ഒരുപാട് നാളത്തെ ഒരു ആഗ്രഹമായിരുന്നു ഒരു റീയൂണിയൻ…

രചന: Anjali R

നാളത്തെ ദിനം സ്വപ്നം കണ്ടാണ് ഉറങ്ങിയത് . ഒരുപാട് നാളത്തെ ഒരു ആഗ്രഹിമായിരുന്നു ഒരു റീയൂണിയൻ പഴയ പത്താം ക്ലാസിലെ കൂട്ടുകാരുമൊത്ത് ഒരു ദിനം ഒരു ദിവസം . ഞങ്ങൾ ആൺകുട്ടികൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട് ആദ്യമായി സ്നേഹിച്ച പെൺകുട്ടിയെ മറക്കില്ല പക്ഷേ ഞാൻ പിന്നെ ആരേയും സ്നേഹിച്ചിട്ടില്ല അതുകൊണ്ട് അനുഭവസ്ഥനല്ല പഴയ ആ സ്കൂളിലെ വരാന്തയിൽ കുറെ നേരം അവളോട് കഥ പറയണം . പഴയ ഓർമ്മകൾ പുതുക്കണം ഇന്നും അവൾ കാത്തിരിക്കുന്നു എങ്കിൽ ജീവിതത്തിലേക്ക് ക്ഷണിക്കണം ഇതെല്ലാം ആലോചിച്ചാണ് കിടന്നത് . രാവിലെ തന്നെ എണീറ്റു ജോലിക്ക് പോകാൻ പോലും ഞാൻ രാവിലെ എണീക്കാറില്ല അമ്മ നിർബഡിച്ചാണ് വിടുന്നത്. ആ ഞാൻ നേരം വെളുക്കുന്നതിന് മുമ്പ് എണീറ്റു കുളിച്ച് ദൈവങ്ങളോടും പ്രർത്ഥിച്ചു അപ്പോഴേക്കും എന്റെ ചങ്ക് ഒന്നിൽ തുടങ്ങിയ സുഹൃത്ത് എന്റെ മനു എത്തിയിരുന്നു എടാ അമൽ ഒന്ന് വാടാ എന്ന് വിളിക്കുന്നത് കേട്ടു പെട്ടെന്ന് എന്റെ അനിയന്റെ സംസാരവും കേട്ടു സത്യം പറ വെല്ല പെണ്ണുകാണാൻ പോവാണോ ഒരു സംശയം ഇവന്റെഒരുക്കിം കണ്ടിട്ട് ചോദിച്ചതാ അതേടാ അതിനാ പോകുന്നെ വരുന്നോ. എന്ന് ചോദിച്ചു . പോയി ബുള്ളറ്റിൽ കയറി.

പിന്നെ വണ്ടി പോവുന്നത് അനുസരിച്ച് ഞാൻ പഴയ ആ പത്താം ക്ലാസുകാരൻ ആയി മാറുകയായിരുന്നു ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത് പത്തിൽ തന്നെ അവൾ ഒരു കുറുമ്പിയും കുസൃതിയുമായിരുന്നു ഞങ്ങളുടെ ക്ലാസിൽ അവളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീ ഹരി അവനെ ചൂലുമായി ഓടിച്ച അവളെ ഞാൻ ടീച്ചറിന് കാട്ടികൊടുത്തു അന്ന് അവൾക്കിട്ട് രണ്ടെണ്ണം കിട്ടി .പിന്നെ അവർക്ക് രണ്ടിനും എന്നോട് കലിപ്പായിരുന്നു. അങ്ങനെ അവൾ ക്ലാസ് ലീഡർ സ്ഥാനത്ത് എത്തി . അപ്പോ ഞാൻ കൊടുത്തതിന് പകരം അവൾ കുറെ എന്നെ കൊള്ളിച്ചു. പക്ഷേ എനിക്ക് ഒന്നും തോന്നിയില്ല അവളോട് ഒരു ചെറിയ പ്രണയം മനസ്സിൽ തളിർത്തു .

പക്ഷേ ചുമ്മാ രസത്തിന് ബോർഡിൽ ഒരു കുരങ്ങന്റെ പടം വരച്ചു എല്ലാവരും പോയി ഞങ്ങൾ പോകാൻ നേരത്ത് ഞാൻ അതിന് അവളുടെ പേര് കൊടുത്തു ദേവു എന്ന് പക്ഷേ എന്റെ നിർഭാഗ്യം പിറ്റേന്ന് രാവിലെ വന്നത് അവളും കൂട്ടുകാരും ആയിരുന്നു. അവൾ കരഞ്ഞു കൊണ്ട് അത് മായിച്ചു കണ്ട എല്ലാവരും അവളെ കളിയാക്കി. അവൾ അന്ന് ആരോടും മിണ്ടിയില്ല . പിറ്റേന്നും അവൾ ആരോടും മിണ്ടാതെ ഇരുന്നപ്പോ ഞാൻ പോയി സോറി പറഞ്ഞു പക്ഷേ അവൾ വീർപ്പിച്ച് ഇറങ്ങി പോയി . പിന്നീട് അവൾ പഴയ പടി ആയിരുന്നു ആ സമരം കൊണ്ട് കുട്ടികൾ പലരും ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് പറഞ്ഞു . അങ്ങനെ എല്ലാവരുടെയും പറച്ചിലിലൂടെ ഞാൻ അവളെ സ്നേഹിച്ചു . പിന്നെ പത്താം ക്ലാസിലെ ഫെയർവൽ ദിനം വന്നെത്തി അന്ന് എല്ലാ കുട്ടികളും മുണ്ടായിരുന്നു വേഷം .

ക്ലാസിൽ എത്തിയപ്പോ ഞാൻ അവളോട് ചോദിച്ചു എങ്ങനെയുണ്ട് എന്ന് അവൾ പറഞ്ഞു ചേരില്ല അപ്പോ അതിലും തീരുമാനമായി .അങ്ങനെ പത്തിലെ ലാസ്റ്റ് എക്സാമിന്റെ അന്ന് അവളോട് ഞാൻ പറഞ്ഞു എന്റെ പ്രണയം പക്ഷേ ഒന്നു പറയാതെ ഒന്ന് നോക്കിയിട്ട് അവൾ പോയി .പിന്നെ രണ്ടു വർഷം കൂടി ആ പുറകെ ഞാൻ ഉണ്ടായിരുന്നു രണ്ടു സ്കൂളിലാണ് എങ്കിലും എന്നും അവളെ കാണുമായിരുന്നു. അതിനിടയിൽ ഞങ്ങളുടെ സ്കൂളിലെ ഒരു കുട്ടി അവളെ കുറിച്ച് എന്നോട് കുറ്റം പറഞ്ഞു ഞാൻ ഒന്ന് കൊടുത്തു. അങ്ങനെ അവൾ മൂലം ആദ്യ സസ്പെന്‍ഷനും കിട്ടി. പിന്നെ പ്ലസ്ടു കഴിഞ്ഞു ഞാൻ പടിക്കാൻ ബംഗ്ലൂർക്ക് പോയി . അവൾ വീടും സ്ഥലവും വിറ്റ് പോയി പിന്നെ കുറെ അന്വേഷിച്ചു അവളെ കണ്ടത്താനായില്ല .

അങ്ങനെയിരിക്കെ എനിക്ക് ഞാൻ പഠിച്ച അതേ സ്കൂളിൽ അധ്യാപികനായി ജോലിയിൽ കയറി. പിന്നെ കൂട്ടുകാരെ അത്യാവശ്യം കണ്ടെത്തി റീയൂണിയൻ നടത്താൻ തീരുമാനിച്ചു അതും അവൾക്ക് വേണ്ടി വരുമെന്ന പ്രതീക്ഷയിൽ. അങ്ങനെ പരിപാടി ആരംഭിച്ചു അവൾ വന്നില്ല പഴയ സുഹൃത്തുകളുമായി സംസാരിച്ചു ഇടയ്ക്ക് ഹരിയെയും തിരക്കി അവനെയും കണ്ടില്ല. പിന്നെ കുറച്ചു നേരം കലവറയിലെ പരുപാടികൾ കഴിഞ്ഞു.

നേരെ സ്റ്റേജിൽ കയറി അധ്യാപികനായതു കൊണ്ട് ഒരു തകര്‍പ്പൻ പ്രസംഗം കഴിഞ്ഞു . സീറ്റിൽ ഇരുന്നു സ്റ്റേജിൽ ഇരുന്ന് സംസാരിച്ചു തിരിഞ്ഞു നോക്കിയപ്പോ ഞാൻ കാണാൻ കൊതിച്ചവൾ ഹരിയുടെ അടുത്ത് പക്ഷേ അവളുടെ കൈയിലെ കുട്ടിയിലേക്ക് കണ്ണുകൾ പോയി കണ്ണു നിറഞ്ഞു അതിൽ നിന്ന് ഒരു തുള്ളി താഴേക്ക് വീണു പക്ഷേ എല്ലാവരും കരുതിയത് സാറിന്റെ പ്രസംഗം കേട്ടിട്ട് കണ്ണു നിറഞ്ഞത് ആണെന്ന്. പക്ഷേ എന്തോ അവളോട് മിണ്ടാതെ മാറി നടന്നു.

പെട്ടെന്ന് മാഷേ എന്നുളള വിളിയാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് ഞാൻ തിരിഞ്ഞു നോക്കി അവളും ഹരിയും കുട്ടിയും എന്താ മാഷേ എന്നോട് ഒന്നും മിണ്ടാനില്ലേ മാഷിന് . ഉണ്ടടോ തന്നെ കണ്ടില്ലായിരുന്നു എന്തുണ്ട് വിശേഷം .സുഖം എന്ന് അവൾ പറഞ്ഞു. മോളുടെ പേരെന്താ ആവണി എന്ന് മോളു പറഞ്ഞു .പിന്നെ ഹരിയോട് സംസാരിച്ചു അപ്പോ മോള് പറഞ്ഞു അച്ഛേ അമ്മ. നന്ദ ഇങ്ങ് വാ എന്ന് ഹരി വിളിച്ചപ്പോ ഒരു പെണ്ണ് വന്നു. അവളെ ഹരി പരിചയപ്പെടുത്തി നിങ്ങൾ സംസാരിക്കൂ എന്ന് പറഞ്ഞ് അവർ പോയി മാഷേ മാഷ് തെറ്റിധരിച്ചു അല്ലേ എയ്യ് അത് ഞാൻ കണ്ടു എന്നെ കണ്ടപ്പോ ആ കണ്ണ് നിറഞ്ഞത് അന്ന് ഞാൻ മാഷിനോട് ഒപ്പം സ്നേഹത്തിൽ കൂടെ ഉണ്ടായിരുന്നാൽ ഇപ്പോ ഇത് കാണാൻ പറ്റില്ല എന്ന് പറഞ്ഞു.

പിന്നെ ഞങ്ങൾ ഒന്നിച്ച് ഇരുന്ന് കഴിച്ചു അങ്ങനെ എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു ഞങ്ങളെല്ലാം പരയാൻ നിന്നു എല്ലാവരും പോയി അപ്പോഴാണ് ദേവുവിനെ കൊണ്ടു പോകാൻ അവളുടെ ഏട്ടനും അച്ഛനും വന്നത് പിന്നെ അവരെ പരിചയപ്പെട്ടു പോകാൻ വണ്ടിയിൽ കയറിയപ്പോ അവളുടെ അച്ഛൻ പറഞ്ഞു ഉടനെ വീട്ടുകാരെ കൂട്ടി വന്ന് ഇവളെ അങ്ങ് കൊണ്ടുപോയിക്കോ കേട്ടോ. എന്ന് ഒട്ടും പ്രതീക്ഷികാതെ എന്റെ പത്തുവർഷത്തെ പ്രണയം പൂവണിഞ്ഞു. അങ്ങനെ താമസിക്കാതെ അവൾ എന്റെ വീട്ടിലെക്ക് വരും. ശുഭം

രചന: Anjali R

Leave a Reply

Your email address will not be published. Required fields are marked *