നിനവറിയാതെ Part 21

ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

Part 21

” അപ്പോൾ നിരഞ്ജന പേര് മറക്കേണ്ട ”

“ഏത് പേര് ഓർക്കണം ,ഏത് പേര് മറക്കണം എന്നൊക്കെ എനിക്ക് അറിയാം ”

“ഓർക്കുന്ന പേര് അനഘ ആയിരിക്കും ”

“യദു നീ എന്നെ ചൊറിയതെ പോകാൻ നോക്ക് ” കിച്ചു ദേഷ്യത്തിൽ പറഞ്ഞു..

“ഞാൻ പോയേക്കാം.. ഏട്ടൻ ഈ കലിപ്പൻ സ്വഭാവം മാറ്റിയതല്ലേ .വീണ്ടും തുടങ്ങിയോ ”

” ഇതുവരെ ഇല്ല.. എന്റെ അനിയൻ പറഞ്ഞാൽ വീണ്ടും തുടങ്ങാം..”

“ഏട്ടാ..” അവൻ കിച്ചുവിന്റെ അടുത്ത് ചെന്നിരുന്നു..

” യദു സോറി മോനെ പെട്ടെന്ന് കേട്ടപ്പോൾ , അറിയാതെ ദേഷ്യം വന്നു ..നീ അത്‌ മറന്നേക്ക്..”

“അതൊക്കെ ഞാൻ മറന്നു.. ഏട്ടന് സങ്കടം ഉണ്ടോ ? ”

” ഇല്ലെടാ.. ഞാൻ എന്തിനാ സങ്കടപ്പെടുന്നത്..”

” ഏട്ടൻ വെറുതെ പറയുവാന്ന് എനിക്കറിയാം..എന്റെ ഏട്ടത്തിയെ കാണുമ്പോൾ ഈ സങ്കടം മാറും..”

” നിരഞ്ജന എന്ത് ചെയ്യുന്നു ”

“ആരാ ? ” യദു സംശയത്തോടെ ചോദിച്ചു..

” എടാ ഈ പെണ്കുട്ടി ”

കിച്ചൂ ചെറുതായി ചിരിച്ചു ഫോട്ടോ പൊക്കികൊണ്ട് പറഞ്ഞു..

” അങ്ങനെ വ്യക്തമായി പറ ..പേര് ഒക്കെ പെട്ടെന്ന് പടിച്ചല്ലോ ..” കള്ളച്ചിരിയോടെ കുച്ചുവിന്റെ തോളിൽ കയ്യിട്ട് യദു മറുപടി പറഞ്ഞു

” പേര് നിരഞ്ജന .. age 22 .. ഫാഷൻ ഡിസൈനർ.. ഈ young എയ്ജിൽ തന്നെ മോഡൽസിനും ഫിലിം സ്റ്റാഷ്സിനും വരെയാണ് ഡ്രെസ്സ് ഡിസൈൻ ചെയ്തു കൊടുക്കുന്നത്.. സ്വന്തമായി നാട്ടിൽ 3 ടെക്സ്റ്റ്ടൈൽ ഷോപ്പുണ്ട്.. ”

” കഴിഞ്ഞോ ? ”

” ഏട്ടൻ ചോദിച്ചതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് ”

“ഞാൻ അവൾ എന്ത് ചെയ്യുന്നു എന്ന് മാത്രമല്ലേ ചോദിച്ചത് ”

“കെട്ടാൻ പോകുന്ന കുട്ടിയെക്കുറിച് ഇത്രയെങ്കിലും അറിഞ്ഞിരിക്കണം..”

” അറിയാല്ലോ.. ”

“എങ്ങനെ ? ”

” എടാ കഴുതെ നീ അല്ലേ പറഞ്ഞത്.. ”

” Ok.. ഏട്ടാ.. ”

മ് ?

” കുട്ടിയെ ഇഷ്ട്ടപ്പെട്ടോ ? ”

“എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ ഇനി എന്ത് ഇഷ്ട്ടം ..”

” അതും ശരിയാ..പതുക്കെ ഇഷ്ട്ടപ്പെട്ടോളും.”

” നോക്കി ഇരുന്നോ ..”

“ഞങ്ങൾ നോക്കി തന്നെയാ ഇരിക്കുന്നെ 26 ന് വേണ്ടി.”

” അതെന്താ ഇത്ര പെട്ടെന്ന് engagement പോലും നടത്താതെ..”

” ഏട്ടന് 26 വയസ്സ് കഴിഞ്ഞാൽ വിവാഹം നടക്കില്ലെന്ന്.. അതാ പെട്ടെന്ന്.. പിന്നെ ആ കുട്ടിയുടെ ചേച്ചിക്ക് ലീവ് ഇല്ലെന്നോ അങ്ങനെ എന്തൊക്കെയോ.. പിന്നെ engagement നടന്നു കഴിഞ്ഞു..”

“നടന്നോ ?എപ്പോൾ ..എങ്ങനെ, ആരുവായിട്ട് ? ”

” തിടുക്കം കാട്ടാതെ പറയാം ..മോതിരം മാറി ഇല്ലെന്നെ ഒള്ളൂ.. ജാതകം കൈമാറി അങ്ങനെ ആണ് തീയതി കുറിച്ചത്..മോതിരം വിവാഹത്തിന് ഇട്ടാലും മതിയത്രെ..അച്ഛനെ അറിയാവുന്നവർ ആയകൊണ്ടാ വീട് കാണാൻ ഒന്നും വരാത്തത്..”

“എല്ലാം എത്ര പെട്ടെന്നാണ് നടന്നത്.. എന്റെ ജീവിതം കുളം തോണ്ടി..”

“ഏട്ടന്റെ ആഗ്രഹവും അത് തന്നെ അല്ലെ.. സിംപിൾ ആയിട്ട് മതിയെന്ന് ..”

“ആർഭാടം ഒക്കെ എന്തിനാ ..എനിക്ക് എത്ര സിംപിൾ ആക്കാമോ അതാണ് ഏറ്റവും ഇഷ്ട്ടം..”

“5000 പേർക്ക് സദ്യ .. ഒരാഴ്ച മുന്നേ തുടങ്ങുന്ന പാട്ടും മേളവും ആരാവങ്ങളും.. പൂക്കളാൽ അലങ്കരിച്ച വീട് , കുറ്റം കണ്ടുപിടിക്കുന്ന നാട്ടുകാരും പൊങ്ങച്ചം പറയുന്ന ബന്ധുക്കളും .. കുറമ്പു കാട്ടുന്ന കുസൃതി കുടുക്കകളും എല്ലാം ആയി തകർക്കുന്ന ഹൽദിയും വിവാഹവും ഒക്കെ അടിച്ചു പൊളിച്ച് എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു എനിക്ക് ഏട്ടന്റെ കല്യാണത്തെപ്പറ്റി.. എല്ലാം ചീറ്റി പോയി..”

“സരമില്ലെടാ.. നമുക്ക് നിന്റെ കല്യാണം പൊളിക്കാം..”

“ഏട്ടന് സങ്കടം കാണില്ല അറിയാം.എന്നാലും ഇതൊക്കെ ലൈഫിൽ ഒരു തവണ അല്ലേ ഒള്ളൂ..”

“പോട്ടേടാ..”

“ഏട്ടാ..വിവാഹം മാത്രമേ സിംപിൾ ആയി ഒള്ളൂ.. റിസപ്ഷന് 3000 ന് അടുത്ത് ആൾക്കാർ വരുന്നുണ്ട്.. List ഇനി ഞാൻ ഉണ്ടാക്കണം.. അച്ചൻ കുറെ അനാഥലയങ്ങളുടെ ഡീറ്റൈൽസ് തന്നിട്ടുണ്ട് വിവാഹത്തിന്റെ അന്ന് അവിടെ എല്ലാം ഫുഡ് കൊടുക്കണം..”

“ആഹാ നിനക്ക് പണി ആയല്ലോ..”

” ഇതോ പണിയോ… ഇതൊക്കെ ഞാൻ എത്ര ആഗ്രഹിച്ച കാര്യവാന്ന് ഏട്ടന് അറിയില്ല.. റിസപ്ഷൻ കണ്ടോ.. ഏട്ടൻ ഞെട്ടും.. കല്യാണം കയ്യിന്ന് പോയാലും റിസപ്ഷന് ഞാൻ തകർക്കും.. ഏട്ടന്റെ ഫ്രണ്ട്സിന്റെ ഒരു ലിസ്റ്റ് തരണം ഫുഡ് arrange ചെയ്യാൻ. ഇന്ന് തൊട്ട് ഞാൻ ഫുൾ busy ആണ്..”

“എന്തെങ്കിലും ഒക്കെ നടന്നാൽ മതി ആയിരുന്നു..”

“ഇപ്പോൾ ഏട്ടന്റെ മൂഡ് മാറിയില്ലേ… മൈൻഡ് കുറച്ചു ok ആയില്ലേ.. ഞാൻ താഴേക്ക് പോകുവാ.. ഇവിടെ ഇരുന്നു നെഗറ്റീവ് അടിക്കാതെ വേഗം താഴേക്ക് വന്നേക്കണം.. കുറെ പ്ലാൻ ചെയ്യാൻ ഉണ്ട്..”

” ഉത്തരവ് പോലെ.. ”

യദു പോയതെ.. കിച്ചു തന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി.. ആ ചിത്രങ്ങൾ കണ്ടതും ആ മുഖം നൂറ് വാട്ട് ബൾബ് പോലെ പ്രകാശിച്ചു.

” താൻ എന്തെടുക്കുവാഡോ.. ഈ 26 ന് എന്റെ വിവാഹമാണെന്ന്..”

അത് പറഞ്ഞവൻ ചിരിച്ചു..

” ഇയാൾക്ക് സന്തോഷം ഇല്ലേ ? താൻ ..”

കുച്ചുവിന്റെ മൊബൈൽ റിങ് ചെയ്തു. ഡിസ്പ്ലേയിൽ തെളിഞ്ഞു unknown number.. അത് കണ്ടതും ആ മുഖം വിടർന്നു… ഒരു ചിത്രവും എടുത്തവൻ ജനാലക്കരുകിൽ പോയിരുന്നു..ഫോൺ എടുത്തു.. അവളോട്‌ സംസാരിക്കുന്നതിനിടയിൽ അവന്റെ കണ്ണ് പൂത്തോട്ടത്തിലേക്ക് തിരിഞ്ഞു.. വിരിഞ്ഞു നിക്കുന്ന പനിനീർ പൂക്കൾ കൂടുതൽ ഭംഗിയുള്ളതായി അവന് തോന്നി.. ഫോണിലൂടെ കാതിലേക്ക് ഒഴുകിയെത്തിയ സംഗീതത്തിൽ അവൻ മുഴുകിയിരുന്നു… അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്….ഫോൺ കട്ട് ചെയ്ത് വേഗത്തിൽ താഴേക്കിറങ്ങി പോയി

*********

“മാധു നോക്കിക്കേ നല്ല കുട്ടി അല്ലേ ”

അവൻ അമ്മയുടെ കയ്യിൽ നിന്ന് ഫോട്ടോ വാങ്ങി നോക്കി.. ആ മുഖത്തും ഒരു പുഞ്ചിരി വിടർന്നു..

“അമ്മാ.. അച്ഛാ.. ഞാൻ അറിയും ദേവിനെ.. പാവമാ..പക്ഷേ..”

“എന്താടാ ഒരു പക്ഷേ..ഒരു പക്ഷെയും ഇല്ല.. അവൻ നല്ലവനാ..”

അമ്മക്ക് മാധു പറഞ്ഞത് മനസ്സിലായില്ലെങ്കിലും അച്ഛനതിന്റെ അർത്ഥം മനസ്സിലായി..

“നമ്മുടെ വേദു ഭാഗ്യമുള്ള കുട്ടിയാ.”.അമ്മ തുടർന്നു..

ഒന്ന് ചിരിച്ചെന്ന് വരുത്തിയതല്ലാതെ .അവർ രണ്ടും മറുപടി പറഞ്ഞില്ല.. മാധു റൂമിലേക്ക് പോയി പിന്നാലെ അച്ഛനും അമ്മയും..

********

“അമ്മേ.. അച്ഛൻ എവിടെ ?”

“രാവിലെ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോയി..”

” വേദൂട്ടിയോ ?”

“എണീറ്റില്ല.. വിവാഹത്തിന് ദിവസങ്ങൾ മാത്രവേ ഒള്ളൂ..ഈ കുട്ടി ഇത് വല്ലതും അറിയുന്നുണ്ടോ ”

“പാവം..ഇവിടെ അല്ലേ ഇങ്ങനെ കിടക്കാൻ പറ്റു..”

“ആരു എവിടെകിടക്കുന്ന കാര്യവാ മാധു പറയുന്നേ ?”

അവളുടെ ചോദ്യം കേട്ട് മാധുവും അമ്മയും ഒരേ പോലെ ഞെട്ടി..

“അത് പിന്നെ ..അല്ല ,,അതിന് മുൻപ് ഞങ്ങൾ പറഞ്ഞത് മോള് കേട്ടില്ലേ ?”

” ഇല്ല.. അതുകൊണ്ട് ആണല്ലോ ചോദിച്ചത്..”

അത്‌ കേട്ടപ്പോൾ ആണ് അവർക്ക് ആശ്വാസമായത്..

” ഒരു സുന്ദരികുട്ടിയുടെ കാര്യം ..മിടുക്കിയാ പക്ഷേ നേരത്തെ എണീക്കില്ല.. ”

“വേദിക എന്ന് ആണോ മിടുക്കിയുടെ പേര് ”

“പിന്നെ ഇത് മിടുക്കിയല്ല.. മടിച്ചി..”

” എടാ മാധു..കള്ളാ..”

“എന്താ വേദു ഏട്ടനെ ആണോ എടാന്ന് വിളിക്കുന്നേ ..”

” അമ്മേ.. അവൾ വിളിച്ചോട്ടെ..”

“അങ്ങനെ പറഞ്ഞു കൊടുക്ക് മാധു.. ”

എല്ലാവരും ഒരുമിച്ചിരുന്നു സത്തോഷത്തോടെ ഭക്ഷണം കഴിച്ചു.. വേദു ഓരോ കുസൃതികൾകാട്ടി അമ്മയുടെ പിന്നാലെ നടന്ന് വഴക്ക് കേട്ടൊണ്ടെ ഇരുന്നു.. മാധു പുറത്തേക്ക് പോയി.. തിരിച്ചു വന്നിട്ട് വേദുവിനെ തിരക്കി റൂമിൽ ചെല്ലുമ്പോൾ ആള് കാര്യമായി ഇരുന്ന് എഴുത്തുവാണ്..

” വേദുട്ടി…. കവിത എഴുതുവാണോ ? ”

മാധുവിന്റെ ചോദ്യം കേട്ടതും ചിരിച്ചുകൊണ്ടവൾ മറുപടി പറഞ്ഞു.. ” ആഹ്മ്.. വെറുതെ ഇരിക്കുവല്ലേ..”

“എന്താ വിഷയം ? ”

” സ്വയമുരുകി മറ്റുള്ളവർക്ക് വെളിച്ചമേകുന്ന സ്ത്രിയെന്ന മെഴുകി തിരിയുടെ ഒരു കുട്ടി കവിത…”

അത് കേട്ടതും മാധു ഒന്ന് ഞെട്ടി… അത് മറച്ചുപിടിച്ചവൻ പറഞ്ഞു.. ” ഈ പെണ്കുട്ടികളുടെ ജീവിതം ഭയങ്കര കഷ്ട്ടമാല്ലേ .. ജനിച്ചു വളർന്ന വീടും , നാടും , അച്ഛനെയും അമ്മയെയും എല്ലാം ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് അതും ഒരു പരിചയവുമില്ലാത്ത ഒരിടത്തേക്ക്.. ”

അവൾ പേനയും wrting ബുക്കും മാറ്റി വച്ച് മാധുവിന്റെ മുഖത്തേക്ക് നോക്കി.. അവൻ അതുകണ്ട്‌ അവളിൽ നിന്നും ശ്രദ്ധ മാറ്റി..

” മാധു .. ”

മ് ?

“എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നത് ?.. എന്നോട് എന്തെങ്കിലും മറക്കുന്നുണ്ടോ ? ”

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *