സ്നേഹമർമ്മരം……പുതിയ ഒരു തുടർകഥ

ഗൗരീപരിണയം സ്വീകരിച്ചത് പോലെ സ്നേഹമർമ്മരവും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു……..

കഥയെ കുറിച്ച്….🤔🤔🤔………………

എനിക്കൊന്നും പറയാനില്ല…😜

വായിച്ചിട്ട് നിങ്ങള് തന്നെ പറയൂ……

ആദ്യം കുറച്ചു സീരിയസ് ആയിട്ട് തോന്നുമെങ്കിലും ഇത് സീരിയസ് കഥയൊന്നുമല്ല കേട്ടോ……..

ഒരു ലളിതമായ പ്രണയകഥ…..😍😍😍😍😍

പിന്നെ……ട്വിസ്റ്റ്‌ എന്റൊരു വീക്ക്നെസ് ആയതുകൊണ്ട് അതുമാത്രം ഇടയ്ക്കിടെ കാണും….😜…….

സ്നേഹമർമ്മരം

ഭാഗം…1

“നിനക്കിത് ഇഷ്ടപ്പെട്ടോടീ…………

റെഡ് നിനക്ക് നന്നായി ചേരുന്നുണ്ട്……..”

റെഡ് കളർ കുർത്തയെടുത്ത് അവളുടെ ദേഹത്തേക്ക് ചേർത്ത് വച്ച് ശ്രേയ പറഞ്ഞത് കേട്ട് ജാനി ഒരു വിളറിയ ചിരി പാസാക്കി…….

“എന്താടീ നിന്റെ മുഖത്തൊരു വെട്ടക്കുറവ്……

നിന്റെ അച്ഛന് ഇഷ്ടപ്പെടില്ലേ……അതാണോ…..”

“മ്……..അച്ഛയ്ക്ക് ഇഷ്ടപ്പെടില്ല ശ്രേയാ……

ഇഷ്ടമില്ലാത്തത് ചെയ്താൽ പിന്നെ മുഖം വീർപ്പിച്ചു നടക്കും……..”

ജാനി കുറച്ചു പരിഭവത്തോടെ കുർത്ത ശ്രേയെയുടെ കൈയിൽ നിന്ന് വാങ്ങി സെയിൽസ് ഗേളിന്റെ കൈയിൽ കൊടുത്തു……..

വാരിയിരിട്ടിരിക്കുന്ന തുണിയുടെ ഇടയിൽ നിന്ന് ഒരു ക്രീം കളർ കുർത്തയെടുത്ത് ദേഹത്ത് വച്ച് നോക്കി…….

“ഇതെങ്ങനെ ഉണ്ടെടീ…..”

ശ്രേയ ഇഷ്ടപ്പെടാത്തത് പോലെ ചുണ്ടു കോട്ടി കുറുമ്പോടെ തിരിഞ്ഞു നിന്നു……..

ജാനി അവളുടെ കുറുമ്പ് കണ്ട് പുഞ്ചിരിയോടെ അവൾ എടുത്ത റെഡ് കുർത്ത സെയിൽസ് ഗേളിന്റെ കൈയിൽ നിന്ന് തിരികെ വാങ്ങി…….

ജാനകിയും ശ്രേയയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്……..ഒരു ഫിനാൻസ് കമ്പനിയുടെ ഓഫിസിൽ അക്കൗണ്ടന്റാണ് രണ്ടു പേരും…….

സാലറി കിട്ടിയ ദിവസമായതു കൊണ്ട് ചില്ലറ ഷോപ്പിംഗിന് ഇറങ്ങിയതാണ് കക്ഷികൾ……

അത്യാവശ്യം ചില ഡ്രസ്സുമെടുത്ത് ബില്ല് പേ ചെയ്തു അവർ ടെക്സ്റ്റൈൽസിൽ നിന്നിറങ്ങി……….

“ജാനീ………..നീയിവിടെ നിൽക്ക് ….. ഞാനെന്റെ ഫോണൊന്നു ചാർജ് ചെയ്തിട്ട് വരാം………”

കാര്യം മനസ്സിലായത് പോലെ ജാനി കണ്ണുകൾ കൂർപ്പിച്ചു അവളെ കള്ളനോട്ടം നോക്കി…….

“മ്……..മ്…….എനിക്കറിയാം….. നീ നിന്റെ ചെക്കനെ കാണാൻ പോകുന്നതല്ലേ……😉”

ജാനി കളിയാക്കിയത് കേട്ട് ശ്രേയയുടെ മുഖത്ത് നാണം വിരിഞ്ഞു………….. മുഖം ചുവന്നു…….

“പെണ്ണിന്റെ ഒരു നാണം……….ഇവിടെ നിന്ന് പരുങ്ങണ്ട……….ആള് ദേ അപ്പുറത്ത് നിൽപ്പൊണ്ട്…………

പെട്ടെന്ന് പോയിട്ട് വാ…………”

“എവിടെ……….. എവിടെ………”

ജാനിയുടെ വാക്കുകൾ കേട്ട് അവൾ ആകാംക്ഷയോടെ റോഡിനപ്പുറത്തേക്ക് നോക്കി………

ചിരിയോടെ…………. കുസൃതി നിറഞ്ഞ മുഖവുമായി……… പ്രണയഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന മഹേഷിനെ കണ്ടപ്പോൾ ശ്രേയയ്ക്ക് തന്റെ ഹൃദയം സന്തോഷം കൊണ്ട് പൊട്ടിപ്പോകുമെന്ന് തോന്നി………..

“മ്……….ചെല്ല്…….”

അവളുടെ ഭാവം കണ്ട് ജാനിയ്ക്ക് ചിരി വന്നു….

“ഞാൻ പെട്ടെന്ന് വരാം ജാനീ……..നീ പോകല്ലേ……….”

ശ്രേയ അപേക്ഷയോടെ പറഞ്ഞപ്പോൾ ജാനി സമ്മതത്തോടെ തലകുലുക്കി……….

ജാനിയെ നോക്കി ചമ്മലോടെ പുഞ്ചിരിച്ച് കൊണ്ട് ശ്രേയ മഹേഷിന്റെ അടുത്തേക്ക് നടന്നു…………….

അവന്റെ അടുത്തെത്താൻ അവളുടെ മനസ്സ് കുതിച്ചു കൊണ്ടിരുന്നു……..

മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് ജാനി ബാഗിൽ നിന്ന് ഫോണെടുത്തു………………….

അച്ഛയാണെന്ന് കണ്ട് ചെറുപുഞ്ചിരിയോടെ ഫോൺ അറ്റന്റ് ചെയ്തു……..

അച്ഛയോട് സംസാരിക്കുമ്പോഴും ജാനിയുടെ കണ്ണുകൾ റോഡ് ക്രോസ് ചെയ്യുന്ന ശ്രേയയിലായിരുന്നു………

പേടിയോടെ വാഹനങ്ങൾ വരുന്നത് നോക്കി റോഡ് ക്രോസ് ചെയ്യുന്ന ശ്രേയയെ കണ്ട് അവൾക്ക് ചിരി വന്നു…….

പെട്ടെന്നാണ് ഒരു മിനിലോറി പാഞ്ഞ് വന്ന് ശ്രേയയെ ഇടിച്ചു തെറിപ്പിച്ചത്……..വണ്ടി നിർത്താതെ പാഞ്ഞു പോയി…….

ജാനി ഒരു നിമിഷം നിശ്ചലമായി……….

കൈയിലിരുന്ന ഫോൺ നിലത്തേക്ക് ഊർന്ന് വീണു…….. കൺമുന്നിൽ ആ കാഴ്ച മാത്രം……

വണ്ടിയിടിച്ച് തെറിച്ചു വീഴുന്ന ശ്രേയ……..

വണ്ടികളെല്ലാം നിർത്തി ആൾക്കാർ ശ്രേയയുടെ അടുത്തേക്ക് ഓടി…….

പൊടുന്നനെ സ്വബോധം വന്നത് പോലെ ജാനിയുണർന്നു……

“ശ്രേയാ………………………………..”

നിലവിളിച്ചു കൊണ്ട് അവൾ ശ്രേയയുടെ അടുത്തേക്കോടീ……

ചുറ്റിലും കൂടി നിന്നിരുന്ന ആൾക്കാരെ വകഞ്ഞുമാറ്റി…….. വെപ്രാളത്തിൽ അവളുടെ കണ്ണുകൾ ശ്രേയയെ തിരഞ്ഞു……..

ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രേയയെ കണ്ട് കരയാൻ പോലും കഴിയാതെ അവൾ തരിച്ചു നിന്നു…….

മഹേഷ് ശ്രേയയുടെ ശരീരം നെഞ്ചോടു ചേർത്ത് ഉറക്കെ കരയുന്നുണ്ട്….. അവന്റെ കരച്ചിൽ കണ്ട് നിന്നവരുടെയൊക്കെ കണ്ണുകൾ നിറച്ചു……….

ആരെക്കൊയോ ആംബുലൻസ് വിളിക്കാനും വണ്ടികൾ നിർത്തി കൊണ്ട് പോകാനും ബഹളം വയ്ക്കുന്നുണ്ട്……..

ജാനിയുടെ കണ്ണുകളിൽ പറിച്ചെറിയാൻ പറ്റാത്ത വിധത്തിൽ ആ കാഴ്ച പതിഞ്ഞിരുന്നു…….. വണ്ടിയിടിച്ച് തെറിച്ചു വീഴുന്ന ശ്രേയ………

ഒരു വണ്ടിയിൽ എല്ലാവരും ശ്രേയയെ പിടിച്ച് കയറ്റുന്നത് കണ്ട് ജാനി പിടഞ്ഞെണീറ്റു…….

ഓടിച്ചെന്നു അവരോടൊപ്പം കയറിയിരുന്നപ്പോൾ അവളിൽ നിന്ന് ഊർന്നു പോയ ഫോൺ ആരോ അവളുടെ മടിയിലേക്ക് വച്ചു കൊടുത്തു………….

മഹേഷിന്റെ മടിയിൽ ചോരവാർന്നു ബോധരഹിതയായി കിടക്കുന്ന ശ്രേയയെ കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു…….

ഇതുവരെ തൊണ്ടയിൽ കുരുങ്ങി നിന്ന കരച്ചിൽ അവളിലേക്കെത്തി……മഹേഷിനൊപ്പം അവളും അലറിക്കരഞ്ഞു………….

ഹോസ്പിറ്റലിലെ ക്യാഷ്വാലിറ്റിയിൽ ശ്രേയയെ കിടത്തി പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ശ്രേയയുടെ അടുത്തേക്ക് ഡോക്ടേഴ്സ് വരാത്തത് ജാനിയെ ചൊടിപ്പിച്ചു……

“സിസ്റ്റർ……………. എത്ര നേരമായി ഈ പേഷ്യന്റിനെ ഇവിടെ കൊണ്ട് വന്നിട്ട്……….

ഇതുവരെ ഒരു ഡോക്ടർ പോലും തിരിഞ്ഞു നോക്കിയിട്ടില്ല…….

ഇത്രയും ഉത്തരവാദിത്വമേ നിങ്ങൾക്കുള്ളുവോ……”

ജാനിയ്ക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല……

മഹേഷ് മുഖം പൊത്തി ഭിത്തിയിൽ ചാരി നിന്ന് കരയുന്നുണ്ട്…….

“സോറീ…..മേഡം……. ഡോക്ടർ ഇപ്പോൾ വരും…….”

ജാനിയുടെ ദേഷ്യം കണ്ട് അവർ പേടിയോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി………

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ ധൃതിയിൽ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടെങ്കിലും സാഹചര്യം ഇങ്ങനെയായതിനാൽ ജാനി ദേഷ്യമടക്കി നിന്നു……..

“മഹേഷ്………….

അവൾക്കൊന്നും വരില്ലാ…….

നീ കരയാതെ………അവൾക്ക് വേണ്ടി പ്രാർത്ഥിക്ക്……..”

ശ്രേയയുടെ ആക്സിഡന്റ് നേരിൽ കണ്ട ഷോക്ക് മഹേഷിനെ വിട്ട് മാറിയിരുന്നില്ല…….

“എനിക്കറിയില്ല ജാനീ……..

നെഞ്ച് പൊട്ടിപ്പോകുന്നു……..

അവൾ……എന്റെ… ജീവനാണ്…….

കൺമുന്നിൽ…. എന്റെ ശ്രേയാ……..”

പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ നെഞ്ചിനകത്ത് ഒരു വിങ്ങൽ അവനെ മൂടി……….

ജാനിയും അതേ അവസ്ഥയിലായിരുന്നു……

പ്രിയപ്പെട്ട കൂട്ടുകാരിയാണ് അകത്ത്…….

ഓർക്കുന്തോറും തലയിൽ മരവിപ്പ് പോലെ തോന്നിയവൾക്ക്……….

മഹേഷിന്റെ അടുത്ത് നിന്ന് മാറി അവിടെയിട്ടിരിക്കുന്ന ചെയറിലേക്കവൾ ഇരുന്നു…….

ക്യാഷ്വാലിറ്റിയിൽ നിന്ന് ശ്രേയയെ ഉടൻ തന്നെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി……..

മഹേഷും ജാനിയും ശ്വാസം അടക്കിപ്പിടിച്ചാണ് കുറച്ചു മണിക്കൂറുകൾ തള്ളി വിട്ടത്……..

“ശ്രേയയുടെ റിലേറ്റീവ്സ്……….”

ഡോക്ടർ സംശയത്തിൽ നിൽക്കുന്നത് കണ്ട് മഹേഷിനൊപ്പം ജാനിയും ഡോക്ടറുടെ അടുത്തേക്കോടി…….

“ഞാൻ……… ഞാനാ ഡോക്ടർ……..”

നെഞ്ചിൽ കൈ വച്ച് വെപ്രാളത്തിൽ അവൻ പറയുന്നത് കേട്ട് ഡോക്ടർ പുഞ്ചിരിയോടെ അവന്റെ തോളിൽ കൈമർത്തി….

“അപകടനില തരണം ചെയ്തിട്ടുണ്ട്………

പേടിക്കണ്ട…….. പക്ഷെ……. നാളയേ കാണാൻ പറ്റൂ……..”

ഡോക്ടറുടെ വാക്കുകൾ നീറിയിരുന്ന അവരുടെ മനസ്സിൽ കുളിർമഴ പോലെ പെയ്തു……

“താങ്ക്യൂ ഡോക്ടർ”

മഹേഷ് സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഡോക്ടറുടെ കൈയിൽ പിടിച്ചു……

എന്നാൽ ഡോക്ടറുടെ മുഖത്തെ അസ്വസ്ഥത മനസ്സിലായത് പോലെ ജാനി മുഖം ചുളിച്ചു……..

“അത് കുട്ടിയുടെ ബാക്ക്ബോണിന് പരുക്ക് പറ്റിയിട്ടുണ്ട്……….. അതുകൊണ്ട്………. ചിലപ്പോൾ…….. എഴുന്നേറ്റ് നടക്കാൻ കുറച്ചു വൈകും……….”

ജാനിയൊന്ന് ഞെട്ടിയെങ്കിലും…… മഹേഷിന് അത് കേട്ടിട്ട് ഒന്നും തോന്നിയില്ല……

ജീവൻ തിരികെ കിട്ടിയല്ലോ……അതുമതി……. അവന്റെ മനസ്സ് ശാന്തമായിരുന്നു……

ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോഴും ജാനിയുടെ മനസ്സിൽ തെറിച്ചു വീഴുന്ന ശ്രേയയായിരുന്നു….. ഓരോ നിമിഷവും ആ ഓർമയിൽ അവൾ വിറച്ചു…….

‘ജോലിയ്ക്ക് വന്നപ്പോൾ പരിചയപ്പെട്ടതാണ് ശ്രേയയെ……….. ഒരു കുറുമ്പി……..

ആദ്യമൊക്കെ തമ്മിൽ വഴക്കായിരുന്നു…….

പിന്നെ…..അടുത്തറിഞ്ഞപ്പോൾ പിരിയാൻ പറ്റാത്ത കൂട്ടായി…….എപ്പോഴും ഒരുമിച്ചായിരുന്നു………മഹേഷുമായി നിശ്ചയം കഴിഞ്ഞതാണ്………. പാവം……..

ജീവൻ തിരിച്ചു കിട്ടിയല്ലോ അത് തന്നെ ആശ്വാസം……..’

ബസ് സ്റ്റോപ്പിൽ കുറച്ചു നേരം കാത്തു നിന്നിട്ടും ബസൊന്നും വന്നില്ല……….

വീട്ടിലെ കാര്യമോർത്തപ്പോൾ ജാനിയ്ക്ക് ടെൻഷൻ തോന്നി……

ശ്രേയയുടെ അച്ഛനും അമ്മയും വന്ന ശേഷമാണ് അവിടുന്ന് ഇറങ്ങിയത്………

ലേറ്റായതിന് ഇനി അച്ഛയുടെ വീർത്ത മുഖം കാണേണ്ടി വരും……

സ്നേഹമാണ്……… മക്കളെന്ന് വച്ചാൽ ജീവനാണ് അച്ഛയ്ക്ക്……… അതുകൊണ്ട് ഞാനും അമ്മുവും ചെയ്യുന്ന ചെറിയ തെറ്റു പോലും ആളെ വേദനിപ്പിക്കും………..

ശ്രേയയുടെ ആക്സിഡന്റ് പറഞ്ഞിട്ടില്ല………. പറഞ്ഞാൽ ചിലപ്പോൾ നാളെത്തൊട്ട് എന്റെ ജോലിയും നിർത്തേണ്ടി വരും……… അത്രയും പേടിയാണ് അച്ഛയ്ക്ക്………

രാത്രിയാകുന്തോറും മനസ്സിൽ ഭയം വന്നു നിറഞ്ഞു………..

റോഡ് വിജനമായിക്കിടക്കുന്നു………

എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോളാണ് ഒരു വഷളൻ ജാനിയെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടത്………

അയാൾ അടുത്തേക്ക് വരുന്തോറും ജാനിയ്ക്ക് പേടി തോന്നി…..

സിഗരറ്റിന്റെയും മദ്യത്തിന്റെയും രൂക്ഷമായ ഗന്ധം അയാളിൽ നിന്ന് വന്നത് അവൾക്ക് അറപ്പുളവാക്കി……

ജാനി മുഖത്ത് വന്ന പതർച്ച മറച്ചുപിടിച്ച് ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയല് ചെയ്തു…….

“പങ്കൂ……….നീയെവിടെയാ……..

ഞാൻ പെട്ടു……..”

“എന്താടീ…😡….”

“ടാ……..ഞാൻ ബസ്സ്റ്റോപ്പിലാടാ……..ഇവിടെ പൂവാലശല്യം……. ഒരു പൂവൻകോഴി വട്ടമിട്ട് നിൽക്കുന്നുണ്ട്………😒….”

“ടീ പെണ്ണേ😳…..നീ ഈ നേരമായിട്ടും വീട്ടിലെത്തിയില്ലേടീ😡😡😡…….”

“അതൊക്കെ വിശദമായി പിന്നെ പറയാം…….

നീ എന്നെയൊന്ന് വീട്ടിലാക്കിത്താടാ………😩”

“മ്……😡…..പൂവൻകോഴി കൊത്താതെ മാറി നിൽക്ക് …….ഞാൻ പെട്ടെന്ന് വരാം……

ടീ……..ഏത് സ്റ്റോപ്പിലാ……”

“മിഷൻ ഹോസ്പിറ്റലിനടുത്തുള്ള………….”

“ശരി……….ശരി…….”

അയാൾ ഈ സമയം കൊണ്ട് ജാനിയുടെ അടുത്ത് എത്തിയിരുന്നു…..

ജാനി കുറച്ചു നീങ്ങി നിന്നു……

ഇടയ്ക്കിടെ പാളി നോക്കുമ്പോൾ അയാൾ പിന്നെയും അടുത്തേക്ക് വരുവാണ്…………..

“സുന്ദരീ……….എങ്ങോട്ട് പോകുവാടീ………

ചേട്ടന്റെ കൂടെ വരുന്നോ……..നല്ല കാശ് തരാം…..”

“ടോ…😡😡😡….മര്യാദയ്ക്ക് സംസാരിക്കണം………

വൃത്തികേട് പറഞ്ഞാൽ ചെരുപ്പൂരി അടിയ്ക്കും ഞാൻ………..”

അവൾക്ക് അറപ്പും വെറുപ്പും തോന്നി…..

അയാളോട് മാത്രമല്ല…. ഒരു പെണ്ണിനെ രാത്രിയിൽ ഒറ്റയ്ക്ക് കണ്ടാൽ അത് ഒരു അവസരമായി എടുക്കുന്ന വൃത്തികെട്ട’ ചില ‘ ആൺവർഗ്ഗത്തോട് തന്നെ……..

അവളുടെ ദേഷ്യം കണ്ട് അയാൾ കുടിലതയോടെ ചിരിച്ചു…….അയാളുടെ കണ്ണുകൾ അവളെ മൊത്തത്തിൽ ഉഴിഞ്ഞു കൊണ്ടിരുന്നു……..

“ഹൊ……..ദേഷ്യം വന്നപ്പോൾ നിന്റെ സൗന്ദര്യം കൂടിയല്ലോ പെണ്ണേ………

ശീലാവതി ചമയാതെ വാടീ ഇങ്ങോട്ട്……..”

ജാനിയുടെ കൈകളിൽ പിടിച്ച് അയാൾ അടുത്തേക്ക് വലിച്ചതും……. ആരുടെയോ ചവിട്ടിൽ അയാൾ തെറിച്ചു പോയിരുന്നു……….

“പങ്കൂ……………..”

വീറോടെ………വാശിയിൽ തീർത്ത വീര്യത്തോടെ………..ദേഷ്യത്തിൽ ചുവന്ന കണ്ണുകളുമായി ഒരു സുന്ദരൻ………..

മുഷ്ടി ചുരുട്ടിപ്പിടിച്ചു കൈയിൽ ഇട്ടിരുന്ന ഇരുമ്പ് വള മേലേക്ക് തിരുകി വച്ച് അവൻ ദേഷ്യത്തിൽ വിറച്ചു……….

പങ്കു……..പങ്കു എന്ന ശ്രീരാഗ്…… ജാനിയുടെ പ്രിയപ്പെട്ട കൂട്ടുകാർ…..(🤔)…..

“ഫ്പ നാറീ…….എടാ&%$#%@$#$#@$@#####

എന്ത് ധൈര്യത്തിലാടാ നീ ഇവളുടെ കൈയിൽ പിടിച്ചത്……..😡”

പങ്കുവിനെ കണ്ട് പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് വീണു കിടന്ന അയാൾ കുതിച്ചു ചാടി അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി……

പങ്കു ഒരിഞ്ച് പോലും പുറകോട്ട് പോയില്ല……..

നെഞ്ച് വിരിച്ച് തന്നെ അവനാ ചവിട്ടിനെ തടഞ്ഞിരുന്നു………അത്രയും ഉറച്ചശരീരം കണ്ട് കണ്ണ് മിഴിഞ്ഞെങ്കിലും നെഞ്ചിലേക്ക് അയാൾ കാല് ഒന്നുകൂടി താഴ്ത്തി……

പങ്കു പൊടുന്നനെ അയാളുടെ കാലിൽ പിടിച്ച് കറക്കി ഞെരിച്ചു നിലത്തേക്കിട്ടു…….

എന്നാൽ അയാളൊരു അഭ്യാസിയെപ്പോലെ ചാടിയെഴുന്നേറ്റ് പങ്കുവിന്റെ നേരെ വന്നതും പങ്കു നിന്ന നിൽപ്പിൽ തന്നെ ഒരു കറക്കം കറങ്ങി അവന്റെ മൂക്കിനിട്ട് തന്നെ ആഞ്ഞു ചവിട്ടി……

അയാൾ പുറകിലേക്ക് ഒരലർച്ചയോടെ മറിഞ്ഞു വീണു…..

മൂക്കിലൂടെ ഒഴുകിയ ചോര തുടച്ചു മാറ്റി അയാൾ വീണ്ടും അമർഷത്തോടെ എഴുന്നേറ്റു………

പങ്കു വീറോടെ അയാളുടെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് കുനിച്ചിരുത്തി….കഴുത്തിന്റെ ഭാഗത്തായി ഒരു ചവിട്ട് കൊടുത്തു…

അയാൾ ഞരക്കത്തോടെ റോഡിലേക്ക് മറിഞ്ഞു വീണു…..

പങ്കു ഒരു കാല് മുട്ടുകുത്തി നിലത്തേക്കിരുന്ന് അയാളുടെ വയറിലേക്ക് കൈമുട്ട് കൊണ്ട് പ്രഹരിച്ചു………

അവന്റെ ഉറച്ച കൈകൾ പതിച്ചപ്പോൾ അയാളുടെ ശരീരം തകർന്നു പോയി……….

വായിലൂടെ കൊഴുത്ത ചോര പുറത്തേക്ക് ചാടി………

“പങ്കൂ……..മതിയെടാ………ഇനി തല്ലിയാൽ അയാള് ചത്തു പോകും………”

രൂക്ഷമായ നോട്ടമായിരുന്നു ജാനിക്കുള്ള അവന്റെ മറുപടി………

“വന്ന് വണ്ടീക്കേറടീ…….😡😡😡😡……..

പാതിരാത്രി അവള് കറങ്ങിനടക്കുന്നു……..”

അവന്റെ ദേഷ്യം കണ്ടിട്ട് ഇപ്പോളൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് തോന്നി……

ഒന്നും മിണ്ടാതെ അവൾ അവന്റെ ബൈക്കിന് പുറകിലേക്ക് കയറി…….

ബൈക്ക് സ്റ്റാർട്ടാക്കി അവൻ അയാളെ ഒന്നുകൂടി തിരിഞ്ഞു നോക്കി…… ഞരക്കത്തോടെ റോഡിൽ കിടക്കുന്ന അയാളെ കണ്ട് പുച്ഛത്തോടെ പങ്കു വണ്ടിയെടുത്തു……

പോകുന്ന വഴിയിൽ തന്നെ ജാനി ശ്രേയയുടെ ആക്സിഡന്റ് കാര്യമൊക്കെ പങ്കുവിനോട് പറഞ്ഞു………

അത് കേട്ടപ്പോൾ വീർത്ത് കെട്ടിയിരുന്ന അവന്റെ മുഖം അയഞ്ഞതു പോലെ തോന്നിയവൾക്ക്……….

“നീ കയറുന്നില്ലേ……..”

ബൈക്കിൽ നിന്നിറങ്ങി പറന്നു മാറിയ ഷോള് നേരെയാക്കി ജാനി പങ്കുവിനെ നോക്കി…….

“ഇല്ലേ…….. ഞാൻ വരുന്നില്ല……നിന്റെ അച്ഛന്റെ പുരാണം കേൾക്കാൻ പാതിരാത്രി എനിക്ക് സമയമില്ല🙏…”

ബൈക്കിലിരുന്ന് കൈകൂപ്പി അവൻ പറയുന്നത് കേട്ട് ജാനി അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു…………

“ഇനിയിപ്പോൾ മുഖം വീർപ്പിച്ചിരിക്കും……

ഇത്രയും ലേറ്റായില്ലേ……..

അതോർക്കുമ്പോളാ……”

വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് അവൾ വാതിലിലേക്ക് നോക്കി നെടുവീർപ്പെട്ടു……

“ങാ…….പോയി സെന്റിയടിച്ച് മെരുക്കിയെടുക്ക്….. ഇല്ലെങ്കിൽ നാളെ എന്നോടാവും പുരാണം….😒”

“മ്…….എന്നാൽ ശരി…..നീ പൊയ്ക്കൊ…….”

“ജാനീ……….”

ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങിയ ജാനി പങ്കു വിളിച്ചത് കേട്ട് ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി………

“നിമ്മിയ്ക്ക്…….. എന്തോ റെക്കോർഡ് വരയ്ക്കാനുണ്ടെന്ന് പറഞ്ഞു ബഹളം……..

നാളെ നിന്റെ അടുത്ത് കൊണ്ട് വിടാൻ പറഞ്ഞ് പുറകേ നടപ്പുണ്ട്……..”

അത് കേട്ട് ജാനി പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് കുറച്ചു നീങ്ങി വന്നു…….

“നീ നാളെ വൈകുന്നേരം അവളെയും കൊണ്ട് വാ…….അമ്മൂനും വരയ്ക്കാനുണ്ടെന്ന്….. രണ്ട് പേർക്കും ഞാൻ വരച്ച് കൊടുത്തോളാം…..”

“മ്……ശരി…..നീ അകത്തേക്ക് കയറിയിട്ടേ ഞാൻ പോകുന്നുള്ളു……”

ജാനി ചിരിയോടെ ഗേറ്റിനകത്തേക്ക് കയറി ഗേറ്റടച്ചു……..

ജാനിയുടെ വീടിന്റെ വാതിൽ തുറക്കുന്നത് കണ്ട് പങ്കു പുഞ്ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു……..

കുറച്ചു ദൂരം ചെന്നപ്പോൾ പങ്കു ബൈക്ക് നിർത്തി ഇറങ്ങി………

വണ്ടി സ്റ്റാൻഡിൽ വച്ച് അവൻ പിൻസീറ്റിലേക്ക് നോക്കി………

ജാനിയിരുന്ന പുറകിലെ സീറ്റിലേക്ക് അവന്റെ കൈകൾ നീണ്ടു…….

കണ്ണുകളിൽ ഒളിപ്പിച്ച് വച്ച തീവ്രമായ അവന്റെ പ്രണയം ആ സീറ്റിനെ തലോടി കൊണ്ടിരുന്നു……

‘ജാനീ………………..

നിന്നെ ഞാൻ പറ്റിയ്ക്കയാണെടീ……..

നീ തരുന്ന ആത്മാർഥമായ സൗഹൃദം ഞാൻ കളങ്കപ്പെടുത്തി………..

എന്റെയുള്ളിൽ എപ്പോഴോ നിന്നോട് തോന്നിയ പ്രണയം എന്നെ വീർപ്പുമുട്ടിയ്ക്കുന്നു…….

നിന്റെ സൗഹൃദത്തിന് മുന്നിൽ എന്റെ പ്രണയത്തെ പിടിച്ച് കെട്ടിയിടാൻ ഞാൻ ശ്രമിക്കുന്തോറും പരാജയപ്പെട്ടു പോകുന്നു…….’

“””””ജാനീ……””””””

കൈ നിവർത്തി മുകളിലേക്ക് നോക്കിയവൻ റോഡിലേക്കിരുന്നു……..

അവളുടെ ചിരിക്കുന്ന മുഖവും കവിളിലെ നുണക്കുഴികളും ഓർമകളിൽ അവനെ തേടിയെത്തിയപ്പോൾ അവന്റെയുള്ളിലെ പ്രണയത്തെ അത് ആളിക്കത്തിച്ചു……

മുന്നിൽ തെളിഞ്ഞു വന്ന ജാനിയുടെ രൂപം കുസൃതിയോടെ അവനെ നോക്കി കണ്ണ്ചിമ്മി കാണിച്ചു……

കൈവിരൽ തുമ്പിനാൽ തൊടാനാഞ്ഞപ്പോൾ ജാനി മാഞ്ഞു പോയിരുന്നു…….

വേദനയോടെ അവൻ കണ്ണുകൾ മുറുകെ അടച്ചു…….

വാതിൽ തുറന്ന് മുഖം കൂർപ്പിച്ചു തന്നെ നോക്കുന്ന കൗസല്യാമ്മയെ കുസൃതിയോടെ സൈഡിലേക്ക് പിടിച്ച് മാറ്റി നിർത്തിയിട്ട് ജാനി അകത്തേക്ക് കയറി😁…….

ഹാളിലെ സോഫയിലിരുന്ന മധു ജാനിയെ കണ്ടതും ഒന്നു പുച്ഛിച്ചു കൊണ്ട് തല വെട്ടിച്ചു😏……

ജാനിയും അത് പോലെ തന്നെ പുച്ഛിച്ചു കൊണ്ട് തലവെട്ടിച്ചു മധുവിനെ കടന്നു പോയി…………….

ഒരു ഗ്ലാസ് എടുത്ത് ജാറിൽ നിന്ന് കുറച്ചു വെള്ളം പകർത്തി കുടിക്കുന്നതിനിടയിൽ അവൾ ഇടം കണ്ണാലെ മധുവിനെ നോക്കി…….. മധുവും ആ സമയം അവളെ നോക്കി……..

ജാനി നോക്കുന്നത് കണ്ട് പെട്ടെന്ന് ഗൗരവത്തിൽ തിരിഞ്ഞിരുന്നു………

ജാനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു………. കൗസല്യാമ്മ വന്ന് അവളുടെ കൈയിൽ ചെറുതായി അടിച്ചു……..

“എവിടെ പോയതാടീ നീ…….

അച്ഛ മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടോ……

അമ്മൂം ഇന്ന് ഒരുപാട് ലേറ്റായാണ് വന്നത്……..”

“ങ്ഹേ……. അവളെവിടെ പോയതാ……”

ജാനി ഗ്ലാസ് റ്റേബിളിൽ വച്ചുകൊണ്ട് ചോദിച്ചു……

“അവൾക്കെന്തോ എക്സ്ട്രാ ക്ലാസുണ്ടായിരുന്നെന്ന്……….”

“ങ്ഹും………. എന്നിട്ട് അമ്മു എവിടെ……..”

“നീയിന്ന് എന്തോ റെക്കോർഡ് വരച്ചു കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും പറഞ്ഞ് ബഹളമായിരുന്നു……….

അച്ഛയും മിണ്ടുന്നില്ലെന്ന് പറഞ്ഞ് മുറിയിൽ കേറി ഇരിപ്പുണ്ട്……….”

കൗസല്യാമ്മ പരാതി പോലെ പറഞ്ഞത് കേട്ട് ജാനി തിരിഞ്ഞു മധുവിനെ നോക്കി……

ചെവി വട്ടം പിടിച്ച് അവർ സംസാരിക്കുന്നതെല്ലാം കേട്ടിരുപ്പാണ് കക്ഷി……..

ജാനി പുഞ്ചിരിയോടെ മധുവിന്റെ അടുത്തേക്ക് നടന്നു………..

ജാനി അടുത്തേക്ക് വരുന്നത് കണ്ട് അയാൾ ധൃതിയിൽ ടീപ്പോയിലിരുന്ന ന്യൂസ് പേപ്പറെടുത്ത് വായിക്കാനെന്ന വ്യാജേന മുഖം മറച്ചു…….

“അച്ഛേ ……..വൈകുന്നേരം പർച്ചേസ് കഴിഞ്ഞിറങ്ങിയപ്പോൾ ശ്രേയയ്ക്ക് എന്തോ നെഞ്ചിന് വേദന പോലെ……….

അവളെയും കൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ കുറെ ടെസ്റ്റുകളൊക്കെ നടത്തി അവര്…….സമയവും രാത്രിയായി……

പങ്കുവാണ് എന്നെയിങ്ങോട്ട് കൊണ്ട് വിട്ടത്…….”

പരിഭവത്തിൽ മുഖം പിടിച്ച് ഇടം കണ്ണിട്ട് അവൾ അച്ഛയെ നോക്കി………

പങ്കു ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ ആ മുഖത്ത് സമാധാനം വിരിയുന്നത് കണ്ട് അവൾ ആശ്വസിച്ചു……..

“എന്നിട്ട് അവനെന്താടീ അകത്തേക്ക് കയറാതെ പോയത്…….”

“ആ…….എനിക്കറിയില്ല…….വിളിച്ചിട്ട് വന്നില്ല……”

മധു പത്രത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു…….

“അമ്മേ…………..”

“എന്താ മോളെ…….”

“അച്ഛയിപ്പോൾ പത്രം തലകുത്തി പിടിച്ചാണോ വായിക്കുന്നത്………”

മധു പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ ചമ്മിയ മുഖത്തോടെ പത്രം ടീപ്പോയിലേക്ക് വച്ചു……

കൗസല്യ അച്ഛന്റെയും മോളുടെയും കാട്ടിക്കൂട്ടലുകൾ കണ്ട് ചിരിയടക്കി നിന്നു……

ഗൗരവത്തോടെ തന്നെ മധു ജാനിയെ നോക്കി….. മധുവിന്റെ ഗൗരവം കണ്ട് ജാനിയും ഗൗരവത്തിൽ പുരികം ചുളിച്ചു……..

പതിയെ……രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു…..പെട്ടെന്ന് അതൊരു പൊട്ടിച്ചിരിയായി മാറി…….

കൗസല്യയും ചിരിച്ചു പോയി……

ചിരിയോടെ തന്നെ ജാനി അച്ഛയുടെ അടുത്തേക്കിരുന്ന് അയാളെ കെട്ടിപ്പിടിച്ചു………

“മ്……സോപ്പിടണ്ട……. പങ്കു ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറയുന്നില്ല ഞാൻ……..

നിങ്ങള് രണ്ടുപേരും വരാൻ വൈകുമ്പോൾ നെഞ്ചിലൊരു നീറ്റലാണ്…… ഒരു പരിഭ്രമവും…….”

ഒരു അച്ഛന്റെ മനസ്സിന്റെ ആകുലത അവൾക്ക് മനസ്സിലായി……. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്……

കുഴപ്പം ഈ കാലഘട്ടത്തിന്റേതാണ്…….

ചുറ്റും ഇരയെ കിട്ടാൻ കാത്തിരിക്കുന്ന മൃഗങ്ങളെ പോലെ ചില മനുഷ്യർ……..

“അപ്പോൾ എന്നെ വേണ്ടല്ലേ………….”

അമ്മുവിന്റെ പരിഭവത്തിലുള്ള ശബ്ദം കേട്ട് മൂന്നു പേരും തിരിഞ്ഞു നോക്കി……

ചുണ്ടുകൾ കൂർപ്പിച്ചു ചിണുങ്ങലോടെ നിൽക്കുന്ന അമ്മുവിനെ കണ്ട് അവർ പരസ്പരം നോക്കി ചിരിച്ചു……

“അച്ഛേടെ ചക്കര മോള് വാ……..

എന്റെ അമ്മു കഴിഞ്ഞിട്ടല്ലേയുള്ളു അച്ഛയ്ക്ക് എന്തും…….”

അച്ഛ വിടർത്തിയ കൈകളിലേക്ക് അവൾ പാഞ്ഞുകയറി…… മടിയിലിരുന്ന് അച്ഛയുടെ നെഞ്ചിലേക്ക് ചാരി……

ഇത് പതിവുള്ളതാണ്……. അച്ഛ ജാനിയോട് കൂടുതൽ സ്നേഹം കാണിക്കുന്നത് അമ്മൂന് കുശുമ്പ് നിറയ്ക്കും……..

അപ്പോൾ അവളെ സമാധാനിപ്പിക്കാൻ മധു അവളെ മാത്രം കുറച്ചു പൊക്കി പ്പറയും……..

ജാനിയ്ക്കും അതറിയാം……. അവൾക്ക് ചിരിയാണ് അതൊക്കെ കാണുമ്പോൾ……….

ജാനിയും അച്ഛയുടെ നെഞ്ചിന്റെ ഒരു സൈഡിലേക്ക് ചാഞ്ഞിരുന്നു………

മധു രണ്ടുമക്കളെയും വാത്സല്യത്തോടെ ചേർത്ത് പിടിച്ചു………

“ഈശ്വരാ……എന്റെ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിർത്തണേ…….”

അമ്മ അവരുടെ സ്നേഹം കണ്ട് സന്തോഷക്കണ്ണീർ പൊഴിച്ചു……..

ഭക്ഷണം കഴിച്ച് മുറിയിലേക്ക് വന്നപ്പോളാണ് ഹോസ്പിറ്റലിലേക്ക് വിളിച്ചില്ലല്ലോ എന്നോർത്തത്………..

ഫോണെടുത്ത് മഹേഷിനെ വിളിച്ചു…….

കുഴപ്പമൊന്നുമില്ല…… നാളെ മുറിയിലേക്ക് മാറ്റുമെന്ന് പറഞ്ഞു…….ശ്രേയയ്ക്ക് ബോധം വന്നിട്ടുണ്ടെന്ന്……

സമാധാനമായി………. പുറത്ത് ചിരിക്കുമ്പോഴും ശ്രേയയുടെ കാര്യമോർത്ത് മനസ്സ് അസ്വസ്ഥമായിരുന്നു……….

ഫോൺ തിരികെ റ്റേബിളിൽ വച്ച് ബാത്ത്റൂമിൽ പോയി ഫ്രഷായി വന്നു……..

കട്ടിലിൽ അമ്മു ഉറക്കം പിടിച്ചിട്ടുണ്ട്……..

അമ്മു പ്ലസ്ടുവിലാണ് പഠിക്കുന്നത്…… അമേയ അതാണ് പേര്……..പങ്കുവിന്റെ അനിയത്തി നിമിഷയും അമ്മുവും ഒപ്പമാണ് പഠിക്കുന്നത്…….

രണ്ട്പേരും ഒരുമിച്ച് കൂടിയാൽ പിന്നെ വീട് മറിച്ചു വയ്ക്കും………

നാളെ രണ്ടുപേർക്കും ഒരുമിച്ച് റെക്കോർഡ് വരച്ച് കൊടുക്കാം…….

അമ്മുവിന്റെ തലയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ട് ജാനി അവൾക്കരികിലായി കിടന്നു…….

ഉറങ്ങുന്നതിന് മുൻപേ പ്രാർത്ഥിക്കുന്ന ശീലമുണ്ട്…….

കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്……

പ്രാർത്ഥന മുറിഞ്ഞ അതൃപ്തിയോടെ അവളെഴുന്നേറ്റ് റ്റേബിളിലിരുന്ന ഫോണെടുത്തു……

“നീ ഉറങ്ങിയില്ലേ പങ്കൂ………”

“ഇല്ലെടീ………അവിടെന്തായീ………

മധു ആയുധം വച്ച് കീഴടങ്ങിയോ…..,😜”

“ദെ…….പങ്കൂ……അച്ഛയെ പേര് വിളിക്കുന്നോ…..

നല്ല തല്ല് തരും ചെറുക്കാ…….”

ജാനി ദേഷ്യത്തിൽ പറയുന്നത് കേട്ട് അവന് ചിരിയാണ് വന്നത്……..

“ജാനീ……പിന്നെ……..”

അവന്റെ വാക്കുകൾ മുറിഞ്ഞു…….

“എന്താടാ………”

“ഒന്നുമില്ലെടീ……. എന്തോ പറയാൻ വന്നത് മറന്നു പോയി………”

പുറത്തേക്ക് വന്ന വിങ്ങൽ അവൻ ഒളിപ്പിച്ചു……

“എടാ……നീ നാളെ ഫ്രീയാണെങ്കിൽ എന്നെയൊന്ന് ഹോസ്പിറ്റലിൽ വരെ കൊണ്ട് പോകുമോ……

ശ്രേയയെ ഒന്ന് കണ്ടിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ……..”

“മ്…..ശരി…..നീ റെഡിയായിരുന്നോ…….

ഞാൻ രാവിലെ വരാം……

ഗുഡ് നൈറ്റ് ജാനീ……….”

“ഗുഡ് നൈറ്റ് പങ്കൂ……”

ജാനി ഫോൺ തിരികെ റ്റേബിളിൽ വച്ച് കിടക്കയിലേക്കമർന്നു……….

രാവിലെ നേരത്തെ തന്നെ റെഡിയായി ഇറങ്ങി…..

റോഡിലേക്ക് ഇറങ്ങിയതും കണ്ടു എതിരെ വരുന്ന പങ്കുവിന്റെ ബൈക്ക്…..

ജാനിയുടെ അടുത്ത് വന്ന് അവൻ വണ്ടി തിരിച്ചു നിർത്തി………ജാനി ധൃതിയിൽ അതിലേക്ക് കയറിയിരുന്നു…….

ഹോസ്പിറ്റലിൽ പോയിട്ട് വേണം ഓഫീസിലെത്താൻ……. മനേജര് വല്ലാത്തൊരു മുരടനാണ്….. ചില സമയത്തെ സ്വഭാവം കണ്ടാൽ റിസൈൻ ചെയ്തു പോകാൻ തോന്നും……..

“പെട്ടെന്ന് പോ……ലേറ്റായി……”

ജാനി ധൃതി കൂട്ടി…..

“ടീ….ഇതിലും സ്പീഡിൽ പോയാൽ ഓഫീസിലേക്കല്ല……യമപുരിയ്ക്ക് പോകേണ്ടി വരും…….”

പങ്കു അവളോട് സംസാരിച്ച സമയം ശ്രദ്ധിച്ചില്ല…. ബൈക്ക് ഒരു ബ്രൗൺ കളർ ബെൻസിൽ ചെറുതായി ഒന്നുരസി…….

“ദൈവമേ…… പണിയായി…..

അയാള് അതാ വണ്ടി സൈഡിലേക്ക് ഒതുക്കുന്നുണ്ട്……..

നിന്റെ ധൃതി കാരണമാണ്…..😡”

“അതിനു ചെറുതായി ഒന്നുരസിയതല്ലേ…..😒”

പങ്കു ബൈക്കും ഒരു സൈഡിലേക്ക് ഒതുക്കി…..

ബെൻസിന്റെ ഡോർ തുറക്കുന്നത് കണ്ട് ജാനിയുടെ മനസ്സിൽ അകാരണമായി നെഞ്ചിടിപ്പ് ഉയർന്നു…….സുഖമുള്ള ഒരു അനുഭൂതി അവളെ വന്ന് പൊതിഞ്ഞത് പോലെ അവൾക്ക് തോന്നി…….

തുടരും……..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സപ്പോർട്ട് ആണ് പ്രധാനം……ഇല്ലെങ്കിൽ തുടർന്ന് എഴുതുന്നത് ശരിയാവില്ല……..

അപ്പോൾ അഭിപ്രായങ്ങൾ പോരട്ടെ ഞാൻ വെയിറ്റിങ് ആണ്….

❤️ponnu❤️

രചനകൾ ഇഷ്ടപെട്ടാൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കൂ കഥ ഷെയർ ചെയ്തും ലൈക് ചെയ്തും കമന്റ് ചെയ്തും കൂടാതെ നിങളുടെ രചനകൾ പേജിൽ ഉൾപെടുത്താൻ പ്രണയകഥകൾ ഫേസ്ബുക് പേജിലേക് അയക്കാവുന്നതാണ്…

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

Leave a Reply

Your email address will not be published. Required fields are marked *