സഹയാത്രികൻ (ഭാഗം: 02)

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

ഭാഗം: 02

കുളിച്ചു വസ്ത്രം മാറ്റിവന്നു മുടി കോതി ഉണക്കാൻ നേരമാണ് കണ്ണാടിയിലേക്ക് ഒന്ന് ശ്രദ്ധപോയത് . ഇന്നലെ ഒരു ദിവസത്തെ കറക്കം കൊണ്ട് മുഖം ആകെ കരിവാളിച്ചിരിക്കുന്നു .നല്ല ഉറക്കചടവുമുണ്ട് . വീർത്തു കെട്ടിയ കൺപോളകളിൽ അത്‌ വ്യക്തമായിരിന്നു . കുറച്ചു നേരം കൂടി ഉറങ്ങട്ടെ എന്നു വാശിപിടിച്ചിട്ടും ഒരണക്ക് സമ്മതിച്ചില്ല അമ്മ . മുടിയിൽ നിന്നു മുഖത്തേക്ക് കയ്യെടുത്തതും കൈവിരലുകളിൽ ഒരു പറ്റം മുടി ചുറ്റി പിടിച്ചിരിക്കുന്നു . ഈ രീതിയിലാണ് മുടി കൊഴിയുന്നതെങ്കിൽ ഓപ്പോൾ പറയുന്നത് പോലെ കല്ല്യാണം കഴിയുമ്പോഴേക്കും ഞാൻ മിക്കതും മൊട്ടചാരാവും …. ഇനിയും കൈമുട്ടിന് താഴേക്ക് ഇറങ്ങിയിട്ടിലാത്ത തന്റെ മുടിയെ കുറ്റപ്പെടുത്തി നിൽക്കുമ്പോഴായിരുന്നു . താഴെ നിന്നും ഒരു ബഹളം ഉയർന്നത് .

”ഭാമേ ……. അവരെത്തിയിട്ടോ ….. ”

നീ ഈ നാലു കസാര കൂടിയെടുത്തു അകത്തേക്ക് ഇടൂ ശങ്കരാ … ” ഭാമേ ….. ” അച്ഛൻ അമ്മയെ നീട്ടി വിളിക്കുന്നുണ്ട് . ശങ്കരമാമ്മ ധൃതിപിടിച്ചുകൊണ്ട് കസാരകള്‍ ഹാളിൽ നിരത്തുന്നുണ്ടായിരുന്നു .

അച്ഛൻ ആരു വന്നൂന്നാ പറയണേ … ലക്ഷ്മി ജനൽ വഴി മുറ്റത്തേക്ക് എത്തിനോക്കി . പാതി തുറന്നു കിടന്ന ഗേറ്റിന്റെ അപ്പുറത്തായി ഒരു കറുത്ത കാർ നിർത്തിയിട്ടിരിക്കുന്നു.

”വരൂ … വരൂ …കയറി ഇരിക്കൂ ….” അച്ഛൻ കാര്യമായി തന്നെ അവരെ സ്വീകരിക്കുന്നതിന്റെ ഒച്ചപ്പാട് വളരെ വ്യക്തമായി മുകളിലേക്ക് കേൾക്കാമായിരുന്നു .

” മോളെ ….ലച്ചൂ … നീ വേഗം റെഡി ആയി താഴേക്കിറങ്ങു …” സ്റ്റയെർ കേസ് ഒാടി കയറിയതിന്റെ കിതപ്പു മാറാതെ അമ്മ വാതിലും തുറന്നു വന്ന് പറഞ്ഞു .

ആരാ അമ്മേ ….താഴെ വന്നിരിക്കുന്നത് ….???

” അത്‌ നിന്റെ അച്ഛൻ പറയാറില്ലേ … ബോബെയിൽ കൂടെ ജോലി ചെയ്തിരുന്ന ഒരു മേനോൻ അങ്കിൾ … അദ്ദേഹവും കുടുംബവുമാണ് …. അവര് ഇനി നാട്ടില് സെറ്റിലാവാണത്രെ …”

അവർക്ക് ലണ്ടണില്‍ പഠിക്കുന്ന ഒരു മോന്‍ മാത്രം അല്ലേ ഉള്ളത് …??

ആ അതേ അവനും തൃശ്ശൂർ ആണ് ജോലി നോക്കുന്നത് എന്നാണു പറഞ്ഞത്‌ …

”നീ വേഗം ശരി ആയിട്ട് വാ .. ഈ ഡ്രസ്സ് ഒന്ന് മാറ്റിക്കോ …” മുടിയിൽ തഴുകി അമ്മ അത് പറയുമ്പോൾ ഒരു ദുരൂഹത മണത്തിരുന്നു .

”അവര് വന്നതിനെന്തിനാ ഞാൻ ഡ്രസ്സ് മാറ്റണേ ..??? ഞാൻ ഇങ്ങനെ തന്നെ വരാം … അമ്മ നടക്ക് ..”

അതും പറഞ്ഞു അവൾ കതകിനു അടുത്തേക്ക് നീങ്ങിയതും ലക്ഷ്മിയുടെ കയ്യിൽ കയറി പിടിച്ച് ഭാമ പറഞ്ഞു . ” എയ്യ്‌ ….. അവര് നിന്നെ കാണാനായി കൂടി വന്നതാണ് …! ”

” എന്നെ കാണനോ …?? എന്തിന് ?? ”

അവരുടെ മകന് നിന്നെ ഒന്ന് ആലോചിച്ചാൽ കൊള്ളാമെന്നുണ്ട് …! ശങ്കയോടെ ഭാമ അത് പറഞ്ഞു മുഴുവിപ്പിക്കുമ്പോഴേക്കും ലക്ഷ്മി ഇടപ്പെട്ടു .

” ആ വരവ് കണ്ടപ്പോഴേ തോന്നി … എനിക്ക് വയ്യ അമ്മേ …ഇത്‌ എത്രാമത്തെ പ്രാവശ്യമാണ് ഞാൻ ഇങ്ങനെ കെട്ടി ഒരുങ്ങി നിന്നു കൊടുക്കുന്നത് …അച്ഛന് എന്നെ കെട്ടിച്ചയക്കാനിട്ട് ഇത്ര വെപ്രാളം ആയോ ?? ”

മെല്ലെ പറ ലച്ചൂ ….അവര് കേൾക്കും .. ഇത്‌ എന്തായലും അത് പോലെ ആവില്ല …ചെക്കൻ എല്ലാം കൊണ്ടും നിനക്ക് ചേരും . അവരെ മുഷിപ്പിക്കണ്ട …മോള് റെഡി ആയിട്ട് വേഗം താഴേക്ക് വാ …”

” ഭാമേ … മോളെവിടെ ….” ഹാളിൽ അവർക്ക് മുന്നിലിരുന്നു കൊണ്ട് ഉറക്കെയുള്ള ആ ചോദ്യം എന്നെ ശഠിപ്പിച്ചു. മടുപ്പോടെ ആണെങ്കിലും അമ്മ പോയതിനു പിന്നാലെ അധികം വൈകാതെ ഞാനും ഇറങ്ങി . അവിടെ എന്റെ വരവും കാത്ത് ഹാള് നിറയെ ആളുകളുണ്ടായിരുന്നു. ഞാൻ എത്തുന്നതിനു മുമ്പെ തന്നെ അവർക്ക് മുന്നിലായി കിടന്ന ടേബിളില്‍ ചായയും പലഹാരങ്ങളും നിറഞ്ഞിരുന്നു . ഞാൻ വന്ന് നിന്നതും അവർ മാറി മാറി പരസ്പരമുള്ള ചിരിക്കും പരിജയപെടുത്തലുകൾക്കും തുടക്കമിട്ടു . എല്ലാ ഞായറാഴ്ച്ചകളിലും ഇത് ഒരു പതിവായതിനാൽ വലിയ രീതിയിലുള്ള ചമ്മലുകളൊന്നും എന്നെ ബാധിച്ചില്ല . എല്ലാവരുടെ മുഖത്തേക്കും കണ്ണെത്തിയെങ്കിലും ആ കൂട്ടത്തിലൊന്നും വിവാഹ പ്രായക്കാരനായ ഒരാളെ കണ്ടു കിട്ടിയില്ല .

”ഓപ്പോളെ ….. ചെക്കനെവിടെ ….” രഹസ്യമെന്നോണം ലക്ഷ്മി ദേവകി ഓപ്പോളുടെ ചെവിയിലേക്ക് ആയി ചോദിച്ചു .

” മിണ്ടാതെ നിക്കു കുട്ടി …….”

” അതു കൊള്ളാം ഇവരെന്നെയും ഞാനിവരെയും കണ്ടിട്ട് എന്താ കാര്യം ചെക്കനെ അല്ലേ ആദ്യം കാണേണ്ടത് ..???” തെല്ലുറക്കെ ആയി പോയി ആ ചോദ്യം .

” മോള് ആ പറഞ്ഞത്‌ ശരിയാണ് ….” തെട്ടടുത്ത സോഫായിലിരുന്ന മധ്യവയസ്കയായ ഒരു സ്‌ത്രീ കേട്ടു എന്ന ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു കൊണ്ടത് പറഞ്ഞതും ലജ്ജാ ഭാവത്തിൽ തല താഴ്ന്നു പോയി.

” അവൻ എത്താൻ ഒരു പത്തു മിനിറ്റ് വെയ്കും … അവന്റെ അമ്മാവന്റെ മോൻ ഒരുത്തനുണ്ടേ … ചെറുപ്പം മുതലെ എപ്പഴും ഒരുമിച്ചാണ് അവർ … അവനെ വിളിക്കാനായി പോയതാണ് …” എല്ലാവരോടുമായാണ് ആ സ്‌ത്രീ അത്‌ പറഞ്ഞത്‌ .

ഓപ്പോളും അമ്മയും അടുക്കളയിലേക്ക് കയറി… പിന്നാലെ വന്നവരിലെ സ്ത്രീകളും . പുരുഷവർഗ്ഗക്കാരെല്ലാം പൂമുഖത്തിൽ സ്ഥാനം കൈടക്കി വർത്തമാനവും തുടങ്ങി . ഇപ്പോഴൊന്നും പോകുന്ന മട്ടില്ല എന്നു മനസിലാക്കിയപ്പോൾ ലക്ഷ്‌മി പതിയെ റൂമിലേക്കും വലിഞ്ഞു .

വാതിൽ മുഴുവനായി ചാരാതെ മുറിയിൽ കയറി … കവുങ്ങും തോട്ടത്തിലേക്ക് ആയി തുറന്നിട്ടിരിക്കുന്ന ജനൽ കമ്പികളിൽ വിരൽ കോർത്തിണക്കി പറമ്പിലെ പണിക്കാർക്കിടയിലേക്ക് കണ്ണു നട്ടു കൊണ്ടവൾ നിന്നു .

വരുന്ന ആൾക്ക് എന്റെ ഇഷ്ടങ്ങളെ മാനിക്കാൻ കൂടി കഴിഞ്ഞിരുന്നെങ്കിൽ …. മട്ടും മാതിരിയും കണ്ടിട്ട് തന്റെ അഭിപ്രായത്തിനു ഇനി ഇവിടെ പ്രസക്തിയില്ലെന്ന് അവൾ ഊഹിച്ചു. അച്ഛൻ എല്ലാം ഉറപ്പിച്ച മട്ടിലാണ് . ഓരോ ഒഴിവുകഴിവു പറഞ്ഞു ഞാൻ തന്നെ ആണ് ഇതുവരെ വന്ന ഒട്ടുമിക്ക ആലോചനകളും മുടക്കിയത് . അച്ഛന്റെ പരിജയത്തിലുള്ള ബന്ധമായതുകൊണ്ട് ഇത്തവണ അതും നടക്കില്ല . ആരുടെയ്യെങ്കിലും സഹായം അഭ്യർത്ഥിക്കാം എന്നു വെച്ചാൽ ദേവകി ഓപ്പോളും കാലുമാറിയിരിക്കുന്നു . പിന്നെയുള്ളത് അനിയൻ കുട്ടനാണ് … അവനാണെങ്കിൽ ഈ കല്ല്യാണം നടത്തിയിട്ടു വേണം എന്റെ സ്‌കൂട്ടി കൈക്കലാക്കാൻ എന്ന ചിന്തയിലാകും ….

ചിന്തകളെല്ലാം ഒരു കൂമ്പാരം കണക്കെ ലക്ഷ്മിയിൽ അടിഞ്ഞുകൂടി . അപ്പോഴാണ് ആ ചിന്തകൾക്കിടയിലും വീണ്ടും എന്തിനെന്നില്ലാതെ കിഷോർ എന്ന ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു വന്നത് . ഒരു പക്ഷേ അയ്യാളെ പോലെ ഒരു ചെറുപ്പക്കാരൻ ആയിരുന്നാൽ തന്റെ ആഗ്രങ്ങളെയും ലക്ഷ്യത്തെയും ഉൾകൊള്ളാൻ കഴിമായിരുന്നു എന്നവൾ അറിയാതെ ആഗ്രഹിച്ചു പോയി .

നിസംഗതയോടെ ലക്ഷ്മി ബാൽക്കണിയിലേക്ക് നടന്നു . ചാരുപടിയെ ഉന്നം വെച്ചു അവൾ ഇരിക്കാൻ ആഞ്ഞതും രണ്ടു നഗ്നമായ പാദങ്ങൾ അവള്ക്ക് എതിരായി വന്ന് നിന്നു . അപരിചിതമായ ആ കാലുകളുടെ ഉടമയെ അവൾ നോക്കിയതും സർവ്വത്ര ചിന്തകളും കടൽ കടന്നു . കണ്ണുകൾ അയ്യാളിലേക്ക് തന്നെ പതിച്ചു നിന്നു .

”ഹായ് … അയാം വിവേക് ….” വീർത്തു നിന്ന വയറിനു മുകളിൽ പകുതിയും കയ്യടക്കിയ ബൽറ്റിനെ വലിച്ചുകയറ്റി കൊണ്ട് അയാൾ പറഞ്ഞു .

കേവലം പത്തുമിനിറ്റുകൾക്കു ശേഷം എത്തുമെന്നു പറഞ്ഞു താൻ കാത്തിരുന്ന ചെക്കനായിരിക്കണം ഇതെന്ന് ഓർത്തപ്പോൾ ചിരിക്കണോ കരയണോ എന്നുപോലും അറിയാത്ത അവസ്ഥയിലായി അവൾ .

” ലക്ഷ്മി …..” പ്രതീക്ഷകൾ അറ്റുപോയതിന്റെ ലക്ഷണം ആ പേരുപറച്ചിലിൽ തന്നെ അവൾ വെളിപ്പെടുത്തി പോയി . താൻ പേരു പറഞ്ഞതും പല്ലുകള്‍ക്കിടയിലെ വിടവുക്കാട്ടി അയാൾ ചിരിച്ചതും ഒരുമിച്ചായിരുന്നു. അതോടുകൂടി എല്ലാം പൂർണ്ണമായി .ചീട്ടുകൊട്ടാരം പോലെ എല്ലാ സ്വപ്നങ്ങളും ഒന്നൊന്നായി തകർന്നു വീണു . മുമ്പെപ്പോഴും പറയുമായിരുന്നതുപോലെ ഞാൻ കണ്ടിരുന്ന സ്വപ്നങ്ങളിലെ രാജകുമാരന് ഇത് പോലെ എണ്ണ തേച്ചു പറ്റിച്ച മുടിയോ മുഖത്ത് പൊട്ടൻ എന്നു തോന്നിക്കുന്ന സോഡാഗ്ലാസ്സോ ഇല്ലായിരുന്നു . ആരൊക്കെ എങ്ങനെയൊക്കെ എതിർത്താലും ഇയാളെ വിവാഹം കഴിക്കാൻ താൻ ഒരിക്കലും തയ്യാറല്ല എന്ന ഉറപ്പോടെയായിരുന്നു പിന്നീടവൾ അയ്യാളുടെ എല്ലാ ചോദ്യത്തിനും നിന്നു കൊടുത്തത് .

”എന്തായി … പെണ്ണിനെ ഇഷ്ട്ടപെട്ടോടാ …..???” പുറകിൽ നിന്നും അശിരീരിയെന്നോണം ഒരു ശബ്ദം അടുത്തു വന്നു . അവർ ഇരുവരും ഒരേ വേഗതയിൽ ആ ശബ്ദത്തെ തിരിഞ്ഞു നോക്കി .

‘കിഷോർ ………….’

പ്രതീക്ഷിക്കാതെയുള്ള അവന്റെ കടന്നു വരവ് ഒരു നിമിഷത്തേക്ക് അവളെ ബോധരഹിതയാക്കി കളഞ്ഞു . തേടിയ വള്ളി കാലിൽ ചുറ്റിയത് പോലുള്ള ഒരു അവസ്ഥ .

”എന്റെ പൊന്നു പെങ്ങളെ എല്ലാം ഇതാ ഇവനൊറ്റ ഒരുത്തന്റെ ഏർപ്പാടാണ് … Just for fun …… ഞാനും നിന്നു തന്നെന്നു മാത്രം ”. വിവേക് അത് പറയുമ്പോഴും ഒരു അന്ധാളിപ്പോടെ ലക്ഷ്മിയുടെ കണ്ണുകൾ കിഷോറിനെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു .

ബാക്കിയെന്നോണം വിവേക് തുടർന്നു…. ” ഞാൻ ഒന്ന് കെട്ടിയതാണ് .. ഇനിയും ആ സാഹസ്സത്തിന് മുതിരാൻ ഞാൻ ആളല്ല …അതുകൊണ്ട് നിങ്ങള് സംസാരിക്ക് ഞാൻ താഴത്തുണ്ടാവും …” അതും പറഞ്ഞു കിഷോറിന്റെ തോളിൽ തട്ടി ലക്ഷ്മിയെ നോക്കി ചിരിച്ചു കൊണ്ട് അയാൾ താഴേക്കിറങ്ങി .

നൂറു ലഡുവും ചുറ്റിനും ഒരുമിച്ച് പൊട്ടിയ അവസ്ഥയായിരുന്നു അവൾക്ക് ….

ടോ .. ഞാൻ തന്നെ വെറുതെ കളിപ്പിക്കാൻ ….. കിഷോര്‍ വിക്കലോടെ പറയാൻ തുടങ്ങിയതും ലക്ഷ്മി ചാടി കയറി ചോദിച്ചു …

അപ്പൊ തനിക്ക് ഇന്നലെ തന്നെ അറിയായിരുന്നുലെ എന്നെ ….???

തന്റെ ഫോട്ടോ എന്റെ കയ്യില് കിട്ടിയിട്ട് മിനിമം ഒരു ആറുമാസമെങ്കിലും ആയിക്കാണും …. നാട്ടില് സ്ഥിരം ആക്കാനുള്ള കാത്തിരിപ്പിലായിരുന്നു . ആള് ഇത്തിരി വിളഞ്ഞ വിത്താണെന്നു നിന്റെ അച്ഛൻ ഫോൺ വിളിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു …അപ്പോ ഒന്ന് പരിജയപ്പെടണമെന്നു തോന്നി .

”ഓ ……. ” നീണ്ട ഒരു മൂളൽ മാത്രം അവൾ തിരികെ നൽകി .

എന്തേ …..ചേച്ചീടെ സ്വപ്നത്തിലെ രാജകുമാരന് എന്റെ അത്ര ഗ്ളാമർ ഇല്ലേ ….????

എടൊ തന്നെ ഞാൻ … കയ്യിൽ കിട്ടിയത് എന്തോ എടുത്തു അവനെ അടിക്കാനോങ്ങിയതും കിഷോർ ഓടി ഹാളിലേക്ക് ഇറങ്ങി .പുറകെ ഞാനും . ഞങ്ങളെ കണ്ടതും അവരെല്ലാവരും പൊട്ടി ചിരിച്ചു .കൂട്ടത്തിൽ കാത്തു വെച്ച വിലപിടിപ്പുള്ള സമ്മാനം കയ്യിലേൽപ്പിച്ച നിർവൃതിയിൽ എന്റെ അച്ഛനും …….

അവസാനിച്ചു…..

രചന: മാളവിക ശ്രീകൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *