സ്നേഹമർമ്മരം ഭാഗം 2

 

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

ഭാഗം..2…..

പങ്കു അവളോട് സംസാരിച്ച സമയം ശ്രദ്ധിച്ചില്ല…. ബൈക്ക് ഒരു ബ്രൗൺ കളർ ബെൻസിൽ ചെറുതായി ഒന്നുരസി…….

“ദൈവമേ…… പണിയായി…..

അയാള് അതാ വണ്ടി സൈഡിലേക്ക് ഒതുക്കുന്നുണ്ട്……..

നിന്റെ ധൃതി കാരണമാണ്…..😡”

“അതിനു ചെറുതായി ഒന്നുരസിയതല്ലേ…..😒”

പങ്കു ബൈക്കും ഒരു സൈഡിലേക്ക് ഒതുക്കി…..

കാറിന്റെ കുറച്ചു പുറകിലായാണ് ബൈക്ക് ഒതുക്കിയത്……..അതുകൊണ്ട് കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗം ജാനിയ്ക്ക് കാണാൻ കഴിഞ്ഞില്ല……

കാറിന്റെ ഡോർ തുറക്കുന്നത് കണ്ട് ജാനിയുടെ മനസ്സിൽ അകാരണമായി നെഞ്ചിടിപ്പ് ഉയർന്നു…….സുഖമുള്ള ഒരു അനുഭൂതി അവളെ വന്ന് പൊതിഞ്ഞത് പോലെ അവൾക്ക് തോന്നി…….

ജാനിയുടെ കണ്ണുകൾ അറിയാതെ തന്നെ കാറിന്റെ ഡോറിലേക്ക് പോയി……..

ഡോർ തുറക്കുന്ന ആ കൈകളാണ് ആദ്യം അവളുടെ കണ്ണിൽ പതിഞ്ഞത്………..

റെഡ് ബാൻഡ് പോലെ എന്തോ ഒന്ന് കെട്ടിയിരിക്കുന്നു……കരുത്തുറ്റ ഒരാണിന്റെ കൈകൾ…….

മനസ്സിന്റെ ആഴങ്ങളിലേക്കാണ് ആ ദർശനം ആഴ്ന്നുപോകുന്നതറിഞ്ഞ് അവളൊന്നു പിടഞ്ഞു……..

എന്നാൽ കാറിൽ നിന്ന് ആരും ഇറങ്ങിയില്ല……

“നീ ഇവിടെ നിൽക്ക്……ഞാൻ പോയി നോക്കിയിട്ട് വരാം……”

പങ്കുവിന്റെ വാക്കുകൾ അവളുടെ പ്രതീക്ഷകളെ തകർത്തു കളഞ്ഞു……

അത്രയും അവളാഗ്രഹിച്ചു അതാരാണെന്നറിയാൻ………

ജാനി ബൈക്കിൽ നിന്നിറങ്ങി…….പങ്കു ബൈക്ക് സ്റ്റാൻഡിൽ വച്ച് കാറിനടുത്തേക്ക് നടന്നു……

ജാനിയുടെ മനസ്സ് പൊട്ടിയ പട്ടം പോലെ കടിഞ്ഞാണില്ലാതെ ആ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് പായാൻ വെമ്പി…….

‘പോയി നോക്കിയാലോ……വേണ്ട………ആരാണെന്ന് ആർക്കറിയാം…….. എന്നാലും എനിക്കിതെന്ത് പറ്റി……..

എന്തിനാണ് എന്റെ മനസ്സ് തുടിക്കുന്നത്…….

ഇതുവരെ തോന്നാത്ത സുഖമുള്ള ഒരനുഭൂതി…..

ഒരു കാറ് കണ്ടപ്പോൾ ഇങ്ങനെ തോന്നുമോ……

ഒരു കൈ മാത്രമല്ലേ കണ്ടുള്ളൂ……..അല്ല……….

അതല്ല കാര്യം………..അതിനകത്തുള്ള ആളുടെ സാമീപ്യമാണ് എന്നെ ഉലയ്ക്കുന്നത്……

ആരാണത്………’

“ജാനീ……..എന്താലോചിച്ച് നിൽക്കയാ……

വാ പോകാം…….”

പങ്കുവിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുയർത്തിയത്……

“ഏയ്‌……ഒന്നുമില്ല……. ആരാ അയാള്……

എന്താ പറഞ്ഞത്…….”

ചോദിച്ചത് പങ്കുവിനോടാണെങ്കിലും കണ്ണുകൾ അകന്നു പോകുന്ന ബ്രൗൺ നിറത്തിലുള്ള ബെൻസിലായിരുന്നു……..

പ്രിയപ്പെട്ടതെന്തോ അകന്നു പോകും പോലെ……

“ഓ…….ഒന്നും പറയണ്ട……….അയാളൊരു മുരടനാണെന്ന് തോന്നുന്നു…….

കുറേ ഉപദേശം തന്നു…….

കെയർലെസ്സായി വണ്ടിയോടിക്കരുതെന്ന്……

ശ്രദ്ധയില്ലായ്മയും ഓവർസ്പീഡും അപകടം വരുത്തുമെന്നൊക്കെ…….

അല്ലാതെ വണ്ടി മുട്ടിയതിനെ പറ്റി ഒന്നും പറഞ്ഞില്ല…….”

ജാനിയുടെ കണ്ണുകൾ വിടർന്നു……കൂടുതൽ അയാളെക്കുറിച്ച് ചോദിക്കണമെന്നുണ്ടെങ്കിലും അവൾക്ക് തുറന്ന് ചോദിക്കാൻ മടി പോലെ തോന്നി……..

“നിനക്ക് പോകണ്ടേ ജാനീ…….വാ കേറ്…….”

പങ്കു വണ്ടി സ്റ്റാർട്ടാക്കി ചോദിച്ചത് കേട്ട് ജാനി വേഗത്തിൽ അതിലേക്ക് കയറി……..

തുടർന്നുള്ള യാത്രയിൽ പിന്നെയും ആ കാറിനെ കണ്ടാലോ…….

പങ്കുവിന്റെ പുറകിലിരിക്കുമ്പോഴും ജാനിയുടെ മനസ്സ് ആ കാറിന്റെ പുറകേ ആയിരുന്നു…….

അവൾ അറിയാതെ കൈയെടുത്ത് പങ്കുവിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചിരുന്നു……മനസ്സ് മുഴുവൻ ആ ദർശനത്തിന്റെ ഓർമകളിൽ അലഞ്ഞിരുന്നു……………

ജാനിയുടെ കൈകൾ ചുറ്റിയതും പങ്കു ഞെട്ടിപ്പോയി…….. അവളുടെ കൈകളിൽ നിന്നേറ്റ ഷോക്ക് അവന്റെ ശരീരത്തെ നിശ്ചലമാക്കി……….

ജാനിയെന്ന അവന്റെ പ്രണയം അവന്റെ ശരീരത്തിലെ ഓരോ അണുവിനെയും തൊട്ടുണർത്തിയിരുന്നു………

വണ്ടി പാളുന്നത് കണ്ടാണ് ജാനി ഓർമകളിൽ നിന്നുണർന്നത്………..

“പങ്കൂ…………എന്തുപറ്റി…………”

അവൻ വെപ്രാളത്തിൽ വണ്ടി സൈഡിലേക്ക് ഒതുക്കി………

“ഒന്നുമില്ലെടീ……… കണ്ണിൽ എന്തോ പോയത് പോലെ……..”

ജാനി പെട്ടെന്ന് വണ്ടിയിൽ നിന്നിറങ്ങി അവന്റെ തലയിൽ നിന്ന് ഹെൽമറ്റ് ഊരി മാറ്റി……. കണ്ണുകൾ ചുവന്നിട്ടുണ്ട്…….. കണ്ണുനീർ നിറഞ്ഞൊഴുകുന്നു……

അവന്റെ മുഖം കൈകുമ്പിളിലേക്കെടുത്ത് കണ്ണുകളിൽ സൂക്ഷിച്ചു നോക്കി……..ചെറുതായി അതിലേക്ക് ഊതി…………

നിറഞ്ഞൊഴുകിയത് അവന്റെ സങ്കടമാണെന്നറിയാതെ ………………

അവളുടെ മുഖം അത്രയും അടുത്ത് വന്നപ്പോൾ തന്നെ അവൻ തളർന്നു പോയി…….ആ ശ്വാസം മുഖത്തേക്കടിച്ചപ്പോൾ സുഖമുള്ള ആ ഇളംചൂടിനാൽ അവന്റെ കണ്ണുകൾ അടഞ്ഞു പോയി……

“ഒന്നും കാണുന്നില്ലല്ലോ പങ്കൂ………കരട് പോയതാവും……..

ബാഗിൽ വെള്ളമുണ്ട് ….നീ മുഖമൊന്ന് കഴുകിയിട്ട് വാ……”

ജാനി ബാഗിൽ നിന്ന് വെള്ളമെടുത്ത് അവന്റെ നേർക്ക് നീട്ടി……..

പങ്കു പതർച്ചയോടെ ബൈക്കിൽ നിന്നിറങ്ങി ജാനിയുടെ കൈയിൽ നിന്ന് വെള്ളം വാങ്ങിച്ച് കുറച്ചു മാറി നിന്ന് മുഖം കഴുകി…….

മുഖത്ത് വന്ന വിഷാദം നിയന്ത്രിക്കാൻ അവൻ പണിപ്പെട്ടു……..

“മാറി………വാ…..കേറ് പോകാം…….”

ജാനിയുടെ മുഖത്ത് നോക്കാതെ അവൻ വണ്ടിയിൽ കയറി…………

ജാനി അതൊന്നും ശ്രദ്ധിച്ചതേയില്ല…..അവളുടെ മനസ്സ് ആ കാറിൽ തന്നെയായിരുന്നു……..

രണ്ടുപേരും ഹോസ്പിറ്റലിൽ എത്തി……

അവർ ചെന്നപ്പോൾ ശ്രേയയെ റൂമിലേക്ക് മാറ്റിയിരുന്നു…….

ശരീരം അനക്കാൻ കഴിയില്ല……തല മാത്രം ചെറുതായി അനങ്ങും………ജാനിയോട് കുറച്ചു സംസാരിച്ചു………

മഹേഷ് എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്നത് കണ്ട് ജാനിയുടെ മനസ്സ് നിറഞ്ഞു…….

ശ്രേയയ്ക്ക് കിട്ടിയ ഭാഗ്യമാണ് മഹേഷ്…… ഈ ആപത്തിൽ… ഉപേക്ഷിച്ച് പോയില്ലല്ലോ…….

പിന്നെയും ജാനിയുടെ മനസ്സിലേക്ക് ആ കാറും അതിന്റെ ഡോർ തുറന്ന കൈയും ഓർമ വന്നു……..

അതാരാണെന്നറിയാൻ അവളുടെ മനസ്സ് ഓരോ നിമിഷവും തുടിച്ചിരുന്നു……

കുറച്ചു നേരം സംസാരിച്ച ശേഷം അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി……..

ജാനിയെ എൻട്രൻസിൽ നിർത്തിയിട്ട് പങ്കു പാർക്കിംഗിൽ വണ്ടിയെടുക്കാനായി പോയി……………

ഓഫീസിൽ പോകാൻ ലേറ്റായത് കൊണ്ട് ജാനി ടെൻഷനടിച്ചാണ് നിന്നത്……..

അകാരണമായി ഹൃദയമിടിപ്പ് കൂടിയപ്പോൾ അവൾ നെഞ്ചിൽ കൈ വച്ച് മുന്നിലേക്ക് നോക്കി……

ബ്രൗൺ കളർ ബെൻസ് പാർക്കിംഗിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ട് അവൾ അമ്പരന്നു…….

അറിയാതെ തന്നെ അവളുടെ കാലുകൾ മുന്നോട്ടു നടന്നു……….കുറച്ചു വേഗത്തിൽ കാറിന്റെ പിന്നാലെ അവളോടി……..

മനസ്സ് ശരവേഗത്തിൽ കുതിച്ചെങ്കിലും കാലുകൾ അതിനൊപ്പം എത്തിയില്ല……

ഗേറ്റിനടുത്തെത്തിയതും ജാനി തളർന്നു പോയി…….

അവളുടെ കണ്ണിൽ നിന്ന് ആ കാറ് മറഞ്ഞു പോകുന്നത് വേദനയോടെ അവൾ നോക്കി നിന്നു……….

“സാറിനെ കാണാനാണോ ഓടിയത്……..”

സെക്യൂരിറ്റി ജീവനക്കാരൻ ചോദിച്ചത് കേട്ട് ജാനി വിളറിയ ചിരി പാസാക്കി……..

“അത്………..ങ്ഹാ…………….”

“സാറിന് ഇന്ന് ഡ്യൂട്ടിയില്ല….വേറെന്തോ ആവശ്യത്തിന് വന്നതാ……..നാളെ വന്നാൽ കാണാൻ പറ്റും……..”

ജാനി ആകാംഷയോടെ അയാളുടെ അടുത്തേക്ക് ചെന്നു……….

“ഇവിടെയാണോ …….ജോലി……….”

അവൾ തെല്ലൊരു ആശങ്കയോടെ ചോദിച്ചത് കേട്ട് സെക്യൂരിറ്റി മുഖം ചുളിച്ചു അവളെ നോക്കി………

“മ്…….ഇവിടുത്തെ ഡോക്ടറാണ്….. പീഡിയാട്രിഷൻ……..dr….ധ്രുവ് ദർശൻ……….”

“ധ്രുവ് ദർശൻ……”

ആ പേരും മനസ്സിൽ പതിഞ്ഞിരിക്കുന്നു…….

ആഴത്തിൽ…… വളരെ ആഴത്തിൽ……….

എവിടെ വച്ചോ മറന്നുപോയത് പോലെ….

‘കാണണം……. നാളെത്തന്നെ…… അറിയണം……

ധ്രുവ്ദർശനും……ജാനകിയും തമ്മിലുള്ള ബന്ധം……….’

വൈകുന്നേരം വീട്ടിലെത്തിയിട്ടും ജാനിയുടെ മനസ്സിൽ ആ കാറും ….കൈയും…. പേരും മാത്രം………..

“ജാനീ………നീ ചായ കുടിക്കാതെ എന്താലോചിച്ച് ഇരിക്കുവാടീ………”

ചായഗ്ലാസും കൈയിൽ വച്ച് സ്വപ്നം കാണുന്ന ജാനിയുടെ തലയിൽ കൊട്ടി അമ്മ ചോദിച്ചു…

“ഒന്നുമില്ല………… പങ്കു നിമ്മിയെയും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്…….. നോക്കിയിരുന്നതാ……….”

“ഞാനിപ്പോൾ രവിയെ വിളിച്ചിരുന്നു……….

പങ്കു ഇങ്ങോട്ട് പോരുന്നു എന്ന് പറഞ്ഞിരുന്നു…….

കൗസൂ……നീ പോയി ചായ എടുത്തു കൊണ്ട് വന്നേ……”

മധുവും അവളുടെ അടുത്തായി ചെയറിലേക്കിരുന്നു…….

അമ്മ അടുക്കളയിലേക്ക് പോയി………

“അച്ഛേ……………”

ജാനി കൊഞ്ചലോടെ വിളിച്ചു……

“എന്താടീ കാന്താരീ……നിന്റെ മുഖത്തൊരു വെട്ടക്കുറവ്…….”

ജാനി ചെയർ മധുവിന്റെ അരികിലേക്ക് ചേർത്തിട്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു…..

“അച്ഛേ……………എനിക്ക്………. ഒരാളോട് ഇഷ്ടം തോന്നുവാ………….”

മധു കണ്ണ് മിഴിഞ്ഞു തല ചെരിച്ച് അവളെ നോക്കി……..

“എന്റെ ജാനിക്കുട്ടിയ്ക്കും ഇഷ്ടമോ……..

അതാരാ മോളെ…..എന്റെ കാന്താരിയുടെ മനസ്സ് കവർന്നത്……”

ജാനി അച്ഛയുടെ കൈയിലൂടെ വട്ടം പിടിച്ച് ചേർന്നിരുന്നു……..

“എനിക്കറിയില്ല………

കണ്ടിട്ടില്ല………സംസാരിച്ചിട്ടില്ല……..ഒന്നുമറിയില്ല…

ആകെ അറിയാവുന്നത് ഒരു കാറും …കൈയും… പേരും……..”

മധുവിന് ഒന്നും മനസ്സിലായില്ല……… അയാൾ ചോദ്യഭാവത്തിൽ മുഖം ചുളിച്ചു…….

ജാനി ഇന്ന് നടന്ന സംഭവമെല്ലാം മധുവിനോട് പറഞ്ഞു…….അയാളും ആശയക്കുഴപ്പത്തിലായി……..

“ചിലപ്പോൾ……. അയാള് കല്യാണം കഴിഞ്ഞതാണെങ്കിലോ……..

അല്ലെങ്കിൽ……. വയസ്സനാണെങ്കിലോ……”

മധുവിന്റെ ചോദ്യം കേട്ട് ജാനി ഞെട്ടലോടെ അയാളെ നോക്കി……..

അവളുടെ മനസ്സിലും ആ ചോദ്യം ആവർത്തിച്ചു……..

“ആഹാ…..അച്ഛനും മോളും ആരുടെ പരദൂഷണം പറഞ്ഞിരുന്നതാ……”

പങ്കു ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു……അവന്റെ പുറകേ നിമ്മിയും ഉണ്ടായിരുന്നു……….

മധു പിന്നെ സംസാരികാമെന്ന് ജാനിയെ നോക്കി കണ്ണ് കൊണ്ട് പറഞ്ഞു….

നിമ്മി ഓടിച്ചെന്ന് ജാനിയുടെ മടിയിലേക്കീരുന്നു………

“ജാനീ ചേച്ചീ……ഉമ്മാ……..”

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു….

“മ്…..സോപ്പിടണ്ട…….. റെക്കോർഡ് വരച്ച് തരാം ഞാൻ………”

“അല്ലെങ്കിലും എന്റെ ചേച്ചിക്കുട്ടി പാവമല്ലേ…….

ഞാൻ പോയി അമ്മുവിനെ കാണട്ടെ……”

നിമ്മി അവളുടെ കവിളിൽ പിടിച്ചു വലിച്ചു അകത്തേക്കോടി………

“ഈ പെണ്ണ്😚……….”

ജാനി ചിരിയോടെ പറഞ്ഞു…….

പങ്കുവും അവരുടെ അടുത്തായിരുന്നു…..

“പങ്കുവേ…………നീ ഒരു കട നടത്തിയിട്ട്…….

വരുമ്പോൾ കടയിൽ നിന്ന് എന്തെങ്കിലും കൊണ്ട് വരണ്ടേ…….

വെറും കയ്യോടെ കേറി വന്നിരിക്കുന്നു😜…….”

മധു പറഞ്ഞത് കേട്ട് പങ്കു മുഖം കൂർപ്പിച്ചു കപടദേഷ്യത്തിൽ അയാളെ നോക്കി……..

“ഞാനേ……ബേക്കറിയല്ല നടത്തുന്നത്……

സ്വർണ്ണക്കടയാ……….പൊതി കൊണ്ട് വരാൻ😤”

“ഓ…….അവന്റെയൊരു ചൊർണക്കട………

ഒന്നു പോടാ……..”

മധു കെറുവോടെ മുഖം പിടിച്ചു……..

ജാനി അത് കണ്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റു…..

പങ്കുവും മധുവും തമ്മിൽ ഇങ്ങനെയാണ്…….. കാണുമ്പോൾ കളിയായി വഴക്ക് കൂടുമെങ്കിലും രണ്ട് പേരും നല്ല കൂട്ടാണ്…….

“നീ എവിടെ പോകുന്നു ജാനീ……..ഇവിടെയിരിക്ക്….. ഇല്ലെങ്കിൽ ഇങ്ങേരെന്നെ കത്തി വച്ച് കൊല്ലും………”

പങ്കുവിന്റെ ദയനീയമായ മുഖം കണ്ട് ജാനി ചിരിച്ചു പോയി…….

മധു അവനെ നോക്കി കണ്ണുരുട്ടി………..

പിന്നെ കളിയും ചിരിയുമായി എല്ലാവരും കൂടി………… വർത്തമാനവും തമാശയുമൊക്കെ പറഞ്ഞിരിക്കുമ്പോഴും ജാനിയുടെ മനസ്സ് മാത്രം ആ പേരിൽ കുരുങ്ങി നിന്നു……

“”””ധ്രുവ് ദർശൻ……””””

മധുവിന്റെ മനസ്സിലും ജാനി പറഞ്ഞത് തന്നെ ആയിരുന്നു………… എന്നാലും ഒന്നും പുറത്ത് കാണിക്കാതെ അയാളും അവരോടൊപ്പം കൂടി…….

രാത്രിയായി പങ്കു തിരിച്ചു പോയപ്പോൾ…..

പിറ്റേന്ന് ജാനി നേരെത്തന്നെ റെഡിയായി…..

ഇറങ്ങാൻ നേരമാണ് പങ്കു ബൈക്കുമായി വന്നത്……പുറകിൽ നിമ്മിയും……….

“ടീ…….നീ ഇവിടുന്ന് അമ്മൂന്റെ കൂടെ സ്കൂൾ ബസിൽ പൊയ്ക്കൊ…….

ഞാൻ ജാനിചേച്ചിയെ കൊണ്ട് വിടട്ടെ…….”

പങ്കു പറഞ്ഞത് കേട്ട് നിമ്മി ചിണുങ്ങലോടെ ഇല്ലെന്ന് തലചലിപ്പിച്ചു……….

“ചേട്ടനല്ലേ പറഞ്ഞത്…. എന്നേം അമ്മൂനെയും ബൈക്കില് സ്കൂളിലാക്കാന്ന്……”

“ടീ……മൂന്നുപേരും കൂടി പോയ പോലീസ് പിടിയ്ക്കും……..”

“പറ്റില്ല……മര്യാദയ്ക്ക് കൊണ്ട് പോയില്ലെങ്കിൽ ഇന്നലെ രാത്രി റൂമിലിരുന്ന് കുടിച്ചത് ഞാൻ അച്ഛനോട് പറയും……..”

നിമ്മി പറയുന്നത് കേട്ട് പങ്കു ഞെട്ടലോടെ ജാനിയെ നോക്കി……..

അവളുടെ മുഖം ഇരുണ്ടു……..കണ്ണുകൾ ചുവന്നു……..നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൾ നിമ്മിയെ നോക്കി…….

നിമ്മിയും പറഞ്ഞത് അബദ്ധമായത് പോലെ വിളറി നിന്നു……..

“മോള് അമ്മൂന്റെ കൂടെ സ്കൂളിൽ ബസിൽ പൊയ്ക്കൊ……….. കുടിയൻമാരുടെ ബൈക്കിന്റെ പുറകിൽ കയറണ്ട…….”

അവളുടെ കവിളിൽ ഒന്നു തലോടിയിട്ട് ജാനി മുഖം താഴ്ത്തി ബസ് സ്റ്റോപ്പിലേക്ക് നടന്നു…….

“ടീ………എന്റെ ജാനിയെങ്ങാനും എന്നോട് പിണങ്ങിയാൽ……😡”

കൈചൂണ്ടി ദേഷ്യത്തിൽ നിമ്മിയോട് പറഞ്ഞുകൊണ്ട് അവൻ ധൃതിയിൽ ബൈക്ക് തിരിച്ച് ജാനി പോയ വഴിയേ പോയി……

ജാനി റോഡിനരികിലൂടെ നടന്നു പോകുന്നത് കണ്ട് അവൻ ബൈക്ക് കൊണ്ട് കുറുകെ നിർത്തി……

“ജാനി പ്ലീസ്………ഇനിയുണ്ടാവില്ല…….

ഇന്നലെ കുറച്ചു ടെൻഷനിലായിരുന്നു…….”

ജാനി അവനെ മൈൻഡ് ചെയ്യാതെ കുറച്ചു നീങ്ങി നടന്നു……….

പങ്കു നിരാശയോടെ പുറകേ പോയി……..

“ജാനീ………”

“നിർത്ത് പങ്കൂ😡……….കുറച്ചു നാളായി നീയിത് തുടങ്ങിയിട്ട്…….

കഴിഞ്ഞയാഴ്ചയും സത്യം ചെയ്തതല്ലേ നീയെന്നോട്………”

“സോറീടീ…….ഞാൻ……..”

“നീ ഒരുപാട് മാറിപ്പോയി…….. എന്റെ പഴയ പങ്കുവല്ലയിത്……….

കുറച്ചു മാസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്………. നിനക്കെന്തോ ടെൻഷനുണ്ട്……….

പണ്ട് എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു…….. ഈയിടെയായി നീ എന്തോ ഒളിയ്ക്കുന്നുണ്ട്……….”

ആ വാക്കുകൾ പങ്കുവിന്റെ ഹൃദയത്തിൽ തട്ടി വേദനിച്ചു……….

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്നേഹമർമ്മരവും നിങ്ങൾ ഏറ്റെടുത്തന്നറിഞ്ഞതിൽ വളരെ സന്തോഷം…

പങ്കുവിനെ എല്ലാവർക്കും ഇഷ്ടമായല്ലേ……..

ആൽബിയെ പോലെയല്ല പങ്കു…..കാരണം ആ കഥയിലെ വില്ലനായിരുന്നു ആൽബി……..

പിന്നെ ബാക്കി ട്വിസ്റ്റ്‌ ആണ്…😜…..

കാറിലെ ആളിനെ നാളെ പുറത്തിറക്കാം……

Leave a Reply

Your email address will not be published. Required fields are marked *