നിനവറിയാതെ Part 29

ഇരുപത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 28

Part 29

മാധു എന്തിനാവും വിളിച്ചത് .. അതോർത്ത് വേദിക നിൽക്കുമ്പോഴാണ് അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തത്.. സ്ക്രീനിൽ മാധുവിന്റെ മുഖവും.. വേദിക വേഗം കോൾ അറ്റൻഡ് ചെയ്തു..

” മാധു : വേദുട്ടി നിങ്ങൾ ഇറങ്ങിയോ ?

വേദിക : ഇല്ല.. 5 മിനിറ്റിനുള്ളിൽ ഇറങ്ങും.. മാധു ..നിങ്ങൾ വന്നോ..?

മാധു : ഞങ്ങൾ വന്നിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞു

വേദിക : ഇവിടുന്ന് ഒത്തിരി distance ഇല്ല…അരമണിക്കൂറിനുള്ളിൽ അവിടെ എത്തിയിരിക്കും .. ഏട്ടാ വരുമ്പോൾ കാണാം.. ഞാൻ വയ്ക്കുവാണ്.. ”

വേദിക കോൾ കട്ട് ചെയ്ത്.. മൊബൈൽ ടേബിളിൽ വച്ചു..

“വേദിക നമുക്ക് പോയാലോ ? ” റൂമിലേക്ക് വന്ന ആദി ചോദിച്ചു.. വേദു അതൊന്നും കേട്ടില്ല .. പാവം ഗൗണിന്റെ ലേസ് കെട്ടാനുള്ള കഷ്ട്ടപ്പാടിലായിരുന്നു..

ലാവൻഡർ കളറിലുള്ള gown ആയിരുന്നു അവളുടെ വേഷം…

ആദി അവളുടെ അടുത്തേക്ക് ചെന്ന് അത് കെട്ടികൊടുത്തു… നഗ്‌നമായ കഴുത്തിൽ അവന്റെ കൈകൾ സ്പർശിച്ചതും വേദിക ഒന്ന് ഞെട്ടി…

“താൻ തന്നെ നോക്കിക്കേ.. ഇയാൾക്ക് ഈ daimond necklace ന്റെ ഒന്നും ആവശ്യമില്ല..” വേദികയെ മിററിന്റെ മുൻപിൽ നിർത്തികൊണ്ടു ആദി പറഞ്ഞു..

“ശരിക്കും ? ” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

“സത്യം.. വെറുതെ എന്തിനാ അതിനെ അപമാനിക്കുന്നെ.. അതുവേണ്ട.”

“Ok.. എന്നാൽ വേണ്ട..” വേദിക അത് ഊരി മാറ്റാൻ തുടങ്ങിയതും ആദി അവളുടെ കൈകൾ മാറ്റി , ഒരു കുസൃതി ചിരിയോടെ അവളോട് ചേർന്ന് നിന്നു..

“ഞാൻ സഹായിക്കാം.. ” കള്ളച്ചിരിയോടെ അതും പറഞ്ഞവൻ പല്ലുകൾ കൊണ്ട് കടിച്ചത് ഊരി മാറ്റി..

നഗ്‌നമായ കഴുത്തിൽ ആ ചുണ്ടുകൾ ഓടിനടന്നു.. വേദിക ഒന്ന് പിടഞ്ഞു.. അവളുടെ കൈകൾ ഗൗണിൽ പിടിമുറുക്കി..

ദാ necklace അവളുടെ കയ്യിലേക്ക് നൽകി കൊണ്ട് ആദി പറഞ്ഞു.. അവളത് വാങ്ങി ഷെൽഫിൽ വച്ചു..

“ആദി എങ്ങനെ ഉണ്ട് ?”

അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞ് അവനഭിമുഖമായി നിന്ന് ചോദിച്ചു… ആദി അവളുടെ അടുത്തേക്ക് വന്നു..

എനിക്ക് എന്തിന്റെ കേടായിരുന്നോ ? വെറുതെ വടി കൊടുത്ത് അടി വാങ്ങി.. ( വേദിക ആത്മ )

അവളുടെ ഹൃദയമിടിപ്പ് കൂടി.. അവന്റെ ശ്വാസം ആ കവിളിൽ പതിഞ്ഞതും അവൾ കണ്ണുകൾ അടച്ചു . കുറച്ച് കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോൾ അവളെ തന്നെ നോക്കി നിന്ന് ചിരിക്കുന്ന ആദിയെ ആണ് കാണുന്നെ ..

“എന്താടോ ഇത്രക്ക് ചിരിക്കാൻ ? ” അവൾ കുറുമ്പോടെ ചോദിച്ചു..

“വെറുതെ.. പിന്നെ ഞാൻ അത്രക്കാരനല്ല..” ആദി ഒരു കണ്ണടച്ച് കാണിച്ചു പറഞ്ഞു

“അത്‌ എനിക്ക് നേരത്തെ മനസ്സിലായി.. പിന്നെ തന്റെ മുഖത്തെ ആ കുങ്കുമം തുടച്ചു കളഞ്ഞേക്ക്… താൻ അത്രക്കാരൻ അല്ലെന്ന് മറ്റുള്ളവരെ കൂടി അറിയിക്കേണ്ട..”

അവൾ അത്രയും പറഞ്ഞു പുറത്തേക്കിറങ്ങി പോയി..

അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ പിന്നെ കുങ്കുമം ? ( ആദി ആത്മ )

അവൻ കണ്ണാടിയുടെ മുൻപിൽ പോയി നോക്കി..

“ആദി ,, ഞാൻ വെറുതെ പറഞ്ഞതാ.. ഇല്ലാത്ത കുങ്കുമം നോക്കി സമയം കളയണ്ട , വാ late ആകും..ഞാൻ കാറിൽ ഇരിക്കാം”

അവൾ ഡോറിന്റെ അവിടെ നിന്ന് , ചിരിച്ചോണ്ട് പറഞ്ഞിട്ട് പോയി.. ആദി മൊബൈൽ എടുത്ത് ഒരു മെസ്സേജ് ചെയ്തതിനു ശേഷം കീ എടുത്ത് ഡോർ ലോക്ക് ചെയ്തു വന്ന് കാർ എടുത്തു.. വേദു വിദൂരതിയിലേക്ക് നോക്കി ഇരുന്ന കൊണ്ട് ആദി വന്നത്‌അറിഞ്ഞില്ല..

അവന്റെ കയ്യ് അവളുടെ ദേഹത്ത് തട്ടിയപ്പോൾ അവൾ ഒന്ന് ഞെട്ടി..

“തന്റെ സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അറിയാതെ തട്ടിയതാ.. ”

ആദി പറയുന്നത് കേട്ടവൾ ഒന്ന് ചിരിച്ചു..

*******

” വേദുട്ടി … ” വേദികയെ കണ്ടതും മാധു ഓടി വന്നു..

“മാധു..”

അവളും അവനെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു..

” വേദു ഞങ്ങളും ഇവിടെ ഉണ്ട് .” മാധുവിന്റെ പിന്നിൽ നിന്നും അച്ചൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു..

“അമ്മേ ..അച്ഛാ.. ”

പിന്നെ എല്ലാവരെയും ഓടി നടന്ന് കെട്ടിപ്പിടിച്ചു.. ഒരു ദിവസം കാണാതെ ഇരുന്നതിന്റെ എല്ലാ സങ്കടവും പരസ്പരം പറഞ്ഞു തീർത്തു..

പിന്നെ വരനെയും വധുവിനെയും പരിചയപ്പെടുത്തലും കേക്ക് മുറിയും എല്ലാമായി എല്ലാവരും തിരക്കിലായിരുന്നു.. നിറചിരിയുമായി നിൽക്കുന്ന ആദിയെയും വേദുവിനെയും പലരും അസൂയയോടെ നോക്കി.. അഭിനന്ദനങ്ങൾ കൊണ്ട് മൂടി… നിലാവുപോലും അവരുടെ ചിരിയിൽ നാണിച്ചു തല താഴ്ത്തി..

പരിചയപ്പെടുത്തൽ കഴിഞ്ഞതും യദു മൈക്ക് കയ്യിലെടുത്തു..

“Hello every body….gd evng…”

പിന്നെ പാട്ടും ഡാൻസും ഒക്കെയായി യദു വെറുപ്പിക്കൽ തുടർന്നു.. ആ വെറുപ്പിക്കൽ ചെന്ന് നിന്നത് കിച്ചുവിനും വേദുവിനുമുള്ള പണിയിൽ ആയിരുന്നു.. അവൻ അവരെ dance കളിക്കാൻ സ്റ്റേജിലേക്ക് invite ചെയ്തു..

ആഹാ അടിപൊളി ,അതിന്റെ കൂടി കുറവേ ഉള്ളായിരുന്നു (വേദു ആത്മ )

അവർ സ്റ്റേജിലേക്ക് കയറിയതും ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റ് on ചെയ്തു..

“ലൈറ്റ് ഉള്ളപ്പോൾ ഇങ്ങേരു എന്നെ വെറുതെ വിടുന്നില്ല ,ദൈവമേ ഇപ്പോൾ ലൈറ്റും പോയി.. ഓടിയാലോ ? അല്ലെങ്കിൽ വേണ്ട.. ഇവിടെ തീപിടുത്തം ഉണ്ടായോ പുക വരുന്നേ .. smoke ഇട്ടതാണല്ലേ .. ഇവർ എന്റെ പുക കണ്ടേ അടങ്ങു .” ( വേദിക ആത്മ )

🎶കാത്തിരുന്ന പെണ്ണല്ലേ.. കാലമേറെയായില്ലേ കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ മുള്ളുപോൽനൊന്തല്ലേ.🎶

എവിടുന്നോ ഒരു കൂവലിന്റെ സൗണ്ട് കേട്ടതും പാട്ട് മാറി..

🎶നീ ഹിമ മഴയായ് വരും ഹൃദയം അണി വിരലാൽ തോടും ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതിന്നിതാ ശിലയായ് നിന്നിടാം നിന്നെ നോക്കി .. 🎶

ദേ പിന്നെയും കൂവൽ.. അങ്ങനെ രണ്ട് തവണ കൂവൽ എന്നെ രക്ഷിച്ചു..പക്ഷെ next സോങിൽ ഞാൻ പെട്ടു.. ( വേദിക ആത്മ )

🎶തേരി മേരി മേരി തേരി പ്രേം കഹാനി ഹേ മുഷിക്കിൽ 🎶

“അത്രയും കേട്ടത് വേദികക്ക് ഓർമ ഉണ്ട്.. ആദിയുടെ കൈ , അരക്കെട്ടിലൂടെ അവളെ ചേർത്ത് പിടിച്ചു..

പിന്നെ അവിടെ എന്തൊക്കെയോ നടന്നു.. കറക്കവും ഓട്ടവും ചാട്ടവും കാലെ വാരലും എല്ലാം ഉണ്ടായിരുന്നു… വേദിക വെറുതെ നിന്നിട്ടില്ല…. എല്ലാം കഴിഞ്ഞു ലൈറ്റ് on ആയപ്പോൾ ആദി വേദികയെ ചേർത്ത് പിടിച്ചു ചിരിച്ചോണ്ട് നിൽപ്പുണ്ട്..

ബാക്കി ഉള്ളവർ വായും പൊളിച്ചു കയ്യടിക്കുന്നു..

Wow, kidu, പൊളി, തുടങ്ങിയ കമെന്റസും ഉയർന്നു കേട്ടു….

വേദിക നെഞ്ചിൽ കൈ ചേർത്ത് ഒരു ബ്രീത് എടുത്തു.. ഉയരുന്ന ഹൃദ്യയതാളം അവൾ അറിഞ്ഞു..

ലൈറ്റ് on ആയതും വേദിക നോക്കിയത് അനുവിനെ ആയിരുന്നു ..പക്ഷേ അനുവിനെ ,അവൾ അവിടെ കണ്ടില്ല..

****

“ഹലോ രഞ്ജിത് നീ എവിടെയാ ? കേൾക്കാമോ ?” അനു ഫോൺ ചെവിയോട് ചേർത്തു ചോദിച്ചു..

OK.. ഞാൻ ഇപ്പോൾ വരാം.. ”

അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു അനു gate ന് അടുത്ത് കിടക്കുന്ന കാറിന് അടുത്തേക്ക് ചെന്നു.. അതിൽ നിന്നും മുടിയൊക്കെ നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.. അലസമായി ഡ്രെസ്സ് ചെയ്ത് , കാണാൻ വലിയ കുഴപ്പമില്ലെങ്കിലും മുടിയും താടിയും എല്ലാം നീട്ടി വളർത്തി ആർക്കും ഇഷ്ട്ടം തോന്നാത്ത ഒരു രൂപമായിരുന്നു അവന്….

“ഇത് എന്ത് കോലമാട രഞ്ജി.. പണ്ട് നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..” അയാളെ നോക്കി അനു ചോദിച്ചു..

“നീ എന്നെ കെട്ടാൻ വന്നതൊന്നുമല്ലല്ലോ” അവൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു..

“എന്തോന്ന് smell ആടാ വരുന്നത് “അനു മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു

“മദ്യത്തിന് പിന്നെ പേർഫ്യൂമിന്റെ മണം വരില്ല..”

“നീ കണ്ടില്ലേ അകത്തെ ബഹളം.. വേദികയുടെ വിവാഹ ആഘോഷമാണ് അവിടെ നടക്കുന്നത് ” അവൾ ഹാളിലേക്ക് നോക്കി പറഞ്ഞു..

“പാവം ആഘോഷിക്കട്ടെ .. അവളുടെ കാലൻ ഇവിടെ എത്തിയല്ലോ.. അവൾ ഒറ്റോരുത്തി കാരണം എനിക്ക് നഷ്ട്ടപ്പെട്ടത് എന്റെ ജീവിതമാണ്.. നീ ഇത്‌ കണ്ടോ.. ”

അവൻ ഒരു news paper കട്ടിങ് എടുത്ത് കാട്ടി കൊണ്ട് പറഞ്ഞു..

‘ ക്യാമ്പ്‌സിൽ കഞ്ചാവ് വിൽപന വിശ്വനാഥൻ MLA യുടെ മകൻ അറസ്റ്റിൽ ‘

അവൾ അത്‌ വായിച്ചു..

“അന്ന് എന്നെ അറസ്റ്റ് ചെയ്യാൻ കാരണം അവൾ ഒറ്റൊരാളാ വേദിക… അതോടെ വീട്ടിൽ നിന്നും കോളേജിൽ നിന്നുമെല്ലാം ഞാൻ ഔട്ട്.. അന്ന് തീരുമാനിച്ചതാ അവളെ വെറുതെ വിടില്ലെന്ന്.. ” അവൻ കൈ ചുരുട്ടി കാറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു..

“എന്നിട്ട് നീ അവളെ എന്ത് ചെയ്തു..? ” അനു പരിഹാസത്തോടെ ചോദിച്ചു

“ക്യാമ്പ്‌സിൽ വച്ച് തന്നെ പിച്ചിചീന്തിയേനെ പക്ഷേ അവൻ എബി.. ആ തെണ്ടി ആയിരുന്നു അവളുടെ support.. അവന്റെ ഒടുക്കത്തെ പ്രേമം.. അതുകൊണ്ട് പാവം ഇപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് മോങ്ങുന്നു കാണും..” രഞ്ജിത് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

“എന്താ രഞ്ജി നീ പറഞ്ഞത് ? എബി.. എബി മരിച്ചെന്നോ ? ” ആകാംഷയോടെ അനു അവനെ നോക്കി

“നീ കേട്ടില്ലേ ? അവൻ ചത്തു.. “പുച്ഛത്തോടെ ഒരു സിഗരറ്റ് ചുണ്ടിൽ വച്ചു കൊണ്ട് രഞ്ജിത് പറഞ്ഞു..

“സത്യമാണോ ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ” അനു സംശയോത്തോടെ അവനെ നോക്കി

“അല്ലെങ്കിൽ നീ പോയി വേദികയോട് ചോദിക്ക് അവളുടെ മുൻപിൽ വച്ചാ കൊന്നത്.. അല്ല അവൾക്ക് വേണ്ടി , അവളുടെ ജീവൻ രക്ഷിക്കാൻ അവൻ ചത്തു.. ”

തുടരും…

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *