നിനവറിയാതെ Part 32

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

Part 32

“കുറെ സംശയങ്ങൾ കാണുമെന്നറിയാം.. പറയാം ഇവിടെ വച്ചല്ല.. നമുക്ക് ഒരു സ്ഥലം വരെ പോകാം ”

“ആദിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ , ഇപ്പോൾ ഇവിടെ വച്ച് പറഞ്ഞാൽ മതി..തന്റെ കൂടെ ഞാൻ വരില്ല…കയ്യിന്ന് വിടഡോ ” വേദിക ദേഷ്യത്തിൽ പറഞ്ഞു..

” ഞാൻ വിളിച്ചാൽ , എന്റെ വേദൂട്ടി വരില്ലേ ? “കള്ള സങ്കടത്തോടെ , ആദി ചോദിച്ചു…

“ആരാഡോ ,, തന്റെ വേദുട്ടി… വേദിക , ആദി എന്നെ അങ്ങനെ വിളിച്ചാൽ മതി.. ഒത്തിരി സുഖിപ്പിക്കാൻ നോക്കല്ലേ … ”

“Ok.. നിർത്തി..ഇനി വരുമോ ? ”

“ഇല്ല…വരില്ല… തന്റെ കൂടെ എന്തു വിശ്വാസത്തിൽ വരും .”

“വിശ്വാസം അതല്ലേ എല്ലാം.. എന്ന് നമ്മുടെ ലാലേട്ടൻ വരെ പറഞ്ഞിട്ടുണ്ട്.. ”

“എന്നാൽ ഇയാൾ ചെന്ന് ലാലേട്ടനെ വിളിച്ചാൽ മതി… ”

” ലാലേട്ടൻ പറഞ്ഞാൽ വേദു..അല്ല വേദിക കേൾക്കുമെങ്കിൽ , എപ്പോൾ വിളിച്ചെന്ന് ചോദിച്ചാൽ മതി ”

“ആര് പറഞ്ഞാലും എനിക്ക്‌ കേൾക്കാം.. ചെവിക്ക് കുഴപ്പമൊന്നുമില്ല .”

” എന്നാൽ വാ പോകാം..”

“ഇല്ല.. തനിക്ക് മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവില്ലേ ”

“അപ്പോൾ വരില്ലല്ലേ ? ”

” ഇല്ല ..”

“എന്നാൽ ഞാൻ ഇനി ഒരു സത്യം പറയാം .. ഇയാൾക്ക് വഴക്കുണ്ടാക്കാൻ ഇഷ്ട്ടമാണെന്നു കേട്ടപ്പോൾ ഒന്ന് വഴക്കിടാൻ വേണ്ടിയാ കെട്ടിപ്പിടാൻ ഒക്കെ പറഞ്ഞത്..തന്നെ ഒന്ന് irritate ചെയ്യണമേന്നേ കരുതിയൊള്ളു .. കരയുമെന്ന് പ്രതീക്ഷിച്ചില്ല.. Im sorry.. really sorry.. പിന്നെ തന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് വെറുതെ പറഞ്ഞതാ.. ഈ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി.. “ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..

“എനിക്ക് വഴക്കുണ്ടാക്കുന്നത് ഇഷ്ട്ടമാണെന്ന് ആരാ പറഞ്ഞത് ? ”

“അതോ.. അത്‌ മാധവ്. പിന്നെ ദേഷ്യം വരുമ്പോൾ തന്നെ കാണാൻ ഒരു പ്രത്യേക ഭംഗി ആട്ടോ.. എന്നാ ലുക്കാന്ന്..” വേദികയെ നോക്കാതെ ആദി പറഞ്ഞു..

“പോടാ വൃത്തികെട്ട വനെ ”

“ഞാനോ ? വൃത്തകെട്ടവനോ..”

” അല്ല തന്റെ പ്രേതം ”

” അതെനിക്കറിയില്ല.. എനിക്ക് തന്നെ പോലെ പ്രേതങ്ങളുമായിട്ട് വലിയ പരിച്ചയുമൊന്നുമില്ല ” ആദി കുറുമ്പോടെ പറഞ്ഞു..

” ആദിയെക്കാൾ എത്രയോ better ആയിരിക്കും പ്രേതങ്ങൾ ”

“വേദികക്ക് നെരത്തെ അറിയാമോ ? ഞാൻ വെറുതെ പറഞ്ഞതായിരുന്നു ”

“പോടാ പട്ടി …”

“ഇങ്ങനെ ചൂടാവല്ലേ.. എന്റെ control.. താൻ ഒരു കാര്യം മനസ്സിലാക്കണം , കുറെ ദിവസമായി പട്ടിണി കിടക്കുന്ന ഒരാളുടെ മുന്പിൽ ബിരിയാണി വച്ചിട്ട് കഴിക്കരുതെന്ന് പറഞ്ഞ അവസ്‌ഥയിലാണ് ഞാൻ.. ” ആദി നിരാശയോടെ പറഞ്ഞു..

“പട്ടിണിക്കിടക്കുന്ന ആളാന്ന് ആദിയെ കണ്ടാൽ പറയില്ലാട്ടോ ”

“കളിയാക്കിക്കോ .. എനിക്കും വരും ഒരുദിവസം. ”

“അതേ.. Every dog has a day എന്നാണല്ലോ ..”

“Nothing is impossible everything is possible എന്നും ഉണ്ടല്ലോ .. ഈ വേദികയെ കൊണ്ട് ഞാൻ എന്നെ ഇഷ്ട്ടാമാന്ന് പറയിപ്പിക്കും..”

“അതിന് ആദിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല..”

” Try ചെയ്യാല്ലോ ..”

“തനിക്ക് എന്താ വട്ടാണോ ? ”

“ഇതുവരെ ഇല്ല.. ഇങ്ങനെ പോകുവാണേൽ പറയാൻ പറ്റില്ല.. ”

“ആദി ,,ഒരു help ചെയ്യാമോ ? ”

” Yzz.. What can I do for u വേദിക? ”

“കുറച്ച് സമയം ഞാൻ തനിച്ചിരുന്നോട്ടെ..ഒന്ന് പോയി തരുമോ ?”

“തീർച്ചയായും.. വേദൂട്ടി പറഞ്ഞാൽ ഞാൻ എന്തും കേൾക്കും … ഇനി രാത്രി വരെ എന്റെ ശല്യമുണ്ടാവില്ല.. ”

“വലിയ ഉപകാരം ”

” വേദൂട്ടി ”

” എന്താടോ ? ”

“അല്ല , പോകുവാന്ന് പറയാൻ… ഇനിയും നിന്നാൽ എന്റെ പണി പോകും.. അപ്പോൾ ചേട്ടൻ പോട്ടെ.. Bye.. ” അത്രയും പറഞ്ഞു ആദി ഡ്രെസ്സ് change ചെയ്തു പുറത്തേക്കുപോയി..

……………………………….

” യദു… ”

” ഏട്ടൻ എവിടെ പോകുവാ ? ” ആദിയെ നോക്കിക്കൊണ്ട് യദു ചോദിച്ചു..

” ഓഫീസിൽ..”

” ഇന്നോ ..അച്ഛൻ ഓടിക്കും.. കല്യാണം കഴിഞ്ഞതല്ലേ ഒള്ളു.. ഇത്രയും ആത്മാർഥത ഒന്നും വേണ്ട.. ഇന്ന് പോവേണ്ട..”

“ഇല്ലെടാ.. എനിക്ക് പോകണം.. അവന്മാർ വന്നിട്ടുണ്ട് ”

“അരുണേട്ടനും ,വിജയ് ഏട്ടനും അല്ലേ ? ”

” ആഹ്മ്.. ”

” അവരോട് ഇവിടേക്ക് വരാൻ പറയ്യ്..ഏട്ടത്തിയെ കാണുകയും ചെയ്യാല്ലോ ”

“അതൊന്നും ശരിയാവില്ല.. ”

“അതെന്താ..? ”

” അവര് വേറെ ഒരു ദിവസം വരാന്ന് പറഞ്ഞിട്ടുണ്ട്.. യദു ,,,വേദുവിനെ ഞാൻ maximum വെറുപ്പിച്ചിട്ടുണ്ട്.. മോൻ ആ മൂഡ് ഒന്ന് സെറ്റ് ആക്കണേ ” ആദി ഇളിച്ചു കൊണ്ട് പറഞ്ഞു..

“അത് ഞാൻ ഏറ്റു.. ഏട്ടാ ,, അടി ഒന്നും തരില്ലായിരിക്കും അല്ലേ ? ”

” പറയാൻ പറ്റില്ല …റൂമിൽ ഉണ്ട്.. ചെന്ന് നോക്ക്.. പിന്നെ യദു ,, നീ എപ്പോഴും കൂടെ വേണേ.. ”

“ഏട്ടൻ എന്താ അങ്ങനെ പറഞ്ഞത് ? ”

” വേദിക ഒത്തിരി സംസാരിക്കുന്ന ടൈപ്പല്ലേ.. ഒറ്റക്കിരിന്ന് ബോറടിക്കാതെ …. ”

“ഏട്ടൻ പൊക്കോ ..ഞാൻ ശ്രദ്ധിച്ചോളാം. ”

” ok.. ഡാ… ”

” ഏട്ടാ.. പെട്ടെന്ന് വരില്ലേ ? ”

“ചാൻസ് കുറവാണ്.. ”

” അതൊന്നും പറ്റില്ല.. പെട്ടെന്ന് വന്നേക്കണം.”

” നോക്കാം.. പോകുവാണേ ”

“OK.. bye.. ഏട്ടാ …”

………………..

“ടി.. കിച്ചു എവിടെ പോയതാ ? ” അനു ചോദിക്കുന്നത് കേട്ട് വേദിക അവളെ നോക്കി…

” എനിക്കറിയില്ല..”

” നിന്നോട് പറയാതെ അവൻ പോകില്ല.. ”

” അനു ,, നിന്നെ പോലെ കള്ളം പറയുന്ന ശീലം എനിക്കില്ല ..അറിയാം എങ്കിൽ പറയും.. ”

“നീ ചോദിച്ചില്ലേ ? ”

” ഇല്ല..എനിക്കതിന്റെ ആവശ്യമില്ല..”

ഇവൾക്ക് കിച്ചു വിനോട് എന്തോ ദേഷ്യം ഉണ്ടല്ലോ..അത് നന്നായി.. (അനു ആത്മ )

” വേദിക , നിനക്ക് കിച്ചുവിനെ നേരത്തെ അറിയാമോ ? ”

” അറിയാം.. ഇവർ തമ്മിൽ വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു.. അനുവിന് വേറെ എന്തെങ്കിലും അറിയാൻ ഉണ്ടോ ? ഞാൻ പറഞ്ഞു തരാം ” അനുവിന്റെ പിന്നിൽ നിന്ന യദു പറഞ്ഞതും,, അനു ഒന്നും മിണ്ടാതെ, അവരെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി..

” ഇവളോട് ഒത്തിരി സംസാരിക്കാൻ നിക്കണ്ട.. ഏടത്തി വാ ഇവിടം ഒന്നും നന്നായി കണ്ടില്ലല്ലോ . നമുക്കൊന്ന് കറങ്ങാം ”

” യദു , ആദി എവിടെ പോയതാ ? ”

” ഞാൻ ഏട്ടന്റെ ഭാര്യ അല്ലല്ലോ .. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

” ചേട്ടന്റെ തന്നെ അനിയൻ ”

” Thanks ..ഏട്ടൻ , ഏട്ടന്റെ ചങ്ക്സിനെ കാണാൻ പോയതാ.. അരുൺ ആൻഡ് വിജയ്.. ”

” റീസെപ്ഷന് ഇവരെ കണ്ടില്ലല്ലോ ? ”

” ഇവിടെ ഇല്ലായിരുന്നു ..ഇപ്പോൾ വന്നിട്ടുണ്ട്.. ഏടത്തി .. ”

“മ് ? ”

” എന്താ ഒരു silence..ഏട്ടൻ ഇല്ലാത്ത കൊണ്ട് ആണോ ? ”

അതാണ് ഏക ആശ്വാസം ( ആത്മ)

“അയ്യേ… അതൊന്നുമല്ല ”

” ഏടത്തി ഇന്ത്യക്ക് പുറത്ത് എവിടെ ഒക്കെ പോയിട്ടുണ്ട് ? ”

” നേപ്പാൾ and സൗത്ത് ആഫ്രിക്ക ”

“ആഫ്രിക്കയോ ?”

” Yzz…wonder ful place ആണ്.. 2 തവണ പോയിട്ടുണ്ട്.. അത്രക്ക് മനോഹരമാണ് അവിടം.. ”

” എന്നാൽ നമുക്ക് ഹണിമൂൺ അവിടേക്ക് ആക്കിയലോ ? ”

” ഹണിമൂണോ ? “വേദിക ഒന്ന് ഞെട്ടി..

” ഇതെന്താ ആദ്യമായി കേൾക്കുന്ന പോലെ ഒരു ഞെട്ടൽ ഒക്കെ .. ഏട്ടൻ കൂടി വന്നിട്ട് നമുക്ക് place fix ചെയ്യാം..ഏട്ടൻ ട്രിപ്പിന്റെ ആളാ …ബിസിനസ് ടൂർ അത് ,ഇത് എന്നും പറഞ്ഞു എപ്പോഴും മുങ്ങും..”

മുങ്ങാൻ അങ്ങേര് മിടുക്കൻ ആന്ന് നേരത്തെ തോന്നി.. ഇത്‌ ഇനി എങ്ങനെ മുടക്കമോ .. എല്ലായിടത്തുന്നും പണി കിട്ടുവാണല്ലോ (ആത്മ )

“യദു എവിടെ ഒക്കെ പോയിട്ടുണ്ട്..? ”

“ഞാൻ 10 th കഴിഞ്ഞപ്പോൾ തൊട്ട് UK യിൽ ആയിരുന്നു.. ”

“എന്നിട്ടാണോ കോഴിത്തരം കാണിച്ചു നടക്കുന്നെ . നിനക്ക് യദു ദേവ് എന്നല്ല യദു കൃഷ്ണൻ ആയിരുന്നു കൂടുതൽ matching..”

” ഏടത്തി അങ്ങനെ ആണോ എന്നെപ്പറ്റി കരുതിയത്.. അതൊക്കെ ഈ യദുന്റെ കുസൃതികളല്ലേ.. അല്ലാതെ സീരിയസ് ആയിട്ടൊന്നുമല്ല.. ഏടത്തിക്ക് ഒരു കാര്യം അറിയാമോ ? ”

“എന്താടാ ? ”

” ഞാൻ ഒരു CA ക്കാരനാ ”

” ശരിക്കും ? ”

” സത്യം…. പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. അതുകൊണ്ട് പറയാറുമില്ല .. എല്ലാ സ്റ്റേജും 1st എക്സാമിൽ തന്നെ പാസ്സായിട്ടുണ്ട്.. ”

” അപ്പോൾ ഈ ബുദ്ധിജീവികളുടെ അര പിരി ലൂസ് ആന്ന് പറയുന്നതിൽ കാര്യമുണ്ടല്ലേ ”

“ഏടത്തി , ഏട്ടന് പറ്റിയ ആള് തന്നെ.. ഏട്ടൻ ഈ കാണുന്ന പോലെ ഒന്നും അല്ലായിരുന്നു.. ഏട്ടന്റെ പ്രധാന ഹോബി അടി ഉണ്ടാക്കൽ ആയിരുന്നു … അമ്മക്ക് ഏട്ടനെ ഓർത്തു എപ്പോഴും ടെൻഷൻ ആയിരുന്നു …. അലമ്പാൻ വേണ്ടി മാത്രമാണ് ഏട്ടൻ കോളേജിൽ പോയത്… ഏട്ടന്റെ അംബിഷൻ ആർമിയിൽ ചേരണമെന്നായിരുന്നു, അമ്മ സമ്മതിച്ചില്ല… പക്ഷേ എല്ലാം പെട്ടെന്ന് മാറി.. ഒരു സ്വപ്നം ഏട്ടന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.. ഒരാളൊഴികെ എല്ലാ ഇന്ത്യക്കാരികളെയും സഹോദരി ആയിട്ട് കാണുന്ന ആദ്യ വ്യക്തി എന്റെ ഏട്ടൻ ആയിരിക്കും.. വിശേഷണങ്ങൾ ഒരുപാട് ഉണ്ട്.. കരാട്ടെ ,കുംഭു , എല്ലാം അറിയാം .. ബോക്സിങ് ചാമ്പ്യൻ..അങ്ങനെ.. അങ്ങനെ ഒത്തിരി ഉണ്ട് പറയാൻ.. ഒരാളെക്കുറിച് ഒത്തിരി പൊക്കി പറഞ്ഞാൽ കേൾക്കുമ്പോൾ ബോർ അടിക്കും , അല്ലെങ്കിൽ പറയായിരുന്നു..”

” ഏട്ടൻ ആണോ യദുവിന്റെ best ഫ്രണ്ട്. ? ”

“അല്ല..UK യിൽ ആയതുകൊണ്ട് ഇടക്കിടക്ക് നാട്ടിൽ വരും പോകും അങ്ങനെ ആയിരുന്നു..ഞാൻ വരുമ്പോൾ ഒന്നും ഏട്ടൻ ഇവിടെ കാണില്ല,, അതുകൊണ്ടത്ര കമ്പനി അല്ലായിരുന്നു..

ഇപ്പോൾ ആണ് ഞങ്ങൾ ഇത്രയും അടുത്തത് . ഏട്ടന്റെ best ഫ്രണ്ട്‌സ് അരുൺ ആൻഡ് വിജയ് അവരാണ്..ഇവർ മാത്രം അല്ലാട്ടോ ഏട്ടന് കുറെ ഫ്രണ്ട്സ് ഉണ്ട് ..”

” യദുന് ഏട്ടനെ ഒരുപാട് ഇഷ്ട്ടമാണല്ലേ ? ”

” എന്നാരു പറഞ്ഞു.. അതെന്റെ ഏട്ടനല്ലല്ലോ… ” അവൻ നിരാശയോടെ മിഴകൾ താഴ്‌ത്തി നിന്നു..

” What ?? യുദു നീ വെറുതെ കളിക്കല്ലേ.. ”

” ഞാൻ തമാശ പറഞ്ഞതല്ല.. ആദി ദേവ് എന്റെ ഏട്ടനല്ല ..”

“എന്തൊക്കെയാ യദു നീ പറയുന്നത് ? ”

” എന്നെ അടോപ്റ്റ് ചെയ്തതാ.. ഞാൻ ഒരു അനാഥനാ , അതല്ലേ ഇവിടെ എല്ലാവർക്കും എന്നോട് ഇത്ര സ്നേഹം ..”

“ഞങ്ങൾക്ക് നിന്നോട് സ്നേഹം ഉണ്ടെന്ന് ആരാടാ പറഞ്ഞത് ? ” അപ്പോഴാണ് തന്റെ പിന്നിൽ നിൽക്കുന്ന അമ്മയെ യദു കണ്ടത്..

“അമ്മ.. ഞാൻ പെട്ടു.. ഏടത്തി എന്താ അമ്മ വന്ന കാര്യം പറയാത്തെ? എന്റെ കാര്യത്തിൽ ഇപ്പോൾ തീരുമാനമാകും. ”

” ഞാൻ കണ്ടില്ല.. ഇപ്പോൾ സൗണ്ട് കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്…. ”

” അമ്മ എപ്പോഴാ വന്നത് ? ”

” ഞാൻ വന്നിട്ട് 10 ,50 കൊല്ലമായി.. ”

” ചർമ്മം കണ്ടാൽ പ്രായം പറയില്ലല്ലേ ഏടത്തി ”

” നിന്നെ ഇന്ന് ഞാൻ ”

അമ്മ അവന്റെ ചെവിയിൽ പിടിച്ചു..

” അമ്മേ.. വിട് വേദനിക്കുന്നു.. ഞാൻ സത്യം പറയാം..

ഏടത്തി ഞാൻ വെറുതെ പറഞ്ഞതാ.. ഒന്ന് പറ്റിക്കാൻ.. സോറി.. ”

“എന്റെ മോളേ.. ഇവൻ ഇങ്ങനെ പലതും പറയും.. മോളല്ലേ ഇവനെ വിശ്വസിക്കു … ഇതിനെ ഒക്കെ ആരെങ്കിലും ദത്തെടുക്കുമോ ? അങ്ങനെ ആയിരുന്നേൽ ഏതെങ്കിലും പാവം കൊച്ചിനെ നോക്കി എടുക്കില്ലേ ..”

” അമ്മേ ..ലേശം ഉളുപ്പുണ്ടോ ? ..ഇത്രയും വലിയ എന്നെ ,അതും എന്റെ ഏടത്തിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ.. നോക്കിക്കോ.. നിങ്ങളെയൊക്കെ ഞാൻ ഇനിയും വെറുപ്പിക്കും , വെറുപ്പിച്ചു കൊല്ലും…”

അതും പറഞ്ഞു യദു ഓടി..

” പാവമാ.. ഈ വാചകമടിയെ ഒള്ളു.. അവൻ വന്നപ്പോഴാണ് ഇവിടെ ഒരു അനക്കം വന്നത്.. ഇവിടെ നിന്ന് പഠിക്കാനായിരുന്നു യദുന് ഇഷ്ട്ടം.. UK യിൽ പോയിട്ട് വന്നപ്പോൾ തൊട്ട് പറയുന്നതാ അവനെ adopt ചെയ്തതാ.. അതാ ഇവിടുന്ന് ഓടിച്ചതെന്ന്. അവനെപ്പോഴും ഇങ്ങനെ കുസൃതികൾകാട്ടി നടക്കാനാണിഷ്ട്ടം .കൊച്ചുകുട്ടിയാന്നാ വിചാരം.. മോളേ പറ്റിച്ചതല്ലേ , ചെന്നവനെ ഒന്ന് പേടിപ്പിക്ക്..” അമ്മ പറഞ്ഞു..

“ഏയ്‌ , അതൊന്നും വേണ്ട..യദു വെറുതെ..”

“അതേ വെറുതെ ഒന്ന് പേടിപ്പിച്ചേക്ക് . ഇല്ലെങ്കിൽ അവനല്ലേ ഇനിയും പറ്റിക്കും.. അവൻ റൂമിൽ കാണും.”

വേദു റൂമിൽ ചെല്ലുമ്പോൾ യദു മൊബൈലിൽ നോക്കിയിരിക്കുവായിരുന്നു..

“യദു ..”

” ഏടത്തി.. ഞാൻ വെറുതെ..ഫീൽ ആയെങ്കിൽ സോറിട്ടോ.. അന്ന് എന്നെ ഹിന്ദി പറഞ്ഞു പറ്റിച്ചില്ലേ ,അതുപോലെ കണ്ടാൽ മതി.. ”

” അതിന്റെ പ്രതികാരം ആയിരുന്നോ ? ”

” അല്ല.. ഞാൻ ഈ ക്യൂട്ടീയോട് അങ്ങനെ ചെയ്യുമോ ? ”

” Ok.. ഞാൻ അത് വിട്ടു.. ”

“ഏടത്തി.. മുത്താണ്..”

“അതൊക്കെ അവിടെ നിക്കട്ടെ , ആരോടാ chating..? ”

” നിരഞ്ജന.. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടാ,, but ഞാൻ girl ഫ്രണ്ട് ആക്കാൻ try ചെയ്യുന്നുണ്ട്.. ഇത് ഇവിടെ ആർക്കും അറിയില്ല.. ഏടത്തി ആരോടും പറയല്ലേ.. എങ്ങാനും അവൾ നോ പറഞ്ഞാൽ എല്ലാവരും എന്നെ കളിയാക്കി കൊല്ലും..”

“ആലോചിക്കാം..”

“ഏടത്തി.. plzz..പറയല്ലേ.. ”

” ഇനി ഈ നുണക്കഥ ആരോടെങ്കിലും പറയുമോ ? ”

“ഇല്ല.. നിർത്തി.. ഇങ്ങനെ പറയുന്നതിന് വേറെയൊരു കാരണം കൂടെ ഉണ്ട് .. ”

” അതെന്താണാവോ ? ”

“ഇതു പോലെ , സെന്റി അടിച്ചില്ലെങ്കിൽ എന്നെ യുഎസ്സിലേക്ക് പാക്ക് ചെയ്യും.. അമ്മാവനൊക്കെ അവിടെയാ .നാട്ടിൽ വന്നപ്പോൾ തൊട്ട് അവിടേക്ക് ചെല്ലാൻ പറഞ്ഞു വിളിയാന്നെ…ഞാൻ പോകില്ല.. എനിക്ക് ഇവിടെ നിന്നാൽ മതി.. ഉടനെ വരും , വിവാഹത്തിന് വരാൻ പറ്റിയില്ലല്ലോ..”

ആരെയും വിളിക്കാതെ എന്തിനാണോ ഇത്ര പെട്ടെന്ന് വിവാഹം നടത്തിയത്‌.. ഇനി ആദിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ ? യദുനോട് ചോദിക്കാം വേദിക മനസ്സിൽ ഓർത്തു..

” ആദിക്ക് lover ഉണ്ടോ ? ”

” ഏട്ടൻ ,, ഇതുവരെ ആ lovestory പറഞ്ഞില്ലേ ?”

” ഇല്ല.. ”

“ഏട്ടന്റെ ജീവിതം തന്നെ മാറ്റിയ ഒരു കഥയാ..അത് ഏട്ടൻ തന്നെ പറയും. ഏടത്തി മാധു ഏട്ടനും കിച്ചുവും same age ആണോ ? ”

“മാധുവിന് 27 വയസ്സുണ്ട് .. ”

“ഈ 24 നാണ് ഏട്ടന്റെ 26 th birth day.. പിന്നെ എന്താ മാധുഏട്ടൻ കല്യാണം കഴിക്കാത്തെ ? ”

” മാധുവിന് ഒരു പെണ്കുട്ടിയെ ഇഷ്ട്ടമായിരുന്നു..പേര് ശ്രീ ലക്ഷ്മി.. ഒരു പാവം പൂച്ചക്കുട്ടി , ഞങ്ങളുടെ എല്ലാം ശ്രീ..രണ്ട്പേരും ആദ്യതന്നെ വീട്ടിൽ പറഞ്ഞിരുന്നു , ചെറിയ എതിർപ്പുണ്ടായിരുന്നേ ങ്കിലും അവരുടെ സ്നേഹത്തിന് മുൻപിൽ എല്ലാവരും കീഴടങ്ങി…മാധു സ്വന്തമായി ബിസിനസ് start ചെയ്തുകഴിഞ്ഞപ്പോൾ Engagement നടത്താൻ തീരുമാനിച്ചു.. പക്ഷേ Engagement ന് ഒരാഴ്ച മുൻപ് ഒരു അസിസിഡന്റിൽ ശ്രീയും അച്ഛനും മരിച്ചു. ആ ഷോക്കിൽ നിന്ന് റിക്കവർ ആവാൻ തന്നെ മാധുവിന് മാസങ്ങൾ വേണ്ടി വന്നു.. മാധുവിന് അതൊന്നും മറക്കാൻ കഴിഞ്ഞിട്ടില്ല , മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം സങ്കടം മറന്നപോലെ അഭിനയിക്കുന്നു.. ഈ കളിയും ചിരിയും എല്ലാം ഒരു മുഖംമൂടിയാ.. ആരും കാണാതെ മാറി നിന്ന് കരയുന്ന മാധുവിനെ പലപ്പോഴും കണ്ടിട്ടുണ്ട്.. അമ്മ വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും മാധു ഒഴിഞ്ഞു മാറി..പിന്നെ ഒത്തിരി നിർബന്ധിച്ചില്ല.. മാധു ഒന്ന് ok ആകട്ടെന്ന് കരുതി..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട്‌ പറഞ്ഞു..

” ഏടത്തി..ഞാൻ ഇങ്ങനെ ഒന്നും ഓർത്തില്ല.. കരയല്ലേ..ഏട്ടൻ അറിഞ്ഞാൽ എന്നെ ഓടിക്കും… ഏടത്തി ok അല്ലെ..”

” ആഹ്മ്..”

“ഏടത്തി , ഞാൻ ഒരു കാര്യം പറയട്ടെ ? ”

“എന്തിനാ പെർമിഷൻ, നീ പറഞ്ഞോ ”

” ഏടത്തിയുടെ ആ ചളിയത്തി ഫ്രണ്ടിനെ മാധുവിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ ? ”

” ആര് അമ്മുവിനെയോ … അമ്മു സമ്മതിച്ചാലും മാധു സമ്മതിക്കില്ല..”

“എന്റെ സംശയം നേരെ തിരിച്ചാണ്.. മാധു ഏട്ടന് അമ്മുവിനോട് ചെറിയ ഇഷ്ട്ടം എന്തായാലും ഉണ്ട്.. ബാക്കി നമുക്ക് സെറ്റ് ആക്കാം… സെറ്റ് ആക്കാൻ ഞാൻ പണ്ടേ മിടുക്കനാ.. ”

” അത്‌ കണ്ടാലും പറയും.. ”

“ഏടത്തി..dont understimate the power of a common man.നമ്മൾ അവരെ സെറ്റ് ആക്കും..”

“നടന്നാൽ മതി..”

“അത്‌ നടക്കും.. ഏടത്തി എനിക്ക് ഒരു help ചെയ്യണം..”

“എന്താടാ ? ”

” നിരഞ്ജനയുടെ കാര്യം ഇവിടെ ആരോടും പറയരുത്..”

“ഇല്ല.. ഞാൻ പറയില്ല..”

“ഏട്ടത്തിയെ എനിക്ക് വിശ്വാസമാ.. ഇനി അവരെ സെറ്റ് ആക്കാൻ ഒരു വഴി..”

“നീ ആലോജിക്ക്.. ഞാൻ അമ്മയുടെ അടുത്ത് കാണും..”

“എനിക്കിട്ട് പണി തന്നിട്ട് മുങ്ങുവാല്ലേ..”

“സോറി..ഇക്കാര്യത്തിൽ എനിക്ക് experience ഇല്ല..”

“ഏടത്തി പൊക്കോ.. ഞാൻ കണ്ടു പിടിച്ചോളാം.. ”

*****

“കിച്ചൂ താൻ വന്നിട്ട് ഒത്തിരി ടൈം ആയോ ?” നിവിയുടെ ശബ്ദം കേട്ട് കിച്ചു തിരിഞ്ഞു നോക്കി..

“ഇല്ല… ഒരു 5 മിനിറ്റ്‌സ്.. ”

“ബ്ലോക്കിൽ പെട്ടു പോയി.. അതാ ഞാൻ ഇത്രയും വൈകിയത്.. ”

“അത് സാരമില്ല.. എന്തിനാ നിവി അർജന്റ് ആയിട്ട് കാണണമെന്ന് പറഞ്ഞത് ” ?

തുടരും..

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *