“വേദു…”

“എങ്ങനെ ഉണ്ടെന്ന് പറ ?”

“അടിപൊളി.. ഒന്നും പറയാൻ ഇല്ല..ഓസം… നീ പണ്ടേ സുന്ദരി അല്ലേ.. ഒരു ദേവതയെ പോലെ ഉണ്ട്..” (അച്ചു)

മജന്ത കളർ സാരി അവളുടെ വെളുപ്പിന് അഴകേകി.. പനിനീർ പൂവ്‌പോലെ മൃദുവായ കവിൾ തടങ്ങൾ ബ്ലഷ് കൂടി ആയപ്പോൾ കൂടുതൽ തിളങ്ങി.. ചുവന്ന് തുടുത്ത അധരങ്ങൾക്ക് ലിഫ്റ്റിക്ക് വീണ്ടും നിറമേകി.. നെറ്റിയിൽ ഒരു ചെറുതല്ലാത്ത ഒരു പൊട്ടും , പിന്നിയിട്ട മുടി നിറയെ മുല്ലപ്പൂവും എല്ലാം അവളുടെ ഭംഗി വർധിപ്പിച്ചു.. കാശി മാലക്കും പാലക്ക മാലക്കുമൊന്നും അവളുടെ ഒപ്പം തിളങ്ങാനായില്ല.. സരവ്വഭാരണവിഭൂഷിതയായി അവൾ നിന്നു..

“പണ്ട് ഫാന്റസി കഥകളിൽ കേട്ടിട്ടുണ്ട് വന ദേവത , ജലകന്യക എന്നൊക്കെ ..ഇന്ന് നേരിട്ടും കണ്ടു ..” (അമ്മു )

“മതി.. ധാരാളം..”

” സത്യമാ വേദു..ഈ മുഖത്തുന്ന് കണ്ണ് എടുക്കാനെ തോന്നുന്നില്ല ..” (അമ്മു)

“ആഹാ മോള് ഒരുങ്ങി കഴിഞ്ഞോ ?”

“കഴിഞ്ഞു ആന്റി.. അവൾക്ക് ഇത്രയും make up മതിന്ന് ” (അച്ചു)

“ഇപ്പോൾ ഒരു കൊച്ചു രാജകുമാരിയെ പോലെ ഉണ്ട്..” (അമ്മ )

(കാക്കക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞാണല്ലോ )

” പോലെ അല്ല… എന്റെ വേദു രാജകുമാരി തന്നെയാ ” (അച്ഛൻ )

മാധുവും അക്ഷയും അച്ഛനും കൂടി അവിടേക്ക് വന്നു.. അമ്മ അവളെ ഉഴിഞ്ഞു..

“എന്റെ കുട്ടിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ..”

“”മാധു എങ്ങനെ ഉണ്ട് ?

“സത്യം പറഞ്ഞാൽ ഈ സ്വർണ്ണകടയുടെ പരസ്യത്തിലെ പോലെ ഉണ്ട്.. ഇത്രയും ഓർണമെന്റ്‌സ് വേണ്ട..”

“അത്രക്ക് കൂടുതൽ ഒന്നും ഇല്ല .കല്യാണത്തിന് ഇത്തിരി ആർഭാടം ആവാം..”( അച്ചു )

” എനിക്ക് വേണ്ട ..ചേച്ചി ഈ necklace ഊരിക്കോ..അതിനാണേൽ നല്ല weight ഉണ്ട് ”

” മതി ഇനി എല്ലാം അവിടെ കിടന്നോട്ടെ… ”

Necklace ഊരി മാറ്റിക്കൊണ്ട് അമ്മ പറഞ്ഞു..

“ഇനി പറ മാധു ഇപ്പോൾ എങ്ങനെ ഉണ്ട് ?

“ഇവർ പറയുന്ന പോലെ അത്രക്ക് ഇല്ലെങ്കിലും , സുന്ദരിയാ..എന്റെ അനിയത്തിക്കുട്ടിയല്ലേ , മോശമാവില്ലാല്ലോ.. ”

” ഓ അതുകൊണ്ട് ”

“ഇനി ഒത്തിരി വൈകിക്കേണ്ട നമുക്കിറങ്ങാം .. ” അച്ചൻ പറഞ്ഞതും എല്ലാവരും അത് ശരിവച്ചു..

അവൾ പൂജാമുറിയിൽ പോയി , കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു , എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഇറങ്ങി…

*******

“ആന്റി ..കിച്ചൂ വന്നില്ലല്ലോ ? ” (അനു )

” അവർ ഇനി ഇവിടേക്ക് വരില്ല..നേരെ ക്ഷേത്രത്തിലേക്ക് വരും..”

” നമുക്ക് ഇറങ്ങാം ..യദു എല്ലാം പറഞ്ഞു ശരിയാക്കിയിട്ടാ പോയത് ..”

” അങ്കിളും അവരുടെ കൂടെ പോയോ ? ”

” ആഹ്മ്… അനു മോൾക്ക് പോകാറായതല്ലേ ”

“അതേ ആന്റി.. കിച്ചുവിന്റെ ഫ്രണ്ട്സ് ഒക്കെ പോയി ..നമുക്കും ഇറങ്ങാം ”

********

നേരത്തേ എത്തിയത് കൊണ്ട് തന്നെ വേദുവും മാധുവും എല്ലാം ക്ഷേത്രത്തിൽ കയറി നന്നായി തൊഴുതു..എല്ലാവരും തൊഴുതിറങ്ങിയിട്ടും വേദു കുറച്ചു സമയം കൂടി ആ നടയിൽ നിന്ന് പ്രാർത്ഥിച്ചു.. എന്നിട്ട് വിവാഹ മണ്ഡപത്തിൽ വന്ന് നിന്നു.. വരനെ സ്വീകരിക്കാൻ സമയമായപ്പോൾ മാധുവും ആദിയും പോയി.. അവർ വന്നു എന്ന് പറഞ്ഞു കേട്ടതെ അമ്മുവും അവിടേക്ക് ഓടി..

“അമ്മു നീ എവിടെ പോകുവാ ? ”

” ഞാൻ പോയി നോക്കിയിട്ട് വരാം ”

“അതിനവർ ഇങ്ങോട്ട് അല്ലേ വരുന്നത് ”

“എന്നാലും ആദ്യം കാണാല്ലോ..”

” ഇവൾ മാറിയിട്ടില്ല….”

അച്ചു സങ്കടത്തോടെ പറഞ്ഞു..

******

“കിച്ചൂ…വേട്ട…”

കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയ കിച്ചുവിനെ തേടി അപരിചിതമായ ആ ശബ്ദം എത്തി … യദുവിനെ നോക്കിയപ്പോൾ അവൻ ചിരിച്ചോണ്ട് നിൽക്കുന്നു..

“ഏട്ടാ..ഇത് നിരഞ്ജന ..”

അവൻ കൈ ചൂണ്ടിയിടത്തേക്ക് കിച്ചൂ നോക്കി… ഒരു ബ്ലൂ കളർ ടോപ്പും വൈറ്റ് കളർ skirt um ഇട്ട ഒരു സുന്ദരികുട്ടി അവന്റെ അടുത്തേക്ക് വന്നു.. അവൾ അടുത്തേക്ക് വരും തോറും blue lady യുടെ സുഗന്ധം അവിടെ ആകെ പരന്നു.. കിച്ചൂ അവളെയും യദുവിനെയും മാറി മാറി നോക്കി..

“കിച്ചുവേട്ടന് എന്നെക്കുറിച്ച് അറിയാൻ വഴിയില്ല ..പക്ഷെ ഏട്ടനെക്കുറിച്ച് യദു എന്നോട് ഒത്തിരി പറഞ്ഞിട്ടുണ്ട്.. പിന്നെ വിശദമായി പരിചയപ്പെടാം ..”

അവൾ അത്രയും പറഞ്ഞു മണ്ഡപത്തിലേക്ക് പോയി..

കിച്ചൂവിനെ നോക്കി ഒന്ന് ഇളിച്ചിട്ട് പോകാൻ തുടങ്ങിയതും കിച്ചൂ അവന്റെ കയ്യിൽ മുറുകെ പിടിച്ചു …

തുടരും…

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *