നിനവറിയാതെ Part 27

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

Part 27

“കിച്ചൂ …”

രണ്ട് കൈകൾ പിന്നിലൂടെ വന്ന് അവനെ കെട്ടിപ്പിടിച്ചു..

“എടാ തെണ്ടി നീ പോയില്ലേ ?”

“ഇഇഇ.. പോയെങ്കിൽ ഇപ്പോൾ വരില്ലല്ലോ..”

“ശവം..”

“ഞാൻ ഏട്ടന് control ഉണ്ടോന്ന് നോക്കിയതാ…”

“ഇങ്ങനെ ആണേൽ എന്റെ control പോകും..നീ എന്റെ കയ്യിന്ന് എന്തെങ്കിലും വാങ്ങുകയും ചെയ്യും…”

“അല്ല കിച്ചൂ… ആരാന്നാ ഓർത്തത് ?”

“നിന്റെ കുഞ്ഞമ്മ..”

“ശരിക്കും … ഞാൻ അനുവിന്റെ സൗണ്ട് ആയിരുന്നു ഉദ്ദേശിച്ചത്.. പക്ഷെ ഏറ്റില്ല..”

“ഇപ്പോൾ പറഞ്ഞതുകൊണ്ട് മനസ്സിലായി..നീ എവിടുത്തെ മിമിക്രിക്കാരനാന്നാ പറഞ്ഞേ”

” യൂണിവേഴ്‌സിറ്റിയിൽ 1st എനിക്കായിരുന്നു.. ഇത് female വോയിസ് ആയകൊണ്ട് ചീറ്റി പോയതാ..”

“അറിയത്തതു കൊണ്ടല്ല ”

“അല്ല… അതേയ് ഏട്ടൻ എന്താ ഇവിടെ തന്നെ നിൽക്കുന്നെ..”

“അത്‌ പിന്നെ ഫോൺ ചെയ്യാൻ”

“പിന്നെ ഞാൻ വിശ്വസിച്ചു.. സത്യം പറഞ്ഞോ ? എന്താ ഉദ്ദേശ്യം”

“ദുരുദ്ദേശ്യം..”

“കിച്ചൂവേട്ട … പേടിയാണല്ലേ ?”

“ചെറുതായിട്ട് പേടി ഉണ്ടോന്ന് ഒരു സംശയമില്ലാതില്ലാതില്ല”

“ങേ ? ഇത്രയും വളച്ചു ചുറ്റെണ്ട..പേടിയാന്ന് സിംപിൾ ആയിട്ട് പറയാം..”

“അയ്യേ എനിക്ക് പേടിയൊന്നുമില്ല..”

“പിന്നെ ..? ”

“അങ്ങനെ ചോദിച്ചാൽ… ഒരു ഭയം..”

“ഏട്ടാ… കഷ്ടം.. കട്ട താടി.. മീശ… സിക്സ് പാക്ക്.. എന്നിട്ട് അങ്ങേരുടെ ഒരു പേടി.. ചെ.. നാണക്കേട്.. ഹീറോ ആണ് പോലും.. ഏട്ടൻ ഹീറോ അല്ല സീറോ..”

” യദു… അല്ലെങ്കിൽ തന്നെ കോണ്ഫിഡൻസില്ല..നീ ഉള്ളത് കൂടി കളയാതെ..”

“പുലി മുരുകൻ , എലി മുരുകനായ പോലെ ആണല്ലോ ഇപ്പോൾ ഏട്ടന്റെ അവസ്‌ഥ..”

“Something like that…😔 ”

“ഞാൻ ഒരു കിടിലൻ ഐഡിയ പറയട്ടെ..”

“ആഹ് പറ..”

“ഏട്ടൻ വേറെ ഏതെങ്കിലും റൂമിൽ പോയി കിടക്ക്..ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കാണുന്നില്ല..”

“പോടാ…തെണ്ടി..”

“ഏട്ടാ…”

“എന്താടാ..അല്ല എന്നെ റൂമിലേക്ക് വിടാൻ നിനക്ക് എന്താ ഇത്ര ആവേശം..”

“അതോ .. അത് പിന്നെ ഞാൻ അനുനെ റൂമിൽ ലോക്ക് ചെയ്തേക്കുവാ..”

“എടാ.. ദുഷ്ട്ടാ..പാവം അനു.. പോയി തുറന്നു കൊടുക്ക്..”

“അവൾ അത്ര പാവമല്ല.. അവിടെ കിടക്കട്ടെ.. ശല്യം..”

“യദു… മോൻ പോയി തുറന്ന് വിട്…”

“വിടാം.. ഏട്ടൻ റൂമിൽ പോകുവണേൽ..”

“Ok.. ഞാൻ ..പോയേക്കാം.”.

“ഏട്ടാ.. നാളെ ജീവൻ ഉണ്ടെങ്കിൽ കാണാം..” അത്രയും പറഞ്ഞു യദു അവന്റെ റൂമിലേക്ക് നടന്നു..

“പോടാ.. പട്ടി…”

“ഏട്ടാ സോറി.. ഏട്ടന് വേണ്ടി തന്നെയാ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്..അല്ലെങ്കിൽ അവൾ എന്തെങ്കിലും പണി ആയിട്ട് വരും.. പിന്നെ ഇന്ന് ലോക്ക് ചെയ്തില്ലെങ്കിലും ഒരു ദിവസം അവളെ ഞാൻ പൂട്ടും.. മണിച്ചിത്രത്താഴിട്ട് പൂട്ടും.. കേൾക്കാൻ നല്ല രസം ഉണ്ടല്ലേ.. ഇതൊക്കെ നടക്കുമോന്ന് കണ്ടറിയണം.. ഏട്ടൻ ആ അനുവിന്റെ മുൻപിൽ ഒന്നും ചെന്നുപെടല്ലേ.. പെട്ടാൽ , ഞാനും പെടും..”(ആത്മ )

**** വേദുവിന്റെ കാലുകൾ പതിവിലും വേഗത്തിൽ ആ ചിത്രത്തിന്റെ അടുത്തേക്ക് ചലിച്ചു..

മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന സ്ഥലം.. അതിന് നടുവിലായി താമര പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഒരു കുളം . അതിലേക്ക് നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ (ചെറുതായി കിച്ചുവിന്റെ ലുക്ക് ഉണ്ടോന്ന് ഒരു സംശയം ) അവനെ പിന്നിലൂടെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മറ്റൊരു പെണ്കുട്ടി (മുഖം വ്യക്തമല്ല ).അത്‌ കണ്ടതും വേദുവിന്റെ മനസ്സിൽ സംശയങ്ങൾ മുള പൊട്ടി..

” ഇത് വെങ്കിട്ടെശ്വരപുരത്തെ ആ കുളം പോലെ ഉണ്ടോ.. അന്ന് പാമ്പിനെ കണ്ടപ്പോൾ ഓടിച്ചെന്ന് ആരെയോ കെട്ടിപ്പിടിച്ചായിരുന്നു.. ദൈവമേ ഇനി അങ്ങേരു ആണോ ഇത് ?…. ആയിരിക്കില്ലായിരിക്കുമല്ലേ.. ആണെങ്കിൽ അന്ന് എന്നെ കണ്ട് കാണുമോ ? ചോദിച്ചാലോ ?വേണ്ട.. മനസ്സിലായില്ലെങ്കിൽ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ ആകും.. ആകെ confusion ആയല്ലോ..”

“എന്താടോ കാമുകനെ ഓർത്തോ ? ” ശബ്ദം കേട്ടിടത്തേക്ക് അവൾ നോക്കി..

“ആഹ്മ്.. ”

” ദുഷ്ട്ട …ഒരു മടിയും ഇല്ലാതെ സത്യം പറഞ്ഞല്ലോ.. ആദി നീ തോറ്റ് പോയി മോനെ”( ആത്മ)

“എന്താടോ അയാളുടെ പേര് ? ”

“ആരുടെ ? അല്ല താൻ ഇപ്പോൾ എന്താ എന്നോട് ചോദിച്ചത് ? ”

“താൻ എന്താണാവോ കേട്ടത് ? ”

“പെയിന്റിങ്ങ് നല്ലതാണോന്നല്ലേ ചോദിച്ചത് ? ”

“എന്റെ പെയിന്റിങ്ങ് നല്ലതാണോന്ന് തന്നോട് ചോദിച്ചറിയേണ്ട ഗതികേടൊന്നുമില്ല.. എനിക്കറിയാം ആരോടും ചോദിക്കാതെ തന്നെ പൊളിയാന്ന്.. പിന്നെയല്ലേ തന്റെ good സർട്ടിഫിക്കറ്റ് ”

അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ പെണ്ണിന്റെ മുഖം ഒന്ന് കാണണമായിരുന്നു.. ദേഷ്യവും ,സങ്കടവും ചമ്മലും എല്ലാം കൂടെ കൂടിയ ഒരു expression.. ആ ചമ്മിയ expression ലും ആ മുഖം കൂടുതൽ ക്യൂട്ടായിരുന്നു..അവൾ ആ കരിനീല കണ്ണുരുട്ടി എന്നെ നോക്കി നിന്നു.. ദൈവമേ control തരണേ…. നാറ്റിക്കല്ലേ , ഇനിയും ഇങ്ങനെ നിന്നാൽ എന്റെ 1st and last night ഒരേ ദിവസമായിരിക്കും..

“എഡോ .. ഞാൻ ഒരു തമാശ പറഞ്ഞതാ.. എങ്ങനെ ഉണ്ട് പെയിന്റിങ്ങ്സ് ?”

“ഇപ്പോൾ താൻ തന്നെ പറഞ്ഞില്ലേ നല്ലതാന്ന് ..ഇനി ഞാൻ എന്തു പറയാനാ..”

ഒരാവേശത്തിന് പറഞ്ഞതാ.. കുഴപ്പമായോ ?സോറി പറയാല്ലേ

ആദി എല്ലാം കയ്യിന്ന് പോയി..വേദിക നീ വിചാരിക്കുന്ന പോലെ അല്ല..ഒരു സോറി പറഞ്ഞേക്ക്.. പറയാല്ലേ..

“സോറി ” (വേദിക )

” എഡോ സോറി” (കിച്ചു )

രണ്ട് പേരും ഒരുമിച്ച് ഒരേ ടൈമിൽ സോറി പറഞ്ഞു.. അത് കേട്ടതും പരസ്പരം നോക്കിയൊന്ന് ചിരിച്ചു..

ഇത്‌എന്റെ റൂം തന്നെ ആണോ.. യദു ..നിന്നിൽ നിന്ന് ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. നീ എന്തായാലും അത് വേദികയോട് പറഞ്ഞു കാണും അങ്ങനെ നീ ഇപ്പോൾ ഇമേജ് ഉണ്ടാക്കേണ്ട.. ഞാൻ കുളമാക്കി തരാം.. (കിച്ചു ആത്മ )

“എഡോ…ലൈറ്റ് on ചെയ്യട്ടെ..? ” (kichu )

“ആഹ്മ്…”

“ഈ മെഴുകുതിരി ഇങ്ങനെ വച്ചിരിക്കുന്നത് safe അല്ല ..ഒരു തീപ്പൊരി മതി , next yr നമ്മുടെ wedding and death ആനുവേഴ്സറി ഒരേ ദിവസം ആയിരിക്കും.. യദുന്റെ ഓരോ കുസൃതികൾ ” (kichu )

ങേ same കാര്യം ഞാനും ഓർത്തതല്ലേ.. ഇയാളും എന്നെ പോലെ ആണോ ചിന്തിക്കുന്നെ.. ( വേദിക ആത്മ )

“നല്ല ഭംഗി ഉണ്ടായിരുന്നു.. യദു പറഞ്ഞത് എല്ലാം ചേട്ടന്റെ ഐഡിയ ആന്നാണല്ലോ..”

എടാ ദ്രോഹി..നശിപ്പിച്ചു..ഇതിപ്പോൾ അവനിട്ടു പാരാ പണിത് ഞാൻ കുഴിയിൽ വീണല്ലോ (കിച്ചു ആത്മ )

“അതേ.. ഐഡിയ എന്റെയാണ് .നല്ല ഭംഗി ഉണ്ടല്ലേ.. ഞാൻ തന്നെ ഒന്ന് ടെസ്റ്റ് ചെയ്തതാ ഇയാൾക്ക് ഇഷ്ട്ടായോന്ന് അറിയാൻ.. ”

“ഓഹോ.. എന്നാൽ ഇത് താനാണ് ചെയ്തതെന്ന് യദു പറഞ്ഞിട്ടില്ല..” (വേദിക )

ആദി പോയി ചത്തുടെ.. ശോ നാണം കെടുത്തി..വടി കൊടുത്തതല്ലേ നിന്ന് അടി വാങ്ങിക്കോ.. (kichu ആത്മ )

” എല്ലാം മനസ്സിലായ സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ല..” വിളറിയ ചിരിയോടെ kichu പറഞ്ഞു..

” ഞാൻ തന്നെ name വിളിച്ചോട്ടെ ?”

“Why not.. ഇവിടെ എല്ലാവരും എന്നെ കിച്ചൂന്നാ വിളിക്കുന്നേ..”

“എല്ലാവരും കിച്ചൂന്ന് ആണെങ്കിൽ ഞാൻ ആദിന്ന് വിളിക്കാം..Any Problem ?”

” NO… ”

“ആദി എന്നെ ആദ്യമായി ആണോ കാണുന്നെ ?”

“അല്ല.. ഫോട്ടോയിൽ കണ്ടിട്ടുണ്ട്..”

“അല്ലാതെ.. നേരിട്ട്..”

“ഇല്ലന്നാണ് എന്റെ വിശ്വാസം…”

“ഞാൻ വിവാഹത്തിന് മുൻപ് തന്നെ ഒരുപാട് contact ചെയ്യാൻ ശ്രമിച്ചിരുന്നു.. പക്ഷെ താൻ attend ചെയ്തില്ല..”(വേദിക )

“അത്‌ ..താൻ ..ആന്ന്..”

“അതു കഴിഞ്ഞു പോയി ഇനി എസ്ക്യൂസ്‌ പറയുന്നതിൽ കാര്യമില്ല. ഞാൻ വിളിച്ചത് എനിക്ക്‌ വേറെ ഒരാളെ ഇഷ്ട്ടം ആന്ന് പറയാൻ ആയിരുന്നു..”(വേദിക )

അപ്പോൾ അറ്റൻഡ് ചെയ്യാത്തത് നാന്നയി .. കാത്തിരുന്നു സ്വന്തമാക്കിയതാ …ഞാൻ അറിയാത്ത പ്രണയമോ…നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല മോളേ.. നിന്റെ പ്രണയം ഒക്കെ പൊളിച്ചടുക്കി കയ്യിൽ തന്നിരിക്കും… നോക്കിക്കോ..അവൻ മനസ്സിൽ ഓർത്തു..

“തന്റെ ലൗ story പറ കേൾക്കട്ടെ.”

ഇങ്ങേരു എന്താ ഇങ്ങനെ ?ഇയാൾക്കും കാണുമോ ഇനി girl ഫ്രണ്ട്..എന്നെ ഒഴിവാക്കാൻ നോക്കി ഇരിക്കുവായിരുന്നോ?അത് എന്തെങ്കിലുമാകട്ടെ…. ഇനി ഞാൻ കാരണം ഒരാൾ കൂടി കരയരുത്.. ലൗ സ്റ്റോറി..?? പ്രണയിക്കാത്ത എനിക്ക്‌ എന്ത് love story.. കവിത എഴുതുന്ന വേദികക്ക് കഥ പറഞ്ഞാൽ എന്താ ..വേദിക തുടങ്ങിക്കോ.. അപ്പോൾ കഥ പറയാല്ലേ

” എബി ക്യാമ്പസിലെ ഹീറോ.. ഞങ്ങളുടെ സീനിയർ ആയിരുന്നു വഴക്കിൽ തുടങ്ങി പിന്നീട് സുഹൃദമായി. 1st yr ലെ ഓണം സെലിബ്രേഷന്റെ അന്നാണ് എബി എന്നെ പ്രൊപ്പോസ് ചെയ്തത്.. ”

ഇത്രയും മാത്രമാണ്‌ ആദി സത്യം.. പക്ഷേ എല്ലാ സത്യവും എനിക്ക് തന്നോട് പറയാൻ കഴിയില്ല മനസ്സിൽ ഓർത്തുകൊണ്ടവൾ മൗനമായി നിന്നു..

” ബാക്കി …കൂടി പറയെടോ.. ”

” ഒട്ടുമിക്ക സൗഹൃദവും പ്രണയത്തിൽ ആണല്ലോ അവസാനിക്കുന്നെ ഞങ്ങളുടെയും.. ആർട്‌സ് ഡേ സെലിബ്രേഷന്റെ അന്ന് ഞാനും ok.. പറഞ്ഞു.. പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു… എബി ബാംഗ്ലൂരിൽ ആയകൊണ്ട് ഞാനും MBA ക്ക് അവിടെ തന്നെ ജോയിൻ ചെയ്തു.. പക്ഷേ പിന്നീട് ഞങ്ങളുടെ പ്രണയത്തിന് അധികനാൾ ആയുസില്ലായിരുന്നു.. ഒരു ദിവസം എബിയോട് വഴക്കിട്ടു ഫ്ലാറ്റിലേക്ക് പോകുന്ന വഴി ഒരു കാറിൽ വന്ന കുറച്ചുപേർ എന്നെ ശല്യം ചെയ്തു .അന്ന് അവരുടെ അടുത്തുന്നു എന്നെ save ചെയ്തു ഫ്ലാറ്റിൽ വിട്ടിട്ടു പോയതാ .. പിന്നീട് ഞാൻ എബിയെ കണ്ടില്ല.. അന്ന് തിരിച്ചു പോകുന്ന വഴിയിൽ ഒരു accident ഉണ്ടായി അച്ഛൻ വന്ന് us ലേക്ക് പോയിന്ന് പിന്നീട് അറിഞ്ഞു.. ”

“താൻ ഇത്രയും മണ്ടിയാണോ..അയാൾ തന്നെ nice ആയിട്ട് ഒഴിവാക്കിയത് ആയിരിക്കും.. accident ഒക്കെ വെറും തള്ള് ആയിരിക്കും..”

” Stop it…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“കൂൾ.. കൂൾ..Im സോറി.. താൻ എബിയെ wait ചെയ്യാൻ തന്നെ തീരുമാനിച്ചോ ?”

“Yzz..വെയ്റ്റിംഗ് ആണ് എബിക്ക് വേണ്ടിയല്ല..”

“പിന്നെ ?”

“എബി എന്നെ തേടി വരില്ലെങ്കിലും അവനെ കണ്ടെത്താൻ വിധി എനിക്കായി ഒരു വഴി കാട്ടിതന്നിട്ടുണ്ട്..”

“താൻ എന്തൊക്കെയാ പറയുന്നേ ?”

“ആദി കെട്ടിയ താലി ഞാൻ അവിടെ ഊരി വച്ചിട്ടുണ്ട്… ഒരു 1 yr , അതിനുള്ളിൽ ഞാൻ തന്റെ ലൈഫിൽ നിന്ന് പോകും.. plzz അതുവരെ എന്നെ വെറുതെ വിടണം..ഇയാളുടെ ലൈഫിൽ ഞാൻ ഒരിക്കലും ഒരു ശല്യമാവില്ല..ഇനി എന്നോടൊന്നും ചോദിക്കരുത്..”

കണ്ണുകൾ തുടച്ചുകൊണ്ടുവൾ പറഞ്ഞു നിർത്തി..

“Ok.. done.. ഞാൻ സമ്മതിച്ചു.. but one condition..”

അവൾ തല ഉയർത്തി അവനെ നോക്കി

“സമ്മതിച്ചു..1 yr അല്ലേ.. തന്റെ call അറ്റൻഡ് ചെയ്യാത്തതിന്റെ ശിക്ഷ ആയിട്ട് എടുത്തോളം.. പിന്നെ condition.. താൻ ഇനി കരയാൻ പാടില്ല.. ആലോചിച്ചു പറഞ്ഞാൽ മതി..”

“സമ്മതിച്ചു..”

“ബോണ്ട് ബ്രേക്ക് ചെയ്താൽ ? ”

“താൻ പറയുന്നത് പോലെ ഞാൻ ചെയ്തോളാം..”

അടിപൊളി.. അപ്പോൾ എന്റെ മോള് കരയാൻ തയ്യാറായിക്കോ… വേദികകുട്ടി ഇനി നിന്നെ കാരയിപ്പിച്ചിട്ടു തന്നെ കാര്യം..

“അത്രക്ക് confidence വേണോ ?”

“ഇരിക്കട്ടെ ”

ഒരാവേശത്തിന് പറഞ്ഞതാ.. ശോ വേണ്ടായിരുന്നു… പണിയാവല്ലേ..

“ആദി തനിക്ക് lover ഉണ്ടോ ?”

“പിന്നെ..പക്ഷേ എന്റെ love story ക്ക് ഒരു climax ആയില്ല..1 yr ഇല്ലേ , താൻ പോകുന്നതിനു മുൻപ് പറയാം..”

അവൾ ഒന്ന് ചിരിച്ചു ..

“വേദിക.. ആ മൊബൈൽ ഒന്ന് തരുമോ ? ”

“ഇതല്ല.. ഇത്‌ തന്റെയല്ലേ.. ഞാൻ എന്റെ മൊബൈലിന്റെ കാര്യമാ പറഞ്ഞത് ..”

“ഓ സോറി.. ഇതാ..”

“യദു നമ്മുടെ 1st night ന് വേണ്ടി set ചെയ്തതാ ഇതെല്ലാം.. ” ചുറ്റും നോക്കിക്കൊണ്ടവൻ പറഞ്ഞു..

“വേദിക വൈൻ കുടിക്കുമോ ? ”

“ഇല്ല.. എനിക്ക് ഇഷ്ട്ടമല്ല.. അതെന്താ ?”

“ആ ബോട്ടിലിൽ റോസ് വൈൻ ഉണ്ട്..അത് യദുന്റ സ്വന്തം preparation..”

“എനിക്ക് വേണ്ട..”

“Ok.. എങ്കിൽ താൻ കിടന്നോ ?”

ഇങ്ങനെ നോക്കേണ്ട.. ഞാൻ ഒന്നും ചെയ്യില്ല.. ഞാൻ ആ സോഫയിൽ കിടന്നോളം.. വിശ്വാസമില്ലെങ്കിൽ താൻ ഉറങ്ങാതെ ഇരുന്നോ ,വേറെ ഓപ്ഷൻ ഒന്നുമില്ല..

കിച്ചൂ മൊബൈലുമെടുത്തു ബാൽക്കണിയിലേക്ക് പോയി..

ഞാൻ കാരണം ഒരാൾ കൂടി സങ്കടപെടേണ്ട.. എന്തോ അയാളോട് എവിടെയോ ഒരിഷ്ട്ടം ഉള്ളതുപോലെ..ഇതിന് മുൻപ് ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ, ചിലപ്പോൾ എന്റെ തോന്നൽ ആവും… ഭഗവാനെ , ആ പാവത്തിന്റെ girl frnd ആരായാലും പെട്ടെന്ന് set ആക്കി കൊടുക്കണേ.. പിന്നെ മനസ്സേ ചതിക്കല്ലേ.. അങ്ങേരുടെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്തേക്ക് പോകുന്ന പോലെ.. അപ്പോൾ കിടന്നുറങ്ങല്ലേ..

കിച്ചൂ റൂമിൽ വരുമ്പോൾ അവൾ ഉറങ്ങി.. AC on ആക്കി..അവളുടെ ദേഹത്ത് പുതപ്പിട്ടു.. ആ നെറ്റിയിൽ തോലോടി , മുടിയിഴകളെ മാറ്റി മൃദുവായി ചുംബിച്ചു.. പിന്നെ light ഓഫ് ചെയ്തു സോഫയിൽ പോയി കിടന്നു..

*******

കിച്ചു രാവിലെ എണീക്കുമ്പോൾ വേദിക റൂമിൽ ഇല്ലായിരുന്നു.. അവൾ ഫ്രഷായി പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു കിച്ചനിലേക്ക് പോയി..

“മോളേ.. മോൾക്ക് രാവിലെ ചായ ആണോ കാപ്പി ആണോ ? ”

“എനിക്ക് കാപ്പി മതി.. ഞാൻ എടുത്തോളം..”

“കിച്ചൂ ചായയുടെ ആളാ.. ഫിറ്റ്നസ് ഒക്കെ നോക്കുന്ന കൂട്ടത്തിലാ ”

“അമ്മാ ഞാൻ പരത്താം..” (ചപ്പാത്തി ആണേ )

“വേണ്ട മോളേ.. ഇത് ഞാൻ ചെയ്തോളാം.. മോള് ആ ചായ കൊണ്ടുപോയി കിച്ചുവിനും യദുവിനും കൊടുത്താൽ മതി..”

” ok ”

“ടി. ഒന്ന് നിന്നെ.. വന്നിട്ട് ഇതുവരെ മോളേ ഒന്ന് കാണാൻ പറ്റിയില്ല..” അനുവിന്റെ വിളി കേട്ട് വേദിക അവിടെ നിന്നു..

“ആണോ..സോറി അനഘ മാഡം.. അവിടുന്നിനെ മുഖം കാണിക്കണമെന്ന് നമ്മോട് ആരും പറഞ്ഞില്ല..”

“കൂടുതൽ വിളച്ചിൽ എടുക്കല്ലേ ”

“ഇല്ല.. കുറച് എടുക്കാല്ലോ അല്ലേ..”

“ടി.. നിന്നെ ഞാൻ..”

“ഒന്ന് പോടി.. പഴയ കണക്കു തീർക്കാൻ ആണെങ്കിൽ ഞാൻ ഈ ചായ കൊടുത്തിട്ട് വരാം..”

“അങ്ങനെ നീ ഇപ്പോൾ എന്റെ കിച്ചുവിന് കൊടുക്കേണ്ട ഞാൻ കൊടുത്തോളം ”

അവൾ ചായയും എടുത്തോണ്ട് മുകളിലേക്ക് പോയി..

അങ്ങേരുടെ അല്ലെ കൊണ്ട്‌പൊക്കോ..

യദു..ദാ ചായ..

ഏടത്തി mrngzz..

Mrng..

“ഏട്ടൻ എവിടെ ജോഗിംഗിന് പോയോ ?”

“അറിയില്ല… റൂമിൽ കാണും”

“അപ്പോൾ ഏടത്തി ഏട്ടന് ചായ കൊടുത്തില്ലേ ?”

“ഇല്ല…അനഘ കൊടുത്തു..”

“ഏടത്തി അല്ലെ ഏട്ടന്റെ ഭാര്യ.. ഇങ്ങനെ ആണേൽ ഏട്ടത്തിനെ അവള് ചവിട്ടി പുറത്താക്കും..”

“മനസ്സിലായില്ല..? ”

“അവൾക്ക് എന്റെ ഏട്ടനോട് മുടിഞ്ഞ പ്രേമവാ…വിവാഹം വരെ എത്തിയതാ.. ആ അവളെ ആണ് ചായയും കൊടുത്തു വിട്ടത്..”

ഓ.. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്.. അതാണല്ലേ എന്റെ കിച്ചുന്ന് പറഞ്ഞത്.. ഇത്‌ഞാൻ നേരത്തെ അറിഞ്ഞില്ലല്ലോ മോളുസെ..

“ഏടത്തി എന്താ ആലോജിക്കുന്നെ..”

” Nothing.. നീ ചായ കുടിക്ക്..ഞാൻ ഇപ്പോൾ വരാം..”

കിച്ചൂ… Tea..

” ആ ടേബിളിൽ വച്ചേക്ക് ..

ആ അനു വേദികയെ കണ്ടോ ? ”

” ഇല്ല..എന്താ കിച്ചൂ ”

“വെറുതെ.. എന്നാൽ അവിടെ വച്ചിട്ട് പൊക്കോ..”

അവൻ ലാപ്പിൽ എന്തോ വർക്കിൽ ആയിരുന്നു..

അനഘ മോളേ.. ഒന്ന് നിന്നെ ..

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *