നിനവറിയാതെ Part 22

ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

Part 22

“എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നത് ?.. എന്നോട് എന്തെങ്കിലും മറക്കുന്നുണ്ടോ ? ”

ഉള്ളിലെ സങ്കടം മറച്ചുപിടിച്ചു മാധു ചിരിച്ചു കൊണ്ട് പറഞ്ഞു..

” കവിതക്ക് വേണ്ടി .. ഉപകാരപ്പെട്ടാലോ ?”

” ഞങ്ങളുടെ ജീവിതം നഴ്സറികളിൽ വളരുന്ന ചെടികളെ പോലെയാണ്‌..ആർക്കോ വേണ്ടിയാണ് അവർ അവിടെ വളരുന്നത്.. ”

” വേദുട്ടി.. എന്തൊക്കെയാ നീ പറയുന്നേ..?മോൾക്ക് എന്തുപറ്റി ”

” ഞാൻ പറയുന്നത് സത്യമല്ലേ ഏട്ടാ.. ”

” സ്നേഹിച്ചും ലാളിച്ചും വളർത്തും പക്ഷേ എത്ര നാൾ വരെ..ഒരു ചെടിയെ പോലെ വളർന്നൊരു പ്രായമായാൽ പറിച്ചു മാറ്റും.. ചിലത് കൂടുതൽ നന്നായി വളരും , മറ്റുചിലത് അതുപോലെ തന്നെ , വേറെ ചിലത് കുറച്ചു നാൾ ഉണങ്ങിയും വാടി തളർന്നു അവസാനം മണ്ണിനോട് അലിഞ്ഞു ചേരും..വിവാഹം കഴിഞ്ഞു പോകുന്ന എല്ലാ പെണ്കുട്ടികളെയും ഒരു പറിച്ചുനടൽ ആണ്.. പുതിയ ഒരു ലോകത്തേക്ക് ചിലർ വിജയിക്കും മറ്റുചിലർ എല്ലാം സഹിച്ചു അങ്ങനെ പോകും.. വേറെ മാർഗ്ഗം ഒന്നും ഇല്ലല്ലോ.. പിന്നെ നഴ്സറിയിൽ നിന്ന് ചെടി വാങ്ങാൻ പണം അങ്ങോട്ട് കൊടുക്കണം .ഇവിടെ ആണേൽ സ്ത്രീകൾക്കൊപ്പം പണവും കൊടുക്കും… സ്ത്രീയല്ലേ ഏട്ടാ യഥാർഥ ധനം ???? ”

മറുപടി ഒന്നും വരാത്തെകൊണ്ട് നോക്കുമ്പോൾ മുഖം കൈകൾ കൊണ്ട് മറച്ചു കരയുന്ന മാധുവിനെയാണവൾ കണ്ടത്..

” മാധു…അയ്യേ ..എന്താ ഇത് ? അയ്യേ ആണുങ്ങൾക്ക് അപമാനം ആണല്ലോ… ഇങ്ങനെ കരയാതെ.. ഞാൻ വെറുതെ ഒന്ന് ഉപമിച്ചതാ അത് ഇത്രയും വലിയ കുഴപ്പം ആയോ ?മാധു കരച്ചിൽ നിർത്തിയില്ലെങ്കിൽ ഞാനും കരയും..”

അവൻ വേഗം അവിടുന്ന് 2 ടിഷ്യൂ എടുത്തു കണ്ണ് തുടച്ചു..

“മോൾക്ക് ഇഷ്ട്ടമല്ലാത്ത ഒന്നിനും ഈ ഏട്ടൻ കൂട്ടുനിൽക്കില്ല . വേദുട്ടിക്ക് ഇഷ്ട്ടമുള്ളപ്പോൾ വിവാഹം കഴിച്ചാൽ മതി.. ഒന്നും വേണ്ട.. എല്ലാം ഇവിടെ അവസാനിപ്പിക്കാം..ഞാൻ അച്ഛനോട് പറഞ്ഞോളാം.. ”

“ഏട്ടാ.. ഏട്ടൻ എന്താ ഈ പറയുന്നത് ? ”

“അത് ….പിന്നെ.. വേ.. ദു… മോളുടെ വി…വാഹം ഉറപ്പിച്ചു.. ഈ ..വരുന്ന …26 ന് ..അത്‌ ..പറയാൻ വന്ന..പ്പോ..ഴാ.. ണ് ”

അവൻ വിക്കി വിക്കി അത്രയും പറഞ്ഞു..

” ഇത്രയേ ഉള്ളോ ? അതിനാണോ ഇങ്ങനെ കരയുന്നത് ? അയ്യേ.. very.. very bad.. ”

അവൾ പറഞ്ഞത് എന്തെന്ന് മനസ്സിലാവാതെ അവൻ അവളെ തന്നെ നോക്കി.. ആ മിഴികളിൽ ഉണ്ടായിരുന്നു അതിനുത്തരം.. അവൾ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു..

” ഏട്ടാ ..എനിക്ക് സങ്കടമൊന്നുമില്ല.. എന്നയാലും ഒരിക്കൽ ഒരു കുരുക്ക് എന്റെ കഴുത്തിൽ മുറുകും ..”

” വേദു..ട്ടി..”

” ഇല്ല.. മാധു..ഞാൻ എന്റെ മനസ്സിനെ പറഞ്ഞൂ പടിപ്പിച്ചോളാം.. എനിക്ക് സങ്കടമില്ല.. എന്റെ മാധു കരയാതെ ഇരുന്നാൽ മാത്രം മതി.. മാധു കണ്ണ് തുടക്ക്..”

അവൻ വീണ്ടും ഒരു ടിഷ്യു എടുത്ത് തുടച്ചു.. അപ്പോഴേക്കും അച്ഛനും അമ്മയും കൂടി അവിടേക്ക് വന്നു..

അമ്മാ.. ഈ വേദുവിന്റെ ശല്യം ചെയ്യൽ കൊണ്ട് മടുത്തു അല്ലേ.. അച്ഛനും ബോറടിച്ചു തുടങ്ങിയോ എന്റെ കുറുമ്പുകൾ.. എല്ലാവരും കൂടി nice ആയിട്ട് ഒഴിവാക്കുവാല്ലേ..

നിറഞ്ഞൊഴുകുന്ന മിഴികളും പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന അവളോട് എന്ത് പറയണമെന്ന് അറിയാതെ അവർ നിശ്‌ചലരായി നിന്നു.. മരണ വീടിനേക്കാൾ മോശമായിരുന്നു ഇപ്പോൾ അവിടെ ഉള്ളവരുടെ അവസ്‌ഥ.. എല്ലാവരും പരസ്പരം മത്സരിച്ച് കാരയുവാണ്.. വേദുകണ്ണുകൾ തുടച്ചു..

“അച്ഛാ ഇങ്ങനെ നിക്കുവാണോ ? ഒന്ന് ഉഷാറായിക്കേ..26 ന് കല്യാണവാണ്.. ഇന്ന് 22 ആയി.. മാധു..ചേട്ടൻ ആണത്രേ.. ഇങ്ങനെ ഇരുന്നാൽ മതിയോ.. അമ്മേ..”

അവൾ എല്ലാവരുടെയും മുഖം തുടച്ചു..

നിങ്ങൾ ഇങ്ങനെ ആണേൽ ഞാൻ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകും..

അത് കേട്ടതും എല്ലാവരും ചിരിച്ചു..

മോളുവാ.. അച്ഛൻ അവളെ ചേർത്ത് പിടിച്ചു.. ഈ മോൾക്ക് ദോഷം വരുന്നത് ഒന്നും ഈ അച്ഛൻ ചെയ്യില്ല.. ചോദിക്കാതെ എല്ലാം ചെയ്തതിനു മോള് അച്ഛനോട് ക്ഷമിക്ക്..

” എനിക്കറിയാം.. എന്റെ അച്ഛനെ.. എനിക്ക് സങ്കടമൊന്നുമില്ല..”

ആ ഹൃദയം നുറുങ്ങുന്നത് ഞാൻ അറിയുന്നു അച്ഛാ..ഞാൻ അച്ഛന്റെ വേദുവാ.. (ആത്മ )

” മാറ്റർക്ക് എന്നെ മനസ്സിലായില്ലെങ്കിലും എനിക്കറിയാം എന്റെ മോൾക്ക് എന്നെ മനസ്സിലാകും..”

അവളെ ചേർത്തു നിർത്തി അഭിമാനത്തോടെ പറഞ്ഞു..

ശോഭേ താൻ വാ.. വേദുട്ടി നമുക്ക് ഇന്ന് തന്നെ ഡ്രെസ്സും മറ്റു സാധങ്ങളും എല്ലാം വാങ്ങാൻ പോയാലോ ?

അതിനെന്താ പോകാം അച്ഛാ..അച്ഛാ പിന്നെ ഒരു request ഉണ്ട്..

“എന്താടാ വേദുട്ടാ.. ന്റെ മോൾക്ക് എന്തും അച്ഛനോട് പറയാല്ലോ ..”

“അച്ഛാ.. എനിക്ക് സ്ത്രീ ധനം വാങ്ങുന്നയാൾ ആണെകിൽ വേണ്ട..”

“അവർക്ക് മോളേ മാത്രം മതി.. എന്റെ കുട്ടിക്ക് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും..അവരും ഞങ്ങളുടെ മോളേ രാജകുമാരിയെ പോലെ നോക്കും..”

“അത്‌ കേട്ടാൽ മതി..”

അവൾ അതും പറഞ്ഞു ഒരു കൃത്രിമ ചിരി ചിരിച്ചു.. അച്ഛനും അമ്മയും പുറത്തേക്ക് പോയി.. മാധു ഒന്നും മിണ്ടാതെ നിക്കുവാണ്.. അവൻ ഒരുപാട് സ്വപ്നം കണ്ടിരുന്നതാണ് വേദുവിന്റെ വിവാഹം.. ചീട്ടു കൊട്ടാരം പോലെ എല്ലാം തകർന്നു പോയി..

“മാധു.. എന്റെ പ്രതിസുധവരന്റെ ഒരു ഫോട്ടോ കാട്ടുമോ ?”

അവൻ മൊബൈൽ അവളുടെ കയ്യിലേക്ക് കൊടുത്തു..

” Wow.. ലുക്കൻ ആണല്ലോ.. ഇയാളെ ഞാൻ കണ്ടിട്ടുണ്ട്.. നല്ല പരിചിതമായ മുഖം..എന്നാലും എവിടെയാ കണ്ടത് ?.. മാധു സെലക്ഷൻ അടിപൊളി.. ”

” മോൾക്ക് ഇഷ്ട്ടായോ ? ”

“ലുക്കിന്റെ കാര്യത്തിൽ ഡബിൾ ok.. പുറത്ത് വെളുപ്പും അകത്തു കറുപ്പും ആവാതെ ഇരുന്നാൽ മതി..”

“ഏയ്‌..അങ്ങനെ ഒന്നുമല്ല.. He is a nice guy..”

” ഏട്ടാ.. എനിക്ക് നമ്പർ ഒന്ന് തരാമോ ? ”

“എന്റെ കയ്യിൽ നമ്പർ ഇല്ല.. ഞാൻ contact ചെയ്യാൻ നോക്കട്ടെ..”

മോള് റെഡിയായി വാ.. നമുക്ക് പോകണ്ടേ..

അവൾ തന്റെ സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി.. അവരോടൊപ്പം നിന്നു. ആ സന്തോഷം മറ്റുള്ളവരിലേക്കും പകർന്നു..എല്ലാവരും സങ്കടം മറന്ന് വിവാഹ നാളിനായി കാത്തിരുന്നു..

*******

ഏട്ടാ… ഏട്ടാ.. അമ്മേ ഏട്ടൻ എവിടെ ?

“എന്താടാ ..എന്തിനാ ഇത്ര ആവേശം.. ”

“അത് ഞാൻ ഏട്ടനോട് പറഞ്ഞോളാം.. ”

ഏട്ടൻ എവിടെ ?

“കാര്യം പറ യദു..”

“ഏട്ടനോട് പറഞ്ഞിട്ട് , അമ്മയോട് പറയാം.. ഏട്ടൻ എവിടെ ആണെന്ന്പറ ? അമ്മ മുത്തല്ലേ.. ”

“പോടാ ..സുഖിപ്പിക്കാതെ.. കിച്ചൂ ഗാർഡനിൽ ഇരിപ്പുണ്ടായിരുന്നു.. അവിടെ കാണും.. ”

“Thank you.. അമ്മക്കുട്ടി..”

അവൻ ഗാർഡനിലേക്ക് ഓടി. യദു ചെല്ലുമ്പോൾ കിച്ചു ലാപ്പിൽ കാര്യമായി എന്തോ ടൈപ്പിംഗിലാണ്..

എന്നാലും ഈ ഏട്ടൻ ഫുൾ ടൈം ലാപ്പിൽ എന്താണോ ചെയ്യുന്നത്.. ഇവിടെ എനിക്ക് chat ചെയ്യാൻ ഒരു പൂച്ചക്കുട്ടി പോലുമില്ല.. അതിനും ഒരു യോഗം വേണം.. (ആത്മ )

അടുത്ത് എത്തുന്നതിനു മുൻപേ അവൻ ആവശത്തോടെ വിളിച്ചു.

“ഏട്ടാ… ഏട്ടാ…”

” എന്തുവാഡേയ് ഇത് എപ്പോഴും ഏട്ടാ ഏട്ടാ.”

” പിന്നെ ഏട്ടനെ ഏട്ടാന്ന് അല്ലാതെ പട്ടിന്ന് വിളിക്കണോ ? ”

“വിളിക്കാത്ത ഒരാള് ..”

“ഇഇഇ..😊😊”

“ഇത്തിരി സമാധാനം താഡേയ്.. ഞാൻ ഒന്ന് ഒറ്റക്കിരിക്കുന്നോട്ടെ..”

“സോറി .. അങ്ങനെ ഇപ്പോൾ ഒറ്റയ്ക്കിരിക്കേണ്ട.. ഞാൻ വന്ന കാര്യം മറന്നു..”

“എന്തിനാണാവോ അങ്ങു എഴുന്നള്ളിയത് ?”

“നിരഞ്ജനക്ക് ഏട്ടനോട് സംസാരിക്കണമെന്ന്. ഈ സന്ദേശം നൽകാനാണ് നാം വന്നത് പ്രഭോ ”

“അതിന് ഞാൻ എന്ത് വേണം ? ”

“അതിനോ ? ഇന്നാ ഫോൺ ..5 മിനിറ്റ് കഴിഞ്ഞു വിളിക്കും..മര്യാദക്ക് സംസാരിച്ചോ ”

“മോൻ തന്നെ അങ്ങു സംസാരിച്ചാൽ മതി..ഞാൻ ഇല്ല..”

“അത്രയേ ഉള്ളോ . അതിന് എന്താ , ഞാൻ തന്നെ കെട്ടുകയും ചെയ്യാം ..മതിയോ ?.”

അവൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു..

“എനിക്ക് സമ്മതം ..”

ഞാൻ സമയം ആകുമ്പോൾ കെട്ടിക്കോളാം..അതിന് ഏട്ടൻ ത്യാഗം ചെയ്യണമെന്നില്ല..”

“OK..”

“കിച്ചൂ..ഏട്ടാ..’

“എന്താടാ..?”

“മര്യാദക്ക് പറയാൻ ഉള്ളത് കേൾക്ക്..”

“ഇല്ല.. എനിക്ക് ആരോടും ഒന്നും പറയാനില്ല..”

“പറയേണ്ട.. പറയുന്നത് കേൾട്ടാൽ മതി..”

“താല്പര്യമില്ല..”

“ഞാൻ ഏട്ടന്റെ നമ്പർ കൊടുക്കും .”

“കൊടുത്താൽ കൊല്ലും ഞാൻ നിന്നെ..” ‘

“എന്നാൽ അനുഭവിച്ചോ… പി ന്നെ ഒരു കാര്യം പറഞ്ഞേക്കാം എല്ലാം കഴിയുമ്പോൾ എന്നോട് വഴക്കിടാൻ വന്നേക്കരുത്..”

“ഞാൻ വരില്ല.. ഒന്ന് ഒഴിവായി തരാമോ ?..”

“ഞാൻ പോയേക്കാം.. താൻ ഇവിടെ ഒറ്റക്കിരുന്നു നെഗറ്റീവ് അടിച്ചു പണ്ടാരടങ്..”

” എന്തെങ്കിലും ഉണ്ടെങ്കിൽ ഉറക്കെ പറ..”

” പോടാ ചേട്ടൻ തെണ്ടി..”

യദു ഓടിക്കൊണ്ടു പറഞ്ഞു.

“ടാ..നിന്നെ എന്റെ കയ്യിൽ കിട്ടും..”

” ഇപ്പോൾ കിട്ടും ”

“സങ്കടം കണ്ട് ഒരു help ചെയ്യാൻ പോയ എനിക്ക് ഇത് തന്നെ കിട്ടണം..യദു നീ ഒരു മണ്ടൻ ആയി പോയല്ലോ.. അവൻ അവനോടു തന്നെ പറഞ്ഞു..”

യദു പോയിടത്തേക്ക് നോക്കി കിച്ചൂ ചിരിച്ചുകൊണ്ട് പറഞ്ഞു sorry മോനെ..

“ഏട്ടാ..”

“നീ പോയില്ലേ..”

“ഇല്ല… ഏട്ടന് സന്തോഷമുള്ള ഒരു കാര്യം പറയാം..”

“നീ പറ.. കേട്ടിട്ട് ഞാൻ തീരുമാനിക്കാം..”

“അവൾ അനു വന്നിട്ടുണ്ട് ..”

“എപ്പോൾ ?ഇത്‌ ആദ്യം പറയാത്തതെന്താ ..”

കിച്ചൂ ചാടി എണീറ്റ് യദുവിനെ തള്ളി മാറ്റി ഓടി..

ഓടിക്കോ.. ഇതുപോലെ അവളെയും ഞാൻ ഓടിക്കും.. നോക്കിയിരുന്നോ മോളേ അനഘ വർമ്മേ.. യദു കൈചുരിട്ടി ഒരു മരത്തിൽ ഇടിച്ചു..

ക്രോപ് ടോപ്പും ജീൻസും ഇട്ട് ഒരു modern സുന്ദരി..അവളുടെ നെഞ്ചിൽ എരിയുന്ന പകയുടെ കനൽ ആ കണ്ണുകളിൽ തിളങ്ങി..

” അനു ഇത് എപ്പോൾ ലാൻഡ് ചെയ്തു .വരുന്ന കാര്യം നമ്മോളോടൊന്നും പറയില്ലല്ലോ ? ”

“ഏയ്‌ കിച്ചാ..നീ വീണ്ടും ലുക്ക് ആയല്ലോ..”

അവൾ അവനെ കണ്ടതെ ഓടി ചെന്ന് കെട്ടിപിടിച്ചു.. യദുനെ കണ്ടതും അവൾ അവനിൽ നിന്നും അടർന്നു മാറി..

“അങ്കിളും ആന്റിയും എവിടെ ? ”

” വന്നില്ല.. കുറച് തിരക്കിൽ പെട്ടുപോയി.. കല്യാണത്തിന് വരും”

“നമുക്ക് പ്രിതേകിച്ചു ജോലി ഒന്നും ഇല്ലാത്ത കൊണ്ട് ബാഗ് പാക്ക് ചെയ്തു ഇങ് പോന്നല്ലേ ”

” യദു..” അമ്മ ശാസനയോടെ അവനെ വിളിച്ചു…

“ഞാൻ ഒന്നും പറയുന്നില്ല.. എല്ലാവരും കൂടി തലയിൽ കയറ്റി വച്ചോ..”

യദു പുറത്തേക്ക് പോയി..

അവൾ തന്റെ ദേഷ്യത്തെ കണ്ണീരാക്കി എല്ലാവരുടെയും സഹതാപം പിടിച്ചു പറ്റി..

“അവന്റെ സ്വഭാവം മോൾക്ക് അറിയാല്ലോ..”

“എനിക്ക് അതിൽ സങ്കടമൊന്നുമില്ല ആന്റി…ഒരു തെറ്റിദ്ധാരണയുടെ പുറത്തല്ലേ , ഒരുദിവസം യദു എന്നെ തിരിച്ചറിയും..”

ഈ അനു ആരാണെന്ന് ഞാൻ കാണിച്ചു കൊടുക്കാം..( ആത്മ )

“അനു താൻ അവനെ മൈൻഡ് ചെയ്യണ്ട..”

“ഇല്ല കിച്ചാ.. ഞാൻ അത് വിട്ടു..”

“താൻ പോയി ഫ്രഷായി വാ..”

“Ok.. വിശേഷങ്ങൾ ഒരുപാട് കേൾക്കാൻ ഉള്ളതാ..”

” പറയാം.. താൻ ഫ്രഷായി വാ.. ”

********

വേദുവിന്റെ വിവാഹക്കാര്യം അറിഞ്ഞതോടെ അമ്മവും അച്ചുവും അവിടെ തന്നെയാണ്.. അവളുടെ ഇടവും വലവുമായി അവർ രണ്ടും എപ്പോഴും ഒപ്പം ഉണ്ടായിരുന്നു. രക്ത ബന്ധത്തെക്കാൾ ദൃഡമായയിരുന്നു അവരുടെ ആത്മബന്ധം ..അവരെ കോർത്തിണക്കിയ സൗഹൃദം… ആ സൗഹൃദം കണ്ട് എല്ലാവരും അസൂയയോടെ അവരെ നോക്കി.. ചിലർ ത്രിമൂർത്തികൾ എന്ന് മുദ്രകുത്തി ബഹുമാനിച്ചു മറ്റുചിലർ പരിഹസിച്ചു.. തനിച്ചയാൽ വേദു കരയുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നതുകൊണ്ടു ഉറക്കം പോലും ഒരുമിച്ചായിരുന്നു..

“അമ്മു നിനക്ക് ഇത്രക്ക് ഉത്തരവാദിത്ത ബോധം ഒക്കെ ഉണ്ടായിരുന്നോ ? ”

“നിനക്ക് അമ്മുവിനെ അറിയില്ല മോളേ..”

“വേദു ഇവൾ നമ്മൾ വിചാരിച്ച പോലയെ അല്ല..അങ്കിൾ പോലും ഞെട്ടിയിരിക്കുവാ നമ്മുടെ അമ്മുവിന്റെ മാറ്റം കണ്ട്.. എന്റെ പേടി ഇനി ഇവളെയും പെട്ടെന്ന് കെട്ടിക്കുമോയെന്നാ..”

“നിന്റെ എല്ലാം സെറ്റ് ആയതിന്റെ അഹങ്കാരം ഒന്നും വേണ്ട… അമ്മു മോളേ നീ വിഷമിക്കേണ്ട ..വിവാഹം കഴിഞ്ഞ് grand റിസപ്ഷൻ ഉണ്ട്.. അന്ന് നമുക്ക് തിരയാം ”

“പോയിന്റ്.. വേദു..ഞാൻ ഫോട്ടോ ചോദിച്ചു മടുത്തു.. ഞാൻ ചോദിക്കും നീ അവിടെ ഉണ്ടെന്ന് പറയും ഞാൻ മറന്ന് പോകും ..പോയി എടുത്തിട്ടുവാ..”

“വേദു നീ വിളിച്ചിട്ട് എടുത്തോ ?”

“ഇല്ല.. റിങ് ചെയ്യുന്നുണ്ട് ..അറ്റൻഡ് ചെയ്തില്ല.. ഇനി ഞാൻ വിളിക്കുന്നില്ല..”

“അമ്മു നീ കണ്ടതല്ലേ.. മിണ്ടാതെ ഇരിക്ക്.. വേദു ഫോട്ടോ കാട്ട്..ഇത്രയും ആയിട്ടും അത്‌ കാണാത്തത് ഞാൻ മാത്രമായിരിക്കും”

“എടുത്ത് കൊടുക്ക് വേദു അവൾ കണ്ട് ഞെട്ടട്ടെ..”

“അത്രക്ക് ഭീകരൻ ആണോ..”

“ഭീകരൻ അല്ല.. ലുക്കനാ..”

” ഇതാ..”

വേദു ഫോട്ടോ അച്ചുവിന്റെ കയ്യിൽ നൽകി..

” ഇവനോ ? ”

“നീ അറിയുമോ ? ”

വേദു ആവേശത്തോടെ ചോദിച്ചു..

“ഇല്ല.. അമ്മു പറഞ്ഞ പോലെ ലുക്ക് കണ്ടിട്ട് ചോദിച്ചതാ.. ”

” ശെ..”

“എന്താ വേദു ? ”

“ഞാൻ ഇയാളെ എവിടെയോ കണ്ടിട്ടുള്ള പോലെ .നിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ കരുതി നിനക്കും അറിയാന്ന്..”

“എന്റെ വേദു നിനക്ക് തോന്നുന്നത് ആയിരിക്കും..”

” May be ”

“വേദു നീ സച്ചിയെ കണ്ടോ ?”

“എന്റെ അമ്മു നിനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ ? ”

“എന്റെ അച്ചു ഞാൻ അതല്ല ഉദ്ദേശിച്ചത് ”

” പിന്നെ ? ”

“മുല്ലപൂവിന്റെ ഓർഡർ കൊടുക്കാൻ പറയാനാ.. അങ്കിൾ മറക്കാതെ സച്ചിയോട് പറയണമെന്ന് എന്നോട് പറഞ്ഞതാ.. ഞാൻ വിളിച്ചിട്ട് എടുത്തില്ല..”

” പാവമാല്ലേ. അവൻ.. മാധുവിനേക്കാൾ എല്ലാം നോക്കി ഓടി നടക്കുന്നത് സച്ചിയാ..”

“അമ്മു നിനക്ക് സച്ചിയെ അറിയില്ല.. സച്ചി ഒരു കമ്മ്യൂണിസ്റ്റ്കാരനാ.. പ്രണയിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും ”

“പിന്നെ സ്നേഹിച്ച പെണ്ണിന്റെ കല്യാണം നടത്താൻ ഓടി നടക്കുന്നതാണോ കമ്മ്യൂണിസും ..”

” നിന്നോട് പറഞ്ഞോ അവൻ ഇവളെ പ്രണയിച്ചു എന്ന്.. ഒരു ചെറിയ ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. അതൊക്കെ പതുക്കെ മാറും..”

“നമുക്ക് അവരെ set ആക്കണം.. രുദ്രയും സച്ചിയും അടിപൊളിയാ ..”

“വേദു നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ? ”

” അവൾ കണ്ണ് തുറന്നിരുന്നു സ്വപ്നം കാണുവല്ലേ ?”

” അതേ എന്താ ”

“അയ്യോ കണ്ടോ.. ഞങ്ങൾ ശല്യപ്പെടുത്തുന്നില്ലേ ”

” വേദുട്ടി…”

“മാധു ഇത് എവിടെയാ കാണാനേ ഇല്ലല്ലോ..?”

“വെറുതെ പ്രഹസനം കാണിച്ചു നടക്കുവല്ലേ തെക്ക് വടക്ക്..”

അതും പറഞ്ഞു അക്ഷയ് അവിടേക്ക് കയറി വന്നു പിന്നാലെ സച്ചിയും..

“നീ പോടാ പാട്ടി ”

” പട്ടി നിന്റെ..”

“ഡേയ്.. കല്യാണ വീടാണ് ” (സച്ചി)

” അതേ …നിന്റെ പെണ്ണിന്റെ..” (മാധു)

എല്ലാവരും ആവോളം സച്ചിയെയും വേദുവിനെയും വാരി കൊന്നു.. അവർ രണ്ടും തങ്ങളുടെ സങ്കടമെല്ലാം മറന്ന് അത്‌ആസ്വദിച്ചു..

കളിയാക്കലുകളും , ഇണക്കവും , പിണക്കവും , ഒളിഞ്ഞും മറഞ്ഞുമുള്ള പ്രണയവുമെല്ലാമായി ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി..

(25 aam ദിവസം രാവിലെ )

“അമ്മു.. വേദു..ടി.. ശവങ്ങളെ.. എണീക്കാൻ..”

“എന്താ അച്ചു..”

കണ്ണുത്തിരുമി വേദു എണീറ്റു..

” ടി തെണ്ടി നാളെ നിന്റെ കല്യാണവാ..”

അത് നാളെ അല്ലെ.. അതും ഇവളുടെ എന്നെ എന്തിനാ വിളിച്ചത് ?

അമ്മു സൈഡിൽ ആയിരുന്നു കിടന്നത്.. അച്ചു അവളുടെ പുറത്തിന് ഒരു ചവിട്ട് വച്ച് കൊടുത്തു..

“അമ്മേ.. നിനക്കൊക്കെ എന്തിന്റെ കേട് ആടി.. എന്റെ നടുവ് പോയേ..”

വേദു അവളെ പിടിച്ച് എണീപ്പിച്ചു..

“അച്ചു നീ എന്ത് പണിയാ കാണിചെ.. വേദന ഉണ്ടോ അമ്മു ?”

“ഇല്ല.. നല്ല സുഖം.. അച്ചു..പ്രതികാരം അത്‌ വീട്ടാൻ ഉള്ളതാ.. നിനക്കിട്ട് ഞാൻ തരാം..”

അമ്മു പുറത്തേക്ക് പോയി

“എന്നാലും അച്ചു ഇത്രയും വേണ്ടിയിരുന്നില്ല..”

“എനിക്ക് കുറഞ്ഞു പോയതിൽ ആണ് സങ്കടം.. നീ ഫ്രഷായി വാ.. നമുക്ക് താഴേക്ക് ചെല്ലാം..”

വിവാഹം ലളിതമായി നടത്തുന്നത് കൊണ്ട് തന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാതൃവേ ഉള്ളായിരുന്നുവെങ്കിലും ഒരു വിവാഹ വീടിന്റെ എല്ലാ ബഹളവും അവിടെ ഉണ്ടായിരുന്നു.. എല്ലാവരും ഓരോരോ തിരക്കിൽ ഓടി നടന്നു..

“ആദി .. നീ ഇത്ര ബുദ്ധിമുട്ടി വരേണ്ടയിരുന്നില്ല..”

“നീ പോടാ.. എന്റെ പെങ്ങളുടെ കല്യാണത്തിന് ഞാൻ വരും ”

“മാധു..ഇവനോട് നീ പറഞ്ഞോ ?”

“ഞാൻ അല്ല അച്ഛൻ.. അച്ഛൻ ദേവമംഗലത്തു പോയി മുത്തശ്ശനോട് പിണക്കം എല്ലാം പറഞ്ഞു തീർത്തു.. ഇനി ധൈര്യമായി അവിടേക്ക് പോകാം..”

“എന്നിട്ട് എവിടെ എല്ലാവരും ? ”

“അവിടെ ഒരു പൂജ നടക്കുവാ.. മാറി നിക്കാൻ പറ്റില്ല..നാളെ അമ്പലത്തിലേക്ക് അവര് വരും ”

“നീ എന്താ അതിഥിയെ പോലും കൊണ്ട് വരാത്തെ ? ”

“അവളെ ഞാൻ.. അച്ഛന്റെയൊക്കെ ഒപ്പം വന്നാൽ മതി..”

“ഇങ്ങനെ ഒരുത്തൻ.. ഒറ്റയ്ക്ക് വന്നതല്ലേ ..ഒരു പണി തരാം..”

“ദുഷ്ട്ടാ..”

“നീ അമ്പലത്തിൽ പോയി എല്ലാം ok അല്ലെന്നു check ചെയ്ത മതി.. അക്ഷയ് നീ കൂടി വേണേൽ..”

“വേണ്ട.. ഇതിന് ഞാൻ മാത്രം മതി..”

“അക്ഷയ് നീ ഫുഡിന്റെ കാര്യം നോക്കിക്കോണം”

Ok.. മാധു സച്ചി എപ്പോൾ വരും ?

വൈകിട്ട് ആകും റൂം എല്ലാം set ആക്കണം..

Ok.. ഞാൻ ഫുഡിന്റെ നോക്കട്ടെ..

വേദു..

എന്താടി..

നിന്റെ ഫോൺ കിടന്നു റിങ് ചെയ്യുന്നു..

“പോയി എടുക്ക് അയാൾ ആയിരിക്കും ”

ആര് ?

നിന്റെ മറ്റവൻ ..പോയി എടുക്കടി..

തുടരും

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *