നിനവറിയാതെ Part 24

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

Part 24

“ഏട്ടാ ,,കൊല്ലരുത്… ഞാൻ പറയാം.. അന്ന് വെങ്കിട്ടെശ്വരപുരത്തു വച്ച് ഒരുദിവസം എന്നെ വിളിച്ചു ഏൽപ്പിച്ചിട്ടു ജോഗിംഗിന് പോയത് ഓർക്കുന്നുണ്ടോ ? ”

“അതും ഇതും തമ്മിൽ എന്താ ബന്ധം ? ”

” പറയാം.. തോക്കിൽ കയറി വെടി വക്കാതെ.. അന്ന് ഞാൻ ഒരു പെണ്കുട്ടിയെ കണ്ട കാര്യം പറഞ്ഞില്ലേ ?”

Yzz ..

അവൾ വേദിക ലക്ഷ്മി ഏട്ടന്റെ സ്വപ്ന സുന്ദരി..

What ?

കിച്ചു അവിടെ തന്നെ നിന്നു ..യദു വീണ്ടും തുടർന്നു..

അന്ന് പേര് ചോദിച്ചു ..ഇൻസ്റ്റയിൽ കയറി നോക്കിയപ്പോൾ കൂടുതൽ deatails കിട്ടി.. അങ്ങനെ എല്ലാം set ആയി അമ്മയോട് പറയാൻ വിളിച്ചപ്പോൾ ആണ് അനുന്റെ കാര്യം അറിഞ്ഞത്..ഞാൻ വിചാരിച്ചാൽ അത് മുടക്കാൻ പറ്റില്ല..അതുകൊണ്ട് ഞാൻ സെന്റി അടിച്ചത് ഓർക്കുന്ന കാണും എന്ന് വിശ്വസിക്കുന്നു.. ഏട്ടനെ കൊണ്ട് തന്നെ അവളെ വേണ്ടെന്ന് പറയിപ്പിച്ചു.. അന്ന് റൂമിൽ വന്ന് ഏടത്തിയുടെ (വേദിക) ഫോട്ടോ അമ്മക്ക് സെന്റ് ചെയ്തു കൊടുത്തു.. അത്‌ കണ്ട് bp കൂടിയാണ് അമ്മ വീണത്…

എടാ.. എന്നിട്ട് ..അപ്പോൾ അതാണല്ലേ അന്ന് ഞാൻ കാരണം ആന്ന് പറഞ്ഞത്…

” ഇഇഇ… ഏട്ടൻ കാത്തിരുന്ന കുട്ടി അതാന്ന് അറിഞ്ഞപ്പോൾ എന്റെയും കിളി പോയി.. പിന്നെ അച്ഛനെ വിളിക്കുന്നു വിവാഹം ആലോജിക്കുന്നു.. ജാതകം നോക്കിയപ്പോൾ പത്തിൽ ഒൻപത് പൊരുത്തവും ഉണ്ട്..പിന്നെ ഏടത്തിയുടെ ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ടാ വിവാഹം പെട്ടെന്ന് നടത്തുന്നത്..”

“അല്ല ,അതിനിടക്ക് ഈ നിരഞ്ജന എവിടുന്ന് വന്നു ?”

“ഏട്ടൻ എന്നെ ആ ഫോട്ടോ കാണിച്ചില്ലല്ലോ , അതുകൊണ്ട് കുറച്ചു സങ്കടപ്പെടട്ടെ എന്ന് കരുതി… ഇത്രയേ ഞാൻ ചെയ്തോള്ളു..അതൊരു തെറ്റാണോ..”

കിച്ചൂ ,യദുവിനെ കണ്ണുരുട്ടി നോക്കി..അപ്പോഴും മായാതെ ഒരു ചിരി ആ ചുണ്ടിൽ ഉണ്ടായിരുന്നു..

“എന്തിനാ ഇങ്ങനെ നോക്കുന്നെ.. ഞാൻ അന്ന് നിരഞ്ജന വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ തന്നതല്ലേ .. അപ്പോൾ പറഞ്ഞു ആരോടും ഒന്നും പറയാനും കേൾക്കാനും ഇല്ലെന്ന്..ഏട്ടന്റെ സങ്കടം കണ്ടിട്ട് ഏട്ടന്റെ സങ്കല്പത്തിലേ കുട്ടി ആന്ന് വരെ ഞാൻ പറഞ്ഞു.. പിന്നെ നിരഞ്ജന എന്റെ best ഫ്രണ്ട്.. അവളെ പറ്റി പറഞ്ഞത് എല്ലാം സത്യവാട്ടോ ..”

കിച്ചൂ യദുവിനെ കെട്ടിപ്പിടിച്ചു..നിറഞ്ഞ മിഴികൾ ആരും കാണാതെ അവൻ തുടച്ചു..

ഏട്ടാ.. എന്താ.. ഇത് .. ഏട്ടന് കാണണ്ടേ ഇത്രയും നാൾ കാത്തിരുന്ന ആ സ്വപ്നസുന്ദരിയെ..ഏട്ടനെ കുറ്റം പറയാൻ പറ്റില്ല.. കാണാൻ സുന്ദരി.. നല്ല സ്വഭാവം ..മാന്യമായ പെരുമാറ്റം.. എന്റെ ഏട്ടന്റെ ഭാഗ്യവാ.. വാ .. ഏട്ടാ..”

“മ് ?”

“കാണുമ്പോൾ control പോകുമോ ?”

“അയ്യേ.. ഞാൻ അത്രക്കാരനല്ല.”

“അതല്ല.. ബോധം കെട്ടു വീണേക്കരുത്..”

“അതൊന്നും പറയാൻ പറ്റില്ല..”

“ഏട്ടാ…1st impression is the best എന്നാണ്.. ചളമാക്കരുത്..”

“നീ എന്നെ ഒന്ന് നന്നായി നോക്കിക്കേ ?”

“എന്റെ ഏട്ടൻ പൊളിയാ..പക്ഷെ..”

“എന്താടാ പക്ഷെ ?”

“ഏട്ടത്തിയെ compare ചെയ്യുമ്പോൾ ..”

“ചെയ്യേണ്ട..”

നിങ്ങൾ എന്താ ഇത്ര late ആയത് ..വേഗം വാ .. 10.30 ക്കും 11 നും ഇടക്കാണ് മുഖുർത്ഥം.. നിങ്ങൾ രണ്ടും പോയി ഒന്ന് തൊഴുതിട്ടു വാ സമയം ഉണ്ട്.. ഞങ്ങൾ കയറിയതാ..

അച്ഛൻ പറഞ്ഞു..

ഏട്ടാ…നോക്ക് ..ദേ ഏട്ടത്തി ഇവിടേക്ക് നോക്കുന്നു..

അവൻ കണ്ടു അവളുടെ മുഖം പോലെ തന്നെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവന്റെ സ്വപ്നസുന്ദരിയെ.. അവൾ അലസമായി എവിടെയോ നോക്കി നിൽക്കുവാണ്.. അവളുടെ ആ മുഖം അങ്ങനെ കണ്ടപ്പോൾ കിച്ചുവിന്റെ നെഞ്ചു പിടഞ്ഞു.. ഒരിറ്റ് കണ്ണുനീർ ആ പാദങ്ങളെ ചുംബിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.. അവന്റെ മനസ്സിലേക്ക് ആ മുഖം ഓടി എത്തി.. ഒരിക്കൽ കൂടി നോക്കാൻ കഴിയാതെ അവൻ ക്ഷേത്രത്തിലേക്ക് നടന്നു..

“അച്ചു..അമ്മു വന്നില്ലല്ലോ.. നീ ഒന്നു പോയി നോക്കിക്കേ ?”

“ശരിയാണല്ലോ..ഇവൾ ഇത് എവിടെ പോയി..”

“നീ പോയി നോക്ക്..”

“സച്ചി ഒന്നു വന്നേ..”

“എന്താ അച്ചു ? ”

“താൻ ഇവളുടെ അടുത്ത് നിക്കണേ.. ഞാൻ ഇപ്പോൾ വരാം..”

“Ok.. താൻ പൊക്കോ..”

അവൾ അക്ഷയ്നെയും വിളിച്ചു പുറത്തേക്ക് പോയി..

വേദിക ടെൻഷൻ ഉണ്ടോ ?

അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

സച്ചി..

അമ്മു ആയിരുന്നു വിളിച്ചത്.. അവളുടെ മുഖത്തു കൂടി വിയർപ്പ് കണങ്ങൾ ഓടി കളിച്ചു..

താൻ എന്താ ഇങ്ങനെ കിതക്കുന്നെ ? ഇത് എവിടെ ആയിരുന്നു ..

സച്ചി ഞാൻ എബിയെ കണ്ടു ..

അവന് പുറകിൽ നിൽക്കുന്ന വേദുവിനെ അവൾ കണ്ടില്ലായിരുന്നു..

“എബിയോ ? ”

“വേദിക താൻ കാര്യമാക്കേണ്ട .ഇയാള് വേറെ ആരെയെങ്കിലും ആയിരിക്കും കണ്ടത് ?”

“അല്ല.. അത് എബി തന്നെയാ..”

“എബിനെ പോലെ ഇരിക്കുന്ന ആരെങ്കിലും ആവും.. അല്ലാതെ എബി ഇവിടെ വരില്ല.”

“അതേ…എബി ..ത..”

അമ്മു അത്‌ മുഴുവൻ പറയുന്നതിനു മുൻപേ വേദു ഇടയ്ക്ക് കയറി..

” അല്ല ..അത് എബിയല്ല.. അവൻ ഇവിടെ വരില്ല.. ”

” അത് എന്താ വേദു നിനക്കിത്ര ഉറപ്പ് ? ”

“എനിക്ക് എബിയെ നന്നായി അറിയാം..എബി ആണേൽ ആദ്യം എന്റെ അടുത്ത് വരും .അല്ലാതെ മറഞ്ഞു നിൽക്കില്ല….”

“അമ്മു.. താൻ ഒന്ന് വന്നേ..വേദിക 1 min.. ”

സച്ചി അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് പോയി ..അപ്പോഴേക്കും അച്ചുവും അക്ഷയ്യും വേദുവിന്റെ അടുത്തേക്ക് വന്നു..

“വേദു അമ്മു ഇവിടെ വന്നില്ലേ.. പുറത്ത് കണ്ടില്ല.. ? ”

“സച്ചിയുടെ അടുത്തുണ്ട് ”

“സച്ചി കൈ വിട് വേദനിക്കുന്നു..”

അമ്മു കൈ വലിച്ചുകൊണ്ട് പറഞ്ഞു..

“ഓ …. I’m sorry.. എന്താ അമ്മു ഇത് ഇപ്പോൾ ആണോ എബിയുടെ കാര്യം പറയുന്നേ അതും വേദുവിനോട് ? ”

“അത് ഞാൻ എബിയെ കണ്ട ആ ഒരു ഷോക്കിൽ അറിയാതെ എന്തോ ..പറഞ്ഞു പോയതാ . വേദു അടുത്ത് നിൽക്കുന്നത് കണ്ടില്ല ”

” നല്ല best ഫ്രണ്ട്..”

“കുഴപ്പമായോ ? ”

” ഇപ്പോൾ പ്രോബ്ലെം ഒന്നുമില്ല.. എബിയാന്ന് വേദിക വിശ്വസിചിട്ടില്ല.. ”

“അത് എബിയാ ഞാൻ ശരിക്കും കണ്ടതാ..ഒരു കാറിൽ ചാരി ആരെയോ ഫോൺ വിളിക്കുവായിരുന്നു”

“തോന്നിയത് ആവും”

” അല്ല.. sure.. നമുക്ക് ഒന്ന് പോയി നോക്കിയാലോ ? ”

“അതിന്റെ ആവശ്യമില്ല കല്യാണമുടക്കാൻ ആണോ ഉദേശം ? ”

“അല്ല..ശോ.. ഞാൻ എന്താ പറയുക”

“ഒന്നും പറയണ്ട.. മിണ്ടാതെ ഞങ്ങളുടെ ഒപ്പം അടുത്ത് നിന്നോണം..”

“ആഹ്മ്.. എന്നാലും ”

“ഒരെന്നാലും ഇല്ല.. ഇനി ഇങ്ങനെ ആരെയെങ്കിലും കണ്ടാൽ ആദ്യം വേദികയോട് തന്നെ പറയണേ ..”

“സോറി സച്ചി..”

“എന്നോട് എന്തിനാ സോറി പറയുന്നേ ..”

“എന്നാൽ ഞാൻ പോയി വേദുവിനോട് പറഞ്ഞിട്ട് വരാം ..”

“ദയവ് ചെയ്തു അവിടെ ചെല്ലുമ്പോൾ വാ തുറക്കരുത് .”

“അല്ല..സോറി പറയാൻ ..”

” സോറി പറയണ്ട ..മിണ്ടാതെ ഇരുന്നാൽ മാത്രം മതി..”

” ഞാൻ മിണ്ടാതെ ഇരിക്കാം ..ഇക്കാര്യം അച്ചുനോട് ഒന്നും പറയരുത് .അവൾ അറിഞ്ഞാൽ എന്നെ കൊല്ലും..”

” ആലോചിക്കാം ”

“സച്ചി plzz”

” OK..”

“വാടോ.. ഇത്‌ ആരെയാ നോക്കുന്നെ .അവിടെ ഒന്നും ആരുമില്ല. ? “..

അമ്മു തിരിഞ്ഞു നോക്കികൊണ്ട് സച്ചിക്ക് പിന്നാലെ പോയി..

“ഏട്ടാ… പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ ? ”

” കഴിഞ്ഞു. ”

എത്ര നേരമായി ഞാൻ കാത്തു നിൽക്കുന്നു. എന്താ നന്ദി പറചിൽ ആയിരുന്നോ ?

“അതൊക്കെ എന്നെ പറഞ്ഞു ”

” എന്താ ”

“അല്ല..കണ്ടതെ പറഞ്ഞു എന്ന്..”

” പിന്നെ ഇപ്പോൾ എന്താണാവോ കാര്യമായി പറഞ്ഞത് ”

“അത് പിന്നെ ..”

“അത്‌പിന്നെ.. ബാക്കി ?”

“അത് പിന്നെ പറയാന്ന് .”

“ഏട്ടാ…ഏട്ടോ..”

മ് ?

“നന്ദി വേണം ..”

” നന്ദിയല്ലേ ”

” Yzz.. നന്ദി..”

“ഇവിടെ വച്ച് തന്നെ വേണോ? ചെറുതായി പോകും. വീട്ടിൽ ചെന്നിട്ട് ,കാര്യമായി തന്നെ തരാം..”

“😊😊വേണമെന്നില്ല ..”

“അങ്ങനെ പറയരുത്.. ഞാൻ തരും ”

” ഏട്ടന് ബുദ്ധിമുട്ട് ആവും .അതുകൊണ്ട് വേണ്ട.. ഏട്ടൻ നടന്നോ ഞാൻ ഇപ്പോൾ വരാം..”

അവൻ വേദുവിന്റെ അടുത്തേക്ക് ഓടി.. റെഡ് ഷർട്ടും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം.. നെറ്റിയിൽ ഒരു കുഞ്ഞു ചന്ദനകുറിയും ..

” Excuse me ,,plzz give me a way ”

അവൻ അവർ നിൽക്കുന്ന ഇടയിലൂടെ വേദുവിന്റെ അടുത്തേക്ക് ചെന്നു..

“ഹലോ ക്യൂട്ടീ.. ഓർമ ഉണ്ടോ ഈ മുഖം ? ”

അവൻ അവളെ തോണ്ടി കൊണ്ട് ചോദിച്ചു.. വേദു പെട്ടെന്ന് തിരിഞ്ഞു നോക്കി..

“ഇത് എന്താണ്.. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?” കൈകൊടുത്തു അവൻ നിന്നു..

” ഹേയ്.. യദു.. What a pleasant surprise .. എന്താ ഇവിടെ ?

” അവിടെ ഫോൺ വിളിച്ചോണ്ട് നിൽക്കുന്ന ആ ചേട്ടന്റെ അനിയനാ ഞാൻ.. ഇനി മുതൽ ഈ ക്യൂട്ടിയുടെയും.. Any objections ? ”

കിച്ചുവിനെ ചൂണ്ടിക്കാട്ടി യദു പറഞ്ഞു.. അവൾ ചെറുതായി ഞെട്ടി..എന്നിട്ട് ഇല്ലെന്ന് തലയാട്ടി..

“ദേ എന്നെ ഞരമ്പുരോഗിന്ന് വിളിച്ച ചേട്ടൻ.. ” യദു അക്ഷയ്നെ നോക്കി ചിരിച്ചു..

” അത്‌ കണ്ടാലും പറയും ” ( അമ്മു )

“ഏടത്തി ഏതാ ഈ സാധനം ..”

“എന്റെ ഫ്രണ്ടാ ”

” എന്നാൽ ഈ ഫ്രണ്ടിനോട് കുറച്ച് ബായ്ക്കിലോട്ട് നിന്നോളാൻ പറഞ്ഞോ .. ”

” യദു..” പിന്നിൽ നിന്നും വിളി വന്നു..

“ഏടത്തി ഞാൻ അവിടേക്ക് പോകുവാണേ.. ”

അവൾ ഒന്ന് ചിരിച്ചു..

“നിങ്ങൾ എന്താ താലം എടുക്കാൻ പോകാത്തത് ? ” സച്ചി ആണ് ചോദിച്ചത് .. “ഞങ്ങൾ പോയാൽ വേദു ഒറ്റക്കാകില്ലേ..”

“അത് നന്നായി..”

” വേദുട്ടി , വാ.. മുഖുർത്ഥത്തിന് സമയമായി..” മാധു പറയുന്നത്കേട്ടപ്പോൾ അവളുടെ ഹൃദയമൊന്ന് പിടഞ്ഞു.. കയ്യിൽ താലവുമായി അവൾ അമ്മക്കും അച്ഛനുമൊപ്പം മണ്ഡപത്തിലേക്ക് നടന്നു.. ഒരിക്കൽ പോലും തല ഉയർത്തി മണ്ഡപത്തിലിരിക്കുന്ന കിച്ചുവിനെ നോക്കിയില്ല.. കിച്ചു വേദുവിനെ തന്നെ നോക്കിനിന്നു അവൾ അവന്റെ അടുത്ത് ചേർന്ന് നിന്നപ്പോൾ ,സൂര്യൻ എങ്ങോ മറഞ്ഞു.. കാർമേഘവൃതമാകുന്ന അന്തരീക്ഷം ആരും ശ്രദ്ധിച്ചില്ല..

“അമ്മു ,, സീതയെയും ശ്രീരാമനേയും പോലെ ഉണ്ടല്ലേ..”

അച്ചു പറഞ്ഞു..

“അതേ.. രണ്ടും പേരും ചേർന്ന് നിൽക്കുന്ന കാണാൻ എന്ത് രസവാല്ലേ..”

അതേ ഈ രാമനേയും സീതയെയും രാവണൻ കാത്തിരിപ്പുണ്ട് പുച്ഛത്തോടെ ചിരിച്ചുകൊണ്ടവൾ മനസ്സിൽ പറഞ്ഞു.. കോപത്താൽ കത്തി ജ്യലിക്കുന്ന ആ കണ്ണുകൾ ഒരാൾ മാത്രം കണ്ടു.. കിച്ചുവേദുവിന്റെ കഴുത്തിൽ താലികെട്ടിയപ്പോൾ ഒരു ഇളം തെന്നൽ അവരെ തലോടി കടന്നു പോയി.. അപരിചിതമായ ഒരു ഗന്ധം അവിടമാകെ പരന്നു… നെറുകയിൽ സിന്ദൂരം വീണപ്പോൾ ഒരു ഞെട്ടലോടെ വേദു കിച്ചുവിനെ നോക്കി..അവനും അവളെ നോക്കി ചിരിച്ചു..അവൾ പോലും അറിയാതെ ആ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.. നിറഞ്ഞൊഴുകാൻ കാത്തിരുന്ന കണ്ണുനീർ തുള്ളികൾ എവിടെയോ അപ്രത്യക്ഷമായി.. അവരുടെ കണ്ണുകൾ പരസ്പരമുടക്കി.. നിലാവിനെ പോലെ തിളങ്ങുന്ന ആ കണ്ണുകളിൽ നിന്ന് പരസ്പരം കണ്ണെടുക്കാനാവാതെ അവർ നിന്നു.. ഒരു പൂവ് ദേഹത്ത് വീണപ്പോഴാണ് വേദു സ്വബോധത്തിലേക്ക് വന്നത്. പെട്ടെന്ന് അവനിൽ നിന്നും കണ്ണെടുത്തു. അഗ്നിസാക്ഷിയായി ആ കരം പിടിച്ചു വലം വച്ചപ്പോൾ നെഞ്ചുപിടഞ്ഞില്ല.. പകരം ഏറ്റവും സുരക്ഷിതമായ കയ്യിലെന്ന് ആരോ മന്ത്രിച്ചു..

‘എനിക്ക് എന്താപറ്റിയത് ?ഇന്നലെ വരെ വെറുക്കാൻ ശ്രമിച്ച മുഖം.. ഓരോ തവണ മറക്കാൻ നോക്കുമ്പോഴും കൂടുതൽ തെളിഞ്ഞു വരുവാണല്ലോ. ആ കണ്ണുകൾ എന്തോ പറയുന്നത് പോലെ…ആ മുഖം പരിചിതമായി തോന്നുന്നത് എന്തുകൊണ്ടാവും.. ഇല്ല എല്ലാം തന്റെ തോന്നലാണ്.. അയാൾ എന്റെ ആരുമല്ല.. ഇല്ല അങ്ങനെ ചിന്തിക്കാൻ കഴിയുന്നില്ല.. ആ മനസ്സിനെ പല ചിന്തകൾ അലട്ടികൊണ്ടിരുന്നു.. അങ്ങനെ നിന്നപ്പോഴവൾ കേട്ടു..

“ഇതെന്താപ്പോൾ പെട്ടെന്നൊരു ഇരുട്ട് പരന്നത്.. ഇത്രയും നേരം കത്തി ജ്യലിച്ചു നിന്ന സൂര്യൻ എവിടെ മറഞ്ഞു.. അന്തരീക്ഷം എത്ര പെട്ടന്നാ മാറിയത്‌ ”

” വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണ് കാലാനുസൃതമായി മാറുന്ന അന്തരീക്ഷം.. ”

തുടരും

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *