ഭാര്യ…

രചന: Aashi

“രവിശേട്ടാ….”

അമ്മു നീട്ടിയൊന്ന് രവിഷിനെ വിളിച്ചു…..

എവിടെ….. ഫോണിൽ ഉയിരിന്റെ ഉയിരായ പബ്ജ് കളിക്കുന്ന രവിഷുണ്ടോ കേൾക്കുന്നു…

“രവിഷേട്ടാ….” കൊറച്ചു തേനും പഞ്ചാരയും കൂടി മിക്സ് ചെയ്തു തന്നെ ഇത്തവണ അമ്മു അവനെ കുലുക്കി വിളിച്ചു

“എന്താണ്….. സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അവൻ ചോദിച്ചു

അവന്റെ ചോദ്യത്തിലെ ഈർഷ്യ അവൾ കേട്ടില്ലെന്ന് നടിച്ചു

“എന്നോട് നിങ്ങൾക്ക് ശെരിക്കും ഇഷ്ടമുണ്ടോ….കൊഞ്ചലൂടെയുള്ള അവളുടെ ചോദ്യം കേട്ട് രവിഷ് ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി….

ഇരച്ചു കേറിയ ദേഷ്യം അവനൊന്ന് കണ്ട്രോൾ ചെയ്തുകൊണ്ട് ചിരിച്ചു

“പിന്നില്ലാതെ…..

വീണ്ടും ഫോണിലേക്ക് ശ്രെദ്ധ കേന്ദ്രീകരിച്ച അവന് നേരെ അടുത്ത ചോദ്യം വന്നു…

“ശെരിക്കും…..

“മ്മ്…. അവനൊന്ന് അലസമായി മൂളി…

“മൂളാതെ പറയെന്റെട്ടാ….

“അതുകൊണ്ടല്ലെടി പുല്ലേ നീ ഇവിടെ ഇരിക്കുന്നത്…. ഇത്തവണ അവന്റെ ശബ്ദം ക്രമാതീതമായി ഉയർന്നു….

“നട്ടപ്പാതിരയ്ക്കാന് അവൾടാമുമേട ഒലകമേലെ ഓരോ ചോദ്യം….. മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഗെയിം കളിക്കാനും സമ്മതിക്കില്ലാന്നു വെച്ചാൽ….

“ഓഹോ ഇപ്പൊ ഞാൻ നിങ്ങൾക് സ്വസ്ഥത തരുന്നില്ലല്ലേ…. ഈ നട്ടപ്പാതിരയ്ക്ക് നിങ്ങൾക് ലൈറ്റും ഇട്ട് വെച്ചോണ്ട് ഇവിടിരുന്നു കണ്ടവന്മാരുടെ കൂടെ ഈ ഫോണിൽ പണിയുന്നതിന് ഒരു കുഴപ്പവും ഇല്ല…. ഞാനെന്തെങ്കിലും ചോദിക്കുന്നതാണ് തെറ്റ്… അല്ലെങ്കിലും എനിക്കറിയാം നിങ്ങൾക് ഇപ്പഴും നിങ്ങളുടെ മറ്റേ കൃമിയോടാവും പ്രേമം….

അതും പറഞ്ഞവൾ അവന്റെ കയ്യിലെ ഫോണും വാങ്ങി ബെഡിലേക്ക് എറിഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…

ഇവിടിപ്പോ എന്താണുണ്ടായത്…..

അവളീ പറഞ്ഞ കൃമി സോറി കൃതിയോട് മുൻപ് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു…. അതായത് 8ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അവൾക്കും തിരിച്ചു ചെറിയൊരു ഇഷ്ട്ടമുണ്ടായിരുന്നെന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത് അപ്പോഴേക്കും അവൾ സ്കൂൾ മാറി പോയിരുന്നു…അതങ്ങനെ പോയി…. പിറകെ അനേഷിച്ചു പോകാനുള്ള ബുദ്ധിയൊന്നും പിന്നീട് വളർന്നപ്പോഴും എനിക്ക് തോന്നിയില്ല…. ഇപ്പൊ തോന്നുന്നു അതായിരുന്നു നല്ലത്…

എന്റെ പ്ലസ് ടു ലൈഫിലാണ് ഇപ്പൊ ദേണ്ടെ പോയ ആ മുതല് എന്റെ ജീവിതത്തിലേക്ക് വരുന്നത്…

സെയിം സ്കൂൾ &ട്യൂഷൻ ക്ലാസ്സ്‌…. ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ ഇഷ്ടമല്ലെന്ന് മുഖത്തടിച്ചത് പോലെ പറഞ്ഞവളെ കൊണ്ട് തന്നെ ഐ ലവ് യു പറയിപ്പിച്ചു… ഏജ് ഡിഫറെൻസ് കുറവായത് വ്യത്യസ്ത ജാതി അങ്ങനെ പ്രശ്നങൾ ഒരുപാടുണ്ട്ടായി…. ഞാനും അവളും അവളുടെ വീട്ടുകാരുടെ കയ്യിന്ന് കുറെ തല്ല് വാങ്ങി.. അവസാനം തല്ലുന്ന അവർക്ക് തന്നെ സഹതാപം തോന്നിയാണ് ഈ കുരുപ്പിനെ എനിക്ക് കെട്ടിച്ചു തന്നത്…

സത്യത്തിൽ കല്യാണത്തോട് കൂടി അവര് മകളെ ഉപേക്ഷിച്ചു എന്ന് വേണമെങ്കിലും പറയാം…

പെങ്ങളെ കെട്ടിച്ചു വിടുകയും….അപ്രതീക്ഷിതമായ അമ്മയുടെ മരണം കൂടിയായപ്പോൾ ഞങ്ങളീ വീട്ടിൽ ഒറ്റക്കായി

ചെറിയ കാര്യങ്ങൾക്കു തന്നെ ദേഷ്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന അവളോടൊത് പോകാൻ എന്റെ കട്ട കലിപ്പ് സ്വഭാവത്തിൽ നിന്നും കുറച്ചൊക്കെ മാറേണ്ടി വന്നു…

രവിഷ് ഫോൺ ഓഫ് ചെയ്തു ഉമ്മറത്തേക്ക് ചെല്ലവേ ഉമ്മറ പടിമേൽ ഇരുന്നു ആകാശത്തേക്ക് നോക്കിയിരിക്കുവാന് അമ്മു….

കണ്ണിൽ നിന്ന് വെള്ളം കുടം കമിഴ്ത്തിയത് പോലെ ഒഴുകിയിറങ്ങുന്നുണ്ട്

അതുതുടയ്ക്കാൻ കൈനീട്ടവേ പെണ്ണത് തട്ടിക്കളഞ്ഞു….

“എന്റെ അമ്മുട്ടനെന്താ അറിയേണ്ട…. ചോദിക്ക്…. അവളുടെ നേരെ പടിയിൽ കുത്തിയിരുന്നു കൊണ്ട് അവനത് ചോദിക്കുമ്പോഴും മുഖത്തെ പരിഭവത്തിന് മാറ്റമില്ല….

“എനിക്കൊന്നും അറിയണ്ട….

“അങ്ങനെ പറയരുത്…. എന്റെ അമ്മുട്ടനെന്ത് ചോദിച്ചാലും രവിഷേട്ടനത് സാധിച്ചു തന്നിട്ടേ ഉള്ളു അത്പോലെ എന്തിനെക്കുറിച് ചോദിച്ചാലും മറുപടി പറയേണ്ട കടമയും എന്റ്റേതാണ് കാരണം ഇനി ലോകത്ത് നിനക്ക് ഞാനും എനിക്ക് നീയുമെ ഉള്ളു… പകരകാരും ബന്ധുബലവും ഇല്ലാത്ത നമ്മള് തമ്മിലെന്തിനാ പിണക്കം

നിറഞ്ഞു കണ്ണുകളോടെ അവനത് പറയുമ്പോൾ ആഗ്രഹിച്ചതെന്തോ കൈയിൽ കിട്ടിയ ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അവളുടെ മുഖത്ത്…

നേരത്തെ ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു… എങ്കിലാ കളിയിലെങ്കിലും ജയികമായിരുന്നു…

തന്റെ കരവലയത്തിൽ ഒതുങ്ങുന്ന അവളെ ചേർത്ത് പിടിക്കുമ്പോൾ അവനാലോചിച്ചത് അതായിരുന്നു

അല്ലെങ്കിലും പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു വരില്ലല്ലോ… ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ… കഥകൾ വായിക്കുവാൻ ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *