നിനവറിയാതെ Part 25

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

Part 25

“വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണ് കാലനുസൃതമായി മാറുന്ന അന്തരീക്ഷം.. ”

ആ വാക്കുകൾ ഒരു ചാട്ടുളി പോലെ അവളുടെ ഹൃദയത്തിൽ തറഞ്ഞു.. പലതും ഒരു ചിത്രം പോലെ കണ്മുന്നിൽ തെളിഞ്ഞു.. ഓർമ്മകൾ മനസ്സിനെ കീറി മുറിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകി.. നേർത്ത ഒരു കരസ്പർശം ആ കവിൾ തടങ്ങളെ തലോടി.. അവൾ തല കുനിച്ചു നിന്നു.

“എടോ താൻ ഇപ്പോഴേ കരയാൻതുടങ്ങിയാൽയാത്ര പറഞ്ഞു പോകുമ്പോൾ കരയാൻ കണ്ണുനീർ കാണില്ല.. കുറച്ചു സേവ് ചെയ്തു വച്ചേക്ക് ..ദാ കണ്ണ് തുടക്ക് ”

അവൻ കയ്യിലിരുന്ന കർച്ചീഫ് അവൾക്ക് നേരെ നീട്ടി .. അവൾ വാങ്ങുന്നില്ലെന്ന് കണ്ടപ്പോൾ.. ആ മുഖമുയർത്തി അവൻ തന്നെ തുടച്ചു കൊടുത്തു..

“മാധു ദേ അവിടേക്ക് നോക്കിക്കേ ”

അച്ചു അവരെ ചൂണ്ടിക്കാട്ടി പറഞ്ഞു..

“അളിയാ …ചുറ്റിനും ക്യാമറ ഉണ്ട് , അത് മറക്കല്ലേ ”

കിച്ചു മാധുവിനെ നോക്കിയൊന്ന് ചിരിച്ചു.. എല്ലാവരും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.. സെൽഫിയും , ടിക് ടോക്കുമായി ചിരിച്ചു തകർത്തു..

“എല്ലാവരും സന്തോഷിക്ക്. മതി മറന്ന് സന്തോഷിച്ചോ.. അധികനാൾ കാണില്ല ഈ സന്തോഷം ”

അനു ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ചു.. മൊബൈൽ എടുത്തു രഞ്ജിത്ത് എന്ന നമ്പറിലേക്ക് കാൾ ചെയ്തു..

” ഹലോ ?

ഇവിടെ ഉണ്ടോ നീ ..

ഞാൻ കണ്ടില്ലല്ലോ..

എന്നിട്ട് കൺകുളിർക്കെ കണ്ടാസ്വതിച്ചില്ലേ.. സന്തോഷം ആയി കാണുല്ലോ..

നിന്റെ കഴിവുകേട്.. അല്ലെങ്കിൽ ഇന്ന് ഇങ്ങനെ നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു.

അതേ ഇനി ഒന്നും വൈകിക്കേണ്ട..

കൊല്ലണം

എപ്പോഴാ

OK.. അപ്പോൾ നാളെ റിസപ്ഷന് കാണാം..

Bye.. ”

ആ ഫോൺ കട്ട് ചെയ്തവൾ വേദികയെ പകയോടെ നോക്കി . അവളെ ഭസ്മമാക്കാനുള്ളത്ര ദേഷ്യം ചുവന്ന കണ്ണുകളിൽ ഉണ്ടായിരുന്നു..

അച്ചു …എടി അച്ചു

എന്താ അമ്മു ?

അവളെ എവിടെയോ കണ്ടിട്ടുള്ള പോലെ

ആരുടെ കാര്യമാ നീ പറയുന്നേ

ദാ അവളുടെ

അമ്മു നോക്കിയിടത്തേക്ക് അച്ചുവും നോക്കി..

അത് അവളല്ലേ അനഘ

എനിക്കും ഓർമ വന്നു.. അമ്മേ ഇതാ ഭദ്രകാളി തന്നെയാ ..

ഇവൾ എന്താണോ ഇവിടെ

അറിയില്ല.. പണ്ടേ അവൾക്ക് വേദുവിനെ കാണരുത് ..പാരാ ആകുമോ ?

ഏത് പാരായുടെ കാര്യമാ അച്ചു നിങ്ങൾ പറയുന്നത് ?

അത് അക്ഷയ് അവൾ അനഘ.

അച്ചു അവളെ കാട്ടി കൊടുത്തു..

നിങ്ങൾക്ക് അവളെ അറിയാമോ ? യദു അവരുടെ അടുത്തേക്ക് വന്നു.. അവനോടു എന്ത് പറയുമെന്നറിയാതെ അച്ചു പരുങ്ങി..

“ഞങ്ങളുടെ സീനിയർ ആയിരുന്നു.. അഹങ്കാരത്തിന് കയ്യും കാലും വച്ചൊരു സാധനം . ഞങ്ങൾ ഒന്ന് രണ്ടു തവണ ഉടക്കിയിട്ടുട്ടുണ്ട് ..”

അമ്മു ചാടിക്കയറി പറഞ്ഞു..

“അപ്പോൾ ഇവൾക്ക് എവിടെ ചെന്നാലും ഇതുതന്നാല്ലേ പണി ”

നിങ്ങൾ relative ആണോ ?

“അല്ല.. ഫാമിലി ഫ്രണ്ട്.. ഏടത്തി ആയിട്ട് അവൾ എങ്ങനെയാ ”

വേദുവിന്റെ കയ്യിന്ന് അടി വരെ വാങ്ങിയിട്ടുണ്ട്. അനഘക്ക് ആ കോളേജിൽ ആരെയെങ്കിലും പേടിച്ചിട്ടുണ്ടെങ്കിൽ അത് വേദുവിനെയാണ്..

“ആഹാ ഏടത്തി ആള് കൊള്ളാല്ലോ ”

“വേദു ഇങ്ങനെ ഒന്നുമില്ലായിരുന്നു.. ആരെയും പേടിയില്ലാത്ത തന്റേടമുള്ള ഒരു പെൺകുട്ടി.എന്തിനും ഏതിനും പ്രതികരിക്കാൻ മടിയില്ലാത്തവൾ . പക്ഷേ കുറച്ച് മാസങ്ങളായി അവൾ ഒത്തിരി മാറി പോയി ”

അതെന്താ ?

അമ്മു ഒന്നും പറയാനാവാതെ സച്ചിയെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് മിണ്ടരുതെന്ന് പറഞ്ഞു .

” അറിയില്ല …അവൾ ഇത്തിരി സൈലന്റ് ആയിരിക്കുന്നതാ നല്ലത് ” ( അച്ചു)

“എന്താ എല്ലാവരും ഒരു ഗൂഢാലോചന ?”

“മാധുവിന് ഒരു കുട്ടിയെ തിരയുവായിരുന്നു ? (അമ്മു ) ”

“എന്നിട്ട് കിട്ടിയോ ? “(ആദി)

“ഇല്ല..”

“മാധു ഇതിനെ വേണേൽ എടുത്തോ ?” (അക്ഷയ്)

” അര പിരി പോയത് ആയിരുന്നേൽ പിന്നെയും ആലോജിക്ക മായിരുന്നു .ഇത് അതും അല്ലല്ലോ ഫുൾ പോയില്ലേ..”

“ആദി നിനക്കണേൽ correct ആയിരിക്കും” ( അച്ചു )

“അയ്യോ ചതിക്കല്ലേ ”

അവർ എല്ലാവരും തമാശകൾ പറഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നു.. ക്യാമറയുമായി വന്ന ചേട്ടന്മാരെ അക്ഷയ് ഓടിച്ചു.. എങ്കിലും ആവശ്യത്തിന് അവർ എടുത്തു കഴിഞ്ഞിരുന്നു..

“ഏട്ടാ.. ആക്രാന്തം കാട്ടാതെ ആദ്യം ഏട്ടത്തിക്ക് കൊടുക്ക് ..എന്നിട്ട് കഴിച്ചാൽ മതി..”

നീയെങ്കിലും പറഞ്ഞല്ലോ ..കിച്ചൂ മനസ്സിൽ പറഞ്ഞു

“ഏയ്‌ അതൊന്നും വേണ്ട .ഞാൻ തന്നെ കഴിച്ചോളാം..”

“ആദി വേദു അങ്ങനെ പറയും താൻ കൊടുത്തോ ? “(മാധു )

“ഞാനോ ? ”

“ഓ ..നീയും ആദി ആണല്ലോ , പെട്ടെന്ന് ഓർത്തില്ല ..”

“Confusion വേണ്ട.. ഏട്ടനെ കിച്ചൂന്ന് വിളിച്ചാൽ മതി ..”

” ഏട്ടാ കൊടുക്ക് ”

” അതേ കൊടുക്ക് കിച്ചൂ ”

അവൻ വേദുവിനെ നോക്കി അവൾ മറ്റേതോ ലോകത്താണ്..

വേദിക..

അവൻ സൗമ്യമായി വിളിച്ചു.. അവൾ അവനെ നോക്കി.. കിച്ചൂ കുറച് ചോറെടുത്ത് അവളുടെ സാരിയിൽ ഒന്നും വീഴാതെ സൂക്ഷിച്ചു കൊടുത്തു .ആരും പറയാതെ തന്നെ വേദു കിച്ചുവിന് കൊടുത്തു.. എല്ലാവരും വായും പൊളിച്ച് അത്‌ നോക്കി ഇരുന്നു..

“അച്ചു ഞാനും തരട്ടെ ”

അക്ഷയ് ചോദിച്ചത് പതുക്കെ ആണെങ്കിലും എല്ലാവരും അത്‌കേട്ടു..

“അങ്ങനെ നീ ഇപ്പോൾ കൊടുക്കേണ്ട ” (മാധു)

അക്ഷയ് പപ്പടം എടുത്തു പൊടിച്ചു കഴിക്കാൻ തുടങ്ങി എല്ലാവരും അതുകണ്ട് പൊട്ടിച്ചിരിച്ചു..

“മാധു എന്റെ chips തന്നെ. (അമ്മു ) ”

“വേണോ.. ഇന്നാ..”

മാധു അവൾക്ക് നേരെ നീട്ടി.. അവൾ വാങ്ങാൻ തുടങ്ങിയതും അവൻ വായിലിട്ടു..

“പോടാ പട്ടി.. കൊതിയൻ..”

“ഇന്നാ ഈ പഴം കേറ്റിക്കോ..സമാധാനം കിട്ടട്ടെ.. ”

യദു പഴം അവളുടെ നേരെ നീട്ടി

“എനിക്ക് വേണ്ട..തന്നെ കഴിച്ചാൽ മതി.. ”

😬😬😬😬

“ചേട്ട പ്രഥമൻ പോരട്ടെ..പിന്നെ ഒരു പപ്പടവും.. ”

അവൻ ഇലയിൽ ഒഴിക്കാൻ പറഞ്ഞതും അച്ചു ഗ്ലാസ് കൊടുത്തു..

“മാധു ദാ ഗ്ലാസ് ഇതിൽ വാങ് ”

“പ്രഥമൻ ഇലയിൽ വാങ്ങി പപ്പടവും പൊടിച്ചു കഴിക്കുന്നത് വേറെ ഫീൽ ആണ് ”

” Correct ഏട്ടാ..” ( യദു)

അവർ രണ്ടും അങ്ങനെ കഴിക്കുന്നത് കണ്ട് പ്രഥമൻ ഇഷ്ട്ടമല്ലാതെ പാൽപ്പായസം കുടിച്ചുകൊണ്ടിരുന്ന അക്ഷയ് പോലും 3 തവണ പ്രഥമൻ വാങ്ങി കഴിച്ചു..

“ഏട്ടാ ..ഞാൻ അമ്മയുടെ ഒക്കെ കൂടെ പോകുവാ..ഇനി ഒത്തിരി late ആകാതെ ഇറങ്ങണേ ”

അത് കേട്ടതും എല്ലാവരുടെയും മുഖം മങ്ങി..ഭക്ഷണം കഴിക്കൽ നിർത്തി എല്ലാവരും എണീറ്റു..

” മാധു ഞാ..ൻ ..പോ.. കുന്നി..ല്ല.. മാധു..നമു..ക്ക്.. വീ.. ട്ടിൽ പോകാം.. അച്ഛാ ..ഞാൻ.. നിങ്ങളുടെ കൂടെ വരട്ടെ.. നിങ്ങൾ ആരും.. ഇല്ലാതെ.. ഞാൻ പോണില്ല.. ”

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.. അത്‌കണ്ടു നിക്കാനാവാതെ കിച്ചു ഇത്തിരി മാറി നിന്നു.. ആ കണ്ണുകളും നിറഞ്ഞിരുന്നു.. ഓടി കളിക്കുന്ന ഒരു കുട്ടിയെ നോക്കി അവൻ നിന്നു..

“മോളേ ….വേദു..ന്താ ..ഈ പറയുന്നേ..മോളുടെ വീട് ഇനി അതാ..”

അമ്മ അവളെ കെട്ടിപ്പിടിച്ചു.. അച്ഛൻ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു , മിഴുകൾ തുടച്ചു …അവളെ ചേർത്തു നിർത്തി..

” ഇനി എന്റെ മോള് കരയരുത്..ഈ അച്ഛന് താങ്ങാനാവില്ല ….”

ആ കണ്ണിൽ നിന്നടർന്നു വീണ കണ്ണീരിന്റെ ചൂടിൽ ഉണ്ടായിരുന്നു ആ സ്നേഹത്തിന്റെ ആഴം..

അമ്മു… അച്ചു.. പോ.. കാൻ.. ഇഷ്ട്ട.. ണ്ടായിട്ട് അല്ല.. എന്നെ മറക്കല്ലേ..

അവൾ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു.. അവർ മൂന്ന് പേരും കെട്ടിപ്പിടിച്ചു.. വാ പൊത്തി കരഞ്ഞു കൊണ്ടിരുന്നു..

” അക്ഷയ്.. ആദി..പോ..ട്ടെ ”

അവൾ സച്ചിയെ തിരഞ്ഞെങ്കിലും അവിടെ ഒന്നും കണ്ടില്ല..

“മാധു..ഏ..ട്ടട്ടാ..മാ..”

മാധു ഒരു മരത്തിൽ ചാരി നിന്ന് പൊട്ടി കരയുവാണ്..

“ഏട്ടാ.. ഞാൻ.. വിളിച്ചാൽ.. ഓടി വരില്ലേ.. മാ..ധു .ഇനി ..ഞാൻ വഴക്കിട്ടാൽ എന്നെ രക്ഷി..ക്കാൻ ..”

വേദുട്ടി.. ന്റെ ..വേദുവിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഞങ്ങൾ ഏൽപ്പിച്ചത് .. ഈ സങ്കടം ഒക്കെ മാറും.. എന്റെ വേദു ..ഈ കണ്ണ് തുടച്ചു നല്ല.. കുട്ടി ആയിട്ട് വേണം പോകാൻ .”

“മാധു..ഞാൻ..”

“വേദുട്ടി… മോള് ഇങ്ങനെ കരയല്ലേ..ഏട്ടന് താങ്ങാനാവില്ല ”

വേദു അവനെ കെട്ടിപ്പിടിച്ചു നിന്നു.. അവളോട് പോകാൻ പറയാൻ കഴിയാതെ മാധുവും .. അവരുടെ സങ്കടം കണ്ട് എല്ലാവരും നിന്ന് കരഞ്ഞു..

“മാധു..ഇനി അവർ ഇറങ്ങട്ടെ..”

അവൻ കണ്ണ് തുടച്ചു ..

“വേദുട്ടി വാ..”

അവൻ അവളുടെ കൈ പിടിച്ചു കിച്ചുവിന്റെ കയ്യിൽ വച്ചു കൊടുത്തു.. മാധു ഒന്നും പറയാതെ തന്നെ കിച്ചു ആ മനസ്സ് വായിച്ചറിഞ്ഞു.. അവൻ വേദുവിന്റെ കണ്ണ് തുടച്ചു.. കാറിന്റെ ഡോർ തുറന്നു കൊടുത്തു.. അവൾ എല്ലാവരോടും മൗനമായി ഒന്നൂടെ യാത്ര പറഞ്ഞു കാറിൽ കയറി.. അവൾ അവിടെ എല്ലാം ഒന്നൂടെ കണ്ണോടിച്ചു ..പക്ഷേ ആ കണ്ണുകൾ തിരഞ്ഞ ആളെ മാത്രം കണ്ടില്ല.. നിറഞ്ഞിരുന്ന കണ്ണുകളിൽ നിന്ന് ഓരോ മുഖവും പെട്ടെന്ന് മങ്ങി തുടങ്ങി.. കാർ അവരെ പിന്നിലാക്കി ദൂരേക്ക് പാഞ്ഞു.. അവളെ ചേർത്തുപിടിക്കാൻ വെമ്പൽ കൊണ്ട കൈകൾ ഒട്ടും വിറച്ചില്ല.. കിച്ചു അവളുടെ മിഴികൾ തുടച്ചു.. അവൾ ആ കണ്ണുകളിലേക്ക് നോക്കി ആ മിഴകിളിലും നനവ് പടർന്നിരിക്കുന്നത് അവൾ കണ്ടു.. ഇരുണ്ട് മൂടിയ കാർമേഘങ്ങൾ മഴയായി പെയ്തിറങ്ങി.. കിച്ചു അവളെ ആ നെഞ്ചോട് ചേർത്തു.. ആ കരങ്ങളെ തട്ടി മാറ്റാൻ അവൾക്കും തോന്നിയില്ല.. ആ നെഞ്ചോട് ചേർന്ന് കിടന്നു.. പതിയെ ആ മിഴികൾ അടഞ്ഞു.. അവൻ അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു.. പ്രണയം മഴയായി പെയ്തിറങ്ങി..

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *