ജ്വാലയുടെ അർദ്ധനഗ്ന ശരീരത്തിലേക്ക് ബാത്റൂമിലെ ഷവറിലെ വെള്ളം ഒരു പുതുമഴയായ് പെയ്തിറങ്ങി.

രചന: സനൽ SBT

ജ്വാലയുടെ അർദ്ധനഗ്ന ശരീരത്തിലേക്ക് ബാത്റൂമിലെ ഷവറിലെ വെള്ളം ഒരു പുതുമഴയായ് പെയ്തിറങ്ങി.

മൂർദ്ധാവിലൂടെ ഒലിച്ചിറങ്ങിയ ജല കണങ്ങൾ അവളുടെ ശരീരത്തെ അടിമുടി കുളിരണിയിച്ചു. ഇരു കരങ്ങൾ കൊണ്ടും ആ വെള്ളത്തുളികളെ തട്ടിത്തെറുപ്പിച്ച് ഒരു ചെറിയ മൂളിപ്പാട്ടിൻ്റെ അകമ്പടിയോടുകൂടി അവൾ ചുവടു വെച്ചു. ബാത്റൂമിലെ ചില്ലുജാലകത്തിൽ കൂടി പുറത്തോട്ട് നോക്കിയപ്പോൾ ബെഡിൽ അക്ഷമനായി ഇരിക്കുന്ന ഹേമന്ദിനെയാണ് അവൾ കണ്ടത്.

ഒരു കൈകൊണ്ടവൾ ബാത്റൂമിൻ്റെ അടുത്തേക്ക് ഹേമന്ദിനെ മാടി വിളിച്ചു എന്നിട്ട് ആ ചില്ലുജാലകത്തിൽ അവൾ ചൂണ്ടുവിരൽ കൊണ്ട് ഐ ലൗ യു എന്ന് എഴുതി ഒരു ഹാർട്ടിൻ്റെ ചിത്രവും വരച്ചു എന്നിട്ട് അതിന് താഴെ ഗ്ലാസിൽ ഒന്ന് അമർത്തി ചുംബിച്ചു. മറുപുറത്ത് നിന്നും അവളുടെ വിറകൊള്ളുന്ന ചുണ്ടുകളിൽ ഹേമന്ദും ഒന്ന് അമർത്തി ചുംബിച്ച് ഗ്ലാസിലെ മഞ്ഞുതുള്ളികൾ അവൻ പതിയെ നുകർന്നു.

“ജ്വാല കമോൺ യാ . എത്ര നേരമായി ഞാൻ വൈയ്റ്റ് ചെയ്യുന്നു.”

“ഹേയ് ഒന്ന് അടങ്ങ് മാഷേ. ഒരു അഞ്ചു മിനിറ്റ് ദാ വരുന്നു. ”

ജ്വാല ബാത്റൂമിലെ ഹാങ്ങറിൽ നിന്ന് ടവൽ എടുത്ത് അവളുടെ ശരീരത്തിലെ ജല കണങ്ങൾ ഒപ്പിയെടുക്കുന്നത് ഹേമന്ദ് ആർത്തിയോടെ നോക്കി നിന്നു. ഒടുവിൽ മാറോട് ചേർത്ത് ടവൽ അവളുടെ ശരീരത്തെ വലം വെച്ച് കെട്ടി അവൾ ബാത്റൂമിൻ്റെ പുറത്തേക്ക് ഇറങ്ങി. ഈറനണിഞ്ഞ കർകൂന്തലിൽ നിന്നും വെള്ളത്തുള്ളികൾ നിലത്ത് വീണ് ചിതറിത്തെറിച്ചു. അവളുടെ വെള്ളിക്കൊലുസിൻ്റെ മധുര സംഗീതം ഹേമന്ദ് കൊതിയോടെ കാതോർത്തു.

ദാഹിക്കുന്ന ശരീരവുമായി ജ്വാല ഹേമന്ദിൻ്റെ മുൻപിൽ വന്നു നിന്നു.അവൻ അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് ആ മുടിയിഴകൾ പതിയെ മാറ്റി കഴുത്തിൻ്റെ പുറകിലായി ഒന്ന് അമർത്തി ചുംബിച്ചു.

“ജ്വാല…”

ജ്വാലയുടെ കണ്ണുകൾ പാതി കൂമ്പിയടഞ്ഞു. അവളിൽ നിന്നും ഒരു നേർത്ത നിശ്വാസം പുറത്തോട്ട് വന്നു.

“ആഹ് ഹേമന്ദ് . ”

വീണ്ടും അവളുടെ കാതിൽ അവൻ പതിയെ ഒന്ന് കടിച്ചു. ഒരു കുഞ്ഞു സ്വർണ മത്സ്യം പൊലെ ജ്വാല ഹേമന്ദിൻ്റെ കൈകളിൽ കിടന്ന് ആ സ്നേഹ ലാളനങ്ങൾ ഏറ്റുവാങ്ങി. അല്പസമയത്തിന് ശേഷം അവളെ അവൻ ബെഡിലേക്ക് വലിച്ചിട്ട് രാസകേളികളിൽ മുഴുകി. ശരീരത്തിലെ ഓരോ ഭാഗത്തും ഹേമന്ദ് വിരലോടിക്കുമ്പോൾ ഒരു ചോണനുറുമ്പ് അരിച്ചിറങ്ങുന്ന ഒരു സുഖം അവൾക്ക് അനുഭവപ്പെട്ടു. ടവ്വലിൻ്റെ ഒരറ്റം പാതി തുറന്ന് അവൻ അവുടെ നഗ്നമേനി ആസ്വദിച്ചു. നാണത്താൽ അവളുടെ കുഞ്ഞു മുഖം ഒരു പൂവാകയായ് പൂത്തുലഞ്ഞു. അവൻ അവളുടെ കരിമഷി കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.

“എന്താ ഹേമന്ദ് ഇങ്ങനെ നോക്കുന്നത്. എന്നെ ആദ്യമായ് കാണുന്ന പൊലെ .”

“എന്തോ തന്നെ എത്ര കണ്ടാലും മതിവരാത്ത പൊലെ ”

“ഹാ ഇതെന്താ ഇപ്പോ ഇങ്ങനെ മാഷേ ഇനി പ്രേമം മൂത്ത് ഇയാൾ എന്നെ കെട്ടണം എന്ന് പറയോ. ദേ പാവം ഒരു കെട്ടിയോനും രണ്ട് കുഞ്ഞുങ്ങളും അനാഥരാവുമേ .”

ഹേമന്ദ് ഉറക്കെ ചിരിച്ചു.

” എൻ്റെയും വിവാഹത്തിന് മുൻപ് ആണ് തന്നെ ഞാൻ കണ്ടുമുട്ടുന്നത് എങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഇതിപ്പോ അത് പറ്റിലല്ലോ നന്മൾ രണ്ടു പേരും ലോക്കായില്ലേ. ”

ജ്വാല ഹേമന്ദിൻ്റെ മാറിൽ തല ചായ്ച്ചു കൊണ്ട് കുലുങ്ങി ചിരിച്ചു.

” അതിനെന്താടോ തനിക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ ഞാൻ ഓടി വരുന്നില്ലേ നിൻ്റെ അടുത്തേക്ക്. ”

അതെ അതാണ് ആകെയുള്ള ഒരു ആശ്വാസം .”

“ഉം. അത് നിന്നോടുള്ള ദിവ്യ പ്രണയം കൊണ്ട് ഒന്നും അല്ല ട്ടോ എന്നിലെ സ്ത്രീയെ തൃപ്തിപ്പെടുത്താൻ നിനക്ക് മാത്രമേ കഴിയൂ എന്ന എൻ്റെ തിരിച്ചറിവാണ് വീണ്ടും വീണ്ടും നിൻ്റെ അടുത്തേക്ക് എത്താൻ എന്നെ പ്രേരിപ്പിക്കുന്നത്.

” നിനക്ക് മടുത്തോ അയാളുടെ കൂടെയുള്ള ജീവിതം ?”

“ഹും മടുപ്പ് പല രാത്രികളിലും എനിക്ക് അത് തോന്നിയിട്ടുണ്ട് സ്വന്തം കാര്യം നടക്കണം എന്നല്ലാതെ ഇന്നേ വരെ എന്നിലും ഒരു പെണ്ണുടൽ ഉണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞിട്ടില്ല .പലപ്പോഴും ഒരു തെരുവു വേശ്യയുടെ മനോഭാവത്തോടു കൂടിയാണ് ഞാൻ അയാളോടൊത്ത് കിടക്ക പങ്കിടുന്നത്. എന്നിലെ സ്ത്രീ ശരീരത്തെ തൃപ്ത്തിപ്പെടുത്തിയത് നീ മാത്രമാണ് നിന്നിലെ ആ കഴിവ് അങ്ങേർക്ക് ഇല്ലാതെ പോയെടോ. ”

” ഉം. ഒരു പക്ഷേ ജ്വാല നിന്നെ ഞാൻ എൻ്റെ ലൈഫിൽ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ എൻ്റെ അമൃത മാത്രമേ എൻ്റെ ജീവിതത്തിൽ ഉണ്ടാവൂ. മറ്റൊരു പെണ്ണിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. ”

” യാ ഞാൻ അത് ചോദിക്കാൻ മറന്നു. നിൻ്റെ അമൃത എന്ത് പറയുന്നു.”

” അവൾക്ക് സുഖം കാരണം ഞാൻ ആണ് അവളുടെ ലോകം എന്ത് പറഞ്ഞാലും വിശ്വസിക്കും ഒരു പൊട്ടിപ്പെണ്ണാണ് അതല്ലേ ഓരോ മാസവും ബിസിനസ് ടൂർ എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് മുങ്ങുന്നത്. ”

‘ ” ആ കാര്യത്തിൽ നീ ലക്കിയാണ് ഹേമന്ദ് നിന്നെ മനസ്സിലാക്കുകയും ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഭാര്യയെ നിനക്ക് കിട്ടിയില്ലേ. ”

” അത് ശരിയാ ആ കാര്യത്തിൽ ഞാൻ വളരെ ലക്കിയാണ്.”

” അതെ ഇങ്ങനെ സംസാരിച്ച് ഇരുന്നാൽ മതിയോ ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ നാളെ രാവിലെ ഞാനങ്ങ് പോകും.”

ശ്ശോ ആ കാര്യം ഞാനങ് മറന്നു

അവൻ വീണ്ടും ആർത്തിയോടെ ജ്വാലയുടെ ശരീരത്തിലേക്ക് വീണു .അപ്പോഴാണ് ബെഡിൻ്റെ ഒരു സൈഡിൽ കിടന്ന് ഹേമന്ദിൻ്റെ ഫോൺ റിങ്ങ് ചെയ്തത്. ഫോണെടുത്ത് നോക്കിയപ്പോൾ അമൃതയുടെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞ് വന്നു.

” ജ്വാല ഒരു മിനിറ്റ് ഞാൻ ഈ ഫോൺ ഒന്ന് എടുക്കട്ടെ .അവളാ അമൃത ”

“ആ ഓക്കെ ഓക്കെ ”

“ഹലോ എന്താ മോളൂസെ . ”

“ഏട്ടൻ ഇന്ന് വരുമോ. രണ്ട് ദിവസം ആയില്ലേ പോയിട്ട്. ”

അയ്യോ മോളൂസെ ഇന്ന് വരാൻ പറ്റില്ല നാളെ ഒരു ഉച്ചയാവുമ്പോഴേക്കും എത്താം ഇന്നാണ് ഫൈനൽ മീറ്റിംങ്ങ് അതാ.”

“ആ ശരിയേട്ടാ ഞാൻ ഇന്ന് വരുമോ എന്ന് അറിയാൻ ചോദിച്ചതാ .ഏട്ടൻ്റെ ജോലിയെല്ലാം തീർത്തിട്ട് പതിയെ വന്നാൽ മതി. ”

“ഒക്കെ ശരി മോളൂസെ ഞാൻ ഫ്രീ ആവുമ്പോൾ വിളിക്കാം. ”

“ഓക്കെ ശരിയേട്ടാ. ”

മറുപുറത്ത് അമൃത ഫോൺ കട്ട് ചെയ്തു. അമൃതയുടെ മടിയിൽ തല വെച്ച് കിടന്ന് ആകാശ് ഇതൊക്കെ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. അമൃത ആകാശിൻ്റെ മുടിയിഴകളിൽ പതിയെ തലോടി എന്നിട്ട് പറഞ്ഞു.

“നിനക്ക് ഇനി നാളെ രാവിലെ പോകാം അങ്ങേര് ഇന്ന് വരില്ല. പാവം ഒരു പൊട്ടനാ ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും .”

“ഹാ നിൻ്റെ ഒരു ഭാഗ്യം നിനക്ക് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയല്ലോ ഈ ബിസിനസ്സ് ടൂർ രണ്ട് ദിവസം എന്നത് അങ്ങേർക്ക് ഒരാഴ്ച ആക്കിക്കൂടെ പുല്ല്. ”

“അയ്യടാ ചെക്കൻ്റെ ഒരു പൂതി കട്ട് തിന്ന് കട്ട് തിന്ന് പെരും കള്ളൻ ആയി അല്ലേ. ”

“അതിൻ്റെ സുഖം ഒന്ന് വെറെയാടോ. അല്ലേ. ”

“ഉം. ആ പറഞ്ഞത് സത്യം . ”

“അപ്പോ ഇന്നത്തെ ദിവസം കൂടി നമ്മൾ അടിച്ച് പൊളിക്കുന്നു. നിക്ക് ആദ്യം ഇന്ന് വീട്ടിൽ വരില്ലാന്ന് ആ ശവത്തിനെ ഒന്ന് വിളിച്ച് പറയട്ടെ. നീ അപ്പോഴേക്കും ആ വിസ്കിയിൽ നിന്ന് ഒരെണ്ണം എടുത്ത് ഒഴിച്ച് വെച്ചേ. ”

ആകാശ് ഫോൺ എടുത്ത് ഇന്ന് താൻ വരില്ല എന്ന കാര്യം വളരെ വിശ്വസനീയമായി സ്നേഹത്തോടെ ഭാര്യയെ അറിയിച്ചു. അപ്പോഴേക്കും അമൃത ഓരോ പെഗ്ഗ് വിസ്കിയുമായി ബെഡിൻ്റെ അരികിൽ എത്തി ഇരുവരും അത് ആസ്വദിച്ച് നുകർന്നു കൊണ്ടിരുന്നു. ആകാശ് അമൃതയെ തൻ്റെ കരവലയങ്ങളാൽ ബന്ധിതയാക്കി അവളാ സ്നേഹസ്പർശനത്താൽ പുളകിതയായി.

NB : ഇവിടെ സത്യത്തിൽ ആരാണ് ചതിക്കപ്പെടുന്നത് മറ്റൊരാളുടെ സുഖം തേടിപ്പോകുന്ന സ്ത്രീയോ അതോ പുരുഷനോ? ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവുമുണ്ട് നമ്മുടെ ജീവിതത്തിൽ സമാന്തരമായ ഒരു ജീവിതം ഒരു സ്ത്രീക്കും പുരുഷനും ലഭ്യമല്ല. പിന്നെ പുരുഷന് ആവാം എന്നുണ്ടെങ്കിൽ എന്ത് കൊണ്ട് സ്ത്രീക്കും ആയിക്കൂടാ അതല്ലേ സമത്വം അല്ലാതെ പൊരിച്ച മത്തിയിലും വറുത്ത ചിക്കൻ പീസിലും ഒന്നും അല്ല സ്ത്രീ സമത്വം ഇരിക്കുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *