സ്പെഷ്യൽ ക്ലാസ്സ്‌…

രചന: ലക്ഷ്മി ബിനു

ഹലോ.. ആരാ…,?

ഹലോ ഇത് ശ്രീക്കുട്ടിടെ വീടല്ലേ..

അതെ ആരാ.

ഞാൻ ഇൻസ്റ്റിറ്റ്യൂട്ടില് നിന്നാണ്

ശ്രീക്കുട്ടിയുടെ പ്രൊഫസർ

ആ സാറേ അവളുടെ ക്ലാസ്സ്‌ കഴിഞ്ഞല്ലോ..

ഏയ് ഞാൻ രാവിലെ പറഞ്ഞതാ ഉച്ച കഴിഞ്ഞു മാത്‍സ്സസ് ക്ലാസ്സ്‌ ഉണ്ടെന്ന്..

ആ അവക്ക് കൊടുക്കാം സാറേ

അമ്മ ഫോണുമായി ശ്രീയുടെ റൂമിലേക്ക് നടന്നു.

ഉച്ചമയക്കത്തിലാണ്ടുപോയ ശ്രീയുടെ കയ്യിൽ അടിച്ചോണ്ട് അമ്മ വിളിച്ചു…

ടീ പെണ്ണേ എഴെന്നേറ്റെ…

എന്താ അമ്മേ ഒന്നുറങ്ങാൻ സമ്മതിക്കില്ലേ..?

പത്തു നാൽപ്പതിനായിരം രൂപ കൊടുത്തു വീട്ടിലിരുത്തി നിന്നെ പഠിപ്പിക്കുന്നതെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കിടന്നുറങ്ങാൻ അല്ല.. പോയ്‌ ഫോൺ ഓണാക്കി വെക്കെടി..

അമ്മ എന്താ പറയുന്നേന്ന് വാ പൊളിച്ചിരുന്ന് കേട്ടതല്ലാതെ ശ്രീക്കുട്ടിക്ക് ഒന്നുംമനസിലായില്ല.

എല്ലാം കേട്ട് കഴിഞ്ഞു അവളും തുടങ്ങി.. ഏത് സാറാ ഇപ്പോ വിളിച്ചേ..?

കണക്ക് സാർ..

ഓ ശരി…

അമ്മ ഫോണിങ്ങ് തന്നെ…

ഫോണെടുത്തു ചെവിയിൽ വച്ചു വെളിയിലേക്ക് നടന്നു..

പത്തിൽ പൊട്ടിയ നീയെങ്ങനെയാടാ പീ ജി ചെയ്യുന്ന എന്റെ പ്രൊഫസർ ആകുന്നെ…?

ഇപ്പുറത്തെ വിളിക്കാരന് തിരിച്ചു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

നീയെന്താ മിണ്ടാതെ നിക്കുന്നെ…

പിന്നെ രണ്ടു ദിവസം ഒരു കാര്യവുമില്ലാതെ വഴക്കിട്ടു നിക്കുന്ന നിന്നെ ഞാൻ എങ്ങനെ വിളിക്കാനാടീ പോത്തേ..

ഓ അത് ശരി കാര്യം കാണാൻ പൊന്നും കരളും അല്ലെങ്കിൽ ഞാൻ പോത്ത്….

ഓ എനിക്ക് പെരുത്ത് വരുന്ന് ഒന്ന് നിർത്തടി…

ഞാനൊന്നും മിണ്ടുന്നില്ല ഞാൻ മിണ്ടിയാൽ ഒക്കെ കുറ്റവാ… എല്ലാർക്കും അങ്ങനെ തന്നെയാ..

എന്റെ ശ്രീ ഒന്ന് നിർത്ത് ഒച്ച വച്ച് നിന്റെ അമ്മേ ഇങ്ങോട്ട് വരുത്തണ്ട.

ഞാൻ മിണ്ടുന്നില്ല നീ പറ അല്പം ദേഷ്യത്തോടെ ശ്രീ പറഞ്ഞു.

രണ്ടുപേരും ഒരുനിമിഷം മിണ്ടാതെ ഇരുന്നു.

ഏട്ടാ…. അവൾ മെല്ലെ വിളിച്ചോണ്ട് ചെന്നു..

എന്താടി ശ്രീ…

ഞാൻ എന്തായാലും ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നില്ല.. നീ എന്താന്ന് വച്ച ചെയ്…

ശ്രീ ശ്രീ നീ ഫോൺ വെക്കല്ലേ മിണ്ടാൻ വേറൊരു വഴിയും ഇല്ലാഞ്ഞിട്ട് ചെയ്തു പോയതാ വിട്ടേക്ക്

ശ്രീ…

എന്താ ഏട്ടാ…

നീ ഫോൺ എടുത്തേ ഞാൻ വിളിക്കാം

മ്മ് വിളിക്ക് ഞാൻ റൂമിൽ പോകട്ടെ ഇവിടെ നിന്നാൽ അമ്മക്ക് ഡൌട്ട് ആകും.

തിരികെ അകത്തേക്ക് കയറി ഫോൺ അമ്മക്ക് കൊടുത്തു നേരെ റൂമിൽ എത്തി വാതിൽ കുറ്റിയിട്ട് ഫോൺ എടുത്തു രാജേഷിനെ വിളിച്ചു.

ഏട്ടാ സോറി…

മ്മ് അതൊക്കെ പോട്ടെ എന്തെടുക്കുവാരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ കിടന്ന് ഉറങ്ങി…

ഏട്ടായി എവിടെയാ..? ജോലിക്ക് പോയോ ഇന്ന്?

മ്മ് ഉണ്ടെടാ കഴിച്ചിട്ട് ഇരിക്കുവാ…

പിന്നെയെ അന്ന് പിണങ്ങിയത് എന്തിനാണെന്ന് നിനക്ക് ഓർമ്മയുണ്ടോ…? വളരെ സൗമ്യമായ രാജേഷിന്റെ ചോദ്യം കേട്ട് ഒന്ന് പൊട്ടിത്തെറിക്കാൻ ശ്രീ തയ്യാറെടുത്തെങ്കിലും

ഇനിയും നീയത് വിട്ടില്ലേ..?

അതങ്ങനെ വിടാൻ പറ്റുന്ന കാര്യമല്ലല്ലോ.

വെളിയിൽ ഇറങ്ങുമ്പോ എത്ര വിലപിടിപ്പുള്ള ചുരിദാർ ആണെങ്കിലും ഷോൾ ഇടാതെ നീ ഇറങ്ങേണ്ട കേട്ടല്ലോ….

ശ്രീ ഒന്നും മിണ്ടിയില്ല…

ടി നീ കേട്ടോ..?

പറ്റില്ലെങ്കിൽ വേറെ ആളെ നോക്കിക്കോ…

വേറെ ആളെ നോക്കുന്നത് തന്നെയാ നല്ലത് അമ്മ എപ്പോഴും പറയും ഒരു സർക്കാർ ജോലിക്കാരനെക്കൊണ്ട് എന്നെ കെട്ടിക്കൂന്ന്..

ഇപ്പോഴേ രണ്ട് വഴിക്കായാ പിന്നെ അപ്പൊ തേച്ചു ന്ന് പറഞ്ഞു വരില്ലല്ലോ…

ഓ നിനക്കിപ്പോ വരുമെടി ഞാൻ വെക്കുന്നു ബൈ….

മോനേ രാജേഷേ നിന്റെ ഈ ജാഡ കാണാൻ തട്ടിവിട്ടതല്ലേ എനിക്കീ പെയിന്റിംഗ് പണിക്കാരനെ മതിയേ..

അന്തിയാകുമ്പോ പണിയും കഴിഞ്ഞു മേല് നിറയെ പെയിന്റുമായി വിയർപ്പിന്റെ ഗന്ധമുള്ള ഷർട്ടുമിട്ട് വരുമ്പോ ആ പുറത്തൊക്കെ എണ്ണയൊക്കെ തേച്ച് തോമാച്ചായനെ സിൽക്ക് ചേച്ചി എണ്ണ തേച്ചു കൊടുക്കും പോലെ തരണം

എങ്കിലേ എന്റെ സിൽക്ക് മോള് ബ്ലൗസും കൈലീം ഉടുത്ത് നിക്കുവോ??

പ്ഫ പട്ടി നിന്നോട് ഞാൻ കൂട്ടില്ല ബൈ വച്ചോ..

ഏയ് അതല്ല മാഷേ തനെപ്പോഴാ എന്റെ പ്രൊഫസർ ആയെ..

ഈ കണ്ടുപിടുത്തം ഒക്കെ ഉണ്ടായിട്ട് നീയെങ്ങനെയാടാ ഉവ്വേ പത്ത് പൊട്ടിയത്…

നല്ല കാമുകന്മാര് തന്റെ കാമുകിയെ ഈ ഓൺലൈൻ ക്ലാസ്സ്‌ സമയത്തു അങ്കമാലിയിലെ പ്രധനമന്ത്രി ആണെന്ന് പറഞ്ഞു വരെ വിളിക്കും

അപ്പൊ കിട്ടുന്ന ഒരു സുഖം ഒന്ന് വേറെയാ മോളുസേ… അതിന് പത്താം ക്ലസിലെ സർട്ടിഫിക്കേറ്റൊന്നും വേണ്ടടി…

അതേ ഏട്ടാ ടാ…

എന്താടി പെണ്ണേ…

നീ സൂക്ഷിച്ചോണേ…

എന്ത്‌..

ജോലി കഴിഞ്ഞു എങ്ങും കറങ്ങി നടക്കാതെ വീട്ടിൽ കേറിക്കോണം. വെളിയിലെങ്ങും ഇറങ്ങല്ലേ…

ഇല്ലടി…

മോളെ ടീ കതകിൽ തട്ടിക്കൊണ്ട് അമ്മ വിളിച്ചു…

എന്താ അമ്മേ…?

ഡോർ തുറന്നെ..

ടാ 1min അമ്മ വരുന്നു…

വേഗം ചെന്ന് ഡോർ തുറന്നു

എന്താ അമ്മേ..?

മോനേ പഠിക്കുവല്ലേ ഉറക്കത്തിന്റെ ക്ഷീണം കാണും ഈ പാലങ്ങ് കുടിച്ചേ..

ഓ ഈ അമ്മ ക്ലാസ്സ്‌ എടുക്കുമ്പോ ഇങ്ങനെ വരല്ലേ…

ടീ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടിട്ടുണ്ട്… വേഗം കുടിച്ചിട്ട് ചെന്നിരുന്നു പടിക്ക് ട്ടോ…

വാതിൽ ചാരിക്കോ..

അതും പറഞ്ഞു അമ്മ പോയ്‌…

വീണ്ടും ബെഡിലേക്ക് വന്നു കിടന്നു

നിന്റെ അമ്മ കൊള്ളാലോ..

ഹഹഹ അവള് ചിരിച്ചു

മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് എത്ര ദിവസായി ഏട്ടായ്…

ഇതിപ്പോ അതിനൊക്കെ കൂടെ കിട്ടിയ അവസരമായി കണ്ടാൽ മതി….

ഇരുവരും ചിരിച്ചു…

പിന്നെ പ്രണയങ്ങളുടെ പെരുമഴകാലമായിരുന്നു… മധുരമുള്ള ചുംബനങ്ങളിലും തമാശകൾക്കിടയിലും അവർ പ്രണയിച്ചു കൊണ്ടേയിരുന്നു…

രണ്ട് ഫോണുകൾക്കപ്പുറവും ഇപ്പുറവും പ്രണയ സല്ലാപത്തിൽ അവർ മറന്നത് അവരുടെ വളർച്ച മാത്രം സ്വപ്നം കണ്ട അമ്മയെയായിരുന്നു…

ശരിയാണ് നാളെ നിങ്ങളുടെ പ്രണയം വളർന്ന്‌ നിങ്ങൾക്ക് ഒന്നിക്കുവാൻ കഴിയുമായിരിക്കാം. പക്ഷെ ഈ സമയത്ത് അതല്ല വേണ്ടത്.

കിട്ടുന്ന അവസരം മുതലാക്കുന്നവർക്കുള്ള ചിലരോട് മാത്രം എനിക്ക് പറയാനുള്ളത്….

മൊബൈൽ ഫോൺ വലിയൊരു അത്യാവശ്യമാക്കി ഉപയോഗിക്കേണ്ട അവസ്ഥ ആയതിനാൽ ദുരുപയോഗം ചെയ്യാതിരിക്കുക.

#സ്പെഷ്യൽ_ക്ലാസ്സ്‌

രചന ലക്ഷ്മി ബിനു ബിനുവിന്റെ പ്രണയകഥകൾ❤️💙

രചന: ലക്ഷ്മി ബിനു

Leave a Reply

Your email address will not be published. Required fields are marked *