പെണ്ണ്  ഒരു പ്രണയകഥ .

രചന സൗരവ് ടി പി 💓.

ഫ്ലാറ്റിന്റെ ജനവാതിലിൽ കൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴ തകർത്തു പെയ്യുന്നു.

തന്റെ ഉള്ളിലും തോരാതെ പെയ്തു കൊണ്ടിരിക്കുന്ന ഓർമകളുടെ ഒരു പെരുമഴക്കാലം അതിനെ അറിഞ്ഞുകൊണ്ടു ഇല്ലെന്നു നടിക്കാൻ അരുണിന് കഴിഞ്ഞില്ല.

ഇത്രയും കാലത്തെ ദുബായ് വാസത്തിന് ഇടക്ക് ഇത്രയും നല്ലൊരു മഴ അത് അവന്റെ ഓർമയിൽ ഇതാദ്യം ആണ്.

” ടാ അരുണേ ഇന്ന് രാത്രി അല്ലേടാ ഫ്ലൈറ്റ് ഇറങ്ങാൻ ആയില്ലേ??? ”

“ആ സുലൈമാനിക്ക ഞാൻ ഇപ്പൊ ഇറങ്ങും ”

“മരുഭൂമിക്ക് അന്നെ വിടാൻ പ്ലാൻ ഇല്ലന്ന് തോന്നന്നെ അല്ലാണ്ട് ഇങ്ങനെ പെയ്യോ മഴ “”

“എനിക്കും അങ്ങനെ തോന്നുന്നു ഇക്ക ”

ഞാൻ ഇക്കാക്ക് മഴയിൽ കുതിർന്ന ഒരു മറുപടി കൊടുത്തു.

അപ്പോളേക്കും ഞാൻ ബുക്ക്‌ ചെയ്തിരുന്ന ola ടാക്സി എന്റെ ഫ്ലാറ്റിന്റെ മുന്നിൽ വന്നിരുന്നു.

ഒരുവിധതിൽ സാധനങ്ങൾ എല്ലാം വലിച്ചു കയറ്റു യാത്ര തുടങ്ങി. എയർപോർട്ടിൽ എത്തുമ്പമ് തന്നെ ഇത്തിരി വൈകി അതിനാൽ തന്നെ അതികം അവിടെ കാത്തു കെട്ടി കിടക്കേണ്ടി വന്നില്ല. ഒരു മണിക്കൂർ കൊണ്ട് അറിയിപ്പും വന്നു ഫ്ലൈറ്റഉം കയറി.

അന്നു വൈന്നേരം വരെ തിളച്ചു മറിഞ്ഞു നിന്നിരുന്ന മരുഭൂമിയിൽ പെയ്തു തീർന്ന ഓരോ തുള്ളിയും അവശേഷിപ്പിച്ചത് ഒരു മത്ത് പിടിപ്പിക്കുന്ന മൂക്കിലേക്ക് വലിഞ്ഞു കയറുന്ന അങ്ങനെ കയറിയാൽ തന്നെ ഇറങ്ങി പോകാത്ത ഒരു മണം ആണ്. “മണ്ണിന്റെ മണം “.

അത് ആറു വർഷം മുന്നേ എന്റെ കോളേജ് ജീവിതത്തിലേക്ക് ആണ് എന്നെ കൂട്ടികൊണ്ടു പോയത്.

കോളേജിലെ ഏതൊരു ദിവസത്തെയും പോലെ ആ ദിവസവും കടന്നു പോയ്‌കൊണ്ടിരിക്കെ ചെങ്കൊടി കൈയ്യിൽ പിടിച്ചു ഒരു ഒന്നാം വർഷക്കാരി അവിചാരിതം ആയി എന്റെ മുന്നിലൂടെ കടന്നു പോയ്‌. ജാഥയുടെ മുന്നിൽ തന്നെ ഉണ്ടെങ്കിലും അവൾ മുദ്രവാക്യം ഒന്നും വിളിക്കുന്നുണ്ടായിരുന്നില്ല. എന്തോ ഓർത്തെന്ന പോലെ അവൾ അവൾ ഇടയ്ക്കിടെ കൈ പൊക്കുന്നു.

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മേക്കപ്പ് ഓ കഴുത്തിൽ മാലകളോ കൈയ്യിൽ വളകളോ കാണാൻ കഴിഞ്ഞില്ല പക്ഷെ അവളുടെ ആ നുണകുഴികൾക്ക് മറ്റു എന്തിനെക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു. അപ്പോൾ ഞാൻ മനസിലാക്കുക ആയിരുന്നു അവൾ എന്റെ മാത്രം ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്.

പിന്നെ അതിനെ അല്ല അവളെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത. അല്ലെങ്കിലും നമ്മുടെ ചിന്തകളെ നമ്മളെക്കാൾ വേഗത്തിൽ ചോർത്തി എടുക്കാൻ കഴിയുന്നവർ ആയിരിക്കും അല്ലോ നമ്മുടെ സുഹൃത്തുക്കൾ. അങ്ങനെ തന്നെ സംഭവിച്ചു.

ആഗ്രഹം അറിഞ്ഞ അമൽ ആദ്യം എന്നോട് ചോദിച്ചത്,,,

“കൃഷ്ണയെ തന്നെ വേണോ ടാ, ഈ കോളേജിൽ വേറെ എത്ര നല്ല കുട്ടികൾ വേറെ ഉണ്ട്,, അതിൽ ഏതേലും ഒന്നിനെ??? ”

“ഇല്ലെടാ അവൾ മതി, ഇവിടെ മറ്റാർക്കും ഇല്ലാത്ത എന്തൊക്കെയോ അവൾക്ക് ഉണ്ട് ”

” അത് ശെരിയാ അവൾക്ക് എല്ലാം ഇച്ചിരി കൂടുതൽ ആണ്. ??? ”

അവന്റെ ചോദ്യം എന്നെ വീണ്ടും ചിന്തകളിലേക്കു ആണ് കൊണ്ടു പോയത്.

“നീ ഈ എന്താടാ പറയുന്നത്?? ”

“ശെരിയാ ഒന്നു ധൈര്യം, രണ്ടു തന്റേടം…ഇതൊക്കെ അവൾക്ക് ഇച്ചിരി കൂടുതൽ ആണ്. അവളോട് ഇഷ്ട്ടം പറയാൻ പോയവരൊക്കെ നല്ലോണം വാങ്ങിച്ചു കെട്ടിയിട്ടുണ്ട്. അവൾക് ആണുങ്ങളെ തല്ലാൻ ഒന്നും ഒരു മടിയും ഇല്ലെടാ…, ”

അവന്റെ ഉത്തരം എനിക്ക് ചിരിയാണ് തന്നത്. ഞാൻ അവനോട് വ്യസന സമേതം ചോദിച്ചു.

“കിട്ടീട്ടുണ്ട് ല്ലേ ”

അമൽ അപ്പോളേക്കും മുഖം തടവി കൊണ്ട്.

“ചെറുതായിട്ട് 😊”.

“അതൊക്കെ ഈ കാലത്ത് ഒരു പെണ്ണിന് വേണ്ടത് അല്ലേടാ 😁😁”

അപ്പോളും അമലിന്റെ മുഖത്ത് എന്തൊക്കെയോ മാറ്റങ്ങൾ കാണാൻ ഉണ്ടായിരുന്നു.

“പക്ഷെ?? ”

“പക്ഷെ? ”

“അതിനേക്കാൾ വലിയ ഒരു പ്രോബ്ലം എന്താന്ന് വച്ചാൽ അവൾക്ക് സംസാരിക്കാൻ പറ്റില്ലെടാ”.

അവന്റെ ആ വാക്കുകളെ ചിരിയോടെ തള്ളി കളഞ്ഞു.

“ന്നാ ശെരി ഇനി നീ വേണ്ട ന്നു പറഞ്ഞാലും അവളെ നിന്റെ തലേൽ ആക്കിയില്ലേൽ എന്റെ പേര് അമൽ ന്നു അല്ല . ”

അന്നു തൊട്ടു തുടങ്ങുക ആയിരുന്നു. അവളെ വീഴ്ത്താൻ. എന്നെക്കാൾ ഉല്സാഹമ് ആണ് അമലിനു പക്ഷെ ആ നാറി എന്നെ പോസ്റ്റ്‌ ആക്കി ഇടയിലൂടെ കൃഷ്ണയുടെ ഫ്രണ്ടിലേക്ക് ലൈൻ വലിക്കുക ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കാൻ വൈകിപോയിരുന്നു.

ഞാൻ രാവിലെയും ഉച്ചക്കും വൈന്നേരവും അവളോട് ഒന്നും സംസാരിക്കാൻ നടക്കുമ്പോൾ അവൻ അവന്റെ കുട്ടിയും ആയി സൊള്ളുന്നത് നോക്കി നിൽക്കാൻ മാത്രം ആയിരുന്നു വിധി. ഞാൻ അവളുടെ ക്ലാസ്സിന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ അവൾ ഒഴികെ ബാക്കിയുള്ള എല്ലാവരും ടീച്ചറെ അടക്കം എന്നെ നോക്കി ചിരിക്കും അവൾ ഒഴികെ . അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നു. ഞാൻ അവളുടെ ക്ലാസ്സിന്റെ മുന്നിലെ സ്ഥിരം പുള്ളി ആയി. “ടോ വല്ലതും നടക്കുമോ? ” അവളുടെ ക്ലാസ്സ്‌ സാർ ആണ്.

“നടക്കുമ്പോ പറയാം സാർ വന്നേക്കണം”

മനുഷ്യൻ ഇളിഞ്ഞു നിൽക്കുമ്പോൾ ആണ് അയാളുടെ ഒരു ചോദ്യം.

ഇന്ന് തന്നെ അവളോട് കാര്യം പറയണം എന്ന് ഞാൻ തീരുമാനിച്ചു.

ആവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു.

ഞാൻ അവളുടെ മുന്നിൽ കയറി നിന്നു.

“എടൊ കൃഷ്ണേ ഞാൻ തന്റെ പിന്നാലെ ആണ് നടക്കുന്നത് എന്നും തന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് എന്നൊക്കെ തനിക്ക് അറിയാം. ഇന്നെങ്കിലും താൻ എനിക്കൊരു സൂചന എങ്കിലും താടോ പ്ലീസ് 😔😔😔. ”

അവൾ ഞാൻ പറയുന്നത് കേൾക്കാതെ എന്നെ കടന്നു നടന്നു പോയി.

അപ്പോളത്തെ ഒരു ദേഷ്യത്തിനു ഞാൻ അവളുടെ കൈയ്യിൽ കയറി പിടിച്ചതും മറ്റേ കയ്യ് എന്റെ മുഖത്ത് വീണതും ഒരുമിച്ചായിരുന്നു.

അപ്പോൾ ഒരു പക്ഷെ എന്റെ കണ്ണിൽ കണ്ടതിനേക്കാൾ സങ്കടം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.

പക്ഷെ അതിനെ കണ്ടില്ല എന്ന് നടിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

അവൾ എന്നെ അടിച്ചു എന്നതിൽ അധികം അവൾ എന്നെ മനസിലാക്കിയില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതെ വിഷമത്തോടെ ഞാൻ വീട്ടിലേക്ക് ബൈക്കിൽ പോയപ്പോൾ ആണ് അത് സംഭവിച്ചത്. എതിരെ വന്ന ഒരു ഓട്ടോയിൽ തട്ടി വണ്ടി ചെറുതായൊന്നു മറിഞ്ഞു.

ഒരു കാൽ ഒടിഞ്ഞത് മാത്രം മെച്ചം. പിന്നെ നീണ്ട അവധി ആയിരുന്നു കോളേജിൽ നിന്നും അവളിൽ നിന്നും. ഇടക്ക് അമൽ വരും എന്നെ കാണാൻ പക്ഷെ അവൻ അവളെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല. അവളെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ല എന്ന് പറയാം. ഒരുപക്ഷെ എന്നെ വീണ്ടും വിഷമിപ്പിക്കണ്ട എന്ന് അവൻ വിചാരിച്ചു കാണും. അങ്ങനെ ദിവസങ്ങൾ കടന്നു പോയ്‌. . .

ഒരു മാസത്തിനു ശേഷം ഞാൻ ഇന്ന് കോളേജിലെക്ക് പോകുക ആണ്. എല്ലാം മറക്കണം എന്ന് ഉറപ്പിച്ചു കൊണ്ടു തന്നെ പക്ഷെ അത് എത്രത്തോളം സാധ്യമാകും എന്നത്…..

ഒരു വിധം കോളേജിന്റെ ഗേറ്റ് കടന്നു ക്ലാസ്സിൽ പോയിരുന്നു. പലരും വന്നു എന്തൊക്കെയോ പറഞ്ഞ് പോയി. അപ്പോൾ ആണ് അമലിന്റെ വരവ്.

“ടാ ഇനി എങ്കിലും എനിക്ക് ഇത് പറയണം ”

“നീ ഒരുമാതിരി പണ്ടത്തെ സിനിമേൽ ട്വിസ്റ്റ്‌ പൊളിക്കാൻ വരുന്ന അമ്മാവൻ കളിക്കല്ലേ കാര്യം പറയെടാ. ”

“എടാ നീയും ആയിട്ടുള്ള പ്രശ്നത്തിന് ശേഷം കൃഷ്ണ മര്യാദക് ക്ലാസ്സിൽ നിന്നു പുറത്ത് പോലും ഇറങ്ങീട്ടില്ല. അവൾ ഒന്നു ചിരിച്ചിട്ട് പോലും ഒരുപാട് ദിവസം ആയെടാ. അവൾ പാർട്ടിമ് ഒക്കെ വിട്ടു. ഇപ്പൊ ക്ലാസ്സിൽ വരുന്നു പോകുന്നു. അവൾ വല്ലാണ്ട് മാറിപ്പോയി. ഇടക്ക് അവളുടെ ഫ്രണ്ട്‌സ് ഒക്കെ ഇവിടെ വന്നു നോക്കും. നിന്നെ കണ്ടു സംസാരിക്കാൻ വേണ്ടി ആയിരിക്കും. ഇപ്പൊ അവളുടെ അച്ഛൻ ആണ് അവളെ കൊണ്ടുവന്നു കോളേജിൽ ആക്കൽ ”

അത്രക്ക് കേട്ടതോടെ ഞാൻ ആകെ വല്ലാണ്ട് ആയിരുന്നു. ഞാൻ കാരണം അവൾ….. ആ ചോദ്യം എന്നെ വല്ലാതെ വേട്ടയാടുന്നു.

“അവൾക്ക് എന്താടാ പറ്റിയെ ”

“അത് എനോട് ചോദിച്ചിട്ട് എന്താടാ കാര്യമ്, അവൾ ക്ലാസ്സിൽ കാണും നീ പോയി ചോദിച്ചു നോക്ക് ”

ഞാൻ ഒരു വിധം വയ്യാത്ത കാലും വച്ചു അവളുടെ ക്ലാസ്സിൽ പോയി. അവൾ ബെഞ്ചിൽ തലവച്ചു കിടക്കുക ആണ്. അവളുടെ ഫ്രണ്ട്‌സ് എല്ലാം എന്നെ കണ്ടു. അവർ കൃഷ്ണയെ വിളിക്കാൻ പോകുമ്പോൾ ഞാൻ അവരെ തടഞ്ഞു.

ഞാൻ പതുക്കെ കൃഷ്ണയുടെ അടുത്ത് പോയിരുന്നു.

“കൃഷ്ണേ…. ”

അവൾ പതുക്കെ എന്നെ തിരിഞ്ഞു നോക്കി. ദൈവമേ അവളുടെ കണ്ണുകൾ ആകെ കലങ്ങിയിരിക്കുന്നു. പെട്ടെന്ന് ആണ് അത് സംഭവിച്ചത് അവളുടെ ഇടതു കയ്യ് എന്റെ കവിളിൽ പതിഞ്ഞു.

“ദൈവമേ ഇത് എന്ത് ജന്മം വന്നാലും അടി വന്നിലെളും അടി. അടിമാലി ടീമാണ് ഇവൾ, ”

അതും പറഞ്ഞ് തിരികെ നടക്കാൻ തുടങ്ങുമ്പോളെക്കും അവൾ എന്നെ ചുറ്റി വരിഞ്ഞു. അവളുടെ ചുണ്ടുകൾ എന്റേതും ആയി മുട്ടി. ക്ലാസ്സ്‌ ആണെന്നബോധം പോലും ഇല്ലാതെ അവൾ എന്നെ ഉമ്മകൾ കൊണ്ടു മൂടി.

ഒരു വിധത്തിൽ അവളിൽ നിന്നും മാറി “എന്താടി ബലാൽസംഗത്തിനുള്ള പ്ലാൻ ആയിരുന്നോ?? ”

അപ്പോളേക്കും ക്ലാസ്സിലെ കുട്ടികൾ അവളോട് ‘ എടി ഇത് നേരത്തെ കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു അതിനാ, ചേട്ടാ അവൾക്ക് നിങ്ങളെ പണ്ടേ ഇഷ്ടായിനു. പക്ഷെ രണ്ടു പേരും പറഞ്ഞില്ല. പറയാൻ വൈകിയതിനു ആണ് അന്നു കിട്ട്യേ. ഇത് ഇത്രേം കാലം വരാതിരുന്നതിന്. ഒരു മാസം വരാതായപ്പോൾ എന്തായിരുന്നു ഇവിടെ പുകിൽ.”

പിന്നെ ആണ് ഞാൻ യഥാർത്ഥതിൽ കോളേജ് ദിവസങ്ങൾ ആസ്വദിച്ചു തുടങ്ങിയത്. പിന്നെ അങ്ങോട്ട് ഞങ്ങളുടെ പ്രണയ ദിനങ്ങൾ ആയിരുന്നു. പക്ഷെ അധികം ആസ്വദിക്കും മുന്നേ എന്റെ കോളേജിലെ ദിവസങ്ങൾ അവസാനിച്ചു. പക്ഷെ പ്രണയം മാത്രം നിർത്താതെ ഒഴുകി കൊണ്ടിരുന്നു.

പ്രവാസി ആകുന്നതിനു മുന്നേ കല്യാണം നടത്തണം എന്ന അമ്മയുടെ നിർബന്ധതിന് മുന്നിൽ നിൽക്കുമ്പോൾ ആണ് ഞാൻ അമ്മയോട് അവളെ കുറിച് പറയുന്നത്. അമ്മയ്ക്കും സമ്മതം. അവിടെയും സമ്മതം.

അങ്ങനെ ഞാൻ അവളെ പെണ്ണ് കാണാൻ പോയി. അന്നു അവിടെ അമ്മ അവളോട് അവളുടെ ഭാഷയിൽ സംസാരിച്ചപ്പോൾ അവൾ ശെരിക്കും ഞെട്ടിയോ…… പക്ഷെ എനിക്കോ അച്ഛനോ അത് വലിയ ഞെട്ടൽ ഉണ്ടാക്കിയില്ല. കാരണം അത് ഞങ്ങൾക്ക് ശീലം ആണ്.

പെട്ടെന്ന് എഴുന്നേറ്റപ്പോൾ വിമാനം റൺവേയിൽ ഇറങ്ങിയിട്ടുണ്ട്.

ഇനി നേരെ ഹോസ്പിറ്റലിൽലേക്ക് ആണ് അവളെ ഒന്നു കാണണം എന്നെ തല്ലിയതിനു ഞാൻ കൊടുത്ത് ശിക്ഷ ഇപ്പോൾ അവൾ അനുഭവിക്കുന്നു. നാളെ അതിനു ഒരു തീരുമാനം ആകും………

രചന സൗരവ് ടി പി 💓.

അഭിപ്രായങ്ങൾ അടുത്ത കഥക്ക് പ്രചോദനം ആണ്

Leave a Reply

Your email address will not be published. Required fields are marked *