സ്നേഹം ഉള്ളോടത്തെ പിണക്കവും ഇണക്കവും ഉണ്ടാവൂ…

രചന: അജു

ആമി നീ എന്ത് പണി ആണ് കാണിച്ചത്…

ഞാൻ എന്ത് കാണിച്ചെന്നാ ഏട്ടൻ പറയുന്നത്…

നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളത് അല്ലേ എന്റെ കീശയിൽ നിന്ന് പൈസ എടുക്കുമ്പോൾ പറഞ്ഞിട്ട് എടുക്കണം എന്ന്…

ഞാൻ അതിന് അധികം പൈസ ഒന്നും എടുത്തില്ലല്ലോ…

എന്തിനാ വെറുതെ എന്നെ ചീത്ത പറയുന്നേ…

നിന്നെ ചീത്ത അല്ല പറയേണ്ടത് ഒരെണം പൊട്ടിക്കുകയാണ് ചെയേണ്ടത്…

ഞാൻ ഒരാളുടെ കൈയിൽ നിന്ന് പൈസ വാങ്ങിച്ചിരുന്നു… അത് തിരിച്ചു കൊടുക്കാനുള്ള പൈസ ആയിരുന്നു അത്.. ഞാൻ ആകെ നാണം കെട്ടു…

നിനക്ക് അതൊന്നും ഒരു പ്രശ്നം അല്ലല്ലോ…

എനിക്ക് അറിയില്ലല്ലോ ആ പൈസ വേറെ ആൾക്ക് കൊടുക്കാൻ ഉള്ളതാണ് എന്ന്…

എനിക്കൊരു കാര്യത്തിന് വേണ്ടി ആ പൈസ എടുത്തതാ…

നിനക്ക് എന്നോട് പറഞ്ഞിട്ട് എടുക്കാമായിരുന്നില്ലേ, അല്ലേൽ എന്നോട് ചോദിക്കാമായിരുന്നില്ലേ…

നീ ഒന്നും അറിയാത്ത പോലെ നിൽക്കുകയായിരുന്നില്ലേ…

ഇപ്പൊ ഞാൻ ചെയ്തത് തെറ്റ് ആയി പോയി എന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത്…

ഞാൻ അങ്ങനെ പറഞ്ഞോ…

അല്ല ഏട്ടന്റെ പറച്ചിൽ കേട്ടാൽ അങ്ങനെ തോന്നും…

എന്റെ ഭർത്താവിന്റെ കീശയിൽ നിന്ന് പൈസ എടുക്കാൻ എനിക്ക് അവകാശം ഇല്ലേ…

നിനക്ക് അവകാശം ഇല്ലാ എന്നൊന്നും ഞാൻ പറഞ്ഞില്ലാ, എന്നോട് ഒന്ന് പറയാമായിരുന്നു എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു…

ഇനി ഒരിക്കലും ഏട്ടന്റെ കീശയിൽ നിന്ന് ഞാൻ പൈസ എടുക്കില്ലാ, എനിക്ക് ഇനി ഏട്ടന്റെ ഒരു പൈസയും വേണ്ടാ…

ആമി നീ എന്താ ഇങ്ങനെ പറയുന്നേ… ഞാൻ എന്താ പറഞ്ഞത് എന്ന് നീ എന്താ മനസ്സിലാക്കാത്തത്…

എനിക്കൊന്നും മനസ്സിലാവില്ലാ, ഞാൻ ഒരു പൊട്ടി പെണ്ണാണല്ലോ…

ഏട്ടനെ മനസിലാക്കാൻ വേറെ പലരും ഉണ്ടല്ലോ…

വേറെ പലരോ… നീ എന്താ ഉദ്ദേശിച്ചത്…

എനിക്കൊന്നും മനസ്സിലാവുന്നില്ലാ എന്ന് കരുതരുത്, ഞാൻ കുറെ നാളായി ശ്രദ്ധിക്കുന്നു ഏട്ടന്റെ മാറ്റം…

എനിക്ക് എന്ത് മാറ്റം വന്നെന്നാ നീ പറയുന്നത്…

ഞാൻ അത് പറയണോ…

ആ പറയണം…

അവൾ ഇവിടേക്ക് വന്ന് പോയത് തൊട്ട് ഏട്ടന് നല്ല മാറ്റം വന്നിട്ടുണ്ട്…

ഞാൻ എന്ത് ചെയ്താലും എന്നെ കുറ്റം പറയാനേ ഏട്ടന് നേരം ഉള്ളൂ…

ആര് വന്ന് പോയത് തൊട്ട് എന്നാ നീ ഈ പറയുന്നേ…

ഏട്ടന്റെ ആ പഴയ കാമുകി..

അന്ന് അവളും അവളുടെ ഭർത്താവും കൂടി ഇങ്ങോട്ട് വന്നിരുന്നില്ലേ…

അവർ ഇവിടെ നിന്ന് ഇറങ്ങിയത് തൊട്ട് ഏട്ടൻ ആകെ മാറി…

ആമി നീ ഇത് എന്തൊക്കെയാ ചിന്തിച്ച് കൂട്ടിയിരിക്കുന്നത്…

നീ എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്…

നിനക്ക് എന്നെ വിശ്വസം ഇല്ലല്ലേ…

എനിക്ക് ഏട്ടനെ വിശ്വസം ആയിരുന്നു… പക്ഷെ ഇപ്പൊ ആ വിശ്വസം എനിക്ക് ഇല്ലാ…

ആമി ഞാൻ ഇതുവരെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം ആണ് നീ ഈ പറഞ്ഞത്…

എന്ന് നിന്നെ ഞാൻ താലി കെട്ടിയോ അപ്പൊ തൊട്ട് ഈ നിമിഷം വരേ എന്റെ മനസ്സിൽ നീ മാത്രമേ ഉള്ളൂ…

നമ്മുടെ മക്കൾ ആണേ സത്യം…

മക്കളെ തൊട്ട് കളസത്യം ഒന്നും പറയണ്ടാ…

ഞാൻ ഈ മാറ്റം കണ്ടുകൊണ്ടിരിക്കുന്നത് ആണല്ലോ…

അപ്പൊ നിനക്ക് എന്നെ വിശ്വസം ഇല്ലാ…

ഇല്ലാ…

എന്നാൽ ശെരി ഇനി നീ ആയി നിന്റെ പാടായി…

ഇനി ഞാൻ നിന്റെ ഒരു കാര്യവും അനേക്ഷീക്കാൻ വരില്ലാ…

അല്ലേൽ എന്റെ കാര്യങ്ങൾ ഒക്കെ ഏട്ടൻ എത്രയാ അനേക്ഷീചിട്ടുള്ളത്….

പിന്നെ നിന്റെ കാര്യങ്ങൾ എല്ലാം നോക്കിയത് വേറെ വല്ലവരും ആണോടീ…

എന്നെ കൊണ്ട് ഒന്നും പറയിപിപ്പിക്കരുത്…

നീ പറയടി… നിന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ പുറത്ത് വരട്ടെ….

എനിക്കൊന്നും പറയാൻ ഇല്ലാ…

എന്റെ പണികൾ ഒന്നും കഴിഞ്ഞിട്ടില്ലാ, എന്റെ മക്കൾക്ക് എനിക്ക് ഭക്ഷണം കൊടുക്കണം…

നീ പോയി എന്തെങ്കിലും ചെയ്യ്…

ഇനി നിന്നോട് സംസാരിക്കാൻ ഞാൻ വരില്ലാ…

ഏട്ടൻ എന്നോട് സംസാരിച്ചില്ലേൽ എനിക്ക് ഒരു കുഴപ്പവും ഇല്ലാ…

അച്ഛാ…

എന്താ മോനേ…

നമ്മുക്ക് പോവണ്ടേ…

ആ പോകാം…

അച്ഛൻ എന്തിനാ കരയുന്നെ…

ഏയ് ഒന്നുമില്ലാ മോനേ…

അച്ഛാ ചേച്ചി വിളിച്ചിരുന്നു…

എന്ത് പറഞ്ഞു അവൾ…

നമ്മൾ എപ്പോഴാ അവിടേക്ക് എത്താ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ…

ഞാൻ പറഞ്ഞു സമയം പിടിക്കും എന്ന്…

പോകാം നമ്മുക്ക്… ഇപ്പൊ ഇറങ്ങിയാൻ രാത്രി ആവുമ്പോഴേക്കും നമ്മുക്ക് അവിടെ എത്താം…

ആ ഇറങ്ങാം…

ആമി ഞാൻ പോവുകയാണ്…

ഇടക്ക് ഞാൻ ഇങ്ങോട്ട് വരാം…

നീ എന്നും എന്റെ കൂടെ ഉണ്ടെന്ന് എനിക്ക് അറിയാം…

പക്ഷെ നീ എന്നെ തനിച്ചാക്കി പോകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ലാ…

അന്ന് പൈസ എടുത്തത് മോൻ ആയിരുന്നു എന്ന് എന്നോട് പറയാമായിരുന്നു നിനക്ക്…

മരണം വരേ ആ രഹസ്യം നീ എന്നിൽ നിന്ന് മറച്ചു വെച്ചത് എന്തിനായിരുന്നു…

ഞാൻ സത്യം അറിഞ്ഞപ്പോൾ നീ എന്റെ കൂടെ ഇല്ലാതെ പോയല്ലോ…

അച്ഛാ വായോ…

ദേ വരുന്നു മോനേ…

ആമി മോൻ എന്നെ വിളിക്കുന്നു ഞാൻ പോവട്ടെ…

നീ എന്റെ ശബ്ദം കേൾക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം…

നീ സന്തോഷിക്കുന്നുണ്ട് എന്നും എനിക്ക് അറിയാം…

നിന്റെ ആഗ്രഹം പോലെ നമ്മുടെ മക്കൾ എല്ലാം നല്ല നിലയിൽ ആണ്…

പക്ഷെ ആ സന്തോഷം എനിക്ക് അനുഭവിക്കാൻ കഴിയുന്നില്ലാ…

എന്റെ സന്തോഷം മുഴുവൻ നീ ആയിരുന്നു ആമി…

നീ ഇല്ലാതായപ്പോൾ എന്റെ സന്തോഷവും പോയീ…

ആമി ഞാൻ ഇറങ്ങുകയാണ്…

ഞാൻ ഇനിയും ഇവിടെ വരും…

നിന്റെ കൂടെ ഈ വീട്ടിൽ താമസിക്കാൻ…

നമ്മുടെ മാത്രമായ ലോകത്തില്ലേക്ക് ഞാൻ വരും…

നീ കാത്തിരിക്കണം ഞാൻ വരുന്നതും നോക്കി…

ചില സാഹചര്യങ്ങൾ നമ്മളെ കുറ്റക്കാരാക്കും…

അതിന്റെ സത്യാവസ്ഥ നമ്മൾ തിരിച്ചറിയാൻ ചെലപ്പോൾ വളരെ വൈകി പോകും…

ആ സത്യങ്ങൾ അറിഞ്ഞു പോകുമ്പോൾ അറിയാതെ നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളി വന്ന് പോകും…

നമ്മൾ ഒന്നും പറയണ്ടായിരുന്നു എന്ന് മനസ്സിൽ തോന്നും…

സ്നേഹം ഉള്ളോടത്തെ പിണക്കവും ഇണക്കവും ഉണ്ടാവൂ…

പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കുകയില്ലാ…

അറിഞ്ഞു തരുന്ന സ്നേഹം എന്നും നിലനിൽക്കും…

ശുഭം…

രചന: അജു

Leave a Reply

Your email address will not be published. Required fields are marked *