വോളിബോൾ

രചന : നിർമ്മൽ സുധാകരൻ

വിട്ടു മാറാൻ ഒരുങ്ങിയ മീരയെ ഒന്നുകൂടി തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു മനു. “ഒന്നു വിട് മനുഷ്യ നേരം വെളുത്തു ഒരുപാട് നേരമായി അമ്മ തിരക്കും” അവൾ കൈ തട്ടി മാറ്റി ബാത്റൂമിലേക്കു കയറി. മനു എന്ന ഞാൻ വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ട്. “എഴുന്നേൽക്കു മനുവേട്ടാ മീര കുലുക്കി വിളിക്കുകയാണ്‌..” ” എന്താടി സമയം ആയില്ലല്ലോ ഇച്ചിരി കൂടി ഉറങ്ങട്ടെ” ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു “. “ഇങ്ങനെ ഒരു മടിയൻ ചുരുണ്ടു കൂടി കിടന്നാലോ ഇന്ന് ചായ കുടിക്കാൻ പറ്റില്ല കേട്ടല്ലോ.” അവൾ ചായ എന്ന എന്റെ വീക്നെസ്സിൽ കയറി പിടിച്ചിരിക്കുകയാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ നിർബന്ധം ആണ്. ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് ചിന്തിക്കുന്നതാണ് ഞാൻ. “എന്താടി എന്തുപറ്റി”

ഞാൻ ചാടി എഴുന്നേറ്റു

“ഇന്നലെ കടയിൽ നിന്നും വാങ്ങിയ പാൽ പിരിഞ്ഞുപോയി മനുവേട്ടാ.. ഇപ്പോൾ പോയാലെ പാലു വാങ്ങി ചായ കുടിച്ചു കൊണ്ട് ഓഫീസിൽ പോകാൻ പറ്റു.പെട്ടന്നാകട്ടെ മനുഷ്യ” അവൾ പറഞ്ഞു. ഞാൻ പെട്ടന്ന് തന്നെ മുഖവും കഴുകി വണ്ടിയുടെ കീ തപ്പി. “ഡീ വണ്ടിയുടെ കീ എവിടെ” “ടീവി സ്റ്റാൻഡിന്റെ മുകളിലുണ്ട്.”

കീയും എടുത്തു ഞാൻ വണ്ടിയുമായി കടയിലേക്ക് ഇറങ്ങി. “എപ്പോ പോയ ആളാ അമ്മേ മുക്കാൽ മണിക്കൂറായി കാണുന്നില്ല ” മീര അമ്മയോട് പറഞ്ഞു. ” നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് അവൻ ഇപ്പോൾ വരും കടയിൽ തിരക്കായിരിക്കും അതാ താമസിക്കുന്നത്.” ” പിന്നെ കടയിൽ തിരക്ക് ഇതു ഏതെങ്കിലും കൂട്ടുകാരുമായി കത്തി അടിക്കുമായിരിക്കും.”

മീര പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

“ഇങ്ങനെ ഒരു പെണ്ണ് അവനെ ഒരുനിമിഷം പിരിഞ്ഞിരിക്കാൻ വയ്യ.. നീ കുളിച്ചു റെഡി ആകു മോളെ അവൻ വരുന്നത് വരെ നോക്കണ്ട അടുക്കള പണിയൊക്കെ അമ്മ നോക്കിക്കോളാം”

അതും പറഞ്ഞു അരിഞ്ഞ ക്യാബേജ് ആയിട്ട് അമ്മ അകത്തേക്ക് കയറി.

കുളി കഴിഞ്ഞു തലയും തോർത്തി വാതിക്കൽ എത്തിയപ്പോൾ മനു വണ്ടി സ്റ്റാൻഡിൽ വെച്ച് സിറ്റ് ഔട്ടിലേക് കയറി. ആളിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് നന്നായി വിയർത്തിട്ടും ഉണ്ട്. ചുണ്ടിൽ ഒരു മൂളിപ്പാട്ടും ഉണ്ട്. എന്തെങ്കിലും വശപിശകാണോ പെണ്ണല്ലേ സംശയം വരും.

“എന്താ മനുഷ്യ ആകെ ഒരു കള്ള ലക്ഷണം കൂടെ ഒരു മൂളി പാട്ടും”.

” എന്തുവാടി പറയുന്നേ ഒന്നു പോയെ.” ഇതു എന്തോ വശപിശകു.. മീരയുടെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു. “ടീ സ്വപ്നം കണ്ടോണ്ട് നില്കാതെ ആ തോർത്ത്‌ ഇങ്ങടുത്തെ ഞാൻ ഒന്നും കുളിക്കട്ടെ.”

മീര യാന്ത്രികമായി തോർത്ത്‌ അഴിച്ചു നൽകി. മനു തോർത്തുമായി കുളിക്കാൻ കയറി. ഈശ്വര ഒരു സ്വസ്ഥതയും ഇല്ലല്ലോ.. ഏതായാലും കുളിമുറിയിൽ എന്താ സിറ്റുവേഷൻ എന്നു നോക്കാം ബെഡ് റൂമിന്റെ വാതിൽ തുറന്നതും ബാത്‌റൂമിൽ നിന്നും കേട്ട പാട്ട് ചെവിയിൽ ഈയം ഉരുകി ഒഴിക്കുന്ന പോലെയാണ് തോന്നിയത്. “മോഹം പൂത്തു തുടങ്ങി മേഘം പെയ്തു തുടങ്ങി കേട്ടു നെഞ്ചിൽ പുതിയ ഒരു താളം. ”

എന്റെ ഈശ്വര ഇത്രയും നാളും ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ ഇനി എനിക്ക് എന്തെങ്കിലും പ്രശ്നം ഹേയ് ഞാൻ സുന്ദരി അല്ലെ. ഇതു എന്തെങ്കിലും കൂടുവത്രം ചെയ്തു വശീകരിച്ചതാവും.

മീരക് തല കറങ്ങുന്നപോലെ തോന്നി അവൾ പെട്ടന്ന് കട്ടിലിലേക്ക് ഇരുന്നു.

ഈശ്വര ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത് എന്റെ മനുവേട്ടൻ പാവമല്ലേ ഇത്രയും നാൾ ഒരു കുഴപ്പവും ഇല്ലല്ലോ ഹാപ്പി ആയിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. എല്ലാം എന്റെ തോന്നലാ ഞാൻ സ്വയം ആശ്വസിച്ചു.

എങ്കിലും ഓഫീസിലെ തൂപ്പുകാരി ലീല പറഞ്ഞ സംഭവം മനസിലേക്ക് തികട്ടി വന്നു

“കുഞ്ഞേ അറിഞ്ഞോ എന്നാ ലീലേ നമ്മുടെ റിട്ടയർ ആയ ഗോപി സർ ഇല്ലേ പുള്ളിയുടെ മരുമോൻ ഒരു പെണ്ണുമായിട്ട് പ്രേമം ആണന്നൊക്കെ പറയുന്നു.”

“ഒന്നു ചുമ്മാതിരി ചേച്ചി അവർ രണ്ടുപേരും ഈച്ചയും ചക്കരയും പോലെ ഒട്ടിപ്പിടിച്ചു നടക്കുന്നത് നമ്മൾ കാണുന്നതല്ലേ.”

“അതൊക്ക ശെരിയാ അവനും അവളും തമ്മിൽ ഒടുക്കത്തെ സ്നേഹം ആണെന്ന് നമുക്ക് തോന്നുന്നു. പക്ഷെ അങ്ങനെ അല്ല എല്ലാം അവന്റെ അഭിനയം ആണ് മോളെ.” ” “ചേച്ചി ഒന്ന് നിർത്തുന്നുണ്ടോ ആൾക്കാർ പറയുന്ന പരദൂഷണ കഥയും പാടി കൊണ്ട് നടക്കാതെ.” ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പോകാൻ നോക്കി.

” എന്റെ മോളെ ഇതു വേറാരും പറഞ്ഞതല്ല ഗോപിസാറിന്റെ ഭാര്യ തന്നെ പറഞ്ഞതാ അതല്ലിയോ ഞാൻ ഇത്ര ഉറപ്പിച്ചു പറയുന്നേ”

“സത്യം ആണോ ചേച്ചി.”

“സത്യം ആണ് മോളെ അവന്റെ ഒരു മൂളിപ്പാട്ടും ബാത്‌റൂമിൽ കയറിയുള്ള പാട്ടും കേട്ടു പെണ്ണിന് സംശയം തോന്നി മൊബൈൽ പരിശോധിച്ചപ്പോൾ അല്ലെ കാര്യം മനസിലായത്.. അടയും ചക്കരയും എന്നൊക്കെ നമുക്ക് തോന്നും പക്ഷെ ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല ആണല്ലേ വർഗ്ഗം .”

എന്റെ ദൈവമേ ഇതു എങ്ങാനൊന്നും ആകല്ലേ എന്റെ മനസിന്റെ തോന്നൽ ആകണേയെന്നു പ്രാർത്ഥിച്ചു അവൾ കട്ടിലിലേക്ക് കിടന്നു. നിറഞ്ഞു വന്ന കണ്ണിലൂടെ അവൾ കണ്ടു കട്ടിലിൽ ഊരി ഇട്ടേക്കുന്ന മനുവിന്റെ ടീഷർട്.

അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു ടീ ഷർട്ട്‌ കൈയിൽ എടുത്തു. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മനസ് അറിയാവൂ എന്നു പറയുന്ന പോലെ ഈ ഷർട്ടിൽ നിന്നും മറ്റൊരു പെണ്ണിന്റെ മണം തനിക്ക് കിട്ടിയാലോ അവൾ ആ മുഖത്തേക്ക് ചേർത്ത് വെച്ച് അതിന്റെ മണം പിടിച്ചു .. മനുവേട്ടന്റെ അതെ മണം തന്നെ ഷർട്ടിന് തന്റെ ഓരോ വട്ടുകൾ ആലോചിച്ചു കൊണ്ട് ചെറു ചിരിയോടെ ടീഷർട് കട്ടിലിലേക്ക് ഇട്ടു . അപ്പോഴാണ് ആ നീളൻ മുടി ബട്ടൻസിൽ കുരുങ്ങി കിടക്കുന്നതു അവൾ കണ്ടത് . ഈശ്വരാ പിന്നയും നീ എന്റെ സമാധാനം കളയുകയാണോ .

അവൾ എന്റെ മുടി തിരിച്ചും മറിച്ചും നോക്കി ഇതു എന്റേതല്ല മറ്റാരുടെയോ ആണ്. അവൾ കട്ടിലിലേക്ക് കിടന്നു

ആ സമയം ആണ് മനു കുളി കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയത്. “എന്ത് പറ്റി മീര ഓഫീസിൽ പോകണ്ടേ ” ഇതിൽ കൂടുതൽ എന്ത് പറ്റാനാ എന്റെ ജീവിതം നായ നക്കി എന്നു പറയാനാണ് അവൾക്ക് തോന്നിയത് പക്ഷെ തലവേദന എന്നാണ് അവൾ പറഞ്ഞത്.

” എന്നാൽ നീ ഇന്ന് റസ്റ്റ്‌ എടുക്കു ഞാൻ ഓഫീസിൽ പറഞ്ഞേക്കാം”

മീര ഒന്നും മിണ്ടിയില്ല കണ്ണും പൂട്ടി കിടന്നു. മനു ഓഫീസിൽ പോകാനായി ഒരുങ്ങി. മീര വിഷണിതയായി.. ഈശ്വര മനുവേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ തലവേദന പറഞ്ഞാൽ ലീവ് എടുത്തു ശിശ്രൂഷിക്കണ്ട ആളാ ഇങ്ങേരു കൈവിട്ടു പോയല്ലോ ദൈവമേ എങ്കിൽ രണ്ടിനെയും കൊന്നു ഞാനും ചാകും.

മനസിന്‌ ഒരു സമാധാനം കിട്ടാൻ എന്താ വഴി ശോഭയെ ഒന്ന് വിളിച്ചാലോ എരിതീയിൽ എണ്ണ ഒഴിക്കുന്നവളാ എങ്കിലും എന്തെങ്കിലും ഐഡിയ അവൾ കണ്ടെത്തി തരും. മീര ഫോൺ എടുത്തു പഴയ കൂട്ടുകാരി ശോഭയുടെ നമ്പർ ഡയൽ ചെയ്തു. ഒറ്റ ബെല്ലിനു തന്നെ ശോഭ ഫോൺ എടുത്തു.

ശ്ശെടാ ഇവൾ ഫോണിന് മുൻപിൽ പെറ്റു കിടക്കുവാണോ എന്നാലോചിച്ചപോഴാ ശോഭ

” ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ”

എന്ന് പറഞ്ഞു പരാതി പെട്ടി തുറന്നു കാര്യ വിവരങ്ങൾ എല്ലാം തിരക്കി കഴിഞ്ഞു അവൾ പറഞ്ഞു

“ടീ എന്റെ വീടിനടുത്തുള്ള പെണ്ണിന് ഭർത്താവിനെ ഒരു സംശയം എന്തെങ്കിലു പരിഹാരം പറഞ്ഞു തരാൻ എന്നും പറഞ്ഞു എന്റെ പുറകെ നടക്കുവാ. അപ്പോഴാണ് നീ ഇത്തരം കാര്യങ്ങളുടെ ഉസ്താദ് ആണല്ലോ എന്ന് ഓർത്തത്‌.”

ശോഭ പെട്ടന്ന് ആവേശഭരിതയായി

“പറയടി എന്തുവാ സംഭവം.”

മീര രാവിലെ നടന്ന സംഭവം വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കേൾപ്പിച്ചു.

“ഒട്ടും സംശയിക്കണ്ടാടി സംഭവം മറ്റേതു തന്നെ ഇതിൽ കൂടുതൽ എന്തു തെളിവ് വേണം ഇതു തന്നെ ധാരാളം ആള് കൈ വിട്ടു പോയി”

അവളുടെ മറുപടി കേട്ടു മീരയുടെ നാലഞ്ച് കിളി പറന്നു പോയി..

” ഒന്ന് പോടീ ആ ചെറുക്കൻ ഒരു പാവം ആണെന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത് ഇതു മൊത്തം ആ പെണ്ണിന്റെ സംശയം ആണെന്നാണ് എനിക്ക് തോന്നുന്നത് ”

ഉള്ളു ആളി കത്തുമ്പോഴും മീരക്ക് ആണെന്ന് പറയാനാ തോന്നിയത്.

“ദാ അത് നിന്റെ ശുദ്ധ മനസ്സിൽ തോന്നുന്നത് ഞാനൊക്കെ ആയിരുന്നേൽ എന്നേ നെല്ലും കല്ലും തിരിച്ചേനെ. നിന്നെ ഇതിനൊന്നും കൊള്ളില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുക ആണെല്ലോ എന്റെ മീര ”

” എന്താടി ഒന്ന് പറ ഞാൻ അവളോട് പറഞ്ഞു കൊടുക്കാം.”

“എടി അവൾക്ക് അസുഖം ആണെന്ന് പറഞ്ഞാൽ ലീവ് എടുത്തു ശിശ്രൂഷിക്കുന്നവൻ ഒന്നും പറയാതെ ഓഫീസിൽ പോയില്ലേ അത് തന്നെ തെളിവ്.നീ അവളോട് പറ സംശയം ഉണ്ടെങ്കിൽ ഒരു 11 മണി ആകുമ്പോൾ ഓഫീസിൽ വിളിക്കാൻ. അവന്റെ അവിടെ കാണൂല നോക്കിക്കോ.. അവൻ കണ്ടില്ലെങ്കിൽ മാത്രം നീ എന്നെ വിളിച്ചാൽ മതി ബാക്കി ക്ലാസ്സ്‌ ഞാൻ അപ്പോൾ തരാം അടുക്കളയിൽ കുറച്ചു ജോലി ഉണ്ട്.. ആ പണ്ടാരം തള്ള ഇപ്പോൾ ബഹളം തുടങ്ങും”

അവൾ ഫോൺ കട്ട്‌ ചെയ്തു. ഈശ്വര ഇവളെ വിളിച്ചത് അബദ്ധം ആയോ ഉള്ള സമാധാനം കൂടി പോയല്ലോ. മീര മൊബൈലിൽ സമയം നോക്കി 9.55 ഇനി ഒരു മണിക്കൂർ സമയം ഉണ്ട്. അവൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക് അമ്മ വന്നു വാതുക്കൽ നിക്കുന്നത് കണ്ട് അവൾ ഉറങ്ങുന്ന പോലെ കിടന്നു.

ഓരോ അഞ്ചു മിനിട്ട് കഴിയുമ്പോഴും അവൾ ഫോൺ എടുത്തു നോക്കി. ഒരു നിമിഷം ഒരു യുഗങ്ങൾ ആണ് അവൾക്ക് തോന്നി. 11 മണി ആയപ്പോൾ അവൾ വിറ കൈകളോടെ മൊബൈൽ എടുത്തു. ഓഫീസിലെ നമ്പർ ഡൈൽ ചെയ്തു. ഈശ്വര മനുവെട്ടൻ അവിടെ കാണണേ. ഞാൻ അമ്പലത്തിൽ ഒരു ചുറ്റു വിളക്ക് തെളിയിച്ചേക്കാമെ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അവൾ വെപ്രാളത്തോടെ മനുവിന്റെ ഓഫീസിലെ നമ്പർ ഡയൽ ചെയ്തു രണ്ടാമത്തെ ബെല്ലിനു തന്നെ ഫോൺ ആരോ എടുത്തു

“ഹലോ മനു സർ ഉണ്ടോ” ” ഇല്ലാലോ പുള്ളിയുടെ വൈഫിനു സുഖം ഇല്ലന്ന് പറഞ്ഞു ഹാഫ് ഡേ ലീവ് എടുത്തിരിക്കുന്നു”.

ഓ ആശ്വാസം ആയി ഞാൻ ഉദേശിച്ചത്‌ പോലെ അല്ല കാര്യങ്ങൾ. കൊച്ചിൻ ഹനീഫ ഒരു സിനിമയിൽ പറഞ്ഞ പോലെ പാവം ബ്രാണ്ടിയെ സംശയിച്ചു.

“എത്ര മണിക്കാണ് പുള്ളി പോയത്”

” ഇപ്പോൾ പോയതേ ഉള്ളു . ആര് വിളിച്ചെന്നു പറയണം”

അതിനു മറുപടി കൊടുക്കാതെ അവൾ ഫോൺ ഡിസ്കനെറ്റ് ചെയ്തു കട്ടിലിലേക്ക് കിടന്നു

“മോളെ മോളെ.. എന്തോടുക്കുവാ ഇതു..”

” ആ അമ്മയോ മനുവേട്ടൻ വന്നോ അമ്മേ”

“അവൻ വരാൻ സമയം ഒരുപാട് ഉണ്ടല്ലോ മോളെ നീ എഴുനേറ്റു വന്നു ചോറൂണ് രാവിലെയും കൂടി ഒന്നും കഴിച്ചില്ല മണി രണ്ടായി. ”

മീരക്ക് ശ്വാസം നിലക്കുന്ന പോലെ തോന്നി അപ്പോൾ ശോഭ പറഞ്ഞത് സത്യം ആയി.

“അമ്മ പൊയ്ക്കോ എനിക്ക് തീരെ വിശപ്പില്ല. ”

“എന്തുപറ്റി ഈ പെണ്ണിന്.”

രുഗ്മിണിയമ്മ എഴുനേറ്റ് പോയി അമ്മ പോയുടനെ മീര കതകു കുറ്റിയിട്ടു. ഫോൺ എടുത്തു ശോഭയെ വിളിച്ചു.

” ഞാൻ എന്താ നിന്റെ വിളി വരാത്തതെന്നു ആലോചിച്ചു ഇരികുവരുന്നു” ശോഭ പറഞ്ഞു.

മറ്റുള്ളവന്റെ നെഞ്ച് തീകത്തുമ്പോഴാ അവളുടെ ഒരു വീണ വായന. ശോഭ യുടെ മറുപടി കേട്ടു മീരക്ക് അരിശം ആണ് വന്നത്.

” എന്താടി നിന്റെ നാവിറങ്ങി പോയോ ഞാൻ പറഞ്ഞത് സത്യം ആയില്ലേ ”

” ഹും ” മീര ഒന്ന് മൂളി..

“അങ്ങനെ പറ ഞാൻ ഒരു ഐഡിയ കൂടി പറഞ്ഞു തരാം”

ഇത്രയും ഐഡിയ പറയാൻ ഇവളാരാ ഐഡിയ സിമിന്റെ പരസ്യത്തിലെ സെഡ്‌ജിയോ..

“നീ പറ ഞാൻ അവളോട് പറയാം പാവം പെണ്ണ് എന്തു ആകുമോ എന്തോ.”

“നീ ഒരു കാര്യം ചെയ്യൂ രാത്രിയിലേ കാര്യങ്ങൾക്കു അവൾ മുൻകൈ എടുക്കാൻ പറ. കെട്ടിയോൻ ഉഴപ്പുവാണേൽ പറ കാര്യം കൈ വിട്ടു പോയെന്നു.

“രാത്രിയിൽ എന്തുവാടി ചപ്പാത്തി ഉണ്ടാകാനാണോ. അതിനു വിളിക്കാതെ തന്നെ അവൻ ചെല്ലും”

“അല്ലെടി പൊറോട്ട ഉണ്ടാക്കാൻ. നിന്നോടെക്കെ സഹായം ചോദിച്ച അവളെ ആദ്യം തല്ലണം. നീ എന്റെ കൂട്ടുകാരി തന്നാണോ. ചുമ്മാതല്ല കൂട്ടുകാരികള് നിന്നെ ട്യുബിലൈറ് എന്ന് വിളിക്ക്‌നേ”

അവൾ കിട്ടിയ അവസരം കളഞ്ഞില്ല. നാക്ക് ചൊറിഞ്ഞു വന്നതാ പിണക്കാൻ വയ്യല്ലോ.

” നീ എനിക്കിട്ടു ചൊറിയതേ കാര്യം പറ ശോഭേ”

” എടി പൊട്ടി മറ്റേതു ഡിങ്കോൾഫി ഇപ്പോൾ മനസ്സിലായോ”

അവൾ കോളേജിലെ കോഡ് പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി

” അതൊക്കെ എനിയ്ക്കറിയാം നീ കാര്യം പറ അവളുടെ മുൻപിൽ താഴാൻ എന്റെ മനസ് അനുവദിച്ചില്ല ”

ഇത്രയും പരീക്ഷണം ആൽബർട്ട് ഐൻസ്റ്റീൻ പോലും നടത്തി കാണില്ല.

” ശെരിയടി വിവരം അറിഞ്ഞിട്ടു രാത്രിയിൽ വിളിക്കാൻ പറ”

അയ്യടി മനമേ ഒരു കുടുംബം തകരുന്നത് കേൾക്കാനുള്ള ഒരു ഉത്സാഹമേ “വെച്ചട് പോടീ. ”

“നീ നാളെ വെളുപ്പിനെ എങ്കിലും വിളിക്കണേ ”

ഞാൻ ഫോൺ കട്ട്‌ ചെയ്ത്. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അല്ലെ നിന്നെ വിളിക്കാൻ പറ്റു. വൈകുന്നേരം മനുവേട്ടൻ വന്നു ഞാൻ ചായ ഇട്ടു കൊടുത്തു

“ഹാ നല്ല ചായ ”

ഇന്ന് രാത്രി ഞാൻ എല്ലാം മനസ്സിൽ ആകുന്നുണ്ട് മനുഷ്യ.

“മനുവേട്ടാ നാളത്തേക്കുള്ള പാൽ വാങ്ങിയില്ലേ ”

“ഇല്ലടി നീ രാവിലെ വിളിച്ചാൽ മതി ഞാൻ പോയി വാങ്ങി കൊണ്ട് വരാം ”

“ഓഹോ ഇതു ഒരു സ്ഥിരം ഏർപ്പാട് ആക്കാനാണ് അല്ലെ. ”

“അതേടി രാവിലെ എഴുന്നേൽക്കുന്നത് ഒരു പ്രത്യേക ഉന്മേഷം ആണ്.. അത് ഇന്നാണ് എനിക്ക് മനസ്സിൽ ആയത് വെറുതെ മടി പിടിച്ചു കിടന്നു ഉറങ്ങി സമയം കളഞ്ഞു. ”

” കിടക്കുന്നിലെ മനുവേട്ടാ”

” മണി 7 കഴിഞ്ഞതേ ഉള്ളു നമ്മൾ 11 മണിക്കല്ലേ കിടക്കുന്നതു. ”

എങ്ങനെ എങ്കിലും 11 മണി ആയാൽ മതിയാരുന്നു മീരക്. നാളെ ഞായറാഴ്ച അല്ലെ അതുകൊണ്ട് ഇങ്ങേരു താമസിക്കുമോ 10.30 തന്നെ അവൾ മനുവിന് അത്താഴം കൊടുത്തു ബെഡ്റൂമിലേക്ക് പറഞ്ഞു വിട്ടു. പത്രങ്ങൾ എല്ലാം കഴുകി വെച്ചിട് അമ്മ ഉറങ്ങിയോ എന്ന് നോക്കിയിട്ട് അവളും കയറി കതകു അടച്ചു.

“ഡയറി എഴുത്തു ഇതുവരെ തീർന്നില്ലേ മനുവേട്ടാ ”

ഡയറി എഴുതുന്ന മനുവിനോട് ചോദിച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു.

” ഇപ്പോൾ കഴിയും മോളെ”

ഹോ എന്തൊരു സ്നേഹം ഇന്ന് ഒരുപാട് എഴുതാൻ ഉണ്ടാവും അവൾ മനസിൽ പറഞ്ഞു. പത്തു മിനിറ്റിൽ എഴുതിയ ഡയറി മേശ വരുപ്പിൽ വെച്ചതിനു ശേഷം മനു എഴുനേറ്റു മീരയുടെ അടുത്തേക്ക് വന്നു. എത്ര അടച്ചു വെച്ചാലും ഈ പരീക്ഷണം പരാജയപ്പെട്ടാൽ ഡയറി ആദ്യമായിട്ടും അവസാനം ആയിട്ടും തുറന്നു വായിക്കും മോനെ ഈ ഡയറി ആണ് എന്റെ ജീവിതം. മനു തൊട്ടടുത്തു വന്നതിനു ശേഷം മീര അവനെ ശക്തി ആയിട്ട് കെട്ടി പിടിച്ചു. “എന്താ മുത്തേ ഇന്ന് ഒരു ആവേശം”

“ഓ നിങ്ങൾക് ആവേശം ഉണ്ടായാൽ കുഴപ്പമില്ല ഞാൻ ആവേശം കാണിക്കുന്നതല്ലേ കുഴപ്പo”

” ഇതു പതിവില്ലാത്തതു ആണല്ലോ അതുകൊണ്ട് ചോദിച്ചതാ.”

അതിന്റെ പ്രശ്നം ആണല്ലോ നിങ്ങൾക് എന്നാണ് മറുപടി ആയി മീരയുടെ മനസ്സിൽ വന്നത്. പക്ഷെ പകരം അവൾ ചുണ്ട് കഴുത്തിൽ അമർത്തി ചുംബിക്കുകയാണ് ചെയ്തത്. “മതി മീര നല്ല ക്ഷീണം എനിക്ക് നമുക്ക് നാളെ നോക്കാം. ” മീരയെ അടർത്തി മാറ്റി മനു പറഞ്ഞു. മീര തന്റെ കണ്ണ് നിറയുന്നത് മനു കാണാതെ തല കുനിച്ചു പിടിച്ചു. എന്റെ ദൈവമേ എല്ലാം ശോഭ പറയുന്ന രീതിക്കാണല്ലോ പോകുന്നത്.

” എന്താ പൊന്നെ പിണങ്ങിയോ”

മനുവേട്ടന്റെ ചോദ്യം കേട്ടിട്ട് അവൾ ഞെട്ടി. “ഓഫീസിൽ ഒരുപാട് ജോലി ഉള്ള കൊണ്ട് അല്ലെ മോളെ “.

നിങ്ങളുടെ ജോലി എന്തുവാണെന്നു ഇന്ന് മനസിലായി മനുഷ്യാ എന്നാണ് മനസിൽ വന്നതെങ്കിലും” അതിന് എന്താ മനുവേട്ടാ” എന്നാണ് പറഞ്ഞത്. പിന്നീട് ഉറക്കം വരുന്നതായി ഭാവിച്ചു കട്ടിലിൽ കിടന്നു. കട്ടിലിന്റെ മറു വശത്തായി മനുവും കിടന്നു. പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മനുവിന്റെ വശത്തു നിന്നും കൂർക്കം വലി ഉയർന്നപ്പോൾ മീര പതുക്കെ എഴുന്നേറ്റു. മനു ഉറക്കം ആണോ എന്ന് ഒന്നുകൂടി ഉറപ്പിച്ചു. അവൾ പതുക്കെ മേശയുടെ അടുത്തേക്ക് നടന്നു. പതുക്കെ മേശ തുറന്നു വിറയ്ക്കുന്ന കൈകൾ കൊണ്ട് ഡയറി എടുത്തു. ഡയറിക്ക് വല്ലാത്ത ഭാരം അനുഭവപെട്ടു. ചില പേജുകൾ അവൾ തുറന്നു ഓടിച്ചു നോക്കി. അതിൽ എഴുതി ഇരിക്കുന്നതെല്ലാം സത്യം ആണെന്ന് അവൾക് ബോധ്യപ്പെട്ടു. അവളുടെ നെഞ്ചിടിപ്പ് കൂടി പെട്ടന്ന് പേജ് മറിച്ചു അവൾ ഇന്നത്തെ ദിവസത്തിലേക്ക് നോക്കി..

“ഒരുപാട് നാളിന് ശേഷം ആണ് ഇത്ര അടുത്ത് നിന്നെ ഞാൻ കാണുന്നത്. നിന്റെ സാമീപ്യം എന്നെ ഒരുപാട് ചെറുപ്പമാക്കിയതു പോലെ നീ എന്റെ കൈ തണ്ടയിൽ സ്പര്ശിച്ചപ്പോൾ അറിഞ്ഞില്ല രക്തം തിളയ്ക്കുന്ന കൗമാരത്തിലേക്കാണ് എന്നെ കൂട്ടി കൊണ്ട് പോകുന്നത് എന്ന്. ഒരുപാട് നാളിനുശേഷം അനായാസമായി നീ എന്റെ കൈക്കു വഴങ്ങി തരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് വീണ്ടും നീ വഴങ്ങില്ല എന്ന എന്റെ സംശയം ആണ് നിന്നെ എന്നിൽ നിന്നും ഇത്രയുംനാൾ അകറ്റി നിർത്തിയത്. ഇന്ന് ഞാൻ സുഖമായി ഉറങ്ങും നീയും ഞാനും ഒരുമിച്ചുള്ള ദിവസങ്ങൾ സ്വപ്നം കണ്ടു കൊണ്ട് .”

ബാക്കി അക്ഷരങ്ങൾ കാണാനാകാത്ത വിധം മീരയുടെ കണ്ണുകൾ നിറഞ്ഞു.അവൾ ഡയറി മേശക്കു ഉള്ളിലേക്ക് ഇട്ടു. അവൾ ആ ഇരിപ്പ് കുറച്ചു നേരം ഇരുന്നു. ഈശ്വര എന്തു പരീക്ഷണം ആണ്. ഇത്രയും നാൾ കപട സ്നേഹതെ ആണല്ലോ യഥാർത്ഥ സ്നേഹം എന്ന് തെറ്റിധരിച്ചതു. ഇങ്ങനെ ഒരു മനുഷ്യനെ പറ്റിക്കാൻ ആക്കുമോ. അവളുടെ മനസ് ചിന്താകുലഷിതമായി. ഇതു പഴയ ഏതോ ബന്ധം പൊടി തട്ടി എടുത്തതാണ്. ആ എഴുത്തിൽ നിന്നും മനസ്സിൽ ആവും. വീട്ടിൽ നിന്നും കടയിലേക്കുള്ള വഴിയിൽ മനുവേട്ടൻ അറിയാവുന്ന ഒരു പെണ്ണും ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല. ആരോട് ചോദിക്കും. ആരെങ്കിലും ഉള്ളതായി കണ്ടുപിടി ച്ചാൽ തന്റെ ഊഹങ്ങൾ കറക്റ്റ് ആകും. സമയം 1 മണി ആയി. ആരെ വിളിക്കാൻ ആണ്. അവൾ എഴുനേറ്റു അമ്മയുടെ മുറി ലക്ഷ്യം ആക്കി നടന്നു. രാത്രി അമ്മ മുറി പൂട്ടാറില്ല അവൾ കതകു തുറന്നു അമ്മയെ വിളിച്ചു.

” ‘അമ്മേ അമ്മേ ഒന്നു എഴുനേല്ക്കമ്മേ”

“എന്താ മോളെ”

അമ്മയുടെ പരിഭവം നിറഞ്ഞ ശബ്ദം “എന്തു പറ്റി”

” ഒരു സംശയം തീർക്കാൻ ആണ് അമ്മേ.” ” നിനക്ക് ഈ രാത്രിയിൽ വരുന്ന സംശയം ഒക്കെ മനുവിനോട് ചോദിച്ചാൽ പോരെ എന്നെ ബുദ്ധിമുട്ടിക്കണൊ .”

“അങ്ങേരോട് ചോദിച്ചാൽ സത്യം പറയില്ല അമ്മയോട് തന്നെ ചോദിക്കണം.” ” എന്നാ നീ ചോദിക്ക് എനിക്ക് ഉറങ്ങണം.”

നിങ്ങൾ അമ്മയ്ക്കും മോനും ഇനി സുഖമായി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല അവൾ മനസ്സിൽ പറഞ്ഞു.

” മനുവേട്ടന്റെ കൂടെ പഠിച്ച ആരെങ്കിലുo നമ്മുടെ രാഘവേട്ടന്റെ കടയുടെ അടുക്കൽ താമസം ഉണ്ടോ അമ്മേ. ” “നീ അവനോട് തന്നെ ചോദിക്ക്.”

മീര നിരാശയായി കട്ടിലിൽ നിന്നും എഴുനേറ്റു…” ” ആ ഉണ്ട് മോളെ ദത്തന്റെ മോള് സിന്ധു. അവർ ഒരുമിച്ചു ആണ് പഠിച്ചത്. പണ്ട് അവന്റ കൂടെ ചാമ്പക്ക പറിക്കാൻ ഇവിടെ വന്നിട്ടുണ്ട്.” ” ഏത് ആ ബന്ധം ഒഴിഞ്ഞു നിൽക്കുന്ന സിന്ധു ചേച്ചിയോ..”

” അതെ മോളെ.. ഇനി എനിക്ക് ഉറങ്ങാമല്ലോ” അമ്മ തിരിഞ്ഞ് കിടന്നു

മീര തികട്ടി വന്ന തേങ്ങൽ അടക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു പതുക്കെ മുറിയിലേക്ക് നടന്നു. ആത്മഹത്യ ചെയ്യാനുള്ള ശേഷി ഇല്ല. അവൾ അലമാരി തുറന്നു ബാഗ് എടുത്തു ഡ്രസ്സ്‌ എല്ലാം അടുക്കി പെറുക്കി വെച്ച് ഹാളിലേക്ക് നടന്നു. വാതുക്കൽ എത്തിയ ശേഷം അവൾ മനുവിനെ ഒന്ന് കൂടി തിരിഞ്ഞു നോക്കി. പുഞ്ചിരിക്കുന്ന മുഖം ഉള്ള പിശാച്. എത്ര സമർത്ഥം ആയിട്ടാണ് എന്നെ പറ്റിച്ചത്. സിന്ധുവിനെ ആ കാണുമ്പോൾ ഉള്ള ഒലിപ്പീരു ഇതിനു വേണ്ടി ആണല്ലോ.. വീട്ടിൽ കിടന്നു ഉറങ്ങിയ മനിഷ്യനാ അവസരം ഞാനായിട്ട് ഉണ്ടാക്കി കൊടുത്തു. അവൾ പുറത്തേക്ക് പോയി കയ്യിൽ തന്റെ ബാഗുമായി

“ഡാ എഴുനേൽക്കടാ എഴുന്നേൽക്കു”

അമ്മയുടെ ഉറക്കെ ഉള്ള വിളിയാണ് മനുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്..

“മീര എന്തിയെ അമ്മ സാധാരണ അവൾ ചായയുമായി വരുന്നതാണല്ലോ”

വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം ചായയുമായി വന്നു എന്നെ വിളിച്ച് ഉണർത്തിയിട്ടു ഇനി മുതൽ ഇതു എന്റെ കടമ ആണെന്ന് പറഞ്ഞവളാ അതിനു ശേഷം ഇന്നലെ വരെ അതിനു യാതൊരു മാറ്റവും വരുത്താത്തവളാ ഇന്ന് എന്തുപറ്റി മനു ആകെ ആശയ കുഴപ്പത്തിലായി

മനുവിന്റെ ചോദ്യത്തിന് മറുപടി ആയി നാലായി മടക്കിയ കടലാസ് അവന്റ നേരെ നീട്ടി. അവൻ അത് നിവർത്തു അതിൽ എഴുതിയിരിക്കുന്നത് വായിച്ചു.

“ഞാൻ എന്റെ വീട്ടിലേക്കു പോവാ. ഇനി എന്നെ തിരക്കുകയെ വേണ്ടാ. നിങ്ങളോടൊപ്പം ഉള്ള എന്റെ ജീവിതo ഞാൻ അവസാനിപ്പിച്ചു.”

അത് കണ്ടു മനുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും ഒരു കുഴപ്പവും ഇല്ലായിരുന്നെല്ലോ ഇപ്പോൾ എന്തു പറ്റി.. അമ്മക്ക് എന്തങ്കിലും അറിയാമോ എന്ന അർത്ഥത്തിൽ അമ്മയെ നോക്കി. ”

“ഇന്നലെ രാത്രി ഒരു മണിക്ക് വന്നു നിന്റെ കൂടെ പഠിച്ച സിന്ധുവിനെ കുറിച്ച് തിരക്കി മറ്റൊന്നും എനിക്ക് അറിയില്ല.ഞാൻ അവളുടെ വീട്ടിൽ വിളിച്ചപ്പോൾ എത്തി എന്ന് പറഞ്ഞു.. വന്നപ്പോൾ മുതൽ കരയുകയാണ് എന്ന് പറഞ്ഞു. ”

മനു പെട്ടന്ന് എഴുനേറ്റു മുഖം കഴുകി കാറിന്റെ കീ എടുത്തു കൊണ്ട് പുറത്തേക്ക് ഓടി. നാലഞ്ച് കിലോമീറ്റർ അകലെയാണ് മീരയുടെ വീട് ദൂരം ഒരുപാട് ഉള്ളത് പോലെ മനുവിന് അനുഭവപെട്ടു. കാർ ഗെയ്റ്റിൽ ഇടിച്ചു ഇടിച്ചില്ല എന്ന പോലെ കാർ നിർത്തി. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറക്കാൻ നോക്കിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. അവൻ ആരെയും വിളിക്കാൻ കാത്തു നിന്നില്ല ഗേറ്റ് എടുത്തു ചാടി കാളിങ് ബെല്ലിൽ ആഞ്ഞു അമർത്തി. നാല് പ്രാവശ്യം കാളിങ് ബെല്ല് അമർത്തിയതിനു ശേഷം ആണ് തുറന്നത്. മീരയുടെ അമ്മയാണ് തുറന്നത്. “അവൾ എന്തെ അമ്മേ”

“അവൾ അകത്തുണ്ട് മോനെ എന്തോ പറ്റിയതെന്നും പറയുന്നില്ല വന്നപ്പോൾ മുതൽ കരച്ചിൽ. അങ്ങോട്ട് വിളിക്കാം എന്നു വിചാരിച്ചപ്പോൾ അതിനും അവൾ സമ്മതിക്കുന്നില്ല. എന്താ പറ്റിയത് മോനെ ”

” എനിക്ക് അറിയില്ല അമ്മേ ഇന്നലെ രാത്രിയിൽ വരെ അവൾക്കു ഒരു കുഴപ്പവും ഇല്ലാരുന്നു. ”

“ഇനി വല്ല സ്വപ്നവും കണ്ട് പേടിച്ചതാണോ അളിയാ”

മനോജ്‌ അത് പറഞ്ഞു കൊണ്ട് വെളിയിലേക്ക് വന്നു. മനോജ്‌ മീരയുടെ ആങ്ങള ആണ്. ” അളിയൻ ചാവി തന്നിട് അകത്തേക്ക് കയറി അവളുടെ പിണക്കം മാറ്റ്. ഞാൻ കാർ കയറ്റി അകത്തോട്ടു ഇടാം”

. മനോജ്‌ താക്കോലും വാങ്ങി പുറത്തേക്കു പോയി. എന്നെ കണ്ടതും മീര എഴുനേറ്റു അവളുടെ മുറിയിലേക്ക് പോയി. ഞാൻ പുറകെ പോയി ഭാഗ്യം ഡോർ ലോക്ക് ചെയ്തട്ടില്ല അതിനു മുൻപേ ഞാൻ അകത്തു കയറി.

“എന്തു പറ്റി എന്റെ പ്രിയതമക്ക്”

ഞാൻ മൂക്കിൽ ഒരു തട്ട് തട്ടി.

” പറ്റിയത് എനിക്കല്ലല്ലോ നിങ്ങൾക്ക് അല്ലെ ”

“എനിക്ക് എന്ത് പറ്റിയെന്നാ നീ പറയുന്നത്. ”

“ഞാൻ അത് പറഞ്ഞാൽ അച്ഛനും ആങ്ങളയും നിങ്ങളെ തല്ലി ഓടിക്കും”

“നീ എന്നെ ശുണ്ഠി പിടിപ്പിക്കാതെ കാര്യം പറ പെണ്ണെ..”

അവളെ ചൊടുപ്പിക്കാനായി സ്വരം ഒന്ന് ഉയർത്തി.

“എനിക്ക് അത് പറയാൻ അറയ്ക്കുവാ എങ്കിലും ഞാൻ പറയാം പക്ഷെ ഉത്തരം സത്യസന്ധം ആയിരിക്കണം ”

“നിന്നോട് ഇതു വരെ കള്ളo പറഞ്ഞിട്ടുണ്ടോ മോളെ. ”

“ഇതുവരെ എന്റെയും വിശ്വാസം അങ്ങനെ ആയിരുന്നു. എപ്പോൾ അല്ലെ അത് തെറ്റായിരുന്നു എന്നു മനസ്സിൽ ആയത്. ”

“നിനക്ക് എന്തോ മനസ്സിൽ ആയെന്നാ കാര്യം പറ ”

“എനിക്ക് മൂന്നു ചോദ്യങ്ങൾ ചോദിക്കാനുണ്ട് അതിനുള്ള ഉത്തരം സത്യം ആണെന്ന് തെളിയിക്കുകയും വേണം. ”

“നീ ചോദിക്ക് ”

“ചോദ്യം നമ്പർ 1. നിങ്ങളും സിന്ധു ചേച്ചിയും അല്ലെങ്കിൽ വേണ്ടാ അവളെ ആരാ ചേച്ചിന്നു വിളിക്കുന്നെ നിങ്ങൾ തമ്മിലുള്ള ബന്ധം എന്തുവാ”

” ഏതു സിന്ധു നമ്മുടെ ഓഫീസിലെ സിന്ധു ആണോ. ”

” അല്ല നിങ്ങളുടെ കൂടെ പഠിച്ച ഭർത്താവുമായി ബന്ധം ഒഴിഞ്ഞു നിൽക്കുന്ന സിന്ധു”

” ആ നമ്മുടെ സിന്ധു ”

” നമ്മുടെ അല്ല നിങ്ങളുടെ സിന്ധു.”

” മാസങ്ങളായി ഞാൻ അവളെ കണ്ടിട്ട്. നിനക്കെന്നെ സംശയം ആണോ മീര. നിനക്ക് എന്നു തുടങി ” ശെരിക്കും മനുവിന്റെ ശബ്ദം ഇടറി. ” ഇത്രയും നാൾ ഇല്ലാതെ പലതും ഞാൻ കാണുന്നുണ്ട് മനുഷ്യ.. ഞാൻ ബാക്കി കൂടെ ചോദിക്കട്ടെ ”

പെട്ടന്ന് ആരോ വാതിലിൽ തട്ടിയ പോലെ.

” ചേച്ചി വാതിൽ തുറക്ക് ഞാൻ വിഷ്ണു ആണ് വിഷ്ണു അല്ല ദേവേന്ദ്രൻ ആണെന്ന് പറഞ്ഞാലും വാതിൽ ഇപ്പോൾ തുറക്കില്ല മോനെ നീ ഒന്ന് പോയെ.”

“അയ്യേ ചേച്ചിയെ കാണാൻ അല്ല മനുവേട്ടനെ കാണാൻ ആണ്. ”

” ഓ അവന്റെ ഒരു മനുവേട്ടൻ നീ ഒന്ന് പോയെ ”

പിന്നെ അവന്റെ അനക്കം ഒന്നും കേട്ടില്ല.

“ദേ മീരാ നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. ”

” ഇനി ഞാൻ അടുത്ത ചോദ്യം ചോദിക്കട്ടെ.. ഇന്നലെ നിങ്ങൾ ഓഫീസിൽ നിന്ന് ലീവ് എടുത്തു എവിടെ പോയതാ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞു”

” അതു പിന്നെ പിന്നെ ”

” ബ ബ്ബ ബ്ബ അടിക്കാതെ കാര്യം പറ.”

“എടി ഞാൻ അതു വോളിബോൾ കളിക്കാൻ പോയതാ. ”

” ഈ 15 വർഷത്തിനടുത്തു ഒരു കല്ലെടുത്തു മാങ്ങാ പോലും എറിഞ്ഞു കണ്ടട്ടില്ല പിന്നെ വോളിബോൾ ഒന്ന് പോയെ”

” എടി ഞാൻ പറഞ്ഞത് സത്യം ആണ് എനിക്ക് വോളിബോൾ കളിക്കാൻ അറിയാം ”

” അപ്പോൾ ഇതോ” അവൾ ബാഗ് തുറന്നു എന്റെ ഡയറി എടുത്തു എന്റെ നേരെ വലിച്ചെറിഞ്ഞു. ” എന്നെ വെറും പൊട്ടി ആക്കല്ലേ ഇതൊക്കെ വായിച്ചാൽ മനസിലാകുന്ന പ്രായം എനിക്ക് ആയി. ഛെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു നിങ്ങളെ ഇത്ര അധികം സ്നേഹിച്ചതിനു. ”

” ഡി നീ എന്നെ സംശയിക്കല്ലേ വർഷങ്ങൾക്കു ശേഷം വോളിബോൾ എന്റെ കൈയിൽ പതിച്ചതിന് ഞാൻ എഴുതി പോയതാ.ഒരാവേശത്തിനു സാഹത്യം ഇച്ചിരി കൂടി പോയെന്ന് ഉള്ളു. അല്ലാതെ നീ സംശയിക്കുന്നപോലെ ഒന്നും അല്ല മീര നീ വെറുതെ എന്നെ സംശയിക്കല്ലേ പൊന്നെ.”

” ആ കാലം കഴിഞ്ഞു”

മീര ഏങ്ങലോടെ പറഞ്ഞു. ” നീ ഒരു കാര്യം ചെയ്യു നീ നിന്റെ അച്ഛനോടും ആങ്ങളയോടും ചോദിച്ചു നോക്ക് എനിക്ക് വോളിബോൾ കളിക്കാൻ അറിയില്ലേ എന്ന്. ”

” അവരോട് ചോദിച്ചാൽ അവർ നിങ്ങളുടെ പക്ഷമേ നില്ക്കു. എന്നെക്കാൾ കാര്യം അല്ലെ മരുമോനെ അവർക്ക്. ”

” എടി അച്ഛനാ പറഞ്ഞെ നിനക്ക് സ്പോർട്സ് എന്ന് കേട്ടാൽ നിനക്ക് അലര്ജി ആണെന്ന്. നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ ഒരുപാടിഷ്ട്ടപെട്ടു പോയി മീര. അത് കൊണ്ടാ എന്റെ പ്രാണനേക്കാൾ ഒരുപാടു പ്രിയപ്പെട്ട വോളിബാൾ പോലും ഞാൻ ഉപേക്ഷിച്ചത്. നിന്നെ എനിക്ക് അത്രക്കും ഇഷ്ട്ടമാണ് മീര.അതുകൊണ്ടാ ഞാൻ ഇത്രയും നാൾ ഇതൊന്നും നിന്നോട് പറയാഞ്ഞത് മീര. എനിക്ക് കിട്ടിയ ട്രോഫിയും മറ്റും അമ്മയുടെ കട്ടിലിന്റെ അടിയിൽ ഇരിപ്പമുണ്ട് നിനക്ക് ഇനിയും വിശ്വാസം ആയില്ലെങ്കിൽ പോയി നോക്ക്. ”

” ഇനി എനിക്ക് കാണാനും കേൾക്കാനും ഒന്നും ഇല്ല.”

എന്ന് അറത്തു മുറിച്ചു പറഞ്ഞിട്ട് അവൾ പുറത്തേക്കു പോകാനായി വാതിൽ തുറന്നു. എന്നിട്ട് അവൾ മനുവിനെ തിരിഞ്ഞു നോക്കി ” “എടി അതു” മനു എന്ത് പറയണമെന്ന് അറിയാതെ ഇടറി. ” ഇനി മറ്റൊരു കാര്യം നിങ്ങളുടെ ടീ ഷിർട്ടിൽ നിന്നും ഒരു മുടി കിട്ടി. അതു എന്റെ അല്ല എന്നു 100% ഉറപ്പുണ്ട്. ഇതിൽ കൂടുതൽ ഞാൻ വിവരിക്കണോ ”

” മീര ആവിശ്യം ഇല്ലാതെ നീ എന്നെ തെറ്റിദ്ധരിച്ചു. നീ പറയുന്നപോലെ അല്ല കാര്യങ്ങൾ. ”

“ഇത്രയും നാളാണ് ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതു ഇപ്പോൾ ഞാൻ ശെരിയായ ധാരണയിലാണ്. ” ” ഞാൻ ഒന്ന് പറഞ്ഞോട്ടെ മീരേ ഞാൻ രാവിലെ പാലിന് പോയപ്പോൾ ആണ് പിള്ളേർ വോളിബോൾ കളിക്കുന്നത് കണ്ടത് ഒരുപാട് നാളായി കളിച്ചിട്ട് എങ്കിലും കണ്ടപ്പോൾ എനിക്ക് ആവേശം തോന്നി ഞാൻ ഇത്തിരി നേരം അവരുമായി കളിച്ചു. എന്റെ കളി അവർക്ക് ഇഷ്ട്ടപെട്ടു. അപ്പോഴാണ് അവർക്ക് ഇന്നൊരു ടൂര്ണമെന്റുണ്ടെന്നും മെയിൻ പ്ലയെർക്കു എന്തോ ആക്സിഡന്റ് പറ്റിയെന്നും പകരം എന്നോട് വരാമോ എന്ന് ചോദിച്ചതും. അവർ എന്നെ ഒരുപാടു നിർബന്ധിച്ചു മോളെ അതാ ഞാൻ ഇന്ന് ലീവെടുത്തു അവരുടെ കൂടെ പോയത്. ഞാൻ ഒരുപാട് ഒഴിയാൻ നോക്കി അവർ നിർബന്ധിപ്പിച്ചു കളിപിച്ചു. അവരുടെ നിർ ബദ്ധത്തേക്കാൾ ഉപരി വോളിബോൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന് അതാ മീരേ. നിനക്ക് ഇതിൽ ഇഷ്ടം ഇല്ലാത്തത്കൊണ്ടാണ് ഞാൻ നിന്നോട് പറയാഞ്ഞത്. ഈശ്വരാ എങ്ങനെ ആണ് ഇവളെ ഒന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതു. ”

” ഒരു ഈശ്വരന്മാർക്കും എന്നെ വിശ്വസിപ്പിക്കാൻ കഴിയില്ല മനുവേട്ടൻ എന്നെ വെറുതെ വിട്ടേക്ക്” “മോളെ നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ ഇനി വോളിബാൾ കൈകൊണ്ടു തൊടില്ല പോരെ നീയണം സത്യം ”

അവൾ പതുക്കെ ഇറങ്ങി ഹാളിലേക്ക് ചെന്ന് വിഷ്ണുവിന്റെ കയിൽ നിന്ന് റീമോർട് വാങ്ങി ചാനൽ മാറ്റി ” എന്റെ മീരേച്ചി നല്ല പ്രോഗ്രാം ആയിരുന്നു. മനുവേട്ടൻ എന്തെ ” എന്ന് ചോദിച്ചു മുറിക്കുളിലേക്കു നോക്കിയപ്പോൾ ആണ് തല കുനിച്ചു ഇറങ്ങി വരുന്ന മനുവിനെ കണ്ടത്. ഓടി ചെന്ന് കെട്ടിപിടിച്ചു രണ്ടു കവിളിലും ഉമ്മ വെച്. അതു കണ്ടു മീര ഞെട്ടി തരിച്ചു പോയി. അപ്പോഴാണ് വിഷ്ണുവിന്റെ പ്ലാസ്റ്റർ ഇട്ട കൈ മനുവിന്റെയും മീരയുടേയും കണ്ണിൽ പെട്ടത് “എന്ത് പറ്റി നിന്റെ കൈക്ക് .” “അതു മീരേച്ചി വലിയ സംഭവം ആണ്. രാവിലെ യൂണിവേഴ്സിറ്റിയിൽ ഒരു വോളിബോൾ ടൂർണമെന്റ് ഫൈനൽ ഉണ്ടാരുന്നു. രാവിലെ പ്രാക്ടീസിനായി ഇറങ്ങിയപ്പോൾ വണ്ടി സ്ലിപ് ആയി. കയ്യുടെ കുഴ തെറ്റി അമ്മ എന്നെ കളിക്കാനും വിടില്ല.കളി തോൽക്കും എന്ന് വിഷമിച്ചു വീട്ടിൽ ഇരുന്നപ്പോൾ അല്ലെ നമ്മുടെ ചങ്ക്‌സ് വന്നു പറഞ്ഞത് ആരോ വന്നു എനിക്ക് പകരം കളിച്ചു കളിജയിപ്പിച്ചെന്നു. വൈകിട്ടു ക്ലബ്ബിൽ ചെന്നിട്ടും ആർക്കും ആളെ അറിയില്ല. ഇപ്പോൾ കളിക്കുന്നടത്തുടെ മനുവേട്ടന്റെ കാർ ചീറിപ്പാഞ്ഞു പോയപ്പോൾ അവന്മാര് പറഞ്ഞെ ഇതാ ആളെന്ന. അപ്പോൾ തന്നെ ഞാൻ വണ്ടിയുമെടുത്തു വെച്ച് പിടിക്കുകയായിരുന്നു മനുവേട്ടന്റെ പുറകെ സന്തോഷം ആയി മനുവേട്ടാ ” “നീ ഈ വയ്യാത്ത കൈയും വെച്ചോണ്ടു വണ്ടി ഓടിച്ചെ”

“പുതിയ വണ്ടി ഓട്ടോമാറ്റിക് ആണ് മനുവേട്ടാ അതിനു ഈ ഒരു കൈ തന്നെ ധാരാളമാ”

വിഷ്ണു മനുവിനെ വീണ്ടും ഉമ്മ വെച്ച്. ഇപ്പോൾ വിശ്വാസം ആയില്ലേ എന്ന അർത്ഥത്തിൽ വീണ്ടുo മനു മീരയെ നോക്കി. ” “നീ അങ്ങോട്ട്‌ മാറിക്കെ എന്റെ ഏട്ടനെ കൊല്ലാതെ”

മീര അവന്റെ തോളിൽ പിടിച്ചു തള്ളി. “വാ മനുവേട്ടാ അമ്മ നല്ല കഞ്ഞിയും പയറും ഉണ്ടാക്കിയിട്ടുണ്ട് അതു കഴിച്ചിട്ട് നമുക്ക് വീട്ടിൽ പോകാം. ” “ഞാൻ പല്ലുതേച്ചിട്ടില്ലാടി”

“ഓ ഒരു ദിവസം പല്ലു തേച്ചിട്ടില്ലെങ്കിലും വലിയ കുഴപ്പം ഒന്നും ഇല്ല. ഇല്ലിയോടാ വിഷ്ണു ഇങ്ങോട്ടു വാ മനുഷ്യാ എനിക്ക് വിശക്കുന്നു” മീര മനുവിന്റെ കൈക്കു പിടിച്ചു വലിച്ചു ” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ” മനുവും മീരയും കാറിൽ കയറി. “മനുവേട്ടാ നാളെ രാവിലെ കളിക്കാൻ വരണേ ഞാൻ അവിടെ ഉണ്ടാകുo.” വിഷ്ണു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു

മീര ഒന്നും മിണ്ടാതെ എന്റെ കൈ അമർത്തി പിടിച്ചു കുറ്റബോധം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. പുറകിൽ കയ്യിട്ട് അവൾ വോളിബോൾ എടുത്തു എന്റെ കയ്യിൽ വെച്ച് അമർത്തി “സോറി. ”

” ഇതെവിടുന്നു കിട്ടി ” വിഷ്ണുവിന്റെ വണ്ടിയിൽ നിന്നും എടുത്തതാണ്. മനുവേട്ടൻ ഇനി എന്നും കളിക്കണം വോളിബോൾ. മനുവേട്ടൻ ഇഷ്ട്ടങ്ങൾ എല്ലാം എന്റെയും ഇഷ്ട്ടങ്ങളാണ്. എന്നും വെച്ച് ഏതവളുമാരെയെങ്കിലും നോക്കിയാൽ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും കേട്ടാലോ ” മീര അവന്റെ നേരെ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു ” ഉത്തരവ് പോലെ മഹാറാണി” മനു തന്റെ ഇഷ്ടങ്ങൾക് ഒരുമിച്ചു കാർ വീട്ടിലേക്ക് പായിച്ചു ഇനിയൊരിക്കലും സാഹത്യാപരമായി ഡയറി എഴുതില്ല എന്ന് മനസ്സിൽ പ്രതിജ്ഞ എടുത്തു കൊണ്ട്.

ശുഭം

വിത്ത് ലവ്

രചന : നിർമ്മൽ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *