നിനവറിയാതെ Part 35

മുപ്പത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 34

Part 35

ആൽവിനെ ശ്രദ്ധിക്കാതെ അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ അവൻ തടഞ്ഞു… കത്തുന്ന മിഴികളോടെ അവൻ അവളെ നോക്കി..

” മാറി നിൽക്ക്‌..എനിക്ക് പോകണം.. ”

” ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ? ”

അവൾ ആദിയെ വിളിക്കാൻ തുടങ്ങിയതും അവൻ അവളുടെ വാ പൊത്തി പിടിച്ചു.. സ്റ്റോർ റൂമിൽ കൊണ്ട് പോയി ലോക്ക് ചെയ്തു..

ആദി ക്യാബിൻ നിന്നിറങ്ങി വരുമ്പോഴാണ് റിസപ്ഷന്റെ അവിടെ എന്തോ ആലോചിച്ചു നിൽക്കുന്ന വേദികയെ കണ്ടത്.. അവൻ അടുത്ത് വന്നതൊന്നും അവൾ അറിഞ്ഞില്ല..

“വേദിക ”

“ആൽവിൻ.. പ്ളീസ് .. ”

വേദിക പറയുന്നത് കേട്ട് ആദി കണ്ണും തള്ളി നിന്നു…

“ഇവൾക്കിനി പേടിച്ചു വട്ടായോ ? അതോ ആൽവിൻ..ഏയ്‌ .. ഇന്നിനി അവൻ ഒന്നും ചെയ്യാൻ ചാൻസില്ല.. എന്നാലും എന്താ ഇപ്പോൾ എങ്ങനെ ” ആദി താടിക്ക് കയ്യും കൊടുത്തുനിന്ന് ആലോചിച്ചു…

“വേദിക… “അവളുടെ കയ്യിൽ തട്ടി വിളിച്ചു..

ആദി എന്താ ഇവിടെ ? ആൽവിൻ എവിടെ ?

“താനിപ്പോൾ എബിയെയും ,സച്ചിയെയും ഒക്കെ ഉപേക്ഷിച്ച് ആൽവിനെ സ്വപ്നം കാണാൻ തുടങ്ങിയോ.. അതും നിന്നുകൊണ്ട് ..” ആദി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..

” സ്വപ്നം ആയിരുന്നോ ? ഞാൻ ആൽവിനെ കണ്ടിരുന്നു.. അപ്പോൾ ആൽവിൻ എന്നോട് ഒന്നും പറയാതെ പോയോ.. പോയി കാണും..

ശോ.. നാണക്കേട് ആയല്ലോ.. ഇനി ആദിയോട് എന്ത് പറയും… ” അവൾ സ്വയം പറഞ്ഞുകൊണ്ട് തലക്കിട്ട് ഒരു കൊട്ടു കൊടുത്തു.. ആദിയെ നോക്കി ഒരവിഞ്ഞ ചിരി പാസ്സാക്കി….

” താൻ എന്താ പോകാത്തത് ?ഞാൻ കാറിൽ wait ചെയ്യാൻ അല്ലേ പറഞ്ഞത്.. ”

” അത്….ഞാൻ മൊബൈൽ.. എടുക്കാൻ വന്നതാ ..” അവൾ മടിച്ച് മടിച്ച് പറഞ്ഞു..

“എന്റെ കയ്യിൽ ഉണ്ട്.. ടേബിളിൽ ഇരിക്കുന്ന കണ്ടപ്പോൾ എടുത്തതാ..” വേദികക്ക് നേരെ മൊബൈൽ നീട്ടിക്കൊണ്ടു ആദി പറഞ്ഞു..

“ഞാൻ വിളിക്കുമെന്ന് പേടിച്ചാണോ സ്വിച്ച് ഓഫ് ചെയ്തത് ? ”

ആദി ചോദിച്ചതും വേദിക ഒന്ന്ഞെട്ടി… ആദിയെ നോക്കാതെ അവൾ പറഞ്ഞു

“അതിനു ഞാൻ അല്ല അവൻ..ആൽ..അല്ല.. ഒരു unknown നമ്പറിൽ നിന്ന് 2, 3 തവണ call വന്നപ്പോൾ സ്വിച്ച് ഓഫ് ചെയ്തതാ പിന്നെ on ചെയ്യാൻ മറന്നു പോയി..”

അവളുടെ പരുങ്ങൽ കണ്ട് ചിരി വന്നെങ്കിലും ആദി പുറത്ത് കാട്ടാതെ നിന്നു..

“ആ നമ്പർ താ നമുക്ക് സൈബർ സെല്ലിൽ ഒരു complaint കൊടുക്കാം..”

“അതൊന്നും വേണ്ട .”

“അങ്ങനെ വെറുതെ വിട്ട് കളയണ്ട.. നമ്പർ താ ഞാൻ കൊടുത്തോളം..” അവളുടെ മുഖത്തെ ടെൻഷൻ കണ്ടവൻ ഉള്ളിൽ ചിരിച്ചു..

“അത്‌ തന്നെയാണ് എന്റെയും പേടി .ഞാൻ പെട്ടല്ലോ.. എല്ലാം പറഞ്ഞാലോ ?അല്ലെങ്കിൽ വേണ്ട..ഒരു call വന്നെന്ന് പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ.. ഇങ്ങേരോട് ഇനി എന്ത് പറയും..” (ആത്മ )

“അങ്ങനെ ആണേൽ തനിക്കെതിരെ ഞാൻ വനിതാ കമ്മീഷനിലും കേസ് കൊടുക്കും..” അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു

“എന്തിന് ? ” പുരികം പൊക്കി ആദി ചോദിച്ചു..

” Rape attempt ന്..”

“ഇവൾക്ക് പേടിച്ചു വട്ടായോ ..അതോ എനിക്കാണോ ?ആകെ കണ്ഫ്യൂഷൻ ആയല്ലോ ” ആദി തലയിൽ കൈ വച്ചു

“ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ ? ”

” കണ്ണിൽ പൊടി പോയ സമയത്ത് താൻ എന്നെ കിസ്സ് ചെയ്തില്ലേ .. വൃത്തികെട്ടവൻ ” അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..

അയ്യേ ഇതാണോ ദൈവമേ rape attempt … ഞാൻ വെറുതെ എന്നെ തെറ്റിദ്ധരിച്ചു (ആത്മ )

“ഞാൻ അങ്ങനെ ഒന്നും ചെയ്‌തിട്ടില്ല.. തോന്നിയതാവും.. ”

“ഒരു പാവം.. പോടാ നുണയാ … താൻ എന്നെ കിസ്സ് ചെയ്തു..”

“1st stage of hallucination..” ആദി ചിരി കടിച്ചുപിടിച്ചു പറഞ്ഞു..

” ഇല്ല ആദി എന്നെ കിസ്സ് ചെയ്തു..”

“ഇപ്പോൾ എന്താ വേണ്ടത് ഞാൻ തന്നെ കിസ്സ് ചെയ്തുന്ന് സമ്മതിക്കണം.. ”

“ചെയ്ത കാര്യം സമ്മതിക്കാൻ ഇത്രയും വലിയ ഡയലോഗ് ഒന്നും വേണ്ട.. ”

“എന്തായാലും ഞാൻ സമ്മതിച്ചു .ഇനി തന്നിട്ടെ ഞാൻ ഇവിടുന്ന് വരൂ..”

“വേണ്ട ..താൻ വരണ്ട..ഇവിടെ കിടന്നോ.. ഞാൻ തനിച്ചു പൊക്കോളാം ..” വേദിക കയ്യിലിരുന്ന കീ കറക്കികൊണ്ട് ആദിയെ നോക്കി..

“ഏത് നേരത്തണോ കീ അവളുടെ കയ്യിൽ കൊടുക്കാൻ തോന്നിയത് ” (ആത്മ )

അവൾ പോകാൻ തുടങ്ങിയതും ആദി അവളുടെ കയ്യിൽ പിടിച്ച് ചുവരിനോടെ ചേർത്ത് നിർത്തി കൈകൾ വച്ചു ലോക്ക് ചെയ്തു..

” ആദി .. ”

” മ് ? ”

“ഞാൻ വെറുതെ പറഞ്ഞതാ , നമുക്ക് വീട്ടിൽ പോകാം..”

“ഞാൻ കാര്യമായിട്ടാ പറഞ്ഞത്..”

“എന്ത് ? ” ഒന്നും അറിയാത്ത ഭാവത്തിൽ അവൾ ചോദിച്ചു..

“എന്താണോ ഞാൻ തന്നു എന്ന് പറഞ്ഞത്.. ആ സാധനം തന്നിട്ടെ ഇനി വരൂ ”

“പോടാ ദുഷ്ട്ടാ.. എനിക്ക് വീട്ടിൽ പോകണം..” അവൾ ചിണുങ്ങി ..

” ഇല്ലല്ലോ..എന്റെ വേദുട്ടി ചോദിച്ചിട്ട് തന്നില്ലെങ്കിൽ മോശമല്ലേ … ”

” ഞാൻ എന്ത് ചോദിച്ചുന്നാ..ഞാൻ ഒന്നും ചോദിച്ചില്ല… ആദി വെറുതെ കളിക്കല്ലേ..”

“ഇല്ല..its not കളി.. ഞാൻ കാര്യമായിട്ട് തന്നെയാ വേദുസ്..”

“ഒരാവശ്യവും ഇല്ലായിരുന്നു…വേദിക നീ ഇത്‌ ചോദിച്ചു വാങ്ങിയതാ.. മര്യാദക്ക് കിട്ടിയതുകൊണ്ടു പോയാൽ മതിയായിരുന്നു..” അവളുടെ മനസ്സ് മന്ത്രിച്ചു

അവൻ അവളുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു..

” ആദി , ഓഫീസാണ് ആരെങ്കിലും കാണും..”

“ഇവിടെ ആരുമില്ല.. ജോസഫേട്ടൻ ക്യാൻറ്റിനിൽ പോയി.. ഇനി 5.30 കഴിഞ്ഞേ വരൂ..”

“ഇപ്പോൾ ടൈം എത്രയായി ? ”

” 4.25 ..”

വേദിക you are trapped (ആത്മ )

അവന്റെ നോട്ടം തന്റെ ചുണ്ടിലേക്കാണെന്ന് മനസ്സിലായതും അവൾ കണ്ണടച്ചു..ചുണ്ടുകൾ ഉള്ളിലേക്ക് ആക്കി നിന്നു…അത്‌ കണ്ടതും ആദിക്ക് ചിരി വന്നു… ആദിയുടെ കൈകൾ വേദികയുടെ കവിളി-ലൂടെ ഓടിനടന്നു…അവളുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങളെ അവന്റെ അധരങ്ങൾ ഒപ്പിയെടുത്തു.. ആദിയുടെ നിശ്വാസം അവളുടെ കവിൾ തടത്തിൽ കുളിരേകി.. അവന്റെ ചുണ്ടുകൾ കവിളിൽ അമർന്നു.. കവിളിൽ നിന്നു അരിച്ചിറങ്ങിയ അധരങ്ങൾ നഗ്നമായ അവളുടെ കഴുത്തിൽ ഒഴുകി നടന്നു.. ആദിയുടെ ചുണ്ടുകൾ സ്പർശിച്ചപ്പോൾ അവളൊന്നു കുതറി..പല്ലുകൾ കൊണ്ട് കടിച്ചു അവൻ ആ നെഞ്ചോട് ചേർന്ന് കിടന്ന താലി എടുത്തു പുറത്തിട്ടു..

“വേദുട്ടി ….” ആർദ്രമായി അവൻ വിളിച്ചു… അവൾ മെല്ലെ മിഴികൾ തുറന്നു..

“എന്നെ ഇഷ്ട്ടമല്ലെങ്കിൽ പിന്നെ എന്തിനാ ,, അന്ന് ഊരി വച്ച ഈ താലി വീണ്ടും ഇട്ടത് .. ആ മുടയിഴകൾ-ക്കിടയിൽ നീ ഒളിപ്പിച്ച സിന്ധുരം.. ഞാൻ അടുത്തേക്ക് വരുമ്പോൾ നിശ്ശബ്ദമാവുന്ന വാക്കുകൾ.. എത്ര നാൾ മറച്ചു പിടിക്കും ഈ സ്നേഹം…

നീർക്കണങ്ങൾ ഉരുണ്ടു കൂടുന്ന ഈ മിഴികളിൽ ഞാൻ കണ്ടിട്ടുണ്ട് എന്നോടുള്ള പ്രണയം.. എന്നെ സ്നേഹിച്ചിട്ടില്ലെന്ന് പറയാൻ കഴിയുമോ ? എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടമാണെന്ന് പിന്നെ എന്തിനാ ഈ നാടകം… ???

തന്റെ സമ്മതമില്ലാതെ തന്നെ ഞാൻ ഒന്നും ചെയ്യില്ല.. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത് ഈ മനസ്സ്‌ മാത്രമാണ് , ശരീരമല്ല.. പിന്നെ ഈ കുസൃതികൾ , ഈ വേദിക എന്റേത് മാത്രമാണെന്ന് ഒന്നുറപ്പിക്കാൻ വേണ്ടിയാ… ഈ ദേഷ്യവും , കുറുമ്പും കാണാൻ വേണ്ടി …

ആർക്കും വിട്ടുകൊടുക്കില്ലടോ അത്രക്ക് ഇഷ്ട്ടമാ എനിക്ക് തന്നെ.. Beacause I love you ” വേദികയുടെ മുഖം കൈകളിൽ എടുത്ത് അവൻ പറഞ്ഞു.. ആദി ഇറങ്ങി പോയതും അത്രയും നേരം അടക്കി പിടിച്ച സങ്കടം കണ്ണീർ മഴയായി പെയ്തിറങ്ങി..

” ഈ സ്നേഹം തിരിച്ചറിയാത്ത തുകൊണ്ടല്ല ആദി ഒഴിഞ്ഞു മാറുന്നത്.. മനസ്സ് കൊണ്ട് എന്നെ ഞാൻ ആദിയുടെ സ്വന്തമായി.. ഇനിയെന്നും അങ്ങനെ ആയിരിക്കും.. വേദിക എന്നും ആദിയുടെ മാത്രമായിരിക്കും… മറ്റാരേക്കാളും മറ്റെത്തിനെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ആദി.. എന്നെ നിന്നിൽ നിന്നും അകറ്റുന്നതും അതേ സ്നേഹമാണ്… നീ എന്നെ തേടി വരുന്നതിനും എത്രയോ മുൻപേ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു…

*നിന്നിലേക്കെത്താൻ തുടിക്കുന്നൊരെൻ ഹൃദയത്തിൻ നൊമ്പരം എന്തേ നീ അറിഞ്ഞില്ല *

എല്ലാവരും എന്നെ ഒരുപാട് സ്നേഹിക്കുന്നു , അതുകൊണ്ടാവും ഇങ്ങനെ ഒരു പരീക്ഷണം… വിധിയുടെ കരങ്ങളിലെ കളിപ്പാവകൾ മാത്രമാണ് ജീവിതമെന്ന് കാലമെന്നെ പഠിപ്പിച്ചു.. ആ തിരിച്ചറിവിൽ വെന്തുരുകുന്ന എന്നോട് ചേർന്ന് നിന്നാൽ ആ അഗ്നിയിൽ നിയും അലിഞ്ഞു ചേരും.. അതെനിക്ക് താങ്ങാനാവില്ല ആദി.. അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു…

അതുകൊണ്ട് ഈ മുഖംമൂടി ഞാൻ അഴിച്ചു വയ്ക്കില്ല , ◆അവൻ ◆ എന്നെ തേടി വരുന്നത് വരെ.. ”

അവൾ എന്തോ മനസ്സിലുറപ്പിച്ചു കണ്ണുകൾ തുടച്ചു… കാറിൽ കയറി ഇരുന്നു..

വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അവളുടെ മിഴികൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി.. ആ മുഖത്തേക്ക് നോക്കാനാവാതെ ആദി കാർ എടുത്തു.. അവളുടെ സങ്കടമറിഞ്ഞിട്ടെന്നോണം മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി…..

‘ എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ…..’ Fm ഇൽ കൂടി ഒഴുകിയെത്തിയ ഗാനം പോലും അവളുടെ മനസ്സിനെ നോവിച്ചു..

വേദികയുടെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടു ആദി fm ഓഫ് ചെയ്തു..

“വേദിക …വീട് എത്തി ”

ആദി പറയുമ്പോഴാണ് അവൾ ചുറ്റിനും കണ്ണോടിച്ചത്.. അവൾ കണ്ണുതുടച്ചിട്ട് ഇനി കാരയില്ലെന്ന് ഉറപ്പിച്ചു കാറിൽനിന്നിറങ്ങി റൂമിലേക്ക് നടന്നു.. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ കണ്ടതും അനുവിന് സന്തോഷമായി..

”’ഇവൾക്കിതെന്തു പറ്റി ?കിച്ചു.. ഇവളെ അടിക്കാൻ വഴിയില്ല..

ഇവളിനി എൻ്റെ കിച്ചുവിനിട്ട് കൊടുത്തോ ?? പോയി നോക്കാം.. അടിയുടെ പാടൊന്നുമില്ല , എന്തോ സങ്കടം ഉണ്ട്.. ഇപ്പോൾ ഒന്നും ചോദിക്കുന്നത് ബുദ്ധിയല്ല.. അനു ഇനി നല്ല കുട്ടി ആയിരിക്കും.. വേദുവിന്റെ കഥ കഴിയുന്നത് വരെ.. (അനു ആത്മ ) ആദിയെ നോക്കികൊണ്ടവൾ മനസ്സിൽ ഓർത്തു..

“യദു നീ എന്താ ഇന്ന് ഓഫീസിൽ വരാത്തത് ? ” ആദി ഗൗരവത്തിൽ ചോദിച്ചു.

“വരണമെന്ന് കരുതിയതാ ഏട്ടാ.. ”

” എന്നിട്ട് ? ”

” മനസ്സ് എന്നെ വരാൻ അനുവദിച്ചില്ല.. അതുകൊണ്ട് കിടന്നുറങ്ങി… ”

“മനസ്സല്ല.. മടി.. നിനക്ക് നല്ല അടിയുടെ കുറവാണ്. ” സ്റ്റയർ ഇറങ്ങി വന്ന അമ്മ പറഞ്ഞു..

“എന്താമ്മാ ഇത് കൊച്ചുകുട്ടികളെ വഴക്ക് പറയുന്ന പോലെ …അടി തരുമെന്ന്.. തന്നാൽ ഞാൻ നിന്ന് വാങ്ങും .. എന്നോടാണോ കളി ” യദു കുസൃതിയോടെ പറഞ്ഞു

” നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.. ”

” ഇപ്പോൾ എങ്കിലും അമ്മ അത്‌ മനസ്സിലാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്…..

അമ്മാ വെറുതെ പുറകെ വന്ന് ബുദ്ധിമുട്ടേണ്ട .. എന്നെ പിടുത്തം കിട്ടില്ല..”

അവന്റെ ചെവിയിൽ അമ്മ പിടിച്ചതും യദു ഓടി മുകളിലേക്ക് പോയി.

“കിച്ചൂ .. മോള് എവിടെ ? ”

“റൂമിലേക്ക് പോയി..”

“മടുത്തു കാണും.. നിയും പോയി ഫ്രഷായി വാ ..ഞാൻ ചായ എടുത്തു വയ്ക്കാം…”

” ആഹ്മ്.. ”

…..

” വേദിക , ആ അലമാരയിൽ ഇരിക്കുന്ന ഫയൽ ഒന്നെടുത്തു തരാമോ ? ” ആദി ലാപ്പിൽ നോക്കിക്കൊണ്ട് ചോദിച്ചു..

” ഇതിൽ ഏതാ ,കുറെ ഉണ്ടല്ലോ? ”

” മുകളിൽ നിന്ന് മൂന്നാമത്തെ..”

“ഇതാ… ”

” ഇവിടെ വച്ചാൽ മതി..”

അവൻ ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.. അവൾ അലമാര അടക്കാൻ തുടങ്ങിയപ്പോഴാണ് എന്തോ താഴെ വീണത് .. അവൾ അത്‌ എടുത്തു..

“ങേ …ഇത്‌ എന്റെ ചെയിൻ അല്ലെ ? ഇത് എങ്ങനെ ആദിയുടെ കയ്യിൽ വന്നു.. അപ്പോൾ അന്ന് അത് ആദിയെയാണോ ഞാൻ ഹഗ് ചെയ്തത്. ആയിരുന്നോ..” (ആത്മ )

ആദി കാണാതെ വേഗം അതെടുത്തു വച്ചു.. എന്തിലോ കൈ തട്ടി എടുത്തു നോക്കിയപ്പോൾ ‘ gun ‘. പറഞ്ഞപ്പോൾ ഇത്തിരി സൗണ്ട് കൂടി പോയി..

” പേടിക്കേണ്ട ഒർജിനൽ അല്ല.. ” ആദി കള്ളച്ചിരിയോടെ അവളെ നോക്കി

“പിന്നെ ഇത്‌ എന്തിനാ സൂക്ഷിച്ചു വച്ചേക്കുന്നത്.. ” അവൾ പുരികം പൊക്കി ചോദിച്ചു

” അത്.. പിന്നെ… അതൊരു ചെറിയ കഥയാ , ഇപ്പോൾ ഞാൻ കുറച്ചു തിരക്കിലാ പിന്നെ പറയാം…”

ആദി അത് പറയുമ്പോഴും വേദികയുടെ ശ്രദ്ധ gun ന് ഒപ്പം കണ്ട ആദിയുടെ ഐഡി കാർഡിൽ ആയിരുന്നു.. അവൾ അത്‌ഭുതത്തോടെ നോക്കി.. അത്‌ കണ്ടതും ആ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. കണ്ണുകൾ ആദിയിലേക്ക് പാഞ്ഞു.. അവൻ അപ്പോഴും ലാപ്പിൽ ടൈപ്പ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു…അതേ തിരികെ ഇരുന്നിടത്തു തന്നെ വച്ചു..

“ആദി…താൻ ഇത്രയും വലിയ കള്ളൻ ആണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ” അവൾ ചിരിച്ചുകൊണ്ട് ഓർത്തു…

°°°°°°°°°°°°°

“May l”

” Come in ”

“ആദി സർ , മാഡത്തിന് വിസിറ്റർസ് ഉണ്ട്..”

എന്നെ കാണാൻ ആരാ വന്നത് (വേദികആത്മ )

“ആദി ”

“മ് ? ”

“ഇങ്ങേർക്ക് ഒരു മൈൻഡ് ഇല്ലല്ലോ.. ഇന്നലത്തോടെ നന്നായോ ? ആരായിരിക്കും എനിക്ക് വിസിറ്റർസ് ” അവൾ ആദിയെ നോക്കി..

ആദി മൊബൈലിൽ game കളിയാണ്.. വേദിക ഓഫീസിൽ വരാൻ തുടങ്ങിയതോടെ ആദിയുടെ ജോലി കുറഞ്ഞു..

“ആദി എന്റെ തല കറങ്ങുന്ന പോലെ ഒരു സംശയം ? ” വേദിക നെറ്റിയിൽ കൈ വച്ചു പറഞ്ഞു

ആദിയുടെ ഫോൺ മേശയുടെ മുകളിലൂടെ പറക്കുന്ന കണ്ടു.. പിന്നെ ‘ ശ്വേത ‘ എന്നൊരു വിളിയും അവൾ കേട്ടു….

ഞാൻ വെറുതെ ഒന്ന് test ചെയ്യാൻ വേണ്ടി പറഞ്ഞതല്ലേ.. ഇങ്ങേര് എന്തിനാ ഇത്ര ടെൻഷൻ ആകുന്നത്.. ഇനി തലക്കറക്കമില്ലെന്ന് എങ്ങനെ പറയും.. വീണാലോ ? അല്ലെങ്കിൽ വേണ്ട.. ആദിയല്ലേ കൃത്യമ ശ്വാസമൊക്കെ തന്ന് ആകെ സീൻ ആക്കും.. സത്യം പറയാല്ലേ… എനിക്ക് എന്തിന്റെ കേടായിരുന്നോ ? (വേദിക ആത്മ )

” ഫുൾ ടൈം നിരാഹാര സമരമല്ലേ പിന്നെ എങ്ങനെ തലകറക്കം വരാതെ ഇരിക്കും ..വാഡോ ഹോസ്പിറ്റലിൽ പോകാം ”

“ആദി ..ഞാൻ വെറുതെ പറഞ്ഞതാ ..സോറി ” അവൾ വിനയം വാരി വിതറി പറഞ്ഞു..

“Sir എന്തിനാ വിളിച്ചത് ? ” ശ്വേതയും അകത്തേക്ക് വന്നു..

“Nthng.. ശ്വേത ..യൂ ക്യാൻ ഗോ ” ആദി വേദികയെ നോക്കി പറഞ്ഞു.. അവൾ മിഴികൾ താഴ്ത്തി നിന്നു..

“OK.. sir.. ”

ആദി ആ കണ്ണുകളിലേക്ക് നോക്കി നിന്നു..

“സോറി.. ” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു..

” വാ..”

“എവിടേക്ക് ? എനിക്ക്‌ കുഴപ്പമില്ല..”

” തനിക്ക് വിസിറ്റർസ് ഉണ്ടെന്നല്ലേ പറഞ്ഞത് ”

“ഓഹോ.. കേട്ടിട്ട് മൈൻഡ് ചെയ്യാതെ ഇരുന്നതാണല്ലേ..ദുഷ്ട്ടൻ..” അവൾ മനസ്സിൽ ഓർത്തു

………….

ഗസ്റ്റ് റൂമിൽ ചെന്നപ്പോൾ വേദികയുടെ അച്ഛൻ ,അമ്മ ,മാധു , അമ്മു , അച്ചു , അക്ഷയ് , ആരതി എല്ലാവരും ഉണ്ടായിരുന്നു….

“ഞങ്ങൾ ഇവിടെ അമ്പലത്തിൽ വന്നതായിരുന്നു.. പിന്നെ നിങ്ങളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി ” അവരെ കണ്ടതും അമ്മ പറഞ്ഞു

“ചുമ്മാ.. അമ്മ ഇവിടെ അമ്പലത്തിൽ വന്നത്‌ തന്നെ വേദുവിനെ കാണാനാണ് ” മാധു കളിയാക്കി..

“നീ പോടാ … നിങ്ങൾ എന്താ മക്കളെ വിരുന്നിന് ഒന്നും വരാത്തത് ? ” അമ്മ പരിഭത്തോടെ ചോദിച്ചു.

“അങ്ങനെ ചോദിക്ക് അമ്മേ.. അമ്മക്ക് എങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ..” ( വേദിക ആത്മ )

“ആദി മോന് ഒരുപാട് തിരക്ക് കാണില്ലേ.. മോൻ ഫ്രീ ആയിട്ട് പതുക്കെ വന്നാൽ മതി.. വരുമ്പോൾ ഒരാഴ്ച നിന്നിട്ട് പോരാം..” (അച്ചൻ )

എന്ത് തിരക്ക് ..ഇങ്ങേരു pubg കളിയാന്ന് അച്ഛന് അറിയില്ലല്ലോ.. എന്നാലും ആ പ്രതീക്ഷയും പോയി കിട്ടി. ( വേദിക ആത്മ )

“നമുക്ക് വീട്ടിലേക്ക് പോകാം.. ” (ആദി )

” വേറൊരു ദിവസം വരാം കിച്ചാ … “( മാധു )

“അതൊന്നും പറ്റില്ല.. ഞാൻ വിടില്ല.. നാളെ പോയാൽ മതി..” വേദിക ചിണുങ്ങികൊണ്ടു പറഞ്ഞു..

“അതേ ..ഇന്ന് വന്നതല്ലേ ഒള്ളു.. 2 ദിവസം കഴിഞ്ഞു പോകാം ” ആദി അച്ഛനെ നോക്കി പറഞ്ഞു

“ഞങ്ങൾ പിന്നെ ഒരു ദിവസം വരാം.. ഇപ്പോൾ കുറച്ചു തിരക്കുണ്ട് അതാ മോനെ ..” അച്ചൻ പറഞ്ഞതും ആദി ഒന്ന് ചിരിച്ചു.. വേദിക മുഖം വീർപ്പിച്ചു നിന്നു..

“എന്നെ ആർക്കും വേണ്ടല്ലേ.. ഇത്ര പെട്ടെന്ന് ഇവര് ഉപേക്ഷിക്കുന്ന് ഞാൻ കരുതിയില്ല ” (ആത്മ )

പിന്നെ എല്ലാവരും കൂടി കുറെ സമയം കത്തിയിടിച്ചു.. അവർ യാത്ര പറഞ്ഞിറങ്ങി വേദുവിന്റെ മുഖവും വാടി… അവരുടെ ഒപ്പം നടക്കാൻ തുടങ്ങിയ വേദികയെ ആദി അവളുടെ കയ്യിൽ പിടിച്ചു നിർത്തി..

“എന്താ ? ”

” വേദൂട്ടിക്ക് സച്ചി വാരത്തിതിൽ നല്ല സങ്കടം ഉണ്ടല്ലേ ? ” അവൻ കുറുമ്പോടെ ചോദിച്ചു..

“പോടാ പട്ടി… ” അതും പറഞ്ഞു വേദിക തിരിഞ്ഞു നോക്കുമ്പോൾ ,, അമ്മ അവളെ നോക്കി കണ്ണുരുട്ടുന്നു….

“അല്ല.. അമ്മേ..എം ആദിയുടെ ഷർട്ടിൽ പൊടി.. അത്‌ തട്ടി കളയാൻ പറഞ്ഞതാ.. അല്ലേ ആദി..” അവൾ നിഷ്‌കു ആയി പറഞ്ഞു..

“ആദിയെന്നാണോ മോളേ വിളിക്കുന്നേ.. നിന്നെക്കാൾ മൂത്തതല്ലേ മോൻ ”

അതേ കള്ള കിളവൻ. ഇനി അമ്മയോട്എന്ത് പറയും (വേദിക ആത്മ )

“ഞാൻ ഏട്ടാന്ന് വിളിക്കുന്നത് ആദിക്ക് ഇഷ്ട്ടമല്ല.. അതാന്നേ.. ഞാൻ കുറെ പറഞ്ഞതാ കേൾക്കുന്നില്ല.. ഇനി അമ്മ പറയ്യ്‌..”

” കള്ളി.. നിനക്ക് ഞാൻ തരാടി “(ആദി ആത്മ )

“ആണോ മോനെ ? ”

” ങേ … ആഹ്മ്..പിന്നെ വേദുട്ടിക്ക് , എന്നെ ഒത്തിരി ഇഷ്ട്ടമാ… പട്ടി , തെണ്ടി , വൃത്തികെട്ടവൻ എന്നൊക്കെ ഫ്രണ്ട്സ് വിളിക്കുന്നത് പോലും വേദുവിന് ഇഷ്ട്ടമല്ല.. ” വേദികയെ നോക്കി കണ്ണുരുട്ടി ആദി പറഞ്ഞു..

“അമ്മേ വാ..ഇനിയും വൈകിയാൽ ബ്ലോക്ക് ആകും” (മാധു)

“വേദു.. കിച്ചൂ.. ഞങ്ങൾ ഇറങ്ങുവാ.. ”

അവർ പോയതും ആദി വേദുവിന്റെ കയ്യിൽ പിടിച് ക്യാബിനിലേക്ക് പോയി ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു..

“കൊല്ലാനായി- രിക്കില്ലായിരിക്കും.. അത്രക്ക് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ? ” വേദിക മുകളിലേക്ക് നോക്കി നിന്നു

“ടി കള്ളി..” ആദി കണ്ണുരുട്ടി..

” ഞാൻ കള്ളിയാണെങ്കിൽ താൻ പെരുങ്കള്ളൻ അല്ലേ..” അവൾ മനസ്സിൽ ഓർത്തു..

” ഞാൻ ..അതിന്… ”

അവൻ തന്റെ വിരൽ ആ ചുണ്ടിൽ വച്ചു..അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ തന്നോട് ചേർത്ത് നിർത്തി..

പിടക്കുന്ന അവളുടെ മിഴികളിലേക്ക് ആദി നോക്കി അവനെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ പരസ്പരമുടക്കി… നിശ്വാസങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു… ആദിയുടെ അധരങ്ങൾ ആ ചുണ്ടുകൾ കവർന്നെടുത്തു..ആദ്യം അവൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പതിയെ ആദിയുടെ കരവലയത്തിൽ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.. ആദിയുടെ മൊബൈൽ റിങ് ചെയ്തതും അവൾ അവനിൽ നിന്നും അടർന്നു മാറി..നാണം കലർന്ന ഒരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു..

“വേദിക.. ഞാൻ ഒന്ന് പുറത്ത് പോകുവാ.. യദു വന്നിട്ടുണ്ട്.. ഒത്തിരി late ആവാതെ ഇറങ്ങണേ .. ഇന്നിനി ഞാൻ വരാൻ ചാൻസില്ല ..”

അവൾ മൗനമായി കേട്ടു…

………

“ഏടത്തി ബോർ അടിക്കുന്നുണ്ടോ ? ” യദു ചോദിച്ചതും അവൾ ചെറുചിരിയോടെ പറഞ്ഞു..

“ഇല്ല.. ”

നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ യദു ? ”

“ഞാൻ അവരുടെ ഒക്കെ അടുത്ത്..” അവൻ ഒരു വിളറിയ ഭാവത്തിൽ പറഞ്ഞു

“കോഴി കുഞ്ഞേ..” വേദിക അവന്റെ ചെവിയിൽ പിടിച്ചു..”

യദു ഇളിച്ചു കാണിച്ചു..

“ഏടത്തി.. ഞാൻ മാധുവിനും അമ്മുവിനും ഓരോ ഡോസ് കൊടുത്തിട്ടുണ്ട്..”

“Last എനിക്ക് പണി ആകുമോ ? ” വേദിക സംശയത്തോടെ അവനെ നോക്കി

” NO never ..ഏടത്തി നോക്കിക്കോ.. ഒരു 3 months അതിനുള്ളിൽ അവരെ ഞാൻ set ആക്കും..”

“അവരെ സെറ്റ് ആക്കിയാൽ , ഞാൻ നിരഞ്ജനയുടെ കാര്യം വീട്ടിൽ പറഞ്ഞു ok ആക്കാം..”

” അതൊന്നും വേണ്ട.. എന്റെ ഏടത്തിയും ഏട്ടനും എന്നും ഹാപ്പി ആയിരുന്നാൽ മതി.. പാവമാ ഏട്ടൻ.. ഏട്ടത്തിയെ ഒരുപാട് ഇഷ്ട്ടവാ.. ”

അതിന് മറുപടി ഒന്നും അവൾ പറഞ്ഞില്ല..

” യദു ,, നിനക്ക് സെറ്റ് ആക്കാൻ ഇഷ്ട്ടവല്ലേ , ഞാൻ വേറെ രണ്ട് പേരെ കൂടി തരാം..”

” അതാര ? ”

” രുദ്ര and സച്ചി .. സച്ചിയെ കൊണ്ട് ok പറയിപ്പിച്ചാൽ മതി.. ”

“പറഞ്ഞപ്പോൾ പെട്ടെന്ന് കഴിഞ്ഞു. സച്ചിയേട്ടനെ സെറ്റ് ആക്കാൻ അത്ര സിംപിൾ അല്ല ഏടത്തി… എന്നാലും ഞാൻ ശ്രമിക്കാം ”

” യദു നിന്നെ ആകാശ് വിളിക്കുന്നു..” ശ്വേത പറഞ്ഞതും അവൻ ചെയറിൽ നിന്ന് എണീറ്റു..

“ഏടത്തി ഞാൻ ഇടക്ക് വരാം.. ” അവൾ ഒന്ന് ചിരിച്ചു..

°°°°°°°°°°°° കാറിൽ നിന്ന് രഞ്ജിത് ഇറങ്ങിയതും അനു അവന്റെ അടുത്തേക്ക് ചെന്നു..

“രഞ്ജി , ഇതിപ്പോൾ കുറെ ദിവസമായില്ലേ .. ഇനിയും താമാസിപ്പിക്കണോ ?” അനു ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു..

“വേണം..വേദിക അവനെ സ്നേഹിക്കണം..”

“അത്‌ അത്ര പെട്ടെന്ന് അത് നടക്കില്ല.. അവൾക്ക് കിച്ചുവിനോട് എന്തോ ഒരു ഇഷ്ട്ടക്കുറവുണ്ട് .. അതോ ഇഷ്ട്ടകൂടുതൽ കൊണ്ട് അകറ്റി നിർത്തുന്നത് ആണോ..”

” ആയിരിക്കും.. നീ രണ്ടാമത് പറഞ്ഞത് ആകും സത്യം.. പേടിച്ചിട്ടാ പാവം വേദിക… ആ ഭയം മാറി ,താൻ സുരക്ഷിതയാണന്ന് വിശ്വസിച് അവൾ അവനെ സ്നേഹിച്ചു തുടങ്ങട്ടെ.. അപ്പോൾ നമുക്ക് പണി തുടങ്ങാം.. ഇപ്പോൾ അവളെ കൊന്നാൽ ജീവൻ മാത്രമേ നഷ്ട്ടപ്പെടു … എനിക്കതല്ല വേണ്ടത് ആ ജീവിതം ഇല്ലാതാക്കണം… ”

“എന്റെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ഞാൻ നാട്ടിൽ പോകുവാ.. കിച്ചൂ അവളെ സ്നേഹിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കാവുന്നില്ല.. നീ പറഞ്ഞത് പോലെ ആണെങ്കിൽ അവൾ കിച്ചുവിനെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്.. പേടിച്ചിട്ടാകും അത് പ്രകടിപ്പിക്കാത്തത്…

” Ok.. ഞാൻ ഒന്ന് പ്ലാൻ ചെയ്തിട്ട് വിളിക്കാം… ”

°°°°°°°°°°°°

“ഇന്ന് എന്താ നിവി പ്രോബ്ലെം ? ” ആദി സംശയത്തിൽ അവനെ നോക്കി

“വേദിക ..”

” മനസ്സിലായില്ല..? ”

“പറയാം.. അവിടേക്ക് തന്നെയാ നമ്മൾ പോകുന്നത് .. ”

നിവി മൊബൈലിൽ ഒരു ചിത്രം ആദിയെ കാട്ടി..

” ഇത്‌ വേദിക അല്ലെ ? വേദികയുടെ മുഖമാണ്.. പക്ഷേ ..ഇങ്ങനെ…ഒരു രാജകുമാരിയെ പോലെ.. ഈ ചിത്രം..ഇത് ഒരു പഴയ പെയിന്റിങ് പോലെ ”

അത്ഭുതത്തെക്കാൾ ആകാംക്ഷയും , ഭയവും ആദിയുടെ കണ്ണുകളിൽ നിറഞ്ഞു.. അവളെ നഷ്ട്ടമാകുമെന്ന് ആരോ മന്ത്രിക്കും പോലെ…

” വേദികയെ കണ്ട അന്ന് മുതൽ തുടങ്ങിയ ഓട്ടമായിരുന്നു.. അവസാനം ആരുമറിയാതെ ദേവമംഗലത്തെ നിലവറ ഞാനും ആദിയും കൂടെ തുറന്നു.. അവിടെ നിന്ന് കിട്ടിയതാ ഈ ചിത്രം.. അഞ്ചാമത്തെ നാഗകന്യകയായി കുടിയിരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഗായത്രി ദേവിയുടെ ചിത്രമാണിത് ..” നിവി ആദിയെ നോക്കാതെ പറഞ്ഞു..

” what…??? എന്റെ വേദു നാഗകന്യക ആണോ ? ”

തുടരും.

കുറെ സംശയങ്ങൾ കാണും.. വരും പാർട്ടുകളിൽ എല്ലാം ക്ലീയർ ആകും.. ലൈക്ക് കമന്റ് ചെയ്ത് Support ചെയ്യുന്ന എല്ലാവരോടും ഒരുപാട് സ്നേഹം..♥️♥️

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *