നിനവറിയാതെ Part 28

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

Part 28

“അനഘ മോളേ ഒന്ന് നിന്നെ…” വേദിക പിന്നിൽ നിന്ന് വിളിച്ചതും അനു ഇത്തിരി ദേഷ്യത്തിൽ നിന്നു

“എന്താടി ?”

“നിനക്ക് ആദിയോട് മുടിഞ്ഞ പ്രേമം ആന്ന് കേട്ടല്ലോ ?”

“ആദിയോ ?” അനു സംശയോത്തോടെ വേദികയെ നോക്കി

“അങ്ങേരെ നിങ്ങൾ വേറെ എന്തോ ആണല്ലോ വിളിക്കുന്നേ.. I’m sorry.. എന്താ അത് 🤔 ‘ച്ച ‘ ഉള്ള ഒരു പേര് ആയിരുന്നല്ലോ ,അച്ചാർ അല്ലല്ലോ..ആ കിട്ടി കിച്ചു..”

“ഓ..വേദിക , പരിഹസിക്കാൻ വന്നതായിരിക്കും ”

“ആണല്ലോ ”

“എങ്കിൽ നീ കൂടുതൽ കിടന്നു ചാടണ്ട.. അവനെ നിനക്ക്‌ കിട്ടാൻ പോകുന്നില്ല…നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ അഹങ്കാരം കാണിക്കാനാണ് വന്നതെങ്കിൽ അധികനാൾ അത് ഇട്ടോണ്ട് നീ നടക്കില്ല..അനുവാ പറയുന്നേ..

കിച്ചുനെ ഞാൻ നിനക്കെന്നല്ല ആർക്കും വിട്ടുതരില്ല.. അവൻ എന്റേയാ .. ” വേദികയെ നോക്കി ദേഷ്യത്തിൽ പറയുമ്പോൾ അനുവിന്റെ മുഖം ചുവന്നു.. കണ്ണുകൾ അഗ്നി പോലെ ജ്വലിച്ചു..

“എടുത്തോ.. അത് പറയാനാണ് ഞാനും വന്നത്.. എനിക്ക് വേണ്ട നിന്റെ കിച്ചുവിനെ..

അതുകൊണ്ട് , അങ്ങേർക്ക് വേണ്ടി എന്നോട് വഴക്കിടാൻ വന്ന് മോളുടെ തടി കേടാക്കണ്ട..”

“അപ്പോൾ നിനക്ക് പേടിയുണ്ടല്ലേ ?” അനു പുച്ഛത്തോടെ ചോദിച്ചു..

“ഒന്ന് പോടി ..ചുമ്മാ തമാശ പറഞ്ഞു ചിരിപ്പിക്കാതെ. പേടിക്കാൻ പറ്റിയ ഒരു സാധനം.. പിന്നെ ഇതെന്റെ ഔദാര്യമായിട്ട് കണ്ടാൽ മതി..”

കാണിച്ചു തരാടി ഈ അനഘ ആരാന്ന്.. നിനക്ക് പണി തരാൻ ആളുവരുന്നുണ്ട്.. അതുവരെ നീ എന്തുവേണേൽ പറഞ്ഞോ ,ഞാൻ കേൾക്കും.. ഇന്ന് രാത്രിയാവട്ടെ..അനു മനസ്സിൽ ഓർത്തു..

“എന്ത് പണി തരുമെന്ന് ആലോജിക്കുവായിരിക്കുമല്ലേ ? ” വേദിക കുസൃതി ചിരിയോടെ അനുവിനെ നോക്കി

“അതേ.. നിനക്ക് എന്നെ പേടിയില്ലല്ലോ ”

“ഇല്ല.. ആലോചിച്ചോ..നന്നായി ആലോജിക്ക്…. ഇവിടെ എനിക്ക് എന്തെങ്കിലും ഒരു time pass വേണ്ടേ.. എനിക്ക് അറിയാവുന്ന പോലെ ഞാനും തരാം..”

“ഒന്ന് പോടി..”

“പോകാൻ തന്നെയാ വന്നത്.. പിന്നെ അങ്ങേരെ എനിക്ക് വേണ്ട.. അതിന് വേണ്ടി വെറുതെ വഴക്കിട്ട് സമയം കളയണ്ട.. ഒരു 1 yr അതിനുള്ളിൽ ഞാൻ പോകും..”

“എവിടേക്ക്..?”

“അത് നീ അറിയേണ്ട കാര്യമില്ല..”

അതിന് മുൻപേ നിന്നെ ഇവിടുന്ന് ഓടിക്കുമെടി അഹങ്കാരി.. (അനു ആത്മ )

“നിന്റെ മറ്റവനെ കാത്തിരിക്കുവായിരിക്കും.. ഒരു എബി..” അനു പരിഹാസത്തോടെ പറഞ്ഞു…

“Stop it and mind your words.. . എബിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പണ്ട് തന്നതിന്റെ ബാക്കി ഇപ്പോൾ തരും..”

“നിനക്ക് നൊന്തു അല്ലേ ?”

“അതേ നോവും.. എനിക്ക് വേണ്ടി ..” അത്രയും പറഞ്ഞവൾ നിർത്തി..

“എന്താടി നീ നിർത്തിയത് ..ബാക്കി കൂടി പറ..”

“പറയും..ഇന്നല്ല ..എല്ലാം പറഞ്ഞിട്ടെ ഞാൻ പോകു..” അനുവിനെ നോക്കാതെ നിറഞ്ഞ കണ്ണുതുടച്ചുകൊണ്ടവൾ മൊബൈൽ എടുക്കാൻ റൂമിലേക്ക് പോയി.. അവൾ ചെല്ലുമ്പോൾ കിച്ചൂ ലാപ്പിൽ കാര്യമായി എന്തോ type ചെയ്യുവായിരുന്നു…

””ഇങ്ങേരു full type ലാപ്പിൽ ആണല്ലോ .. ഇനി girl ഫ്രണ്ടിനോട് chating ആയിരിക്കുമോ ? അതാകും ഇന്നലെ ഞാൻ പറഞ്ഞത് എല്ലാം സമ്മതിച്ചത് , ദുഷ്ട്ടൻ..

chat ചെയ്യുമ്പോൾ എന്തിനാണോ ഇത്ര സീരിയസായി ഇരിക്കുന്നെ.. എന്നാലും കാണാൻ എന്താ ലുക്ക് , വെറുതെയല്ല അനുവിന് എന്നോട് ഇത്ര ദേഷ്യം , അവളെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല…… വേദിക മോളേ വീണു പോയേക്കരുത്…. ”” അങ്ങനെ മനസ്സിൽ ഓരോന്നോർത്തവൾ ഡോറിന്റെ അവിടെ നിന്നു…

””ശോ എങ്ങനെയാ മൊബൈൽ ഒന്നെടുക്കുന്നെ ? ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ ,റൂമിൽ തന്നെ ഇരിക്കുവാ.. തിരിച്ചു പോയാലോ.. അല്ലെങ്കിൽ വേണ്ട എടുത്തിട്ട് പോകാം , അങ്ങേര് ആ ലാപ്പിൽ തന്നെ നോക്കി ഇരിക്കണേ .. വേഗം പോയി എടുക്കാം…”’ റൂമിൽ കയറി മൊബൈൽ എടുത്ത് ഇറങ്ങാൻ തുടങ്ങിയതും പിന്നിൽ നിന്ന് ആദിയുടെ വിളി വന്നു..

” വേദിക ..”

” മ് ? ” അവൾ ഒന്ന് മൂളി..

ഇങ്ങേർക്ക് പുറകിലും കണ്ണുണ്ടോ ?( ആത്മ )

“എഡോ എനിക്കൊരു കോഫി..”

“വേണേൽ പോയി എടുത്തു കുട്ടിക്ക് ” അവൾ പറയുന്ന കേട്ടതും ആദി കണ്ണും മിഴിച് അവളെ നോക്കി.. അവൾ പറഞ്ഞത് ഒന്നൂടെ റിവൈൻഡ് അടിച്ചു നോക്കി..

പണി പാളിയോ ? മാധുവിനോട് പറയുന്ന പോലെ പറഞ്ഞതാ.. ഇത് എന്റെ വീട് അല്ലല്ലോ ..കുഴപ്പമായോ ? ഇങ്ങേരു എന്തിനാണോ ഇങ്ങനെ നോക്കുന്നെ.. (ആത്മ )

കണ്ടാൽ എത്ര പാവം , വായിന്ന് വരുന്നതോ .. ഇവള് എന്നെ കൊണ്ടേ പോകുന്നാ തോന്നുന്നേ..ഇഷ്ട്ടപ്പെട്ടു പോയി അല്ലെങ്കിൽ കാണിച്ചു തന്നേനെ.. ആദി സ്നേഹം എൽക്കില്ല.. റൂട്ട് ഒന്ന് മാറ്റി നോക്കാല്ലേ.. ആദിയുടെ മനസ്സ് മന്ത്രിച്ചു..

“വേ..ദി…ക ” (tone change ഉണ്ടേ ..ഇത്തിരി കലിപ്പിൽ ..ഊഹിച്ചാൽ മതി )

“സോറി.. കോഫി അല്ലെ ഞാൻ എടുത്തിട്ട് വരാം.. വേറെ എന്തെങ്കിലും സാറിനു വേണോ ? ”

ഇവൾക്കിത് എന്തുപറ്റി മൂഡ് ശരിയല്ലല്ലോ ..കണ്ണ് ഒക്കെ നിറഞ്ഞു ഇരിക്കുന്നെ.. ചോദിച്ചാൽ പറയില്ല.. അതുകൊണ്ട് ഞാൻ തന്നെ മൂഡ് മാറ്റി തരാം.. (ആദി ആത്മ )

“താൻ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞില്ലെങ്കിൽ മോശമല്ലേ , അതുകൊണ്ട് ”

“ഒന്ന് വേഗം പറയെടോ ..”

ഇതിപ്പോൾ ഇവൾ എന്നെക്കാൾ കലിപ്പിൽ ആണല്ലോ… ( ആദി ആത്മ )

“നേക് എക് മുത്തുഗൗവ് ”

“ങേ ?” വേദിക കണ്ണുരുട്ടി അവനെ നോക്കി

” Yzz.. മുത്തുഗൗവ് .. കേട്ടിട്ടില്ലേ ? ”

“പോടാ പട്ടി ” അവൾ ദേഷ്യത്തിൽ പറഞ്ഞിട്ട് ഇറങ്ങി പോകാൻ തുടങ്ങി..

”’അയ്യേ , വീണ്ടും ചീറ്റിപ്പോയി.. ആദി വിട്ടുകൊടുക്കരുത്.. അടിയൊന്നും കിട്ടാതെ ഇരുന്നാൽ മതിയായിരുന്നു ”'(ആദി ആത്മ )

അവൾ ഇറങ്ങി പോകാൻ തുടങ്ങിയതും ആദി അവളുടെ സാരിയിൽ പിടിച്ചു വലിച്ചു , അവളെ ആ നെഞ്ചോട് ചേർത്തുപിടിച്ചു.. അവൾ ഒന്ന് പിടഞ്ഞു.. കുതറി മാറാൻ ശ്രമിക്കുംതോറും അവനവളെ തന്നിലേക്ക് കൂടുതൽ ചേർത്തു… അവളുടെ ഹൃദയതാളങ്ങൾ ഉയർന്നു.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.. അവരുടെ കണ്ണുകൾ പരസ്പരമുടക്കി , അവന്റെ ചുണ്ടുകൾ അവളുടെ വിയർപ്പുകണങ്ങളെ ഒപ്പിയെടുത്തു.. അവന്റെ അധരങ്ങളുടെ സ്പർശത്തിൽ ആ മിഴികൾ മെല്ലെ അടഞ്ഞു…

“”അറിയാതെ പോലും ആരെങ്കിലും തന്റെ , ശരീരത്തിൽ സ്പർശിച്ചാൽ പ്രതികരിക്കുന്ന ഞാൻ എന്താ ഇപ്പോൾ silent ആയിപ്പോയത് ? ആ കണ്ണുകളിൽ വീണ് പോകുന്നത്.. ഇല്ല..തോറ്റ് കൊടുക്കില്ല..

അല്ല ഇനി ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ല . എല്ലാം കയ്യിന്ന് പോയി..അങ്ങേരുടെ ഒരു ഒടുക്കത്തെ ലൂക്കും നോട്ടവും. ഇനിയും ഇങ്ങനെ നിന്നാൽ ശരിയാവില്ല.. അവൾ മനസ്സിൽ ഓർത്ത് മിഴികൾ തുറന്ന് തന്നെ നോക്കുന്ന ആദിയെ നോക്കി പറഞ്ഞു..

“ആദി വിട്..plzz..”

അവൾ അവനിൽ നിന്ന് അകന്നു മാറാൻ ഒരു ശ്രമം നടത്തി നോക്കി..

“കരയുവാണേൽ വിടാം .”

അവനവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു..

“ആദി..”

“മ് ?” അവൻ , അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ പിന്നിലേക്ക് ആക്കി.. ആ കവിൾ തടങ്ങളിൽ വിരലോടിച്ചു..

“വിട്..ആരെങ്കിലും കാണും.. ” നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു..

“അതിന് ? അവർക്ക് താൻ എന്റെ ഭാര്യ അല്ലെ ?”

” അപ്പോൾ തനിക്കോ ?”

“”You are my life.. മനസ്സ് കൊണ്ട് എന്നെ സ്വന്തമാക്കിയതാ … പക്ഷേ ഇപ്പോൾ അത്‌ പറയാൻ സമായമായിട്ടില്ല ..”” (ആത്മ )

“എനിക്ക് അങ്ങനെയൊന്നുമില്ല” അവൻ കുറുമ്പോടെ പറഞ്ഞു..

“താൻ ഇത്ര വൃത്തികെട്ടവനാണോ ? വിടഡോ എന്നെ ” വിടില്ലെന്ന് മനസ്സിലായപ്പോൾ അവൾക്ക് ദേഷ്യം വന്നു.. അവൻ ആ കണ്ണുകളിലെ ദേഷ്യം നോക്കി നിന്നു..

“വിട് ..”

“ഇല്ല.. ഞാൻ ചോദിച്ച സാധനം തന്നാൽ വിടാം..”

“എഡോ ..തനിക്ക് എന്നെ അറിയില്ല.. താൻ എന്താ എന്നെക്കുറിച്ച് വിചാരിച്ചത് ?”

“ഞാൻ ഒന്നും വിചാരിച്ചില്ല.. താൻ തന്നാൽ വിടും.. അല്ലെങ്കിൽ ”

ശോ.. ഇങ്ങേര് കിട്ടാതെ എന്നെ വിടുന്ന ലക്ഷണമില്ല.. (ആത്മ )

“Ok.. ഞാൻ തരാം.. വിട് ” അവൾ ദയനീയമായി , മിഴികൾ താഴ്ത്തി പറഞ്ഞു.. അവനവളുടെ അരകെട്ടിലൂടെ അവളെ അവനിലേക്ക് കൂടുതൽ അടിപ്പിച്ചു nirthi..അവന്റെ കൈകൾ അവളുടെ അണിവയറിൽ സ്പർശിച്ചതും ഷോക്ക് അടിച്ച പോലവൾ നിന്നു.. അവൻ ആ കവിളിൽ മൃദുവായി ചുംബിച്ചു…

“ഇപ്പോൾ വേണ്ട..വേണ്ടപ്പോൾ ഞാൻ വാങ്ങിച്ചോളാം..” കള്ളച്ചിരിയോടെ അത്രയും പറഞ്ഞു , കിച്ചു പുറത്തേക്ക് പോയി.. വേദിക കിളി പോയ പോലെ അല്ല ഒരു പരുന്ത് പറന്ന് പോയ അവസ്‌ഥയിലാണി പ്പോൾ …

” പിന്നെ ,വന്ന് വാങ്ങാൻ ഞാൻ എന്താ സ്റ്റേഷനറിക്കട നടത്തുവാണോ ..

ഇങ്ങേർക്ക് വല്ല ചുംബന സമരത്തിനും പോയാൽ പോരെ.. പാവം ഞാൻ..

അയാൾക്കറിയില്ല എന്നെ.. കാണിച്ചു കൊടുക്കാം.. വൃത്തികെട്ടവൻ ..പട്ടി , തെണ്ടി.. തന്നെ എന്റെ കയ്യിൽ കിട്ടും..” വേദിക തനിച്ചു പറഞ്ഞുകൊണ്ട് ഇരിക്കുമ്പോഴാണ് അനു റൂമിലേക്ക് വന്നത്..

“ടി.. എന്താ കവിളിൽ തലോടി കൊണ്ടിരിക്കുന്നെ , ആദിയുടെ കയ്യിന്ന് കിട്ടിയോ ?”

“”കിട്ടിയത് കയ്യിന്ന് ആയിരുന്നേൽ ഞാൻ വെറുതെ വിട്ടേനെ , ഇത് അതല്ലല്ലോ”” (ആത്മ )

“ടി.. ചോദിച്ചത് കേട്ടില്ലേ ? ” അനു ശബ്ദം ഉയർത്തി ചോദിച്ചു..

“കിട്ടി.. ചോദിച്ചപ്പോൾ കൊടുക്കാത്ത കൊണ്ട് ഇങ്ങോട്ട് തന്നു..” വേദിക അനുവിനെ നോക്കാതെ പറഞ്ഞു.. അവളുടെ കൈകൾ ആ കവിളിൽ തലോടി.. നടന്നതെല്ലാം മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞ്‌വന്നു… അവൾ പോലും അറിയാതെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

“നിനക്ക് വട്ടായോ ?” വേദികയുടെ തോളിൽ തട്ടി അനു ചോദിച്ചു..

“ദേ അല്ലെങ്കിൽ തന്നെ എന്റെ മൂഡ് ശരിയല്ല.. ചൊറിയാൻ നിന്നാൽ അങ്ങേർക്ക് കൊടുക്കാൻ ഉള്ളതും കൂടി നിനക്ക് തരും..”

ഇവൾക്ക് എന്തോ കിട്ടിയ ലക്ഷണം ഉണ്ടല്ലോ ( അനു ആത്മ )

“നിന്നെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ വിളിക്കുന്നുണ്ട്.. വേണേൽ വാ..”

“ഞാൻ വന്നേക്കാം.. പൊക്കോ..”

°°°°°°°°

“ഏട്ടാ.. എന്താ ഇത്ര സന്തോഷം .. എന്തെങ്കിലും കിട്ടിയോ ? ” ബാൽക്കണിയിൽ നിൽക്കുന്ന ആദിയോട് യദു ചിരിച്ചു കൊണ്ട് ചോദിച്ചു….

“ഇതുവരെ ഇല്ല.. ഇങ്ങനെ ആണേൽ ഞാൻ വൈകാതെ എന്തെങ്കിലും വാങ്ങും..”

“ഏട്ടാ..മുഖം ഒന്ന് കാണിചെ ” യദു ആദിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“നീ എന്താ ഇങ്ങനെ നോക്കുന്നെ ?”

“അല്ല ഏട്ടാ ,അടിയുടെ പാട് വല്ലതും ഉണ്ടോന്ന്..”

“ഒന്നു പോയെടാ..”

“വാ.. ഫുഡ് കഴിക്കാൻ അമ്മ വിളിച്ചു.. ഏട്ടത്തിയെ ഞാൻ വിളിക്കണോ ? ”

“വേണ്ട.. ഞാൻ വിളിക്കാം ..”

ഒരാവേശത്തിന് കേറി കിസ്സടിച്ചതാ , കുഴപ്പമാവതെ ഇരുന്നാൽ മതിയായിരുന്നു.. (ആത്മ )

ആദി റൂമിലേക്ക് കയറാൻ തുടങ്ങിയതും വേദു ഇറങ്ങി വരുവായിരുന്നു രണ്ടും കൂടി കൂട്ടിയിടിച്ചു നിലത്തേക്ക് വീണു..കിച്ചൂ ആദ്യം അവൻ്റെ മുകളിലേക്ക് വേദുവും .

” ഇയാൾക്ക് വീഴണേൽ തനിച്ചു വീണാൽ പോരെ , എന്തിനാ എന്നെയും കൂടി ഉരുട്ടിയിട്ടത് ? ”

” അങ്ങനെ ആണോ , എന്റെ പെർമിഷൻ ഇല്ലാതെ എന്റെ ദേഹത്ത് വീണിട്ട് എന്നെ കുറ്റം പറയുന്നോ..”

“താൻ വായി നോക്കി നടന്ന് വീണിതിന് ഞാൻ എന്ത് ചെയ്യാനാ ”

“എന്തായാലും വീണു എന്നാൽ ഒന്നുരുണ്ടാലോ..”

” ഇയാൾക്ക് വട്ടാണോ ? വിട് എന്നെ …ഞാൻ എണീക്കട്ടെ..”

“ഞാൻ കുറച്ചു മുൻപേ വേണ്ടെന്ന് പറഞ്ഞ മുത്തുഗൗവ് ഇപ്പോൾ തന്നാൽ മതി..” അവൻ കുസൃതിയോടെ പറഞ്ഞു..

“പോടാ തെണ്ടി.. ഞാൻ തരില്ല..”

“എന്നാൽ ഇവിടെ കിടക്കാം..”

“ഇത് വല്ല്യ ശല്യമായല്ലോ ? ”

“തന്നാൽ വിടാം..”

“അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു..

” അതേയ് കുറച്ചു പെട്ടെന്ന് തരുമോ നടുവ് വേദനിക്കാൻ തുടങ്ങി..” ഇളിച്ചു കൊണ്ട് ആദി പറഞ്ഞു..

“ആദി വിട്..”

“നടുവ് ഓടിഞ്ഞെന്ന തോന്നുന്നേ , നല്ല വേദന അതുകൊണ്ട് വെറുതെ വിടുന്നു.. ”

അവൻ കൈ അയച്ചു.. അവൾ വേഗം എണീറ്റു.. പിന്നാലെ ആദിയും.. രണ്ട് പേരും എണീറ്റ് നോക്കുമ്പോൾ കാണുന്നത് വായും പൊത്തി നിന്ന് ചിരിക്കുന്ന അച്ഛനും അമ്മയും.. യദു ചിരിക്കാനും കരയാനും വയ്യാത്ത അവസ്‌ഥയിൽ.. അനുവാണേൽ വേദുവിനെ കടിച്ചു കീറാനുള്ള ദേഷ്യത്തിൽ നിൽക്കുന്നു..

“അല്ല ഏട്ടാ ബെഡിൽ സ്ഥലം തികയാത്ത കൊണ്ടാണോ ഇവിടെ വന്നു കിടന്നത് ?”

യദു കളിയാക്കി ചോദിച്ചു..

“പോടാ തെണ്ടി…”

“എങ്ങനാ കിച്ചൂ വീണത് ? ”

വേദുവിനെ എങ്ങനെ വീഴ്ത്തും എന്ന് ഓർത്തു വന്ന് ഞങ്ങൾ രണ്ടും വീണു ( ആത്മ )

“അച്ഛാ.. അത്.. പെട്ടെന്ന്.. അറിയാതെ വന്നപ്പോൾ .. കൂട്ടിയിടിച് ”

അവൻ എന്തിക്കെയോ പറഞ്ഞൊപ്പിച്ചു..

“ശ്രദ്ധിച്ചു നടക്കാത്ത കൊണ്ടല്ലേ .. മോളേ എന്തെങ്കിലും പറ്റിയോ? ”

” ഇല്ല.. ”

അവൾ കിച്ചുവിനെ നോക്കിക്കൊണ്ട് പറഞ്ഞു..

“മോളേ വാ കാപ്പി കുടിക്കാം..” ( അമ്മ)

“വരാം..”

അച്ഛനും അമ്മയും താഴേക്കിറങ്ങി പോയി.. കിച്ചുവിനെയും വേദുവിനെയും ഒന്നാക്കിയിട്ട് യദുവും അവന്റെ പിന്നാലെ അനുവും.. വേദു പോകാൻ തുടങ്ങിയതും ആദി അവളുടെ കയ്യിൽ പിടിച്ചു . അവൾ കണ്ണുരുട്ടി അവനെ ഒന്ന് നോക്കി.. അവനവളുടെ കയ്യിൽ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി..

” വീണപ്പോൾ തനിക്ക് വേദനിച്ചോ ? ” അവൻ പതുക്കെ അവളുടെ കാതോരം ചോദിച്ചു..

ഇല്ലെന്നവൾ തലയാട്ടി ..

പക്ഷേ എന്റെ നടുവ് പോയിന്നാ തോന്നുന്നേ .. (ആത്മ )

“വാ ബ്രേക്ഫാസ്റ്റ് കഴിക്കാം..” …..

“മോള് എന്താ ചിക്കൻ കറി എടുക്കാത്തെ ? ” ഫുഡ് കഴിക്കുന്നതിനിടയിൽ അമ്മ വേദുവിനോട് ചോദിച്ചു

” അമ്മാ വേദിക വെജിറ്റേറിയനാ ” ആദി പറഞ്ഞു

ഇയാൾ ഇത് എങ്ങനെ അറിഞ്ഞു . ( വേദു ആത്മ )

” ഇന്ന് മുതൽ ഏട്ടനും.അല്ലേ.. ഏ..ട്ടാ ”

കിച്ചു യദുവിന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു..

“അമ്മേ ….മ്മേ..”

“എന്തിനാട ഇത്ര സൗണ്ട് ? ”

പിന്നെ ചവിട്ട് കിട്ടിയാൽ കരയാതെ ചിരിക്കണോ (ആത്മ ) “അമ്മയെ അല്ല..”

“പിന്നെ ?”

“ഒന്നുമില്ല.. അമ്മ ഒരു ചപ്പാത്തി കൂടി തന്നെ..”

“ഇതൊന്നും എന്നിട്ട് നിന്റെ ശരീരത്തിൽ കാണുന്നില്ലല്ലോ”(അമ്മ)

“നിങ്ങൾ കണ്ണു വച്ചു കളയുവല്ലേ..പിന്നെ എങ്ങനെ കാണും..”

“യദു വേഗം കഴിക്ക് . റീസെപ്ഷന്റെ arrangements നീ ഒന്ന് പോയി നോക്കണം..”

“OK..അച്ഛാ..”

*******

” വേദിക , ദാ തന്റെ ഫോൺ മാധവ് വിളിച്ചിരുന്നു ..” വേദികയുടെ കയ്യിലേക്ക് ഫോൺ കൊടുത്തുകൊണ്ട് ആദി പറഞ്ഞു..

“Thanks ..”

മാധു എന്തിനാവും വിളിച്ചത്… അതോർത്ത് വേദിക നിൽക്കുമ്പോൾ അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.. സ്ക്രീനിൽ മാധുവിന്റെ മുഖവും …

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *