ന്നാലും ന്റെ ബഷീറിക്കാ..

രചന ധനു

തട്ടത്തിൻ മറയത്ത് മൂവി കണ്ടപ്പോൾ മുതൽ എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു..

ഒരു ഉമ്മച്ചികുട്ടിയെ പ്രേമിക്കണമെന്നു പക്ഷെ ആരെ പ്രേമിക്കും…

ഒന്നോർത്തു നോക്കിയപ്പോൾ കുറെ ഉമ്മച്ചികുട്ടികളുടെ മുഖം മനസ്സിലൂടെ കടന്നുപോയി പക്ഷെ എല്ലാവർക്കും ലൈൻ ഉണ്ട്…

എന്തു ചെയ്യാനാ ഇന്നത്തെ കാലത്തു ലൈൻ ഇല്ലാത്ത ഒരു പെണ്ണും ഇല്ലലോ..

ഒന്നൂടെ ഓർത്തപ്പോൾ മനസ്സിൽ ഒരാളുടെ മുഖം തെളിഞ്ഞു വന്നു അത് നമ്മടെ പാത്തുമ്മയാണ്..

പാത്തുമ്മ ആരാണെന്നു ചോദിച്ചാൽ, നാട്ടിൽ ഹോട്ടൽ നടത്തുന്ന ബഷീറിക്കന്റെ മോളാണ്..

അവളെകുറിച്ചു പറയുകയാണെങ്കിൽ, നാട്ടിലെ മൊഞ്ചത്തികുട്ടി…

പടിപ്പിസ്റ്റ് എന്നൊക്കെ പറയാം..

എന്തായാലും ഞാനവളെ പ്രേമിക്കാൻ തീരുമാനിച്ചു.നാളെ മുതൽ അതിന്റെ ഒരുക്കം തുടങ്ങണം…

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നാളെത്തേക്കുള്ള പ്ലാനിങ് മനസ്സിൽ കണ്ടുവെച്ചു..

പാത്തുമ്മയെകുറിച്ചു ഓർത്തിരുന്നപ്പോൾ ഞാൻ അങ്ങ് ഉറങ്ങിപോയി..

പിറ്റേ ദിവസം രാവിലെ അമ്മയുടെ വിളികേട്ടാണ് ഞാനുണർന്നത്..

കണ്ണുതുറന്നു നോക്കിയപ്പോൾ കുപ്പിയുമായി നിൽക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത്..

പിന്നെ ഞാൻ കേൾക്കുന്നത് അമ്മയുടെ പതിവ് ഡയലോഗാണ്..

“പോത്തുപോലെ കിടന്നുറങ്ങിയത് മതിയടാ ചെക്കാ വേഗം പോയി പാൽ വാങ്ങിയിട്ട് വാ…”

ഞാനിതുകേട്ടു അമ്മയോട് പറഞ്ഞു…”അമ്മേ എന്നും ഈ പശും പാൽ കുടിച്ചു കുടിച്ചു മടുത്തു..!

ഇതുകേട്ട് അമ്മയുടെ ഡയലോഗ്..

“എന്നാപ്പിന്നെ തമ്പുരാന് നാളെ മുതൽ ആട്ടിൻ പാൽ വാങ്ങിതരാം..”

ഞാനൊരു ചെറുചിരിയോടെ..”താങ്ക്സ് അമ്മേ..!

“അവന്റെയൊരു താങ്ക്സ് വേഗം പോയി പാൽ വാങ്ങിയിട്ട് വാ ചെക്കാ…”

“ഹോ ശരി അമ്മേ..!

ആട്ടിൻ പാലിന്റെ കാര്യം പറഞ്ഞപ്പോഴാ പാത്തുമ്മയുടെ കാര്യം ഓർമവന്നത്…

ഞാൻ വേഗം റെഡിയായി അമ്മയെ വിളിച്ചു..

അമ്മ അടുക്കളയിൽ നിന്നും എന്റെയാടുത്തേക്കു വന്നപ്പോൾ…

ഞാനമ്മയോട് പറഞ്ഞു.. “അമ്മയെന്നെ അനുഗ്രഹിക്കണം…!

ഇതുകേട്ട് അമ്മയുടെ മുഖത്തൊരു ചിരി, ഞാനമ്മയോട് ചോദിച്ചു..

“എന്താ അമ്മേ ചിരിക്കുന്നത്..!

“ഏയ് ഒന്നുമില്ല മോനെ…”

“എന്നാ അമ്മയെന്നെ അനുഗ്രഹിക്കു..!

“എങ്ങനെയാ മോനെ നിന്നെ ഞാൻ അനുഗ്രഹിക്കേണ്ടത്..”

“അമ്മ ഒരു നൂറുരൂപ തന്നു അനുഗ്രഹിച്ചാൽ മതി…!

” മോനെ ധനു നൂറുരൂപയ്ക്കുള്ള അനുഗ്രഹം ഇല്ല. വേണമെങ്കിൽ അൻപതു രൂപയ്ക്കു നോക്കാം..”

അമ്മയ്ക്കറിയാം എന്റെ അനുഗ്രഹം വാങ്ങൽ എന്തിനാണെന്ന്..

അങ്ങനെ അമ്മയെ സോപ്പിട്ടു കാശ് വാങ്ങി വീട്ടിൽ നിന്നിറങ്ങി, പാത്തുമ്മയുടെ കോളേജിന് മുന്നിലേക്ക്..

ആദ്യ ദിവസമാണ് എങ്ങനെ തുടങ്ങും, ഞാനതു ചിന്തിച്ചു നിൽക്കുമ്പോഴാണ് പാത്തുമ്മയുടെ കടന്നുവരവ്…

ഞാനവളെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചു പക്ഷെ അവളെന്നെ നോക്കുക പോലും ചെയ്തില്ല..

ആദ്യ ദിവസമല്ല സാരമില്ലെന്നു കരുതി സമാധാനിച്ചു…

അതിന്റെ അടുത്ത ദിവസവും ഞാനവളെ നോക്കി ചിരിച്ചു, അന്നും അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല….

മൂന്നാമത്തെ ദിവസം ഞാനവളുടെ മുന്നിലേക്ക് ചെന്നിയിട്ടു പറഞ്ഞു…

“പാത്തുമ്മ എനിക്കൊരു കാര്യം പറയാനുണ്ട്..!

അവളെന്നെ ദേഷ്യത്തോടെ നോക്കിയിട്ടു പറഞ്ഞു…

“എന്താ കാര്യം…”

ഞാനവളോട് പറഞ്ഞു..”ഐ ലവ് യു..!

അവളിതുകേട്ടു അടിമുടി എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു..”നിനക്കൊന്നും വേറെ പണിയില്ലേ..”

ദേഷ്യത്തോടെ അവളിങ്ങനെ പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു..

ദേഷ്യത്തോടെയാണെങ്കിലും അവളെന്നോട് മിണ്ടിയല്ലോ ഞാനൊരുപാട് സന്തോഷിച്ചു…

പിറ്റേ ദിവസത്തെ പ്ലാനിങ്ങായിരുന്നു ലവ് ലെറ്റർ..

രാത്രിയിരുന്നു കുറെ കുത്തികുറിച്ചു അവൾക്കു കൊടുക്കാനുള്ള കവിതകളും ഡയലോഗുകളും…

രാവിലെ നേരത്തെ എണീറ്റ് നല്ല സുന്ദരകുട്ടപ്പനായി പാത്തുമ്മയ്ക്കു ലെറ്റർ കൊടുക്കാൻ ഇറങ്ങിതായിരുന്നു ഞാൻ…

അവിടെ ചെന്നപ്പോൾ അവൾ ലീവായിരുന്നു..

പ്രതീക്ഷകളൊക്കെ തെറ്റി എന്നാലും ഞാനാ ആ ലെറ്റർ അവളുടെ കൂട്ടുകാരിയുടെ കൈയിൽ കൊടുത്തുവിട്ടു…

ഇനിയെന്തു സംഭവിക്കുമെന്നറിയില്ല മറുപടിയറിയാൻ നാളെവരെ കാത്തിരിക്കണം…

അന്നത്തെ ദിവസം എങ്ങനെയൊക്കെയോ തള്ളിനീക്കി..

രാവിലെ നേരത്തെ അവളുടെ കോളേജിന് മുന്നിൽ പോയി നിന്നു മറുപടിയറിയാൻ ..

കൂടെ എന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു…

അവൾ വരുന്നത് കണ്ടപ്പോൾ ഞാനൊന്നു ചിരിച്ചു…

അതുകണ്ട് കൂട്ടുകാരന്റെ കമറ്റ്… “മതിയടാ ഇളിച്ചത്…”

“ഒന്നു മിണ്ടാതിരിക്ക് മച്ചാനെ അവൾ വരുന്നുണ്ട്…!

പറഞ്ഞു തീർന്നില്ല അവൾ എന്റെയടുത്തേക്ക് വന്നു…

ഞാനൊന്നു ഞെട്ടി, ആ ലെറ്റർ ഏറ്റെന്നാ തോന്നുന്നെ. മനസ്സിൽ ലഡ്ഡു പൊട്ടി…

അവളൊന്നും മിണ്ടാതെ ഞാൻ കൊടുത്തപോലൊരു ലെറ്റർ എനിക്ക് തന്നിട്ട് ക്ലാസ്സിലേക്ക് നടന്നു…

എന്റെ മനസ്സിൽ വെടിക്കെട്ട് തന്നെ നടന്നു സന്തോഷംകൊണ്ട്…

ഇതൊക്കെ കണ്ടു എന്റെ കൂട്ടുകാരൻ വാ പൊളിച്ചു നോക്കി നിൽക്കുകയാണ്..

ഞാനവനോട് പറഞ്ഞു..”കണ്ടോ മോനെ ദിനേശാ പാത്തുമ്മ തന്ന ലെറ്റർ…!

ഞാനതു തുറന്നു നോക്കാതെയാണ് അവനോടു ഡയലോഗ് അടിച്ചത്..

ഇതുകേട്ട് അവനെന്റെ കൈയിലെ ലെറ്റർ തട്ടിപ്പറിച്ചു വാങ്ങി…

അത് വായിച്ചതും അവൻ ചിരിക്കാൻ തുടങ്ങി..

ഇതുകണ്ട് ഞാനവനോട് ചോദിച്ചു “എന്താടാ ഇത്ര മാത്രം ചിരിക്കാൻ അതിൽ എഴുതിയിരിക്കുന്നത്….

അവൻ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല വീണു വീണു ചിരിക്കുകയാണ്..

പടച്ചോനെ പണിപാളിയോ എന്താ ആ ലെറ്റർ എഴുതിയിരിക്കുന്നത്…

ഞാനാ ആ ലെറ്റർ വാങ്ങി നോക്കിയപ്പോൾ എന്റെ കണ്ണും തള്ളിപോയി…

അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു…

“കവിതയും ഡയലോഗും കൊള്ളാം..

പിന്നെ പാത്തുമ്മയുടെ പുറകെ നടക്കുന്നത് നിർത്തണം..അഥവാ നിർത്താൻ ഉദ്ദേശമില്ലെങ്കിൽ നാളത്തെ ബിരിയാണിയിൽ ചിക്കന് പകരം നിന്നെയായിരിക്കും ഇടുന്നത്…

എന്ന് പാത്തുമ്മയുടെ ബാപ്പ.. ബഷീർ..”””””‘

അന്നത്തോടെ ഞാൻ എന്റെ ആഗ്രഹം കുഴിച്ചുമൂടി.. എന്തിനാ വെറുതെ ബിരിയാണിയിൽ കിടന്നു വെന്തു ചാവുന്നത്.. . പാവം ഞാൻ

. രചന ധനു

Leave a Reply

Your email address will not be published. Required fields are marked *